2010, ഡിസംബർ 24, വെള്ളിയാഴ്‌ച

യേശുവിന്‍റെ തിരുവിപ്പിറന്നാള്‍ ആശംസകള്‍..
ബത്ലഹേം - എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍
എനിക്കായി നിന്നില്‍ നിന്നും പുറപ്പെടും:അവന്‍ പണ്ടെ യുഗങ്ങള്‍ക്ക് മുന്‍പേ,ഉള്ളവനാണ്.
(മിക്കാ 5-2)

അതിനാല്‍, കര്‍ത്താവ്‌തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ ഇമ്മാനുവല്‍ എന്ന് വിളിക്കപ്പെടും.
(ഏശയ്യാ 7-14)

ലോകസമാധാനത്തിനായി ബത്ത്ലഹേമിലെ കാലിത്തൊഴുത്തിനുള്ളില്‍ കന്യാസുധനായി പിറന്നുവീണ ഉണ്ണിയേശുവേ....അങ്ങയുടെ ആ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഈ തിരുപ്പിറവിനാളില്‍ നല്ലവരായ എന്‍റെ എല്ലാ വായനക്കാര്‍ക്കും ഈ ഗ്രീഷ്മകാലത്തിന്‍റെ അകമ്പടിയില്‍ ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ക്രിസ്തുമസ്ദിനാശംസകള്‍ നേരുന്നു.
വിരല്‍ത്തുമ്പ്.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

അഹിംസ...ഈശ്വരന്‍ സൃഷ്ടിച്ച ലോകത്തിലെ ഇന്നുള്ള എല്ലാ ജീവജാലങ്ങള്‍കും അവര്‍ക്ക്‌ വേണ്ടരീതിയില്‍ ഉള്ള കഴിവുകള്‍ പുള്ളിക്കാരന്‍ നല്‍കിയിട്ടുണ്ട്..... അതെങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമ്മളെടുക്കുന്ന തീരുമാനം പോലെയിരിക്കും...അല്ലെ?...എനിക്ക് നന്നായിട്ടറിയാം ഈ ബ്ലോഗ്‌ വായിക്കുന്ന നിങ്ങളില്‍ പലവരും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്..വ്യത്യസ്ത സംസ്കാരം വച്ച് പുലര്‍ത്തുന്നവരാണ്, വ്യത്യസ്ത മതത്തില്‍പ്പെട്ടവരും ആണ്...അപ്പോള്‍ ചരിത്രം എന്‍റെ കോണിലൂടെ നോക്കുകയാണെങ്കില്‍ മുഹമ്മദ്‌ എന്ന പ്രവാചകനില്‍ ദൈവം അറിയാനുള്ള ആഗ്രഹം എന്ന കഴിവ് നല്‍കിയത് ആകാം അദ്യെഹത്തിനാല്‍ ഇസ്ലാം എന്ന വിശുദ്ധ മതത്തിന്റെ പിറവിയും തന്‍മൂലം ലോകമുസ്ലീംകള്‍ ഇന്നും ആ പ്രവാചകനെ സ്നേഹിക്കുന്നതും....ഗീതയില്‍ നോക്കുകയാണെങ്കില്‍ അധര്‍മ്മത്തിനെ പരാജയപ്പെടുത്തി ധര്‍മ്മം എങ്ങനെ പുനസ്ഥാപിക്കാം എന്ന് കൃഷ്ണഭഗവാന്‍ അര്‍ജ്ജുനനാല്‍ ഈ ലോകത്തിന് കാണിച്ചുതന്നു ......ജൂത കിരാതന്മമാര്‍ പീടിപ്പിച്ചും ശരീരം മുഴുവന്‍ രക്തപങ്കിലമാക്കി തല്ലിച്ചതച്ച് കുരുശില്‍ കയറ്റിയപ്പോളും ''ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല , ആ ഇവരോട് പൊറുക്കേണമേ''എന്ന് ലോകത്തിന് മുന്‍പില്‍ വിളിച്ചു പറഞ്ഞ ത്യാകനിധിയായ കൃസ്തുദേവനും നമ്മുക്ക് മുന്‍പില്‍ ഉണ്ട്.....അപ്പോള്‍ ഇതില്‍നിന്നും നമുക്ക്‌ എന്ത് മനസ്സിലായി??.. മുഹമ്മദിനാല്‍ നമുക്ക്‌ ദൈവം അറിവ്‌ പകര്‍ന്നു തന്നു....കൃഷ്ണനാല്‍ നമ്മള്‍ ധര്‍മ്മം എന്തെന്ന് അറിഞ്ഞു...കൃസ്തുവാല്‍ നമ്മള്‍ ത്യാഗം എന്തെന്നും അറിഞ്ഞു....

