2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

വൈറസ് എന്നെ പഠിപ്പിച്ച പാഠം - ഒന്ന്.



കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എന്റെ വല്ല്യുപ്പാപ്പ എനിക്കു വിലപ്പെട്ട പലവിധ ഉപദേശങ്ങളും തരാറുണ്ടായിരുന്നു....... അതില്‍ ഇപ്പൊള്‍ എനിക്കു അനുഭവത്തില്‍ വന്നത് ഇതുമാത്രമാണ്.. ‘’അരയില്‍ കിടക്കുന്ന അരഞ്ഞാണത്തെ പോലും വിശ്വസിക്കരുത്, അതും ഒരിക്കല്‍ പാമ്പാകും’’ എന്ന്! അതങ്ങനെ തന്നെ സംഭവിച്ചു.... സോഷ്യല്‍ നെറ്റ്‌വര്ക്ക് ആയ ഓര്ക്കുട്ടിനെ വൈറസുകള്‍ ഓടിച്ചിട്ടു റേപ്പ് ചെയ്യുന്നു........മറുവശത്ത് ഫൈസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അവസ്ഥയും മറ്റൊന്നല്ല... എന്തിനേറെ പറയുന്നു, പാവം ഒരു ഐടി മേനേജര്‍ ആയ എന്റെ സര്‍വറില്‍ പോലും വൈറസുകള്‍ കേറിവന്നു വക്കാ വക്കാ പാടി ഡാന്സ്‌ കളിക്കുന്നു.......ഈ വൈറസ്സുകള്ക്കുമില്ലേ അമ്മയും പെങ്ങളും..??

ഇന്ന് നമ്മുടെ ലോകത്ത് കണ്ടുപിടിച്ച നൂതന സാങ്കേതികവിദ്യകള്‍ എല്ലാം മനുഷ്യന് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രയോജനം ചെയ്യുന്നവയാണ്.. പണ്ടു ഗള്ഫില്‍ ജോലിചെയ്യുന്ന എന്റെ ഉപ്പാനെ ഒന്ന് വിളിക്കാന്‍ കറുകപുത്തൂരിലെ മോഹനേട്ടന്റെ പബ്ലിക്ക് ബൂത്തില്‍ നിന്ന് മിനിറ്റിനു നാല്പ‍ത്തിഅഞ്ചു രൂപ കൊടുക്കേണ്ടി വന്ന ഹതഭാഗ്യനായ മകനായിരുന്നു ഈ ഞാന്‍... ഇന്നോ ഒരു ചില്ലിക്കാശുപോലും ചെലവില്ലാതെ കണ്ടുകൊണ്ട് വീട്ടുകാരുടെ തെറി ഗള്ഫി്ല്‍ നിന്നും കേള്ക്കുന്ന ആളും ഈ ഞാന്‍ തന്നെ... അപ്പൊപ്പിന്നെ ഈ ടെക്നോളജിയുടെ വളര്ച്ച എത് വരെ എത്തി എന്ന് നോക്കൂ.......

ഇത്തരം സാങ്കേതികവിദ്യകളെ തകര്ക്കാന്‍ ശ്രമിക്കുന്നവരെ നമ്മള്‍ എന്ത് ചെയ്യണം? എന്ത് പേരിട്ട് വിളിക്കണം ഇവമ്മാരെ? നിങ്ങള്‍ തന്നെ പറയൂ.... അല്ലെങ്കിലും നടുവിരലിന്റെ വലുപ്പം ചെറുവിരലിന് കണ്ടൂടല്ലോ!!! ഗൂഗിള്‍ അരിക്കാശുണ്ടാക്കുന്നത് പാവം പട്ടിണിപ്പാവങ്ങളായ മൈക്രോസോഫ്റ്റിന് കണ്ടൂടാ, ഞാന്‍ നന്നാവുന്നതോ എന്റെ കുടുംബക്കാര്ക്ക് കണ്ണെടുത്താല്‍ കണ്ടൂടാ.....അങ്ങിനെ അങ്ങിനെ പോകുന്നു കാര്യങ്ങള്‍...... പക്ഷെ ഇതുകൊണ്ടൊക്കെ കാശ് ഉണ്ടാക്കുന്നതോ, നല്ല മൂത്ത ഇനം ആന്റിവൈറസ് കമ്പനികളും. അതും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന നമ്മളെപ്പോലെയുള്ള ഈ പാവങ്ങളുടെ കൈയ്യില്‍ നിന്നും... ഉവ്വ്‌ ഉവ്വേ..... നടന്നത് തന്നെ!!!

