2010, ഡിസംബർ 26, ഞായറാഴ്‌ച

ഉണ്ണിക്കുട്ടന്‍റെ പെണ്ണുകാണല്‍..



ഉണ്ണിക്കുട്ടന്‍റെ അമ്മ വഴുക്കുന്ന മുറ്റത്ത് നിലംപരിശാക്കി വീണതില്‍പ്പിന്നെയാണ് ഉണ്ണിക്കുട്ടന് പെണ്ണ് വേണം എന്ന പ്രസ്താവനയുമായി അച്ചനും അമ്മയും മുന്നോട്ട് വന്നത്... ചുവപ്പുകൊടിയുടെ തണലില്‍ പഞ്ചായത്തില്‍ ഒരു ചെറിയ ജോലി ചെയ്തുവരുന്ന നായര്‍ സന്ധതി ഉണ്ണിക്കുട്ടനെ കറുകപുത്തൂര്‍ അങ്ങാടിയിലുള്ളവര്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു... ക്ഷേത്രത്തില്‍ ദിനവും ദീപാരാധനക്ക് തൊഴാന്‍ പോകുന്ന സമയത്ത്‌ കൂട്ടത്തില്‍ ഉള്ള പെന്മാനസങ്ങളില്‍ തെക്കേലെ അമ്മിണിയുമായി മുട്ടിച്ചെര്‍ന്നു നിന്ന് തൊഴാറുണ്ടു എന്നതൊഴിച്ചാല്‍ ഉണ്ണിക്കുട്ടന് മറ്റൊരു ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല....തന്‍റെ ഇത്തരം സ്വാതന്ത്രത്തിന് കത്തിവക്കുന്ന പ്രസ്താവനയുമായി വന്ന രക്ഷിതാക്കളോട് തനിക്ക്‌ ഇപ്പൊ പെണ്ണ് വേണ്ട എന്ന് പറഞ്ഞു കേണു ഉണ്ണിക്കുട്ടന്‍... നാട്ടിലെ പ്രശസ്ത ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വലിയ വായിലെ വാക്ക്‌ കേട്ട് വിശ്വസിച്ച ഉണ്ണിക്കുട്ടന്‍റെ അച്ചന്‍ ആ അപേക്ഷ തള്ളി എന്ന് മാത്രമല്ല അപ്പോള്‍ തന്നെ അവൈലബ്ള്‍ പിബി വിളിച്ച് കൂട്ടി പെണ്ണ് കാണേണ്ട കാര്യം അവതരിപ്പികയും ചെയ്തു...

