2010, നവംബർ 13, ശനിയാഴ്‌ച

ഇനി നീ എന്‍റെതല്ല.....
പ്രേയസിയാക്കുവാന്‍ ഒരുപാടു മോഹിച്ചു.....
എന്‍റെ പ്രാണന്‍ നിനക്കായ് ഞാന്‍ നേദിച്ചു......
എന്‍ മനമാം ഗോപുരത്തില്‍ നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു.....
പ്രണയദിനത്തില്‍ എന്‍റെ പ്രണയമെന്ന ലാവ നിന്‍ മരുവില്‍ ഞാന്‍ ഒഴുക്കി....
നിന്നോടുള്ള എന്നിലെ സ്നേഹം സ്വാര്‍ത്മായിരുന്നു.....
ആ സ്നേഹം ശിവലിംഗങ്ങളെക്കാള്‍ ദൃഡമായിരുന്നു....
കടല്‍ത്തിരകളെക്കാള്‍ ശക്തിയുണ്ടായിരുന്നു......
എന്നിട്ടും നീ എന്നെ തിരിച്ചറിഞ്ഞില്ലല്ലോ.......

ഇനി നീ എന്റേതല്ല.....
ഇനി നീ എന്റേതല്ല.........
പാനപാത്രത്തില്‍ എന്‍റെ രക്തത്തുള്ളികള്‍ നിനക്കായ്‌ ഇനിയില്ല.....
സഖീ കാണാം ഇനി അടുത്ത ജന്മത്തില്‍.....
ഇനിയൊരു ദേവജന്മം എനിക്ക് ഭവാന്‍ തരുമെങ്കില്‍......

2010, നവംബർ 12, വെള്ളിയാഴ്‌ച

അങ്ങാടി തോറ്റതിന് അമ്മയോടോ!!......അന്ന് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്‍റെ നിഷ്കളങ്കമായ പ്രേമാഭ്യര്‍ത്ഥന നിരസിച്ച സജ്ന എന്ന സുന്ദരിയുടെ ഭാഗില്‍ അവളറിയാതെ ചീഞ്ഞ മുട്ട ഇട്ട് പൊട്ടിച്ച് നാറ്റിച്ച ചരിത്രം ആണ് എനിക്കുള്ളത്.. കാലം കഴിഞ്ഞ് ഇപ്പോള്‍ രണ്ട് കുട്ടികളുടെ തള്ളയായ അവളെ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയി കണ്ടപ്പോള്‍ പ്രതികാരമുട്ടക്കഥയുടെ രഹസ്യം 17 വര്‍ഷങ്ങക്ക് ശേഷം വെളിപ്പെടുത്തിയതില്‍പിന്നെ എന്നെക്കണ്ടാല്‍ അടുക്കളയില്‍ നിന്ന് ചൂല് എടുത്ത്‌ കൊണ്ടുവന്ന് കയ്യില്‍വച്ചേ ഇപ്പോള്‍ അവളെന്നോട് സംസാരിക്കാറുള്ളൂ.....എന്‍റെ അവസ്ഥ അപ്പോള്‍ എങ്ങിനെയായിരുന്നോ അതുപോലത്തന്നെയാണ് ഇപ്പോള്‍ നമ്മുടെ അമേരിക്കയുടെ അവസ്ഥയും....കഴുത്ത് മുറിച്ച് അപ്പുറത്തേക്ക് മാറ്റിവച്ചാലും വീണ്ടും കൂടുന്ന ഫിഡല്‍കാസ്ട്രോയുമായി 60 വര്‍ഷത്തില്‍ കൂടുതല്‍ കാലം ശീതസമരത്തില്‍ മുഴുകുന്ന അമേരിക്കയോട് എനിക്കൊന്ന് ചോദിക്കാനുണ്ട്.... ഉളുപ്പില്ലേ ഇനിയും നിങ്ങള്‍ക്ക്?.. അങ്ങാടി തോറ്റതിന് അമ്മയോടോ????.....

ഞാനൊരു കമ്യൂണിസ്റ്റ്കാരന്‍ ആണോ അല്ലയോ എന്നൊരു ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെങ്കിലും, ഇന്ന് കേരളത്തില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന കമ്യൂണിസ്റ്റ് നേതാവാണ് സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്. സഖാവ് നായനാരെ വിസ്മരിക്കുന്നുണ്ടെങ്കിലും ഇന്ന് കേരളം കണ്ട ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ശ്രദ്ദേയനായ വ്യെക്തിയായിരുന്നു സഖാവ് ഇ എം എസ്.....മണ്‍മറഞ്ഞ് പോയ ആ നായകന് ശേഷം കോമാളിവേഷം കെട്ടി ആ സീറ്റില്‍ മുഖ്യമന്ത്രി എന്ന പേരില്‍ പലവരും വിലസിയിട്ടുണ്ടങ്കിലും, കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് അത് ആദ്യേഹത്തിന് മാത്രമാണ് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ.... അദ്യേഹം എഴുതിയിട്ടുള്ള പലബുക്കുകളും വായിക്കാനിടയായ എനിക്ക് തോന്നിയിട്ടുള്ളത്‌ സാമ്രാജ്യത്വശക്തികളെ എന്നും എതിര്‍ത്തു പോന്നിരുന്ന ആദ്യേഹത്തിന് ക്യൂബയുടെ പ്രിയ നേതാവ് കാസ്ട്രോയുടെ ആശയങ്ങളുമായി ചെറുതൊന്നുമല്ലാത്ത സാമ്യമില്ലേ എന്ന്..... അങ്ങിനെയാണെങ്കില്‍ ആരാണ് ഈ കാസ്ട്രോ?...

