2010, ഡിസംബർ 18, ശനിയാഴ്‌ച

വീണ്ടും ഒരു കല്ല്‌....സ്മാര്‍ട്ട്‌സിറ്റിയുടെ കല്ലിടല്‍ കണ്ട് മറക്കുന്നതിനു മുന്‍പേ നമ്മുടെ ജനനായകന്‍ മുഖ്യമന്ത്രി പെരുന്തച്ചനെപിടിച്ച് സ്പെഷ്യല്‍ കല്ലുകൊണ്ട് കൊത്തിയ ചുവന്നകല്ലുമായി കണ്ണൂരിലേക്ക്‌ വച്ച് പിടിച്ചിട്ടുണ്ട് എന്ന വാര്ത്തകെട്ടാണ് ഇന്നലെ ഉറക്കമുണര്‍ന്നത്... എന്നാ നമ്മുടെ മുഖ്യമന്ത്രിയല്ലേ ഒന്ന് പോയികണ്ടുകളയാംഎന്ന് വിചാരിച്ച് ഞാനും മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പിലേക്ക്‌ അങ്ങ് വച്ച്പിടിച്ചു... കല്ലിടല്‍ കര്‍മ്മം വളരെനന്നായി എന്ന് മാത്രമല്ല മുഖ്യന്‍ അതിന്‍റെ അഴകോടെത്തന്നെ നിര്‍വ്വഹിച്ചു...എന്തായാലും കണ്ണൂര്‍ക്കാരന്റെ മനസ്സില്‍ ഇനി ആകാശസ്വപ്നത്തിന് ചിറകുകള്‍ മുളപ്പിക്കാം..... എന്തോ, മുഖ്യനാണ് കല്ലിട്ടിരിക്കുന്നത്, അവിടെ ഒരു വിമാനം വന്നിറങ്ങുന്നത് കണ്ടിട്ട് കണ്ണടക്കാനുള്ള യോഗം ഉണ്ടാവുവോ ആവോ!!....

കണ്ണൂര്‍, കേരളത്തിന്‍റെ വടക്കെ അറ്റത്തുനിന്നും രണ്ടാമതായി തലയുയര്ത്തി നില്‍ക്കുന്ന ജില്ല... വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്‍പതാമതായി ഇപ്പോഴും കട്ടക്ക് പിടിച്ച് നില്‍ക്കുന്നു... വ്യത്യസ്തമായ തിരുവിതാംകൂര്‍ സംസ്കാരം വച്ചുപുലര്‍ത്തുന്ന ഒരു നല്ല നാട്..അഴീക്കോട്‌, ചിറക്കൽ,എടക്കാട്‌, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്,തളിപ്പറമ്പ്‍,കങ്കോൽ, ആലപ്പടമ്പ, ഇരിക്കൂർ,തലശ്ശേരി,മട്ടന്നൂർ,കൂത്തുപറമ്പ്,പേരാവൂർ എന്നീ പ്രശസ്തമായ സ്ഥലങ്ങള്‍ കൊണ്ട് നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഒരു വലിയ ജില്ല.... ആ കണ്ണൂരിന് അഭിമാനിക്കാവുന്ന ഒന്നാണ് ഇന്നലെ മൂര്‍ഖന്‍പറമ്പില്‍ നടന്നത്.. 2061 ഏക്കറില്‍ കുടികൊളളാവുന്ന കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധിനിദാനം ചെയ്യാന്‍ കണ്ണൂരിന് ഇനി വെറും മൂന്നേ മൂന്ന് വര്‍ഷങ്ങള്‍ മാത്രം.... തീര്‍ച്ചയായും ഒരു പാലക്കാട്ടുകാരന്‍റെ നല്ല മനസ്സുകൊണ്ട് തുറന്ന് പറയട്ടെ... കണ്ണൂരുകാരാ, നിനക്ക്‌ അഭിമാനിക്കാനുള്ള വകയുണ്ട്....

നമുക്കറിയാം ഇന്ന് കേരളത്തിലെ അത്യാധുനികസംവിധാനമുള്ള നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം ഒഴിച്ചാല്‍ ഇന്ന് കേരളത്തില്‍ മറ്റൊരു വിമാനത്താവളവും സുരക്ഷായോഗ്യമല്ല എന്ന് പറയാം...തിരുവനന്തപുരം വിമാനത്താവളവും കോഴിക്കോട് വിമാനത്താവളവും മോശമില്ലെങ്കിലും വിദേശികള്‍ ഇപ്പോഴും ഇറങ്ങാന്‍ താത്പര്യമുള്ള സ്ഥലം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം തന്നെയാണ്......വടക്കന്‍ ജില്ലകളിലെ പ്രവാസികള്‍ കൂടുതലായും കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിനെയും മംഗലാപുരം വിമാനത്താവളത്തിനെയും ആണ് ഇപ്പോഴും ആശ്രയിക്കുന്നത്... അവിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രസക്തി.. ഇന്ന് കേരളത്തിന്‍റെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് വടക്കന്‍ ജില്ലക്കാരാണ്.. അതിലോ ഇപ്പോഴും മുന്നില്‍ കണ്ണൂരും...അങ്ങിനെ നോക്കുകയാണെങ്കില്‍ കണ്ണൂരിലെ പ്രവാസികള്‍ക്ക്‌ ഏറ്റവും സഹായകരമായ ഒന്നാണ് ഈ വിമാനത്താവളം എന്ന് നമുക്ക്‌ പറയാം.... കേരളത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചക്ക്‌ കണ്ണൂര്‍ വിമാനത്താവളം സാക്ഷ്യംവഹിക്കും എന്നതും നിസ്സംശയം പറയാവുന്ന കാര്യം ആണ്.....

