2010, ഡിസംബർ 31, വെള്ളിയാഴ്‌ച

2010 എന്നെ പഠിപ്പിച്ചതെന്ത് ?.........വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു മണവാളനെപ്പോലെയാണ് നിങ്ങളുടെ ഈ വിരല്ത്തുമ്പും 2009ല്‍ നിന്നും 2010 എന്ന മനോഹരമായ വര്‍ഷത്തിലേക്ക് കാലെടുത്ത് വച്ചത്.... 2009 എനിക്ക് വേദനകള്‍ തന്നപ്പോള്‍ 2010 എനിക്ക് തന്നത് എല്ലാം തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും സഹായിച്ച വര്‍ഷമായിരുന്നു.... ഞാന്‍ ഇന്ന് എന്‍റെ ഹൃദയത്തില്‍ ഒരു നല്ല ഇടം കൊടുത്തിരുന്ന കുറച്ച് വ്യക്തികളുടെ ശരിയായ മുഖം കാണിച്ചുതന്ന എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല വര്ഷം...

ചെറുപ്പം മുതലേ വളരെ ലോലഹൃദയനായ എന്നെ ഒരുപാടു ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എന്നെയും എന്‍റെ അറിവിനെയും നന്നായി ഉപയോഗിച്ചിരുന്നു....നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ തൊട്ട് എന്‍റെ സുഹൃത്ത്ക്കള്‍ അടക്കം നീണ്ട ഒരു ചാര്ട്ട് തന്നെ ഞാന്‍ ഇപ്പോളും സൂക്ഷിക്കുന്നുണ്ട്.... എന്നാല്‍ അതെല്ലാം തിരിച്ചറിഞ്ഞു എന്‍റെ ജീവിതത്തിന്റെ യഥാര്‍ത്ഥ വഴിയിലേക്ക്‌ കൊണ്ട് വരാന്‍ ഈ വര്ഷം എന്നെ വളരെയധികം സഹായിച്ചു....എന്‍റെ ജീവിതത്തിലെ സന്തോഷിക്കാനുള്ള കുറെയേറെ നല്ല മുഹൂര്‍ത്തങ്ങള്‍ തന്ന പ്രിയപ്പെട്ട വര്ഷം ആണ് എന്‍റെ ഈ 2010......

ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയില്ല എന്ന് കരുതിയ എനിക്ക് ഒരുപാടു സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നുതന്ന വര്‍ഷമാണിത്.... ജോലിയില്‍ ഇതുപോലെ ഞാന്‍ ഒരിക്കലും എത്തില്ല എന്ന് കരുതിയ ചിന്തക്ക് വിപരീതമായി ചെയ്യുന്ന ജോലി അതിന്‍റെ നിലയും വിലയും തക്കതായ വേതനം നല്‍കിയതും ഈ വര്ഷം തന്നെയാണ്..... ജീവിതത്തില്‍ സ്വര്‍ഗ്ഗം എന്ത് എന്ന് ഈ ലോകത്തില്‍വച്ച്തന്നെ കാണിച്ചുതന്ന ഒരു നല്ല വര്ഷം..... ലാഭനഷടങ്ങളുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ലാഭം മാത്രം കൈമുതലായുള്ള എന്‍റെ ജീവിതത്തിലെ നല്ല വര്ഷം.....

ഈ ബ്ലോഗ്‌ ലോകത്തിലേക്ക് കാല്‍ എടുത്തുവച്ചത് ഞാന്‍ ഈ വര്‍ഷത്തിലാണ്... പറയാന്‍ കുറെയേറെയുണ്ട് ഈ ലോകത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും... തുറന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കും എന്നറിയാവുന്ന ബ്ലോഗര്‍ ആയതുകൊണ്ട് ഞാന്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല... എന്നിരുന്നാലും കുറെയേറെ നല്ല വ്യെക്തികളെ കാണാനും അവരുമായി തമ്മില്‍ ആശയങ്ങള്‍ പങ്കുവക്കാനുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്ക് ലഭിച്ചു ഈ വര്‍ഷത്തില്‍... അതില്‍ ഏറ്റവും അധികം സന്തോഷവാനാണ് ഈ വിരല്‍ത്തുമ്പ്....

വിവാഹം എന്നത് 2009ല്‍ എനിക്ക് ഒരു നല്ല പ്രഹരം തന്നപ്പോള്‍ 2010 എനിക്ക് പ്രേയസിയാകാന്‍ യോഗ്യതയുള്ളവരുടെ ഒരുപാട് മുഖം എനിക്ക് കാണിച്ചു തന്ന നല്ല വര്ഷം..... അവസാനം ദൈവം എന്‍റെ വാരിയല്ല് ഇതാണെന്ന് സൂചന നല്‍കിയ ബിടെക്ക് ബിരുദധാരിയായ ഒരു സുന്ദരിയില്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പ്... ഒരു പക്ഷെ 2011 എനിക്ക് ഒരു കുടുംബനാഥന്‍റെ വേഷം തന്നേക്കാം.... ഇനിയുള്ള എന്റെ യാത്ര ഇനി അതിലേക്കാണ്.....മറ്റൊരു പ്രത്യേകത 2010 ല്‍ ഒരിക്കല്‍പ്പോലും എനിക്ക് നാട്ടില്‍ പോകാനോ ആ നാടിന്‍റെ മണം ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് ഈ വര്‍ഷത്തെ മറ്റു വര്‍ഷങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു....