ആയതിനാല്‍ സുഹൃത്തേ എനിക്കു നിങ്ങളോട് പറയാനുള്ള ഉപദേശം ഇതുമാത്രമാണ്‌.....വീട്ടില്‍ കറണ്ട് ഉണ്ടെങ്കിലും ഇരുട്ടത്ത് കുറച്ചു നേരം കഴിയാന്‍ ശ്രമിക്കുക...നമ്മുടെ കെ എസ് സി ബിയാ.. നാളെയോ മറ്റോ ഇവമ്മാര് ഇതിട്ടേച്ചു പോയാല്‍ നാം വായും പൊളിച്ചു ഇരിക്കത്തെ ഉള്ളൂ..... അതുപോലെ തന്നെ ഈ ടെക്നോളജിയുടെ കാര്യത്തിലും....... ഉണ്ടാകുമ്പോള്‍ അതുകൊണ്ടു അങ്ങ് ആര്മാദിക്കുക, ഇല്ലെങ്കിലോ, ഞങ്ങള്‍ ഈ നാട്ടുകാരല്ലേ എന്ന രീതിയില്‍ ഓരം ചേര്ന്നങ്ങ് നില്ക്കുക.... അത് തന്നെ ഉള്ളൂ ഇപ്പൊ ഒരേ ഒരു പോംവഴി..............................


സുന്ദരിക്കൂട്ടം.....



അബുദാബിയില്‍ വന്നാല്‍ നിങ്ങള്ക്ക് ഫിലിപ്പിന്സ്‌, ലെബനീസ് പെണ്ണുങ്ങളെയും നല്ല മുഴുത്ത ഇനം അറബിപ്പെണ്ണ്ങ്ങളെയും കാണാം.. അപ്പൊപ്പിന്നെ ദുബായില്‍ ചെന്നാലോ ലോകത്തെ എല്ലാ തറ ഐറ്റംസിനെ അവിടെയും കാണാം.. എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തിലെ സുന്ദരികളായ മലയാളിക്കൊച്ചുങ്ങളെ കാണാന്‍ കൊതിയുണ്ടങ്കില്‍ അത് കൂട്ടത്തില്‍ തന്നെ പോകണം. എന്ത് കൂട്ടം, ഏതു കൂട്ടം എന്നൊക്കെ ചോദിച്ചാല്‍ എന്താ ഞാന്‍ പറയാ.....!!!

www.koottam.com എന്നാണത്രെ ഈ സാധനത്തിന്റെ പേര്. രണ്ടു വര്ഷമായി സജീവമായി ഞാന്‍ ഇതിലും ഉണ്ട്... ഞാന്‍ ഉണ്ടെന്നറിഞ്ഞിട്ടാ മേലാ പത്ത് പതിനയ്യായിരം പെണ്ണുങ്ങളും കൂടെ ഉണ്ട്...അതില്‍ അശ്വതി,ഭരണി തുടങ്ങി............രേവതി വരെ നൂറ്റിയമ്പതോളം സുന്ദരികള്ക്ക് മാത്രം എന്നെ ഫോളോ ചെയ്തോളാന്‍ ഞാന്‍ അനുമതി കൊടുത്തിട്ടുമുണ്ട് മ്ഹും! ഞാന്‍ ആരാ മോന്‍!! .ഹവ്വവര്‍ അപ്പൊള്‍ കാര്യത്തിലേക്ക് കടക്കാം...ഏതു സാധനം ഉണ്ടാക്കിയാലും അതിനും ഉണ്ടായിരിക്കില്ലേ ഒരു തന്തയും തള്ളയും?
അതെങ്ങനെയാ നാടുമുഴുവനും ഉള്ള ലേഡീസ് കോളേജുകള്ക്ക് മുന്നില്‍ വായിനോക്കി നിന്ന് അന്നെത്തെ ടേണോവര്‍ മുട്ടിച്ചു വീട്ടിവന്നു അന്നത്തിനു മുന്പില്‍ ഇരുന്ന് വെട്ടിവിഴുങ്ങുമ്പോള്‍ അതെങ്ങനെ ഉണ്ടായി അതല്ലങ്കില്‍ എങ്ങിനെ വന്നു എന്നൊന്നും ചിന്തിക്കാത്തവരോടാണല്ലോ മാതാവേ എന്റെ ഈ ചോദ്യം !!!!

