2010, ഡിസംബർ 31, വെള്ളിയാഴ്‌ച

2010 എന്നെ പഠിപ്പിച്ചതെന്ത് ?.........



വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു മണവാളനെപ്പോലെയാണ് നിങ്ങളുടെ ഈ വിരല്ത്തുമ്പും 2009ല്‍ നിന്നും 2010 എന്ന മനോഹരമായ വര്‍ഷത്തിലേക്ക് കാലെടുത്ത് വച്ചത്.... 2009 എനിക്ക് വേദനകള്‍ തന്നപ്പോള്‍ 2010 എനിക്ക് തന്നത് എല്ലാം തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും സഹായിച്ച വര്‍ഷമായിരുന്നു.... ഞാന്‍ ഇന്ന് എന്‍റെ ഹൃദയത്തില്‍ ഒരു നല്ല ഇടം കൊടുത്തിരുന്ന കുറച്ച് വ്യക്തികളുടെ ശരിയായ മുഖം കാണിച്ചുതന്ന എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല വര്ഷം...

ചെറുപ്പം മുതലേ വളരെ ലോലഹൃദയനായ എന്നെ ഒരുപാടു ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എന്നെയും എന്‍റെ അറിവിനെയും നന്നായി ഉപയോഗിച്ചിരുന്നു....നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ തൊട്ട് എന്‍റെ സുഹൃത്ത്ക്കള്‍ അടക്കം നീണ്ട ഒരു ചാര്ട്ട് തന്നെ ഞാന്‍ ഇപ്പോളും സൂക്ഷിക്കുന്നുണ്ട്.... എന്നാല്‍ അതെല്ലാം തിരിച്ചറിഞ്ഞു എന്‍റെ ജീവിതത്തിന്റെ യഥാര്‍ത്ഥ വഴിയിലേക്ക്‌ കൊണ്ട് വരാന്‍ ഈ വര്ഷം എന്നെ വളരെയധികം സഹായിച്ചു....എന്‍റെ ജീവിതത്തിലെ സന്തോഷിക്കാനുള്ള കുറെയേറെ നല്ല മുഹൂര്‍ത്തങ്ങള്‍ തന്ന പ്രിയപ്പെട്ട വര്ഷം ആണ് എന്‍റെ ഈ 2010......

ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയില്ല എന്ന് കരുതിയ എനിക്ക് ഒരുപാടു സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നുതന്ന വര്‍ഷമാണിത്.... ജോലിയില്‍ ഇതുപോലെ ഞാന്‍ ഒരിക്കലും എത്തില്ല എന്ന് കരുതിയ ചിന്തക്ക് വിപരീതമായി ചെയ്യുന്ന ജോലി അതിന്‍റെ നിലയും വിലയും തക്കതായ വേതനം നല്‍കിയതും ഈ വര്ഷം തന്നെയാണ്..... ജീവിതത്തില്‍ സ്വര്‍ഗ്ഗം എന്ത് എന്ന് ഈ ലോകത്തില്‍വച്ച്തന്നെ കാണിച്ചുതന്ന ഒരു നല്ല വര്ഷം..... ലാഭനഷടങ്ങളുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ലാഭം മാത്രം കൈമുതലായുള്ള എന്‍റെ ജീവിതത്തിലെ നല്ല വര്ഷം.....

ഈ ബ്ലോഗ്‌ ലോകത്തിലേക്ക് കാല്‍ എടുത്തുവച്ചത് ഞാന്‍ ഈ വര്‍ഷത്തിലാണ്... പറയാന്‍ കുറെയേറെയുണ്ട് ഈ ലോകത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും... തുറന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കും എന്നറിയാവുന്ന ബ്ലോഗര്‍ ആയതുകൊണ്ട് ഞാന്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല... എന്നിരുന്നാലും കുറെയേറെ നല്ല വ്യെക്തികളെ കാണാനും അവരുമായി തമ്മില്‍ ആശയങ്ങള്‍ പങ്കുവക്കാനുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്ക് ലഭിച്ചു ഈ വര്‍ഷത്തില്‍... അതില്‍ ഏറ്റവും അധികം സന്തോഷവാനാണ് ഈ വിരല്‍ത്തുമ്പ്....

വിവാഹം എന്നത് 2009ല്‍ എനിക്ക് ഒരു നല്ല പ്രഹരം തന്നപ്പോള്‍ 2010 എനിക്ക് പ്രേയസിയാകാന്‍ യോഗ്യതയുള്ളവരുടെ ഒരുപാട് മുഖം എനിക്ക് കാണിച്ചു തന്ന നല്ല വര്ഷം..... അവസാനം ദൈവം എന്‍റെ വാരിയല്ല് ഇതാണെന്ന് സൂചന നല്‍കിയ ബിടെക്ക് ബിരുദധാരിയായ ഒരു സുന്ദരിയില്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പ്... ഒരു പക്ഷെ 2011 എനിക്ക് ഒരു കുടുംബനാഥന്‍റെ വേഷം തന്നേക്കാം.... ഇനിയുള്ള എന്റെ യാത്ര ഇനി അതിലേക്കാണ്.....മറ്റൊരു പ്രത്യേകത 2010 ല്‍ ഒരിക്കല്‍പ്പോലും എനിക്ക് നാട്ടില്‍ പോകാനോ ആ നാടിന്‍റെ മണം ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് ഈ വര്‍ഷത്തെ മറ്റു വര്‍ഷങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു....

എന്തായാലും ഈ ഒരു പ്രവാസത്തിന് കുറച്ചുകാലത്തേക്ക് തടയിടാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിരല്ത്തുമ്പും നാടുകാണാന്‍ എത്തുന്നു... കൂടെ നാടിനെക്കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ക്കും നിങ്ങള്‍ സാക്ഷിയാകും.... ഒരു കൂടപ്പിറപ്പിനെ കൈവിട്ടുപോകുന്ന വേദനയാണ് 2010 എന്നെ വിട്ടു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നുന്ന ഫീലിംഗ്.... കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വര്ഷം ആണിത്.... എന്‍റെ ആ സന്തോഷം ഒരു തരിപോലും കുറക്കാതെ ഏക ഇലാഹ് അടുത്ത 2011ലും അനുഭവിക്കാന്‍ എന്നെ തുണക്കണെ എന്ന് മാത്രമേ ഇപ്പൊഴുള്ള പ്രാര്‍ത്ഥന......

എന്‍റെ കൂടെപ്പിറപ്പിനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ എല്ലാ നല്ല വായനക്കാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ഞാന്‍ ആശംസിക്കുന്നു..... 2011 നമ്മുടെയൊക്കെ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാവുന്ന ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കട്ടെ എന്ന് സര്‍വ്വേശ്വരനോട് മനസ്സുരുകി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.....

വിരല്‍ത്തുമ്പ്.

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ബന്ധുക്കള്‍ ശത്രുക്കള്‍...



ഇന്ന് ഞാന്‍ എഴുതുന്ന മാറ്റര്‍ ഒരു പക്ഷെ നിങ്ങളുടെയെല്ലാം ജീവിതത്തില്‍ ഉള്ളതാവാം അല്ലെങ്കില്‍ നിങ്ങളുടെ അയല്‍പക്കത്തെ വീടുകളില്‍ നിങ്ങള്‍ മിക്കതും കാണുന്നതാവാം... വളരെ ലളിതമായ ഒരു ചോദ്യം... നിങ്ങളുടെ ശത്രുവാര്??... നിങ്ങളുടെ കൂട്ടുകാരനാണോ?...അല്ല.. എന്നാല്‍ നിങ്ങളുടെ ഭാര്യയാണോ?.... അതൊരിക്കലും അല്ല... പിന്നെ നിങ്ങളുടെ അയല്‍വാസിയാണോ??.... ചിലവര്‍ക്കൊക്കെ അനുഭവം ഉണ്ടെങ്കിലും അറുപത് ശതമാനവും തുറന്നുപറയാം, ആകാന്‍ വഴിയില്ല..... പിന്നെ ആരാണ് നിങ്ങളുടെ ശത്രു??...... തികച്ചും ലളിതമാണ് ഉത്തരം... നമ്മുടെയെല്ലാം ബന്ധുക്കള്‍...... അല്ല എന്ന് വായിക്കുന്ന നിങ്ങളില്‍ ഏതവനോ, അല്ലെങ്കില്‍ എതവളോ എതിര്‍ത്താലും ഞാന്‍ ഒരിക്കലും എഴുതിയ വാക്കില്‍ നിന്നും ഒരടി പിന്നോട്ട് പ്രതീക്ഷിക്കണ്ട... നിങ്ങളുടെ ബന്ധുക്കള്‍ തന്നെയാണ് നിങ്ങളുടെ ശത്രുക്കള്‍...

ഇന്നുള്ള കേരളത്തിലെ ജ്യോതിഷികള്‍ക്ക് കാശ് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഇന്ന് ഒരുമിക്ക കുടുംബത്തിലെ ആളുകളുടെ ബന്ധുക്കള്‍ ഒരു നല്ല പങ്ക് വഹിക്കുന്നത് നഗ്നമായ സത്യമാണ്... പ്ലീസ്‌ വിശ്വസിക്കുക... ഇന്ന് കേരളത്തിലെ പ്രശസ്ഥ ജ്യോതിഷന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.... ഇന്ന് കേരളത്തിലെ ഏതു കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ വന്നു പ്രശ്നം വച്ചാലും അവരോട് തുറന്ന് പറയുന്നതില്‍ വളരെയധികം ഖേദം ഉണ്ടത്രേ ഇന്നുള്ള നല്ലരീതില്‍ ആ കര്‍മ്മം ചെയ്തു പോരുന്ന ജ്യോതിഷികള്‍ക്ക്... കാരണം ഒന്നുകില്‍ ഈ പ്രശ്നക്കാരന്റെ അനുജനോ അനുജന്‍റെ ഭാര്യയോ, അതുമല്ലെങ്കില്‍ സ്വന്തം അച്ചനോ അല്ലെങ്കില്‍ അമ്മയോ.... ഇതാരുമല്ലെങ്കിലും ആ കണ്ണിയില്‍പെട്ട കുടുംബത്തിലെ ഏതെങ്കിലും ഒരു അലവലാതിയായിരിക്കുമത്രേ പാര..... ഇതൊന്നും വിശ്വാസമില്ലേല്‍ ഇപ്പറയുന്ന അനുഭവം നിങ്ങളെ വിശ്വസിപ്പിക്കും.. അത് തീര്‍ച്ച...

അദ്വാനിയും അതിലുപരി കുടുംബസ്നേഹിയും ആയിരുന്നു മുള്ളുംമേല്‍ ജോണ്‍..... ഒരുതലമുറക്ക് ഇരുന്നു തിന്നാനുള്ളതൊക്കെ ജോണെട്ടന്റെ അപ്പന്‍ പൈലിമാപ്ല ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു... ജോണെട്ടനും കൂടാതെ രണ്ട് അനുജന്മ്മാരും മാത്രം അടങ്ങുന്ന ഒരു ചിന്നക്കുടുംബം.... ചെറുപ്പംമുതലേ മക്കളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പൈലിമാപ്ലക്കുള്ള കഴിവ് നാട്ടിലെ ചായക്കടയില്‍ പ്രശസ്തമായിരുന്നു ആ കാലത്ത്‌.... പൈലിമാപ്ല അദ്യെഹത്തിന്‍റെ നാടായ തെക്ക് ബാകത്ത് നിന്ന് ജോണെട്ടന് ജെസ്സിയെ കല്യാണം കഴിപ്പിച്ച് കൊടുപ്പിക്കലില്‍ നിന്നാണ് കഥയുടെ തുടക്കം.... പൈലിച്ചേട്ടന്റെ ഭാര്യ മറിയാമച്ചേട്ടത്തി മരിച്ചതിനാല്‍ ജസ്സി വന്നതില്‍പ്പിന്നെയാണ് ആ വീട്ടിലൊരു ഒരനക്കം വന്നത്.... രാവിലെ വീട്ടിലുള്ള പശുവിനെ കറക്കുന്നത് മുതല്‍ ഈ നാലംഗസംഘത്തിന്‍റെ തുണിയലക്കല്‍ വരെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയാണ് ഈ പാവം ഒറ്റക്ക് ചെയ്തിരുന്നത്... ജോണെട്ടന്‍റെ അനുജന്മ്മാരായ ആന്റപ്പനും ഓസേപ്പും അമ്മയോടുള്ള സ്നേഹം, അത് മുഴുവനായും ജെസ്സിക്ക്‌ ലഭിച്ചിരുന്നു എപ്പോഴും.... ആരെയും അസൂയപ്പെടുത്തുന്ന ആ കുടുംബത്തിലേക്ക് ഇപ്പറഞ്ഞ രണ്ട് അനുജന്മ്മാരുടെയും ഭാര്യമാരുടെ വരവ് ആ നല്ലകുടുംബത്തിന്റെ നാരായവേര് തന്നെ ഇളക്കിയെടുത്തു.... ആ കഥ ഇങ്ങനെ....

പൈലിമാപ്ലയുടെ ഹൃദയസ്തംഭനംമൂലം ഉള്ള മരണം ആ ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയെങ്കിലും ജോണെട്ടന്‍ കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി ആന്റപ്പനേയും ഓസേപ്പ്നേയും പിടിച്ച് കെട്ടിച്ചു.... രണ്ട് തല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ല എന്ന തിയറിക്ക് ഇവിടെയും പിഴവ് സംഭവിച്ചിട്ടില്ല... ആദ്യം പെണ്ണുങ്ങള്‍ തമ്മില്‍ ഉള്‍പ്പോരില്‍ നിന്ന് തുടങ്ങി പിന്നീട് രംഗം കുടുംബനാഥന്‍മാര്‍ ഏറ്റെടുത്തതോടെ നാട്ടുക്കാര്‍ക്ക്‌ പൊട്ടിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കി ഈ വന്ന പൂതനകള്‍ കാരണം.... ഞാനാ വലിയവള്‍ എന്ന മൂഡ്ത്തം നിറഞ്ഞ തിരിച്ചറിവ് അറിവില്ലാത്തവരും വിവരമില്ലാത്തവരും ആയ ഈപെണ്ണ്‍ങ്ങളുടെ മത്സരം കാരണം ആ സ്വര്‍ഗ്ഗം പോലെയായിരുന്ന വീട്ടില്‍ മൂന്ന്‍ അടുക്കള പൊന്തി വന്നു.... പിന്നെപ്പിന്നെ സ്വത്ത്‌ ബാകം വക്കലിനായി പെണ്ണുങ്ങള്‍ തമ്മിലുള്ള യുദ്ധം.... ഇപ്പൊ ആ യുദ്ധം കോടതി ഏറ്റെടുത്തതുകൊണ്ട് മൂന്നും മൂന്ന് കൊമ്പത്തായി.... ചോരയുടെ വില എന്തെന്നറിയാത്ത ഈ തേവിടിശ്ശികള്‍ കാരണം ഒരു കുടുംബം അങ്ങ് കട്ടപ്പുറത്ത് കയറി.... കഷ്ടം....

എന്‍റെ വായനക്കാര്‍ കഥ നന്നായി ഗ്രഹിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.... ഇനി നിങ്ങള്‍ പറയൂ ഇവിടെ ആരാണ് ശത്രുക്കള്‍.... നാട്ടുകാരാണോ?... ഒരിക്കലും അല്ല അല്ലേ?..... വീടിന്‍റെ ശരിയായ രീതിയിലുള്ള കെട്ടുറപ്പിന് കയറി വന്ന യുവതികള്‍ക്ക്‌ ഒരു നല്ല പങ്ക് ഉണ്ട് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ... നിങ്ങള്‍ തിരഞ്ഞ് നോക്കൂ ഇന്നുള്ള തൊണ്ണൂറ് ശതമാനം കുടുംബങ്ങളിലെയും അശാന്തിക്കും പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ മാനസികമായി ഐക്യം പുരാതനകാലം തൊട്ടേ തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്ത്രീകളുടെ ഭാഗത്ത്‌നിന്ന് മാത്രമാണ്.... എന്താണ് അതിനു കാരണം എന്നത് ഇതുവരെയും ഒരു ശാസ്ത്രത്തിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.... വളരെ വളരെ പണ്ട് അക്ഷരം കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ചിഹ്നങ്ങള്‍ കൊണ്ടായിരുന്നത്രേ ഭാരതത്തില്‍ ആശയം കൈമാറിയിരുന്നത്... അന്ന് പോലും നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ചിഹ്നം കൊടുത്തിരുന്നത് രണ്ട് സ്ത്രീകള്‍ തമ്മില്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നതാണത്രേ..... അന്ന് മുതല്‍ക്ക്‌ തൊട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇപ്പറഞ്ഞതിന് മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്....

ഇന്നുള്ള ഇത്തരം പോക്രിത്തരങ്ങള്‍ സമൂഹം അതിന് അതിന്‍റെതായ രീതിയില്‍ വലിയ വിലയൊന്നും നല്‍കുന്നില്ലേലും, ഇത് കൊണ്ട് വിജയം വരിക്കുന്ന സ്ത്രീകള്‍ ഒരുകാര്യം മനസ്സിലാക്കാതെ പോകുന്നു.... അവരിന്ന് ആരെ തോല്‍പ്പിക്കാനാണോ ഇത്തരം തോട്ടിത്തരങ്ങള്‍ ചെയ്തുകൂട്ടുന്നത് എങ്കില്‍ ഇന്നല്ലേല്‍ നാളെ അവരുടെ മക്കളാല്‍ ഇതിന്‍റെ മുതലും പലിശയും മൊത്തമായിത്തന്നെ തിരിച്ച് കിട്ടും എന്നുള്ളത് നിസ്സംശയം പറയാന്‍ കഴിയുന്ന ഒന്നാണ്..... ഇതിനൊക്കെ കൂച്ച് വിലങ്ങിടുന്ന എതുകൊലകൊമ്പന്‍ വീട്ടില്‍ ഉണ്ടെങ്കിലും രാത്രിയില്‍ ഇവളുമാര് തന്നെ ഇപ്പറഞ്ഞ കൊമ്പ്മടക്കി വെപ്പിക്കുന്ന അവസ്ഥക്ക് ഒരു വലിയ ജനത ഇന്നും സാക്ഷിയാണ്..... മ്... ഇന്നലെന്കില്‍ നാളെ ഇതൊക്കെ മനസ്സിലാക്കി ജീവിതം നയിക്കുന്ന ഒരു നല്ല പെണ്‍പട്ടണത്തെക്കുറിച്ച് നമുക്കും വെറുതെ ആശിക്കാം..... വെറുതെയെങ്കിലും......

2010, ഡിസംബർ 28, ചൊവ്വാഴ്ച

ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും...



തുറന്ന് പറയാമല്ലോ, നീലച്ചിത്രം കാണാത്ത മല്ലുവും തണ്ണിയടിക്കാത്ത സായിപ്പും ഭൂമിയില്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഞാന്‍... ഇന്ന് നീലച്ചിത്രവും മദ്യവും മല്ലുവിന് ഒഴിച്ച് കൂടാനാവാത്ത ഒരു അവിഭാജ്യഘടകമായിരിക്കുന്നു ഇപ്പോള്‍.... ഞാന്‍ ഇതുവരേയും ഇപ്പറഞ്ഞ സാധനം കണ്ടില്ല എന്ന് ഏതെന്കിലും യുവകോമളന്‍ നിങ്ങളുടെ മുഖത്ത്‌ നോക്കി പരസ്യമായി പറഞ്ഞാല്‍ അപ്പറഞ്ഞവന് ഒന്നുകില്‍ മാനസികമായി എന്തെങ്കിലും തകരാറോ അല്ലെങ്കില്‍ ശാരീരികമായി മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നമുക്ക് അനുമാനിക്കാം.... അപ്പൊ പറഞ്ഞുവന്നത് നീലച്ചിത്രത്തെപ്പറ്റി...അല്ലെ... ഇന്നുള്ള ഏതൊരുവനും ഇപ്പറഞ്ഞത് വീട്ടിലിരുന്ന് കണ്ട് നെടുവീര്‍പ്പിട്ടോളാന്‍ കഴിഞ്ഞമാസം ആയിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്.... എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് നീലച്ചിത്രം കണ്ട ഷുക്കൂറിന്റെ വിധി എന്നാല്‍ മറ്റൊന്നായിരുന്നു...

അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം...അല്ലറ ചില്ലറ കമ്പ്യൂട്ടര്‍ വച്ച് കൊടുക്കലും കൂടെ പഞ്ചാരയടിച്ചും നടക്കുന്ന പ്രായം... ക്ലാസും പാര്‍ട്ട്‌ടൈം ജോലിയും കഴിഞ്ഞ് കൂട്ടുകാരന്‍റെ കാസറ്റ്‌കടയില്‍ രാത്രി പോയി അന്നത്തെ സംഭവങ്ങളുടെ വിശദീകരണവും പിറ്റേന്നത്തേക്കുള്ള പ്ലാനിങ്ങും നടത്താറുണ്ടായിരുന്നു.... ഒരുനാള്‍ രാത്രി ഒന്‍പത് മണിക്ക് ഞങ്ങള്‍ കടയടക്കാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ബൈക്ക്‌ ചീറിപ്പാഞ്ഞു ഞങ്ങളുടെ മുന്‍പില്‍ വന്നു നിന്ന്... അതില്‍ നിന്ന് ഇറങ്ങിയതോ നമ്മുടെ സാക്ഷാല്‍ കഥാനായകന്‍ ഷുക്കൂറും..... മ് എന്താടാ ഈ നേരത്ത്‌ എന്ന ചോദ്യത്തിന്....എന്തിനും ഷോട്ട്കോഡ്ള്ള കാസറ്റ്‌കടയില്‍, സാധനം കയ്യില്‍ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പുള്ളിക്കാരന്‍ കയറി വന്നത്..... കടക്കാരന്‍ എവിടെനിന്നോക്കെയോ തപ്പിപ്പിടിച്ച് ഒരെണ്ണം കൊടുത്തു....കൂടെ ഷുക്കൂറിന്റെ ഒരു ചോദ്യവും... എങ്ങനെയുണ്ട് സാധനം കൊള്ലാവോ?... ആ കൊള്ളിക്കാം എന്ന മറുപടിയും നല്‍കി ഷുക്കൂറിനെ പറഞ്ഞ് വിട്ടു... എ ഗ്രേഡോടെ പാസായ ഒരു വിദ്യാര്‍ഥി അവന്‍റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നത് പോലെ വാങ്ങി സിഡിയിലേക്ക് ആഞ്ഞ് ഒന്ന് നോക്കി വളിച്ച ഒരു ചിരിയും ചിരിച്ച് വന്നതിന്റെ ഇരട്ടിസ്പീഡില്‍ തരിച്ച് പോയി,... ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും....

പിറ്റേന്ന് രാവിലെ ക്ലാസിലേക്ക്‌ പോകുന്നവഴി ഷുക്കൂര്‍ അങ്ങാടിക്കണ്ട പരിചയംപോലും നടിക്കാതെ ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു... ഞാന്‍ നടന്നു കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ ഷുക്കൂറിന്റെ ബൈക്ക്‌ കടയുടെ മുന്‍പില്‍ത്തന്നെ നില്‍ക്കുന്നുണ്ട്.... എന്താ കാര്യം എന്നറിയാന്‍ കടയില്‍ കയറിയപ്പോള്‍ ചെയറില്‍ വിഷണ്ണനായി ഇരിക്കുകയാണ് ഷുക്കൂര്‍.. അടുത്ത്‌ മൂക്കത്ത്‌ വിരലും വച്ച് കടക്കാരനും... എന്തോ പന്തികേട് തോന്നി എനിക്ക്... എന്താടാ പ്രശ്നം എന്ന് ചോദിച്ചതിന് ഷുക്കൂര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ആകെ ഐസായിപ്പോയി....

ഷുക്കൂറിന്റെ ബാപ്പ അന്ത്രുട്ടിക്ക രണ്ട് നാള്‍ക്ക് മുന്‍പാണ് ബഹറിനില്‍ നിന്ന് വന്നത്....പുള്ളി അപ്പോഴത്തെ വരവിന് നാട്ടില്‍ ഇതുവരെ കാണാത്ത സോണിയുടെ പത്ത്‌ സിഡിയിടുന്ന ഒരു വലിയ ഒരു ഹോം തിയ്യറ്റര്‍ കൊണ്ട്വന്നിരുന്നു... ടൈറ്റാനിക്ക്‌ സിനിമ രാത്രി കണ്ടോണ്ടിരിക്കുമ്പോള്‍ ആണ് ഇപ്പറഞ്ഞ ഷുക്കൂറിന്‍റെ മനസ്സില്‍ ഇബ്‌ലീസ് കയറി പുള്ളിക്കാരന്‍ മൈക്കിള്‍ജാക്സന്റെ ട്ടൈന്‍ജറസ്സ് എന്ന പാട്ടുപാടിയത്... ഇത്ര വലിയ സംഭവത്തില്‍ ഒരു 'ബ്ലൂ' കണ്ടാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നലാണ് പാതിരാത്രിക്ക് ശുക്കൂറിനു കടയില്‍ വരാന്‍ പ്രേരിപ്പിച്ചതും, കടക്കാരന് , യമകണ്ടന്‍ സായിപ്പ്‌ ഒരു കിളുന്ത് പെണ്ണിനെ തറ പറ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന സിഡി കൊടുക്കാന്‍ തോന്നിച്ചതും.....

രാത്രി വളരെ വെഴുകിയാണ് ഷുക്കൂറിന്റെ മതാശ്രീയും പിതാശ്രീയും അവരുടെ മുറിയിലേക്ക്‌ പോയത്... ആ തക്കം നോക്കി ഷുക്കൂര്‍ നമ്മുടെ സായിപ്പിനെ അങ്ങ് ഇട്ട് കാണാന്‍ തുടങ്ങി... സാധാരണ സിനിമകള്‍ കാണുന്നത് പോലെ ഇപ്പറഞ്ഞ സാധനത്തിന് നന്ദിപ്രകാശനം മുതല്‍ സംവിധായകന്‍ ആരാണെന്ന് വരെയുള്ള സീനൊന്നും കാണത്തില്ലല്ലോ... പഠനം തുടങ്ങി, ഷുക്കൂര്‍ അതുകണ്ട് പഠിപ്പും തുടങ്ങി... എന്തോ ഷുക്കൂറിന്റെ കഷടകാലത്തിനോമറ്റോ കണ്ട്കൊണ്ടിരിക്കുമ്പോള്‍ എപ്പോഴോ ഉറക്കം ഇബലീസിന്റെ രൂപത്തില്‍ വീണ്ടും വന്നുകയറി... ഇത്തരം നൂതന സാങ്കേതികവിദ്യയുള്ള മോഡലായ സോണി ഡിവിഡി പ്ലെയറില്‍ റീപ്ലേ എന്ന ബട്ടന്‍ ഓണായി വച്ചത് ഈ കൊണാപ്പന്‍ കണ്ടില്ല എന്ന് തന്നെ പറയാം.... സായിപ്പ്‌ മദാമ്മയെ പഠിപ്പിച്ചത് തന്നെ വീണ്ടും വീണ്ടും റിവിഷന്‍ക്ലാസ് എടുപ്പിച്ചു കൊണ്ടേയിരുന്നു(ഏതു?)....ഷുക്കൂറാണെങ്കിലോ പോത്തുപോലെ ഈ ടീവിയുടെ മുന്നില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു....

