2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഇതാണീ ലോകം....നാട്ടില്‍ ഇരുന്നുകൊണ്ട് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു....അബുദാബിയില്‍ ഒരുഫ്ലാറ്റില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ ഏട്ടനും അനിയമ്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു വലിയ കുടുംബത്തെക്കുറിച്ച്.... നമ്മളൊക്കെ അസൂയപ്പെട്ടുപോകുന്ന തരത്തിലുള്ള ഒരു ഫ്ലാറ്റ് ജീവിതം... മിക്യ ദിവസങ്ങളും നിത്യസന്ദര്‍ശകനായിരുന്ന ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട് ആ നാല് സ്ത്രീകള്‍ തമ്മിലുള്ള ഒത്തോരുമയെക്കുറിച്ച്... നമ്മുടെയൊക്കെ കുടുംബങ്ങളില്‍ ഒരിക്കലും കാണാന്‍ കഴിയാത്ത ഒരു പ്രത്യേകതരം ഒത്തൊരുമ ഇപ്പറഞ്ഞ സ്ത്രീകള്‍ക്കിടയില്‍ ഉണ്ട് എന്ന് അത് കണ്ടവര്‍ക്ക് മനസ്സിലാകും... എന്നാപ്പിന്നെ അതിന്റെ രഹസ്യം എന്താകാം എന്നായി എന്‍റെ ചിന്ത, ഞാനിന്നും ബഹുമാനിക്കുകയും അതിലുപരി സ്നേഹിക്കുകയും ചെയ്യുന്ന ആ കുടുംബത്തിലെ മൂത്ത ഇത്താതയില്‍ നിന്നും ആയിരുന്നു അതിനുള്ള ഉത്തരം കിട്ടിയത്‌.... എനിക്ക് പലപ്പോഴും ഒരുനേരത്തെ അന്നം നല്‍കിയ ആ നല്ല സ്ത്രീയുടെ ഒത്തൊരുമിച്ച് കൊണ്ട്പോകാനുള്ള ആ മാജിക്ക്‌ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു... ഇന്ന് കേരളത്തില്‍ അസൂയയും കുശുമ്പും കൈമുതലായുള്ളവര്‍ക്ക്‌ ഈ പോസ്റ്റ്‌ ഞാന്‍ പ്രത്യേകമായി ഡേഡിക്കേറ്റു ചെയ്യുന്നു....

സത്യത്തില്‍ ഞാന്‍ ഇപ്പോളും ഭയക്കുന്ന ഒരു കാര്യമാണ് വിവാഹാനന്തരജീവിതം... ഇപ്പോഴും വയസ്സായവര്‍ പറയുന്ന ചൊല്ലുണ്ടല്ലോ!! '' ചക്കയാണേല്‍ ചൂന്നു നോക്കാം, പെണ്ണാണെലോ??!!'' ശരിയാണ്.... കാരണം ഇന്ന് വിവാഹം കഴിക്കാന്‍ പോകുന്ന എല്ലാ ചെറുപ്പക്കാരും പ്രത്യേകം ശ്രദ്ദിക്കേണ്ട ഒന്നുണ്ട്...നിങ്ങളുടെ ജീവിതത്തിന്‍റെ പ്രധാന വഴിത്തിരിവാകുന്ന ഒന്നാണീ വിവാഹം... അതില്‍ നിന്നും ലഭിക്കുന്ന ലാഭം ആണ് നമ്മുടെയെല്ലാം പ്രിയപക്നിമാര്‍... ചിലര്‍ പറയുന്നത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്.. ''ആ പെണ്ണ് വന്ന് കയറിയത്ന് ശേഷം ആണ് അവന്‍ നന്നായാത്'' എന്ന്..... എന്തെ ഇങ്ങനെയൊരു ചൊല്ലിന് ഇവിടെ പ്രസക്തി എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നാം... തുറന്ന് പറയാമല്ലോ... ഇന്നീ ലോകത്ത് അത്ഭുതസിദ്ധി കിട്ടിയ ഒരു പെണ്ണും ഒരു കുടുംബത്തിലും കയറി വന്നിട്ടുമില്ല, ഇനി വരികയുമില്ല... പല സ്ത്രീകളുടെയും മനോഭാവങ്ങളില്‍ വരുന്ന മാറ്റങ്ങളാണ് ആ കുടുംബങ്ങളിലെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത്.....