സോറി സോറി.....കൈവിട്ടു പോകുന്നു ഞാന്‍..അപ്പൊ പിന്നെ കാര്യത്തിലേക്ക് കടക്കാം. ‘കൂട്ടം’ എന്ന ഡൊമൈന്‍ ഉണ്ടാക്കിയവര്‍ ഉറക്കത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇന്ന് കേരളത്തിലെ യുവാക്കളില്‍ ഇത്രയ്ക്കു തരംഗം
(തൊരംങ്കം വക്കുന്നവരും കുറവല്ല) സൃഷ്ടിക്കാന്‍ കഴിയും ഇതെന്ന്. ശരിക്കും പറഞ്ഞാല്‍ അബുദാബിയിലെ അല്‍-വഹദാ മാളില്‍ പോയി വന്ന പോലെയാ കൂട്ടത്തില്‍ ഒന്ന് കേറി നിരങ്ങി വന്നാല്‍..... അല്ല പിന്നെ!! എന്തുമാത്രം ഐറ്റംസുകളാ...എനിക്കു ഇപ്പോഴും സംശയം, ഇതിനുമാത്രം കഴിവും വെവരോം ഉള്ള പെണ്ണുങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്നാണ്!!!. കവിയത്രികള്‍,കഥാകാരികള്‍ എന്നുവേണ്ട ലോകസുന്ദരികള്‍ വരെ ഉണ്ട് ഇതില്‍. ഇനി ഇവളുമാരൊക്കെ ഉള്ളതോ മറ്റോ ആണോ!!

നിങ്ങള്‍ ഒന്നറിയണം, ആയിരക്കണക്കിനു സുന്ദരികളായ ആരാധികമാരെ ഒരു സമയത്ത് ഈറന്അണിയിച്ചിട്ടു കടല്‍ കടന്നുവന്ന വ്യക്തിയാണ് ഞാന്‍. സെലിബ്രെറ്റിയായ എനിക്കും മരുഭൂമിയില്‍ ഒരു മരുപ്പച്ചയായി മാറുന്നതും ഈ സോഷ്യല്‍ നെറ്റുവര്ക്ക് തന്നെ . ഇനി എന്തോരോക്കെ ആയാലും ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ച ആ ഗള്ഫ്മലയാളി ആരായിരുന്നാലും ആദ്യേഹത്തിന് കൂട്ടത്തിന്റെ ഒരു ഉപഭോക്തതാവ് എന്ന നിലയില്‍ എന്റെ വക കിടക്കട്ടെ ഒരു നൂറുമാര്ക്ക് ...


2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

സല്മാക്കൊരു പ്രേമലേഖനം...




പ്രിയപ്പെട്ട സല്മാക്ക്,

അങ്ങിനെ വിളിക്കാന്‍ ആജീവാനന്ത വിലക്ക് ഉണ്ട് എന്നറിയാമെങ്കിലും ഞാന്‍ വിളിച്ചോട്ടെ പ്രിയപ്പെട്ടവളെന്ന്.... അല്ലെങ്കിലും നീ എന്നെ മറന്നാലും ഈ മരുഭൂമിയില്‍ നിന്നെ മാത്രം ഓര്ത്തു കഴിയുന്ന ഒരാള്‍ അങ്ങിനെ വിളിച്ചാല്‍ എന്താ തെറ്റ്?. എന്നും ഈ അബുദാബിയിലെ മരുഭൂമിയിലൂടെ കാറോടിച്ചു പോകുന്ന സമയത്ത് ഇണപിരിയാതെ നില്ക്കുന്ന ഒട്ടകങ്ങളെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്, അത് നീയും ഞാനും ആയെങ്കില്‍ എന്ന്.

അന്ന് നീ തയ്യല്ക്കടയില്‍ ടൈലറിംഗ് ഗേള്‍ എന്ന പേരില്‍ ഒരു കട്ട്പീസായി വിലസുന്ന കാലം!. അത് വഴി പോകുമ്പോള്‍ നിന്റെ മുഖത്ത് നോക്കി പ്രേമത്തോടെ പുഞ്ചിരിക്കുമ്പോളൊക്കെ കൂര്ത്ത സൂചി കാട്ടി നീ എന്നെ ഭയപ്പെടുത്താറുള്ള കാര്യം ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല. എന്റെ പ്രേമത്തിന്റെ വില്ലനായ ആ സൂചിയും നീയും ഒന്ന് വളയാന്‍ ഞാന്‍ എത്ര പ്രാര്ത്ഥിച്ചിട്ടും സൂചി മാത്രമേ വളഞ്ഞുള്ളൂ എങ്കിലും നിന്നോടുള്ള എന്നിലെ ഇഷ്ടത്തിന് ഒട്ടും കുറവ് വന്നിട്ടില്ല... ആ ഇഷ്ടം നിന്നെ അറിയിക്കാന്‍ നമ്മുടെ തെക്കേലെ മാര്ക്കറ്റിംഗ് പഠിക്കുന്ന വാറു എന്ന് വിളിക്കുന്ന ഉണ്ണിയെ നിന്റെ അടുത്തേക്ക് വിട്ടപ്പോള്‍ നീ അവനോട് എന്നെപറ്റി എന്താണ് പറഞ്ഞത്? “ഒരു കൂലിം വേലയും ഇല്ലാതെ നടക്കുന്ന ആ വായ്നോക്കിയെ ആരു പ്രേമിക്കും എന്ന്’’ അല്ലെ!!. ഇന്ന് ഞാന്‍ ഇവിടെ ഷെയ്ക്കിന്റെ സെക്രട്ടറിയാണ്.മാസം ലക്ഷങ്ങളാണ് ഞാന്‍ നിനക്ക് വേണ്ടി ഇവിടെ സമ്പാദിക്കുന്നത്....അത് നീ ഓര്ക്കാറുണ്ടോ സല്മാ!!!