എന്തായാലും ഈ ഒരു പ്രവാസത്തിന് കുറച്ചുകാലത്തേക്ക് തടയിടാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിരല്ത്തുമ്പും നാടുകാണാന്‍ എത്തുന്നു... കൂടെ നാടിനെക്കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ക്കും നിങ്ങള്‍ സാക്ഷിയാകും.... ഒരു കൂടപ്പിറപ്പിനെ കൈവിട്ടുപോകുന്ന വേദനയാണ് 2010 എന്നെ വിട്ടു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നുന്ന ഫീലിംഗ്.... കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വര്ഷം ആണിത്.... എന്‍റെ ആ സന്തോഷം ഒരു തരിപോലും കുറക്കാതെ ഏക ഇലാഹ് അടുത്ത 2011ലും അനുഭവിക്കാന്‍ എന്നെ തുണക്കണെ എന്ന് മാത്രമേ ഇപ്പൊഴുള്ള പ്രാര്‍ത്ഥന......

എന്‍റെ കൂടെപ്പിറപ്പിനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ എല്ലാ നല്ല വായനക്കാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ഞാന്‍ ആശംസിക്കുന്നു..... 2011 നമ്മുടെയൊക്കെ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാവുന്ന ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കട്ടെ എന്ന് സര്‍വ്വേശ്വരനോട് മനസ്സുരുകി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.....

വിരല്‍ത്തുമ്പ്.

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ബന്ധുക്കള്‍ ശത്രുക്കള്‍...ഇന്ന് ഞാന്‍ എഴുതുന്ന മാറ്റര്‍ ഒരു പക്ഷെ നിങ്ങളുടെയെല്ലാം ജീവിതത്തില്‍ ഉള്ളതാവാം അല്ലെങ്കില്‍ നിങ്ങളുടെ അയല്‍പക്കത്തെ വീടുകളില്‍ നിങ്ങള്‍ മിക്കതും കാണുന്നതാവാം... വളരെ ലളിതമായ ഒരു ചോദ്യം... നിങ്ങളുടെ ശത്രുവാര്??... നിങ്ങളുടെ കൂട്ടുകാരനാണോ?...അല്ല.. എന്നാല്‍ നിങ്ങളുടെ ഭാര്യയാണോ?.... അതൊരിക്കലും അല്ല... പിന്നെ നിങ്ങളുടെ അയല്‍വാസിയാണോ??.... ചിലവര്‍ക്കൊക്കെ അനുഭവം ഉണ്ടെങ്കിലും അറുപത് ശതമാനവും തുറന്നുപറയാം, ആകാന്‍ വഴിയില്ല..... പിന്നെ ആരാണ് നിങ്ങളുടെ ശത്രു??...... തികച്ചും ലളിതമാണ് ഉത്തരം... നമ്മുടെയെല്ലാം ബന്ധുക്കള്‍...... അല്ല എന്ന് വായിക്കുന്ന നിങ്ങളില്‍ ഏതവനോ, അല്ലെങ്കില്‍ എതവളോ എതിര്‍ത്താലും ഞാന്‍ ഒരിക്കലും എഴുതിയ വാക്കില്‍ നിന്നും ഒരടി പിന്നോട്ട് പ്രതീക്ഷിക്കണ്ട... നിങ്ങളുടെ ബന്ധുക്കള്‍ തന്നെയാണ് നിങ്ങളുടെ ശത്രുക്കള്‍...

ഇന്നുള്ള കേരളത്തിലെ ജ്യോതിഷികള്‍ക്ക് കാശ് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഇന്ന് ഒരുമിക്ക കുടുംബത്തിലെ ആളുകളുടെ ബന്ധുക്കള്‍ ഒരു നല്ല പങ്ക് വഹിക്കുന്നത് നഗ്നമായ സത്യമാണ്... പ്ലീസ്‌ വിശ്വസിക്കുക... ഇന്ന് കേരളത്തിലെ പ്രശസ്ഥ ജ്യോതിഷന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.... ഇന്ന് കേരളത്തിലെ ഏതു കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ വന്നു പ്രശ്നം വച്ചാലും അവരോട് തുറന്ന് പറയുന്നതില്‍ വളരെയധികം ഖേദം ഉണ്ടത്രേ ഇന്നുള്ള നല്ലരീതില്‍ ആ കര്‍മ്മം ചെയ്തു പോരുന്ന ജ്യോതിഷികള്‍ക്ക്... കാരണം ഒന്നുകില്‍ ഈ പ്രശ്നക്കാരന്റെ അനുജനോ അനുജന്‍റെ ഭാര്യയോ, അതുമല്ലെങ്കില്‍ സ്വന്തം അച്ചനോ അല്ലെങ്കില്‍ അമ്മയോ.... ഇതാരുമല്ലെങ്കിലും ആ കണ്ണിയില്‍പെട്ട കുടുംബത്തിലെ ഏതെങ്കിലും ഒരു അലവലാതിയായിരിക്കുമത്രേ പാര..... ഇതൊന്നും വിശ്വാസമില്ലേല്‍ ഇപ്പറയുന്ന അനുഭവം നിങ്ങളെ വിശ്വസിപ്പിക്കും.. അത് തീര്‍ച്ച...