സാമ്രാജ്യത്വശക്തികളായ ബ്രിട്ടന്റെയും അമേരിക്കയുടെയും മുമ്പില്‍ മുട്ട് മടക്കാത്ത ഒരുവന്‍ അതുകൊണ്ട് തന്നെ ആ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവും ഇന്നും കണ്ണിലെ കരടും ആയ ക്യൂബയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവും മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡന്റ് ആയിരുന്ന ക്യൂബയുടെ ജനനായകന്‍ ആണ് ഫിഡെല്‍കാസ്ട്രോ...പൊതുവേ അമേരിക്കക്കാര്‍ക്ക് കമ്യൂണിസ്റ്റ്കാര്‍ എന്നാല്‍, ചെകുത്താന് കുരിശ് എങ്ങിനെയാണോ അതുപോലെയാണ്.... അമേരിക്ക ഏകദേശം 600 തവണ കൊല്ലാന്‍ ശ്രമിച്ചിരുന്നത്രേ ഈ കാസ്ട്രോയെ... പക്ഷെ എന്തോ ഈശ്വരന്‍ വലിയവനാണല്ലോ!!.... പലപ്പോഴും നലനാരിഴക്കാണു ദൈവവിശ്വാസം ഇല്ലാത്ത കാസ്ട്രോയെ പുള്ളിക്കാരന്‍ രക്ഷപ്പെടുത്തിയിരുന്നത്..തൊട്ടപ്പുറത്തെ വേലിക്ക്‌ പുറത്ത് നില്‍ക്കുന്നവനെ കൊല്ലാന്‍ കഴിയാത്ത അമേരിക്കയാണ് ഇന്ന് അഫ്ഗാനില്‍ മലമുകളില്‍ എവിടെയോ കഴിയുന്നു എന്ന് പറയപ്പെടുന്ന ലാദന്‍ചേട്ടനെ പിടിക്കാന്‍ വലവീശി നടക്കുന്നത്....ഉവ്വ് ഉവ്വേ!!കുറച്ച് പുളിക്കും.....

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ഏറെ പ്രിയപ്പെട്ടിരുന്ന ഗൈമായ കാള്‍ ഓഫ് ഡ്യൂട്ടിയുടെ പുതിയ വേര്‍ഷന്‍ ഇറങ്ങുകയുണ്ടായി...ഇറങ്ങിയ എല്ലാ വെര്‍ഷനും കംബ്ലീറ്റ്‌ ചെയ്തിട്ടുള്ള എനിക്ക് പട്ടാളഗയിംസ് എന്നാല്‍ അത് കാള്‍ ഓഫ് ഡ്യൂട്ടി തന്നെയാണ്.. ബെര്‍ലിനും സ്റ്റാലിന്‍ഗാഡും പിടിച്ചടക്കുമ്പോള്‍ ഒരു രാഷ്ട്രത്തെ തോല്‍പ്പിക്കുന്ന പ്രതീതി...ഹൊ!!!!... അങ്ങിനെ മനസ്സില്‍ മോഹം കൊണ്ടാണ് എട്ട് ജിബി വരുന്ന ഈ സാധനം ടോറന്റില്‍ നിന്നും ഡൌണ്ലോഡ് ചെയ്തത്.... ഇന്സ്ടാല്‍ ചെയ്തു നോക്കി ഗിമിന്റെ ഒബ്ജക്റ്റ് കണ്ട ഞാന്‍ ഞെട്ടി കുരിശു വരച്ചു പോയി.... മാതാവേ!!! ക്യൂബന്‍ നേതാവ് കാസ്ട്രോയുടെ കൊല്ലപ്പെടലില്‍ ആണ് ഗയിം അവസാനിക്കുന്നത്....എന്തായിത്?.... കഴിഞ്ഞകാല ചരിത്രങ്ങളെ ആസ്പദമാക്കി ഉണ്ടാക്കിയ ഒന്നാണ് ഇതെങ്കില്‍ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയും.. ഇത് ജീവിച്ചിരിക്കുന്ന ഒരാള്‍, അതും ഇതുണ്ടാക്കിത്തന്ന അമേരിക്കയുടെ മുഖ്യശത്രുവിനെ കൊല്ലാന്‍ വേണ്ടിയും... എഫ് ബി ഐ എന്ന പ്രസ്ഥാനം നീലച്ചിത്രങ്ങള്‍ നോക്കി വെള്ളമിറക്കി സെന്‍സര്‍ ചെയ്യുന്ന സമയത്ത്‌ ഇത് ചിലപ്പോള്‍ സെന്‍സര്‍ ചെയ്യാന്‍ മറന്നതാവാം ഒരു പക്ഷെ!!!....ആ ഗൈമിന്റെ സെന്‍സര്‍ ചെയ്യാത്ത പ്രസക്തഭാഗങ്ങള്‍ താഴെകൊടുക്കുന്നു.....