നിനക്കറിയോ! ഇവിടെ 136 അടിയില്കൂടുതല്‍ വെള്ളം നിറഞ്ഞുനില്ക്കുന്ന മുള്ളപ്പെരിയാറു പോലെയുള്ള അറബിപ്പെണ്ണ്ങ്ങ്ളാണു എനിക്കുചുറ്റും റോന്തുചുറ്റുന്നത്..ഇന്ന് ഞാന്‍ ഒന്ന് മൂളിയാല്‍ അവളുമാരെന്നെ എടുത്ത്‌ വണ്ടിയിലേക്കിടും. എന്നിട്ടും ഞാന്‍ മൂളാതെ എന്റെ പാതിവൃത്യം കാത്തു സൂക്ഷിക്കുന്നത് ആര്ക്ക് വേണ്ടിയാ? നിനക്ക് വേണ്ടിയല്ലേ! അത് നീ മറക്കരുത് സല്മാ.. നീ മറക്കരുത്..........

ഇന്ന് ഞാന്‍ ഇവിടെ വെയ്റ്റ് ചെയ്യുന്നത് നിന്റെ ആ മൂളല്‍ കേള്ക്കാന്‍ മാത്രമാണ്. നീ ഒന്ന് മൂളിയാല്‍ മതി , എന്റെ പ്രണയം പൂര്ത്തീകരിക്കാന്‍ വേണ്ടി നമ്മുടെ എയര്‍ഇന്ത്യാ എക്സ്പ്രസ്സില്‍ കയറി ടേബിള്ടോപ്പ്‌ എന്ന് പേരുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ സാഹസികമായി ഞാന്‍ ഇറങ്ങും.
അങ്ങിനെയെങ്കിലും നിന്നോടുള്ള പ്രണയം നിന്റെ മുന്നില്‍ ഞാന്‍ തെളിയിക്കും....

തെളിഞ്ഞ നീലാകാശമുള്ള ദിവസങ്ങളില്‍ നമ്മുടെ റബ്ബര്തോട്ടത്തിലൂടെ കൈകോര്ത്ത് നമുക്ക് നടക്കാം... വേണമെങ്കില്‍ നിനക്ക് കുറച്ചു പിള്ളേരേം പ്രസവിക്കാം... ഇതൊക്കെ ഇനി നീ വിചാരിച്ചാലെ നടക്കൂ. ആയതിനാല്‍ നിന്റെ ഭാഗത്ത്‌ നിന്ന് ഒരു നല്ല അനുരഞ്ജനതീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്....

നിന്റെ പ്രിയപ്പെട്ട മുത്ത്,
ബാപ്പുട്ടി.
അബുദാബി.




2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

പട്ടിയെ അയച്ചാല്‍ പൂച്ചയെ കിട്ടും!!....



ഏതു പാര്ട്ടിക്കാര്‍ മാറി മാറി നീന്തി നെരങ്ങി ഭരിച്ചാലും ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഗതി ഇങ്ങനെക്കയാ.... ‘’പട്ടിയെ അയച്ചാല്‍ പൂച്ചയെ കിട്ടും’’. അല്ലെങ്ങില്‍ രണ്ടു നേരം ഈശ്വരനെ വിളിച്ചു കഴിയുന്ന അമ്പലവാസിയായ മങ്കൊമ്പ് അനില്കു്മാറിനും ഫാമിലിക്കും കര്ത്താവിന്റെ വെളിവാട് തപാല്‍ വഴി വരേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ?എന്നാല്‍ അതും വന്നു!. കല്യാണം കൂടാനും കഴിഞ്ഞില്ല...കൃസ്തുമത ഗ്രന്ഥങ്ങള്‍ വെറുതെ കിട്ടുകയും ചെയ്തു. ഇനിയിപ്പൊ ആളെ കിട്ടാഞ്ഞിട്ടു മതപരിവര്ത്തനം എന്നതിന്റെ പുതിയ മാര്ക്കറ്റിംഗ് രീതിക്ക് കര്ത്താവ്‌ തന്നെ നേരിട്ട് ഇടപട്ട് തപാല്‍ വകുപ്പുമായി അലൈന്സ് ആയൊ!! ആവോ! എനിക്കറിയാമ്മേലെ...