അദ്വാനിയും അതിലുപരി കുടുംബസ്നേഹിയും ആയിരുന്നു മുള്ളുംമേല്‍ ജോണ്‍..... ഒരുതലമുറക്ക് ഇരുന്നു തിന്നാനുള്ളതൊക്കെ ജോണെട്ടന്റെ അപ്പന്‍ പൈലിമാപ്ല ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു... ജോണെട്ടനും കൂടാതെ രണ്ട് അനുജന്മ്മാരും മാത്രം അടങ്ങുന്ന ഒരു ചിന്നക്കുടുംബം.... ചെറുപ്പംമുതലേ മക്കളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പൈലിമാപ്ലക്കുള്ള കഴിവ് നാട്ടിലെ ചായക്കടയില്‍ പ്രശസ്തമായിരുന്നു ആ കാലത്ത്‌.... പൈലിമാപ്ല അദ്യെഹത്തിന്‍റെ നാടായ തെക്ക് ബാകത്ത് നിന്ന് ജോണെട്ടന് ജെസ്സിയെ കല്യാണം കഴിപ്പിച്ച് കൊടുപ്പിക്കലില്‍ നിന്നാണ് കഥയുടെ തുടക്കം.... പൈലിച്ചേട്ടന്റെ ഭാര്യ മറിയാമച്ചേട്ടത്തി മരിച്ചതിനാല്‍ ജസ്സി വന്നതില്‍പ്പിന്നെയാണ് ആ വീട്ടിലൊരു ഒരനക്കം വന്നത്.... രാവിലെ വീട്ടിലുള്ള പശുവിനെ കറക്കുന്നത് മുതല്‍ ഈ നാലംഗസംഘത്തിന്‍റെ തുണിയലക്കല്‍ വരെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയാണ് ഈ പാവം ഒറ്റക്ക് ചെയ്തിരുന്നത്... ജോണെട്ടന്‍റെ അനുജന്മ്മാരായ ആന്റപ്പനും ഓസേപ്പും അമ്മയോടുള്ള സ്നേഹം, അത് മുഴുവനായും ജെസ്സിക്ക്‌ ലഭിച്ചിരുന്നു എപ്പോഴും.... ആരെയും അസൂയപ്പെടുത്തുന്ന ആ കുടുംബത്തിലേക്ക് ഇപ്പറഞ്ഞ രണ്ട് അനുജന്മ്മാരുടെയും ഭാര്യമാരുടെ വരവ് ആ നല്ലകുടുംബത്തിന്റെ നാരായവേര് തന്നെ ഇളക്കിയെടുത്തു.... ആ കഥ ഇങ്ങനെ....

പൈലിമാപ്ലയുടെ ഹൃദയസ്തംഭനംമൂലം ഉള്ള മരണം ആ ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയെങ്കിലും ജോണെട്ടന്‍ കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി ആന്റപ്പനേയും ഓസേപ്പ്നേയും പിടിച്ച് കെട്ടിച്ചു.... രണ്ട് തല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ല എന്ന തിയറിക്ക് ഇവിടെയും പിഴവ് സംഭവിച്ചിട്ടില്ല... ആദ്യം പെണ്ണുങ്ങള്‍ തമ്മില്‍ ഉള്‍പ്പോരില്‍ നിന്ന് തുടങ്ങി പിന്നീട് രംഗം കുടുംബനാഥന്‍മാര്‍ ഏറ്റെടുത്തതോടെ നാട്ടുക്കാര്‍ക്ക്‌ പൊട്ടിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കി ഈ വന്ന പൂതനകള്‍ കാരണം.... ഞാനാ വലിയവള്‍ എന്ന മൂഡ്ത്തം നിറഞ്ഞ തിരിച്ചറിവ് അറിവില്ലാത്തവരും വിവരമില്ലാത്തവരും ആയ ഈപെണ്ണ്‍ങ്ങളുടെ മത്സരം കാരണം ആ സ്വര്‍ഗ്ഗം പോലെയായിരുന്ന വീട്ടില്‍ മൂന്ന്‍ അടുക്കള പൊന്തി വന്നു.... പിന്നെപ്പിന്നെ സ്വത്ത്‌ ബാകം വക്കലിനായി പെണ്ണുങ്ങള്‍ തമ്മിലുള്ള യുദ്ധം.... ഇപ്പൊ ആ യുദ്ധം കോടതി ഏറ്റെടുത്തതുകൊണ്ട് മൂന്നും മൂന്ന് കൊമ്പത്തായി.... ചോരയുടെ വില എന്തെന്നറിയാത്ത ഈ തേവിടിശ്ശികള്‍ കാരണം ഒരു കുടുംബം അങ്ങ് കട്ടപ്പുറത്ത് കയറി.... കഷ്ടം....

എന്‍റെ വായനക്കാര്‍ കഥ നന്നായി ഗ്രഹിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.... ഇനി നിങ്ങള്‍ പറയൂ ഇവിടെ ആരാണ് ശത്രുക്കള്‍.... നാട്ടുകാരാണോ?... ഒരിക്കലും അല്ല അല്ലേ?..... വീടിന്‍റെ ശരിയായ രീതിയിലുള്ള കെട്ടുറപ്പിന് കയറി വന്ന യുവതികള്‍ക്ക്‌ ഒരു നല്ല പങ്ക് ഉണ്ട് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ... നിങ്ങള്‍ തിരഞ്ഞ് നോക്കൂ ഇന്നുള്ള തൊണ്ണൂറ് ശതമാനം കുടുംബങ്ങളിലെയും അശാന്തിക്കും പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ മാനസികമായി ഐക്യം പുരാതനകാലം തൊട്ടേ തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്ത്രീകളുടെ ഭാഗത്ത്‌നിന്ന് മാത്രമാണ്.... എന്താണ് അതിനു കാരണം എന്നത് ഇതുവരെയും ഒരു ശാസ്ത്രത്തിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.... വളരെ വളരെ പണ്ട് അക്ഷരം കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ചിഹ്നങ്ങള്‍ കൊണ്ടായിരുന്നത്രേ ഭാരതത്തില്‍ ആശയം കൈമാറിയിരുന്നത്... അന്ന് പോലും നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ചിഹ്നം കൊടുത്തിരുന്നത് രണ്ട് സ്ത്രീകള്‍ തമ്മില്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നതാണത്രേ..... അന്ന് മുതല്‍ക്ക്‌ തൊട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇപ്പറഞ്ഞതിന് മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്....