">

ഇനി എന്തോരോക്കെ ആണെങ്കിലും അമേരിക്ക ഇപ്പണി ചെയ്തത് തന്തയില്ലായ്മത്തരം ആയിപ്പോയി എന്നാണു എനിക്ക് പറയാനുള്ളത്... ലോകത്താകമാനം ഗയിം പ്രേമികള്‍ കളിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ഗയിം.. അത് സ്വന്തം താല്പര്യങ്ങള്‍ക്ക് വളച്ചൊടിക്കാന്‍ ശ്രമിക്കുക,,അമേരിക്കയിലെയും ലോകത്തിലെയും ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്നതും ആയ തലമുറയ്ക്ക് കാസ്ട്രോ എന്നാല്‍ ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ നികൃഷ്ട ജീവിയെന്നു പുതുതലമുറയില്‍ കുത്തിവക്കാന്‍ ശ്രമിക്കുക.... കഷ്ടം... എന്തായാലും ഞാന്‍ ഈ ഗയിം ബഹിഷ്കരിച്ചു കഴിഞ്ഞു....ഇന്നിവന്‍ കാസ്ട്രോയെ വച്ച് ഗയിം എടുത്താല്‍ നാളെ ഇവനൊക്കെ നമ്മുടെ രാഷ്ടപിതാവായ ഗാന്ധിജിയെ വച്ച് ഫ്രീഡംഗയിം എന്നപേരില്‍ ഉണ്ടാക്കിയെടുക്കില്ല എന്നാരു കണ്ടു....അപ്പോഴും ക്യൂബക്ക് മുന്നില്‍ തോറ്റു വളിച്ചു നില്‍ക്കുന്ന അമേരിക്കയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ....""അങ്ങാടി തോറ്റതിന് അമ്മയോടോ?''''.......

2010, നവംബർ 11, വ്യാഴാഴ്‌ച

ഡ്യൂബ്ലിക്കെറ്റ് ഗാന്ധി....ഹോ!! ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല....വീണ്ടും വീണ്ടും നുള്ളിനോക്കി...അതെ സത്യമാണ്!!.... ദേ നോക്കൂ എനിക്ക് രോമാഞ്ച്ത്തില്‍ നിന്നും ഇപ്പോഴും മുക്തി നേടാന്‍ കഴുയുന്നില്ല... സത്യായിട്ടും!!.. അല്ലെങ്കില്‍ നമ്മുടെ കൃഷിമന്ത്രി അങ്ങനെ പറയാതിരിക്കണം.. മീഡിയയെല്ലാം കവര്ചെയ്ത സ്ഥിതിക്ക് 'ഞാന്‍ നിഷേധിക്കുന്നു' എന്നൊന്നും ഇനി പുള്ളിക്ക് പറയാന്‍ പറ്റില്ല... ഇനി എന്താണ് പറഞ്ഞത് എന്നല്ലേ?.....'' എന്റൊസള്‍ഫാന്‍ നിരോധിച്ചിട്ടു മതി കേന്ദ്രത്തില്‍ നിന്നും ഉള്ള പഠനം എന്ന്'' നിങ്ങള്‍ പറയൂ നമ്മുടെ കേരളത്തില്‍ ഇത്രയും കാലം ഈ കീടനാശിനി കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്ക്ക് ‌ വേണ്ടി എതെങ്കിലും മന്ത്രിമാര്‍ ഇതുപോലെ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടോ?.....അപ്പൊ ഇത്രയും ജനങ്ങള്ക്ക് മുന്പില്‍ ഈ ഗഡി ആരായി?.അടുത്ത നോബല്‍മ്മാനം കിട്ടാന്‍ വേണ്ടി നമ്മുടെ കൃഷിമന്ത്രിയെ നോമിനേറ്റ് ചെയ്യാന്‍ എന്റെ എല്ലാ സഹോദര ബ്ലോഗര്‍മാരോട് ഞാന്‍ വിനീതമായി അഭ്യര്ത്ഥിക്കുന്നു...അടുത്ത നമ്മുടെ ഗാന്ധിയാ....അത് മറക്കരുത്....