ഈ ദുരവസ്ഥക്ക് കാരണക്കാരായവരെപറ്റി അനില്കുമാര്‍ പറയുന്നത് ഇങ്ങനെ: രാജസ്ഥാനിലെ ഉദൈപൂരില്‍ നിന്നും തന്റെ മാതൃസഹോദരി ഉഷശശിധരന്പിള്ള അവരുടെ മകളുടെ കല്യാണക്കത്ത് കഷ്ടകാലസമയത്ത്‌ തപാല്‍ വഴി അയച്ചു(പാവം ഉഷെച്ചി). നാട്ടില്‍ ബന്ധുക്കള്ക്ക് സപ്ലെ ചെയ്യാന്‍ 25 വിവാഹ ക്ഷണക്കത്തുകള്‍ പേക്ക്‌ ചെയ്തു അനില്കു്മാറിന്റെ പേരില്‍ റജിസ്റ്റേടായാണ് ആ പാവം അയച്ചത്... രാവിലെ പോസ്‌്റ്ാമാന്‍ കൊണ്ടുവന്ന കവര്‍ തുറന്നു നോക്കിയ അനില്‍ ചിരിച്ചു നില്ക്കുന്ന കര്ത്താവിനെ കണ്ട് മാതാവേ!! എന്ന് വിളിച്ചുപോലും!. അതിലോ, പുള്ളിക്കാരന്‍ അയച്ച ബാലരമ പോലുള്ള കുറെ ബുക്കുകളും..... ഭയങ്കരന്മാരല്ലേ?! എന്റെ റിലൈന്സ് ചെക്കുകള്ക്ക് പകരം പ്ലേബോയ്‌ വരുന്നതിന്റെ കാരണം ഇപ്പോഴല്ലേ എനിക്ക് പിടികിട്ടിയത്.

നാടുകാര്‍ ഇതൊക്കെ അറിഞ്ഞ സ്ഥിതിക്ക് അനിലും കുടുംബവും ആലപ്പുഴ പോസ്റ്റല്‍ ഡിപ്പാര്ട്ട്മെന്റിലെ സൂപ്രണ്ടിന് പരാതി കൊടുത്തിട്ടുണ്ട്.... പരാതിയില്‍ ഇനി കര്ത്താവിനെതിരെ നടപടി ഉണ്ടാവുമോ ആവോ !! അതൊക്കെ നടന്നത് തന്നെ...നമ്മുടെ തപാലല്ലേ, കൊളം എത്ര കണ്ടതാ.............. അതൊക്കെ ഈ അനില്കുമാറിനുണ്ടോ അറിയുന്നു.....ഇനി ഇപ്പോ എന്നാ പറയാനാ.... കല്യാണം കൂടാന്‍ കഴിയാത്തതു കാരണം അനില്കുമാറും..... ക്ഷണം ലഭിക്കാഞ്ഞതില്‍ അതിയാന്റെ ബന്ധുക്കളും വിഷമത്തിലാണ്.. എന്തോക്കെയായാലും നല്ലൊരു രാജസ്ഥാനി ഫുഡ്‌ അല്ലെ കളഞ്ഞു കുളിച്ചത് ഈ മാക്രികള്‍ കാരണം..... അതൊക്കെ തപാല്‍വകുപ്പിനും ഇത് വായിക്കുന്ന നിങ്ങള്ക്കും പറഞ്ഞാല്‍ മനസ്സിലാവുമോ? ഹല്ല പിന്നെ!





ജീവിതത്തിലെ നടീനടന്മാര്‍......