'എന്നാ എനിക്ക് ടീച്ചറെ കെട്ടണം' എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച ഉണ്ണിക്കുട്ടന്‍റെ നിര്‍ദ്ദേശത്തെ ശരിവക്കുന്ന രീതിയില്‍ ആയിരുന്നു വീട്ടുകാരും....ഉണ്ണിക്കുട്ടന്‍റെ പെണ്ണ് ടീച്ചര്‍...അത് നല്ല ഒരു കാര്യം ആണെന്ന് ഉണ്ണിക്കുട്ടന്‍റെ അമ്മയ്ക്കും അച്ചനും തോന്നി....എന്തായാലും ചെറിയ ഒരു ജോലിയാണെലും പഞ്ചായത്തിലെ ഒരു അംഗമല്ലേ നമ്മുടെ ഉണ്ണിക്കുട്ടനും....അപ്പൊ ടീച്ചര്‍ തന്നെ ആയാലന്താ? എന്ന ഒരു അഭിപ്രായവും മറ്റുള്ളവരില്‍നിന്ന് ഉണ്ടായി.... ഇനിയിപ്പോ ടീച്ചര്‍മ്മാരെ എവിടെ നിന്നും ഒപ്പികും എന്ന പ്രതിസന്ധിയില്‍ ആയി വീട്ടുകാര്‍...അവന്‍റെ ഒരു ആശയല്ലേ അപ്പൊ അങ്ങിനെമതി എന്ന ഉണ്ണിക്കുട്ടന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് വീട്ടുകാരും കുടുംബക്കാരും ടീച്ചര്‍മ്മാരെത്തപ്പി ഇറങ്ങി.....അന്നൊക്കെ ഉണ്ണിക്കുട്ടന്‍റെ നാട്ടിനപ്പുറത്തുള്ള കൂറ്റനാട് എന്ന നാട്ടില്‍ നല്ല തരുണീമണികള്‍ ഉള്ള കാലം... ഉണ്ണിക്കുട്ടന്‍റെ ബന്ധുവിന്‍റെ നിര്‍ദ്ധേശത്താല്‍ അവിടെ നായര്കുടുംബത്തിലെ മൂന്നാമത്തെ സന്ധതിയെപ്പോയി കണ്ടു നമ്മുടെ ഉണ്ണിക്കുട്ടന്‍.... ആദ്യകാഴ്ചയില്‍ത്തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ട ഉണ്ണിക്കുട്ടനും വീട്ടുകാരും തിരിച്ച് പോരുമ്പോള്‍ പെണ്ണിന്‍റെ അയല്‍വാസിയില്‍ നിന്നും വന്ന കമന്റ് കേട്ട് അന്തംവിട്ടു പോയി... പെണ്ണ് ഒരു പെശകാ, അമ്മയും ഒട്ടും മോശമല്ല....എന്നാല്‍ ആപെശകിനെ നമ്മുടെ ഉണ്ണിക്കുട്ടന് വേണ്ട എന്നതായി ഉണ്ണിക്കുട്ടന്‍റെ അമ്മക്ക്... അത് മുടങ്ങി... അത് കഴിഞ്ഞ് മൂന്ന്‍ മാസത്തിനുള്ളില്‍ കാര്‍ഗ്ഗിലില്‍ നിന്ന് ഒരു പട്ടാളക്കാരന്‍ വന്നു ആ ടീച്ചറെ കെട്ടിക്കൊണ്ട് പോയി...

പിന്നെയങ്ങോട്ട് ഉണ്ണിക്കുട്ടന് പെണ്ണുകാണലിന്റെ ഒരു സീസണായിരുന്നു... ചിലവരെ കുട്ടന് പിടിക്കും അപ്പൊ അവര്‍ക്ക്‌ പിടിക്കില്ല, ചിലവര്‍ക്ക് കുട്ടനെ പിടിക്കും അവരെ കുട്ടനും പിടിക്കില്ല..അങ്ങിനെ പെണ്ണ്കാണാന്‍ നടന്ന് നടന്ന് ഉണ്ണിക്കുട്ടന് മടുത്തു എന്ന മട്ടായി.... ഹൈസ്കൂള്‍ ടീച്ചറില്‍ നിന്ന് തുടങ്ങിയ പെണ്ണുകാണാന്‍ പിന്നീട് യുപി സ്കൂളിലേക്കും അത് പിന്നെ ടി ടി സി യിലേക്കും ഇനിഇപ്പോ ഒരു പെണ്ണ്‍ ആയാലും മതി എന്ന അവസ്ഥയിലേക്കും തന്‍റെ ആദര്ശങ്ങളില്‍ ഇളവ്‌ വരുത്തിക്കൊണ്ട് പെണ്ണുകാണല്‍ ഉര്‍ജിതമാക്കി ഉണ്ണിക്കുട്ടന്‍.... എന്നിട്ടും ഫലമോ തഥൈവ.... അതിലും വലിയ അത്ഭുതം ഉണ്ണിക്കുട്ടന്‍ കണ്ട പെന്മാനസങ്ങളുടെ വിവാഹം എളുപ്പം കഴിഞ്ഞുപോകുന്നു എന്ന ഒരു പ്രതിഭാസം ബ്രോക്കര്‍ കുഞ്ഞാണ്ടി പറഞ്ഞതു കേട്ടാണ് ഉണ്ണിക്കുട്ടന്‍റെ വീട്ടുകാര്‍ക്ക്‌ ബോധ്യമായത്.....എന്തായാലും തിരുമിറ്റക്കോട് പഞ്ചായത്തിനപ്പുറത്ത് ഉള്ള നാഗലശ്ശേരി പഞ്ചായത്തിന്‍റെ പരിധിയിലും പെണ്ണ് തപ്പി.... ഇത് നടക്കുന്ന പോക്കല്ല എന്ന അവസ്ഥയില്‍ ആയി വീട്ടുകാര്‍...എന്നാല്‍ ഉണ്ണിക്കുട്ടന്‍ വിടുമോ?..എന്തായാലും നനഞ്ഞതല്ലേ ഇനിയങ്ങ് മുങ്ങിക്കയറാം എന്ന തീരുമാനത്തില്‍ ഉണ്ണിക്കുട്ടന്‍ ഉറച്ച് നിന്നു...