എന്റോസള്‍ഫാന്‍ മാരകമായ വിഷമുള്ള കീടനാശിനി ആണെന്നും അത് നിരോധിച്ചിട്ട് മതി ഇനി പഠനം എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഇന്നലെവരെ ഈ പുള്ളി കേരളത്തില്‍ ഉണ്ടായിന്നില്ലേ എന്നാണു?...ഇന്നലെവരെ ഈ സാധനം ജനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്കിപ്പോന്നിരുന്ന അമൃതായിരുന്നോ?..കഷ്ടം!!! മന്ത്രി ഒന്ന് മനസ്സിലാക്കണം... ഇത് മാരക വിഷമാണെന്നും ഗര്‍ഭസ്ഥശിശുവിന്റെ ജീവനുവരെ അപകടകരമായ ഒന്നാണെന്നും മറ്റും ഇലക്ഷന്‍ സമയത്ത്‌ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും അല്ലാത്തപ്പോള്‍ കഴുതകള്‍ എന്നും അഭിസംബോധന ചെയ്യുന്ന പൊതുജനം നിങ്ങളൊക്കെ കരുതുന്നതുപോലെയുള്ള വിഡ്ഢികളല്ല എന്ന്....ഇത് ഇന്ത്യയിലെ ജനങ്ങള്ക്ക് തീര്ത്തും ഹാനികരമാണ് എന്നതില്‍ സംശയമില്ല. പിന്നെ നിങ്ങള്‍ പറയുന്ന ഈ പഠനം എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല....ഇന്ന് കേരളത്തിലെ ഞങ്ങളെപ്പോലെയുള്ള ബ്ലോഗര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നന്നാവുന്നതല്ല കേരളരാഷ്ട്രീയം എന്ന് ഉത്തമബോദ്യം എനിക്കുണ്ട്...എന്നാലും വീണ്ടും ഒരു മാവേലിനാട് ആകാന്‍ വേണ്ടി പലപ്പോഴും ഞങ്ങളൊക്കെ മനസ്സറിഞ്ഞ് പ്രാര്‍ഥിക്കാറുമുണ്ട്...

ലോകത്താകമാനം ഈ കീടനാശിനി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്...ഇന്ത്യ കുതിക്കുന്നു, പായുന്നു എന്നൊക്കെ പറയുമ്പോള്‍ ഇപ്പറഞ്ഞതില്‍ മാത്രം ഇന്ത്യ മറക്കുന്നു, ഉറങ്ങുന്നു എന്നോക്കയാവാം!!!... അല്ലെങ്കിലും ഇന്ത്യ പിന്നെ വേസ്റ്റുകള്‍ കൊണ്ട് തള്ളാവുന്ന റീസൈക്കിള്‍ ബിന്നാണല്ലോ.... ഇവിടുത്തെ രാഷ്ട്രീയക്കാരോ, അതിനൊക്കെ പറ്റിയ നല്ല മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകളും ....ഇപ്പോഴും ഇപ്പറഞ്ഞ സാധനം നമ്മള്‍ പൂര്ണ്ണയമായും നിരോധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ഇവിടുത്തെ രാഷ്രീയബുജികള്ക്ക് ജനങ്ങള്ക്ക് ‌ മുന്പില്‍ എന്ത് പ്രതിബദ്ധതയാണ് ഉള്ളത്?...ഇവിടെയാണ് നമ്മള്‍ മറ്റുള്ള രാഷ്ട്രങ്ങളെ അഭിനന്ദിക്കുന്നത്....അവരൊക്കെ അവരുടെ രാഷ്ട്രങ്ങളുടെ ജനങ്ങള്ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ഇവിടെ സ്വന്തം പാര്ട്ടി യെ എങ്ങനെ വളര്ത്താം എന്ന തന്ത്രപ്പാടിലാണ് രാഷ്ട്രീയമേലാളന്മാര്‍....