മമ്മുക്കയും,ലാലേട്ടനെയും അറിയാത്ത മലയാളികള്‍ ഉണ്ടാവാതിരിക്കുകയില്ല അല്ലേ!. ജീവിതത്തിന്റെ നല്ല മുല്യം നല്കുന്ന കഥാപാത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച മറ്റൊരു നടന്മാരും മലയാളത്തില്‍ ഇപ്പൊ ഇല്ല(പ്രിഥ്വിരാജ് ക്ഷമിക്കണം,നിങ്ങള്‍ കുട്ടിയാണ് ... ആദ്യം പോയി അഭിനയം പഠിക്ക്) എന്ന് തന്നെ പറയാം...എന്നാല്‍ അവര്‍ നമുക്ക് തന്ന ആ നല്ല വേഷങ്ങള്‍ എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തില്‍ പകര്ത്താന്‍ നാം ശ്രമിച്ചിട്ടുണ്ടോ ? അവരുടെ സിനിമകള്‍ കാണും..... കഴിഞ്ഞാല്‍ പിന്നെ നാമത് മറക്കും..... എന്നാല്‍ അത് പോരാ.....ജീവിതത്തില്‍ ആ കഥാപാത്രങ്ങളെ ഉള്കൊള്ളാന്‍ കഴിഞ്ഞാല്‍ നാം പകുതി വിജയിച്ചു.

നിങ്ങള്ക്ക് അറിയോ ! നമ്മുടെ ജീവിതവും ഒരു നാടകം ആണ്....നാമും നമ്മുടെ കൂടെയുള്ളവരും അതിലെ ആട്ടക്കാരും......എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കരുത്....ആയിത്തീരുകയാണ് വേണ്ടത്...അഭിനയിച്ചാല്‍ അത് തകര്ച്ചയിലേക്കാണ് പോകുക....നല്ലൊരു ആളാകാന്‍ ഇന്നത്തെകാലത്ത് വലിയ ബുദ്ധിമുട്ടാണ്...(അപ്പൊ നിങ്ങള്ക്ക് തോന്നും എഴുതുന്ന ഇവനെന്നാ പുണ്യാളനോ ? എന്ന്... അത് നിങ്ങളുടെ കണ്ണ് കൊണ്ടു എങ്ങിനെ വേണമെങ്കിലും കാണാം... തറയായോ..കൂതറയായോ എങ്ങിനെയും...)അങ്ങിനെ ആയാല്‍ വിജയിച്ചു....നുറു നന്മ ചെയ്താലും വന്നു പോയ ഒരു പിശകില്‍ പോലും അതുവരെ നിലനിര്ത്തിയത് നഷ്ടപ്പെടും....ആയതിനാല്‍ ഇനിയെങ്കിലും നമുക്ക് നല്ല കഥാപാത്രങ്ങള്‍ ആയിത്തീരാം.......


2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ഇണ



അവളെന്നെ പുല്കാതെ ഉണരാന്‍ മടികാണിക്കുന്ന എന്നെ......
ഉണര്ത്തുവാന്‍ അവള്‍ എന്നരികില്‍ വന്നു.......

മെല്ലെന്റെ മാറിലേക്ക് ചാഞ്ഞവള്‍ വിരലുകളാല്‍ കവിളില്നുള്ളി.....
കാച്ചിയ എണ്ണയാല്മൂടിയ മണമുള്ള കാര്ക്കുന്തലുകള്ക്കിടയിലുടെ
കൈവിരലാല്‍ ഞാന്‍ അവളുടെ പുറത്ത്‌ വാല്ത്സ്യായനചിത്രം വരച്ചു......

പിന്നെ അവളിലെ നാണം എന്ന കിളിവാതില്‍ മെല്ലെ ഞാന്‍ തുറന്നപ്പോള്‍......
കവിളില്‍ തലോടി അവളുടെ അധരം നുകര്ന്നപ്പോള്‍.....
അവളിലെ പെണ്ണന്ന വികാരത്തെ ഞാന്‍ നേരില്‍ കണ്ടു.....

പരസ്‌പരം വിവസ്ത്രരാക്കി പുണര്ന്നു മെത്തയില്‍ അലിഞ്ഞതില്പിന്നെ.......
അവളുടെ ദീര്ഘനിശ്വാസങ്ങള്ക്ക് ഒരു കടല്ത്തിരയുടെ ശക്തിയുണ്ടായിരുന്നു....

ഞാന്‍ എന്ന തീരത്തെ വിഴുങ്ങാനുള്ള ശക്തി...........

പട്ടിണിയുടെ പതിമൂന്നു വര്ഷങ്ങള്‍, ഉപ്പ പറഞ്ഞ കഥ....