എന്തായാലും രാഷ്ട്രീയ ഇടപെടലുകള്‍ ഒന്നും ഇല്ലാതെതന്നെ കണ്ണൂരിന് എക്കാലത്തേക്കും അഭിമാനിക്കാനുതകുന്ന ഒരു വിമാനത്താവളം കേന്ദ്രവ്യോമയാന വകുപ്പിന് ചെയ്ത് തീര്‍ക്കാന്‍ കഴിയട്ടെ എന്ന് നമുക്കെല്ലാവര്‍ക്കും മനസ്സുരുകി പ്രാര്‍ഥിക്കാം... ഒന്നുമില്ലേലും ആ നാട്ടിലുള്ള ഒരുപാട് ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടുന്നത് വഴി കേരളത്തിന്‍റെ സമ്പത്ത്‌വ്യവസ്ഥക്ക് ചെറുതായെങ്കിലും മാറ്റം പ്രതീക്ഷിക്കാമല്ലോ... കൂടെ കുറച്ച് കുടുംബങ്ങളുടെ പട്ടിണിക്ക് എന്നന്നേക്കുമായി ഒരു ശാന്തിയും.......

2010, ഡിസംബർ 16, വ്യാഴാഴ്‌ച

പുണ്യാളാ!!എന്‍റെ ഗൂഗിള്‍മോളെ കാത്തോളണെ.....എന്തായിത്!! രാവിലെ ഇന്റര്‍നെറ്റ്‌ തുറന്നാല്‍ വെബ്പേജുകളില്‍ കാണുന്നതെല്ലാം തകര്‍ച്ചയുടെ വാര്‍ത്തകള്‍.. അമേരിക്കയുടെ ന്യൂസ് വെബ്ബുകളില്‍ ഇപ്പൊളൊന്നും ഒരു ഈച്ച കയറുന്ന ലക്ഷണമില്ല... അവിടെ ഇപ്പോളും കൊച്ചു പിള്ളേര്‍ തുണിയുരിയുന്നസൈറ്റില്‍ മാത്രം കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്... ബാങ്കുകളുടെ സര്‍വ്വറുകളില്‍ മണിട്രാന്സാക്ഷന്‍ കണ്ടിട്ട് കാലം കുറെയായി.... എ ടി എമ്മൊക്കെ ഇരുന്ന് തുരുമ്പിച്ചു.... എന്നാലും ആ നാട്ടില്‍ കുറച്ച്പേര്‍ക്ക് ഇപ്പോളും പണിയുണ്ട് ആര്‍ക്കെന്നല്ലേ.. നമ്മുടെ ഗൂഗിളിന്(പേര് പറയുമ്പോളന്നെ എനിക്കെന്തോ ഒരിത്)...

കമ്പ്യൂട്ടറില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഇന്ന് ആശ്രയിക്കുന്ന സേര്‍ച്ച്‌എന്‍ജിനും ഇന്ന് ലോകത്തെ രണ്ടാമത്തെ ഐടി ഭീമനും ആണല്ലോ നമ്മുടെ ഗൂഗിള്‍..... ഇന്ന് ഇപ്പറഞ്ഞ ഗൂഗിളിന്‍റെ കണക്കനുസരിച്ച് ഇന്റര്‍നെറ്റില്‍ പോകുന്ന ഏതൊരു വ്യക്തിയും ഒരു തവണയെങ്കിലും ഗൂഗിളില്‍ പോകാതെ തിരിച്ച് പോരാറില്ലത്രേ!!!! അറിവുകൾ ശേഖരിച്ച് സാർവ്വദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്നുള്ള എല്ലാവര്ക്കും അറിയാം ഇന്റര്‍നെറ്റ് ബിസിനസ്സിനെ എത്ര കണ്ണിങ്ങോടെയാണ് ഗൂഗിള്‍ ഇപ്പോഴും കാണുന്നത് എന്ന്... ഇന്ന് നിങ്ങള്ക്ക് ഗൂഗിള്‍ കിട്ടാതെ വന്നാലുള്ള അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ...ലോകം ഒരു പക്ഷെ നിശ്ചലമാവില്ലേ!!!....എന്നാല്‍ ഇപ്പോള്‍ ആ ഗൂഗിളും തകരുന്നു എന്ന് തോന്നുന്ന രീതിയില്‍ ആരോ ഗൂഗിളിന് ഇട്ട് ഇപ്പോള്‍ ഒരു പണികൊടുത്തിരിക്കുന്നു..... എന്‍റെ മുല്ലപ്പറമ്പത്ത്‌ ഭഗവതി എന്‍റെ ഗൂഗിളിനെ കാത്തോളണേ!!!....

ഇല്ല,ആശംങ്കക്ക് വകയില്ല എന്നാണ് ചെന്ന് കണ്ട ലിങ്കില്‍ നിന്നും എനിക്ക് മനസ്സിലായത്‌.... വേണമെങ്കില്‍ നിങ്ങളും ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക്‌ ചെയ്ത് നോക്കൂ.http://mrdoob.com/projects/chromeexperiments/google_gravity/ ചില പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ ഏറെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതേ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് പേജാണ് ആളുകളെ ഞെട്ടിയ്ക്കുന്നത് .....ഈ തകരുന്ന പേജ് ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്‍ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു.....ഗുരുത്വാകര്‍ഷണസിദ്ദാന്തം കണ്ടു പിടിച്ച ഐസ്ക്ക്ന്യൂട്ടനെ(പുള്ളി ഒരു സംഭവമാണ്)സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ആണ് അനോണി ഇത് തെയ്യാറാക്കിയിരിക്കുന്നത്... എന്ത് സാധനവും മുകളിലേക്കിട്ടാല്‍ താഴേക്ക്‌ തന്നെ പതിക്കും എന്ന് ആപ്പിള്‍ മരത്തിന്‍റെ ചോട്ടിലിരുന്നു ആപ്പിള്‍ മേല് വീണ ഐസക്ക്ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍, ആ ഇന്ന് നമ്മുടെ മൈക്രോസോഫ്റ്റ് പോലും ചിന്തിക്കാത്ത ഒന്നാണിപ്പോള്‍ ഗൂഗിളിന്റെ സേര്‍ച്ച്എന്‍ജിന്‍ വച്ച് ചെയ്തുകൂട്ടിയിരിക്കുന്നത്.. അതും ഗൂഗിളിന്റെ സ്വന്തം വെബ്പേജ് കാണിച്ച്കൊടുത്ത്‌... ഗൂഗിളൊന്നു ക്ഷീണിച്ച് കാണാന്‍ തിങ്കളാഴ്ച വ്രതം ആഴ്ച്ചതോറും ഇടുത്ത് നടക്കുന്ന ബില്‍ഗേറ്റ്സ്ചേട്ടന് ഈ പണ്ടാരം തകര്‍ന്ന്‍ വീഴുന്നത് ഇനിമുതല്‍ വീട്ടിലിരുന്ന് ലൈവായിക്കാണാം....