ഈ കീടനാശിനിയെക്കുറിച്ചുള്ള റിപ്പോര്‍കള്‍ സമര്പ്പിച്ചും, ഉന്നതര്‍ക്ക് മുന്പില്‍ ആഫ്റ്റര്‍ ഇഫക്റ്റ്‌ കാണിച്ചു കൊടുത്തു നമ്മളൊക്കെ.. എന്നിട്ട് എടുത്ത തീരുമാനമോ, തഥൈവ... ഇവിടെ കൃഷിമന്ത്രി അമറാന്‍ കാരണം എന്താണെന്ന് എനിക്കറിയാം ....ഇന്ന് കേരളത്തിന് സ്വന്തമായി കൃഷിമന്ത്രിയൊക്കെ ഉണ്ടെങ്കിലും കൃഷി ചെയ്യപ്പെട്ടതൊക്കെ ഇപ്പോഴും വരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എന്നൊക്കെ നമുക്ക് അറിയാം... ഇങ്ങനെ വരുന്ന പച്ചക്കറികളില്‍ 80%ഉം വിഷം കലര്‍താനെണെന്നു തെളിഞ്ഞിട്ടുമുണ്ട്... അപ്പോള്‍ ഈ എന്റൊസള്‍ഫാന്‍ തിന്നുന്നതാരാ...നമ്മളുതന്നെ!!! കാരണം തമിഴ്‌നാട്‌ ഇപ്പറഞ്ഞതൊക്കെ അവിടെ ആര്മ്മാദിച്ചാണ് ഉപയോഗിക്കുന്നത്......നോക്കിക്കോളൂ നമുക്ക് ശേഷം ഉണ്ടാകുന്ന തലമുറകള്‍ ഇനി ഒരുപക്ഷെ തല കൂടുതല്‍ വളര്‍ന്നതും അല്ലങ്കില്‍ രണ്ട് കാല് കൂടുതല്‍ ഉള്ളവരും ഒക്കെയാകാം.....ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്... പണ്ട് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയും വിപ്ലവഗാനങ്ങള്‍ കേള്പ്പിച്ചും ജനങ്ങളെ കയ്യിലെടുത്തു എങ്കില്‍, ഇന്ന് ബുദ്ധിയുള്ള കേരളത്തിലെ കുറച്ച് നല്ല ജനങ്ങള്ക്ക് ‌ മുന്പില്‍ ഇനി ഇവമ്മാര്‍ കുറചൊന്നല്ല വിയര്പ്പ് ഒഴുക്കേണ്ടി വരുക!!....

ഈ കീടനാശിനി കേരളത്തിന്റെ കുറച്ച് ഭാഗത്തെ മാരകമായ പ്രശ്നമുണ്ടാക്കുന്നുള്ളൂ... എന്നാല്‍ മൂന്നരലക്ഷം ജനങ്ങള്ക്ക് ഭീഷണി ആയ മറ്റൊന്നുണ്ട് ഇന്ന് കേരളത്തിന്‍റെ മറുഭാഗത്ത്.... മുല്ലപ്പെരിയാര്‍ അണക്കെട്ട്... അതിന് ഇനിയിപ്പോ ഈ ഗാന്ധിയങ്കിള്‍ ഇങ്ങനെ പറയാതിരുന്നാല്‍ മതിയായിരുന്നു...'' പറ്റില്ല പറ്റില്ല ഡാം പൊട്ടട്ടെ എന്നിട്ട് മതി ഇനിയൊരു പുനരന്യേഷണം....'' എന്ന്!!!!!

2010, നവംബർ 10, ബുധനാഴ്‌ച

ചോരയുടെ വില...പട്ടാമ്പി കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്‌ NCC സിലക്ഷന്‍ കിട്ടിയപ്പോള്‍ മനസ്സില്‍ എന്‍റെ രാഷ്ട്രത്തിനെ സേവിക്കാന്‍ ഭാവിയില്‍ തനിക്ക് കഴിയുമല്ലോ എന്നൊരു സന്തോഷം ഉള്ളില്‍ ഉണ്ടായിരുന്നു.... എന്നാല്‍ മാതാശ്രീയുടെ സമയോജിതമായ ഇടപെടല്‍മൂലം എനിക്ക് അതിനു കഴിഞ്ഞില്ല എന്ന് മാത്രമല്ല ഇന്നിപ്പോ മറ്റൊരു രാഷ്ട്രത്തിന് വേണ്ടി ഞാന്‍ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു...അന്നൊക്കെ കാര്‍ഗില്‍ യുദ്ദം നടക്കുന്ന സമയത്ത്‌ പട്ടാളക്കാര്‍ നമ്മുടെ നാടിനു വേണ്ടി വീരമൃത്യുവരിച്ച കഥകളും ടൈഗര്‍ ഹില്‍സ് കീഴടക്കിയ സംഭവങ്ങളും ഉമ്മാക്ക് പത്രം വായിച്ച് കേള്‍പ്പിച്ച് കൊടുക്കുമ്പോള്‍ എന്‍റെ NCC പ്രേമം വീണ്ടും ഞാന്‍ ഓര്‍മിപ്പിക്കുമായിരുന്നു.അപ്പോഴൊക്കെ ഉമ്മ പറയുന്ന വാക്കുകള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ''നീ ഇവിടെ നില്ക്കുമ്പോളെന്നെ എനിക്ക് സമാധാനല്യ, ഇനി ആ നാട്ടില്‍ പോയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചാല്‍?.....എന്തായാലും ആ ജോലിയില്‍ നിന്ന് കിട്ടുന്ന വേദനം അത് നിന്‍റെ ചോരയുടെ വിലയാ..... അത് ഈ ഉമ്മാക്ക് വേണ്ട!!!.... ആ ഉത്തരത്തില്‍ എന്‍റെ ഉമ്മക്ക് മുന്നില്‍ ഞാന്‍ തോറ്റുപോയി....