എന്നിട്ടും നമ്മളെന്തേ ഇങ്ങനെയായി??...

ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഭാഗ്യവാന്മാരായ നിങ്ങളോട് ഒരു സത്യം ഞാന്‍ തുറന്നു പറയട്ടെ... ഇപ്പറഞ്ഞ മൂന്ന്‍ മഹാന്‍മ്മാരുടെയും അംശങ്ങള്‍ നമ്മളില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ട്.... അതെന്ന് അറിയുന്നു ഒരുവന്‍, അന്ന് മുതല്‍ അവന്‍റെ വളര്‍ച്ച തുടങ്ങുകയായി.... അതറിഞ്ഞ സ്വയം കണ്ടെത്തിയ ഒരാളെയാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ പോകുന്നത്....മറ്റാരുമല്ല.... നമ്മുടെ നെഞ്ചില്‍ ഇന്നും കുടികൊള്ളുന്ന ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ലോകത്തിന് മുന്‍പില്‍ നമുക്ക്‌ നെഞ്ചും വിരിച്ച് പറയാന്‍ സ്വാതന്ത്രം ഉണ്ടാക്കിത്തന്ന ഇന്ത്യയുടെ പരമോന്നത വ്യക്തിത്വം രാഷ്ട്രപിതാവ് മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി...... നമ്മുടെയെല്ലാം സ്വാതന്ത്രത്തിന് വേണ്ടി നമ്മുടെ പടിവാതിലില്‍ വന്ന് നിന്നുകൊണ്ട് നമ്മുടെ ഭാഷയില്‍ നമുക്ക് വേണ്ടി സംസാരിച്ച ആ പരമോന്നത വ്യക്തി....നമ്മളെല്ലാം ഹൃദയം തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം ഗാന്ധിജി.......

അഹിംസ എന്ന ഒരു വാക്ക് നമ്മള്‍ കേട്ടാല്‍ അപ്പോള്‍ നമ്മുടെ ഗാന്ധിജിയെ നമുക്ക് ഓര്‍മ്മവരും അല്ലെ.... മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങി ഇന്നും മ്യാന്‍മാര്‍ പട്ടാളത്തിന് മുന്‍പില്‍ ത്സാന്സിറാണിയെപ്പോലെ പൊരുതിക്കൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആങ്ങ്‌ സാന്‍ സ്യൂക്കി വരെ നമ്മുടെ രാഷ്ട്രപിതാവിന്‍റെ അഹിംസാതത്വത്തെ പിന്തുടരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയി ഭാരതാംബയുടെ മടിത്തട്ടില്‍ പിറന്നതില്‍ ദൈവത്തിനോട് തീര്‍ത്താല്‍തീരാത്ത നന്ദി അറിയാതെ പറഞ്ഞ് പോകുന്നു ഈ അവസരത്തില്‍ .... ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ ഇവിടെ അബുദാബിയില്‍ വച്ച് അമേരിക്കക്കാരനായ എന്‍റെ സുഹൃത്തിനോടു ഇന്ത്യയിലെ ടൂറിസത്തെക്കുറിച്ച് ഞാന്‍ വായ്‌തോരാതെ സംസാരിച്ചപ്പോള്‍, ഞാന്‍ ഇപ്പോഴും നിങ്ങളുടെ ഫ്രീഡംഹീറോ ഗാന്ധിജിയുടെ നാമത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്നു എന്ന മറുപടി കേട്ട് സത്യത്തില്‍ ലജ്ജിച്ച് എന്‍റെ തല താഴ്ന്നുപോയി..... ഇന്നും ഈ തലമുറ അറിയാതെപോകുന്നതോ അതുമല്ലെങ്കില്‍ അവഗണിക്കുന്നതോ ആയ ഒരു കാര്യം ഉണ്ട്.... ''ദൂര്‍ത്ത്‌''... ലളിതജീവിതം നയിച്ചുകൊണ്ട് സ്വയം നാന്നായി രാഷ്ടത്തിന് മാതൃകയാകൂ എന്ന ഗാന്ധിയന്‍ ദര്‍ശനം ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ഇവിടെ സ്മരിക്കട്ടെ.....