രാവിലെ ഉറക്കത്തില്‍ നിന്ന് കണ്ണ് തിരുമ്മി വന്ന ഷുക്കൂറിന്റെ മാതാശ്രീ ടിവിയില്‍ നടക്കുന്ന റിയാലിറ്റിഷോ കണ്ട് ''എന്‍റെ ബദരീങ്ങളെ'' എന്ന് വലിയ വായില്‍ വിളിച്ച് വന്നവഴി റൂമിലേക്ക്.. തിരിച്ച് പിതാശ്രീയുമായി വന്നു മകന്റെ തനികൊണം അങ്ങ് പച്ചക്ക് കാണിച്ച് കൊടുത്തു തള്ള..... ഇംഗ്ലണ്ടിന്‍റെ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ്‌ബെക്കാമിന്റെ ഫ്രീക്കിക്കിനെ അനുസ്മരിപ്പിക്കുന്ന വിധം അന്ത്രുട്ടിക്ക കിടന്ന് കൂര്‍ക്കം വലിക്കുന്ന ഷുക്കൂറിനെ വെറും ഒരു ഫുട്ബോള്‍ കണക്ക്‌ ഒരു കിക്ക്!! കൂടെ നല്ല നാല് തെറിയും..... ഷക്കീലച്ചേച്ചിയുമായി സ്വപ്നത്തില്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്ന ഷുക്കൂര്‍ ഗോള്‍ ആയപ്പോള്‍ ആണ് ഞെട്ടി ഉണര്‍ന്നത്....''എന്താടാ കള്ളനായ്യി ഈ കാണുന്നത്'' എന്ന തെറിയും കൂടെ ഒരു വീക്കും നമ്മുടെ അന്ത്രുക്ക.. അപ്പോഴാണ്‌ ഷുക്കൂറിന് പരിസരബോധം വന്നതും ടീവിയിലേക്ക് ഒന്ന് നോക്കിയതും....പിന്നെ അങ്ങോട്ട്‌ ഒരു സഞ്ചാരം ആയിരുന്നു അമളി പറ്റിയ ഷുക്കൂറിന്.... അതുവരെ ഉള്ള ഇലട്രിക് സ്വിച്ച് കാണുന്നില്ല...റിമോട്ട് കല്യാണത്തിനും പോയി... എവിടെയോ കിടന്നിരുന്ന ഉടുമുണ്ട് എടുത്ത്‌ എങ്ങിനെയോ ടിവി മൂടി നമ്മുടെ ഷുക്കൂര്‍.... എന്തായാലും ആ സീന്‍ മനസ്സില്‍ ഒന്ന് കണ്ടുനോക്കൂ വായനക്കാരെ .... പാവം ഷുക്കൂര്‍ അല്ലെ??...

നാട്ടിലുള്ള തരുണീമണികളുടെ നല്ല ഭാവി ഓര്‍ത്തോ മറ്റോ, അന്നത്തെ സംഭവത്തിനുശേഷം പെട്ടന്നുതന്നെ അന്ത്രുക്ക ഷുക്കൂറിനെ പിടിച്ച് പെണ്ണ്‍കെട്ടിച്ചു.... അതിനുശേഷം ഷുക്കൂറും ഭാര്യയും ബൈക്കില്‍ വരുന്നത് കാണുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും പറഞ്ഞ് ചിരിക്കുന്ന ഒന്നുണ്ട്... ''ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും വരുന്നുണ്ട്'' എന്ന്...

2010, ഡിസംബർ 26, ഞായറാഴ്‌ച

ഉണ്ണിക്കുട്ടന്‍റെ പെണ്ണുകാണല്‍..



ഉണ്ണിക്കുട്ടന്‍റെ അമ്മ വഴുക്കുന്ന മുറ്റത്ത് നിലംപരിശാക്കി വീണതില്‍പ്പിന്നെയാണ് ഉണ്ണിക്കുട്ടന് പെണ്ണ് വേണം എന്ന പ്രസ്താവനയുമായി അച്ചനും അമ്മയും മുന്നോട്ട് വന്നത്... ചുവപ്പുകൊടിയുടെ തണലില്‍ പഞ്ചായത്തില്‍ ഒരു ചെറിയ ജോലി ചെയ്തുവരുന്ന നായര്‍ സന്ധതി ഉണ്ണിക്കുട്ടനെ കറുകപുത്തൂര്‍ അങ്ങാടിയിലുള്ളവര്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു... ക്ഷേത്രത്തില്‍ ദിനവും ദീപാരാധനക്ക് തൊഴാന്‍ പോകുന്ന സമയത്ത്‌ കൂട്ടത്തില്‍ ഉള്ള പെന്മാനസങ്ങളില്‍ തെക്കേലെ അമ്മിണിയുമായി മുട്ടിച്ചെര്‍ന്നു നിന്ന് തൊഴാറുണ്ടു എന്നതൊഴിച്ചാല്‍ ഉണ്ണിക്കുട്ടന് മറ്റൊരു ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല....തന്‍റെ ഇത്തരം സ്വാതന്ത്രത്തിന് കത്തിവക്കുന്ന പ്രസ്താവനയുമായി വന്ന രക്ഷിതാക്കളോട് തനിക്ക്‌ ഇപ്പൊ പെണ്ണ് വേണ്ട എന്ന് പറഞ്ഞു കേണു ഉണ്ണിക്കുട്ടന്‍... നാട്ടിലെ പ്രശസ്ത ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വലിയ വായിലെ വാക്ക്‌ കേട്ട് വിശ്വസിച്ച ഉണ്ണിക്കുട്ടന്‍റെ അച്ചന്‍ ആ അപേക്ഷ തള്ളി എന്ന് മാത്രമല്ല അപ്പോള്‍ തന്നെ അവൈലബ്ള്‍ പിബി വിളിച്ച് കൂട്ടി പെണ്ണ് കാണേണ്ട കാര്യം അവതരിപ്പികയും ചെയ്തു...

'എന്നാ എനിക്ക് ടീച്ചറെ കെട്ടണം' എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച ഉണ്ണിക്കുട്ടന്‍റെ നിര്‍ദ്ദേശത്തെ ശരിവക്കുന്ന രീതിയില്‍ ആയിരുന്നു വീട്ടുകാരും....ഉണ്ണിക്കുട്ടന്‍റെ പെണ്ണ് ടീച്ചര്‍...അത് നല്ല ഒരു കാര്യം ആണെന്ന് ഉണ്ണിക്കുട്ടന്‍റെ അമ്മയ്ക്കും അച്ചനും തോന്നി....എന്തായാലും ചെറിയ ഒരു ജോലിയാണെലും പഞ്ചായത്തിലെ ഒരു അംഗമല്ലേ നമ്മുടെ ഉണ്ണിക്കുട്ടനും....അപ്പൊ ടീച്ചര്‍ തന്നെ ആയാലന്താ? എന്ന ഒരു അഭിപ്രായവും മറ്റുള്ളവരില്‍നിന്ന് ഉണ്ടായി.... ഇനിയിപ്പോ ടീച്ചര്‍മ്മാരെ എവിടെ നിന്നും ഒപ്പികും എന്ന പ്രതിസന്ധിയില്‍ ആയി വീട്ടുകാര്‍...അവന്‍റെ ഒരു ആശയല്ലേ അപ്പൊ അങ്ങിനെമതി എന്ന ഉണ്ണിക്കുട്ടന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് വീട്ടുകാരും കുടുംബക്കാരും ടീച്ചര്‍മ്മാരെത്തപ്പി ഇറങ്ങി.....അന്നൊക്കെ ഉണ്ണിക്കുട്ടന്‍റെ നാട്ടിനപ്പുറത്തുള്ള കൂറ്റനാട് എന്ന നാട്ടില്‍ നല്ല തരുണീമണികള്‍ ഉള്ള കാലം... ഉണ്ണിക്കുട്ടന്‍റെ ബന്ധുവിന്‍റെ നിര്‍ദ്ധേശത്താല്‍ അവിടെ നായര്കുടുംബത്തിലെ മൂന്നാമത്തെ സന്ധതിയെപ്പോയി കണ്ടു നമ്മുടെ ഉണ്ണിക്കുട്ടന്‍.... ആദ്യകാഴ്ചയില്‍ത്തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ട ഉണ്ണിക്കുട്ടനും വീട്ടുകാരും തിരിച്ച് പോരുമ്പോള്‍ പെണ്ണിന്‍റെ അയല്‍വാസിയില്‍ നിന്നും വന്ന കമന്റ് കേട്ട് അന്തംവിട്ടു പോയി... പെണ്ണ് ഒരു പെശകാ, അമ്മയും ഒട്ടും മോശമല്ല....എന്നാല്‍ ആപെശകിനെ നമ്മുടെ ഉണ്ണിക്കുട്ടന് വേണ്ട എന്നതായി ഉണ്ണിക്കുട്ടന്‍റെ അമ്മക്ക്... അത് മുടങ്ങി... അത് കഴിഞ്ഞ് മൂന്ന്‍ മാസത്തിനുള്ളില്‍ കാര്‍ഗ്ഗിലില്‍ നിന്ന് ഒരു പട്ടാളക്കാരന്‍ വന്നു ആ ടീച്ചറെ കെട്ടിക്കൊണ്ട് പോയി...

പിന്നെയങ്ങോട്ട് ഉണ്ണിക്കുട്ടന് പെണ്ണുകാണലിന്റെ ഒരു സീസണായിരുന്നു... ചിലവരെ കുട്ടന് പിടിക്കും അപ്പൊ അവര്‍ക്ക്‌ പിടിക്കില്ല, ചിലവര്‍ക്ക് കുട്ടനെ പിടിക്കും അവരെ കുട്ടനും പിടിക്കില്ല..അങ്ങിനെ പെണ്ണ്കാണാന്‍ നടന്ന് നടന്ന് ഉണ്ണിക്കുട്ടന് മടുത്തു എന്ന മട്ടായി.... ഹൈസ്കൂള്‍ ടീച്ചറില്‍ നിന്ന് തുടങ്ങിയ പെണ്ണുകാണാന്‍ പിന്നീട് യുപി സ്കൂളിലേക്കും അത് പിന്നെ ടി ടി സി യിലേക്കും ഇനിഇപ്പോ ഒരു പെണ്ണ്‍ ആയാലും മതി എന്ന അവസ്ഥയിലേക്കും തന്‍റെ ആദര്ശങ്ങളില്‍ ഇളവ്‌ വരുത്തിക്കൊണ്ട് പെണ്ണുകാണല്‍ ഉര്‍ജിതമാക്കി ഉണ്ണിക്കുട്ടന്‍.... എന്നിട്ടും ഫലമോ തഥൈവ.... അതിലും വലിയ അത്ഭുതം ഉണ്ണിക്കുട്ടന്‍ കണ്ട പെന്മാനസങ്ങളുടെ വിവാഹം എളുപ്പം കഴിഞ്ഞുപോകുന്നു എന്ന ഒരു പ്രതിഭാസം ബ്രോക്കര്‍ കുഞ്ഞാണ്ടി പറഞ്ഞതു കേട്ടാണ് ഉണ്ണിക്കുട്ടന്‍റെ വീട്ടുകാര്‍ക്ക്‌ ബോധ്യമായത്.....എന്തായാലും തിരുമിറ്റക്കോട് പഞ്ചായത്തിനപ്പുറത്ത് ഉള്ള നാഗലശ്ശേരി പഞ്ചായത്തിന്‍റെ പരിധിയിലും പെണ്ണ് തപ്പി.... ഇത് നടക്കുന്ന പോക്കല്ല എന്ന അവസ്ഥയില്‍ ആയി വീട്ടുകാര്‍...എന്നാല്‍ ഉണ്ണിക്കുട്ടന്‍ വിടുമോ?..എന്തായാലും നനഞ്ഞതല്ലേ ഇനിയങ്ങ് മുങ്ങിക്കയറാം എന്ന തീരുമാനത്തില്‍ ഉണ്ണിക്കുട്ടന്‍ ഉറച്ച് നിന്നു...

പലവരെയും ആയി തന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ഉണ്ണിക്കുട്ടന്‍,പ്രശസ്ത മന്ത്രവാദി കിട്ടുണ്ണി ആശാന്‍റെ നിര്‍ദ്ദേശത്താല്‍ ഒരു മുഴുനീള പ്രശനംവെപ്പും അതിന് ക്ഷേത്രങ്ങളില്‍ ചെയ്യാനുള്ള കര്‍മ്മങ്ങളും കഷായത്തിന് കുറിച്ച് തരുന്ന വലിയ ഒരു ചീട്ട് ആശാന്‍ ഉണ്ണിക്കുട്ടന് കൊടുത്തു ചെയ്യിപ്പിച്ചു... എന്നാല്‍ പഞ്ചായത്തിലെ ചില സഹപ്രവര്‍ത്തകര്‍ ഉണ്ണിക്കുട്ടന്റെ മുഖത്തിന് ആണ് പ്രശനം എന്ന് പറഞ്ഞു...മറ്റു ചിലര്‍ വസ്ത്രധാരണത്തില്‍ ഉള്ള പിശകാണെന്ന് പറഞ്ഞു.... എന്തോ ആശാന്‍റെ മന്ത്രവാദത്തിന്‍റെ ബലം കൊണ്ടാണോ മറ്റോ ഇന്ന് ഒരു പെണ്ണ് കാണാന്‍ പോകാം എന്ന അച്ചന്‍റെ വിളികേട്ടാണ് ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്... എന്തായാലും ഇതോട്കൂടി തന്‍റെ പെണ്ണുകാണല്‍ അവസാനിപ്പിക്കും എന്ന ഭീഷ്മശപദം എടുത്ത്‌ ഉള്ളതില്‍വച്ച് ഏറ്റവും നല്ല പുതുവസ്ത്രം അണിഞ്ഞ്കൊണ്ട് ഉണ്ണിക്കുട്ടനും വീട്ടുകാരും പെണ്ണുകാണാന്‍ ചെന്നു.....എന്തോ ഈശ്വരാനുഗ്രഹം എന്നുപറയാം, പെണ്ണ് ശരിയായി എന്ന് മാത്രമല്ല പെണ്ണിനെ പെട്ടന്നുതന്നെ കെട്ടിച്ച് വിടണം എന്ന അഭിപ്രായത്തില്‍ ആയിരുന്നു പെണ്ണ്‍വീട്ടുകാര്‍....ആ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും ഉണ്ണിക്കുട്ടന്റെ വീട്ടുകാരും യോജിച്ചു...അങ്ങിനെ വിവാഹം ഉറപ്പിച്ചു... അന്നുമുതല്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സിലും നിറങ്ങള്‍ വരക്കാന്‍ തുടങ്ങി...

മൂന്ന് നാളുകള്‍ക്ക്‌ ശേഷം ജോലികഴിഞ്ഞ് സന്തോഷം നിറച്ച മുഖംകൊണ്ട് വീട്ടിലേക്ക്‌ കയറിവന്ന ഉണ്ണിക്കുട്ടന്‍റെ വീട്ടുകാരുടെ സങ്കടം ഉള്ള മുഖം ആണ് കണ്ടത്.... കാരണം അന്യേഷിച്ച ഉണ്ണിക്കുട്ടനോട് അമ്മ പറഞ്ഞ ഉത്തരം കേട്ട് കുട്ടന്‍ തളര്‍ന്ന് പോയി... ഉണ്ണിക്കുട്ടന് ഉറപ്പിച്ച പെണ്ണ്, അവളുടെ കാമുകനോടൊപ്പം ഇന്നലെ രാത്രി ഒളിച്ചോടിപ്പോയത്രേ!!.... ഇതല്ലാം കേട്ട് തന്‍റെ വിധി ഇതാണ് എന്ന് കരുതി സമീപത്തുള്ള തോട്ടുവക്കില്‍പോയി ഇരുന്ന് ഉണ്ണിക്കുട്ടന്‍ തന്‍റെ കണ്ണ് നിറച്ചപ്പോള്‍, തോട്ടുവക്കിലെ ഒഴുകുന്ന വെള്ളത്തില്‍ അപ്പോഴും ഇണപിരിയാത്ത രണ്ടു പരലുകള്‍ അവരുടെ സ്നേഹം കൈമാറുകയായിരുന്നു.......

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

യേശുവിന്‍റെ തിരുവിപ്പിറന്നാള്‍ ആശംസകള്‍..




ബത്ലഹേം - എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍
എനിക്കായി നിന്നില്‍ നിന്നും പുറപ്പെടും:അവന്‍ പണ്ടെ യുഗങ്ങള്‍ക്ക് മുന്‍പേ,ഉള്ളവനാണ്.
(മിക്കാ 5-2)

അതിനാല്‍, കര്‍ത്താവ്‌തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ ഇമ്മാനുവല്‍ എന്ന് വിളിക്കപ്പെടും.
(ഏശയ്യാ 7-14)

ലോകസമാധാനത്തിനായി ബത്ത്ലഹേമിലെ കാലിത്തൊഴുത്തിനുള്ളില്‍ കന്യാസുധനായി പിറന്നുവീണ ഉണ്ണിയേശുവേ....അങ്ങയുടെ ആ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഈ തിരുപ്പിറവിനാളില്‍ നല്ലവരായ എന്‍റെ എല്ലാ വായനക്കാര്‍ക്കും ഈ ഗ്രീഷ്മകാലത്തിന്‍റെ അകമ്പടിയില്‍ ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ക്രിസ്തുമസ്ദിനാശംസകള്‍ നേരുന്നു.
വിരല്‍ത്തുമ്പ്.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

അഹിംസ...



ഈശ്വരന്‍ സൃഷ്ടിച്ച ലോകത്തിലെ ഇന്നുള്ള എല്ലാ ജീവജാലങ്ങള്‍കും അവര്‍ക്ക്‌ വേണ്ടരീതിയില്‍ ഉള്ള കഴിവുകള്‍ പുള്ളിക്കാരന്‍ നല്‍കിയിട്ടുണ്ട്..... അതെങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമ്മളെടുക്കുന്ന തീരുമാനം പോലെയിരിക്കും...അല്ലെ?...എനിക്ക് നന്നായിട്ടറിയാം ഈ ബ്ലോഗ്‌ വായിക്കുന്ന നിങ്ങളില്‍ പലവരും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്..വ്യത്യസ്ത സംസ്കാരം വച്ച് പുലര്‍ത്തുന്നവരാണ്, വ്യത്യസ്ത മതത്തില്‍പ്പെട്ടവരും ആണ്...അപ്പോള്‍ ചരിത്രം എന്‍റെ കോണിലൂടെ നോക്കുകയാണെങ്കില്‍ മുഹമ്മദ്‌ എന്ന പ്രവാചകനില്‍ ദൈവം അറിയാനുള്ള ആഗ്രഹം എന്ന കഴിവ് നല്‍കിയത് ആകാം അദ്യെഹത്തിനാല്‍ ഇസ്ലാം എന്ന വിശുദ്ധ മതത്തിന്റെ പിറവിയും തന്‍മൂലം ലോകമുസ്ലീംകള്‍ ഇന്നും ആ പ്രവാചകനെ സ്നേഹിക്കുന്നതും....ഗീതയില്‍ നോക്കുകയാണെങ്കില്‍ അധര്‍മ്മത്തിനെ പരാജയപ്പെടുത്തി ധര്‍മ്മം എങ്ങനെ പുനസ്ഥാപിക്കാം എന്ന് കൃഷ്ണഭഗവാന്‍ അര്‍ജ്ജുനനാല്‍ ഈ ലോകത്തിന് കാണിച്ചുതന്നു ......ജൂത കിരാതന്മമാര്‍ പീടിപ്പിച്ചും ശരീരം മുഴുവന്‍ രക്തപങ്കിലമാക്കി തല്ലിച്ചതച്ച് കുരുശില്‍ കയറ്റിയപ്പോളും ''ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല , ആ ഇവരോട് പൊറുക്കേണമേ''എന്ന് ലോകത്തിന് മുന്‍പില്‍ വിളിച്ചു പറഞ്ഞ ത്യാകനിധിയായ കൃസ്തുദേവനും നമ്മുക്ക് മുന്‍പില്‍ ഉണ്ട്.....അപ്പോള്‍ ഇതില്‍നിന്നും നമുക്ക്‌ എന്ത് മനസ്സിലായി??.. മുഹമ്മദിനാല്‍ നമുക്ക്‌ ദൈവം അറിവ്‌ പകര്‍ന്നു തന്നു....കൃഷ്ണനാല്‍ നമ്മള്‍ ധര്‍മ്മം എന്തെന്ന് അറിഞ്ഞു...കൃസ്തുവാല്‍ നമ്മള്‍ ത്യാഗം എന്തെന്നും അറിഞ്ഞു....

എന്നിട്ടും നമ്മളെന്തേ ഇങ്ങനെയായി??...

ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഭാഗ്യവാന്മാരായ നിങ്ങളോട് ഒരു സത്യം ഞാന്‍ തുറന്നു പറയട്ടെ... ഇപ്പറഞ്ഞ മൂന്ന്‍ മഹാന്‍മ്മാരുടെയും അംശങ്ങള്‍ നമ്മളില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ട്.... അതെന്ന് അറിയുന്നു ഒരുവന്‍, അന്ന് മുതല്‍ അവന്‍റെ വളര്‍ച്ച തുടങ്ങുകയായി.... അതറിഞ്ഞ സ്വയം കണ്ടെത്തിയ ഒരാളെയാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ പോകുന്നത്....മറ്റാരുമല്ല.... നമ്മുടെ നെഞ്ചില്‍ ഇന്നും കുടികൊള്ളുന്ന ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ലോകത്തിന് മുന്‍പില്‍ നമുക്ക്‌ നെഞ്ചും വിരിച്ച് പറയാന്‍ സ്വാതന്ത്രം ഉണ്ടാക്കിത്തന്ന ഇന്ത്യയുടെ പരമോന്നത വ്യക്തിത്വം രാഷ്ട്രപിതാവ് മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി...... നമ്മുടെയെല്ലാം സ്വാതന്ത്രത്തിന് വേണ്ടി നമ്മുടെ പടിവാതിലില്‍ വന്ന് നിന്നുകൊണ്ട് നമ്മുടെ ഭാഷയില്‍ നമുക്ക് വേണ്ടി സംസാരിച്ച ആ പരമോന്നത വ്യക്തി....നമ്മളെല്ലാം ഹൃദയം തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം ഗാന്ധിജി.......

അഹിംസ എന്ന ഒരു വാക്ക് നമ്മള്‍ കേട്ടാല്‍ അപ്പോള്‍ നമ്മുടെ ഗാന്ധിജിയെ നമുക്ക് ഓര്‍മ്മവരും അല്ലെ.... മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങി ഇന്നും മ്യാന്‍മാര്‍ പട്ടാളത്തിന് മുന്‍പില്‍ ത്സാന്സിറാണിയെപ്പോലെ പൊരുതിക്കൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആങ്ങ്‌ സാന്‍ സ്യൂക്കി വരെ നമ്മുടെ രാഷ്ട്രപിതാവിന്‍റെ അഹിംസാതത്വത്തെ പിന്തുടരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയി ഭാരതാംബയുടെ മടിത്തട്ടില്‍ പിറന്നതില്‍ ദൈവത്തിനോട് തീര്‍ത്താല്‍തീരാത്ത നന്ദി അറിയാതെ പറഞ്ഞ് പോകുന്നു ഈ അവസരത്തില്‍ .... ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ ഇവിടെ അബുദാബിയില്‍ വച്ച് അമേരിക്കക്കാരനായ എന്‍റെ സുഹൃത്തിനോടു ഇന്ത്യയിലെ ടൂറിസത്തെക്കുറിച്ച് ഞാന്‍ വായ്‌തോരാതെ സംസാരിച്ചപ്പോള്‍, ഞാന്‍ ഇപ്പോഴും നിങ്ങളുടെ ഫ്രീഡംഹീറോ ഗാന്ധിജിയുടെ നാമത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്നു എന്ന മറുപടി കേട്ട് സത്യത്തില്‍ ലജ്ജിച്ച് എന്‍റെ തല താഴ്ന്നുപോയി..... ഇന്നും ഈ തലമുറ അറിയാതെപോകുന്നതോ അതുമല്ലെങ്കില്‍ അവഗണിക്കുന്നതോ ആയ ഒരു കാര്യം ഉണ്ട്.... ''ദൂര്‍ത്ത്‌''... ലളിതജീവിതം നയിച്ചുകൊണ്ട് സ്വയം നാന്നായി രാഷ്ടത്തിന് മാതൃകയാകൂ എന്ന ഗാന്ധിയന്‍ ദര്‍ശനം ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ഇവിടെ സ്മരിക്കട്ടെ.....

ഇന്നും പലരാജ്യങ്ങളിലും നിന്നും വന്ന അവരുടെ പരമോന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്തുന്നത് നമ്മളൊക്കെ കാണാറുണ്ട്...അത് ഒരു ചടങ്ങിനേക്കാള്‍ ഉപരി അവരുടെ കടമയായി ആണ് ഇന്നും ചെയ്തുപോരുന്നത്.....ഇന്ത്യ എന്ന ഒരു രാജ്യത്തിലെ രാഷ്ട്പിതാവ്‌ എന്ന നാമത്തിലൂന്നാതെ എന്‍റെ രാജ്യത്തെയും സ്നേഹിക്കണം എന്ന് ഇന്ത്യക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്ത് ഇന്ത്യക്കാരെ നേര്‍വഴിക്ക് നടത്തിയ ഒരു പച്ചയായ മനുഷ്യനെ ആദരിക്കാന്‍ ഒരു വിദേശിക്ക് കിട്ടിയ അവസരം എന്നായിട്ടാണ് ഏതു നേതാവും ഇപ്പോഴും കരുതിപ്പോരുന്നത്.... നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം 2010 എന്ന മനോഹരമായ നല്ലൊരു വര്ഷം നമ്മളെ വിട്ടുപോകാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി.... പല മാധ്യമങ്ങളും ഈ വര്‍ഷത്തില്‍ ലോകത്തില്‍ നടന്ന കാര്യങ്ങള്‍ ഒരു ബഡ്ജറ്റ് പോലെ അവതരിപ്പിക്കുമ്പോള്‍ 2011ലേക്ക് വേണ്ടി ആരും ഒന്നും നമുക്ക്‌ തരുന്നില്ല.... എന്നാല്‍ എനിക്ക് നിങ്ങള്‍ക്ക്‌ തരാന്‍ താത്പര്യപ്പെടുന്നത് നല്ല ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ആണ്..അതില്‍ ഏറ്റവും പ്രധാനപ്പെട്ടതോ സ്വയംപര്യാപ്തത എന്നും.... അദ്യേഹം തന്ന ആ മാഹത്തായ ആ ആശയത്തില്‍ ഉറച്ച് നിന്നുകൊണ്ട് ജീവിതം നയിച്ച് വീടിനും നാടിനും ലോകത്തിനും മുന്‍പില്‍ ഒരു നല്ലമാതൃകയാകാന്‍ വീണ്ടും നിങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു...

ജയ്ഹിന്ദ്.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ഈ ഗിന്നസ്ബുക്കിന്‍റെ ഒരു കാര്യേ.....