പലവരെയും ആയി തന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ഉണ്ണിക്കുട്ടന്‍,പ്രശസ്ത മന്ത്രവാദി കിട്ടുണ്ണി ആശാന്‍റെ നിര്‍ദ്ദേശത്താല്‍ ഒരു മുഴുനീള പ്രശനംവെപ്പും അതിന് ക്ഷേത്രങ്ങളില്‍ ചെയ്യാനുള്ള കര്‍മ്മങ്ങളും കഷായത്തിന് കുറിച്ച് തരുന്ന വലിയ ഒരു ചീട്ട് ആശാന്‍ ഉണ്ണിക്കുട്ടന് കൊടുത്തു ചെയ്യിപ്പിച്ചു... എന്നാല്‍ പഞ്ചായത്തിലെ ചില സഹപ്രവര്‍ത്തകര്‍ ഉണ്ണിക്കുട്ടന്റെ മുഖത്തിന് ആണ് പ്രശനം എന്ന് പറഞ്ഞു...മറ്റു ചിലര്‍ വസ്ത്രധാരണത്തില്‍ ഉള്ള പിശകാണെന്ന് പറഞ്ഞു.... എന്തോ ആശാന്‍റെ മന്ത്രവാദത്തിന്‍റെ ബലം കൊണ്ടാണോ മറ്റോ ഇന്ന് ഒരു പെണ്ണ് കാണാന്‍ പോകാം എന്ന അച്ചന്‍റെ വിളികേട്ടാണ് ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്... എന്തായാലും ഇതോട്കൂടി തന്‍റെ പെണ്ണുകാണല്‍ അവസാനിപ്പിക്കും എന്ന ഭീഷ്മശപദം എടുത്ത്‌ ഉള്ളതില്‍വച്ച് ഏറ്റവും നല്ല പുതുവസ്ത്രം അണിഞ്ഞ്കൊണ്ട് ഉണ്ണിക്കുട്ടനും വീട്ടുകാരും പെണ്ണുകാണാന്‍ ചെന്നു.....എന്തോ ഈശ്വരാനുഗ്രഹം എന്നുപറയാം, പെണ്ണ് ശരിയായി എന്ന് മാത്രമല്ല പെണ്ണിനെ പെട്ടന്നുതന്നെ കെട്ടിച്ച് വിടണം എന്ന അഭിപ്രായത്തില്‍ ആയിരുന്നു പെണ്ണ്‍വീട്ടുകാര്‍....ആ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും ഉണ്ണിക്കുട്ടന്റെ വീട്ടുകാരും യോജിച്ചു...അങ്ങിനെ വിവാഹം ഉറപ്പിച്ചു... അന്നുമുതല്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സിലും നിറങ്ങള്‍ വരക്കാന്‍ തുടങ്ങി...

