2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

വൈറസ് എന്നെ പഠിപ്പിച്ച പാഠം - ഒന്ന്.



കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എന്റെ വല്ല്യുപ്പാപ്പ എനിക്കു വിലപ്പെട്ട പലവിധ ഉപദേശങ്ങളും തരാറുണ്ടായിരുന്നു....... അതില്‍ ഇപ്പൊള്‍ എനിക്കു അനുഭവത്തില്‍ വന്നത് ഇതുമാത്രമാണ്.. ‘’അരയില്‍ കിടക്കുന്ന അരഞ്ഞാണത്തെ പോലും വിശ്വസിക്കരുത്, അതും ഒരിക്കല്‍ പാമ്പാകും’’ എന്ന്! അതങ്ങനെ തന്നെ സംഭവിച്ചു.... സോഷ്യല്‍ നെറ്റ്‌വര്ക്ക് ആയ ഓര്ക്കുട്ടിനെ വൈറസുകള്‍ ഓടിച്ചിട്ടു റേപ്പ് ചെയ്യുന്നു........മറുവശത്ത് ഫൈസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അവസ്ഥയും മറ്റൊന്നല്ല... എന്തിനേറെ പറയുന്നു, പാവം ഒരു ഐടി മേനേജര്‍ ആയ എന്റെ സര്‍വറില്‍ പോലും വൈറസുകള്‍ കേറിവന്നു വക്കാ വക്കാ പാടി ഡാന്സ്‌ കളിക്കുന്നു.......ഈ വൈറസ്സുകള്ക്കുമില്ലേ അമ്മയും പെങ്ങളും..??

ഇന്ന് നമ്മുടെ ലോകത്ത് കണ്ടുപിടിച്ച നൂതന സാങ്കേതികവിദ്യകള്‍ എല്ലാം മനുഷ്യന് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രയോജനം ചെയ്യുന്നവയാണ്.. പണ്ടു ഗള്ഫില്‍ ജോലിചെയ്യുന്ന എന്റെ ഉപ്പാനെ ഒന്ന് വിളിക്കാന്‍ കറുകപുത്തൂരിലെ മോഹനേട്ടന്റെ പബ്ലിക്ക് ബൂത്തില്‍ നിന്ന് മിനിറ്റിനു നാല്പ‍ത്തിഅഞ്ചു രൂപ കൊടുക്കേണ്ടി വന്ന ഹതഭാഗ്യനായ മകനായിരുന്നു ഈ ഞാന്‍... ഇന്നോ ഒരു ചില്ലിക്കാശുപോലും ചെലവില്ലാതെ കണ്ടുകൊണ്ട് വീട്ടുകാരുടെ തെറി ഗള്ഫി്ല്‍ നിന്നും കേള്ക്കുന്ന ആളും ഈ ഞാന്‍ തന്നെ... അപ്പൊപ്പിന്നെ ഈ ടെക്നോളജിയുടെ വളര്ച്ച എത് വരെ എത്തി എന്ന് നോക്കൂ.......

ഇത്തരം സാങ്കേതികവിദ്യകളെ തകര്ക്കാന്‍ ശ്രമിക്കുന്നവരെ നമ്മള്‍ എന്ത് ചെയ്യണം? എന്ത് പേരിട്ട് വിളിക്കണം ഇവമ്മാരെ? നിങ്ങള്‍ തന്നെ പറയൂ.... അല്ലെങ്കിലും നടുവിരലിന്റെ വലുപ്പം ചെറുവിരലിന് കണ്ടൂടല്ലോ!!! ഗൂഗിള്‍ അരിക്കാശുണ്ടാക്കുന്നത് പാവം പട്ടിണിപ്പാവങ്ങളായ മൈക്രോസോഫ്റ്റിന് കണ്ടൂടാ, ഞാന്‍ നന്നാവുന്നതോ എന്റെ കുടുംബക്കാര്ക്ക് കണ്ണെടുത്താല്‍ കണ്ടൂടാ.....അങ്ങിനെ അങ്ങിനെ പോകുന്നു കാര്യങ്ങള്‍...... പക്ഷെ ഇതുകൊണ്ടൊക്കെ കാശ് ഉണ്ടാക്കുന്നതോ, നല്ല മൂത്ത ഇനം ആന്റിവൈറസ് കമ്പനികളും. അതും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന നമ്മളെപ്പോലെയുള്ള ഈ പാവങ്ങളുടെ കൈയ്യില്‍ നിന്നും... ഉവ്വ്‌ ഉവ്വേ..... നടന്നത് തന്നെ!!!

ആയതിനാല്‍ സുഹൃത്തേ എനിക്കു നിങ്ങളോട് പറയാനുള്ള ഉപദേശം ഇതുമാത്രമാണ്‌.....വീട്ടില്‍ കറണ്ട് ഉണ്ടെങ്കിലും ഇരുട്ടത്ത് കുറച്ചു നേരം കഴിയാന്‍ ശ്രമിക്കുക...നമ്മുടെ കെ എസ് സി ബിയാ.. നാളെയോ മറ്റോ ഇവമ്മാര് ഇതിട്ടേച്ചു പോയാല്‍ നാം വായും പൊളിച്ചു ഇരിക്കത്തെ ഉള്ളൂ..... അതുപോലെ തന്നെ ഈ ടെക്നോളജിയുടെ കാര്യത്തിലും....... ഉണ്ടാകുമ്പോള്‍ അതുകൊണ്ടു അങ്ങ് ആര്മാദിക്കുക, ഇല്ലെങ്കിലോ, ഞങ്ങള്‍ ഈ നാട്ടുകാരല്ലേ എന്ന രീതിയില്‍ ഓരം ചേര്ന്നങ്ങ് നില്ക്കുക.... അത് തന്നെ ഉള്ളൂ ഇപ്പൊ ഒരേ ഒരു പോംവഴി..............................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...