ഞാനെന്തെങ്കിലും പറഞ്ഞാല്‍ പിന്നെ എല്ലാവരും അതും പൊക്കിപ്പിടിച്ച് നടക്കും....അതൊക്കെ പോട്ടെന്നുവെക്കാം.. കരള് പറിച്ച് കാണിച്ച് കൊടുത്താലും അത് ചെമ്പരത്തിപ്പൂവ് ആണ് എന്ന് പറയുന്ന ആളുകളാണ് കേരളത്തിലെ വനിതാകമ്മീഷന്‍... ഇവരൊക്കെക്കൂടി ഉണ്ടാക്കിയ നിയമം ആണ് പെണ്ണിന്റെയും ചെക്കന്റെയും വിവാഹപ്രായം 18ഉം 21ഉം ആയി കൂട്ടിക്കെട്ടിയത്... ഈ പ്രായം കുറച്ച് കൂടുതലല്ലേ പെണ്ണുമ്പിള്ളെ?... അത് എന്താന്ന് എന്ന് ഞാന്‍ ഒന്ന് ചോദിച്ചതിന് അവളുമാരെന്നെ തിന്നാന്‍ വന്നത് എനിക്ക് മാത്രമേ അറിയൂ... എന്നാല്‍ കേരളത്തിലെ വനിതാകമ്മീഷനെപ്പോലും മൂക്കത്ത് വിരല് വക്കുന്ന ഒന്നാണ് രണ്ടു ദിവസം മുന്‍പ്‌ ലണ്ടനില്‍ അരങ്ങേറിയത്... കൂടെ ഗിന്നസ്ബുക്കില്‍ ഒരിടവും....

സംഭവം നടന്നത് ബ്രിട്ടനിലാണ്....അത് പിന്നെ ബ്രിട്ടന്‍കാര്‍ക്ക് പിന്നെ എന്തും ആകാമല്ലോ!!... ഇവിടെ കോളേജിലേക്ക് പോകുന്ന പതിനേഴ് വയസ്സുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയെ മുഖത്ത് നോക്കി ഒന്ന് കണ്ണിറുക്കിയാല്‍ പിന്നെ കേസായി, പീഠനനമായി പിന്നെ അത് പുലിവാലായി.... അവിടെ പതിനാല് വയസ്സ് പ്രായം മാത്രമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക്‌(കുഞ്ഞുങ്ങളേ!!മ്)ഇപ്പൊതാ സ്വന്തമായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നു... സത്യത്തില്‍ ഗിന്നസ്ബുക്കിന് തെറ്റുപറ്റിയിരിക്കുന്നു ... കാരണം പതിമൂന്നരവയസ്സിലാണ് എന്‍റെ മാതാശ്രീ എന്നെ പ്രസവിച്ചത്.... അങ്ങിനെയാണെങ്കില്‍ കേരളത്തില്‍നിന്നും ഗിന്നസ്സ്ബുക്കില്‍ പുള്ളിക്കാരിക്കും ഒരു സ്ഥാനം വേണ്ടെ?....ഇല്ല.... കണ്ടോ നിങ്ങളെല്ലാവരും... ഇതിനോക്കെയാണ് നമ്മള്‍ അസമത്വം അനീതി എന്നൊക്കെ പറയുന്നത്... ഇന്നല്ലെങ്കില്‍ നാളെ ലോകത്തെ ഏറ്റവും പ്രശസ്‌തനായ ബ്ലോഗര്‍ എന്ന ബഹുമതി തരാന്‍ ഇപ്പറഞ്ഞ ഗിന്നസ്ബുക്ക് എന്റടുത്ത് വരും.... അതെനിക്കറിയാം... അന്ന് മുഖമടച്ച് ആട്ടും ഞാന്‍..ഹല്ല പിന്നെ...

അപ്പൊപ്പിന്നെ കാര്യത്തിലേക്ക് കടക്കാം....പതിനാലുകാരായ നഥാന്‍ ഫിഷ്‌ബോണും ഏപ്രില്‍ വെബ്‌സ്റ്ററും ആണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനമ്മമാര്‍...... ഹോ കേള്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു....ഒരു ചാന്‍സ് അല്ലെ ഞാന്‍ കളഞ്ഞുകുളിച്ചത്...ഇനി ഇപ്പൊ പറഞ്ഞിട്ടെന്നാ....നാല് ദിവസം മുന്നേയാണ് ഇവര്‍ക്ക് ജാമി എന്ന് പേരിട്ട കുഞ്ഞ് ജനിച്ചത്... പതിമൂന്നാംവയസ്സിലാണ് ഇവര്തമ്മില്‍ കണ്ട്മുട്ടുന്നത്.... രണ്ട് പേരും അന്ന് തുടങ്ങിയ അത്തള പിത്തള തവളാച്ചി ഒടുവില്‍ കുഞ്ഞില്‍ അവസാനിച്ചു...രണ്ട് പേരും കൂടി രാത്രി നൂറ് മില്ലി അടിച്ച് നില്‍ക്കുമ്പോള്‍ നാഥാന് തോന്നിയ ഒരു വികൃതി... പിന്നെ അത് ഒരു ശീലമാക്കി...ആദ്യം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നത്രേ ചോട്ടേം മാണിം കളിച്ചത്.. പിന്നെ അതിനും ഇല്ലേ ഒരു വിരക്തി(ഏതു?)..... ഒരു രാത്രിയില്‍ ഇപ്പറഞ്ഞ സാധനം(സുരക്ഷ) നാഥാന്‍ മറന്നു എന്നത് കളി കഴിഞ്ഞതിന് ശേഷമാണത്രേ ഏപ്രിലിന് മനസ്സിലായത്‌ .....നമ്മുടെ മലയാളസിനിമയില്‍ സീമച്ചേച്ചേച്ചിയും ജയഭാരതിയും ബെഡ്ഡില്‍ രണ്ട്കാലുംമേലും മുഖം കമിഴ്ത്തി ഞാന്‍ നശിച്ചല്ലോ ഈശ്വരാ എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന സീനോന്നും ആ നാട്ടില്‍ ഇല്ലല്ലോ.... പുള്ളികാരി എന്നാലങ്ങു പോരട്ടെ ഒരു കുഞ്ഞ് എന്ന രീതിയില്‍ പത്തുമാസം അങ്ങ് പിടിച്ച് നിന്നു.... പത്തും കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു അടിപൊളി കുഞ്ഞ്....കൂടെ ഗിന്നസ്ബുക്കില്‍ ഒരു പേരും എഴുതിവാങ്ങിച്ചു... എന്തായാലും പെണ്ണ് ഒരു സംഭവമായി മാറുകയാണ്... പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിനകം ജാമിയെ മുത്തശന്റെയും മുത്തശിയുടെയും കൈയിലേല്‍പിച്ച്‌ വീണ്ടും സ്‌കൂളില്‍ പോകാന്‍ ദൃഡനിശ്ചയം എടുത്തിരിക്കുകയാണ് ഈ കുഞ്ഞ് സോറി സോറി ഈ പെണ്ണ്....

എന്നാല്‍ ബ്രിട്ടനിലെ മറ്റു കാര്യങ്ങള്‍ കേട്ടാല്‍ ഇതൊന്നും ഒന്നുല്ലാതായിരിക്കുന്നു.... പ്രസവിക്കലും അത് കഴിഞ്ഞാല്‍ ക്ലാസില്‍ പോകലും ഒരു പതിവാക്കുന്നവരുടെ എണ്ണം കൂടിവരുകയാണത്രേ അവിടെ.... കേരളത്തിലെ വനിതാകമ്മീഷന്‍ ഇതില്‍ ഒന്നും താത്പര്യമില്ലാത്ത മട്ടാണ്...സ്ത്രീയുടെ വിവാഹപ്രായം ഇനിയും എങ്ങനെ കൂട്ടാം എന്ന ചിന്തയിലാണവര്‍... എനിക്ക് പറയാനുള്ളത് സത്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് ഇനിയെങ്കിലും ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കരുത്....അന്ന് ഒന്‍പതാം ക്ലാസിലെ ബയോളജി ക്ലാസിലെ ഒരു ചാപ്റ്റര്‍ ശോശാമ്മടീച്ചര്‍ എടുക്കുമ്പോള്‍ അപ്പൊ ഇങ്ങനെയാണോ കുഞ്ഞുണ്ടാകുന്നത് അല്ലെ ടീച്ചറെ എന്ന് ചോദിച്ചതിന് എന്‍റെ ചെവി പിടിച്ച് കുരുത്തംകെട്ടവനെ ഇനി നീ ഇവിടെ നില്ല് എന്ന് പറഞ്ഞ് ക്ലാസിന് പുറത്ത്‌ നിര്‍ത്തിയത് ഞാനിപ്പോളും ഓര്‍ക്കുന്നു....അന്ന് അത് എനിക്ക് പറഞ്ഞന്നിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇതുപോലെ പോസ്റ്റിട്ട് നാറ്റിക്കോ.... നന്നായൊള്ളോ.. ടീച്ചര്‍ക്ക് അങ്ങിനെ വേണം......

2010, ഡിസംബർ 19, ഞായറാഴ്‌ച

കേരളം ഒരു ഫാന്‍സാലയം......



ദളപതി എന്ന സിനിമയില്‍ രജനി മരിക്കുന്നത്കണ്ട് കരള് തകര്‍ന്ന അണ്ണാച്ചി തീയ്യറ്റര്‍ തീയിട്ടപ്പോള്‍ ആയിരുന്നു ഇന്ത്യന്‍ സിനിമാലോകം ആദ്യമായി ഞെട്ടിയത്....ആ ഞെട്ടല്‍ മുതലാക്കി രജനി ഒരുപാടു സിനിമകള്‍ ഇറക്കി പുള്ളിക്കാരന്‍ ഫാന്‍സിനെ അടക്കി നിര്‍ത്തി അവിടുത്തെ പെരിയദളപതിയായി മാറി.. ഒരു സിനിമയില്‍ നായകന്‍ മരിച്ചതിന് തീയ്യറ്റര്‍ കത്തിക്കുക...സംഭവം തന്നെ അല്ലെ...അതുപിന്നെ ആ അണ്ണാച്ചികള്‍ക്ക്‌ പൊതുവേ തലയില്‍ ഒരു കിഡ്നിയും ഇല്ല എന്ന് കരുതാം... എന്നാല്‍ സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തിന് ഗപ്പ് കിട്ടിയ നമുക്ക്‌ എന്ത് വിവരം ഉണ്ട് എന്ന് ഞാന്‍ ഇന്നലെ കണ്ടു..... ഇന്ന് കേരളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ വളര്‍ത്ത്മക്കള്‍ ചേരിയില്‍ ഇടംവലം തിരിഞ്ഞ് ഏറ്റുമുട്ടി...ഹോട്ട് ന്യൂസ് ആയതുകൊണ്ട് ആര്‍ക്ക് എത്രകിട്ടി എന്നതിനെ ചൊല്ലി പുതിയ പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം....

ആലുവക്ക് ഇപ്പോള്‍ ശനി അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണെന്ന് കാണിപ്പയ്യൂര്‍ ടിവിയിലൂടെ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല... കൂടാതെ ഏറ്റുമുട്ടല്‍, കത്തികുത്ത്, ബോംബേറ് എന്നീ പരമ്പരാഗത കലാരൂപങ്ങളൊക്കെ ഈ ആഴ്ചയില്‍ ഉണ്ടാകാന്‍ ചാന്‍സുണ്ട് എന്ന് കേട്ടപ്പോള്‍ ഇത്രക്കൊക്കെ പ്രതീക്ഷിച്ചുമില്ല..ഇത് ഒരു മാതിരി.... കഷ്ടം... മമ്മൂട്ടിയുടെ ബെസ്റ്റ്‌ ആക്ടരും ലാലേട്ടന്റെ കാണ്ടഹാറും ഒരു സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആലുവയിലെ ഒരു തിയ്യറ്ററില്‍ ആണ് ഇപ്പൊ ഇരുകൂട്ടരുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടിയിരിക്കുന്നത്.... കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേത്... അതിന് കേരളമാതാവ് ഇന്നലെ സാക്ഷിയായി... ഇത്രയൊക്കെയായ സ്ഥിതിക്ക്‌ ഇതിനെതിരെ പ്രതികരിക്കാന്‍ ഓള്‍കേരള ബിജുക്കുട്ടന്‍ ഫാന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കറുകപുത്തൂര്‍ ലോക്കല്‍യൂണിറ്റ് സെക്രട്ടറി എന്നനിലക്ക് ഞാന്‍ എന്‍റെ അണികളോട് അഭ്യര്‍ഥിക്കുന്നു... ഇതിനെതിരെ നമുക്ക്‌ നമ്മുടെ ശക്തി കാണിക്കേണ്ടത് അത്യാവശ്യമാണ്.. ആയതിനാല്‍ കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസ്സുകളുടെയും ടയറിന് അള്ളുവക്കുക, കയറാവുന്ന തിയ്യറ്ററില്‍ എല്ലാം കയറി തിയ്യറ്ററിന്‍റെ സ്ക്രീനില്‍ മഞ്ഞ മൂത്രം ഒഴിക്കുക(മൂത്രം മാത്രം)...കണ്ണില്‍ കാണുന്ന ഇലക്ടിക് പോസ്റ്റുകളിലെ ബാക്കിയുള്ള ബള്‍ബുകളും എറിഞ്ഞുതകര്‍ത്ത്‌ കേരളവൈദ്യുതി ബോര്‍ഡിന്‍റെ വൈദ്യുതിശേഖരണം എന്ന പദ്ധതിയില്‍ അവരുമായി കൈകോര്‍ക്കുക എന്നീകാര്യങ്ങള്‍ ഇത്തരം കാടത്തങ്ങള്‍ക്ക് മറുപടിയായി ആഞ്ഞടിക്കാന്‍ ബിജുക്കുട്ടന്‍ ഫാന്‍സ്‌ അംഗങ്ങളോട് ഈ അവസരത്തില്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു...

ആലുവയില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം എനിക്കറിയാന്‍ കഴിഞ്ഞത് ''കാണ്ടഹാര്‍ പോളിഞ്ഞേ'' എന്ന കമന്റു മമ്മൂട്ടി ഫാന്‍സില്‍ നിന്ന് വന്നതില്‍തൊട്ടാണത്രേ പ്രശ്നങ്ങള്‍ക്ക് തുടക്കം... അതിന് മറുപടിയായി മോഹന്‍ലാല്‍ ഫാന്‍സ്‌ തുറന്ന വേദിയില്‍ മുണ്ട് പൊക്കി വര്‍ഷങ്ങളുടെ പഴക്കമുള്ള വിശ്വസ്ഥസ്ഥാപനം വി ഐ പിയുടെ നൂറില്‍ കൂടുതല്‍ തുളയുള്ള ജട്ടി കാണിച്ച് കൊടുത്തിന്നിടത്ത് നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണു അറിയാന്‍ കഴിഞ്ഞത്....കൂടാതെ ബെസ്റ്റ്‌ ആക്ട്ടറില്‍ മമ്മൂക്ക ധരിച്ചിരുന്ന പച്ച ഷര്‍ട്ട് പാക്കിസ്ഥാനെ പ്രതിനിതീകരിക്കുന്നതാനെന്നും മാര്‍ട്ടിന്‍ പ്രാക്കാട് പാക്കിസ്ഥാന്‍ ചാരന്‍ ആണെന്ന് പോലും ലാല്‍ ഫാന്‍സ്‌ പറഞ്ഞത്രേ...കഷ്ടം അല്ലേ???..... എന്തായാലും പിന്നങ്ങോട്ട് രണ്ട് കൂട്ടരും തമ്മില്‍ അങ്ങ് മേയലായിരുന്നു എന്നാണ് പറഞ്ഞ് കേട്ടത്....എന്തായാലും വരും ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ള ഹര്‍ത്താലുകള്‍ പോലുള്ള കലാപരിപാടികള്‍ക്ക് ഇരുഫാന്‍സും ആഹ്യ്വാനം ചെയ്തിട്ടുണ്ട്.....കൂടാതെ ഇനിയങ്ങോട്ട് സിനിമകാണാന്‍ കയറണമെങ്കില്‍ അതാത് ഫാന്‍സിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കൈപറ്റണം എന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്....എനിക്ക് വയ്യേ ഇതൊക്കെക്കാണാന്‍....

സത്യം പറയാമല്ലോ ഇവമ്മാരോക്കെക്കാരണം ഇന്ന് സിനിമാതിയ്യറ്ററില്‍ ഫാമിലിയുമായി സിനിമക്ക്‌ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.... സിനിമയില്‍ സ്റ്റാര്‍ പറയുന്ന തെറിക്കുപുറമേ ഇവമ്മാര് തമ്മില്‍ പറയുന്ന തെറിയും കേള്‍ക്കേണ്ട ഗതികേടാണ് ഇന്ന് കേരളീയന് ഉള്ളത്....പെണ്ണുങ്ങളുമായി സിനിമക്ക്‌ കയറിയാലോ പെണ്ണുങ്ങള്‍ചുറ്റും ആയിരം കൈകളാണ്.... നമ്മുടെ ഭാര്യമാരെ നമ്മള്‍പ്പോലും കാണിക്കാത്ത സ്വര്‍ഗ്ഗം കാണിച്ച് കൊടുക്കുന്ന ഞരമ്പുകള്‍ ഉണ്ട് തിയ്യറ്ററിനകത്ത്.... അന്ന് നാലാം ക്ലാസില്‍ അന്നമ്മടീച്ചറുടെ കണ്ണ് വെട്ടിച്ച് ക്ലാസ്‌ കട്ട് ചെയ്ത് എന്‍റെ കാമുകിയുമായി സിനിമകണ്ട് തിരിച്ച് പോരുമ്പോള്‍ അവള്‍ പറഞ്ഞ വാക്ക്‌ എനിക്ക് ഇപ്പോഴും ഓര്‍മ്മവരുന്നു...

''ചേട്ടാ തിയ്യറ്ററില്‍ സിനിമ കാണുന്നതിനേക്കാള്‍ സുഖം ആണ് തിയ്യറ്ററിനകത്ത് ഇരിക്കുന്നത്'' എന്ന്.......

2010, ഡിസംബർ 18, ശനിയാഴ്‌ച

വീണ്ടും ഒരു കല്ല്‌....



സ്മാര്‍ട്ട്‌സിറ്റിയുടെ കല്ലിടല്‍ കണ്ട് മറക്കുന്നതിനു മുന്‍പേ നമ്മുടെ ജനനായകന്‍ മുഖ്യമന്ത്രി പെരുന്തച്ചനെപിടിച്ച് സ്പെഷ്യല്‍ കല്ലുകൊണ്ട് കൊത്തിയ ചുവന്നകല്ലുമായി കണ്ണൂരിലേക്ക്‌ വച്ച് പിടിച്ചിട്ടുണ്ട് എന്ന വാര്ത്തകെട്ടാണ് ഇന്നലെ ഉറക്കമുണര്‍ന്നത്... എന്നാ നമ്മുടെ മുഖ്യമന്ത്രിയല്ലേ ഒന്ന് പോയികണ്ടുകളയാംഎന്ന് വിചാരിച്ച് ഞാനും മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പിലേക്ക്‌ അങ്ങ് വച്ച്പിടിച്ചു... കല്ലിടല്‍ കര്‍മ്മം വളരെനന്നായി എന്ന് മാത്രമല്ല മുഖ്യന്‍ അതിന്‍റെ അഴകോടെത്തന്നെ നിര്‍വ്വഹിച്ചു...എന്തായാലും കണ്ണൂര്‍ക്കാരന്റെ മനസ്സില്‍ ഇനി ആകാശസ്വപ്നത്തിന് ചിറകുകള്‍ മുളപ്പിക്കാം..... എന്തോ, മുഖ്യനാണ് കല്ലിട്ടിരിക്കുന്നത്, അവിടെ ഒരു വിമാനം വന്നിറങ്ങുന്നത് കണ്ടിട്ട് കണ്ണടക്കാനുള്ള യോഗം ഉണ്ടാവുവോ ആവോ!!....

കണ്ണൂര്‍, കേരളത്തിന്‍റെ വടക്കെ അറ്റത്തുനിന്നും രണ്ടാമതായി തലയുയര്ത്തി നില്‍ക്കുന്ന ജില്ല... വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്‍പതാമതായി ഇപ്പോഴും കട്ടക്ക് പിടിച്ച് നില്‍ക്കുന്നു... വ്യത്യസ്തമായ തിരുവിതാംകൂര്‍ സംസ്കാരം വച്ചുപുലര്‍ത്തുന്ന ഒരു നല്ല നാട്..അഴീക്കോട്‌, ചിറക്കൽ,എടക്കാട്‌, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്,തളിപ്പറമ്പ്‍,കങ്കോൽ, ആലപ്പടമ്പ, ഇരിക്കൂർ,തലശ്ശേരി,മട്ടന്നൂർ,കൂത്തുപറമ്പ്,പേരാവൂർ എന്നീ പ്രശസ്തമായ സ്ഥലങ്ങള്‍ കൊണ്ട് നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഒരു വലിയ ജില്ല.... ആ കണ്ണൂരിന് അഭിമാനിക്കാവുന്ന ഒന്നാണ് ഇന്നലെ മൂര്‍ഖന്‍പറമ്പില്‍ നടന്നത്.. 2061 ഏക്കറില്‍ കുടികൊളളാവുന്ന കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധിനിദാനം ചെയ്യാന്‍ കണ്ണൂരിന് ഇനി വെറും മൂന്നേ മൂന്ന് വര്‍ഷങ്ങള്‍ മാത്രം.... തീര്‍ച്ചയായും ഒരു പാലക്കാട്ടുകാരന്‍റെ നല്ല മനസ്സുകൊണ്ട് തുറന്ന് പറയട്ടെ... കണ്ണൂരുകാരാ, നിനക്ക്‌ അഭിമാനിക്കാനുള്ള വകയുണ്ട്....

നമുക്കറിയാം ഇന്ന് കേരളത്തിലെ അത്യാധുനികസംവിധാനമുള്ള നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം ഒഴിച്ചാല്‍ ഇന്ന് കേരളത്തില്‍ മറ്റൊരു വിമാനത്താവളവും സുരക്ഷായോഗ്യമല്ല എന്ന് പറയാം...തിരുവനന്തപുരം വിമാനത്താവളവും കോഴിക്കോട് വിമാനത്താവളവും മോശമില്ലെങ്കിലും വിദേശികള്‍ ഇപ്പോഴും ഇറങ്ങാന്‍ താത്പര്യമുള്ള സ്ഥലം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം തന്നെയാണ്......വടക്കന്‍ ജില്ലകളിലെ പ്രവാസികള്‍ കൂടുതലായും കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിനെയും മംഗലാപുരം വിമാനത്താവളത്തിനെയും ആണ് ഇപ്പോഴും ആശ്രയിക്കുന്നത്... അവിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രസക്തി.. ഇന്ന് കേരളത്തിന്‍റെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് വടക്കന്‍ ജില്ലക്കാരാണ്.. അതിലോ ഇപ്പോഴും മുന്നില്‍ കണ്ണൂരും...അങ്ങിനെ നോക്കുകയാണെങ്കില്‍ കണ്ണൂരിലെ പ്രവാസികള്‍ക്ക്‌ ഏറ്റവും സഹായകരമായ ഒന്നാണ് ഈ വിമാനത്താവളം എന്ന് നമുക്ക്‌ പറയാം.... കേരളത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചക്ക്‌ കണ്ണൂര്‍ വിമാനത്താവളം സാക്ഷ്യംവഹിക്കും എന്നതും നിസ്സംശയം പറയാവുന്ന കാര്യം ആണ്.....

എന്തായാലും രാഷ്ട്രീയ ഇടപെടലുകള്‍ ഒന്നും ഇല്ലാതെതന്നെ കണ്ണൂരിന് എക്കാലത്തേക്കും അഭിമാനിക്കാനുതകുന്ന ഒരു വിമാനത്താവളം കേന്ദ്രവ്യോമയാന വകുപ്പിന് ചെയ്ത് തീര്‍ക്കാന്‍ കഴിയട്ടെ എന്ന് നമുക്കെല്ലാവര്‍ക്കും മനസ്സുരുകി പ്രാര്‍ഥിക്കാം... ഒന്നുമില്ലേലും ആ നാട്ടിലുള്ള ഒരുപാട് ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടുന്നത് വഴി കേരളത്തിന്‍റെ സമ്പത്ത്‌വ്യവസ്ഥക്ക് ചെറുതായെങ്കിലും മാറ്റം പ്രതീക്ഷിക്കാമല്ലോ... കൂടെ കുറച്ച് കുടുംബങ്ങളുടെ പട്ടിണിക്ക് എന്നന്നേക്കുമായി ഒരു ശാന്തിയും.......

2010, ഡിസംബർ 16, വ്യാഴാഴ്‌ച

പുണ്യാളാ!!എന്‍റെ ഗൂഗിള്‍മോളെ കാത്തോളണെ.....



എന്തായിത്!! രാവിലെ ഇന്റര്‍നെറ്റ്‌ തുറന്നാല്‍ വെബ്പേജുകളില്‍ കാണുന്നതെല്ലാം തകര്‍ച്ചയുടെ വാര്‍ത്തകള്‍.. അമേരിക്കയുടെ ന്യൂസ് വെബ്ബുകളില്‍ ഇപ്പൊളൊന്നും ഒരു ഈച്ച കയറുന്ന ലക്ഷണമില്ല... അവിടെ ഇപ്പോളും കൊച്ചു പിള്ളേര്‍ തുണിയുരിയുന്നസൈറ്റില്‍ മാത്രം കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്... ബാങ്കുകളുടെ സര്‍വ്വറുകളില്‍ മണിട്രാന്സാക്ഷന്‍ കണ്ടിട്ട് കാലം കുറെയായി.... എ ടി എമ്മൊക്കെ ഇരുന്ന് തുരുമ്പിച്ചു.... എന്നാലും ആ നാട്ടില്‍ കുറച്ച്പേര്‍ക്ക് ഇപ്പോളും പണിയുണ്ട് ആര്‍ക്കെന്നല്ലേ.. നമ്മുടെ ഗൂഗിളിന്(പേര് പറയുമ്പോളന്നെ എനിക്കെന്തോ ഒരിത്)...

കമ്പ്യൂട്ടറില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഇന്ന് ആശ്രയിക്കുന്ന സേര്‍ച്ച്‌എന്‍ജിനും ഇന്ന് ലോകത്തെ രണ്ടാമത്തെ ഐടി ഭീമനും ആണല്ലോ നമ്മുടെ ഗൂഗിള്‍..... ഇന്ന് ഇപ്പറഞ്ഞ ഗൂഗിളിന്‍റെ കണക്കനുസരിച്ച് ഇന്റര്‍നെറ്റില്‍ പോകുന്ന ഏതൊരു വ്യക്തിയും ഒരു തവണയെങ്കിലും ഗൂഗിളില്‍ പോകാതെ തിരിച്ച് പോരാറില്ലത്രേ!!!! അറിവുകൾ ശേഖരിച്ച് സാർവ്വദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്നുള്ള എല്ലാവര്ക്കും അറിയാം ഇന്റര്‍നെറ്റ് ബിസിനസ്സിനെ എത്ര കണ്ണിങ്ങോടെയാണ് ഗൂഗിള്‍ ഇപ്പോഴും കാണുന്നത് എന്ന്... ഇന്ന് നിങ്ങള്ക്ക് ഗൂഗിള്‍ കിട്ടാതെ വന്നാലുള്ള അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ...ലോകം ഒരു പക്ഷെ നിശ്ചലമാവില്ലേ!!!....എന്നാല്‍ ഇപ്പോള്‍ ആ ഗൂഗിളും തകരുന്നു എന്ന് തോന്നുന്ന രീതിയില്‍ ആരോ ഗൂഗിളിന് ഇട്ട് ഇപ്പോള്‍ ഒരു പണികൊടുത്തിരിക്കുന്നു..... എന്‍റെ മുല്ലപ്പറമ്പത്ത്‌ ഭഗവതി എന്‍റെ ഗൂഗിളിനെ കാത്തോളണേ!!!....