സത്യത്തില്‍ ഗൂഗിളിന്റെ ജനനം തന്നെ പ്രത്യേകത നിറഞ്ഞതായിരുന്നു....അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ(ചള്ള് ചെക്കന്‍) മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത.ലോകം മുഴുവനും ഈ ഒരു സേര്‍ച്ച്‌എന്‍ജിന്‍ മുഖേനെ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന സതുദ്യെശത്തോടെ 1998 സെപ്റ്റംബർ 7(ഏകദേശം ത്രിസന്ധ്യയോതടുത്ത്) കാലിഫോർണിയിലെ മെൻലോ പാർക്ക് എന്ന സ്ഥലത്ത്‌ ഗൂഗിളിനെ അവളുടെ അമ്മ പ്രസവിച്ചു....പിറന്ന് വീണില്ല അതിന് മുന്‍പേ പെറ്റ തള്ളയുടെപ്പോലും കണ്ണ് തള്ളിപ്പോകുന്ന രീതിയില്‍ ആയിരുന്നു ഗൂഗിള്‍മോളുടെ വളര്‍ച്ച....ഇന്ന് അറ്റാദായംഏകദേശം 25.33% 4.203 ശതകോടി യു.എസ്. ഡോളർ(2007ലെ കണക്ക്, ഇപ്പോഴത്തെത് ഞാന്‍ ചോദിച്ചില്ല) ആണത്രേ... ഹൌ!! എന്‍റെയും കണ്ണ്‍ തള്ളി.......

സത്യം പറയാമല്ലോ ഈ സെര്‍ച്ച്എഞ്ചിനില്‍ മലയാളികള്‍ തുണ്ട്പടം കിട്ടാന്‍ തിരയുന്നതൊഴിച്ചാല്‍ ഒരു ബ്ലടിമല്ലുവായ എനിക്കും ഗൂഗിള്‍മോള് ഒരു അനുഗ്രഹം തന്നെയാണ്... എന്താന്നറിയില്ല ഞാന്‍ എന്ത് ചോദിച്ചാലും അവള്‍ അപ്പൊ തരും.... ചരിത്രത്തിലെക്ക് ചവടുവച്ച്കൊണ്ടിരിക്കുന്ന വിരല്‍ത്തുമ്പ് എന്ന ഈ ബ്ലോഗ്‌ വരെ ഗൂഗിളിന്‍റെതാണ് എന്ന് പറയുമ്പോള്‍ നിങ്ങളവളുടെ വ്യാപ്തി ഒന്ന് ഊഹിച്ച്നോക്കൂ.....

ഊഹിച്ചാല്‍ മാത്രം മതി....

2010, ഡിസംബർ 14, ചൊവ്വാഴ്ച

എന്‍റെ പ്രിയസുഹൃത്ത് ലോഹിച്ചേട്ടന് വേണ്ടി....
ചക്രം സിനിമയുടെ പണിപ്പുരയിലുള്ളപ്പോള്‍ ആണ് ലോഹിതദാസ് എന്ന എന്‍റെ ലോഹിച്ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും... അന്ന് തൃശൂരില്‍ പഠിക്കുന്ന കാലത്ത്‌ ചിലപ്പോളൊക്കെ തൃശൂര്‍ സാഹിത്യഅക്കാദമിയിലുള്ള ബുക്ക്സ് ലൈബ്രറിയില്‍ പോകാറുള്ള പതിവ് എനിക്ക് ഉണ്ടായിരുന്നു.ഒരു തവണ ഷിവ് ഖേരയുടെ You Can Win എന്ന ബുക്ക്‌ തിരഞ്ഞുപിടിച്ച് എടുത്ത്‌ സന്തോഷത്തോടെ തിരിഞ്ഞ് നടന്നപ്പോള്‍ പെട്ടെന്ന് ഞാന്‍ ആകെ ഐസായി നിന്ന് പോയി... മാതാവേ എന്‍റെ മുന്നില്‍ ഇന്ന് കേരളം നെഞ്ചില്‍കൊണ്ട് നടക്കുന്ന പ്രണയീതാക്കളുടെ നായകന്‍ ലോഹിതദാസ്...എനിക്ക് ഒരടി മുന്നോട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥ... ചിരിക്കാന്‍ കഴിയുന്നില്ല... എന്നാല്‍ ഒന്ന് മിണ്ടാതെ പോകാന്‍ കഴിയുമോ... അവസാനം ശബ്ദം വിറച്ച് വിറച്ച് ഞാന്‍ സര്‍ എന്ന് വിളിച്ച് അങ്ങോട്ട്‌ കയറി പരിച്ചപ്പെട്ടു... എന്നാല്‍ പിന്നീട് എന്നെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അദ്യേഹം എന്നോട് പെരുമാറിയത്... എത്രയോ വര്‍ഷങ്ങള്‍ പരിചയം ഉള്ള ഒരു സുഹൃത്തിനോട് എങ്ങനെയാണോ നമ്മളൊക്കെ പെരുമാറുന്നത് , അതുപോലെ...