മൂന്ന് നാളുകള്‍ക്ക്‌ ശേഷം ജോലികഴിഞ്ഞ് സന്തോഷം നിറച്ച മുഖംകൊണ്ട് വീട്ടിലേക്ക്‌ കയറിവന്ന ഉണ്ണിക്കുട്ടന്‍റെ വീട്ടുകാരുടെ സങ്കടം ഉള്ള മുഖം ആണ് കണ്ടത്.... കാരണം അന്യേഷിച്ച ഉണ്ണിക്കുട്ടനോട് അമ്മ പറഞ്ഞ ഉത്തരം കേട്ട് കുട്ടന്‍ തളര്‍ന്ന് പോയി... ഉണ്ണിക്കുട്ടന് ഉറപ്പിച്ച പെണ്ണ്, അവളുടെ കാമുകനോടൊപ്പം ഇന്നലെ രാത്രി ഒളിച്ചോടിപ്പോയത്രേ!!.... ഇതല്ലാം കേട്ട് തന്‍റെ വിധി ഇതാണ് എന്ന് കരുതി സമീപത്തുള്ള തോട്ടുവക്കില്‍പോയി ഇരുന്ന് ഉണ്ണിക്കുട്ടന്‍ തന്‍റെ കണ്ണ് നിറച്ചപ്പോള്‍, തോട്ടുവക്കിലെ ഒഴുകുന്ന വെള്ളത്തില്‍ അപ്പോഴും ഇണപിരിയാത്ത രണ്ടു പരലുകള്‍ അവരുടെ സ്നേഹം കൈമാറുകയായിരുന്നു.......

13 അഭിപ്രായങ്ങൾ:

  1. വിരല്‍ത്തുമ്പേ..ആ പരല്‍മീന്‍ പിടിക്കാന്‍ ഉണ്ണിക്കുട്ടനൊരു ചൂണ്ട കൂടി വാങ്ങിക്കൊടുക്കാമായിരുന്നില്ലേ?

    മറുപടിഇല്ലാതാക്കൂ
  2. ആത്മ കഥ ആണോ വിരല്‍ തുമ്പേ? :)

    കഥ കൊള്ളാം..പാവം ഉണ്ണിക്കുട്ടന്‍..

    മറുപടിഇല്ലാതാക്കൂ
  3. എനിക്ക് ഇഷ്ട്ടപ്പെട്ടു .....ഒളിച്ചോടിയ പെണ്ണിനെ ......സത്യത്തില്‍ ഈ ഉണ്ണിക്കുട്ടന്‍ ആരാ ?

    മറുപടിഇല്ലാതാക്കൂ
  4. ആ പരല്‍ മീനുകളെ ചൂണ്ടയിട്ടു പിടിച്ചു ഉണ്ണിക്കുട്ടന് കറിവച്ചു കൊടുക്കൂ ...എന്നിട്ട് ആ വിരല്‍ ത്തുമ്പ്‌ നക്കി മിനുക്കി ഏമ്പക്കം വിടൂ ...

    മറുപടിഇല്ലാതാക്കൂ
  5. പാവം ഉണ്ണിക്കുട്ടന്‍
    കഥ നന്നായി , ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. തോട്ടുവക്കിലെ ഒഴുകുന്ന വെള്ളത്തില്‍ അപ്പോഴും ഇണപിരിയാത്ത രണ്ടു പരലുകള്‍ അവരുടെ സ്നേഹം കൈമാറുകയായിരുന്നു.....

    മറുപടിഇല്ലാതാക്കൂ
  7. ഉണ്ണിക്കുട്ടന്റെ വിരല്‍തുമ്പില്‍ പിന്നീട് എന്തെങ്കിലും പെണ്ണുങ്ങള്‍ കയറി പിടിച്ചുവോ?
    "തോട്ടുവക്കിലെ ഒഴുകുന്ന വെള്ളത്തില്‍ അപ്പോഴും ഇണപിരിയാത്ത രണ്ടു പരലുകള്‍ അവരുടെ സ്നേഹം കൈമാറുകയായിരുന്നു"
    നല്ല വരികള്‍, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  8. @ മുഹമ്മദ്സാഹിബ്...
    ചൂണ്ടയല്ല ഒരു വലയാണ് ഉണ്ണിക്കുട്ടന് ഞാന്‍ കൊടുത്തത് .പക്ഷെ കിട്ടിയതോ, ഒരു സ്രാവിനെ!! എന്തായാലും പതിനഞ്ച് ദിവസം വലയില്‍ അവിടെ കിടക്കട്ടെ എന്ന് വച്ചു .. വല വലിക്കണോ വേണ്ടയോ എന്ന് അപ്പൊ നോക്കാം..