ഇന്നുള്ള ഇത്തരം പോക്രിത്തരങ്ങള്‍ സമൂഹം അതിന് അതിന്‍റെതായ രീതിയില്‍ വലിയ വിലയൊന്നും നല്‍കുന്നില്ലേലും, ഇത് കൊണ്ട് വിജയം വരിക്കുന്ന സ്ത്രീകള്‍ ഒരുകാര്യം മനസ്സിലാക്കാതെ പോകുന്നു.... അവരിന്ന് ആരെ തോല്‍പ്പിക്കാനാണോ ഇത്തരം തോട്ടിത്തരങ്ങള്‍ ചെയ്തുകൂട്ടുന്നത് എങ്കില്‍ ഇന്നല്ലേല്‍ നാളെ അവരുടെ മക്കളാല്‍ ഇതിന്‍റെ മുതലും പലിശയും മൊത്തമായിത്തന്നെ തിരിച്ച് കിട്ടും എന്നുള്ളത് നിസ്സംശയം പറയാന്‍ കഴിയുന്ന ഒന്നാണ്..... ഇതിനൊക്കെ കൂച്ച് വിലങ്ങിടുന്ന എതുകൊലകൊമ്പന്‍ വീട്ടില്‍ ഉണ്ടെങ്കിലും രാത്രിയില്‍ ഇവളുമാര് തന്നെ ഇപ്പറഞ്ഞ കൊമ്പ്മടക്കി വെപ്പിക്കുന്ന അവസ്ഥക്ക് ഒരു വലിയ ജനത ഇന്നും സാക്ഷിയാണ്..... മ്... ഇന്നലെന്കില്‍ നാളെ ഇതൊക്കെ മനസ്സിലാക്കി ജീവിതം നയിക്കുന്ന ഒരു നല്ല പെണ്‍പട്ടണത്തെക്കുറിച്ച് നമുക്കും വെറുതെ ആശിക്കാം..... വെറുതെയെങ്കിലും......

2010, ഡിസംബർ 28, ചൊവ്വാഴ്ച

ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും...തുറന്ന് പറയാമല്ലോ, നീലച്ചിത്രം കാണാത്ത മല്ലുവും തണ്ണിയടിക്കാത്ത സായിപ്പും ഭൂമിയില്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഞാന്‍... ഇന്ന് നീലച്ചിത്രവും മദ്യവും മല്ലുവിന് ഒഴിച്ച് കൂടാനാവാത്ത ഒരു അവിഭാജ്യഘടകമായിരിക്കുന്നു ഇപ്പോള്‍.... ഞാന്‍ ഇതുവരേയും ഇപ്പറഞ്ഞ സാധനം കണ്ടില്ല എന്ന് ഏതെന്കിലും യുവകോമളന്‍ നിങ്ങളുടെ മുഖത്ത്‌ നോക്കി പരസ്യമായി പറഞ്ഞാല്‍ അപ്പറഞ്ഞവന് ഒന്നുകില്‍ മാനസികമായി എന്തെങ്കിലും തകരാറോ അല്ലെങ്കില്‍ ശാരീരികമായി മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നമുക്ക് അനുമാനിക്കാം.... അപ്പൊ പറഞ്ഞുവന്നത് നീലച്ചിത്രത്തെപ്പറ്റി...അല്ലെ... ഇന്നുള്ള ഏതൊരുവനും ഇപ്പറഞ്ഞത് വീട്ടിലിരുന്ന് കണ്ട് നെടുവീര്‍പ്പിട്ടോളാന്‍ കഴിഞ്ഞമാസം ആയിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്.... എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് നീലച്ചിത്രം കണ്ട ഷുക്കൂറിന്റെ വിധി എന്നാല്‍ മറ്റൊന്നായിരുന്നു...

അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം...അല്ലറ ചില്ലറ കമ്പ്യൂട്ടര്‍ വച്ച് കൊടുക്കലും കൂടെ പഞ്ചാരയടിച്ചും നടക്കുന്ന പ്രായം... ക്ലാസും പാര്‍ട്ട്‌ടൈം ജോലിയും കഴിഞ്ഞ് കൂട്ടുകാരന്‍റെ കാസറ്റ്‌കടയില്‍ രാത്രി പോയി അന്നത്തെ സംഭവങ്ങളുടെ വിശദീകരണവും പിറ്റേന്നത്തേക്കുള്ള പ്ലാനിങ്ങും നടത്താറുണ്ടായിരുന്നു.... ഒരുനാള്‍ രാത്രി ഒന്‍പത് മണിക്ക് ഞങ്ങള്‍ കടയടക്കാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ബൈക്ക്‌ ചീറിപ്പാഞ്ഞു ഞങ്ങളുടെ മുന്‍പില്‍ വന്നു നിന്ന്... അതില്‍ നിന്ന് ഇറങ്ങിയതോ നമ്മുടെ സാക്ഷാല്‍ കഥാനായകന്‍ ഷുക്കൂറും..... മ് എന്താടാ ഈ നേരത്ത്‌ എന്ന ചോദ്യത്തിന്....എന്തിനും ഷോട്ട്കോഡ്ള്ള കാസറ്റ്‌കടയില്‍, സാധനം കയ്യില്‍ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പുള്ളിക്കാരന്‍ കയറി വന്നത്..... കടക്കാരന്‍ എവിടെനിന്നോക്കെയോ തപ്പിപ്പിടിച്ച് ഒരെണ്ണം കൊടുത്തു....കൂടെ ഷുക്കൂറിന്റെ ഒരു ചോദ്യവും... എങ്ങനെയുണ്ട് സാധനം കൊള്ലാവോ?... ആ കൊള്ളിക്കാം എന്ന മറുപടിയും നല്‍കി ഷുക്കൂറിനെ പറഞ്ഞ് വിട്ടു... എ ഗ്രേഡോടെ പാസായ ഒരു വിദ്യാര്‍ഥി അവന്‍റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നത് പോലെ വാങ്ങി സിഡിയിലേക്ക് ആഞ്ഞ് ഒന്ന് നോക്കി വളിച്ച ഒരു ചിരിയും ചിരിച്ച് വന്നതിന്റെ ഇരട്ടിസ്പീഡില്‍ തരിച്ച് പോയി,... ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും....