പിന്നീട് ഇടയ്ക്കിടെയുള്ള അക്കാദമിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ ലോഹിച്ചേട്ടനുമായി നല്ലൊരു സൌഹൃദം പടുത്തുയര്‍ത്താന്‍ എന്നെ വളരെയധികം സഹായിച്ചു....ഒരുവട്ടം അക്കാദമി ഹാളിലൂടെ ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നടക്കുമ്പോള്‍ എന്‍റെ ചോദ്യത്തിന് അദ്യേഹം പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനിപ്പോള്‍ നിങ്ങളോടു പങ്കുവക്കട്ടെ..... എടുക്കുന്ന പല സിനിമകളിലും ക്ലൈമാക്സില്‍ എപ്പോഴും എന്തേ ചേട്ടാ ഇങ്ങനെ ട്രാജഡി മാത്രം അവതരിപ്പിക്കുന്നത്‌? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്യേഹം പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു...''ടോ,...ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സിനിമകളും കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ വളരെ പെട്ടന്ന് തന്നെ അതിന്‍റെ കഥാസാരം മനസ്സില്‍ നിന്ന് മാഞ്ഞ് പോകുന്നവരാണ്... മറ്റു സിനിമകളില്‍ നിന്നും എന്‍റെ സിനിമ വ്യെത്യസ്ഥമാകണം എന്ന് മാത്രമേ ഞാന്‍ ഉദ്യേശിച്ചുള്ളൂ....സിനിമ കണ്ടവരില്‍ പലവരും എന്നോട് പറയുന്ന ഒരു കാര്യമുണ്ട് കുട്ടി, സിനിമ കണ്ടിറങ്ങിയപ്പോള്‍പ്പിന്നെ കുറച്ച് നേരം മനസ്സില്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍ ആണത്രേ'' എന്നും പറഞ്ഞ് നീണ്ട താടിയില്‍ കൈകൊണ്ട് ഉഴിഞ്ഞ് എന്‍റെ മുഖത്ത്‌ നോക്കി നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു....

ഇവിടെ അബുദാബിയില്‍ തിരക്ക്‌ പിടിച്ച ഡ്യൂട്ടിക്കിടയില്‍ നാട്ടില്‍ നിന്നും വന്ന ഒരു കോള്‍... ആ കോള്‍ ഇന്നും എനിക്ക് മറക്കാന്‍ കഴിയില്ല... ലോഹിതദാസ് ഹൃദയസംബന്ധമായ പ്രശ്നം മൂലം ഇന്ന് മരണപ്പെട്ടു എന്ന്..... മനസാനിധ്യം വീണ്ടെടുക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു...കണ്ണില്‍ നിന്നും ഒരു ചെറിയ ഉറവ പൊട്ടിയൊലിച്ചു.... സിനിമയെ മാറ്റി നിര്‍ത്തിയാല്‍ എനിക്ക് മാനസികമായ ബന്ധമുള്ള ഒരാള്‍... ഇന്നലെവരെ മലയാളസിനിമയെ ഇത്രക്കധികം സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്‍....മലയാളത്തിന് നഷ്ടപ്പെട്ട പത്മരാജന്‍, ഭരതന്‍ എന്നിവര്‍ക്ക്‌ ശേഷം വ്യത്യസ്തസിനിമകള്‍ എടുത്ത ഒരു സംവിധായകന്‍... എല്ലാറ്റിനും പുറമേ വേദനകളെ പുഞ്ചിരിയോടെ മാത്രമേ കാണാവൂ എന്ന് പറഞ്ഞ് പുറത്ത്‌ തട്ടി ആശ്വസിപ്പിക്കുന്ന എന്‍റെ പ്രിയപ്പെട്ട ലോഹിച്ചെട്ടന്‍.....ഇന്നും ആ പ്രിയപ്പെട്ടവന്‍റെ ഓര്‍മ്മക്കായി ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് അദ്യെഹത്തിന്‍റെ വിരല്‍ത്തുമ്പില്‍ പിറന്ന സിനിമകളുടെ ഒരു വലിയ സമാഹാരം.......

ഇപ്പോള്‍ പെരിയാറിന്റെ തീരത്ത്‌ അദ്യെഹത്തിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകത്തിനെ സംബന്ധിച്ച ഒരു വാര്‍ത്ത ഇന്ന് കാണാനിടയായി... സത്യത്തില്‍ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു.... കേരളത്തിനെ ഇത്രക്കധികം സ്നേഹിച്ചിരുന്ന, മലയാളത്തെ പെറ്റമ്മയെക്കാളും കൂടുതല്‍ ബഹുമാനിച്ചിരുന്ന മലയാളത്തിന്‍റെ പ്രിയസംവിധായകന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ഒരു കൊണ്ഗ്രീറ്റ്‌ സ്മാരകത്തിലും രാഷ്ട്രീയമേല്‍ക്കോയ്മ... കഷ്ടം.... ഇത് നിര്‍മ്മിച്ചത് ഇടതായാലും വലതായാലും ഇതിന്‍റെ പ്രാധാന്യം മനസിലാക്കാതെയാണ് ഇപ്പോഴും അവര്‍ പൊളിറ്റിക്സ് കളിച്ചുകൊണ്ടിരിക്കുന്നത്.... ഇപ്പറഞ്ഞവരില്‍ ഏതെന്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് ഒരു പക്ഷെ ഇദ്യെഹത്തിന് ചായ്‌വ് ഉണ്ടാകാം ഇല്ലാതിരിക്കാം... അതദ്യെഹത്തിന്റെ മാത്രം വ്യക്തിപരമായ ആദര്‍ശങ്ങളാണ്... അതൊന്നും കേരളത്തിലുള്ള അദ്യെഹത്തെ സ്നേഹിക്കുന്ന സിനിമാപ്രേമികള്‍ക്ക് അറിയേണ്ട കാര്യമില്ല... ''എന്നെ ഇഷ്ടപ്പെടുന്നവരും എന്‍റെ പാര്‍ട്ടിക്കാരും മാത്രമേ എന്‍റെ സിനിമകള്‍ കാണ്ടാല്‍മതി'' എന്ന് മരിക്കുന്നതുവരെ അദ്യേഹം ഒരു അഭിമുഖത്തിലോ അതുമല്ലെങ്കില്‍ ഒരു പ്രസംഗത്തിലോ പറഞ്ഞാതായി ഞാനോ അല്ലെങ്കില്‍ കേരളത്തിലെ ഇന്ന് പ്രബുദ്ധരായ ജനങ്ങളോ കേട്ടതായോ മറ്റോ ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.. പിന്നെയീ രാഷ്ട്രീയക്കാര്‍ എന്തിനാണ് അങ്ങേരുടെ പേര് ഇപ്പോള്‍ പൊക്കിപ്പിടിച്ച് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല....

