2010, നവംബർ 14, ഞായറാഴ്‌ച

പെണ്‍ഗാന്ധിക്ക് സ്വാഗതം....



സത്യം എന്നാല്‍ അത് വെളിച്ചം ആണ്....അതെത്ര കൈക്കുള്ളില്‍ ഒളിപ്പിച്ചാലും മുറിക്കുള്ളില്‍ അടച്ചിട്ടാലും ഒരു കാലത്ത് ഏത് അന്ധകാരത്തേയെല്ലാം അതിജീവിച്ച് അത് പുറത്ത് വരും....പട്ടാളഭരണത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരുജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പതിനഞ്ചുവര്ഷം സ്വന്തം ജീവിതം ഹോമിച്ച ആങ്ങ്‌ സാന്‍ സ്യൂച്ചിയെ ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടുതടങ്കലില്‍ നിന്നും മ്യാന്‍മാര്‍ ഭരണകൂടം മോചിപ്പിച്ചു....1991ല്‍ നോബല്‍ സമ്മാന ജ്യെത്രിയുമായ ഇവര്‍ 1989 ജൂലൈ 20 മുതല്‍ വീട്ടുതടങ്കലിലാക്കിയ ഇവരുടെ മനശക്തിയെ തോല്പിക്കാന്‍ കഴിയാതെ മ്യാന്‍മാര്‍ പട്ടാള സര്‍ക്കാര്‍ ഇവരുടെ മുന്നില്‍ മുട്ടുമടക്കി എന്ന് പറയുമ്പോള്‍ ലോകത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് ഇതൊരു അഭിമാനിക്കാനുള്ള അവസരമല്ലേ?...

ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയന്‍ ശൈലിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന ഇവര്‍ ഗാന്ധിയുടെ അഹിംസ തത്വത്തില്‍ വളരെ ആകൃഷ്ടരായിരുന്നത്രേ.... നമ്മുടെ രാഷ്ട്രപിതാവിന്റെ ശൈലികള്‍ സ്വതന്ത്രത്തിനു വേണ്ടി മറ്റൊരു രാഷ്ട്രത്തിന്‍റെ പ്രധമവനിത പിന്തുടരുന്നു എന്ന് പറയുമ്പോള്‍ ഭാരതാംബയുടെ ഉദരത്തില്‍ പിറന്ന ഞാനും നിങ്ങളും എത്ര ഭാഗ്യം ചെയ്തവരാ...അല്ലെ?....ഒന്നുമില്ലേലും ഇന്ന് നമുക്കും നമ്മുടെ കൂടപ്പിറപ്പുകള്‍ക്കും തോക്കുകളുടെ നിഴലില്ലാതെ എവിടെയും സഞ്ചരിക്കാനുള്ള അവസ്ഥ ആ രാഷ്ട്രപിതാവായിട്ട് ഉണ്ടാക്കിത്തന്നില്ലേ..... അതിന് ആ മഹാത്മാവിനോട് എത്ര നന്ദി പറഞ്ഞാലാ തീരുക....

മോചിക്കപ്പെട്ട ഇവര്‍ മ്യാന്‍മാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടു പറഞ്ഞ വാക്കുകള്‍ ആരെയും വികാരാധീനനാക്കുന്ന ഒന്നായിരുന്നു... ''നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും... സ്വന്തം നാടിന് വേണ്ടി നമുക്ക് ഒന്നിച്ച് പോരാടാം''... കണ്ണീരോടെയാണ് മ്യാന്മാര്‍ സമൂഹം ആ വാക്കുകള്‍ ഏറ്റുവാങ്ങിയത്.... തകര്‍ന്ന്‍ കിടക്കുന്ന ആ ജനതയെ അവരുടെ കൈകളാല്‍ സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ കഴിയട്ടെ എന്ന് നമുക്കും ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കാം........

1 അഭിപ്രായം:

  1. തകര്‍ന്ന്‍ കിടക്കുന്ന ആ ജനതയെ അവരുടെ കൈകളാല്‍ സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ കഴിയട്ടെ എന്ന് നമുക്കും ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കാം.

    എല്ലാ വിധ പിന്തുണകളും....

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...