ഇല്ല,ആശംങ്കക്ക് വകയില്ല എന്നാണ് ചെന്ന് കണ്ട ലിങ്കില്‍ നിന്നും എനിക്ക് മനസ്സിലായത്‌.... വേണമെങ്കില്‍ നിങ്ങളും ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക്‌ ചെയ്ത് നോക്കൂ.http://mrdoob.com/projects/chromeexperiments/google_gravity/ ചില പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ ഏറെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതേ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് പേജാണ് ആളുകളെ ഞെട്ടിയ്ക്കുന്നത് .....ഈ തകരുന്ന പേജ് ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്‍ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു.....ഗുരുത്വാകര്‍ഷണസിദ്ദാന്തം കണ്ടു പിടിച്ച ഐസ്ക്ക്ന്യൂട്ടനെ(പുള്ളി ഒരു സംഭവമാണ്)സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ആണ് അനോണി ഇത് തെയ്യാറാക്കിയിരിക്കുന്നത്... എന്ത് സാധനവും മുകളിലേക്കിട്ടാല്‍ താഴേക്ക്‌ തന്നെ പതിക്കും എന്ന് ആപ്പിള്‍ മരത്തിന്‍റെ ചോട്ടിലിരുന്നു ആപ്പിള്‍ മേല് വീണ ഐസക്ക്ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍, ആ ഇന്ന് നമ്മുടെ മൈക്രോസോഫ്റ്റ് പോലും ചിന്തിക്കാത്ത ഒന്നാണിപ്പോള്‍ ഗൂഗിളിന്റെ സേര്‍ച്ച്എന്‍ജിന്‍ വച്ച് ചെയ്തുകൂട്ടിയിരിക്കുന്നത്.. അതും ഗൂഗിളിന്റെ സ്വന്തം വെബ്പേജ് കാണിച്ച്കൊടുത്ത്‌... ഗൂഗിളൊന്നു ക്ഷീണിച്ച് കാണാന്‍ തിങ്കളാഴ്ച വ്രതം ആഴ്ച്ചതോറും ഇടുത്ത് നടക്കുന്ന ബില്‍ഗേറ്റ്സ്ചേട്ടന് ഈ പണ്ടാരം തകര്‍ന്ന്‍ വീഴുന്നത് ഇനിമുതല്‍ വീട്ടിലിരുന്ന് ലൈവായിക്കാണാം....

സത്യത്തില്‍ ഗൂഗിളിന്റെ ജനനം തന്നെ പ്രത്യേകത നിറഞ്ഞതായിരുന്നു....അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ(ചള്ള് ചെക്കന്‍) മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത.ലോകം മുഴുവനും ഈ ഒരു സേര്‍ച്ച്‌എന്‍ജിന്‍ മുഖേനെ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന സതുദ്യെശത്തോടെ 1998 സെപ്റ്റംബർ 7(ഏകദേശം ത്രിസന്ധ്യയോതടുത്ത്) കാലിഫോർണിയിലെ മെൻലോ പാർക്ക് എന്ന സ്ഥലത്ത്‌ ഗൂഗിളിനെ അവളുടെ അമ്മ പ്രസവിച്ചു....പിറന്ന് വീണില്ല അതിന് മുന്‍പേ പെറ്റ തള്ളയുടെപ്പോലും കണ്ണ് തള്ളിപ്പോകുന്ന രീതിയില്‍ ആയിരുന്നു ഗൂഗിള്‍മോളുടെ വളര്‍ച്ച....ഇന്ന് അറ്റാദായംഏകദേശം 25.33% 4.203 ശതകോടി യു.എസ്. ഡോളർ(2007ലെ കണക്ക്, ഇപ്പോഴത്തെത് ഞാന്‍ ചോദിച്ചില്ല) ആണത്രേ... ഹൌ!! എന്‍റെയും കണ്ണ്‍ തള്ളി.......

സത്യം പറയാമല്ലോ ഈ സെര്‍ച്ച്എഞ്ചിനില്‍ മലയാളികള്‍ തുണ്ട്പടം കിട്ടാന്‍ തിരയുന്നതൊഴിച്ചാല്‍ ഒരു ബ്ലടിമല്ലുവായ എനിക്കും ഗൂഗിള്‍മോള് ഒരു അനുഗ്രഹം തന്നെയാണ്... എന്താന്നറിയില്ല ഞാന്‍ എന്ത് ചോദിച്ചാലും അവള്‍ അപ്പൊ തരും.... ചരിത്രത്തിലെക്ക് ചവടുവച്ച്കൊണ്ടിരിക്കുന്ന വിരല്‍ത്തുമ്പ് എന്ന ഈ ബ്ലോഗ്‌ വരെ ഗൂഗിളിന്‍റെതാണ് എന്ന് പറയുമ്പോള്‍ നിങ്ങളവളുടെ വ്യാപ്തി ഒന്ന് ഊഹിച്ച്നോക്കൂ.....

ഊഹിച്ചാല്‍ മാത്രം മതി....

2010, ഡിസംബർ 14, ചൊവ്വാഴ്ച

എന്‍റെ പ്രിയസുഹൃത്ത് ലോഹിച്ചേട്ടന് വേണ്ടി....




ചക്രം സിനിമയുടെ പണിപ്പുരയിലുള്ളപ്പോള്‍ ആണ് ലോഹിതദാസ് എന്ന എന്‍റെ ലോഹിച്ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും... അന്ന് തൃശൂരില്‍ പഠിക്കുന്ന കാലത്ത്‌ ചിലപ്പോളൊക്കെ തൃശൂര്‍ സാഹിത്യഅക്കാദമിയിലുള്ള ബുക്ക്സ് ലൈബ്രറിയില്‍ പോകാറുള്ള പതിവ് എനിക്ക് ഉണ്ടായിരുന്നു.ഒരു തവണ ഷിവ് ഖേരയുടെ You Can Win എന്ന ബുക്ക്‌ തിരഞ്ഞുപിടിച്ച് എടുത്ത്‌ സന്തോഷത്തോടെ തിരിഞ്ഞ് നടന്നപ്പോള്‍ പെട്ടെന്ന് ഞാന്‍ ആകെ ഐസായി നിന്ന് പോയി... മാതാവേ എന്‍റെ മുന്നില്‍ ഇന്ന് കേരളം നെഞ്ചില്‍കൊണ്ട് നടക്കുന്ന പ്രണയീതാക്കളുടെ നായകന്‍ ലോഹിതദാസ്...എനിക്ക് ഒരടി മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥ... ചിരിക്കാന്‍ കഴിയുന്നില്ല... എന്നാല്‍ ഒന്ന് മിണ്ടാതെ പോകാന്‍ കഴിയുമോ... അവസാനം ശബ്ദം വിറച്ച് വിറച്ച് ഞാന്‍ സര്‍ എന്ന് വിളിച്ച് അങ്ങോട്ട്‌ കയറി പരിച്ചപ്പെട്ടു... എന്നാല്‍ പിന്നീട് എന്നെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അദ്യേഹം എന്നോട് പെരുമാറിയത്... എത്രയോ വര്‍ഷങ്ങള്‍ പരിചയം ഉള്ള ഒരു സുഹൃത്തിനോട് എങ്ങനെയാണോ നമ്മളൊക്കെ പെരുമാറുന്നത് , അതുപോലെ...

പിന്നീട് ഇടയ്ക്കിടെയുള്ള അക്കാദമിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ലോഹിച്ചേട്ടനുമായി നല്ലൊരു സൌഹൃദം പടുത്തുയര്‍ത്താന്‍ എന്നെ വളരെയധികം സഹായിച്ചു....ഒരുവട്ടം അക്കാദമി ഹാളിലൂടെ ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നടക്കുമ്പോള്‍ എന്‍റെ ചോദ്യത്തിന് അദ്യേഹം പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനിപ്പോള്‍ നിങ്ങളോടു പങ്കുവക്കട്ടെ..... എടുക്കുന്ന പല സിനിമകളിലും ക്ലൈമാക്സില്‍ എപ്പോഴും എന്തേ ചേട്ടാ ഇങ്ങനെ ട്രാജഡി മാത്രം അവതരിപ്പിക്കുന്നത്‌? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്യേഹം പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു...''ടോ,...ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സിനിമകളും കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ വളരെ പെട്ടന്ന് തന്നെ അതിന്‍റെ കഥാസാരം മനസ്സില്‍ നിന്ന് മാഞ്ഞ് പോകുന്നവരാണ്... മറ്റു സിനിമകളില്‍ നിന്നും എന്‍റെ സിനിമ വ്യെത്യസ്ഥമാകണം എന്ന് മാത്രമേ ഞാന്‍ ഉദ്യേശിച്ചുള്ളൂ....സിനിമ കണ്ടവരില്‍ പലവരും എന്നോട് പറയുന്ന ഒരു കാര്യമുണ്ട് കുട്ടി, സിനിമ കണ്ടിറങ്ങിയപ്പോള്‍പ്പിന്നെ കുറച്ച് നേരം മനസ്സില്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍ ആണത്രേ'' എന്നും പറഞ്ഞ് നീണ്ട താടിയില്‍ കൈകൊണ്ട് ഉഴിഞ്ഞ് എന്‍റെ മുഖത്ത്‌ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു....

ഇവിടെ അബുദാബിയില്‍ തിരക്ക്‌ പിടിച്ച ഡ്യൂട്ടിക്കിടയില്‍ നാട്ടില്‍ നിന്നും വന്ന ഒരു കോള്‍... ആ കോള്‍ ഇന്നും എനിക്ക് മറക്കാന്‍ കഴിയില്ല... ലോഹിതദാസ് ഹൃദയസംബന്ധമായ പ്രശ്നം മൂലം ഇന്ന് മരണപ്പെട്ടു എന്ന്..... മനസാനിധ്യം വീണ്ടെടുക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു...കണ്ണില്‍ നിന്നും ഒരു ചെറിയ ഉറവ പൊട്ടിയൊലിച്ചു.... സിനിമയെ മാറ്റി നിര്‍ത്തിയാല്‍ എനിക്ക് മാനസികമായ ബന്ധമുള്ള ഒരാള്‍... ഇന്നലെവരെ മലയാളസിനിമയെ ഇത്രക്കധികം സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്‍....മലയാളത്തിന് നഷ്ടപ്പെട്ട പത്മരാജന്‍, ഭരതന്‍ എന്നിവര്‍ക്ക്‌ ശേഷം വ്യത്യസ്തസിനിമകള്‍ എടുത്ത ഒരു സംവിധായകന്‍... എല്ലാറ്റിനും പുറമേ വേദനകളെ പുഞ്ചിരിയോടെ മാത്രമേ കാണാവൂ എന്ന് പറഞ്ഞ് പുറത്ത്‌ തട്ടി ആശ്വസിപ്പിക്കുന്ന എന്‍റെ പ്രിയപ്പെട്ട ലോഹിച്ചെട്ടന്‍.....ഇന്നും ആ പ്രിയപ്പെട്ടവന്‍റെ ഓര്‍മ്മക്കായി ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് അദ്യെഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ പിറന്ന സിനിമകളുടെ ഒരു വലിയ സമാഹാരം.......

ഇപ്പോള്‍ പെരിയാറിന്റെ തീരത്ത്‌ അദ്യെഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകത്തിനെ സംബന്ധിച്ച ഒരു വാര്‍ത്ത ഇന്ന് കാണാനിടയായി... സത്യത്തില്‍ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.... കേരളത്തിനെ ഇത്രക്കധികം സ്നേഹിച്ചിരുന്ന, മലയാളത്തെ പെറ്റമ്മയെക്കാളും കൂടുതല്‍ ബഹുമാനിച്ചിരുന്ന മലയാളത്തിന്‍റെ പ്രിയസംവിധായകന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ഒരു കൊണ്ഗ്രീറ്റ്‌ സ്മാരകത്തിലും രാഷ്ട്രീയമേല്‍ക്കോയ്മ... കഷ്ടം.... ഇത് നിര്‍മ്മിച്ചത് ഇടതായാലും വലതായാലും ഇതിന്‍റെ പ്രാധാന്യം മനസിലാക്കാതെയാണ് ഇപ്പോഴും അവര്‍ പൊളിറ്റിക്സ് കളിച്ചുകൊണ്ടിരിക്കുന്നത്.... ഇപ്പറഞ്ഞവരില്‍ ഏതെന്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് ഒരു പക്ഷെ ഇദ്യെഹത്തിന് ചായ്‌വ് ഉണ്ടാകാം ഇല്ലാതിരിക്കാം... അതദ്യെഹത്തിന്റെ മാത്രം വ്യക്തിപരമായ ആദര്‍ശങ്ങളാണ്... അതൊന്നും കേരളത്തിലുള്ള അദ്യെഹത്തെ സ്നേഹിക്കുന്ന സിനിമാപ്രേമികള്‍ക്ക് അറിയേണ്ട കാര്യമില്ല... ''എന്നെ ഇഷ്ടപ്പെടുന്നവരും എന്‍റെ പാര്‍ട്ടിക്കാരും മാത്രമേ എന്‍റെ സിനിമകള്‍ കാണ്ടാല്‍മതി'' എന്ന് മരിക്കുന്നതുവരെ അദ്യേഹം ഒരു അഭിമുഖത്തിലോ അതുമല്ലെങ്കില്‍ ഒരു പ്രസംഗത്തിലോ പറഞ്ഞാതായി ഞാനോ അല്ലെങ്കില്‍ കേരളത്തിലെ ഇന്ന് പ്രബുദ്ധരായ ജനങ്ങളോ കേട്ടതായോ മറ്റോ ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.. പിന്നെയീ രാഷ്ട്രീയക്കാര്‍ എന്തിനാണ് അങ്ങേരുടെ പേര് ഇപ്പോള്‍ പൊക്കിപ്പിടിച്ച് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല....

യുവാക്കളുടെ ഹരമായ പൃഥ്വിരാജ് അടക്കം ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെയെല്ലാം വച്ച് നല്ല സിനിമകള്‍ എടുത്തിട്ടുള്ള ലോഹിതദാസ് എന്ന സംവിധായകന്‍റെ പേരിനെ ഒരു മൂന്നാംകിട രാഷ്ട്രീയപകപ്പോക്കലിനുവേണ്ടി രാഷ്ട്രീയവല്‍ക്കരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല എന്നാണ് കേരളത്തിലെ മലയാളസിനിമയെ സ്നേഹിക്കുന്ന സിനിമാപ്രേമികളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്....ആ സ്‌മാരകത്തിന്‍റെ ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് യോഗ്യതയുള്ളത് അത് അദ്യേഹത്തിന്‍റെ ഭാര്യക്ക്‌ മാത്രം അവകാശപ്പെട്ടതാണ്... അത് തടയുന്നവര്‍ ഇടതോ വലതോ ആരോ ആവട്ടെ,ആ പ്രതിസന്ധി തരണംചെയ്യാന്‍ അദ്യെഹമിന്ന് വളര്‍ത്തിവലുതാക്കിയ സൂപ്പര്‍സ്റ്റാറുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.... ഇനിയും ഇത് കണ്ടില്ല എന്ന് നടിക്കരുത്...നിങ്ങളുടെ ലോഹിചേട്ടനെ ഒരു കുരിശില്‍ തറക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക്‌ താത്പര്യം ഇല്ലെങ്കില്‍ വേണ്ടത് ചെയ്യുക....

ഈ വാര്‍ത്തകളോടു ലോഹിതദാസിന്‍റെ പ്രിയപക്ക്നി കണ്ണ് നിറച്ച്കൊണ്ട് പ്രതികരിച്ചത് ഇന്നുള്ള കേരളത്തിലെ എതൊരു ഭാര്യമാര്‍ക്കും മാതൃകയാകുന്നതാണ്... '' ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും എന്‍റെ ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന്''........... തീര്ച്ചയായും ഉണ്ടാകും... മലയാളിയുടെ രണ്ട് തലമുറകള്‍ക്ക് പ്രണയം എന്ന വികാരത്തെ എന്താണെന്ന് മനസ്സിലാക്കിക്കൊടുത്ത പ്രിയപ്പെട്ട സംവിധായകനുമപ്പുറം മലയാളിക്ക്‌ നല്ല സിനിമകളെ നിവേദ്യം പോലെ നേദിച്ച മലയാളത്തിന്‍റെ കിരീടവും ചെങ്കോലും വച്ച രാജാവായിത്തന്നെ ലോഹി കേരളീയമനസ്സുകളില്‍ എന്നും ഉണ്ടാകും എന്ന് ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ.....

ആദ്യേഹത്തിന്‍റെ തൂലികയില്‍ അവസാനമായി പിറന്ന നിവേദ്യത്തിലെ ചില സീനുകള്‍ താഴെ ഇടുന്നു....





2010, ഡിസംബർ 13, തിങ്കളാഴ്‌ച

നല്ല ഭാര്യയാവാന്‍ പത്ത്‌ വഴികള്‍....



ഞങ്ങള്‍ പ്രവാസികള്‍ എപ്പോഴും പറയുന്ന ഒരു ചൊല്ലുണ്ട്... '' ഗള്‍ഫില്‍ നല്ല മനസ്സുള്ള ഒരു അറബിയും നാട്ടില്‍ വിശ്വസ്ഥയായ ഒരു ഭാര്യയും ഉണ്ടെങ്കില്‍ അവന്‍റെ ജീവിതം സുരക്ഷിതമായെന്ന്''..എന്തുകൊണ്ട് ഞാന്‍ അങ്ങിനെ അതും ഈ അവസരത്തില്‍ പറഞ്ഞു എന്നുവച്ചാല്‍ ഇന്നീ കേരളത്തിലെ പ്രവാസികളുടെ ഭാര്യമാരില്‍ തീര്‍ത്തും ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ്...മാറി വരുന്ന സാഹചര്യങ്ങളും ജീവിതചുറ്റുപാടുകളും പ്രവാസിഭാര്യമാരില്‍ പ്രത്യക്ഷമല്ലാത്ത മാറ്റങ്ങളിലേക്ക് അവരെകൊണ്ടെത്തിരിച്ചിരിക്കുകയാണ്...നമ്മളാരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , എന്തുകൊണ്ട് ഇങ്ങനെ ഒന്ന് അതും ഈ കാലഘട്ടത്തില്‍ വന്നുചേര്‍ന്നു എന്ന്???...... തുറന്ന് പറയാമല്ലോ, അതിന് കാരണക്കാര്‍ മറ്റാരുമല്ല... നാം തന്നെയാണ്.....

ഞാന്‍ നിങ്ങളെ എല്ലാവരെയും പതിനഞ്ച് വര്‍ഷം പിറകിലേക്ക്‌ കൊണ്ടുപോകുകയാണ്... അവിടെയുള്ള ഒരു പ്രവാസിയിയുടെയും അവന്‍റെ പ്രിയപക്ത്നിയുടെയും ജീവിതത്തിലെക്ക് ഒരു ഒളിഞ്ഞ്നോട്ടം.... ഒകെ.... ''വിവാഹം കഴിഞ്ഞ് ഒന്നടുത്തറിമ്പോഴേക്കും പറന്നകലുന്ന ഇണ...മാസത്തില്‍ രണ്ടോ മൂന്നോ കത്തുകള്‍കൊണ്ട് പരസ്പരം അടുത്തറിയുന്ന രണ്ട് മനസ്സുകള്‍....ശാരീരികസംതൃപ്തി അണക്കാന്‍ കഴിയാതെ ശരീരങ്ങള്‍ ചുട്ടുപഴുക്കുമ്പോഴും പരസ്പരവിശ്വാസത്തില്‍ ഉറച്ച് വിശ്വസിച്ച് സ്വയം മനസ്സിനെ ചങ്ങലക്കിട്ട് പരസ്പരം നിര്‍ത്തുന്നു....ഫോണില്‍ ഒന്ന് കിട്ടാന്‍ കിലോമീറ്ററോളം താണ്ടിപ്പോയി പ്രിയതമന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ സ്നേഹസംഗമം അത് തൊണ്ണൂറ്റഞ്ച്കാലത്തെ പക്ത്നിമാര്‍ക്ക് ജീവിതത്തിന്‍റെ നല്ല നിറങ്ങളെ വരക്കാന്‍ വളരെയധികം സഹായിച്ചിരുന്നു.... ഇതുപോലെയുള്ള സാഹചര്യങ്ങള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ വില എന്തെന്ന് ആ കാലത്ത്‌ അവര്‍ക്കൊക്കെ നല്ലപോലെ മനസ്സിലായിരുന്നു.... ''

ശരി നമുക്ക്‌ തിരിച്ച് വരാം.... ഇന്ന് ഇപ്പോള്‍ നടക്കുന്നതും ഞാനൊന്ന് വിശദീകരിക്കാം.... അറിവിന്‍റെയും പുതിയതലമുറയുടെയും പുതിയ ഒരുലോകം... തീര്‍ത്തും തിരക്ക്‌ പിടിച്ച ഒരു ജീവിതത്തില്‍ എങ്ങിനെയോ ഒരു മംഗല്യം.... ആഡംബരമായ രീതിയിലും പണത്തിന്‍റെ ഒരു കുറവും വരുത്താത്ത ഒരു കല്യാണത്തിന് രണ്ട് മനസ്സുകള്‍ തമ്മില്‍ അവിടെ കൂടിച്ചേരുന്നു.... വിവാഹത്തിന് മുന്‍പ് തന്നെ മാധ്യമമായ മൊബൈല്‍ഫോണ്‍ വഴി ഇണകള്‍ തമ്മില്‍ അവരുടെ ഇഷാടാനിഷ്ടങ്ങള്‍ പങ്കുവക്കുന്നു.... ഇതുമൂലം പരസ്പരം എല്ലാം തിരിച്ചറിയുന്നതിനും ഇടവരുത്തുന്നു...... വിവാഹജീവിതത്തില്‍ എടുക്കേണ്ട പലതീരുമാനങ്ങളും മുന്‍പേ പറഞ്ഞ് ദാമ്പത്യത്തിന്‍റെ മധുരം തുടക്കത്തിലെ കളഞ്ഞ്കുളിക്കുന്നു... വിവാഹാന്തരം അറിവിന്‍റെ അന്തരങ്ങളും ഉള്ളില്‍ ആരാണ് വലിയവര്‍ എന്ന ചിന്തയും ജീവിതത്തിന്‍റെ പല ഏറ്റക്കുറച്ചലുകളും സൃഷിക്കാന്‍ ഇടവരുത്തുന്നു...പിന്നീടുള്ള ഇണയുടെ പ്രവാസം അതുവരെ തനിക്ക്‌ ലഭിക്കാത്ത സ്വാതന്ത്രം കിട്ടുന്നതിന് സഹായിക്കുന്നു...... പക്ത്നിയുമായി എന്നുമുള്ള ഫോണ്‍വിളിയും മറ്റും ഇന്ന് വിരഹത്തിന് മറ്റൊരു പുതിയമുഖം നല്‍കിയിരിക്കുന്നു.....

പറയൂ അപ്പോള്‍ ആരാണ് ഇന്ന് നമ്മുടെയിടയിലുള്ള വില്ലന്‍.... ''മൊബൈല്‍ഫോണ്‍'' ആല്ലേ??.. ഈയൊരു കുഞ്ഞനെ ശാസ്ത്രം പ്രസവിക്കുമ്പോള്‍ ഉറക്കത്തില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇന്ന് ലോകത്തില്‍ ഇത്രക്കധികം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഒന്നാണിതെന്ന്....ഇന്നുള്ള ഏതൊരു ക്രൈം എടുത്തുനോക്കൂ അതില്‍ ഏതെന്കിലും തലത്തില്‍ ഇവന് പ്രത്യക്ഷമല്ലെങ്കിലും പ്രരോക്ഷമായി പങ്കുണ്ടാകും.....ഇന്ന് കേരളത്തില്‍ ഉള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ഇവനൊറ്റോരുത്തനാണ്... ഇവന്‍റെ അതിപ്രസരണം ഇനി ഒരിക്കലും നമുക്ക്‌ തടയാന്‍ കഴിയില്ല എങ്കിലും നിങ്ങള്‍ക്കിടയില്‍ നല്ലൊരു ദാമ്പത്യജീവിതം അതും ഈ കാലഘട്ടത്തില്‍ തുടര്‍ന്നുകൊണ്ട്പോകാന്‍ നല്ല വഴികള്‍ എനിക്ക് നിങ്ങള്‍ക്ക്‌ പറഞ്ഞ്തരാന്‍ കഴിയും...

നിങ്ങള്‍ സ്ത്രീകള്‍ ഒന്ന് മനസ്സിലാക്കണം, നിങ്ങളില്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴും ഉണ്ട്... ഇന്ന് ഗള്‍ഫിലുള്ള നിങ്ങളുടെ ഭര്‍ത്താവ് അവന്‍ എത്ര കഴിവുള്ളവന്‍ ആണെങ്കിലും അല്ലെങ്കിലും അതെന്‍റെ ഭര്‍ത്താവാണ് അല്ലെങ്കില്‍ അത് എന്‍റെ കുഞ്ഞിന്‍റെ പിതാവാണ് എന്ന് നിങ്ങള്‍ ആദ്യം കരുതുക....ഇവിടെ അബുദാബിയില്‍ ഞാന്‍ ഒരുപാട് ഭര്‍ത്താക്കന്മാരെ ദിനംപ്രതി കാണാറുണ്ട് ....അവരില്‍ മിക്കവരും ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആണ്... എന്നാല്‍ ഇന്നും ആ ഒരു സ്നേഹം അവര്‍ക്ക്‌ തിരിച്ച് നല്‍കുന്ന ഭാര്യമാര്‍ ഇന്ന് കേരളത്തില്‍ എത്രയുണ്ട് ???... അതിരാവിലെ ജോലിക്ക് പോയി പാതിരാത്രിയില്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിട്ടിയ സമയംകൊണ്ട് വീട്ടിലേക്ക്‌ ഒന്ന് വിളിക്കുമ്പോള്‍ സന്തോഷത്തോടെ നല്ല നാല് വാചകം പറയുന്ന ഭാര്യമാര്‍ ഇന്ന് ആരെങ്കിലും ഉണ്ടോ?... പോട്ടെ.. ഇനി കഴിഞ്ഞത് കഴിഞ്ഞു... പാസ്റ്റ് ഈസ്‌ പാസ്റ്റ്.... ഇനിയെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സിരുത്തി വായിച്ച് അതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ ഇന്നുള്ള എണ്‍പത് ശതമാനം പ്രവാസികളുടെ ജീവിതവും സന്തോഷകരം ആകും എന്നുള്ളത് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും......

1. നിങ്ങളുടെ ഭര്‍ത്താവ് സ്ഥിരമായി നിങ്ങളെ ഫോണ്‍ ചെയ്യുന്ന ആളാണെങ്കില്‍ സംസാരിക്കുന്ന സമയങ്ങളില്‍ കുറച്ച് ബഹുമാനമൊക്കെയാവാം. എന്‍റെ ഭര്‍ത്താവല്ലേ, എന്നെ അറിയുന്ന ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ നിങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി..എപ്പോഴും ഒന്ന് ചിന്തിക്കുക സ്നേഹം,ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത് തിരിച്ച് പ്രതീക്ഷിക്കാന്‍ തരമുള്ളൂ...അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവായാലും ഇനി വീട്ടില്‌ നിങ്ങളൊക്കെ കാവലിന് നിര്‍ത്തുന്ന ശ്വാനനായാലും....