കുട്ടിയായിരിക്കുമ്പോള്‍ ഉപ്പ ഗള്ഫില്‍ നിന്നും വന്നാല്‍ എന്നെ മടിയിലിരുത്തി അവിടെനിന്ന് കൊണ്ടുവന്ന കളിക്കൊപ്പും തന്ന് എന്നും കൊഞ്ചിക്കാറുണ്ടെന്നും പിന്നീട് തിരിച്ചു പോകുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് കരയാറുണ്ടെന്നും ഉമ്മ മക്കളായ ഞങ്ങളോട് പലപ്പോഴും വേദനയോടെ പറയാറുണ്ടായിരുന്നു..... അന്നൊക്കെ ഉപ്പ എന്നാല്‍ വെറും ഒരു അഥിതി മാത്രമായിരുന്നു എന്റെ മനസ്സില്‍..... പിന്നിട് പ്രായമേറുന്തോറും ഉപ്പ എന്ന രൂപത്തിനു മനസ്സില്‍ ഭയവും ബഹുമാനവും രൂപം കൊണ്ടു. ആ പേടിയില്‍ നിന്ന് അതിരറ്റ സ്നേഹം തോന്നിത്തുടങ്ങിയത് ഗള്ഫില്‍ വന്നു ഉപ്പാനോടൊപ്പം കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആണ്....ഉപ്പ എന്നതിനപ്പുറം.... ഒരു പാവപ്പെട്ട മനുഷ്യന്‍.... ആര്ക്കും ഒരു തെറ്റ് ചെയ്യാത്ത.... ആരോടും വെറുപ്പോ വൈരാഗ്യമോ വച്ച് പുലര്ത്താത്ത മകനായ എനിക്ക് പോലും ഇല്ലാത്ത നല്ലൊരു വ്യക്തിത്വം.....

കഴിഞ്ഞ കാലത്തെക്കുറിച്ച് ഉപ്പ പറയുമ്പോളെല്ലാം ഉപ്പാടെ കണ്ണ് നിറയാറുള്ളത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.....ബാല്യം സ്നേഹം എന്താണെന്നറിയാതെ വളര്ന്നു .... കൌമാരം ഉപ്പ പോലും അറിയാതെ കടന്നു പോയി..... വിവാഹം കഴിഞ്ഞു ഉമ്മാനേം വിട്ട് പ്രവാസം എന്ന മൂടുപടം അണിഞ്ഞ് നീണ്ട ഇരുപത്തിയേഴ് വര്ഷത്തെ മരുപ്പച്ച തേടിയുള്ള യാത്ര....... ഒരു മനുഷ്യന്റെ ജീവിതത്തിന്റെ പകുതിയിലേറെ വര്ഷങ്ങള്‍.... അതും ഈ മരുഭൂമിയില്‍........ ഹൊ!! എനിക്ക് ആലോചിക്കാനും കൂടി വയ്യ!!

ഇപ്പോഴും ഉപ്പ പറയും “ വയ്യ!! പതിമൂന്നാം വയസ്സില്‍ എടുത്ത്‌ വച്ച ഭാരാ...... എന്നാണാവോ ഇതൊന്നു ഇറക്കിവക്കാന്‍ കഴിയാ..’’.... ‘എന്നാ ഇങ്ങള് പോയ്ക്കോളി നാട്ടിലെക്ക്’ എന്നൊക്കെ ഞാന്‍ പറയുമ്പോഴും മരിക്കുന്നത് വരെ പിന്നെ ഞാന്‍ നിന്റെ് മുന്നില്‍ കൈനീട്ടെണ്ടിവരില്ലേ എന്ന മറുപടി എന്നില്‍ ഉപ്പാനെക്കുറിച്ച് ‘’അഭിമാനിയായ പിതാവ്‌’’ എന്ന് മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്നു....

ഇന്ന് ഇപ്പോഴും ഉപ്പാനെ ഇനി ഇവിടെ നിര്ത്തുന്നത് എന്തിനാ!? എന്ന് പലവരും എന്നോടു ചോദിക്കാറുണ്ടങ്കിലും.... അവര്ക്കറിയില്ലല്ലോ, ഉപ്പാക്ക് എന്നെ കാണാതെയും...എനിക്ക് ഉപ്പാനെ കാണാതെയും ഇവിടെ നില്ക്കാന്‍ കഴിയില്ല എന്ന്......

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

മനസ്സ്....


കാത്തിരിപ്പ് !

അതൊരു സുഖവും വേദനയും ആണ്. എന്നാല്‍ കാത്തിരിക്കേണ്ടവര്‍ കാത്തിരിക്കാതെ പോയാലോ..... ? അത് ജീവിതത്തിലെ ഏറ്റവും വലിയ ദുഖവും ആണ്..... അത് മതി നമ്മെ തകര്ക്കാനും തളര്ത്താനും...... ചിരിക്കാനും കൊഞ്ചാനും സമയം ഉണ്ടായിട്ടും ആ സ്നേഹിത എന്നെ കാത്തു നിന്നില്ല... അല്ലെങ്കിലും പണത്തിനു മുന്പില്‍ പരുന്തും നിസ്സഹായനാണല്ലോ.......... പക്ഷെ അന്നും ഇന്നും എന്നില്‍ എനിക്ക് മാത്രം അഹങ്കരിക്കാവുന്ന ഒന്നുണ്ട്......

സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ്........... അത് അവള്‍ അറിയാതെ പോയി......


മഴയെ സ്നേഹിച്ച പെണ്‍കുട്ടി




മഴയെ പോലെയായിരുന്നു അവളും.. അവള്‍ അതീവ സുന്ദരിയാണ്, അവളുടെ ചിരികള്‍ ആര്ക്കും മനം നിറയ്ക്കും. മഴയെ അവള്ക്കും മഴയ്ക്ക് അവളെയും ഇഷ്ടമായിരുന്നു. എന്നും അവള്ക്കു വേണ്ടി മാത്രം മഴ അവളുടെ തൂവല്‍ പൊഴിച്ചിരുന്നു, രാത്രിയില്‍ ആ കൂട്ടുകാരിയെ അവള് എന്നും കാത്തിരിക്കും... നന്നായി വിഷമം പറയും ..മഴ പല ചോദ്യങ്ങള്ക്കും ഉത്തരം തന്ന് തലോടും ... കൂട്ടുകാരിയുടെ നാണത്തോടെ ഉള്ള ചിരി ... കൊതിയാവുന്നു .... എല്ലാവര്ക്കും കുളിമ്മ മാത്രം നല്ക്കുന്ന മഴ സുന്ദരി കുട്ടി ആയി മാറിയെങ്കില്‍ എന്ന് അവള്‍ കൊതിച്ചു. അപ്പോഴും അവളുടെ മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കി നിന്നു.

ആരെനിക്ക് ജീവിതത്തില്‍ ഒരു മഴയായി... കുളിര്മഴയായി തീരും ....?

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഷാജു + രാജു = മതില്‍




അല്ലെന്ങ്കിലും ഒരു മനുഷ്യന് ദൈവം ഭാഗ്യവും നിര്ഭാഗ്യവും എപ്പോഴാണ് കൊണ്ടുവരുക എന്നത് ആര്ക്കും പറയാന്‍ പറ്റില്ല. തിരുമിറ്റക്കോട് പഞ്ചായത്ത് ഇലക്ഷനില്‍ ആര് ജയിച്ചാലും തോറ്റാലും, ഒന്പതാം വാര്ഡി്ല്‍ ചെങ്കൊടിയുടെ മുത്തായ ഷാജുവേട്ടനും ഗാന്ധിയന്‍ ആദര്ശങ്ങളെ ഉറക്കത്തില്‍ പോലും കാണാതെ പറയുന്ന രാജേഷേട്ടനും തുല്യ വോട്ടു കിട്ടിയാല്‍ മതിയായിരുന്നു.

ഇങ്ങനെ പറയാന്‍ കാരണം ഇതുവരെ രാഷ്ട്രീയപാരമ്പര്യം തൊട്ട് തീണ്ടിട്ടില്ലാത്ത വീടായത് കൊണ്ട് രണ്ടു പേര്ക്കും എന്റെ പറമ്പിന്റെ് മതില്‍ ചുവരെഴുത്തിനു കൊടുത്തില്ല ഉമ്മച്ചി. ഇനി ഇവമ്മാരില്‍ ഏതെങ്കിലും ഒരുത്തന്‍ ജയിച്ചാല്‍ വീട്ട്മതില്‍ എക്സ്പ്രസ് ഹൈവേ വരുന്നെന്ന് പറഞ്ഞ് പൊളിക്കാതിരുന്നാല്‍ മതിയായിരുന്നു എന്റെ കര്ത്താവേ!.

ആയതിനാല്‍ ഒന്പ‍താം വാര്ഡിലെ വോട്ടര്മാരെ! കഴിയുമെങ്കില്‍ രണ്ട് വോട്ട് ചെയ്തു നാടിന്റെ് പൊന്നോമന പുത്രമ്മാരാകേണ്ട ഈ രണ്ട് പേരെയും വിജയിപ്പിക്കണമെന്ന് താഴ്മയോടുകൂടി അഭ്യര്ത്ഥിക്കുന്നു.



2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

കാമിനി









എന്നെ നീ കാണുമ്പോഴും..
എന്റെ വാക്ക് നീ കേള്‍ക്കുമ്പോഴും...
നിന്റെ ഹൃദയം നീ അറിയാതെ എന്നോടു മന്ത്രിക്കും.

''നീ എന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് ''

അത് നീ അറിയാന്‍ വൈകരുത് !!
Related Posts Plugin for WordPress, Blogger...