പിറ്റേന്ന് രാവിലെ ക്ലാസിലേക്ക്‌ പോകുന്നവഴി ഷുക്കൂര്‍ അങ്ങാടിക്കണ്ട പരിചയംപോലും നടിക്കാതെ ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു... ഞാന്‍ നടന്നു കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ ഷുക്കൂറിന്റെ ബൈക്ക്‌ കടയുടെ മുന്‍പില്‍ത്തന്നെ നില്‍ക്കുന്നുണ്ട്.... എന്താ കാര്യം എന്നറിയാന്‍ കടയില്‍ കയറിയപ്പോള്‍ ചെയറില്‍ വിഷണ്ണനായി ഇരിക്കുകയാണ് ഷുക്കൂര്‍.. അടുത്ത്‌ മൂക്കത്ത്‌ വിരലും വച്ച് കടക്കാരനും... എന്തോ പന്തികേട് തോന്നി എനിക്ക്... എന്താടാ പ്രശ്നം എന്ന് ചോദിച്ചതിന് ഷുക്കൂര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ആകെ ഐസായിപ്പോയി....

ഷുക്കൂറിന്റെ ബാപ്പ അന്ത്രുട്ടിക്ക രണ്ട് നാള്‍ക്ക് മുന്‍പാണ് ബഹറിനില്‍ നിന്ന് വന്നത്....പുള്ളി അപ്പോഴത്തെ വരവിന് നാട്ടില്‍ ഇതുവരെ കാണാത്ത സോണിയുടെ പത്ത്‌ സിഡിയിടുന്ന ഒരു വലിയ ഒരു ഹോം തിയ്യറ്റര്‍ കൊണ്ട്വന്നിരുന്നു... ടൈറ്റാനിക്ക്‌ സിനിമ രാത്രി കണ്ടോണ്ടിരിക്കുമ്പോള്‍ ആണ് ഇപ്പറഞ്ഞ ഷുക്കൂറിന്‍റെ മനസ്സില്‍ ഇബ്‌ലീസ് കയറി പുള്ളിക്കാരന്‍ മൈക്കിള്‍ജാക്സന്റെ ട്ടൈന്‍ജറസ്സ് എന്ന പാട്ടുപാടിയത്... ഇത്ര വലിയ സംഭവത്തില്‍ ഒരു 'ബ്ലൂ' കണ്ടാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നലാണ് പാതിരാത്രിക്ക് ശുക്കൂറിനു കടയില്‍ വരാന്‍ പ്രേരിപ്പിച്ചതും, കടക്കാരന് , യമകണ്ടന്‍ സായിപ്പ്‌ ഒരു കിളുന്ത് പെണ്ണിനെ തറ പറ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന സിഡി കൊടുക്കാന്‍ തോന്നിച്ചതും.....

രാത്രി വളരെ വെഴുകിയാണ് ഷുക്കൂറിന്റെ മതാശ്രീയും പിതാശ്രീയും അവരുടെ മുറിയിലേക്ക്‌ പോയത്... ആ തക്കം നോക്കി ഷുക്കൂര്‍ നമ്മുടെ സായിപ്പിനെ അങ്ങ് ഇട്ട് കാണാന്‍ തുടങ്ങി... സാധാരണ സിനിമകള്‍ കാണുന്നത് പോലെ ഇപ്പറഞ്ഞ സാധനത്തിന് നന്ദിപ്രകാശനം മുതല്‍ സംവിധായകന്‍ ആരാണെന്ന് വരെയുള്ള സീനൊന്നും കാണത്തില്ലല്ലോ... പഠനം തുടങ്ങി, ഷുക്കൂര്‍ അതുകണ്ട് പഠിപ്പും തുടങ്ങി... എന്തോ ഷുക്കൂറിന്റെ കഷടകാലത്തിനോമറ്റോ കണ്ട്കൊണ്ടിരിക്കുമ്പോള്‍ എപ്പോഴോ ഉറക്കം ഇബലീസിന്റെ രൂപത്തില്‍ വീണ്ടും വന്നുകയറി... ഇത്തരം നൂതന സാങ്കേതികവിദ്യയുള്ള മോഡലായ സോണി ഡിവിഡി പ്ലെയറില്‍ റീപ്ലേ എന്ന ബട്ടന്‍ ഓണായി വച്ചത് ഈ കൊണാപ്പന്‍ കണ്ടില്ല എന്ന് തന്നെ പറയാം.... സായിപ്പ്‌ മദാമ്മയെ പഠിപ്പിച്ചത് തന്നെ വീണ്ടും വീണ്ടും റിവിഷന്‍ക്ലാസ് എടുപ്പിച്ചു കൊണ്ടേയിരുന്നു(ഏതു?)....ഷുക്കൂറാണെങ്കിലോ പോത്തുപോലെ ഈ ടീവിയുടെ മുന്നില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു....