2. അദ്യേഹം നിങ്ങളോട് സംസാരിക്കുന്ന വേളയില്‍ ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക.... കാരണം ജോലിയിലുള്ള ഭാരം മൂലമോ അതുമല്ലെങ്കില്‍ നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലോ ചിലപ്പോള്‍ സങ്കടം ഉണ്ടാകാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സന്തോഷവാനും ആയിരിക്കാം...അങ്ങിനെയാണെങ്കില്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ ശ്രദ്ധിക്കുക... ഉദാഹരണത്തിന് വിഷമത്തില്‍ നില്‍ക്കുന്ന ആളോട് '' നിങ്ങള്‍ക്ക്‌ ഞങ്ങളെക്കുറിച്ച് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യാ???..നിങ്ങളെന്താ കാശ് അയക്കാത്തത്??...'' എന്നീ രീതിയില്‍ ഒന്നും പറയാതെ ''നോക്കൂ നിങ്ങള്‍ വിഷമിക്കരുത് , കൂടെ ഞാന്‍ ഇല്ലേ'' എന്നൊന്നു പറഞ്ഞ് നോക്കൂ... മതി , അതുമതി അതുവരെ ആദ്യേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പമ്പകടക്കുന്നത് നിങ്ങള്‍ക്ക്‌ കാണാം....

3. നിങ്ങള്‍ ചെയ്യുന്നതോ അതുമല്ലെങ്കില്‍ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ വീട്ടിലെ കുടുംബനാഥനായ ആദ്യേഹത്തിനോടു അഭിപ്രായം ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല.... കാരണം ഇത്തരം അഭിപ്രായം ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളില്‍ പ്രത്യേക ഇഷ്ടവും ബഹുമാനവും ഇരട്ടിക്കാനേ ഇടയാക്കൂ..... അതുപോലെത്തന്നെ ആദ്യേഹത്തോടു അഭിപ്രായം ചോദിക്കാതെ നിങ്ങള്‍ ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താന്‍ പാടില്ല.....

4. പല ഭര്‍ത്താക്കന്മാരും പലവിധം ആണ്... ചിലര്‍ ഉപദേശിക്കാന്‍ താല്പര്യം എപ്പോഴും പ്രകടിപ്പിക്കും.. മറ്റുചിലര്‍ കുറ്റപ്പെടുത്താന്‍ മേനക്കെടുന്നവരായിരിക്കാം... ഇവിടെയാണ് ഒരു യഥാര്‍ത്ഥ ഭാര്യയുടെ കഴിവ് നിങ്ങള്‍ തെളിയിക്കേണ്ടത്... കാരണം ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇല്ലാത്ത ഒരു കഴിവാണ് കേള്‍വിക്കുറവ്... ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല കേള്‍വിക്കാരിയാവുന്നത്... ഈയൊരു മനോഭാവം നിങ്ങള്‍ ജീവിതത്തില്‍വച്ച് പുലര്‍ത്താന്‍ ശ്രമിക്കൂ, എന്നാല്‍ ജീവിതം പാതി വിജയിച്ചു.......

5. ഭര്‍ത്താവിന്‍റെ മുന്നില്‍ വാചാലയാവാം, അതും നല്ല ഗുണം ആണ്.... എന്നാല്‍ അതിനും ഉണ്ടല്ലോ ഒരു പരിധി.... നമ്മുടെ കുടുംബജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളെക്കുറിച്ചും ഭര്‍ത്താവിന് മുന്നില്‍ വാചാലയാവാന്‍ പാടുള്ളതല്ല.... ഉദാഹരണത്തിനു മക്കളുടെ പഠനത്തെക്കുറിച്ചോ അതുമല്ലങ്കില്‍ മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാവുന്നതോ ഒരിക്കലും ഒരു ഭര്‍ത്താവും കുറ്റപ്പെടുത്തില്ല.. അതിന് പകരമായി ഭര്‍ത്താവിന്‍റെ കഴിവുകുറവുകള്‍ ഭര്‍ത്താവിന് മുന്നില്‍ വച്ച് വിളമ്പിയാല്‍ കുടുംബം എളുപ്പം നമുക്ക്‌ കട്ടപ്പുറത്ത് ഇരുത്താം.....

6. ചില ഭര്‍ത്താക്കന്‍മ്മാര്‍ എന്നെപ്പോലെ മുന്‍ശുന്ടി ഉള്ളവരാകാം...അങ്ങനെയുള്ളവരെ അടക്കാന്‍ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല... അത്തരം ആളുകള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേള്‍ക്കാന്‍ ശ്രമിക്കുക.. കാറും കോളും അടങ്ങി ഇത്തരം ആളുകള്‍ വീണ്ടും ക്ഷമചോദിക്കാന്‍ തിരിച്ച് നിങ്ങളെത്തന്നെ വിളിക്കും..അത് തീര്‍ച്ച... കണവന്‍ സൈലന്‍റ് ആയ സമയത്ത്‌ നിങ്ങള്‍ വൈലന്റ്റ്‌ ആകാതിരിക്കാന്‍ ശ്രമിക്കുക അപ്പോള്‍ ... '' ആ സമയത്ത്‌ ചിരിച്ച്കൊണ്ട് 'എനിക്കറിയാം എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്' എന്നോ അതുമല്ലെങ്കില്‍ 'ഈ മുന്‍ശുണ്ടിക്കാരനെ എനിക്ക് ഇപ്പഴും ഇഷ്ടമാണ്' എന്ന് വെറുതേയെങ്കിലും തട്ടിവിടാന്‍ ശ്രമിച്ച് നോക്കൂ.. പിന്നെ പുള്ളിക്കാരന്‍ ജീവിതത്തില്‍ ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പന്‍ പ്രതികരണത്തിലേക്ക് സ്വമേധയാ മാറാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക്‌ ഫീല്‍ ചെയ്യും.....

7. പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍ ഒരിക്കലും എവിടെയും നമുക്ക്‌ കാണാന്‍ സാധിക്കില്ല... നോക്കൂ നമ്മള്‍ എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ ചെയ്യുന്നതും ആയ ഒരു പ്രവര്‍ത്തിയാണ് ഭര്‍ത്താവിന്റെ ആളുകളുടെ കുറ്റങ്ങളും കുറവുകളും ഭര്‍ത്താവിന് മുന്‍പില്‍ നിരത്തുകയും തന്മൂലം അതുമൂലം ഉണ്ടാകുന്ന അവഹേളനങ്ങളും.... നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ ഇതൊരു ശരിയായ രീതിയാണെന്ന്.... നോക്കൂ നിങ്ങള്‍ ഇപ്പോഴും അറിയാത്ത മറ്റൊന്നുണ്ട് നിങ്ങളെ കാണുന്നതിന് മുന്‍പ്‌ ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച് ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് മുന്നില്‍ നിങ്ങളുടെ വില ഇടിയുകയാണ് സത്യത്തില്‍ ഇവിടെ ഉണ്ടാക്കുന്നത്... ചിന്തിക്കുക ഇന്ന് തെറ്റുകളും കുറ്റങ്ങളും ഇല്ലാത്തവര്‍ ഭൂമിയില്‍ ഇല്ല... പരസ്പരം മനസ്സിലാക്കി തെറ്റുകള്‍ പൊറുത്ത്കൊടുത്ത്‌ നല്ലരീതിയില്‍ ഇനിയെങ്കിലും ജീവിക്കാന്‍ ശ്രമിക്കുക.....

8. നിങ്ങള്‍ എന്തോക്കെയാണോ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭര്‍ത്താവിന്റെ പരിധിക്കുള്ളില്‍ വരുന്നതാണെന്ന് സ്വയം വിലയിരുത്തുക... നിങ്ങള്‍ക്ക്‌ മാസം ഭര്‍ത്താവ് അയച്ച് തരുന്ന ധനത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് ആഗ്രഹിക്കുക... ദൂര്ത്ത് ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുക.....

9. ഇനി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട് നിങ്ങളുടെ ജീവിതത്തില്‍.... ഒരിക്കലും ഭര്‍ത്താവിന്‍റെ മുന്നില്‍ നിങ്ങള്‍ പരപുരുഷന്‍മ്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക... കാരണം ഇന്ന് ഒരു ഭര്‍ത്താവും ഇഷ്ടപ്പെടാന്‍ താല്പര്യം ഇല്ലാത്ത ഒന്നാണത്‌...ആര് എന്ത് എത്ര വലിയവന്‍ ആയിക്കോട്ടെ നിങ്ങളുടെ ഭര്‍ത്താവിനോളം ഒരിക്കലും നിങ്ങളെ കെയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും....

10. കുടുംബം എന്ന സ്വര്‍ഗ്ഗത്തിന് മാറ്റുരക്കുന്നത് ഭാര്യമാരുടെ ശരിയായ പ്രവര്‍ത്തനവും അതില്‍ അവര്‍ക്കുള്ള നല്ല പങ്കും സഹകരണവും ആണ്....മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തുകയും ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സ്ന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കില്‍ അതില്‍പരം ഒരു നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം...നരകം ആക്കുന്ന ഒരു പ്രവര്‍ത്തിയോ മറ്റോ ഉണ്ടാക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക. മനുഷ്യജന്മം എന്ന ഇത്രയും നല്ലൊരു ജന്മംകൊണ്ട് വേരിട്ടരീതിയിലുള്ള ഒരു കുടുംബജീവിതം നയിച്ച് സമൂഹത്തിന് മുന്‍പില്‍ ഒരു മാതൃകയാകാന്‍ എപ്പോഴും ശ്രമിക്കുക.....

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌...



സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ഉണ്ടാക്കുന്ന പുലിവാലുകള്‍ വീട്ടില്‍ അറിയുമ്പോള്‍ മാതാശ്രീ അപ്പോള്‍ പടച്ചവനോട് പരാതി പറയുന്നത് ഞാനും എന്‍റെ അനുജനും പലപ്പോഴും ദൃസ്സാക്ഷികളായിട്ടുണ്ട്...'' പടച്ചോനെ നീ ഈ കാലന്മാരെ തന്ന സമയത്ത് എനിക്കൊരു പെണ്‍കുഞ്ഞിനെ തന്നില്ലല്ലോ, അതാവുമ്പോള്‍ ഇതുപോലെ എനിക്ക് വിഷമിക്കും വേണ്ട, വയസ്സാന്‍ കാലത്ത് എന്നെ നോക്കാന്‍ ഒരാളുണ്ടാകുമായിരുന്നു!!!...''....എന്നും പറഞ്ഞ് ഞങ്ങളുടെ രണ്ട്പേരുടെയും മുഖത്തേക്ക്‌ ക്രൂരമായി ഒന്ന് നോക്കും... അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ കരുതാറുണ്ട്.. ഇതുപോലെതന്നെയാവും ഇന്ന് ആണ്‍കുട്ടികല്‍ മാത്രമുള്ള മാതാക്കളുടെ മനസ്സുകളില്‍ പെണ്‍കുട്ടികളുണ്ടാകാത്തതില്‍ ദൈവത്തിന് മുന്‍പില്‍ എന്നും നിരത്താറുള്ള പരാതി.... എന്നാല്‍ പെണ്‍കുട്ടിയുള്ള ഒരു മാതാവിന്‍റെ അവസ്ഥ ഇന്നലെ കേരളത്തിലെ ദിനപത്രങ്ങള്‍ നമുക്ക്‌ കാണിച്ച്തന്നു.... തെറ്റിദ്ധരിക്കരുത് കേരളത്തിലെ എല്ലാ അമ്മമാരുടെയും അവസ്ഥ ഇതുപോലെയാണ് എന്ന് ഞാന്‍ പറയുന്നില്ല... എങ്കിലും പത്തില്‍ മുന്നുപേരുടെയും അവസ്ഥയും ഇന്ന് മറ്റൊന്നല്ല.....

പേര്: ശ്യാമളകുമാരിയമ്മ.
വയസ്സ്: 61
സ്ഥലം: ആലുവ

മാല്യങ്കര എസ്‌.എന്‍. കോളജിലെ മലയാള വിഭാഗം മുന്‍ അധ്യാപികയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്യാമളകുമാരിയമ്മ എന്ന മാതാവിനെ ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ വീട്ടിലെ കിടപ്പു മുറിയില്‍ ശയ്യാവ്രണവുമായി ഗുരുതരനിലയില്‍ ആലുവ പോലീസ്‌ കണ്ടെത്തിയത്‌... നാടുമുഴുവന്‍ നടന്ന് ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയ ഈ അമ്മക്ക് വരേണ്ടതല്ല ഈ അവസ്ഥ.... കാരണം അവര് പ്രസവിച്ചത് പെണ്കുഞ്ഞെന്ന വിഷപ്പാമ്പിനെയായിരുന്നു... ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ടിവി അവതാരികയെ കേരളക്കര അങ്ങിനെ മറക്കാന്‍ വഴിയില്ല.... എന്തോ ഇപ്പറഞ്ഞ ഇംഗ്ലിഷ് വാക്ക്‌ ഇവള്‍ ജീവിതത്തില്‍ പാലിക്കാന്‍ ഒരു പക്ഷെ മറന്നതാവാം, അല്ലെങ്കില്‍ അവഗണിച്ചു..അങ്ങിനെ പറയാം.....പണത്തിന്റെ മായാലോകത്ത് പറന്ന്‍ നടക്കുമ്പോള്‍ പിന്നെ അവിടെ അമ്മക്കുള്ള സ്ഥാനം ഒരു പഴയചാക്കിന് തുല്യമാണല്ലോ!!!... അര്‍ബുദരോഗബാധിതയായ ഈ പാവം അമ്മ ഒരു തുള്ളി വെള്ളംപോലും കിട്ടാതെ കഴിഞ്ഞ ആറുമാസമായി കിടപ്പിലായിരുന്നത്രേ.. മരുന്ന് മേടിക്കാന്‍ കാശില്ലാഞ്ഞിട്ടോ അല്ലെങ്കില്‍ സാമ്പത്തികപ്രാരാബ്ധം ഉണ്ടായിട്ടോ ആയിരുന്നില്ല ഈ അമ്മക്ക് ഇതനുഭവിക്കേണ്ടി വന്നത്.... കഷ്ടം!!!..ആലുവാമണപ്പുറത്തെ മണല്‍ത്തരിപോലും നാണിച്ചു തലതാഴ്ത്തുന്ന ഒരു അവസ്ഥ.... നോക്കൂ നമ്മുക്കും നമ്മുടെ മാതാവിനും ഇടയില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ കണക്ഷന്‍ ആണ് ഈ നൂല്‍ക്കൊടിബന്ധം.... ഇന്ന് നമ്മളെയൊക്കെ പത്ത്‌ മാസം ഈ ഒരു കുഴലിലൂടെ അന്നവും വെള്ളവും തന്ന് ചുമന്ന്‍ വേദനകൊണ്ട് പ്രസവിച്ച് ഇത്രയൊക്കെയാക്കിയ അവര്‍ക്കൊക്കെ നമ്മള്‍ ഇതുപോലെയുള്ളത് തന്നെ കൊടുക്കണം അല്ലെ?...

ഇത് വായിക്കുന്ന നിങ്ങള്‍ പലവരും പല മതത്തിപ്പെട്ടവരാകാം... ഞാന്‍ തുറന്ന് ചോദിക്കട്ടെ.. നിങ്ങള്‍ ഇന്ന് മാറോടുചേര്‍ത്ത് പിടിക്കുന്ന നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങളുടെ ഉമ്മ അല്ലെങ്കില്‍ അമ്മ ഇതൊന്നുമല്ലെങ്കില്‍ മമ്മി, ആ അവര്‍ക്കൊക്കെയുള്ള സ്ഥാനം എന്താണ്?????.. ഇന്ന് ഈ മനോഹരമായ ലോകം കാണാനും ആ ലോകത്ത് സ്വതന്ത്രമായി നടക്കാനും നിങ്ങള്‍ക്ക്‌ സാധിച്ചത് എങ്ങിനെ?.... നിങ്ങളെന്ന ഭ്രൂണത്തെ പത്തുമാസം കൊണ്ടുനടന്ന ആ അമ്മക്ക് നാം എന്തുകൊടുത്താലാണ് പകരമാകുക....?.... ഇത് വായിക്കുന്ന നിങ്ങള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ ...ഗര്‍ഭപാത്രം ആണല്ലോ ഒരു സ്ത്രീയുടെ പൂര്‍ണ്ണത.. അങ്ങിനെയാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ആ അവയത്തില്‍ നിങ്ങളും ഒരു ഭ്രൂണത്തെ ചുമക്കും,പത്തുമാസം കഴിഞ്ഞ് നിങ്ങള്‍ ഒരു കുഞ്ഞിന് നിങ്ങള്‍ ജന്മം നല്‍കും... അങ്ങിനെ വേദനിച്ച് ഉണ്ടാകുന്ന ആ മാംസകഷണത്തിനെ നിങ്ങള്‍ സ്നേഹിക്കുന്നതിന്റെ അളവൊന്ന് പറയാമോ... അതൊരു പെണ്‍കുഞ്ഞാണ്‌ എങ്കില്‍ ആ കുഞ്ഞ് മുകളില്‍ പറഞ്ഞവളെപ്പോലെ ചെയ്തുവെങ്കില്‍ നിങ്ങളുടെ ഉള്ളിലുള്ള വേദനയുടെ അളവും എന്നോട് പറയാന്‍ കഴിയുമോ?.....

മനസ്സില്‍ കുറച്ച് നന്മയുണ്ടെങ്കില്‍ ഉദാഹരണത്തിന് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...



നമുക്കെല്ലാവര്‍ക്കും അറിയാം ഇന്ന് ഭൂമിയില്‍ ഏറ്റവും ശ്രേഷ്ടമായ ഒരു ജന്മം ആണ് സ്ത്രീജന്മം... നമ്മള്‍ പുരുഷന്മാരില്‍ നിന്നും സ്ത്രീയെ വ്യത്യസ്തമാക്കുന്നത് ആ മനസ്സിലുള്ള നന്മയും ശ്രേഷ്ഠതയും കൊണ്ടുമാത്രമാണ്... പുരുഷന്‍ മരണവേദന മാത്രം അനുഭവിക്കുമ്പോള്‍ സ്ത്രീ മരണവേദനക്ക്‌ പുറമേ പ്രസവവേദന എന്നതും സ്വയം ഏറ്റെടുക്കുന്നു... അപ്പോള്‍ നിങ്ങള്‍ ഒന്ന് ചിന്തിക്കൂ.. ആ സ്ത്രീയെ, ആ പെങ്ങളെ, ആ കൂട്ടുകാരിയെ, എല്ലാറ്റിനും പുറമേ നമ്മുടെ ഉമ്മയെ എത്ര ബഹുമാനിക്കണം എന്ന്....... ഇന്ന് അവരെ ശുശ്രൂഷിക്കാന്‍ സമയമില്ലാതെ സ്വയം സുഖം തേടി നടക്കുന്ന മക്കളോട് എനിക്കൊന്നെപറയാനുള്ളൂ... യവ്വനം എന്നതിന് ശേഷം വാര്‍ദ്ധക്യം എന്നൊരു കടമ്പകൂടി നമ്മുടെയെല്ലാം ജീവിതത്തില്‍ ഇനി വരാനിരിക്കുന്നുണ്ട്.. ആ ഒരു പ്രതിഭാസത്തെ മാറ്റാന്‍ ഇന്ന് ലോകത്ത് ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.. അന്ന് ആ വാര്‍ദ്ധക്യാവസ്ഥയില്‍ കിടക്കുന്ന സമയത്ത് നമ്മുടെയൊക്കെ മക്കള്‍ ഇതുപോലെ ഒന്ന് ചെയ്‌താല്‍ ഉണ്ടാകുന്ന വേദന എത്രയാണെന്ന് നിങ്ങള്‍തന്നെ സ്വയം ചിന്തിച്ച് കണ്ടെത്തൂ.......

2010, ഡിസംബർ 7, ചൊവ്വാഴ്ച

പ്രവാസി - ധനികനായ ഭിക്ഷക്കാരന്‍.....





ഹും!! കണ്ടോ അവന്റെ ഒരു തണ്ട്... അഞ്ച് ചൊളയുണ്ടാക്കി എന്നുവച്ച് നമ്മളെ ഒരു മൈന്റും ഇല്ലാതെ നടക്കുന്നു.... അവന്‍റെ വിചാരം അവനാരാണെന്നാ?..ങ്ങും!!!!


പ്രവാസികളായ എന്‍റെ സഹോദരന്മാരോട്, നാട്ടില്‍ പോകുമ്പോളൊക്കെ ഈ ഒരു ഡയലോഗ് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ടോ?... അതുമല്ലെങ്കില്‍ കേരളത്തിലെ വേറിട്ടരീതിയില്‍ ചിന്തിക്കുന്നതും ഇപ്പോളവിടെ ഉള്ളതുമായ നിങ്ങളില്‍ ഒരാളോട് ഞാന്‍ തുറന്ന് ചോദിക്കട്ടെ, കൂട്ടുകാരുമായി കൂടിനില്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു പ്രവാസി, അവന്‍ നിങ്ങളുടെ മുന്‍പിലൂടെ കടന്നുപോകുന്ന അവസരങ്ങളില്‍ നിങ്ങളുടെ കൂട്ടത്തില്‍നിന്നു ഏതെങ്കിലും ഒരു തന്തയില്ലാത്തവന്‍ ഈ ഒരു ഡയലോഗ് അടിച്ചതായി നിങ്ങളിപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?.....ആര്‍ക്കും ഓര്‍മയില്ലെങ്കിലും എനിക്ക് നന്നായി ഓര്‍മയുണ്ട്...

പ്രവാസികളായ നമ്മള്‍ ഇനിയെങ്കിലും ഒന്ന് അറിയണം.... ഇന്ന് നമ്മളെല്ലാവരും മാസത്തില്‍ ശമ്പളം കിട്ടിയാല്‍ ഒരു നുള്ള് പോലും ഇവിടെ ബാക്കിവക്കാതെ നാട്ടില്‍ അയക്കാറുള്ള ആളുകളാണ്... എന്നാല്‍ നമ്മള്‍ ഇന്നറിയേണ്ട മറ്റൊന്നുണ്ട്... ലോകബാങ്ക് ഇന്നലെ വിട്ട കണക്കനുസരിച്ച് ഇന്ന് സ്വന്തം നാട്ടിലേക്ക്‌ കാശ് അയക്കുന്ന രാഷ്ട്രക്കാരില്‍ ഇന്ത്യക്കാരാണത്രേ ഇന്നും മുന്‍പന്തിയില്‍... നിങ്ങള്‍ ചിന്തിക്കൂ കേരളത്തില്‍ ഇന്നും മാറി മാറി ഭരണം വെട്ടിപ്പിടിക്കുകയും കയറി നിരങ്ങി ഭരിക്കുകയും ചെയ്ത ഏതെങ്കിലും ഒരു ഭരണകൂടത്തിനോ അതുമല്ലെങ്കില്‍ ഏതെങ്കിലും കറകളഞ്ഞ ഭരണാധികാരിക്കോ നമുക്കുവേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ??. ഓരോ പ്രാവശ്യം ഇലക്ഷന്‍ സമയത്ത് ഇടയലേഖനം ഇറക്കുന്നതുപോലെ പ്രകടനപത്രിക റിലീസാക്കുമ്പോള്‍ ''ഞങ്ങള്‍ പ്രവാസികള്‍ക്ക്‌ വേണ്ടി ഇന്നത്‌ ചെയ്യും'' എന്ന ഒരു വാക്കെങ്കിലും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ??.... ഒന്നും ഉണ്ടാകില്ല, ഭരിക്കുന്നവന്‍ കയറിയങ്ങ് ഭരിക്കും...കക്കുന്നവന്‍ അറിഞ്ഞങ്ങ് കക്കും.... ഭാഗ്യമില്ലാത്തവന്‍ പിടിക്കപ്പെടും.. പെട്ടവന്‍ കുറച്ച് നാള്‍ക്കകം വീണ്ടും പുറത്തിറങ്ങി ദേശീയഗാനം പാടി ജനങ്ങളെന്ന കഴുതകളുടെ മുന്നിലൂടെ നെഞ്ചും വിരിച്ച് നടക്കും..... ഈ നമ്മളൊക്കെ ഇതുപോലെ എത്ര കുളം കണ്ടതാ!!!!!!!

നോക്കൂ, ഈ ലോകബാങ്ക് പുറത്ത് വിട്ട കണക്കനുസരിച്ച് 2010ല്‍ നമ്മളെന്ന പ്രവാസികള്‍ അയച്ച പണത്തിന്റെ കണക്ക് 2.5 ലക്ഷം കോടി രൂപയാണത്രേ!!.. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലെ.. അതിശയിക്കാന്‍ മാത്രമായി ഒന്നും ഇവിടെയില്ല എന്നാണ് എനിക്ക് പറയാനുള്ളത്... ഇത്രയും കാശ് നല്‍കി നമ്മളുടെ ഭാരതത്തിനെ പ്രവാസികളായ നമ്മള്‍ സേവിക്കുന്നുണ്ടെങ്കില്‍ ഇന്നുള്ള കേന്ദ്ര-കേരളത്തില്‍ ഇരിക്കുന്നവര്‍ക്കും ജീവിക്കുന്നവര്‍ക്കും നമുക്ക്മേല്‍ ഒരു പ്രതിബദ്ധതയും ഇല്ലേ?..... ഇന്നും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ചുക്കാന്‍ പിടിക്കുന്ന പ്രവാസികളില്‍ ഒരുവന്‍ നാട്ടില്‍ തണല്‍തേടി വന്നാല്‍ ആ അവനെ പുച്ചിക്കാനും പരിഹസിച്ച് ആട്ടിപ്പായിക്കാനും ഇന്ന് കേരളത്തിലെ ഇത്തരത്തിലുള്ള ആണും പെണ്ണുംകെട്ട ഷണ്ഡന്‍മ്മാര്‍ക്ക് ഇന്ന് ഏതു ഭരണാധികാരിയാണ് അനുവാദം കൊടുത്തത്??....നമ്മുടെ രാഷ്ട്രത്തിന്‍റെ ജവാന്മാര്‍ ഇന്നിന്ത്യയുടെ മേല്‍ തുരങ്കം വക്കുന്നവര്‍ക്കെതിരെ പോരാടുമ്പോള്‍, നമ്മള്‍ പ്രവാസികള്‍ കുടുംബം നോക്കുന്നു എന്നതിലൂടെ തന്‍റെ രാഷ്ടത്തിന്‍റെ സമ്പത്ത്‌വ്യവസ്ഥയില്‍ ഒരു കണ്ണിയായി മാറുകയും ചെയ്യുന്നു... രണ്ടും അപ്പോള്‍ ഒരുതരത്തില്‍ രാഷ്ടസേവനം അല്ലെ ???... എന്നിട്ട് ഇന്നും ഈ പ്രവാസിക്ക് കിട്ടുന്നതെന്താ????......