ഇന്നും പലരാജ്യങ്ങളിലും നിന്നും വന്ന അവരുടെ പരമോന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്തുന്നത് നമ്മളൊക്കെ കാണാറുണ്ട്...അത് ഒരു ചടങ്ങിനേക്കാള്‍ ഉപരി അവരുടെ കടമയായി ആണ് ഇന്നും ചെയ്തുപോരുന്നത്.....ഇന്ത്യ എന്ന ഒരു രാജ്യത്തിലെ രാഷ്ട്പിതാവ്‌ എന്ന നാമത്തിലൂന്നാതെ എന്‍റെ രാജ്യത്തെയും സ്നേഹിക്കണം എന്ന് ഇന്ത്യക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്ത് ഇന്ത്യക്കാരെ നേര്‍വഴിക്ക് നടത്തിയ ഒരു പച്ചയായ മനുഷ്യനെ ആദരിക്കാന്‍ ഒരു വിദേശിക്ക് കിട്ടിയ അവസരം എന്നായിട്ടാണ് ഏതു നേതാവും ഇപ്പോഴും കരുതിപ്പോരുന്നത്.... നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം 2010 എന്ന മനോഹരമായ നല്ലൊരു വര്ഷം നമ്മളെ വിട്ടുപോകാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി.... പല മാധ്യമങ്ങളും ഈ വര്‍ഷത്തില്‍ ലോകത്തില്‍ നടന്ന കാര്യങ്ങള്‍ ഒരു ബഡ്ജറ്റ് പോലെ അവതരിപ്പിക്കുമ്പോള്‍ 2011ലേക്ക് വേണ്ടി ആരും ഒന്നും നമുക്ക്‌ തരുന്നില്ല.... എന്നാല്‍ എനിക്ക് നിങ്ങള്‍ക്ക്‌ തരാന്‍ താത്പര്യപ്പെടുന്നത് നല്ല ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ആണ്..അതില്‍ ഏറ്റവും പ്രധാനപ്പെട്ടതോ സ്വയംപര്യാപ്തത എന്നും.... അദ്യേഹം തന്ന ആ മാഹത്തായ ആ ആശയത്തില്‍ ഉറച്ച് നിന്നുകൊണ്ട് ജീവിതം നയിച്ച് വീടിനും നാടിനും ലോകത്തിനും മുന്‍പില്‍ ഒരു നല്ലമാതൃകയാകാന്‍ വീണ്ടും നിങ്ങളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു...

ജയ്ഹിന്ദ്.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ഈ ഗിന്നസ്ബുക്കിന്‍റെ ഒരു കാര്യേ.....ഞാനെന്തെങ്കിലും പറഞ്ഞാല്‍ പിന്നെ എല്ലാവരും അതും പൊക്കിപ്പിടിച്ച് നടക്കും....അതൊക്കെ പോട്ടെന്നുവെക്കാം.. കരള് പറിച്ച് കാണിച്ച് കൊടുത്താലും അത് ചെമ്പരത്തിപ്പൂവ് ആണ് എന്ന് പറയുന്ന ആളുകളാണ് കേരളത്തിലെ വനിതാകമ്മീഷന്‍... ഇവരൊക്കെക്കൂടി ഉണ്ടാക്കിയ നിയമം ആണ് പെണ്ണിന്റെയും ചെക്കന്റെയും വിവാഹപ്രായം 18ഉം 21ഉം ആയി കൂട്ടിക്കെട്ടിയത്... ഈ പ്രായം കുറച്ച് കൂടുതലല്ലേ പെണ്ണുമ്പിള്ളെ?... അത് എന്താന്ന് എന്ന് ഞാന്‍ ഒന്ന് ചോദിച്ചതിന് അവളുമാരെന്നെ തിന്നാന്‍ വന്നത് എനിക്ക് മാത്രമേ അറിയൂ... എന്നാല്‍ കേരളത്തിലെ വനിതാകമ്മീഷനെപ്പോലും മൂക്കത്ത് വിരല് വക്കുന്ന ഒന്നാണ് രണ്ടു ദിവസം മുന്‍പ്‌ ലണ്ടനില്‍ അരങ്ങേറിയത്... കൂടെ ഗിന്നസ്ബുക്കില്‍ ഒരിടവും....