യുവാക്കളുടെ ഹരമായ പൃഥ്വിരാജ് അടക്കം ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെയെല്ലാം വച്ച് നല്ല സിനിമകള്‍ എടുത്തിട്ടുള്ള ലോഹിതദാസ് എന്ന സംവിധായകന്‍റെ പേരിനെ ഒരു മൂന്നാംകിട രാഷ്ട്രീയപകപ്പോക്കലിനുവേണ്ടി രാഷ്ട്രീയവല്‍ക്കരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല എന്നാണ് കേരളത്തിലെ മലയാളസിനിമയെ സ്നേഹിക്കുന്ന സിനിമാപ്രേമികളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്....ആ സ്‌മാരകത്തിന്‍റെ ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് യോഗ്യതയുള്ളത് അത് അദ്യേഹത്തിന്‍റെ ഭാര്യക്ക്‌ മാത്രം അവകാശപ്പെട്ടതാണ്... അത് തടയുന്നവര്‍ ഇടതോ വലതോ ആരോ ആവട്ടെ,ആ പ്രതിസന്ധി തരണംചെയ്യാന്‍ അദ്യെഹമിന്ന് വളര്‍ത്തിവലുതാക്കിയ സൂപ്പര്‍സ്റ്റാറുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.... ഇനിയും ഇത് കണ്ടില്ല എന്ന് നടിക്കരുത്...നിങ്ങളുടെ ലോഹിചേട്ടനെ ഒരു കുരിശില്‍ തറക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക്‌ താത്പര്യം ഇല്ലെങ്കില്‍ വേണ്ടത് ചെയ്യുക....

ഈ വാര്‍ത്തകളോടു ലോഹിതദാസിന്‍റെ പ്രിയപക്ക്നി കണ്ണ് നിറച്ച്കൊണ്ട് പ്രതികരിച്ചത് ഇന്നുള്ള കേരളത്തിലെ എതൊരു ഭാര്യമാര്‍ക്കും മാതൃകയാകുന്നതാണ്... '' ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും എന്‍റെ ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന്''........... തീര്ച്ചയായും ഉണ്ടാകും... മലയാളിയുടെ രണ്ട് തലമുറകള്‍ക്ക് പ്രണയം എന്ന വികാരത്തെ എന്താണെന്ന് മനസ്സിലാക്കിക്കൊടുത്ത പ്രിയപ്പെട്ട സംവിധായകനുമപ്പുറം മലയാളിക്ക്‌ നല്ല സിനിമകളെ നിവേദ്യം പോലെ നേദിച്ച മലയാളത്തിന്‍റെ കിരീടവും ചെങ്കോലും വച്ച രാജാവായിത്തന്നെ ലോഹി കേരളീയമനസ്സുകളില്‍ എന്നും ഉണ്ടാകും എന്ന് ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ.....

ആദ്യേഹത്തിന്‍റെ തൂലികയില്‍ അവസാനമായി പിറന്ന നിവേദ്യത്തിലെ ചില സീനുകള്‍ താഴെ ഇടുന്നു....

2010, ഡിസംബർ 13, തിങ്കളാഴ്‌ച

നല്ല ഭാര്യയാവാന്‍ പത്ത്‌ വഴികള്‍....ഞങ്ങള്‍ പ്രവാസികള്‍ എപ്പോഴും പറയുന്ന ഒരു ചൊല്ലുണ്ട്... '' ഗള്‍ഫില്‍ നല്ല മനസ്സുള്ള ഒരു അറബിയും നാട്ടില്‍ വിശ്വസ്ഥയായ ഒരു ഭാര്യയും ഉണ്ടെങ്കില്‍ അവന്‍റെ ജീവിതം സുരക്ഷിതമായെന്ന്''..എന്തുകൊണ്ട് ഞാന്‍ അങ്ങിനെ അതും ഈ അവസരത്തില്‍ പറഞ്ഞു എന്നുവച്ചാല്‍ ഇന്നീ കേരളത്തിലെ പ്രവാസികളുടെ ഭാര്യമാരില്‍ തീര്‍ത്തും ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ്...മാറി വരുന്ന സാഹചര്യങ്ങളും ജീവിതചുറ്റുപാടുകളും പ്രവാസിഭാര്യമാരില്‍ പ്രത്യക്ഷമല്ലാത്ത മാറ്റങ്ങളിലേക്ക് അവരെകൊണ്ടെത്തിരിച്ചിരിക്കുകയാണ്...നമ്മളാരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , എന്തുകൊണ്ട് ഇങ്ങനെ ഒന്ന് അതും ഈ കാലഘട്ടത്തില്‍ വന്നുചേര്‍ന്നു എന്ന്???...... തുറന്ന് പറയാമല്ലോ, അതിന് കാരണക്കാര്‍ മറ്റാരുമല്ല... നാം തന്നെയാണ്.....