നിങ്ങള്‍ അറിയണം.. ഇന്ന് ഇന്ത്യയില്‍ത്തന്നെ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനം ആണ് നമ്മുടെ കേരളം... ഇന്ന് നമ്മുടെ രാജ്യത്ത്‌ വിവരസാങ്കേതികവിദ്യ അഭ്യസിച്ചവര്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇന്ന് നമ്മുടെയീ കൊച്ചുകേരളത്തില്‍ തന്നെ... ഐടി ഭീമനായ മൈക്രോസോഫ്റ്റില്‍ ഇന്നും 30%ത്തോളം നമ്മുടെ ഇന്ത്യന്‍ ബ്രൈനാണ്‌ അവര്‍ ഉപയോഗിക്കുന്നത്... അപ്പോള്‍ അതില്‍ കേരളത്തില്‍ നിന്നും എത്രപേര്‍ ഉണ്ടാകും എന്നത് നിങ്ങള്‍ത്തന്നെ ഒന്ന് വിലയിരുത്തിയാല്‍ മതി... ദുബൈയുടെ സ്വന്തം ഗ്രൂപ്പായ ടീകോം എന്നൊരു കമ്പനി നമ്മുടെ കേരളത്തില്‍ സ്മാര്‍ട്ട്സിറ്റി എന്നൊരു പദ്ധതിയുമായി എത്രകാലമായി കയറിഇറങ്ങുന്നു..... തറക്കല്ലിട്ട ആ കല്ലവിടെ കിടക്കുന്നു എന്നതൊഴിച്ചാല്‍ ഇന്ന് പതിനായിരത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഈ ഒരു സംരംഭം എന്തുകൊണ്ടാണ് ഇത്രയും കാലം വച്ച് താമസിപ്പിച്ചത്... ഇന്നിന്ത്യയില്‍ കഴിവുള്ള ഐടി ജീനിയസ്സുകള്‍ ഉള്ളത് കേരളത്തില്‍ മാത്രമേ ഉള്ളൂ എന്നറിഞ്ഞുംകൊണ്ട് മാത്രമാണ് ടീകോം ഇപ്പണിക്ക് ഇറങ്ങിപ്പുറപ്പെട്ടത്...ഇവിടെ ഈ നെറികെട്ട രാഷ്ട്രീയക്കാരും ഇടവിട്ട് ആഘോഷിക്കുന്ന ഹര്‍ത്താലുകളും അല്ലാതെ ഇറാഖിനെപ്പോലെ എണ്ണക്കിണറുകളോ റഷ്യയെപ്പോലെ സ്വര്‍ണ്ണഖനികളോ ഒന്നും ഇല്ല എന്ന് ഇപ്പറഞ്ഞ ടീകോമിന് നന്നായിട്ട് അറിയാം... എന്നിട്ട് ഇപ്പോളെന്തായി?... പദ്ധതി കൈവിട്ടുപോകും എന്നായപ്പോള്‍ ഇപ്പഞ്ഞവരൊക്കെ നമ്മുടെയെല്ലാം മനസ്സുകളില്‍ നല്ലൊരിടം നേടിയ നമ്മുടെ യൂസഫലിസാഹിബിന്‍റെ കാലു പിടിക്കുന്നു.... ഇപ്പൊ മനസ്സിലായില്ലേ എന്താ ഈ പ്രവാസിയുടെ വില എന്ന്..!!!

എനിക്കെന്‍റെ പ്രവാസികൂടപ്പിറപ്പുകളോടു ഒന്ന് മാത്രമേ പറയാനുള്ളൂ.. നിങ്ങള്‍ ഒരുത്തനെയും ഭയക്കാതെ നെഞ്ചും വിരിച്ച് നടന്നോളൂ.. നമ്മുടെ ഇന്ത്യയിലെ ഒരു ജവാന് കിട്ടാവുന്ന എല്ലാവിധത്തിലുമുള്ള അംഗീകാരങ്ങള്‍ക്കും നിങ്ങളും യോഗ്യരാണ്... എല്ല് മുറിയെ പണിയെടുത്ത് നമ്മുടെ നാടിനെ നാടാക്കിയത് നാമാണെന്ന് മറക്കാതിരിക്കുക... ആ നമുക്ക് വേണ്ടി എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നവന്‍ അവനേത് നാട്ടുകാരനോ അല്ലെങ്കില്‍ അവന്‍റെ കൊടിയുടെ കളര്‍ ഏതുമാകട്ടെ, ആ അവനെ നമ്മള്‍ ബഹുമാനിക്കുക, കൂടെ ചേര്‍ത്ത് നിര്‍ത്തുക.... ഇന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ചുക്കാന്‍ പിടിക്കുന്നതില്‍ നമ്മളും ഒരു പങ്കാളിയാണെന്നുള്ളത് ഒരിക്കലും മറക്കാതിരിക്കുക... ഇന്നിതൊന്നും ആരും പരിഗണിക്കുന്നില്ലങ്കിലും നമുക്കപ്പുറം വരാനിരിക്കുന്ന ഒരു തലമുറ ഇതെല്ലാം കാണുന്നുണ്ട്.. മറുപടി അവര്‍ പറഞ്ഞോളും... അതിന് നമുക്ക്‌ കാത്തിരിക്കാം.....പ്രതീക്ഷയുള്ള ഒരു മനസ്സോടെ...

2010, ഡിസംബർ 4, ശനിയാഴ്‌ച

കള്ളക്കോരന്‍ - ഒരു ഓര്‍മ്മ.......



പൊതുവേ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന എന്‍റെ കുട്ടിക്കാലത്ത്‌ എന്‍റെ മാതശ്രീ എടുക്കുന്ന പതിനെട്ടാമത്തെ അടവായിരുന്നു കള്ളക്കോരന്‍റെ പേരും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നത്.... അത് ഉമ്മ പറയുന്ന രീതി തന്നെ എന്ത് രസമായിരുന്നെന്നോ!!!!... '' കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...'' നോക്ക് ആ തന്ത ന്‍റെ കുട്ടിയെ നോക്കാ, കഴിച്ചില്ലേല്‍ കള്ളക്കോരന്‍ കൊണ്ടുപോകും.....ആ!!!..... ഇത് കേള്‍ക്കണ്ട താമസം വയറുനിറഞാലും പിന്നെയും എവിടുന്നേലും കുറച്ച് സ്ഥലമുണ്ടാക്കി ഓടിച്ചെന്നു ബാക്കി ചോറും ഞാന്‍ കഴിക്കുമായിരുന്നു...... ഇന്ന് എന്‍റെ നാട്ടിലുള്ള അന്നത്തെ തലമുറയുടെ ആരോഗ്യത്തിന്‍റെ പിറകില്‍ അന്നൊക്കെ ഇത്തരത്തില്‍ അദ്യക്ഷത വഹിച്ചിരുന്ന കോരന് വലിയൊരു പങ്കുണ്ടായിരുന്നത് ഞാന്‍ ഇവിടെ സ്മരിക്കട്ടെ...... ഉമ്മ ഇപ്പോളൊക്കെ പറയാറുണ്ട്‌ അന്ന് നിന്നെ ഞാന്‍ ചോറ് തീറ്റിച്ചേര്‍ന്ന് ആ പേര് പറഞ്ഞിട്ടായിരുന്നു... ഇത് എന്‍റെ അനുജന്‍റെ അടുത്ത്‌ ഈ അടവ്എടുത്തപ്പോള്‍ അവന്‍റെ നാവില്‍ നിന്ന് വന്നത് കേട്ട് മാതാശ്രീപോലും അന്തംവിട്ടു പോയത്രേ.... '' എവിടെ ആ കള്ളക്കൊരന്‍ എനിക്ക് കാണണം, എന്നാ ഞാന്‍ ചോറ് തിന്നാം എന്നാണത്രേ അവന്‍ പറഞ്ഞ മറുപടി....... കാലം പോയ ഒരു പോക്കെ......

പിന്നീട് സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ഈ മനുഷ്യനെ ഞാന്‍ ശരിക്കും കാണുന്നത്... പണ്ടൊക്കെ നമ്പൂതിരിസമ്പ്രദായം ഉണ്ടായിരുന്ന കാലത്ത്‌ അടിയാന്മാരും അടിയാത്തികളും പേടിച്ചോടുമായിരുന്നു നമ്പൂതിരി ആ വഴിവെരുന്നുണ്ട് എന്നറിഞ്ഞാല്‍... അതുപോലെതന്നെയായിരുന്നു ഞങ്ങള്‍ കുട്ടികളുടെയും അവസ്ഥ.... കോരന്‍ വരുന്നുണ്ട് ഈ വഴിയിലൂടെ എന്നറിയേണ്ട താമസം അമേരിക്കയെ പേടിച്ച് ലാദന്‍ചേട്ടന്‍ ഓടുന്നത് എങ്ങിനെയാണോ ആ രീതിയില്‍ ഞങ്ങളും ഓടുമായിരുന്നു..... വിരുതമ്മാര്‍ എവിടെയും ഉണ്ടാകുമല്ലോ... എന്നെ വിറ്റ് കാശാക്കാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നു എന്‍റെ കൂട്ടത്തില്‍... ഞങ്ങളെങ്ങാനും കൊരനെ കവര്‍ ചെയ്‌താല്‍ ''കള്ളക്കൊരാ'' എന്നൊരു വിളിയായിരുന്നു കൂട്ടത്തില്‍ ഉള്ള ഏതെന്കിലും ഒരു കുരുത്തം കെട്ടവന്റെ വേല.... സ്വന്തം പേരിന്‍റെ കൂടെ മാഹാത്മാവിന്‍റെ പേരല്ലാതെ മറ്റേതെങ്കിലും പേര് കൂട്ടിച്ചേര്‍ത്ത് വിളിക്കുമ്പോള്‍ ഉണ്ടാകുന്ന ചൊറിച്ചിലേ ഇപ്പറഞ്ഞ കോരനും ഉണ്ടായുള്ളൂ... അതിനു മറുപടിയായി പുള്ളിക്കാരന്റെ നല്ല ഒന്നാന്തരം ചന്തി കാണിച്ചുതന്ന് വിളിച്ചവരെയൊക്കെ സംതൃപ്തിപ്പെടുത്തുമായിരുന്നു നമ്മുടെ ഈ കോരന്‍.... കൂട്ടത്തില്‍ നല്ല കല്ല്‌വച്ച നാല് തെറികളും......

പിന്നെ പിന്നെ ഞങ്ങളുടെ വളര്‍ച്ച കണ്ടോ മറ്റോ കള്ളക്കൊരന് ഞങ്ങളെ കണ്ടാല്‍ വഴിയില്‍ നടക്കാന്‍ പേടിയായിത്തുടങ്ങി....ആളുകള്‍ സഹതാപം കൊണ്ട് കൊടുക്കുന്ന ചില്ലറത്തുട്ടുകള്‍കൊണ്ട് സമ്പന്നനായിരുന്നു ഈ കോരന്‍.... ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പില്‍ കോരന്‍ അവന്‍റെ കാഴ്ച്ചകളെ മൂന്ന് തലമുറകള്‍ക്ക് പകര്‍ന്നുനല്‍കി.... പുതിയ ഉടുപ്പും കയ്യില്‍ നല്ലയിനം മൊബൈല്‍ഫോണും കത്തുന്ന ബൈക്കും ആയി കറുകപുത്തൂര്‍ അങ്ങാടിയിലേക്ക്‌ നെഞ്ചുംവിരിച്ച് വരുന്ന പ്രമാണിമാരുടെ മുന്‍പിലും തന്‍റെ മുഷിഞ്ഞ ചളിപുരണ്ട കുപ്പായത്തിനുള്ളിലും കോരന്‍ വളരെ ഹാപ്പിയായിരുന്നു..... ജീവിതത്തില്‍ പണം അല്ല സമാധാനം എന്നത് ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്ത എന്‍റെ നാട്ടിലെ ഏക വ്യെക്തിയായിരുന്നു ഞങ്ങളെല്ലാം കള്ളക്കോരന്‍ എന്ന് വിളിക്കുന്ന ഈ പാവം..... മുന്‍പ്‌ ഒരിക്കല്‍ ഗള്‍ഫില്‍നിന്ന് ചെന്നപ്പോള്‍ ഒരു തവണ കടത്തിണ്ണയില്‍ കിടക്കുന്ന കോരനെ ഞാന്‍ കണ്ട എനിക്ക് എവിടെയൊക്കെയോ ഒരു വേദന തോന്നി... അപ്പോഴത്തെ കോരന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു... ശരീരം എല്ലാം ശോഷിച്ച് താടിയും മുടിയും ആവിശ്യത്തിലധികം വളര്‍ന്ന്‍ ഒരുമാതിരി പ്രേതത്തെപ്പോലെ ഉള്ള ഒരു രൂപം..... സഹതാപം തോന്നി പോക്കറ്റില്‍ നിന്നും പത്ത്‌ രൂപ എടുത്ത്‌ ''ന്നാ കോരാ നീ പോയി ചോറ് വാങ്ങിത്തിന്നു'' എന്ന് പറഞ്ഞ് കയ്യില്‍വച്ച് കൊടുത്തപ്പോള്‍ പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഇന്ന് നല്ലമനസ്സുള്ള ആരുടെയും കണ്ണ് നന്ക്കുന്നതായിരുന്നു.... കൊടുത്ത പത്ത് തരിച്ച് തന്ന് വീണ്ടും കൈ നീട്ടി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു.... ''എനിക്ക് നോട്ട് വേണ്ടാ... ചില്ലറ വേണം... അന്‍പത് പൈസ''.........

അങ്ങാടിയില്‍ നടക്കുന്ന പല രാഷ്ട്രീയപ്രസംഗങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും കോരന്‍ സാക്ഷിയായി...പൂരങ്ങളും നേര്‍ച്ചകളും കോരന്‍ അവന്‍റെ കണ്ണാല്‍ മാറി നിന്ന് കണ്ടു..... അങ്ങാടിയില്‍ ഉയരുന്ന കൊന്ഗ്രീട്റ്റ്‌ കെട്ടിടങ്ങളും നാട്ടില്‍ പൊങ്ങിയ വലിയ വലിയ മണിമാളികകളും കോരന് മുന്നില്‍ സാക്ഷിയായി... കല്യാണമണ്ടപത്തില്‍ നടക്കുന്ന കല്യാണസദ്യകള്‍ എല്ലാവരും കഴിച്ച് കഴിഞ്ഞ് ബാക്കിവരുന്ന ആ എച്ചില്‍ കഴിച്ച് കോരന്‍ തന്‍റെ ദിനരാത്രങ്ങള്‍ തള്ളിനീക്കി... അപ്പോഴും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ഭൂമിദേവി പോലും അറിയാതെ കോരന്‍ തന്‍റെ ജീവിതം തള്ളിനീക്കി.... പിന്നീടെപ്പോഴോ വീട്ടില്‍ നിന്ന് വന്ന ഒരു കോളില്‍ കേട്ടത് അങ്ങാടിയിലെ ബസ്റ്റാന്റ് പരിസരത്ത്‌ ആരെയും ബുദ്ധിമുട്ടിക്കാതെ കയ്യില്‍ കുറെ ചില്ലറത്തുട്ടുകള്‍ മാത്രം ബാക്കിവച്ച് ഈ ലോകം വിട്ട് കോരന്‍ യാത്രയായി എന്ന്.....ഇപ്പോഴും കഴിഞ്ഞ മൂന്നു തലമുറക്ക്‌ ഇന്നും ഈ പേര് സുപരിചിതമാണ്... മരിച്ച് മണ്ണടിഞ്ഞാലും നാട്ടിലെ മാതാക്കള്‍ ഇന്നും അവരുടെ കുഞ്ഞുങ്ങളുടെ മുന്നില്‍ ഭക്ഷണവുമായി നില്‍ക്കുമ്പോള്‍ പറയുന്ന ഒന്നേ എന്‍റെ നാട്ടില്‍ ഉള്ളൂ.....

''കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...''

2010, ഡിസംബർ 2, വ്യാഴാഴ്‌ച

മമ്മൂട്ടി എന്ന മമ്മൂക്ക.....



കുട്ടിയായിരിക്കുമ്പോള്‍ വല്യുപ്പാനെ ചാക്കിലാക്കി ഒരു രൂപ അന്‍പത് പൈസയും മേടിച്ച് കൊണ്ട് കറുകപുത്തൂര്‍ പ്രീത തിയ്യറ്ററിലെ തറടിക്കറ്റില്‍ നായര്‍സാബ് എന്ന സിനിമകാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ഈ മനുഷ്യന്‍ ആരാണെന്നോ അല്ലെങ്കില്‍ ഒരിക്കല്‍ ലോകം വാഴ്ത്തപ്പെടാന്‍ പോകുന്ന ആളാണെന്നോ ഒന്നുമറിയില്ലായിരുന്നു... എന്നാല്‍ ഇന്ന് മലയാള സിനിമ എന്ന് ലോകം അറിഞ്ഞതും ഇപ്പോളും മറ്റു വ്യക്തികള്‍ ഈ സിനിമകളെ സ്നേഹിക്കുന്നതും ഒരു നാമത്തിന്റെ പുറത്ത്‌ മാത്രമാണ്... മമ്മൂട്ടി... മലയാളസിനിമക്ക്‌ ഒട്ടനവധി സിനിമാപ്രതിഭകളെ ലഭിച്ചിട്ടുണ്ട്... എന്നാല്‍ സിനിമയെ ഇത്രയധികം പ്രൊഫഷണലിസത്തോടു കൂടി സമീപിക്കുന്ന ഒരു വ്യെക്തിയെയും ഇന്ന് നമുക്ക്‌ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുമടച്ച് പറയാം... അതാണ്‌ മമ്മൂട്ടി.....

പുതുമുഖങ്ങളെ തഴയുന്നതും അവര്‍ക്ക്‌ പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ത്താരങ്ങളുടെ താരവാഴ്‌ച്ചകള്‍കൊണ്ട് മാത്രമാണ് എന്ന ഒരു പരാതി നിലനില്‍ക്കുംമ്പോളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകന്‍മ്മാരെയും തിരക്കഥാകൃത്ത്ക്കളെയും സമ്മാനിച്ചത് നമ്മുടെ ഈ സൂപ്പര്‍താരം മമ്മുക്കയാണെന്ന് ആര്‍ക്കും അറിയാവുന്ന ഒരു നഗ്നസത്യം ആണ്..... ആദ്യേഹം അങ്ങിനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് മലയാളസിനിമയുടെ നന്മക്കല്ലേ ഇടം നല്‍കിയിട്ടുള്ളൂ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്...... ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അന്‍വര്‍-റഷീദില്‍ തുടങ്ങി സംവിധായകന്‍ വൈശാഖ്‌ വരെ മമ്മൂട്ടി നല്‍കിയ വരദാനമാണ് എന്നും ഞാനിവിടെ സ്മരിക്കട്ടെ.....

ഇന്ന് നിങ്ങള്‍ക്കറിയാം മലയാളസിനിമയില്‍ ഞാനാണ് സൂപ്പര്‍താരം എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരുടെയും നല്ല സിനിമകള്‍ കൂക്കി തോല്‍പ്പിക്കുകയും സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചവരുടെയും സിനിമകള്‍ മൂക്കും കുത്തി ബോക്സ് ഓഫീസില്‍ തകരുംമ്പോളും കെട്ടിവച്ച കാശ് കളയാതെ നിര്‍മ്മാതാവിനെ രക്ഷിക്കാനുള്ള കഴിവ്‌ ഇന്നിപ്പൊ മലയാളത്തില്‍ ഈ നടനേ ഒള്ളൂ...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ പോക്കിരിരാജ.... ഇന്നദ്യെത്തെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ മാറി മാറി കയറിയാലും ഇത്രയ്ക്കു വലിയ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമുക്ക് തീര്‍ത്ത്‌ പറയാം.... സിനിമ ആഘോഷിക്കാന്‍ തിയ്യറ്ററില്‍ കയറുന്ന ജനത്തെ ആദ്യം മുതല്‍ അവസാനം വരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ മജീഷ്യന്‍ മുതുക്കാടിനു പോലും അറിയാത്തൊരു മാജിക്ക്‌...അതാണ്‌ കേരളം ഇന്ന് നെഞ്ചില്‍ തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക.....

നിങ്ങള്‍ തിരക്കഥകൃത്താണോ?... നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥയുണ്ടോ?...എന്നാല്‍ സംശയിക്കണ്ട ആദ്യേഹത്തിന്റെ വാതില്‍ നിങ്ങള്‍ക്ക്‌ മുന്നില്‍ അടക്കില്ല.... ഇന്ന് നിങ്ങള്‍ക്ക്‌ ആരുടെയും ശുഭാര്‍ശയില്ലാതെ തന്നെ നിങ്ങള്‍ക്ക്‌ ആദ്യേഹത്തെ കാണാനും, കഥ ഇഷ്ടപ്പെട്ടാല്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യ്കളില്‍ എത്തിച്ച് നിങ്ങളെ രക്ഷിക്കാന്‍ ഒരു നല്ല മനസ്സുള്ള നടനെ ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ...അത് മമ്മൂട്ടിയാണ്..... കഴിവുള്ളവന്‍റെ മുന്നില്‍ ഒരിക്കലും അദ്യേഹം ആ വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്ന് ചരിത്രം തെളിയിച്ചതാണ്.....

ഇക്കഴിഞ്ഞ ചിത്രങ്ങളായ പഴശ്ശിരാജ, ലൌഡ്സ്പീക്കര്‍ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ചിലതാണ്... ഇപ്പൊള്‍ കാത്തിരിക്കുന്ന മാര്‍ട്ടില്‍ പ്രാക്കാട്ടിന്റെ പുതിയ ചിത്രമായ ബെസ്റ്റ്‌ ആക്റ്റര്‍ ആണ് ഇനി ഇറങ്ങാനുള്ളത്....ഇന്ന് കേരളത്തിലെ സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്... ഈ സിനിമയും മമ്മുക്കയുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബെസ്റ്റ്‌ ആക്റ്ററിനെ നമുക്ക്‌ സ്വാഗതം ചെയ്യാം.........

2010, നവംബർ 30, ചൊവ്വാഴ്ച

പാഠം രണ്ട് - ഒരു തേങ്ങല്‍......



വേര്‍പാടും വിരഹവും പ്രവാസിയുടെ സ്വന്തം കൂടപ്പിറപ്പുകളാണ്. അതുപോലെത്തന്നെയാണ് അനാഥത്വവും.....ഇന്ന് വിദേശത്ത്‌ ജോലിചെയ്യുന്ന മുപ്പത് ലക്ഷം പ്രവാസികളും കുടുംബത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്...എന്നാല്‍ അതിനൊക്കെ യോഗമുള്ളതോ അതില്‍ കുറച്ച് പേര്‍ക്കു മാത്രം.... നമുക്കറിയാം ഏകദേശം ഇരുപത് ലക്ഷത്തില്‍കൂടുതല്‍ സ്ത്രീകള്‍ ഇന്നും കേരളത്തില്‍ വിധവകളെപ്പോലെ വിവാഹം കഴിഞ്ഞു ജീവിക്കുന്നുണ്ട്... അതിലോ മൂന്ന്‍ ലക്ഷം പേരും പതിനെട്ട് വയസ്സില്‍ താഴെയുള്ളവരും....... ആരും ഞെട്ടണ്ട.... ഞാന്‍ പറഞ്ഞത് വിശ്വാസം വരുന്നില്ലെങ്കില്‍ വീടിന്‍റെ തൊട്ടപ്പുറത്ത് ഉള്ള വീട്ടിലെക്ക് ഒന്ന് വിളിച്ച് കല്യാണം കഴിച്ചയച്ച അവിടുത്തെ കുട്ടിക്ക്‌ ഇപ്പൊ എത്ര വയസ്സാണെന്ന് ഒന്ന് അന്യേഷിച്ച് മാത്രം തിരിച്ചു വന്നു തുടര്‍ന്ന് വായിക്കുക.....

നമുക്കറിയാം ഇന്ന് മുസ്ലീം സമൂഹം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ജില്ലയാണ് മലപ്പുറം ജില്ല.... അവിടെനിന്ന് ജോലിക്ക് വേണ്ടി ഒരു പാവപ്പെട്ട കുടുംബത്തിലെ എടുത്താല്‍ പൊങ്ങാത്ത ഭാരവുമായി കടല്‍ത്താണ്ടി വന്ന് ജീവന്‍ പൊലിഞ്ഞ ഒരു പാവത്തിന്റെ കദനകഥയില്‍ നിന്നും തന്നെ നമുക്ക്‌ തുടങ്ങാം...... കഥ നടന്നത് ഏകദേശം മൂന്നരമാസങ്ങള്‍ക്ക് മുന്‍പ്.... കഥാനായകന്റെ പേര് ഷുക്കൂര്‍ , നാട് മലപ്പുറം ജില്ലയിലെ തിരൂര്‍ എന്ന സ്ഥലത്ത്‌.... നാട്ടില്‍ നിന്നും വിസക്ക് വീടിന്‍റെ ആധാരവും പണയം വച്ച്കൊണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷുക്കൂര്‍ അബുദാബി എന്ന വലിയ നഗരത്തിലേക്ക് ചേക്കേറുന്നത്.... നാട്ടുകാരന്റെ ഒരു ഗ്രോസറിയില്‍ നിന്ന് കുറച്ച് കാലമൊക്കെ കഷ്ടപ്പെട്ട് വീട്ടിലെ കടങ്ങളില്‍ നിന്നൊക്കെ ഷുക്കൂര്‍ കരകയറ്റിത്തുടങ്ങി.... എന്‍റെ ഓഫീസില്‍ അടുത്താണ് ഇവന്‍ ജോലി ചെയ്യുന്ന ഷോപ്പ്.... സ്വാഭാവികമായും പെപ്സിയോ മറ്റോ വിളിച്ച് ഓര്‍ഡര്‍ ചെയ്‌താല്‍ ഷുക്കൂര്‍ ആയിരുന്നു ഫ്രീ ഡെലിവറി ചെയ്തിരുന്നത്.... സാധനത്തിന്റെ കാശിനുകൂടെ അല്ലറ ചില്ലറ ടിപ്പ് കൊടുക്കുമ്പോളൊക്കെ ഷുക്കൂറിന്റെ മുഖത്ത് സന്തോഷം ഉണ്ടാകുന്നത് എനിക്ക് കാണാന്‍ കഴിയുമായിരുന്നു....