സംഭവം നടന്നത് ബ്രിട്ടനിലാണ്....അത് പിന്നെ ബ്രിട്ടന്‍കാര്‍ക്ക് പിന്നെ എന്തും ആകാമല്ലോ!!... ഇവിടെ കോളേജിലേക്ക് പോകുന്ന പതിനേഴ് വയസ്സുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയെ മുഖത്ത് നോക്കി ഒന്ന് കണ്ണിറുക്കിയാല്‍ പിന്നെ കേസായി, പീഠനനമായി പിന്നെ അത് പുലിവാലായി.... അവിടെ പതിനാല് വയസ്സ് പ്രായം മാത്രമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക്‌(കുഞ്ഞുങ്ങളേ!!മ്)ഇപ്പൊതാ സ്വന്തമായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നു... സത്യത്തില്‍ ഗിന്നസ്ബുക്കിന് തെറ്റുപറ്റിയിരിക്കുന്നു ... കാരണം പതിമൂന്നരവയസ്സിലാണ് എന്‍റെ മാതാശ്രീ എന്നെ പ്രസവിച്ചത്.... അങ്ങിനെയാണെങ്കില്‍ കേരളത്തില്‍നിന്നും ഗിന്നസ്സ്ബുക്കില്‍ പുള്ളിക്കാരിക്കും ഒരു സ്ഥാനം വേണ്ടെ?....ഇല്ല.... കണ്ടോ നിങ്ങളെല്ലാവരും... ഇതിനോക്കെയാണ് നമ്മള്‍ അസമത്വം അനീതി എന്നൊക്കെ പറയുന്നത്... ഇന്നല്ലെങ്കില്‍ നാളെ ലോകത്തെ ഏറ്റവും പ്രശസ്‌തനായ ബ്ലോഗര്‍ എന്ന ബഹുമതി തരാന്‍ ഇപ്പറഞ്ഞ ഗിന്നസ്ബുക്ക് എന്റടുത്ത് വരും.... അതെനിക്കറിയാം... അന്ന് മുഖമടച്ച് ആട്ടും ഞാന്‍..ഹല്ല പിന്നെ...

അപ്പൊപ്പിന്നെ കാര്യത്തിലേക്ക് കടക്കാം....പതിനാലുകാരായ നഥാന്‍ ഫിഷ്‌ബോണും ഏപ്രില്‍ വെബ്‌സ്റ്ററും ആണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനമ്മമാര്‍...... ഹോ കേള്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു....ഒരു ചാന്‍സ് അല്ലെ ഞാന്‍ കളഞ്ഞുകുളിച്ചത്...ഇനി ഇപ്പൊ പറഞ്ഞിട്ടെന്നാ....നാല് ദിവസം മുന്നേയാണ് ഇവര്‍ക്ക് ജാമി എന്ന് പേരിട്ട കുഞ്ഞ് ജനിച്ചത്... പതിമൂന്നാംവയസ്സിലാണ് ഇവര്തമ്മില്‍ കണ്ട്മുട്ടുന്നത്.... രണ്ട് പേരും അന്ന് തുടങ്ങിയ അത്തള പിത്തള തവളാച്ചി ഒടുവില്‍ കുഞ്ഞില്‍ അവസാനിച്ചു...രണ്ട് പേരും കൂടി രാത്രി നൂറ് മില്ലി അടിച്ച് നില്‍ക്കുമ്പോള്‍ നാഥാന് തോന്നിയ ഒരു വികൃതി... പിന്നെ അത് ഒരു ശീലമാക്കി...ആദ്യം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നത്രേ ചോട്ടേം മാണിം കളിച്ചത്.. പിന്നെ അതിനും ഇല്ലേ ഒരു വിരക്തി(ഏതു?)..... ഒരു രാത്രിയില്‍ ഇപ്പറഞ്ഞ സാധനം(സുരക്ഷ) നാഥാന്‍ മറന്നു എന്നത് കളി കഴിഞ്ഞതിന് ശേഷമാണത്രേ ഏപ്രിലിന് മനസ്സിലായത്‌ .....നമ്മുടെ മലയാളസിനിമയില്‍ സീമച്ചേച്ചേച്ചിയും ജയഭാരതിയും ബെഡ്ഡില്‍ രണ്ട്കാലുംമേലും മുഖം കമിഴ്ത്തി ഞാന്‍ നശിച്ചല്ലോ ഈശ്വരാ എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന സീനോന്നും ആ നാട്ടില്‍ ഇല്ലല്ലോ.... പുള്ളികാരി എന്നാലങ്ങു പോരട്ടെ ഒരു കുഞ്ഞ് എന്ന രീതിയില്‍ പത്തുമാസം അങ്ങ് പിടിച്ച് നിന്നു.... പത്തും കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഒരു അടിപൊളി കുഞ്ഞ്....കൂടെ ഗിന്നസ്ബുക്കില്‍ ഒരു പേരും എഴുതിവാങ്ങിച്ചു... എന്തായാലും പെണ്ണ് ഒരു സംഭവമായി മാറുകയാണ്... പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിനകം ജാമിയെ മുത്തശന്റെയും മുത്തശിയുടെയും കൈയിലേല്‍പിച്ച്‌ വീണ്ടും സ്‌കൂളില്‍ പോകാന്‍ ദൃഡനിശ്ചയം എടുത്തിരിക്കുകയാണ് ഈ കുഞ്ഞ് സോറി സോറി ഈ പെണ്ണ്....