രാവിലെ ഉറക്കത്തില്‍ നിന്ന് കണ്ണ് തിരുമ്മി വന്ന ഷുക്കൂറിന്റെ മാതാശ്രീ ടിവിയില്‍ നടക്കുന്ന റിയാലിറ്റിഷോ കണ്ട് ''എന്‍റെ ബദരീങ്ങളെ'' എന്ന് വലിയ വായില്‍ വിളിച്ച് വന്നവഴി റൂമിലേക്ക്.. തിരിച്ച് പിതാശ്രീയുമായി വന്നു മകന്റെ തനികൊണം അങ്ങ് പച്ചക്ക് കാണിച്ച് കൊടുത്തു തള്ള..... ഇംഗ്ലണ്ടിന്‍റെ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ്‌ബെക്കാമിന്റെ ഫ്രീക്കിക്കിനെ അനുസ്മരിപ്പിക്കുന്ന വിധം അന്ത്രുട്ടിക്ക കിടന്ന് കൂര്‍ക്കം വലിക്കുന്ന ഷുക്കൂറിനെ വെറും ഒരു ഫുട്ബോള്‍ കണക്ക്‌ ഒരു കിക്ക്!! കൂടെ നല്ല നാല് തെറിയും..... ഷക്കീലച്ചേച്ചിയുമായി സ്വപ്നത്തില്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്ന ഷുക്കൂര്‍ ഗോള്‍ ആയപ്പോള്‍ ആണ് ഞെട്ടി ഉണര്‍ന്നത്....''എന്താടാ കള്ളനായ്യി ഈ കാണുന്നത്'' എന്ന തെറിയും കൂടെ ഒരു വീക്കും നമ്മുടെ അന്ത്രുക്ക.. അപ്പോഴാണ്‌ ഷുക്കൂറിന് പരിസരബോധം വന്നതും ടീവിയിലേക്ക് ഒന്ന് നോക്കിയതും....പിന്നെ അങ്ങോട്ട്‌ ഒരു സഞ്ചാരം ആയിരുന്നു അമളി പറ്റിയ ഷുക്കൂറിന്.... അതുവരെ ഉള്ള ഇലട്രിക് സ്വിച്ച് കാണുന്നില്ല...റിമോട്ട് കല്യാണത്തിനും പോയി... എവിടെയോ കിടന്നിരുന്ന ഉടുമുണ്ട് എടുത്ത്‌ എങ്ങിനെയോ ടിവി മൂടി നമ്മുടെ ഷുക്കൂര്‍.... എന്തായാലും ആ സീന്‍ മനസ്സില്‍ ഒന്ന് കണ്ടുനോക്കൂ വായനക്കാരെ .... പാവം ഷുക്കൂര്‍ അല്ലെ??...

നാട്ടിലുള്ള തരുണീമണികളുടെ നല്ല ഭാവി ഓര്‍ത്തോ മറ്റോ, അന്നത്തെ സംഭവത്തിനുശേഷം പെട്ടന്നുതന്നെ അന്ത്രുക്ക ഷുക്കൂറിനെ പിടിച്ച് പെണ്ണ്‍കെട്ടിച്ചു.... അതിനുശേഷം ഷുക്കൂറും ഭാര്യയും ബൈക്കില്‍ വരുന്നത് കാണുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും പറഞ്ഞ് ചിരിക്കുന്ന ഒന്നുണ്ട്... ''ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും വരുന്നുണ്ട്'' എന്ന്...

2010, ഡിസംബർ 26, ഞായറാഴ്‌ച

ഉണ്ണിക്കുട്ടന്‍റെ പെണ്ണുകാണല്‍..ഉണ്ണിക്കുട്ടന്‍റെ അമ്മ വഴുക്കുന്ന മുറ്റത്ത് നിലംപരിശാക്കി വീണതില്‍പ്പിന്നെയാണ് ഉണ്ണിക്കുട്ടന് പെണ്ണ് വേണം എന്ന പ്രസ്താവനയുമായി അച്ചനും അമ്മയും മുന്നോട്ട് വന്നത്... ചുവപ്പുകൊടിയുടെ തണലില്‍ പഞ്ചായത്തില്‍ ഒരു ചെറിയ ജോലി ചെയ്തുവരുന്ന നായര്‍ സന്ധതി ഉണ്ണിക്കുട്ടനെ കറുകപുത്തൂര്‍ അങ്ങാടിയിലുള്ളവര്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു... ക്ഷേത്രത്തില്‍ ദിനവും ദീപാരാധനക്ക് തൊഴാന്‍ പോകുന്ന സമയത്ത്‌ കൂട്ടത്തില്‍ ഉള്ള പെന്മാനസങ്ങളില്‍ തെക്കേലെ അമ്മിണിയുമായി മുട്ടിച്ചെര്‍ന്നു നിന്ന് തൊഴാറുണ്ടു എന്നതൊഴിച്ചാല്‍ ഉണ്ണിക്കുട്ടന് മറ്റൊരു ദുശ്ശീലങ്ങളും ഉണ്ടായിരുന്നില്ല....തന്‍റെ ഇത്തരം സ്വാതന്ത്രത്തിന് കത്തിവക്കുന്ന പ്രസ്താവനയുമായി വന്ന രക്ഷിതാക്കളോട് തനിക്ക്‌ ഇപ്പൊ പെണ്ണ് വേണ്ട എന്ന് പറഞ്ഞു കേണു ഉണ്ണിക്കുട്ടന്‍... നാട്ടിലെ പ്രശസ്ത ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വലിയ വായിലെ വാക്ക്‌ കേട്ട് വിശ്വസിച്ച ഉണ്ണിക്കുട്ടന്‍റെ അച്ചന്‍ ആ അപേക്ഷ തള്ളി എന്ന് മാത്രമല്ല അപ്പോള്‍ തന്നെ അവൈലബ്ള്‍ പിബി വിളിച്ച് കൂട്ടി പെണ്ണ് കാണേണ്ട കാര്യം അവതരിപ്പികയും ചെയ്തു...