പല കൂടിക്കാഴ്ച്ചയിലും ഷുക്കൂറിന്റെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിയാറുണ്ടായിരുന്നു ഞാന്‍... ഒരു ദിവസം ബിസ്കറ്റ് കൊണ്ട് വന്ന ഷുക്കൂറിന്റെ മുഖം വല്ലാതിരുന്നപ്പോള്‍ എന്താണെന്ന് കാര്യം തിരക്കിയപ്പോള്‍ വീട്ടിലെ സംഭവങ്ങള്‍ പറഞ്ഞു കണ്ണ് നനച്ചു പാവം.... വീട്ടില്‍ പുരനിറഞ്ഞ് നില്ല്ക്കുന്ന രണ്ട് പെങ്ങമ്മാരും അസുഖം കൂറെപ്പിറപ്പായ ഉമ്മയും ആയിരുന്നു ഷുക്കൂറിന്റെ വീട്ടിലെ അന്ധെവാസികള്‍...ഉപ്പ പണ്ടെ മരിച്ചിരുന്നു .....പെങ്ങമ്മാരുടെ കല്യാണം നടത്താന്‍ ഈ ഇരുപത്തഞ്ചുകാരന്‍ ഷുക്കൂറിന് പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കൊടിയെ കല്യാണം കഴിക്കേണ്ടതായും വന്നു... കല്യാണം കഴിച്ച് രണ്ട് മാസം തികയുന്നതിന് മുന്‍പ്‌ തന്നെ തിരിച്ച് കയറേണ്ടി വന്ന ഈ പാവത്തിന് ഇപ്പോള്‍ അതില്‍ ഒരു വയസ്സായ ഒരു കുട്ടിയും ഉണ്ട്.. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ ഹൃദയമായ ഭാര്യയേയും ഇതുവരെ കാണാന്‍ കഴിയാത്ത തന്‍റെ മോളെയും ഓര്‍ത്ത്കൊണ്ട് കഴിഞ്ഞിരുന്ന ഷുക്കൂറിന് ഇപ്പോഴാണ് അര്‍ബാബ് പോകാന്‍ അനുമതി കൊടുത്തത്... തിരിച്ച് നാട്ടിലേക്ക്‌ പോകുമ്പോള്‍ കയ്യില്‍ ഒന്നും ശേഷിക്കാത്ത ഈ പാവത്തിന് ആദ്യമായി ഉണ്ടായ കുട്ടിക്ക് ഒരു തരി പൊന്നെങ്കിലും ഇടാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു അപ്പോള്‍ ആ മുഖത്തുണ്ടായിരുന്നത്.... കുട്ടിക്ക്‌ എന്‍റെ വക ഒരു ഒടുപ്പ്‌ വാങ്ങിക്കോ ഷുക്കൂറെ എന്ന് പറഞ്ഞ് നൂറ് ദിര്‍ഹം ഞാന്‍ കയ്യില്‍ വച്ച് കൊടുത്തപ്പോള്‍ അത് മടിയോടെയാണെങ്കിലും വാങ്ങുമ്പോള്‍ ആ പാവത്തിന്റെ കണ്ണെല്ലാം നിറഞ്ഞിരുന്നു.....

അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിലേക്ക് രാവിലെ ജോലിക്ക് വന്ന ഞാന്‍ തീരത്തും വേദനാജനകമായ ഒരു വാര്‍ത്ത കേട്ട് തളര്‍ന്ന്‍ സീറ്റില്‍ ഇരുന്നുപോയി.... ഇന്നലെ കമ്പനിയുടെ തൊട്ടടുത്ത ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഷുക്കൂര്‍ എന്ന പയ്യന്‍ തലേന്ന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത...ഉടനെത്തന്നെ ഗ്രോസറിയില്‍ വിളിച്ചന്യേഷിച്ചപ്പോള്‍ മയ്യത്ത്‌ നാളെ നാട്ടിലേക്ക്‌ വിട്ട്കൊടുക്കും എന്നറിഞ്ഞു.... തന്‍റെ പ്രിയതമന്‍ വരുന്ന നാളും എണ്ണി കൊതിച്ച് നില്ല്ക്കുന്ന ഒരു പാവം പെണ്ണിന്‍റെ മുന്നിലേക്ക്‌ ഷുക്കൂറിന്റെ നിര്‍ജീവമായ ശരീരം എത്തുമ്പോള്‍ ഉണ്ടാകുന്ന സീന്‍ ആലോചിച്ച് എന്‍റെ കണ്ണില്‍ ഒരു നീരുറവ പൊട്ടി..... അപ്പോള്‍ ഓര്‍ത്തു... ഇതാണ് പ്രവാസി. ജീവിതത്തിനു ഒരു ഗാരണ്ടിയുമില്ലാത്ത ഒരാള്‍.... തിരിച്ച് നാട്ടില്‍ എത്തിയാല്‍ എത്തി...അതും ആ അന്നം തിന്നുന്നവരുടെ തലയിലെ വരപോലെ.....

ഇതെല്ലാം നടന്ന് രണ്ട് മാസങ്ങള്‍ക്ക്‌ ശേഷം ഓണ്‍ലൈന്‍ വഴി മലയാള മനോരമ മലപ്പുറം എഡിഷന്‍ വെറുതെ നോക്കിക്കൊണ്ട് ഇരിക്കുമ്പോള്‍ പെട്ടന്ന് ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിപ്പോയി.. വിശ്വാസം വരാതെ വീണ്ടും വീണ്ടും വായിച്ച് നോക്കി.... പതിനെട്ട് വയസ്സായ ഒരു യുവതിയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും വിഷം കഴിച്ച് ആത്മഹത്യചെയ്തു എന്ന ദാരുണമായ വാര്‍ത്ത....തുടര്‍ന്ന്‍ മറ്റൊന്നും കണ്ടു.... രണ്ട് മാസങ്ങള്‍ക്ക്‌ മുന്‍പ് ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണപ്പെട്ടിരുന്നു എന്നും.... ഷുക്കൂര്‍ ജോലി ചെയ്തിരുന്ന കടയിലേക്ക് വിളിച്ച് അത് അവന്‍റെ കുടുംബമാണ് എന്ന് കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നി..... റബ്ബേ ഇത് എന്ത് പരീക്ഷണം ആണിത്?.... ഇതിന് മാത്രം അവനും ആ പെണ്ണും കുഞ്ഞും എന്ത് തെറ്റാ നിന്നോട് ചെയ്തത്?.. ഷുക്കൂര്‍ ഒരുതവണ ''എന്‍റെ കുഞ്ഞാ സാര്‍'' എന്ന് പറഞ്ഞ് കാണിച്ച് തന്ന നിഷ്കളങ്കമായ ആ കുട്ടിയുടെ ഫോട്ടോയിലെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ എന്നെ വേട്ടയാടുന്നു.........

കഥ വായിച്ചല്ലോ... ഇനി നിങ്ങള്‍ പറയൂ..... എന്താണിവിടെ ശരിക്കും സംഭവിച്ചത്?.... ഷുക്കൂറിന്റെ മരണമാണോ ഈ കുടുംബത്തെ ഒരു കൂട്ടആത്മഹത്യയിലേക്ക്‌ നയിച്ചത്?... ആണ് എന്ന് ആര് പറഞ്ഞാലും അല്ല എന്നെ ഞാന്‍ പറയൂ.... കാരണം കേരളത്തില്‍ ഇന്ന് ഭര്‍ത്താവ് മരിച്ചിട്ടും മാനം വിറ്റ് ജീവിക്കാത്ത കുറേയേറെ സ്ത്രീകളെ എനിക്കറിയാം... അവരൊക്കെ ഇന്നും മനസ്സിന്‍റെ ബലത്തില്‍ മാത്രം ആണ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്... ഇവിടെ സംഭവിച്ചത് എന്താണ് എന്ന് വച്ചാല്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കുടുംബിനി ആകേണ്ടി വന്ന ഒരു പെണ്‍കുട്ടി.. അവളുടെ മോഹങ്ങള്‍ മോട്ടിടുമ്പോള്‍ തന്നെ ദൈവം കരിയിച്ച് കളയുന്നു.... ഭര്‍ത്താവ് ഇല്ലാതെ കൈക്കുഞ്ഞുമായി തിരിച്ച് ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഭാവിയിലെ പ്രശ്നങ്ങള്‍.... ഇനി എങ്ങനെ ജീവിക്കണം എന്നറിയാതെ വഴി തെറ്റി നില്ല്ക്കുന്ന ഒരു കുഞ്ഞുമനസ്സ്.... ഒരു പക്ഷെ ഇതൊക്കെയാവാം ഇതുപോലെ ഒരു തീരുമാനത്തില്‍ ഈ പെണ്‍കുട്ടിയെ എത്തിച്ചിട്ടുണ്ടാകുക.....

ഇനി ഇത് വായിക്കുന്ന പ്രവാസികളുടെ ഭാര്യമാരോട്... നിങ്ങള്‍ അറിയുക!!! ഇന്ന് നിങ്ങളെല്ലാവരും ഇതുപോലെ കഷ്ടപ്പെട്ട് ജോലിചെയ്യുന്ന പ്രവാസികളുടെ ഭാര്യമാര്‍ ആണ്.... നാളെ ഇതുപോലെയുള്ള അവസ്ഥകള്‍ നമുക്കും വന്നൂടായ്കയില്ല..... നിങ്ങളില്‍ മിക്കവരും വിദ്യാഭ്യാസം ഉള്ളവര്‍ ഉണ്ടാകാം , ഇല്ലാത്തവരും ഉണ്ടാകാം..... വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.... കഴിയുമെങ്കില്‍ ഉള്ള നിങ്ങളുടെ അറിവ് ഉപയോഗിച്ച് സ്വയം രണ്ട് കാലിന്മേല്‍ നില്‍ക്കാന്‍ എപ്പോഴും ശ്രമിക്കുക.... ജീവിതം എന്നാല്‍ ദുര്‍ഘടം പിടിച്ച ഒരു തുരുത്ത് പോലെയാണ്.... നാളെ ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടല്ലോ എന്ന തോന്നല്‍ ഇല്ലാതാക്കാന്‍ ഇത്തരം ചിന്താഗതികള്‍ നിങ്ങള്‍ക്ക്‌ തുണയേകും..... നിങ്ങള്‍ക്കറിയാം ഇന്ന് നമ്മുടെ കേരളത്തില്‍ കുടുംബശ്രീകള്‍ പോലെയുള്ള സംഘടനകള്‍ നിങ്ങളെപ്പോലെയുള്ള സഹോദരിമാരെ എപ്പോഴും സഹായിക്കാനുണ്ട്...അത് തന്നെ ഒരു ഭാഗ്യമല്ലേ?..... ഞാന്‍ ഗള്‍ഫ്‌കാരന്‍റെ ഭാര്യയല്ലേ ... എനിക്കെന്തിനാ ഇനി വേറെ ജോലി എന്ന ചിന്ത ഒഴിവാക്കി കിട്ടിയ അവസരം മുതലാക്കി അവര്‍ക്കൊപ്പം നിന്ന് കൈത്തൊഴില്‍ പരിശീലിക്കാന്‍ ശ്രമിക്കുക... നാടും നാട്ടുകാരും എന്ത് തന്നെ കരുതിയാലും എന്‍റെ ജീവിതം ആണ് എനിക്ക് വലുത് എന്ന ചിന്താഗതി സ്വയം രൂപപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുക.....

ഗള്‍ഫിന് അതിന്‍റെ പഴയ പ്രതാപം എല്ലാം നഷടപ്പെട്ടിരിക്കുന്നു.....ഇനി ഗള്‍ഫില്‍ ജോലി ചെയ്‌താല്‍ എന്താ ഉണ്ടാക്കാന്‍ കഴിയുക എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം..... വരവിനേക്കാള്‍ കൂടുതല്‍ ചിലവുള്ള ഈ കാലത്ത് നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളായ സഹപ്രവര്‍ത്തകരുടെ കൂടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന്കൊണ്ട് ജോലി ചെയ്തു അതില്‍ നിന്ന് പത്ത് രൂപ ഒരു ദിവസം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു..... 'എന്‍റെ ഭാര്യ അദ്വാനിച്ചിട്ടു എന്‍റെ കുടുംബം പുലര്‍ത്തണ്ട' എന്ന് പറഞ്ഞ് വാചകമടിക്കുന്ന വിവരമില്ലാത്ത കാക്കാന്മാരുടെ കാലമെല്ലാം കഴിഞ്ഞു.... ഇന്നത്തെ തലമുറ തികച്ചും പ്രാക്റ്റിക്കലായി ചിന്തിക്കുന്നവരാണ്.... ഇവിടെ പട്ടാമ്പിയില്‍ നിന്നും വന്ന എന്‍റെ സുഹൃത്തായ നാസറിന്റെ ഭാര്യ നാട്ടില്‍ പഠിക്കാന്‍ വേണ്ടി വാങ്ങിച്ച് കൊടുത്ത കംബ്യൂട്ടറില്‍ വീട്ടുജോലികള്‍ എല്ലാം കഴിഞ്ഞ് ഓണ്‍ലൈന്‍ മെഡിക്കല്‍ ഡിസ്ക്രിപ്ഷന്‍ ഡാറ്റ എന്‍ട്രി ജോലി ചെയ്ത് മാസം പതിനായിരം രൂപയില്‍ കൂടുതല്‍ ഉണ്ടാക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് അവരോട് പ്രത്യേകം ബഹുമാനം ആണ് തോന്നിയത്.... ഇത് പോലെ കഴിവുള്ളവരാണ് നിങ്ങളില്‍ പലവരും.... ആയതുകൊണ്ട് ഇനിയെങ്കിലും കണ്ണ് തുറന്ന് സ്വയംപ്രര്യാപ്തത എന്നത് ആകാന്‍ ശ്രമിക്കുക..... ഒരുപക്ഷെ ഇന്ത്യയില്‍ നാളത്തെ ദിവസങ്ങള്‍ ഇനി സ്ത്രീകളുടെതാകാം..... അത് അങ്ങിനെത്തന്നെയാകട്ടെ
എന്ന് മനമറിഞ്ഞ് പ്രാര്‍ഥിക്കുന്നു......

2010, നവംബർ 27, ശനിയാഴ്‌ച

വിരല്‍ത്തുമ്പിന്‍റെ 50 പോസ്റ്റുകള്‍......



പ്രിയപ്പെട്ട എന്‍റെ ബ്ലോഗ്‌ വായനക്കാരെ,

ഇന്ന്‍ ഞാന്‍ എന്‍റെ അന്‍പതാമത്തെ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്... എനിക്ക് എപ്പെഴോ മനസ്സില്‍ തോന്നിയ ഒരു ആശയം, ഒരു ബ്ലോഗ്‌.... സ്വന്തമായി അഹങ്കാരിക്കാന് മാത്രം ഉള്ള അറിവൊന്നും ഇല്ലാത്ത ഒരു തനിനാടന്‍ പാലക്കാട്ടുകാരന്‍.... അവന് ഒരു സുപ്രഭാതത്തില്‍ തോന്നിയ ചെറിയ ആശ.... അതാണ്‌ ഈ വിരത്തുമ്പ് എന്ന ബ്ലോഗ്‌.... എഴുതാന്‍ തുടങ്ങുമ്പോള്‍ ചെറിയ പരിഭ്രമമൊക്കെ ഉണ്ടായിരുന്നു. നമ്മളെക്കാള്‍ വലിയ വമ്പന്മാര്‍ പതുങ്ങിയിരിക്കുന്ന ഇടം.. ആ അവിടെ ഒരു ബ്ലോഗിട്ട് സ്വയം നാറണോ എന്ന ചിന്തയുമായി തുടങ്ങി ഇന്ന് ഒരു ദിവസത്തില്‍ നൂറ്റിഅന്‍പതില്‍ കൂടുതല്‍ പേര്‍ വന്നു പോകുന്ന ബ്ലോഗാക്കി മാറ്റാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.... ഒന്നര മാസം കൊണ്ടു എന്‍റെ ബ്ലോഗില്‍ ഞാന്‍ അറിയാത്ത എന്നെ അറിയാത്ത രണ്ടായിരത്തില്‍ കൂടുതല്‍ ആളുകള്‍ വിസിറ്റ് ചെയ്ത് കഴിഞ്ഞ് എന്ന് കാണുമ്പോള്‍ സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞുപോകുന്നു....

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.... ബ്ലോഗ്‌ എന്നാല്‍ ഒരു ഒറ്റയാള്‍ പോരാട്ടം ആണ്....അവിടെ പോലീസും കോടതിയും ഒക്കെ നമ്മള്‍ തന്നെ..... നമ്മുടേതായ ഒരു ലോകം.... അവിടെ നമ്മള്‍ തന്നെ രാജാവ്....അവിടെനിന്ന് നമുക്ക് എന്ത് വിപ്ലവവും നയിക്കാം... നമ്മുടെ ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന വെറുപ്പ്‌ പ്രകടമാക്കം.. സത്യത്തില്‍ ഉറച്ച് നിന്ന് ന്യായീകരണങ്ങള്‍ കണ്ടെത്താം..... സ്വയം മുറിവേല്‍പ്പിക്കാം..... അധര്‍മ്മത്തിനെതിരെ പഠവാളുയര്ത്താം..... കണ്ണീര്‍ തുടപ്പിക്കാം..... വേദനകളെ പുഷ്പങ്ങളാക്കാം..... ദുഷ്ടശക്തികള്‍ക്കെതിരെ യുദ്ധം നയിക്കാം..

ഞാന്‍ എഴുതുന്ന പലബ്ലോഗിലും സ്ത്രീകളെ നിശിതമായി വിമര്‍ശിക്കാറുണ്ട് എന്ന് എന്‍റെ ബ്ലോഗ്‌ വായിക്കുന്ന ഒരു സഹോദരി അറിയിക്കുകയായി... സത്യത്തില്‍ ഒരിക്കലും അങ്ങിനെ ഉദ്യേശിച്ചല്ല ഒരു പോസ്റ്റ്‌ എഴുതിത്തുടങ്ങുന്നത്... അറിയാതെ വന്നുപോകുന്നതാണ്...... ക്ഷമിക്കണം ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നോക്കുന്നതായിരിക്കും.... പ്രണയവും ട്രാജടിയും സ്ഥിരമായി കാണുന്നു എന്ന് ഒരാള്‍ എഴുതിക്കണ്ടു.... അത് വളരെ ആഹ്ലാദത്തോടെ ആണ് ഞാന്‍ വരവേറ്റത്.... കോളേജില്‍ പഠിക്കുന്ന സമയത്ത്‌ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമല്ലേ എന്ന് നിങ്ങള്‍ പറയും..... പ്രണയത്തെക്കുറിച്ച് അറിയുന്നവനു മാത്രമേ ജനങ്ങളിലേക്ക് അതിന്‍റെ സത്ത് എത്തിച്ച് കൊടുക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണു ഞാന്‍... പ്രണയം എന്നിലൂടെയും കടന്നുപോയിട്ടുണ്ട്.. പ്രേയസിയാക്കുവാന്‍ മനസ്സില്‍ തോന്നി പ്രണയിച്ചിട്ടുണ്ട്.... പക്ഷെ വിധി എപ്പോഴും നമുക്ക്‌ എതിരാണല്ലോ....

ചാഴിയാട്ടിരിയിലെ പ്രശസ്ത ഗണിതപണ്ഡിതന്‍ ശ്രീ.കൃഷ്നേശന്‍ മാഷ്‌ പ്രവചിച്ച ഭാഗ്യം.... അതാണ്‌ ഇന്ന് വിരത്തുമ്പ് എന്ന എന്‍റെ വിജയരഹസ്യം.... എന്നെ എന്‍റെ മാതാശ്രീ പ്രസവിച്ചപ്പോള്‍ അദ്യേഹം എനിക്ക് എഴുതിത്തന്ന തലക്കുറിയില്‍ ഉണ്ട് എന്‍റെ ഭാവി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.... ഒരു പക്ഷെ നിങ്ങള്‍ പറയും... ഇവന്‍ ഒരു അന്ധവിസ്വാസിയാണ് എന്ന്... ശരിയാണ് ഞാന്‍ ഒരു അന്ധവിശ്വാസി ആണ്.... അല്ലെങ്കില്‍ പിന്നെ എന്നെ എന്‍റെ ശത്രുക്കള്‍ ആളിക്കത്തുന്ന തീകുണ്ടത്തില്‍ വലിച്ചെറിഞ്ഞപ്പോള്‍ അവിടെനിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഞാന്‍ എങ്ങിനെ പറന്നുയര്‍ന്നു.....ഇന്നിന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ വിപ്രോവില്‍ എങ്ങനെ ഞാന്‍ എടുക്കപ്പെട്ടു..... എങ്ങിനെ അവിടെ നിന്നും ഒരു വനവാസത്തിനു അബുദാബി എന്ന മഹാസാമ്രാജ്യത്ത്തില്‍ വന്നടിഞ്ഞു?.... എനിക്കറിയില്ല....ഇതിനുമാത്രം കഴിവുള്ള വ്യെക്തിയാണോ എന്ന് ചോദിച്ചാല്‍ തുറന്നു പറയാം .... അല്ല... പിന്നെ എങ്ങിനെ ഞാന്‍ ഇവിടെവരെയെത്തി ?.....

നീ നന്നായി വരും എന്ന് എന്‍റെ നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ച ഒരു ഗുരുനാഥന്‍മാരോ മറ്റോ ഉണ്ടായിരുന്നതായി എനിക്കോര്‍മ്മയില്ല... ഇവന്‍ ഒന്നുമല്ല ഞങ്ങളുടെയൊക്കെ മുന്നില്‍ എന്ന് പരിഹസിച്ച് പുറത്താക്കിയ ഒരു വലിയ നികൃഷ്ട ജനം എനിക്ക് പുന്പില്‍ ഉണ്ടായിരുന്നു അപ്പോഴും.... പണം ആണ് എല്ലാം എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങള്‍ പലപ്പോഴും എന്നെ വേട്ടയാടിയിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... ഞാന്‍ ഒന്നുമല്ല എന്നറിഞ്ഞിട്ടും എന്നെ അവര്‍ എന്തിന് ഉപദ്രവിച്ചിരുന്നു എന്ന് എനിക്കിപ്പഴും മനസ്സിലാകാത്ത ഒരു സത്യം ആണ്.... എന്‍റെ പല രാത്രികളും ഇത്തരം വേദനകള്‍ക്കൊണ്ട് എന്നെ നിദ്രാവിഹീനങ്ങളാക്കിയിട്ടുണ്ട്.....

ഇവിടെ അബുദാബിയില്‍ നിന്ന് ഞാനെന്റെ പിന്നിട്ട വഴികളിലേക്ക്‌ നോക്കുമ്പോള്‍ എനിക്ക് വളരെയധികം ആത്മവിശ്വാസം തോന്നുന്നു.... പലപ്പോഴും മാഷ്‌ എന്നോട് പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു... '' ടാ കൊച്ചനെ നിന്റെ കയ്യിലുള്ള വിരലിന്റെ പകുതിയും നിന്റെ ശത്രുക്കള്‍ ആണ്... ബാക്കി അഞ്ചേ നിന്റെ മിത്രങ്ങള്‍ ഉള്ളൂ.... ഇന്ന് നീ ആരെ സ്നേഹിച്ചോ , ഉറപ്പിച്ചോ അത് നിന്റെ ശത്രുവാണ്.... നിനക്കവരെ ഒരു ചുക്കും ചെയ്യാന്‍ സാദ്ധ്യമല്ല.... പക്ഷേങ്കില് നീ അവര്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ വിജയകാവ്യം രചിക്കും... നീ നോക്കിക്കോ''....... ഈ വാക്കുകള്‍ ഇപ്പോഴും എന്‍റെ ചെവിയില്‍ അലയടിക്കുന്നു......ഇന്ന് എന്നെ കാണാനോ, ആ ശബ്ദം എനിക്ക് കേള്‍ക്കാനോ ആദ്യേഹം ഇന്ന് ഭൂമിയില്‍ ജീവിച്ചിരിപ്പില്ല....... എന്നിരുന്നാലും എന്‍റെ അന്‍പതാം പോസ്റ്റ്‌ ഞാനിന്ന്‍ ഏറ്റവും ആദരിക്കുന്ന ആദ്യേഹത്തിങ്കല്‍ക്ക് സമര്‍പ്പിക്കുന്നു.....

നിങ്ങള്‍ തന്ന പ്രോഹത്സാഹനം കൊണ്ടുമാത്രമാണ് എനിക്ക് ഇവിടെ നിങ്ങള്ക്ക് മുന്‍പില്‍ എന്‍റെ അന്‍പതാം കാവ്യം അവതരിപ്പിക്കാന്‍ കഴിഞ്ഞത്.... നിങ്ങള്‍ തരുന്ന പ്രോഹത്സാഹനം മാത്രമേ ഇനിയുള്ള എന്‍റെ യാത്രക്ക് കരുത്തെകൂ എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.... എന്‍റെ ജീവിതം എന്ന ഒരു വലിയ പുസ്തകത്തിലെ ചെറിയ ഒരു താള് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക്‌ വായിച്ച് തന്നത്.... ജീവിതത്തില്‍ തളര്‍ന്നുപോയ അവസരത്തിലും എന്നെ കൈപ്പിടിച്ച് ഉയര്‍ത്തിയ കുറച്ച് നല്ലവരായ മനുഷ്യമനസ്സുകള്‍ക്ക് എനിക്കുള്ള കടപ്പാട് ഞാന്‍ ഇവിടെ തുറന്ന് അറിയിക്കട്ടെ..... ഇതുവരെ എനിക്ക് തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്ന് വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ട് എന്‍റെ അന്‍പത്തൊന്നാം പോസ്റ്റിലെക്ക് ഞാന്‍ പറക്കട്ടെ..........





2010, നവംബർ 25, വ്യാഴാഴ്‌ച

വാലത്സ്യായാനചരിതം....




ഹോംവര്‍ക്ക്‌ തരണമെങ്കില്‍ അത് ടീച്ചര്‍മാര്‍ക്കേ കഴിയൂ എന്ന് മനസ്സില്‍ വീണ്ടും വീണ്ടും ഉറപ്പിച്ചോളൂ... ഇത് പറയാന്‍ കാരണം ബ്രിട്ടനിലെ ബര്‍ക്‌ഡേല്‍ ഹൈസ്‌കൂളില്‍ നിന്നും എനിക്ക് കിട്ടിയ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്.... അല്ലെങ്കില്‍ സ്വന്തം മക്കളെപ്പോലെ കരുതെണ്ടതും ആ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യ പകര്‍ന്നു നല്‍കേണ്ടതും ആയ ഈ ടീച്ചര്‍ ഇത്തരം പോക്രിത്തരങ്ങള്‍ കാണിച്ച് കൂട്ടുകയും ചെയ്തപ്പോള്‍ കേരളത്തിലെ ഈ ജോലിയില്‍ മുഴുകുന്ന നല്ലവരായ ടീച്ചര്‍മാരോട് എനിക്ക് സഹതാപം തോന്നുന്നു.... സത്യത്തില്‍ ഇപ്പോഴും ഇതുപോലെ നമ്മളൊന്നും അറിയാതെ കേരളത്തിലും ഇത്തരം കുരുത്തക്കേടുകള്‍ നടക്കുന്നുണ്ടാകാം എന്നാരു കണ്ടു..... അപ്പോള്‍ മുകളില്‍ പറഞ്ഞ ടീച്ചര്‍ എന്താ ചെയ്തത് എന്ന് നിങ്ങള്‍ക്ക്‌ സംശയം തോന്നാം ആല്ലേ?.... തുടര്‍ന്നു വായിച്ചാലും....