ഇന്നും നമ്മുടെ രാഷ്ട്രത്തിന് വേണ്ടി സേവനം അനുഷ്ടിക്കുന്ന പട്ടാളക്കാര്‍ അനവധിയുണ്ട്.... ഇന്ത്യയുടെ ഇങ്ങേ തലക്കില്‍ നമ്മളൊക്കെ പുതച്ച് മൂടിക്കിടന്നുറങ്ങുമ്പോള്‍ ഇന്ത്യയുടെ അങ്ങേത്തലക്കില്‍ നമുക്കുവേണ്ടി ആ പാവങ്ങള്‍ ഉണര്‍ന്നിരിക്കുന്നു... എപ്പോഴെങ്കിലും ആ അവരെ നമ്മളൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?.. അതിര്‍ത്തിയില്‍ നിന്നും വന്ന ഒരു വെടിയുണ്ടയുടെ ബലത്തില്‍ തീര്‍ന്നു ദേശീയപതാകയില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന ആ നിര്‍ജീവ ശരീരത്തില്‍ ഒരു റീത്ത്‌ സമര്‍പ്പിച്ചതില്‍ പിന്നെ ആ മനുഷ്യനില്‍ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന പാവപ്പെട്ട ഒരു കുടുംബത്തിന്റെയും മോഹങ്ങള്‍ നശിച്ച വിധവയായ ആ സ്ത്രീയുടെയും പിന്നീടുള്ള ജീവിതം എന്തായിട്ടുണ്ടാകാം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?... എന്നാല്‍ ഇപ്പോള്‍ ആ പാവങ്ങളുടെ ചോരയാണ് ഇന്ന് നമ്മുടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഇപ്പോള്‍ രാജിവെച്ച ശ്രീമാന്‍ അശോക് ചവാന്‍ കുടിച്ചുകൊണ്ടിരിക്കുന്നത്.... കഷ്ടം!!.... പൊതുവേ കള്ളമ്മാരാണ് രാഷ്ട്രീയക്കാര്‍ എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന രാഷ്ട്രീയക്കാരനെ ആദ്യമായിട്ടാണ് കാണുന്നത്.. മുന്‍പ് ഒരു ഫെര്‍ണാണ്ടസ് എന്ന ഏമാന്‍ ശവപ്പെട്ടിയില്‍ തിരുമറി നടത്തിയ അങ്കം നമ്മളെല്ലാവരും കണ്ട് മറന്നിട്ടില്ല....ഇപ്പോഴിതാ ആ മരിച്ച ധീരയോദ്ധാക്കളുടെ വിധവകള്‍ക്ക് താമസിക്കാന്‍ ഉണ്ടാക്കിയ ഫ്ലാറ്റുകള്‍ സ്വന്തം ബന്ധുക്കള്‍ക്ക് മറിച്ച് നല്‍കിയ കാരണത്താല്‍ വീണ്ടും ഒരു രാഷ്ട്രീയ അട്ട പിടിയിലായിരിക്കുന്നു....

മുംബെയിലെ കൊളാബയില്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളാണ് ഈ ഹറാമി മറിച്ചു പതിച്ച് നല്‍കിയത്‌.... ഒരു റിയാലിറ്റിഷോയും ഇല്ലാതെതന്നെ കൂട്ടത്തില്‍ പട്ടാളമേധാവികള്‍ക്കും ഫ്ലാറ്റ്‌ പതിച്ചുകിട്ടി...
ഇവനെയൊക്കെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയണം..... ഒരു രാജിയില്‍ ഒതുക്കാന്‍ ആണ് കോണ്ഗ്രസ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്... നമുക്കെല്ലാം അറിയാം ഇതുപോലെ ഒരുപാട് ചോരട്ടകല്‍ വിഹരിക്കുന്ന പാര്‍ട്ടിയാണിപ്പോള്‍ ഇപ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് എന്ന പാര്‍ട്ടി... ഇപ്പറഞ്ഞവിറ്റകളെ ജനങ്ങള്‍ക്ക്‌ മുന്‍പാകെ നിര്‍ത്തി പരസ്യമായ വിചാരണ നടത്തി വെടിവച്ചു കൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും കോണ്ഗ്രസ് ബുജികള്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്ത് ഉണ്ടോ എന്ന് ഞാന്‍ പരസ്യമായിട്ട് തന്നെ വെല്ലുവിളിക്കുന്നു.... അല്ലാതെ തട്ടുകടയിലേക്ക് ഓടിക്കയറി ദോശ തിന്നലും പാവങ്ങളുടെ യുഗപുരുഷനായി നടിച്ച് പരസ്യമായി കെട്ടിപ്പിടിച്ച് ഉമ്മവെക്കുകയും രഹസ്യമായി ഈ അഴുക്കൊക്കെ കളയാന്‍ ഡെറ്റോള്‍ വെള്ളത്തില്‍ കുളിക്കുകയും ചെയ്യുന്ന രാഹുലിനെപ്പോലുള്ളവരുടെ വോട്ട് കിട്ടാനുള്ള മാര്‍ക്കറ്റിംഗ് ആക്റ്റിവിറ്റികള്‍ ഇപ്പറഞ്ഞ കൊണ്ഗ്രസ്സിലെ നമുക്ക് കാണാന്‍ കഴിയൂ....ശരിക്കും ഇന്ത്യയില്‍ രാജഭരണം തന്നെയാണ് നടപ്പിലാക്കേണ്ടത് എന്നാണെന്റെ അഭിപ്രായം... കക്കുകയാണെങ്കില്‍ ഒരുത്തനല്ലേ കക്കൂ....