'എന്നാ എനിക്ക് ടീച്ചറെ കെട്ടണം' എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച ഉണ്ണിക്കുട്ടന്‍റെ നിര്‍ദ്ദേശത്തെ ശരിവക്കുന്ന രീതിയില്‍ ആയിരുന്നു വീട്ടുകാരും....ഉണ്ണിക്കുട്ടന്‍റെ പെണ്ണ് ടീച്ചര്‍...അത് നല്ല ഒരു കാര്യം ആണെന്ന് ഉണ്ണിക്കുട്ടന്‍റെ അമ്മയ്ക്കും അച്ചനും തോന്നി....എന്തായാലും ചെറിയ ഒരു ജോലിയാണെലും പഞ്ചായത്തിലെ ഒരു അംഗമല്ലേ നമ്മുടെ ഉണ്ണിക്കുട്ടനും....അപ്പൊ ടീച്ചര്‍ തന്നെ ആയാലന്താ? എന്ന ഒരു അഭിപ്രായവും മറ്റുള്ളവരില്‍നിന്ന് ഉണ്ടായി.... ഇനിയിപ്പോ ടീച്ചര്‍മ്മാരെ എവിടെ നിന്നും ഒപ്പികും എന്ന പ്രതിസന്ധിയില്‍ ആയി വീട്ടുകാര്‍...അവന്‍റെ ഒരു ആശയല്ലേ അപ്പൊ അങ്ങിനെമതി എന്ന ഉണ്ണിക്കുട്ടന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് വീട്ടുകാരും കുടുംബക്കാരും ടീച്ചര്‍മ്മാരെത്തപ്പി ഇറങ്ങി.....അന്നൊക്കെ ഉണ്ണിക്കുട്ടന്‍റെ നാട്ടിനപ്പുറത്തുള്ള കൂറ്റനാട് എന്ന നാട്ടില്‍ നല്ല തരുണീമണികള്‍ ഉള്ള കാലം... ഉണ്ണിക്കുട്ടന്‍റെ ബന്ധുവിന്‍റെ നിര്‍ദ്ധേശത്താല്‍ അവിടെ നായര്കുടുംബത്തിലെ മൂന്നാമത്തെ സന്ധതിയെപ്പോയി കണ്ടു നമ്മുടെ ഉണ്ണിക്കുട്ടന്‍.... ആദ്യകാഴ്ചയില്‍ത്തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ട ഉണ്ണിക്കുട്ടനും വീട്ടുകാരും തിരിച്ച് പോരുമ്പോള്‍ പെണ്ണിന്‍റെ അയല്‍വാസിയില്‍ നിന്നും വന്ന കമന്റ് കേട്ട് അന്തംവിട്ടു പോയി... പെണ്ണ് ഒരു പെശകാ, അമ്മയും ഒട്ടും മോശമല്ല....എന്നാല്‍ ആപെശകിനെ നമ്മുടെ ഉണ്ണിക്കുട്ടന് വേണ്ട എന്നതായി ഉണ്ണിക്കുട്ടന്‍റെ അമ്മക്ക്... അത് മുടങ്ങി... അത് കഴിഞ്ഞ് മൂന്ന്‍ മാസത്തിനുള്ളില്‍ കാര്‍ഗ്ഗിലില്‍ നിന്ന് ഒരു പട്ടാളക്കാരന്‍ വന്നു ആ ടീച്ചറെ കെട്ടിക്കൊണ്ട് പോയി...

പിന്നെയങ്ങോട്ട് ഉണ്ണിക്കുട്ടന് പെണ്ണുകാണലിന്റെ ഒരു സീസണായിരുന്നു... ചിലവരെ കുട്ടന് പിടിക്കും അപ്പൊ അവര്‍ക്ക്‌ പിടിക്കില്ല, ചിലവര്‍ക്ക് കുട്ടനെ പിടിക്കും അവരെ കുട്ടനും പിടിക്കില്ല..അങ്ങിനെ പെണ്ണ്കാണാന്‍ നടന്ന് നടന്ന് ഉണ്ണിക്കുട്ടന് മടുത്തു എന്ന മട്ടായി.... ഹൈസ്കൂള്‍ ടീച്ചറില്‍ നിന്ന് തുടങ്ങിയ പെണ്ണുകാണാന്‍ പിന്നീട് യുപി സ്കൂളിലേക്കും അത് പിന്നെ ടി ടി സി യിലേക്കും ഇനിഇപ്പോ ഒരു പെണ്ണ്‍ ആയാലും മതി എന്ന അവസ്ഥയിലേക്കും തന്‍റെ ആദര്ശങ്ങളില്‍ ഇളവ്‌ വരുത്തിക്കൊണ്ട് പെണ്ണുകാണല്‍ ഉര്‍ജിതമാക്കി ഉണ്ണിക്കുട്ടന്‍.... എന്നിട്ടും ഫലമോ തഥൈവ.... അതിലും വലിയ അത്ഭുതം ഉണ്ണിക്കുട്ടന്‍ കണ്ട പെന്മാനസങ്ങളുടെ വിവാഹം എളുപ്പം കഴിഞ്ഞുപോകുന്നു എന്ന ഒരു പ്രതിഭാസം ബ്രോക്കര്‍ കുഞ്ഞാണ്ടി പറഞ്ഞതു കേട്ടാണ് ഉണ്ണിക്കുട്ടന്‍റെ വീട്ടുകാര്‍ക്ക്‌ ബോധ്യമായത്.....എന്തായാലും തിരുമിറ്റക്കോട് പഞ്ചായത്തിനപ്പുറത്ത് ഉള്ള നാഗലശ്ശേരി പഞ്ചായത്തിന്‍റെ പരിധിയിലും പെണ്ണ് തപ്പി.... ഇത് നടക്കുന്ന പോക്കല്ല എന്ന അവസ്ഥയില്‍ ആയി വീട്ടുകാര്‍...എന്നാല്‍ ഉണ്ണിക്കുട്ടന്‍ വിടുമോ?..എന്തായാലും നനഞ്ഞതല്ലേ ഇനിയങ്ങ് മുങ്ങിക്കയറാം എന്ന തീരുമാനത്തില്‍ ഉണ്ണിക്കുട്ടന്‍ ഉറച്ച് നിന്നു...