ബ്രിട്ടനിലെ ബര്‍ക്‌ഡേല്‍ ഹൈസ്‌കൂളിലെ നീന്തല്‍പഠിപ്പിക്കുന്നതും ക്ലാസ്‌ റൂം അസിസ്റ്റന്റ് ആയും ജോലി ചെയ്യുന്ന മുപ്പത്തിയേഴ് വയസ്സുകാരി ഹിന എന്ന് പേരുള്ള ഈ ടീച്ചര്‍ 15 വയസ്സുമാത്രമുള്ള രണ്ട് ആണ്‍കുട്ടികളുമായി ദീര്‍ഘകാലം ലംഗികവേഴ്ച്ചയില്‍ ഏര്‍പ്പെട്ടിരുന്നതായി അവിടുത്തെ ലിവര്‍പൂള്‍ ക്രൌണ്‍ കോടതി കണ്ടത്തിയത്രേ!!!.... ഹോ!! കേള്‍ക്കുമ്പോള്‍ കുളിരുന്നു അല്ലെ?..... സത്യത്തില്‍ ഈ ടീച്ചറെ നമുക്കൊക്കെ നന്നായി മിസ്സ്‌ ചെയ്യുന്നു.... ഈ നാറിയ കോടതിക്ക്‌ ഇതില്‍ ഇടപെടാന്‍ ഒരു ആവകാശവുമില്ല എന്നാണെനിക്ക് പറയാനുള്ളത്.... കിട്ടിയവന് കിട്ടി...കൊടുക്കേണ്ടവള്‍ കൊടുത്തു... അപ്പോള്‍ നഷ്ടം ആര്‍ക്കുമില്ല... ലഭാമേ ഉള്ളുതാനും..... ഈ ടീച്ചര്‍ ഇപ്പറഞ്ഞ രണ്ട് കുട്ടികളെയും ഫോണില്‍ വീട്ടിലേക്ക്‌ വിളിച്ചവരുത്തി അവരോട് തന്‍റെ താത്പര്യം അങ്ങ് വെളിപ്പെടുത്തിയത്രേ... പില്ലേരാണെങ്കിലോ ഇതൊക്കെ നോക്കിനടക്കുകയാവാം ഒരു പക്ഷെ... കേട്ട പാതി കേക്കാത്ത പാതി പിള്ളേരങ്ങ് ടീച്ചറെ കേറി മെടഞ്ഞു..... പിന്നെ ഇതൊക്കെ ഒരു ശീലമാക്കിയപ്പോള്‍ ആണത്രേ ലോകം ഇത് അറിയുന്നത്......പാവം ടീച്ചര്‍!!!...

തുടര്‍ന്ന്‍ ഈ കുട്ടികളുടെ മതാപ്പിതാക്കളുടെ പരാതിയിന്‍മേല്‍ പോലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്യുകയും കോടതിക്ക്‌ മുന്‍പില്‍ ഹാജരാക്കുകയും ചെയ്തു.... കുറ്റം സമ്മതിച്ച ഇവര്‍ക്ക്‌ 16 മാസത്തെ തടവ് കൂളായി എഴുതിക്കൊടുത്തു കോടതി.... നോക്കൂ ഈ കോടതി ഒന്ന് മനസിലാക്കാതെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.... മനുഷ്യരക്തത്തിന്‍റെ രുചി അറിഞ്ഞ നായ വീണ്ടും വീണ്ടും മറ്റുള്ളവരെ കടിക്കാന്‍ വരുന്നതുപോലെത്തന്നെയാണ് ഇപ്പറഞ്ഞ കാര്യത്തിലും ഉണ്ടാകുക എന്ന് നമ്മള്‍ മനസിലാക്കുക... ഇത്തരം മാനസികവളര്‍ച്ച ഇല്ലാത്ത സ്ത്രീകളെ കേരളത്തിലും നമുക്ക്‌ കാണാന്‍ കഴിയും... സ്വൊന്തം ഭര്‍ത്താവില്‍ സംതൃപ്ത്തരാവും ഇവര്‍... എന്നാല്‍ എന്തോ ജനിതകതകരാറുകള്‍ കൊണ്ടോ മറ്റോ ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ സാഹസികമായി ചെയ്യാന്‍ ശ്രമിക്കുന്നു.... ഈ പ്രശ്നത്തില്‍ ടീച്ചറെ 16 അല്ല 50 വര്ഷം ജയില്ലിട്ടാലും മാനസികമായ ഇത്തരം പ്രശ്നങ്ങള്‍ അവരില്‍ ഉറങ്ങിക്കിടക്കുന്നകാലം വരെ പുറത്തുവന്നാലും ഇപ്പറഞ്ഞ വേല അവര്‍ തുടരും.. അത് തീര്‍ച്ച......

2010, നവംബർ 23, ചൊവ്വാഴ്ച

മിസ്‌റിയക്ഷിയും ഞാനും...



കമ്പനിയുടെ ദുബായ്‌ ബ്രാഞ്ച് ഓഫീസിലെ സര്‍വ്വര്‍ കത്തിപ്പോയത്തില്‍ ജിഎമ്ന്റെ സഹിക്കാന്‍ കഴിയാത്ത തെറികേട്ട് കാറുമെടുത്ത് തിരിച്ച് അബുദാബിയിലെ റൂമിലേക്ക്‌ വന്നണഞ്ഞപ്പോള്‍ മണി രാത്രി പന്ത്രണ്ട്... മാതാവേ ഇനി വീണ്ടും ഓഫീസിലേക്ക്‌ പോകാന്‍ വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം... ഈ നശിച്ച ജോലിക്ക് എന്തായാലും ഉണ്ടാകാന്‍ പോകുന്ന എന്റെ കൊച്ചിനെ വിടില്ല എന്ന് ഞാന്‍ അപ്പഴേ മനസ്സില്‍ ഉറപ്പിച്ചു.....ഈ ജോലി എടുക്കുന്നവന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് ആ മനുഷ്യന്‍ തന്നെ നിര്‍മ്മിച്ച ഇത്തരം ഉപകരണത്തിന്റെ ആയുസ്സ് പോലെയിരിക്കും... ഇതുമൂലം ഉണ്ടാക്കുന്ന ടെന്‍ഷനുകള്‍ കൊണ്ടു പല രാത്രികളും നിന്ദ്രവിഹിനങ്ങളാക്കുന്നത് അതനുഭവിച്ചവര്‍ക്കല്ലെ മനസ്സിലാകൂ എന്ന് തോന്നി...... താമസക്കാരനായി കൂടെയുണ്ടായിരുന്ന കമ്പനിയിലെ മറ്റൊരു മാനേജര്‍ നാട്ടിലേക്ക്‌ പൊണ്ടാട്ടിയുമായി ഭക്തകുചേല റീലോഡഡ് കളിക്കാന്‍ പോയതുകൊണ്ട് റൂം തീര്‍ത്തും ശൂന്യവും ഇരുട്ടും നിറഞ്ഞതായും കാണപ്പെട്ടു....റൂം തുറന്നപ്പോള്‍ തൊട്ട് എനിക്ക് എന്തെന്നില്ലാത്ത ഒരു കുളിര് തോന്നി.. എസിയൊക്കെ റൂം പൂട്ടി പുറത്തേക്ക്‌ പോകുമ്പോള്‍ തന്നെ ഓഫ് ചെയ്യുന്നത് കൊണ്ട് പിന്നെ തണുത്തിട്ടല്ല എന്നെനിക്ക്‌ തോന്നി... ഒരു പ്രത്യേക ഊദിന്‍റെ മണവും അനുഭവപ്പെട്ടു... ഇനിയിപ്പോ നാത്തൂര്‍ എല്ലാറൂമിലും ഊദു ഫ്രീയായി അടിക്കാന്‍ തുടങ്ങിയോ എന്ന് വിചാരിച്ച് ഇട്ട വസ്ത്രങ്ങള്‍ എല്ലാം ഊരി വലിച്ചെറിഞ്ഞു തീര്‍ത്തും നഗ്നനായിത്തന്നെ ബാത്ത്‌റൂമിലേക്ക് കുളിക്കാന്‍ ഓടിക്കയറി......

കുളികഴിഞ്ഞ് ഈറനായ ശരീരത്തോടെ രാത്രി ഇടുന്ന നൈറ്റ്ഡ്രസ്സ്‌ ഇടുമ്പോള്‍ തൊട്ട് ഈ റൂമില്‍ ഞാന്‍ അല്ലാതെ മറ്റാരോ കൂടെയുള്ളത് പോലെ എനിക്ക് തോന്നി..... തൊട്ടടുത്ത റൂമില്‍ നല്ല മുഴുത്തയിനം ഇംഗ്ലിഷ്പെണ്‍കുട്ടികള്‍ ഫാമിലിയായി താമസിക്കുന്ന കാര്യം അപ്പോഴാണ്‌ ഓര്‍ത്തത്... ദൈവമേ!! കുളിക്കാന്‍ കയറിയ അവസരത്തില്‍ രാത്രി ഉറക്കം കിട്ടാതെ എന്റെ റൂമില്‍ കയറി എന്‍റെ കുളിസീന്‍ കാണാന്‍ എങ്ങാനും കയറിയോ?... എന്ന് തോന്നി വാതില്‍ നോക്കിയപ്പോള്‍ അത് ഭദ്രമായി ലോക്ക് ചെയ്തിട്ടും ഉണ്ട്.... ഇനിയിപ്പോ ആരാണപ്പാ?..എന്ന് തോന്നി........ആ കല്ലി വല്ലി എന്ന് മനസ്സില്‍ പറഞ്ഞു എന്‍റെ ഇഷ്ട്രകാമുകിയായ കിടക്കയിലേക്ക് ഒരു ട്രിപ്പില്‍ ജമ്പ്‌ നടത്തി പുതച്ച് കിടന്നു.....അപ്പോഴാണ് ഓര്‍ത്തത് ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നത്.. വീണ്ടും എണീറ്റ് ചെന്ന് ലൈറ്റ് ഓഫ് ചെയ്ത് തിരിഞ്ഞ് നടന്നപ്പോള്‍ ഒരു സ്ത്രീയുടെടെതെന്നു തോന്നിക്കുന്ന തണുത്ത കരതലം തോളില്‍ പതിഞ്ഞപ്പോള്‍ ഞെട്ടിത്തെറിച്ചു ആഹ് എന്ന് വിളിച്ച് ഭയന്ന് ഓടി മാറി...

റൂം മുഴുവനും ഇരുട്ട് നിറഞ്ഞിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ പുകമറ നിറഞ്ഞ അവസ്ഥയില്‍ ആണിപ്പോള്‍... ആരായിത്?...പേടിച്ചിട്ടാണ് ചോദിച്ചതെങ്കിലും തിരിച്ച് എവിടെനിന്നും റിപ്ലേ ഇല്ലാത്തത് എന്നിലെ ഭയത്തെ ഇരട്ടിപ്പിച്ചു.... ഭയന്ന്‍ തരിഞ്ഞു കിടക്കയിലേക്ക് നോക്കിയപ്പോള്‍ രക്തം വാര്‍ന്ന്‍ പോയെക്കാവുന്ന ആ കാഴ്ച കണ്ട് നിലവിളിക്കാന്‍ കഴിയാതെ കണ്ണും തുറിച്ച് നിന്നുപോയി.... ഞാന്‍ കിടക്കുന്ന കിടക്കയില്‍ ഓരം ചേര്‍ന്ന് ഇരിക്കുന്ന ഒരു രൂപം... സൂക്ഷിച്ച് നോക്കിയപ്പോള്‍ അതൊരു സ്ത്രീ രൂപം അല്ലെ എന്ന് എനിക്ക് തോന്നി... ആരാണ്?... അവൈലബിള്‍ ദൈര്യത്ത്തില്‍ നിന്ന് കുറച്ച് എടുത്ത് ചോദിച്ചു.... അതിനു മറുപടി കൊലുസ് കിലുങ്ങുന്നത് പോലെയുള്ള ചിരിയായിരുന്നു....

കുറച്ചൊക്കെ ദൈര്യം സംഭരിച്ച് അടുത്ത്‌ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ വളരെയധികം അമ്പരപ്പെടുത്തുന്നതായിരുന്നു.... ആദ്യകാഴ്ച്ചയില്‍ തന്നെ ഇരിക്കുന്നവള്‍ സുന്ദരിയാണെന്ന് മനസ്സിലായി.... പക്ഷെ ഇവളെങ്ങനെ ഞാന്‍ അറിയാതെ എന്‍റെ മുറിയില്‍ വന്നു... ദൈവമേ ഞാന്‍ ഒന്നും ഇടാതെ ബാത്രൂമില്‍ പോയതും അതുപോലെത്തന്നെ തിരിച്ച് വന്നതും ഇനി ഇവളെങ്ങാനും കണ്ടോ ആവോ? ഇതൊക്കെ ആലോചിച്ച് പറ്റിയ മണ്ടത്തരം ഓര്‍ത്തു നില്‍ക്കുമ്പോള്‍ പ്രത്യേക ശംബ്ദത്തോടെ ഇതിന്‍റെ ഭാഗത്ത്‌ നിന്ന് ഒരു ചോദ്യം....

ഷൂ അം ത്തഫക്യര്‍ ?....

ങേ!! ചോദ്യം കേട്ട് ഞാന്‍ അന്തം വിട്ട് നിന്നു....

എന്ത്? എന്‍റെ മാതാവേ ഇതെന്ത് ഭാഷയാണ്?.... അറബിയാണ് എന്ന് പിന്നീട് മനസ്സിലായി.... പക്ഷെ തിരിച്ച് പറയാനാണെങ്കില്‍ അറിയുകയും ഇല്ല..... വീണ്ടും ഞാന്‍ പ്രിതിസന്ധിയില്‍ ആയി....

ഷൂ അം ത്തഫക്യര്‍ ?...

ദൈര്യം സംഭരിച്ച് ഞാന്‍ മറുപടി അങ്ങ് തുടങ്ങി....

ദേ പെണ്ണുമ്പിള്ളെ എനിക്ക് ഈ ഭാഷയൊന്നും അറിയില്ല...ആരാ നീ ? ചോദിച്ചത് കേട്ടില്ലേ? നീ എങ്ങിനെ കയറി ഇവിടെ?..... ദൈര്യം ഒട്ടും കൈമുതലായിട്ടില്ലെങ്കിലും കിട്ടിയ ഭാഷയായ ഇംഗ്ലീഷ് കൊണ്ട് ഞാന്‍ ഒരു മറുകടകന്‍ അങ്ങ് എറിഞ്ഞു...

ഹ ഹ ഹ......(വീണ്ടും ചിരി)

ദേ വീണ്ടും ചിരി.... നീ ആരാ പെണ്ണെ.....

ഞാന്‍... ഞാന്‍ ആരാണെന്ന് അറിയണോ?.... (മലയാളത്തില്‍)

ദേ.....!! ഇവള്‍ മലയാളവും പറയുന്നു.... ഓ! കുറച്ച് ആശ്വാസം തോന്നി...

ആ പറ.. നീ ആരാ... ഇതെന്‍റെ റൂമാ... അനുവാദമില്ലാതെ ആരാ നിന്നെ ഇങ്ങോട്ട് കയറ്റി വിട്ടത്?..... അതൊക്കെ പോട്ടെ ആരാ നീ????.......

ഞാന്‍ .... ഞാന്‍ യക്ഷി.....!!!!!

ങേ!!!!!!!

ഞെട്ടലില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് നിമിഷങ്ങള്‍ വേണ്ടിവന്നു......

യക്ഷിയോ?..... വീണ്ടും ചോദിച്ചു.....

എന്താടാ ചെക്കാ.... നിനക്ക് വിശ്വാസം വരുന്നില്ലേ?.... അതും പറഞ്ഞുകൊണ്ട് പേടിപ്പെടുത്തുന്ന ദ്രംഷ്ട പുറത്തെടുത്തു കത്തുന്ന കണ്ണുകളോടെ എന്നെ ക്രൂരമായി ഒന്ന് നോക്കി....

യ്യോ!!!! വേണ്ടാ വേണ്ടായേ... എനിക്ക് വിശ്വാസമായി..... കൈ ഉയര്‍ത്തിക്കൊണ്ട് ഞാന്‍ വിലക്കി... മനസ്സില്‍ തോന്നി .... യക്ഷിയാ.... നോക്കിയും കണ്ടും കളിച്ചില്ലേല്‍ പോകുന്നത് തന്‍റെ പൂ പോലത്തെ ഈ ശരീരമാ....ഇനി സൂക്ഷിക്കണം.....

ശരി യക്ഷി.... എനിക്ക് വിശ്വാസമായി... നീയെന്തിനാടീ എന്‍റെ റൂമിലേക്ക് വന്നത്...

അതിന് മറുപടി ഒരു തേങ്ങലായിരുന്നു.......

നിര്‍ത്താതെയുള്ള ആ തേങ്ങല്‍ കേട്ട് എനിക്കും വിഷമമായി....പാവം യക്ഷി... ഇനി ഞാന്‍ ചൂടായിട്ട് പറഞ്ഞത് അതിന് വേദനിച്ചോ മറ്റോ ആവോ?......

ഏയ് എന്തായിത് ?....... ഞാന്‍ വെറുതെ ചോദിച്ചതല്ലേ.....?.... ശരി പോട്ടെ.... എനിക്ക് എന്താണെന്ന് അറിയണമെന്നുണ്ടായിരുന്നു അതാ....

ഞങ്ങള്‍ക്ക് എപ്പോഴും എവിടെയും കയറിവരാം... എന്നും പറഞ്ഞ് അത് പാവം കരച്ചില്‍ നിര്‍ത്താതെ മൂക്ക് പിഴിഞ്ഞു.....

ഹേയ് ... ഇത് പുലിവാലായല്ലോ!!!... ദേ നോക്ക് നീ ഒന്ന് കരയാതിരിക്കടോ... ഒന്നുമില്ലേലും താന്‍ ഒരു യക്ഷിയല്ലേ?...... ഇനി നീ കരഞ്ഞാല്‍ എനിക്കും വിഷമമാകും... ഞാനും കരയും......

അത് കേട്ടതും വെള്ളം നിര്‍ത്താന്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ അടക്കുന്ന മാതിരി എവിടെ നിന്നാണാവോ പെട്ടന്ന് കരച്ചില്‍ നിര്‍ത്തി... എന്നിട്ട് പുഞ്ചിരിയോടെ എന്നോട് പറഞ്ഞു... എനിക്കറിയാം നിങ്ങള്‍ക്ക്‌ പെണ്‍കുട്ടികള്‍ കരയുന്നത് കാണുന്നത് ഇഷ്ടമല്ല എന്ന്...

ഏയ്‌.. അതൊന്നും അല്ല ഇന്ന് കേരളത്തിലെ സ്ത്രീകള്‍ അവരവരുടെ ഭര്‍ത്താക്കന്മാരെ ഇപ്പോഴും വരുതിയില്‍ നിര്ത്തുന്നത് ഈ കണ്ണീര് കാണിച്ചിട്ടാ...... ഞാനും അതില്‍ ഭിന്നനാവാന്‍ വഴിയില്ല.......

നിങ്ങള്‍ കേരളീയനാണോ ?....

അതെ അപ്പൊ നീയ്യോ?.... മല്ലു യക്ഷിയല്ലേ?.....

അല്ല....

അയ്യോ... പിന്നെയീ മലയാളം ?......

ഞങ്ങള്‍ക്ക്‌ എല്ലാ ഭാഷയും സംസാരിക്കാന്‍ കഴിയും..... ഞാന്‍ .... എന്‍റെ ശരീരം ഈജ്ജിപ്തില്‍ ആണ്...

അപ്പൊ നീ അറബിപ്പെണ്ണ്‍ ആണ്.... മിസ്‌റിയക്ഷി ആണല്ലേ?........

മ്............... യക്ഷി ഒരു ദീര്‍ഘനിശ്വാസത്തോടെ ഒന്ന് മൂളി.....

ഞാന്‍ ഒന്ന് ചോദിക്കട്ടെ?......

മ്..... എന്താ?....... സംശയത്തോടെ എന്നോട് ചോദിച്ചു.....

നീ ഞാന്‍ കുളിക്കാന്‍ പോകുന്നത് കണ്ടോ???...... സത്യം പറ?.....

മ്....

എന്നിട്ട്.....?......

ഞാന്‍ കണ്ണടച്ചു.......പോരെ ?

ഹോ !! ആശ്വാസമായി.......

ഹി ഹി ഹി അവള്‍ കുലുങ്ങിച്ചിരിച്ചു

ശരി .... പക്ഷെ എന്‍റെ റൂമില്‍ നീ എന്തിനാ വന്നത്.....?

ഇത് നിങ്ങളുടെ റൂം ഒരു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലല്ലേ ആയോള്ളൂ... അതിന് മുന്‍പുള്ള പത്ത് വര്ഷം ഇതെന്‍റെ റൂം ആയിരുന്നു....

എന്ന് വച്ചാല്‍?

ഞാന്‍ ഇവിടെയാണ് അവസാനിച്ചത് ...... നിങ്ങള്‍ ഉറങ്ങുന്ന ഈ സ്ഥലത്ത്... കണ്ണീരോടെ ചൂണ്ടിക്കാണിച്ചവള്‍ പറഞ്ഞു....

ങേ!!! ഭയത്തോടെ ഞാന്‍ അവളെ നോക്കി...

പേടിക്കണ്ട നിങ്ങളെ ഞാന്‍ ഒന്നും ചെയ്യില്ല.... ചെയ്യേണ്ട ആള്‍ ഇന്നീ ബില്‍ഡിങ്ങില്‍ അഞ്ചാമത്തെ ഫ്ലാറ്റില്‍ വന്നിട്ടുണ്ട് വീണ്ടും പത്ത്‌ വര്‍ഷങ്ങള്‍ക്ക് ശേഷം......

അപ്പൊ ?... നീ ആ ആളെ കൊല്ലാനാണോ വന്നത്?

അതെ.... വളരെ ആത്മവിശ്വാസത്തോടെ അവള്‍ പറഞ്ഞു....

എങ്ങിനെ നീ മരിച്ചത്......

കൊന്നതാ... ശ്വാസം മുട്ടിച്ച്.... പറയുമ്പോള്‍ കണ്ണില്‍ കനലെരിയുന്നുണ്ടായിരുന്നു.....

എന്തിന്???.........

സ്നേഹിച്ചതിന്.....

അപ്പൊ എന്നിട്ട് അവന്‍ നിന്നെ വഞ്ചിക്കുകയായിരുന്നോ?....

അതെ...

ഇതൊക്കെ നീ എന്നോട് പറയുന്നതെന്തിനാ?........

ഞങ്ങള്‍ ഒരിക്കലും പാപം ചെയ്യാന്‍ പാടുള്ളതല്ല... പക്ഷെ ചെയ്‌താല്‍ പിന്നെ ഒരിക്കലും സ്വര്‍ഗത്തില്‍ കയറുകയില്ല..... പക്ഷെ എനിക്ക് അവനെ വേണം... അങ്ങിനെ ചെയ്‌താല്‍ അതിന് മുന്‍പ് ഒരു ദേവഗണത്തില്‍ പെട്ട ഒരാളോട് ഇത് പറയണം എന്നുണ്ട്... അതാ ഞാന്‍ ഇവിടെ വന്നത്........

ഓഹോ....

കുറച്ച് സമയം കൊണ്ട് തന്നെ എനിക്ക് യക്ഷിയുമായി നല്ലൊരു റിലെഷന്ഷിപ്പ്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല യക്ഷിയുടെ കഥ ചോദിച്ചറിയാനും കഴിഞ്ഞു.....

യക്ഷിയുടെ കഥകേട്ടപ്പോള്‍ പാവം എനിക്ക് അതിനോട് സഹതാപം തോന്നി...

പ്രണയം നടിച്ച് കൂടെ പാര്‍പ്പിക്കുകയും, തലയില്‍ കുടുങ്ങും എന്നായപ്പോള്‍ ശ്വാസം മുട്ടിച്ച് കൊന്നത് വരെ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്തോ ആ ആത്മാവിനോട് ഒരു പ്രതേക സ്നേഹം എനിക്ക് തോന്നി....

എല്ലാം പറഞ്ഞ് യാത്ര പറയുമ്പോള്‍ നിറകണ്ണോടെ യക്ഷി എന്നോടിങ്ങനെ ചോദിച്ചു....

നമുക്ക്‌ ഈ ലോകത്ത്‌ ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞെന്നു വരില്ല.... പക്ഷെ നിങ്ങളും ഞങ്ങളില്‍ ഒരംഗമായി ഒരു നാള്‍ മാറും.... നിങ്ങളുടെ ഈ ശരീരവും വിട്ട് ഒരു കൂടുമാറ്റം.... അന്ന് ഞാന്‍ ഇതുപോലെ നിങ്ങളുടെ അടുത്തിരുന്നോട്ടെ? .......

തീര്‍ച്ചയായും.... നമുക്ക്‌ ഒരിക്കല്‍ വീണ്ടും കാണാം.... പറയുമ്പോള്‍ എന്‍റെ കണ്ണില്‍ നനവ്‌ പടരുന്നത് പോലെ തോന്നി.....

എന്നാല്‍ ഞാന്‍ പോട്ടെ.... എന്നെ കാണണമെങ്കില്‍ നക്ഷത്രങ്ങളുള്ള രാത്രികളില്‍ ആകാശത്തിലേക്ക് നോക്കി എന്നെ ഓര്‍ത്താല്‍ മാത്രം മതി.... ഞാന്‍ അത് കാണും...

എന്ന് പറഞ്ഞുകൊണ്ട് ഒരു വലിയ പുകപടലം സൃഷ്ടിച്ചുകൊണ്ട് അപ്രത്യക്ഷമായി.....

പിറ്റേന്ന് ലിഫ്റ്റിറങ്ങി താഴത്തെക്ക് വന്ന ഞാന്‍ കണ്ടത്‌ കുറെയേറെ പോലീസുകാര്‍ വണ്ടിയില്‍ കയറി പോകുന്നതും... അതിന് പിറകെ ഒരു ആമ്ബുലെന്സും....

ഒന്നും മനസ്സിലാകാതെ തൊട്ടടുത്ത റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പിന്‍സ് ലേഡിയോട് അന്യേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്....

മുകളിലത്തെ അഞ്ചാമത്തെ ഫ്ലാറ്റിലെ ഒരു മുറിയില്‍ ഇന്നലെ വന്നു മുറിയെടുത്ത ഒരു ഈജിപ്ത്കാരന്‍ ഇന്ന് രാവിലെ മുറി തുറന്നു നോക്കുമ്പോള്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു...അതുകൂടെ മറ്റൊന്നും ഞാന്‍ അറിഞ്ഞു......

''ആ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിച്ചിരുന്നില്ലത്രേ''

അന്ന് രാത്രി കോര്‍ണിഷിലെ കടല്ത്തീരത്തുകൂടെ കപ്പലണ്ടിയും കൊറിച്ച് കൊണ്ട് നടക്കുമ്പോള്‍ വെറുതെ ആകാശത്തേക്ക് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി....

കൂട്ടത്തോടെ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു നക്ഷത്രത്തിന് ഇന്നെന്തോ ഒരു പ്രത്യേക തിളക്കം പോലെ...!!

ഇനി തനിക്ക്‌ തോന്നിയതാവുമോ എന്ന് തോന്നി...

പെട്ടന്ന്‍ എന്‍റെ ചിന്തയില്‍ ഒരു വെള്ളിടിവെട്ടി.... വീണ്ടും ഞാന്‍ ആകാശത്തേക്ക് നോക്കി...

അപ്പോള്‍ തോന്നി... അതെ... ആ നക്ഷത്രം എന്നെത്തന്നെ നോക്കിക്കൊണ്ട് പുഞ്ചിരിക്കുകയാണ്....

അതൊരുപക്ഷേ ഇനി അവളാകുമോ?......

ആ നക്ഷത്രത്തെ നോക്കി ഞാന്‍ പുഞ്ചിരിച്ചപ്പോള്‍, അതുവരെ കാണാത്ത ഒരു പ്രത്യേകം ചന്തം എനിക്ക് തോന്നി...

അതെ.... അതവള്‍ തന്നെ........

ഒരു പക്ഷെ ആ പാവം എന്‍റെ വരവും നോക്കിയിരിക്കുകയാവാം.........

എന്നെയും കാത്ത്‌..........
Related Posts Plugin for WordPress, Blogger...