2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

പട്ടിണിയുടെ പതിമൂന്നു വര്ഷങ്ങള്‍, ഉപ്പ പറഞ്ഞ കഥ....



കുട്ടിയായിരിക്കുമ്പോള്‍ ഉപ്പ ഗള്ഫില്‍ നിന്നും വന്നാല്‍ എന്നെ മടിയിലിരുത്തി അവിടെനിന്ന് കൊണ്ടുവന്ന കളിക്കൊപ്പും തന്ന് എന്നും കൊഞ്ചിക്കാറുണ്ടെന്നും പിന്നീട് തിരിച്ചു പോകുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് കരയാറുണ്ടെന്നും ഉമ്മ മക്കളായ ഞങ്ങളോട് പലപ്പോഴും വേദനയോടെ പറയാറുണ്ടായിരുന്നു..... അന്നൊക്കെ ഉപ്പ എന്നാല്‍ വെറും ഒരു അഥിതി മാത്രമായിരുന്നു എന്റെ മനസ്സില്‍..... പിന്നിട് പ്രായമേറുന്തോറും ഉപ്പ എന്ന രൂപത്തിനു മനസ്സില്‍ ഭയവും ബഹുമാനവും രൂപം കൊണ്ടു. ആ പേടിയില്‍ നിന്ന് അതിരറ്റ സ്നേഹം തോന്നിത്തുടങ്ങിയത് ഗള്ഫില്‍ വന്നു ഉപ്പാനോടൊപ്പം കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആണ്....ഉപ്പ എന്നതിനപ്പുറം.... ഒരു പാവപ്പെട്ട മനുഷ്യന്‍.... ആര്ക്കും ഒരു തെറ്റ് ചെയ്യാത്ത.... ആരോടും വെറുപ്പോ വൈരാഗ്യമോ വച്ച് പുലര്ത്താത്ത മകനായ എനിക്ക് പോലും ഇല്ലാത്ത നല്ലൊരു വ്യക്തിത്വം.....

കഴിഞ്ഞ കാലത്തെക്കുറിച്ച് ഉപ്പ പറയുമ്പോളെല്ലാം ഉപ്പാടെ കണ്ണ് നിറയാറുള്ളത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.....ബാല്യം സ്നേഹം എന്താണെന്നറിയാതെ വളര്ന്നു .... കൌമാരം ഉപ്പ പോലും അറിയാതെ കടന്നു പോയി..... വിവാഹം കഴിഞ്ഞു ഉമ്മാനേം വിട്ട് പ്രവാസം എന്ന മൂടുപടം അണിഞ്ഞ് നീണ്ട ഇരുപത്തിയേഴ് വര്ഷത്തെ മരുപ്പച്ച തേടിയുള്ള യാത്ര....... ഒരു മനുഷ്യന്റെ ജീവിതത്തിന്റെ പകുതിയിലേറെ വര്ഷങ്ങള്‍.... അതും ഈ മരുഭൂമിയില്‍........ ഹൊ!! എനിക്ക് ആലോചിക്കാനും കൂടി വയ്യ!!

ഇപ്പോഴും ഉപ്പ പറയും “ വയ്യ!! പതിമൂന്നാം വയസ്സില്‍ എടുത്ത്‌ വച്ച ഭാരാ...... എന്നാണാവോ ഇതൊന്നു ഇറക്കിവക്കാന്‍ കഴിയാ..’’.... ‘എന്നാ ഇങ്ങള് പോയ്ക്കോളി നാട്ടിലെക്ക്’ എന്നൊക്കെ ഞാന്‍ പറയുമ്പോഴും മരിക്കുന്നത് വരെ പിന്നെ ഞാന്‍ നിന്റെ് മുന്നില്‍ കൈനീട്ടെണ്ടിവരില്ലേ എന്ന മറുപടി എന്നില്‍ ഉപ്പാനെക്കുറിച്ച് ‘’അഭിമാനിയായ പിതാവ്‌’’ എന്ന് മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്നു....

ഇന്ന് ഇപ്പോഴും ഉപ്പാനെ ഇനി ഇവിടെ നിര്ത്തുന്നത് എന്തിനാ!? എന്ന് പലവരും എന്നോടു ചോദിക്കാറുണ്ടങ്കിലും.... അവര്ക്കറിയില്ലല്ലോ, ഉപ്പാക്ക് എന്നെ കാണാതെയും...എനിക്ക് ഉപ്പാനെ കാണാതെയും ഇവിടെ നില്ക്കാന്‍ കഴിയില്ല എന്ന്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...