എന്നാല്‍ ബ്രിട്ടനിലെ മറ്റു കാര്യങ്ങള്‍ കേട്ടാല്‍ ഇതൊന്നും ഒന്നുല്ലാതായിരിക്കുന്നു.... പ്രസവിക്കലും അത് കഴിഞ്ഞാല്‍ ക്ലാസില്‍ പോകലും ഒരു പതിവാക്കുന്നവരുടെ എണ്ണം കൂടിവരുകയാണത്രേ അവിടെ.... കേരളത്തിലെ വനിതാകമ്മീഷന്‍ ഇതില്‍ ഒന്നും താത്പര്യമില്ലാത്ത മട്ടാണ്...സ്ത്രീയുടെ വിവാഹപ്രായം ഇനിയും എങ്ങനെ കൂട്ടാം എന്ന ചിന്തയിലാണവര്‍... എനിക്ക് പറയാനുള്ളത് സത്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് ഇനിയെങ്കിലും ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കരുത്....അന്ന് ഒന്‍പതാം ക്ലാസിലെ ബയോളജി ക്ലാസിലെ ഒരു ചാപ്റ്റര്‍ ശോശാമ്മടീച്ചര്‍ എടുക്കുമ്പോള്‍ അപ്പൊ ഇങ്ങനെയാണോ കുഞ്ഞുണ്ടാകുന്നത് അല്ലെ ടീച്ചറെ എന്ന് ചോദിച്ചതിന് എന്‍റെ ചെവി പിടിച്ച് കുരുത്തംകെട്ടവനെ ഇനി നീ ഇവിടെ നില്ല് എന്ന് പറഞ്ഞ് ക്ലാസിന് പുറത്ത്‌ നിര്‍ത്തിയത് ഞാനിപ്പോളും ഓര്‍ക്കുന്നു....അന്ന് അത് എനിക്ക് പറഞ്ഞന്നിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഇതുപോലെ പോസ്റ്റിട്ട് നാറ്റിക്കോ.... നന്നായൊള്ളോ.. ടീച്ചര്‍ക്ക് അങ്ങിനെ വേണം......