    @ജാസ്മി... ശവത്തിക്കുത്തല്ലേ ജാസേ.....

    @ റഫീഖ്.. നന്ദി മോനെ..

    @രമേശ്‌... പരലുകള്‍ക്ക് ഇപ്പൊ ഡിമാന്റ് കുറവാ... സ്രാവ്കറിയാ ഇപ്പൊ ബെസ്റ്റ്‌.. നന്ദി ചേട്ടാ വന്നതിന്.

    @ റിയാസ്ക്കാ... താങ്ക്സ് ഫോര്‍ കമന്റ്..

    @ ഇസ്മൈല്‍ബായ്.... വിളിക്കണം ഇനിയും...

    @ ഡ്രീംസ് ... നന്ദി എന്റെ വരി ഒര്ത്തതിന്...

    @ എളയോടന്‍.... സ്രാവാ , കയറിപ്പിടിച്ചാല്‍ കാര്യം പോക്കാ...

    മറുപടിഇല്ലാതാക്കൂ
  9. ഇത് വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മയില്‍ വരുന്നത്, മുമ്പ് അങ്ങാടി പിള്ളേര്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ 'വെടിപറച്ചിലില്‍' അങ്ങനെ രസിച്ചിരിക്കുമ്പോള്‍.. ഇടക്ക് ഒരു ഓട്ടോക്കാരന്‍ സുഹൃത്ത് ഓരോ വിശേഷങ്ങളും പറഞ്ഞ് വരും. എന്നിട്ടവന്‍ എന്നെ കൂടെ കൂട്ടി കൊണ്ട് പോകും, എന്നെ അവന്‍റെ ഒട്ടോയിലിരുത്തും... ഞാന്‍ ഇരിപ്പുറപ്പിക്കും മുമ്പേ അവനൊരു ഓട്ടം വരികയും, എന്നെ അവിടെ ഇറക്കീട്ടു അവന്‍ 'ട്രിപ്പ്' പോവുകയും ചെയ്യും. ഇത് പതിവായപ്പോള്‍ ഒരു നാള്‍ ഞാന്‍ അവനോട് തിരക്കി‍.. അവന്‍ പറയുകയാ.... ഞാന്‍ എന്‍റെ 'ചന്തി' വെക്കേണ്ട താമസം അവന് ഓട്ടം വരുമത്രേ....!!!!

    മറുപടിഇല്ലാതാക്കൂ
  10. ഇത് ഒരുമാതിരി കട്ടത്തെറിയായല്ലോ നാമൂസേ...

    ''ഉണ്ണിക്കുട്ടന്‍ വക്കേണ്ട താമസം എല്ലാവരും കെട്ടിപ്പോകുന്നു'' അങ്ങിനെ ആ ലൈനില്‍ പിടിച്ചപോലെ...

    മറുപടിഇല്ലാതാക്കൂ
  11. നാട്ടിന്പുരത്തെ ഒരു മധ്യവര്‍ഗ്ഗ ചെറുപ്പക്കാരന്റെ വിവാഹമോഹങ്ങള്‍ ഭംഗിയായി വരച്ചുകാട്ടി. നമുടെ നാട്ടിലെ പല വിവാഹങ്ങളും അറെഞ്ച്ദു മാര്യെജുകളല്ല പകരം കൊമ്പ്രമൈസ്ദ് മാര്യെജുകളാണ് എന്നതാണ് സത്യം.നല്ലത്.

    മറുപടിഇല്ലാതാക്കൂ
  12. ഉണ്ണിക്കുട്ടന്‍ രക്ഷപ്പെട്ടു!

    മറുപടിഇല്ലാതാക്കൂ
  13. മണ്ണും ചാരി ഇരുന്നവന്‍ പെണ്ണുംകൊണ്ട് പോയെന്ന് വേണേല്‍ പറയാം.....

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...