പലവരെയും ആയി തന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ഉണ്ണിക്കുട്ടന്‍,പ്രശസ്ത മന്ത്രവാദി കിട്ടുണ്ണി ആശാന്‍റെ നിര്‍ദ്ദേശത്താല്‍ ഒരു മുഴുനീള പ്രശനംവെപ്പും അതിന് ക്ഷേത്രങ്ങളില്‍ ചെയ്യാനുള്ള കര്‍മ്മങ്ങളും കഷായത്തിന് കുറിച്ച് തരുന്ന വലിയ ഒരു ചീട്ട് ആശാന്‍ ഉണ്ണിക്കുട്ടന് കൊടുത്തു ചെയ്യിപ്പിച്ചു... എന്നാല്‍ പഞ്ചായത്തിലെ ചില സഹപ്രവര്‍ത്തകര്‍ ഉണ്ണിക്കുട്ടന്റെ മുഖത്തിന് ആണ് പ്രശനം എന്ന് പറഞ്ഞു...മറ്റു ചിലര്‍ വസ്ത്രധാരണത്തില്‍ ഉള്ള പിശകാണെന്ന് പറഞ്ഞു.... എന്തോ ആശാന്‍റെ മന്ത്രവാദത്തിന്‍റെ ബലം കൊണ്ടാണോ മറ്റോ ഇന്ന് ഒരു പെണ്ണ് കാണാന്‍ പോകാം എന്ന അച്ചന്‍റെ വിളികേട്ടാണ് ഉണ്ണിക്കുട്ടന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്... എന്തായാലും ഇതോട്കൂടി തന്‍റെ പെണ്ണുകാണല്‍ അവസാനിപ്പിക്കും എന്ന ഭീഷ്മശപദം എടുത്ത്‌ ഉള്ളതില്‍വച്ച് ഏറ്റവും നല്ല പുതുവസ്ത്രം അണിഞ്ഞ്കൊണ്ട് ഉണ്ണിക്കുട്ടനും വീട്ടുകാരും പെണ്ണുകാണാന്‍ ചെന്നു.....എന്തോ ഈശ്വരാനുഗ്രഹം എന്നുപറയാം, പെണ്ണ് ശരിയായി എന്ന് മാത്രമല്ല പെണ്ണിനെ പെട്ടന്നുതന്നെ കെട്ടിച്ച് വിടണം എന്ന അഭിപ്രായത്തില്‍ ആയിരുന്നു പെണ്ണ്‍വീട്ടുകാര്‍....ആ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും ഉണ്ണിക്കുട്ടന്റെ വീട്ടുകാരും യോജിച്ചു...അങ്ങിനെ വിവാഹം ഉറപ്പിച്ചു... അന്നുമുതല്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സിലും നിറങ്ങള്‍ വരക്കാന്‍ തുടങ്ങി...

മൂന്ന് നാളുകള്‍ക്ക്‌ ശേഷം ജോലികഴിഞ്ഞ് സന്തോഷം നിറച്ച മുഖംകൊണ്ട് വീട്ടിലേക്ക്‌ കയറിവന്ന ഉണ്ണിക്കുട്ടന്‍റെ വീട്ടുകാരുടെ സങ്കടം ഉള്ള മുഖം ആണ് കണ്ടത്.... കാരണം അന്യേഷിച്ച ഉണ്ണിക്കുട്ടനോട് അമ്മ പറഞ്ഞ ഉത്തരം കേട്ട് കുട്ടന്‍ തളര്‍ന്ന് പോയി... ഉണ്ണിക്കുട്ടന് ഉറപ്പിച്ച പെണ്ണ്, അവളുടെ കാമുകനോടൊപ്പം ഇന്നലെ രാത്രി ഒളിച്ചോടിപ്പോയത്രേ!!.... ഇതല്ലാം കേട്ട് തന്‍റെ വിധി ഇതാണ് എന്ന് കരുതി സമീപത്തുള്ള തോട്ടുവക്കില്‍പോയി ഇരുന്ന് ഉണ്ണിക്കുട്ടന്‍ തന്‍റെ കണ്ണ് നിറച്ചപ്പോള്‍, തോട്ടുവക്കിലെ ഒഴുകുന്ന വെള്ളത്തില്‍ അപ്പോഴും ഇണപിരിയാത്ത രണ്ടു പരലുകള്‍ അവരുടെ സ്നേഹം കൈമാറുകയായിരുന്നു.......
Related Posts Plugin for WordPress, Blogger...