ഞാന്‍ നിങ്ങളെ എല്ലാവരെയും പതിനഞ്ച് വര്‍ഷം പിറകിലേക്ക്‌ കൊണ്ടുപോകുകയാണ്... അവിടെയുള്ള ഒരു പ്രവാസിയിയുടെയും അവന്‍റെ പ്രിയപക്ത്നിയുടെയും ജീവിതത്തിലെക്ക് ഒരു ഒളിഞ്ഞ്നോട്ടം.... ഒകെ.... ''വിവാഹം കഴിഞ്ഞ് ഒന്നടുത്തറിമ്പോഴേക്കും പറന്നകലുന്ന ഇണ...മാസത്തില്‍ രണ്ടോ മൂന്നോ കത്തുകള്‍കൊണ്ട് പരസ്പരം അടുത്തറിയുന്ന രണ്ട് മനസ്സുകള്‍....ശാരീരികസംതൃപ്തി അണക്കാന്‍ കഴിയാതെ ശരീരങ്ങള്‍ ചുട്ടുപഴുക്കുമ്പോഴും പരസ്പരവിശ്വാസത്തില്‍ ഉറച്ച് വിശ്വസിച്ച് സ്വയം മനസ്സിനെ ചങ്ങലക്കിട്ട് പരസ്പരം നിര്‍ത്തുന്നു....ഫോണില്‍ ഒന്ന് കിട്ടാന്‍ കിലോമീറ്ററോളം താണ്ടിപ്പോയി പ്രിയതമന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ സ്നേഹസംഗമം അത് തൊണ്ണൂറ്റഞ്ച്കാലത്തെ പക്ത്നിമാര്‍ക്ക് ജീവിതത്തിന്‍റെ നല്ല നിറങ്ങളെ വരക്കാന്‍ വളരെയധികം സഹായിച്ചിരുന്നു.... ഇതുപോലെയുള്ള സാഹചര്യങ്ങള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ വില എന്തെന്ന് ആ കാലത്ത്‌ അവര്‍ക്കൊക്കെ നല്ലപോലെ മനസ്സിലായിരുന്നു.... ''

ശരി നമുക്ക്‌ തിരിച്ച് വരാം.... ഇന്ന് ഇപ്പോള്‍ നടക്കുന്നതും ഞാനൊന്ന് വിശദീകരിക്കാം.... അറിവിന്‍റെയും പുതിയതലമുറയുടെയും പുതിയ ഒരുലോകം... തീര്‍ത്തും തിരക്ക്‌ പിടിച്ച ഒരു ജീവിതത്തില്‍ എങ്ങിനെയോ ഒരു മംഗല്യം.... ആഡംബരമായ രീതിയിലും പണത്തിന്‍റെ ഒരു കുറവും വരുത്താത്ത ഒരു കല്യാണത്തിന് രണ്ട് മനസ്സുകള്‍ തമ്മില്‍ അവിടെ കൂടിച്ചേരുന്നു.... വിവാഹത്തിന് മുന്‍പ് തന്നെ മാധ്യമമായ മൊബൈല്‍ഫോണ്‍ വഴി ഇണകള്‍ തമ്മില്‍ അവരുടെ ഇഷാടാനിഷ്ടങ്ങള്‍ പങ്കുവക്കുന്നു.... ഇതുമൂലം പരസ്പരം എല്ലാം തിരിച്ചറിയുന്നതിനും ഇടവരുത്തുന്നു...... വിവാഹജീവിതത്തില്‍ എടുക്കേണ്ട പലതീരുമാനങ്ങളും മുന്‍പേ പറഞ്ഞ് ദാമ്പത്യത്തിന്‍റെ മധുരം തുടക്കത്തിലെ കളഞ്ഞ്കുളിക്കുന്നു... വിവാഹാന്തരം അറിവിന്‍റെ അന്തരങ്ങളും ഉള്ളില്‍ ആരാണ് വലിയവര്‍ എന്ന ചിന്തയും ജീവിതത്തിന്‍റെ പല ഏറ്റക്കുറച്ചലുകളും സൃഷിക്കാന്‍ ഇടവരുത്തുന്നു...പിന്നീടുള്ള ഇണയുടെ പ്രവാസം അതുവരെ തനിക്ക്‌ ലഭിക്കാത്ത സ്വാതന്ത്രം കിട്ടുന്നതിന് സഹായിക്കുന്നു...... പക്ത്നിയുമായി എന്നുമുള്ള ഫോണ്‍വിളിയും മറ്റും ഇന്ന് വിരഹത്തിന് മറ്റൊരു പുതിയമുഖം നല്‍കിയിരിക്കുന്നു.....

പറയൂ അപ്പോള്‍ ആരാണ് ഇന്ന് നമ്മുടെയിടയിലുള്ള വില്ലന്‍.... ''മൊബൈല്‍ഫോണ്‍'' ആല്ലേ??.. ഈയൊരു കുഞ്ഞനെ ശാസ്ത്രം പ്രസവിക്കുമ്പോള്‍ ഉറക്കത്തില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇന്ന് ലോകത്തില്‍ ഇത്രക്കധികം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഒന്നാണിതെന്ന്....ഇന്നുള്ള ഏതൊരു ക്രൈം എടുത്തുനോക്കൂ അതില്‍ ഏതെന്കിലും തലത്തില്‍ ഇവന് പ്രത്യക്ഷമല്ലെങ്കിലും പ്രരോക്ഷമായി പങ്കുണ്ടാകും.....ഇന്ന് കേരളത്തില്‍ ഉള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ഇവനൊറ്റോരുത്തനാണ്... ഇവന്‍റെ അതിപ്രസരണം ഇനി ഒരിക്കലും നമുക്ക്‌ തടയാന്‍ കഴിയില്ല എങ്കിലും നിങ്ങള്‍ക്കിടയില്‍ നല്ലൊരു ദാമ്പത്യജീവിതം അതും ഈ കാലഘട്ടത്തില്‍ തുടര്‍ന്നുകൊണ്ട്പോകാന്‍ നല്ല വഴികള്‍ എനിക്ക് നിങ്ങള്‍ക്ക്‌ പറഞ്ഞ്തരാന്‍ കഴിയും...