2010, ഡിസംബർ 19, ഞായറാഴ്‌ച

കേരളം ഒരു ഫാന്‍സാലയം......ദളപതി എന്ന സിനിമയില്‍ രജനി മരിക്കുന്നത്കണ്ട് കരള് തകര്‍ന്ന അണ്ണാച്ചി തീയ്യറ്റര്‍ തീയിട്ടപ്പോള്‍ ആയിരുന്നു ഇന്ത്യന്‍ സിനിമാലോകം ആദ്യമായി ഞെട്ടിയത്....ആ ഞെട്ടല്‍ മുതലാക്കി രജനി ഒരുപാടു സിനിമകള്‍ ഇറക്കി പുള്ളിക്കാരന്‍ ഫാന്‍സിനെ അടക്കി നിര്‍ത്തി അവിടുത്തെ പെരിയദളപതിയായി മാറി.. ഒരു സിനിമയില്‍ നായകന്‍ മരിച്ചതിന് തീയ്യറ്റര്‍ കത്തിക്കുക...സംഭവം തന്നെ അല്ലെ...അതുപിന്നെ ആ അണ്ണാച്ചികള്‍ക്ക്‌ പൊതുവേ തലയില്‍ ഒരു കിഡ്നിയും ഇല്ല എന്ന് കരുതാം... എന്നാല്‍ സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തിന് ഗപ്പ് കിട്ടിയ നമുക്ക്‌ എന്ത് വിവരം ഉണ്ട് എന്ന് ഞാന്‍ ഇന്നലെ കണ്ടു..... ഇന്ന് കേരളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ വളര്‍ത്ത്മക്കള്‍ ചേരിയില്‍ ഇടംവലം തിരിഞ്ഞ് ഏറ്റുമുട്ടി...ഹോട്ട് ന്യൂസ് ആയതുകൊണ്ട് ആര്‍ക്ക് എത്രകിട്ടി എന്നതിനെ ചൊല്ലി പുതിയ പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം....

ആലുവക്ക് ഇപ്പോള്‍ ശനി അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണെന്ന് കാണിപ്പയ്യൂര്‍ ടിവിയിലൂടെ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല... കൂടാതെ ഏറ്റുമുട്ടല്‍, കത്തികുത്ത്, ബോംബേറ് എന്നീ പരമ്പരാഗത കലാരൂപങ്ങളൊക്കെ ഈ ആഴ്ചയില്‍ ഉണ്ടാകാന്‍ ചാന്‍സുണ്ട് എന്ന് കേട്ടപ്പോള്‍ ഇത്രക്കൊക്കെ പ്രതീക്ഷിച്ചുമില്ല..ഇത് ഒരു മാതിരി.... കഷ്ടം... മമ്മൂട്ടിയുടെ ബെസ്റ്റ്‌ ആക്ടരും ലാലേട്ടന്റെ കാണ്ടഹാറും ഒരു സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആലുവയിലെ ഒരു തിയ്യറ്ററില്‍ ആണ് ഇപ്പൊ ഇരുകൂട്ടരുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടിയിരിക്കുന്നത്.... കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേത്... അതിന് കേരളമാതാവ് ഇന്നലെ സാക്ഷിയായി... ഇത്രയൊക്കെയായ സ്ഥിതിക്ക്‌ ഇതിനെതിരെ പ്രതികരിക്കാന്‍ ഓള്‍കേരള ബിജുക്കുട്ടന്‍ ഫാന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കറുകപുത്തൂര്‍ ലോക്കല്‍യൂണിറ്റ് സെക്രട്ടറി എന്നനിലക്ക് ഞാന്‍ എന്‍റെ അണികളോട് അഭ്യര്‍ഥിക്കുന്നു... ഇതിനെതിരെ നമുക്ക്‌ നമ്മുടെ ശക്തി കാണിക്കേണ്ടത് അത്യാവശ്യമാണ്.. ആയതിനാല്‍ കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസ്സുകളുടെയും ടയറിന് അള്ളുവക്കുക, കയറാവുന്ന തിയ്യറ്ററില്‍ എല്ലാം കയറി തിയ്യറ്ററിന്‍റെ സ്ക്രീനില്‍ മഞ്ഞ മൂത്രം ഒഴിക്കുക(മൂത്രം മാത്രം)...കണ്ണില്‍ കാണുന്ന ഇലക്ടിക് പോസ്റ്റുകളിലെ ബാക്കിയുള്ള ബള്‍ബുകളും എറിഞ്ഞുതകര്‍ത്ത്‌ കേരളവൈദ്യുതി ബോര്‍ഡിന്‍റെ വൈദ്യുതിശേഖരണം എന്ന പദ്ധതിയില്‍ അവരുമായി കൈകോര്‍ക്കുക എന്നീകാര്യങ്ങള്‍ ഇത്തരം കാടത്തങ്ങള്‍ക്ക് മറുപടിയായി ആഞ്ഞടിക്കാന്‍ ബിജുക്കുട്ടന്‍ ഫാന്‍സ്‌ അംഗങ്ങളോട് ഈ അവസരത്തില്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു...