2010, നവംബർ 8, തിങ്കളാഴ്‌ച

അതിഥി ദേവോ ഭവ.....ഇന്ത്യക്കാരാണ് നാമെന്ന് അഭിമാനിക്കാനുള്ള ഒരു അവസരംകൂടി നമ്മുക്ക് വന്നണഞ്ഞിരിക്കുന്നു...നമ്മുടെ വീട്ടില്‍ വന്നു കയറുന്നവന്‍, അവന്‍ ശത്രുവോ മിത്രമോ ആരുമാകട്ടെ ആ അവനെ സ്വീകരിക്കാനുള്ള നല്ലൊരു മനസ്സ്. അത് ഇന്ത്യന്‍ സംസ്കാരത്തില്‍ അല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല...അമേരിക്കയ്ക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് കരുതി അധികാരത്തില്‍ കയറി എന്നാല്‍ ആ അമേരിക്ക എന്ന രാഷ്ട്രത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു പ്രസിഡന്റ് ആണ് ബരാക് ഒബാമ.... ആ പുള്ളിയും പെണ്ണുമ്പിള്ളയും കെട്ടിപ്പെറുക്കി ഇപ്പൊ ഇന്ത്യയിലും വന്ന് കയറിയിട്ടുണ്ട്..മുടക്കം തെറ്റാതെ ബാങ്കുകള്‍ എല്ലാം പൂട്ടുന്നു , ദിനം പ്രതി അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ പട്ടാളക്കാര്‍ തീവ്രവാദികളുടെ കയ്യാല്‍ സിംബിളായി കൊല്ലപ്പെടുന്നു, അവരുടെയൊക്കെ പക്ത്നിമാര്‍ വിധവകളാകുന്നു, ഇതൊന്നും പോരാഞ്ഞ് ആ നാട്ടില്‍ പണിയെടുക്കുന്ന എന്നെപ്പോലെയുള്ള ഐ ടി ജീനിയസ്സുകളുടെ പണിപോയി ഇപ്പോള്‍ വായും പൊളിച്ച് ഇരിക്കുന്നു.... ഇതൊക്കെ നടമാടുന്ന നാട്ടില്‍ നിന്ന് വന്നവരാണ് നമ്മുടെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഇങ്ങനെ വ്യാകുലപ്പെടുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഈ വന്ന പ്രസിഡന്റ് ഒബാമക്കും അമേരിക്കന്‍ നയതന്ത്രക്ന്ജര്‍ക്കും ഉള്ള തൊലിക്കട്ടി എത്രയുണ്ടാകും എന്നൊന്ന് ആലോചിച്ച് നോക്കൂ....

ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്‌ എന്നത് അമേരിക്കയില്‍ നിന്ന് 800 കോടി ഡോളര്‍ മുടക്കി ഇവിടെ വന്ന്‍ മൈക്കിന്റെ മുന്നില്‍ നിന്ന് പറഞ്ഞു തരേണ്ട ആവശ്യം ഇപ്പറഞ്ഞ ഒബാമക്ക് ഇല്ല.... മറ്റെല്ലാ രാഷ്ടങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തനായ ബാലനാക്കുന്നത് ഇന്ത്യ പലപ്പോഴും എടുക്കുന്ന ന്യൂട്രലായ തീരുമാനങ്ങളാണ്...അല്ലെങ്കില്‍ ഇന്ത്യയുടെ ഹൃദമായ താജിനെ ആക്രമിച്ചത് പാക്കിസ്താനിലെ തീവ്രവാദി സംഘടനകള്‍ക്കും പരോക്ഷമായി അതില്‍ പാകിസ്ഥാനും പങ്കുണ്ടെന്ന് പരസ്യമായി തെളിയിച്ചിട്ടും ഇപ്പറഞ്ഞ ഇന്ത്യ അവര്‍ക്കെതിരെ ഒരു യുദ്ധമുഖരിതമായ ഒരു തീരുമാനങ്ങളും കൈകൊള്ളുന്നില്ല എന്നത് എടുത്തുകാണിക്കേണ്ട ഒന്നാണ്.....ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കിയാല്‍ നമുക്കൊക്കെ കാണാം,ഒരു കാലത്ത്‌ അമേരിക്കയുടെ പാദസേവക്കാരനായി അതുവഴി കുവൈറ്റ് എന്ന സമ്പന്ന രാഷ്രത്തെ പിച്ചിച്ചീന്തിയ ആ സദ്ദാമിന്‍റെ അവസ്ഥ .....
എന്നിട്ട് അവസാനം എന്തുണ്ടായി? എണ്ണപ്പാടം മുന്നില്‍ കണ്ട് ആ ഇറാഖിനെ ആക്രമിച്ച് ഇപ്പറഞ്ഞ സദ്ദാമിനെ കഴുമരത്തില്‍ കയറ്റിയില്ലേ ഈ അമേരിക്ക... ഇപ്പോഴും കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയുടെ മാത്രം ഇടപെടല്‍ ആണ് സ്ഥിതി വീണ്ടും വീണ്ടും വഷളാക്കിക്കൊണ്ടിരിക്കുന്നത്.....

പാകിസ്ഥാനെക്കുറിച്ച് മുംബെ സെന്റു സേവിയേസ് കോളേജിലെ വിദ്യാര്‍ഥികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ മൈക്കിന്റെ മുന്നില്‍ നിന്ന് ഉത്തരം പറയാന്‍ കഴിയാതെ പരുങ്ങുന്ന ഒബാമ ഇപ്പറഞ്ഞതിന് തെളിവല്ലേ?.... പാക്കിസ്ഥാനില്‍ നടമാടുന്ന തീവ്രവാദത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെക്കുറിച്ച് യു എസ് വെളിപ്പെടുത്താന്‍ എന്തിന് മടിക്കുന്നു എന്ന് ബുദ്ധിമാനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ലോകം ഇന്നും ബഹുമാനിക്കുന്ന വ്യെക്തിത്വമുള്ള ഒബാമ വിയര്‍ത്തു എന്ന് പറഞ്ഞാല്‍, ഇപ്പറഞ്ഞതിന് അമേരിക്കക്ക് പരോക്ഷമായി പങ്കില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.....ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും ഞങ്ങളെപ്പോലുള്ള മലയാളികള്‍ക്ക് ഒന്ന് അറിയാം... മുടക്കം തെറ്റാതെ വരുന്ന എമാന്മാര്‍ ഇവിടെയൊക്കെ വന്നു കയറുന്നത് നമ്മുടെയൊക്കെ ഇന്ത്യയെ വെളുപ്പിക്കാനൊന്നും അല്ലെന്നും, ഏഷ്യന്‍ വിപണിയിലെ മുഖ്യ അച്ച്തണ്ടായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടിക്കടയെങ്കിലും തുറക്കാന്‍ കഴിഞ്ഞാല്‍ അത് അവര്‍ക്ക്‌ വലിയൊരു വിജയമാണ് എന്നതൊക്കെ.....

ശുദ്ദമായ ഗ്ലാസിലുള്ള വെള്ളത്തില്‍ ഒരു നുള്ളു ചളി വീണാല്‍ അതും മലിനമാകില്ലേ?....അതുപോലെത്തന്നെ ഇപ്പരഞ്ഞവരുമായി ഉള്ള ഇന്ത്യയുടെ സമ്പര്‍ക്കം നാളെ വീണ്ടും ഒരു ബ്രിട്ടീഷ് ഭരണത്തിന് കളമൊരുക്കും എന്നതിന് സംശയമില്ല....ആ കാലത്ത് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി നമ്മള്‍ ഇന്നും ഇന്ത്യയുടെ വികാരമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഗാന്ധിജിയെപ്പോലുള്ള വ്യെക്തികളെ ഇനി ഒരിക്കലും നമുക്ക്‌ കണ്ടെത്താന്‍ കഴിയുമില്ല.... ആ മഹാത്മാവ് കാണിച്ചുതന്ന സ്വയം പര്യാപ്തത എന്നത് ഉള്‍കൊണ്ട്കൊണ്ട് ഭരണം നയിക്കുക.... ഭിക്ഷ ചോദിച്ച് വീട്ടില്‍ കയറിവരുന്ന ഇപ്പറഞ്ഞവര്‍ക്കൊക്കെ എന്തെങ്കിലും ഒക്കെ കൊടുത്ത് ഒഴിവാക്കി അവിടം ചാണകവെള്ളം തളിച്ചു ശുദ്ദമാക്കുക....
Related Posts Plugin for WordPress, Blogger...