നിങ്ങള്‍ സ്ത്രീകള്‍ ഒന്ന് മനസ്സിലാക്കണം, നിങ്ങളില്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴും ഉണ്ട്... ഇന്ന് ഗള്‍ഫിലുള്ള നിങ്ങളുടെ ഭര്‍ത്താവ് അവന്‍ എത്ര കഴിവുള്ളവന്‍ ആണെങ്കിലും അല്ലെങ്കിലും അതെന്‍റെ ഭര്‍ത്താവാണ് അല്ലെങ്കില്‍ അത് എന്‍റെ കുഞ്ഞിന്‍റെ പിതാവാണ് എന്ന് നിങ്ങള്‍ ആദ്യം കരുതുക....ഇവിടെ അബുദാബിയില്‍ ഞാന്‍ ഒരുപാട് ഭര്‍ത്താക്കന്മാരെ ദിനംപ്രതി കാണാറുണ്ട് ....അവരില്‍ മിക്കവരും ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആണ്... എന്നാല്‍ ഇന്നും ആ ഒരു സ്നേഹം അവര്‍ക്ക്‌ തിരിച്ച് നല്‍കുന്ന ഭാര്യമാര്‍ ഇന്ന് കേരളത്തില്‍ എത്രയുണ്ട് ???... അതിരാവിലെ ജോലിക്ക് പോയി പാതിരാത്രിയില്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിട്ടിയ സമയംകൊണ്ട് വീട്ടിലേക്ക്‌ ഒന്ന് വിളിക്കുമ്പോള്‍ സന്തോഷത്തോടെ നല്ല നാല് വാചകം പറയുന്ന ഭാര്യമാര്‍ ഇന്ന് ആരെങ്കിലും ഉണ്ടോ?... പോട്ടെ.. ഇനി കഴിഞ്ഞത് കഴിഞ്ഞു... പാസ്റ്റ് ഈസ്‌ പാസ്റ്റ്.... ഇനിയെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സിരുത്തി വായിച്ച് അതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ ഇന്നുള്ള എണ്‍പത് ശതമാനം പ്രവാസികളുടെ ജീവിതവും സന്തോഷകരം ആകും എന്നുള്ളത് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും......

1. നിങ്ങളുടെ ഭര്‍ത്താവ് സ്ഥിരമായി നിങ്ങളെ ഫോണ്‍ ചെയ്യുന്ന ആളാണെങ്കില്‍ സംസാരിക്കുന്ന സമയങ്ങളില്‍ കുറച്ച് ബഹുമാനമൊക്കെയാവാം. എന്‍റെ ഭര്‍ത്താവല്ലേ, എന്നെ അറിയുന്ന ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ നിങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി..എപ്പോഴും ഒന്ന് ചിന്തിക്കുക സ്നേഹം,ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത് തിരിച്ച് പ്രതീക്ഷിക്കാന്‍ തരമുള്ളൂ...അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവായാലും ഇനി വീട്ടില്‌ നിങ്ങളൊക്കെ കാവലിന് നിര്‍ത്തുന്ന ശ്വാനനായാലും....

2. അദ്യേഹം നിങ്ങളോട് സംസാരിക്കുന്ന വേളയില്‍ ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക.... കാരണം ജോലിയിലുള്ള ഭാരം മൂലമോ അതുമല്ലെങ്കില്‍ നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലോ ചിലപ്പോള്‍ സങ്കടം ഉണ്ടാകാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സന്തോഷവാനും ആയിരിക്കാം...അങ്ങിനെയാണെങ്കില്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ ശ്രദ്ധിക്കുക... ഉദാഹരണത്തിന് വിഷമത്തില്‍ നില്‍ക്കുന്ന ആളോട് '' നിങ്ങള്‍ക്ക്‌ ഞങ്ങളെക്കുറിച്ച് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യാ???..നിങ്ങളെന്താ കാശ് അയക്കാത്തത്??...'' എന്നീ രീതിയില്‍ ഒന്നും പറയാതെ ''നോക്കൂ നിങ്ങള്‍ വിഷമിക്കരുത് , കൂടെ ഞാന്‍ ഇല്ലേ'' എന്നൊന്നു പറഞ്ഞ് നോക്കൂ... മതി , അതുമതി അതുവരെ ആദ്യേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പമ്പകടക്കുന്നത് നിങ്ങള്‍ക്ക്‌ കാണാം....

3. നിങ്ങള്‍ ചെയ്യുന്നതോ അതുമല്ലെങ്കില്‍ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ വീട്ടിലെ കുടുംബനാഥനായ ആദ്യേഹത്തിനോടു അഭിപ്രായം ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല.... കാരണം ഇത്തരം അഭിപ്രായം ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളില്‍ പ്രത്യേക ഇഷ്ടവും ബഹുമാനവും ഇരട്ടിക്കാനേ ഇടയാക്കൂ..... അതുപോലെത്തന്നെ ആദ്യേഹത്തോടു അഭിപ്രായം ചോദിക്കാതെ നിങ്ങള്‍ ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താന്‍ പാടില്ല.....

4. പല ഭര്‍ത്താക്കന്മാരും പലവിധം ആണ്... ചിലര്‍ ഉപദേശിക്കാന്‍ താല്പര്യം എപ്പോഴും പ്രകടിപ്പിക്കും.. മറ്റുചിലര്‍ കുറ്റപ്പെടുത്താന്‍ മേനക്കെടുന്നവരായിരിക്കാം... ഇവിടെയാണ് ഒരു യഥാര്‍ത്ഥ ഭാര്യയുടെ കഴിവ് നിങ്ങള്‍ തെളിയിക്കേണ്ടത്... കാരണം ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇല്ലാത്ത ഒരു കഴിവാണ് കേള്‍വിക്കുറവ്... ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല കേള്‍വിക്കാരിയാവുന്നത്... ഈയൊരു മനോഭാവം നിങ്ങള്‍ ജീവിതത്തില്‍വച്ച് പുലര്‍ത്താന്‍ ശ്രമിക്കൂ, എന്നാല്‍ ജീവിതം പാതി വിജയിച്ചു.......

5. ഭര്‍ത്താവിന്‍റെ മുന്നില്‍ വാചാലയാവാം, അതും നല്ല ഗുണം ആണ്.... എന്നാല്‍ അതിനും ഉണ്ടല്ലോ ഒരു പരിധി.... നമ്മുടെ കുടുംബജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളെക്കുറിച്ചും ഭര്‍ത്താവിന് മുന്നില്‍ വാചാലയാവാന്‍ പാടുള്ളതല്ല.... ഉദാഹരണത്തിനു മക്കളുടെ പഠനത്തെക്കുറിച്ചോ അതുമല്ലങ്കില്‍ മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാവുന്നതോ ഒരിക്കലും ഒരു ഭര്‍ത്താവും കുറ്റപ്പെടുത്തില്ല.. അതിന് പകരമായി ഭര്‍ത്താവിന്‍റെ കഴിവുകുറവുകള്‍ ഭര്‍ത്താവിന് മുന്നില്‍ വച്ച് വിളമ്പിയാല്‍ കുടുംബം എളുപ്പം നമുക്ക്‌ കട്ടപ്പുറത്ത് ഇരുത്താം.....