ആലുവയില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം എനിക്കറിയാന്‍ കഴിഞ്ഞത് ''കാണ്ടഹാര്‍ പോളിഞ്ഞേ'' എന്ന കമന്റു മമ്മൂട്ടി ഫാന്‍സില്‍ നിന്ന് വന്നതില്‍തൊട്ടാണത്രേ പ്രശ്നങ്ങള്‍ക്ക് തുടക്കം... അതിന് മറുപടിയായി മോഹന്‍ലാല്‍ ഫാന്‍സ്‌ തുറന്ന വേദിയില്‍ മുണ്ട് പൊക്കി വര്‍ഷങ്ങളുടെ പഴക്കമുള്ള വിശ്വസ്ഥസ്ഥാപനം വി ഐ പിയുടെ നൂറില്‍ കൂടുതല്‍ തുളയുള്ള ജട്ടി കാണിച്ച് കൊടുത്തിന്നിടത്ത് നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണു അറിയാന്‍ കഴിഞ്ഞത്....കൂടാതെ ബെസ്റ്റ്‌ ആക്ട്ടറില്‍ മമ്മൂക്ക ധരിച്ചിരുന്ന പച്ച ഷര്‍ട്ട് പാക്കിസ്ഥാനെ പ്രതിനിതീകരിക്കുന്നതാനെന്നും മാര്‍ട്ടിന്‍ പ്രാക്കാട് പാക്കിസ്ഥാന്‍ ചാരന്‍ ആണെന്ന് പോലും ലാല്‍ ഫാന്‍സ്‌ പറഞ്ഞത്രേ...കഷ്ടം അല്ലേ???..... എന്തായാലും പിന്നങ്ങോട്ട് രണ്ട് കൂട്ടരും തമ്മില്‍ അങ്ങ് മേയലായിരുന്നു എന്നാണ് പറഞ്ഞ് കേട്ടത്....എന്തായാലും വരും ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ള ഹര്‍ത്താലുകള്‍ പോലുള്ള കലാപരിപാടികള്‍ക്ക് ഇരുഫാന്‍സും ആഹ്യ്വാനം ചെയ്തിട്ടുണ്ട്.....കൂടാതെ ഇനിയങ്ങോട്ട് സിനിമകാണാന്‍ കയറണമെങ്കില്‍ അതാത് ഫാന്‍സിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കൈപറ്റണം എന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്....എനിക്ക് വയ്യേ ഇതൊക്കെക്കാണാന്‍....

സത്യം പറയാമല്ലോ ഇവമ്മാരോക്കെക്കാരണം ഇന്ന് സിനിമാതിയ്യറ്ററില്‍ ഫാമിലിയുമായി സിനിമക്ക്‌ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.... സിനിമയില്‍ സ്റ്റാര്‍ പറയുന്ന തെറിക്കുപുറമേ ഇവമ്മാര് തമ്മില്‍ പറയുന്ന തെറിയും കേള്‍ക്കേണ്ട ഗതികേടാണ് ഇന്ന് കേരളീയന് ഉള്ളത്....പെണ്ണുങ്ങളുമായി സിനിമക്ക്‌ കയറിയാലോ പെണ്ണുങ്ങള്‍ചുറ്റും ആയിരം കൈകളാണ്.... നമ്മുടെ ഭാര്യമാരെ നമ്മള്‍പ്പോലും കാണിക്കാത്ത സ്വര്‍ഗ്ഗം കാണിച്ച് കൊടുക്കുന്ന ഞരമ്പുകള്‍ ഉണ്ട് തിയ്യറ്ററിനകത്ത്.... അന്ന് നാലാം ക്ലാസില്‍ അന്നമ്മടീച്ചറുടെ കണ്ണ് വെട്ടിച്ച് ക്ലാസ്‌ കട്ട് ചെയ്ത് എന്‍റെ കാമുകിയുമായി സിനിമകണ്ട് തിരിച്ച് പോരുമ്പോള്‍ അവള്‍ പറഞ്ഞ വാക്ക്‌ എനിക്ക് ഇപ്പോഴും ഓര്‍മ്മവരുന്നു...

''ചേട്ടാ തിയ്യറ്ററില്‍ സിനിമ കാണുന്നതിനേക്കാള്‍ സുഖം ആണ് തിയ്യറ്ററിനകത്ത് ഇരിക്കുന്നത്'' എന്ന്.......
Related Posts Plugin for WordPress, Blogger...