6. ചില ഭര്‍ത്താക്കന്‍മ്മാര്‍ എന്നെപ്പോലെ മുന്‍ശുന്ടി ഉള്ളവരാകാം...അങ്ങനെയുള്ളവരെ അടക്കാന്‍ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല... അത്തരം ആളുകള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേള്‍ക്കാന്‍ ശ്രമിക്കുക.. കാറും കോളും അടങ്ങി ഇത്തരം ആളുകള്‍ വീണ്ടും ക്ഷമചോദിക്കാന്‍ തിരിച്ച് നിങ്ങളെത്തന്നെ വിളിക്കും..അത് തീര്‍ച്ച... കണവന്‍ സൈലന്‍റ് ആയ സമയത്ത്‌ നിങ്ങള്‍ വൈലന്റ്റ്‌ ആകാതിരിക്കാന്‍ ശ്രമിക്കുക അപ്പോള്‍ ... '' ആ സമയത്ത്‌ ചിരിച്ച്കൊണ്ട് 'എനിക്കറിയാം എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്' എന്നോ അതുമല്ലെങ്കില്‍ 'ഈ മുന്‍ശുണ്ടിക്കാരനെ എനിക്ക് ഇപ്പഴും ഇഷ്ടമാണ്' എന്ന് വെറുതേയെങ്കിലും തട്ടിവിടാന്‍ ശ്രമിച്ച് നോക്കൂ.. പിന്നെ പുള്ളിക്കാരന്‍ ജീവിതത്തില്‍ ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പന്‍ പ്രതികരണത്തിലേക്ക് സ്വമേധയാ മാറാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക്‌ ഫീല്‍ ചെയ്യും.....

7. പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍ ഒരിക്കലും എവിടെയും നമുക്ക്‌ കാണാന്‍ സാധിക്കില്ല... നോക്കൂ നമ്മള്‍ എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ ചെയ്യുന്നതും ആയ ഒരു പ്രവര്‍ത്തിയാണ് ഭര്‍ത്താവിന്റെ ആളുകളുടെ കുറ്റങ്ങളും കുറവുകളും ഭര്‍ത്താവിന് മുന്‍പില്‍ നിരത്തുകയും തന്മൂലം അതുമൂലം ഉണ്ടാകുന്ന അവഹേളനങ്ങളും.... നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ ഇതൊരു ശരിയായ രീതിയാണെന്ന്.... നോക്കൂ നിങ്ങള്‍ ഇപ്പോഴും അറിയാത്ത മറ്റൊന്നുണ്ട് നിങ്ങളെ കാണുന്നതിന് മുന്‍പ്‌ ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച് ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് മുന്നില്‍ നിങ്ങളുടെ വില ഇടിയുകയാണ് സത്യത്തില്‍ ഇവിടെ ഉണ്ടാക്കുന്നത്... ചിന്തിക്കുക ഇന്ന് തെറ്റുകളും കുറ്റങ്ങളും ഇല്ലാത്തവര്‍ ഭൂമിയില്‍ ഇല്ല... പരസ്പരം മനസ്സിലാക്കി തെറ്റുകള്‍ പൊറുത്ത്കൊടുത്ത്‌ നല്ലരീതിയില്‍ ഇനിയെങ്കിലും ജീവിക്കാന്‍ ശ്രമിക്കുക.....

8. നിങ്ങള്‍ എന്തോക്കെയാണോ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭര്‍ത്താവിന്റെ പരിധിക്കുള്ളില്‍ വരുന്നതാണെന്ന് സ്വയം വിലയിരുത്തുക... നിങ്ങള്‍ക്ക്‌ മാസം ഭര്‍ത്താവ് അയച്ച് തരുന്ന ധനത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് ആഗ്രഹിക്കുക... ദൂര്ത്ത് ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുക.....

9. ഇനി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട് നിങ്ങളുടെ ജീവിതത്തില്‍.... ഒരിക്കലും ഭര്‍ത്താവിന്‍റെ മുന്നില്‍ നിങ്ങള്‍ പരപുരുഷന്‍മ്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക... കാരണം ഇന്ന് ഒരു ഭര്‍ത്താവും ഇഷ്ടപ്പെടാന്‍ താല്പര്യം ഇല്ലാത്ത ഒന്നാണത്‌...ആര് എന്ത് എത്ര വലിയവന്‍ ആയിക്കോട്ടെ നിങ്ങളുടെ ഭര്‍ത്താവിനോളം ഒരിക്കലും നിങ്ങളെ കെയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും....

10. കുടുംബം എന്ന സ്വര്‍ഗ്ഗത്തിന് മാറ്റുരക്കുന്നത് ഭാര്യമാരുടെ ശരിയായ പ്രവര്‍ത്തനവും അതില്‍ അവര്‍ക്കുള്ള നല്ല പങ്കും സഹകരണവും ആണ്....മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തുകയും ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സ്ന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കില്‍ അതില്‍പരം ഒരു നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം...നരകം ആക്കുന്ന ഒരു പ്രവര്‍ത്തിയോ മറ്റോ ഉണ്ടാക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക. മനുഷ്യജന്മം എന്ന ഇത്രയും നല്ലൊരു ജന്മംകൊണ്ട് വേരിട്ടരീതിയിലുള്ള ഒരു കുടുംബജീവിതം നയിച്ച് സമൂഹത്തിന് മുന്‍പില്‍ ഒരു മാതൃകയാകാന്‍ എപ്പോഴും ശ്രമിക്കുക.....
Related Posts Plugin for WordPress, Blogger...