എത്ര പ്രശസ്തമായ തറവാടുകളാണെലും ഒരു പെണ്ണ് മതി അതുവരെ നിലനിര്‍ത്തിക്കൊണ്ട്വന്ന പേര് കളഞ്ഞുകുളിക്കാന്‍... അതുപോലെത്തന്നെ ഇപ്പറഞ്ഞതിന് വിപരീതം സംഭവിക്കാനും ഇതുപോലെ ഒരു പെണ്ണ് മതി.... മിഖ്യ കുടുംബങ്ങളിലെയും അവസ്ഥ ഇന്ന് മറ്റൊന്നല്ല... നാല് സ്ത്രീകള്‍ ഒരു വീട്ടില്‍ വന്നു കയറിയാല്‍ പിന്നെ നാല് മനസ്സുകള്‍ ജനിക്കലായി... അത് പിന്നെ നാല് അഭിപ്രായങ്ങളായി... നാല് പ്രശ്നങ്ങള്‍ അതിലൂടെ നാല് വിഭജനം, പിന്നെ അവസാനം നാല് പുതിയ കുടുംബങ്ങളുടെ ജനനവും...ഞാന്‍ പറഞ്ഞത് വിശ്വാസമായില്ല എന്ന് തോന്നുന്നുണ്ട് എങ്കില്‍ നിങ്ങള്ത്തന്നെ ഒരു ആത്മപരിശോധന സ്വയം നടത്തുക... നിങ്ങളില്‍ വായിക്കുന്ന പലവരും വിവാഹം ചെയ്തവരോ അല്ലാത്തവരോ ഉണ്ടാകാം... ഞാനീപ്പറഞ്ഞത്‌ നിങ്ങളുടെ ഭാര്യമാരില്‍ കാണാന്‍ ഇടവന്നിട്ടുണ്ടോ???... സംഗതി താഴെ കൊടുക്കുന്നു..... ഈ മനോഭാവങ്ങളില്‍ മാറ്റം വന്നാല്‍ മാത്രം മതി ഇന്നുള്ള പ്രശ്നങ്ങള്‍ക്കുള്ള എല്ലാ പരിഹാരത്തിനും....

1. മിക്യ ഭാര്യമാരും അവര്‍ക്കൊപ്പം മറ്റു വീടുകളില്‍ നിന്നും അനുജന്മ്മാരോ അല്ലെങ്കില്‍ ജേഷ്ടന്മ്മാരോ വിവാഹം കഴിച്ച് കൊണ്ടുവന്ന പെണ്‍കുട്ടികളില്‍ എപ്പോഴും കുറ്റം കണ്ടെത്തുന്നവരായിരിക്കും...

2. ഒരു വീട്ടില്‍ നാല് സ്ത്രീകള്‍ വന്നിട്ടുണ്ട് എങ്കില്‍ അതില്‍ എല്ലാവരും മറ്റുള്ളവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ താത്പര്യം പ്രകടിപ്പിക്കും...

3. ഒട്ടുമിക്ക ഭാര്യമാരും ഭര്‍ത്താക്കന്മാരുടെ പെങ്ങമ്മാരെ പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായി ശത്രുതാമനോഭാവം വച്ച് പുലര്ത്തുന്നവരായിരിക്കും.....

4. മറ്റുള്ളവളുടെ ഉയര്‍ച്ചയില്‍ സ്വയം അസൂയയോടെ കാണുകയും അതുപോലെ ആകാന്‍ സ്വന്തം ഭര്‍ത്താവിനെ മാനസികമായി സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടാന്‍ഉള്ള ഒരു പ്രത്യേക കഴിവ് പ്രകടിപ്പിക്കാന്‍ മടിയില്ലാത്തവരാണ്...

5. വീട്ടില്‍ ഒരു വയസ്സായ സ്ത്രീ(അമ്മ, അമ്മായിയമ്മ) അസുഖം ബാധിച്ച് കിടപ്പിലാണേല്‍, ആ പാവങ്ങളെ കൊല്ലുന്ന തരത്തിലുള്ള വാക്കുകള്‍ ചിലയിനം(മൂത്തയിനം) സ്ത്രീകള്‍ അവര്‍ക്ക് മുന്‍പില്‍ പ്രകടിപ്പിക്കാറുണ്ട്....

6. താനും തന്‍റെ ഭര്‍ത്താവും മാത്രമാണ് ഈ ലോകം എന്ന് മാത്രം ചിന്തിച്ച് പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് ഇന്നീ കേരളത്തിലുള്ള എല്ലാ സ്ത്രീകളും....

7. മറുവശത്ത് ആയിരങ്ങള്‍ പോകുമ്പോളും ഭര്‍ത്താവിന്‍റെ ബന്ധുവിന് ഒരണ കൊടുക്കാന്‍ താത്പര്യം കാണിക്കാത്ത പ്രകൃതമാണ് പൊതുവേ സ്ത്രീകളുടെത്....

8. 'ഞാന്‍' 'എന്‍റെ' എന്നീ വാക്കുകള്‍ കൂടുതലായും ഇന്ന് ഉപയോഗിച്ച് വരുന്നു.....

9. ഇന്ന് കേരളത്തിലുള്ള സ്ത്രീകള്‍ ഒട്ടുമിക്കവരും സ്വര്‍ണ്ണത്തെ സ്നേഹിക്കുന്നവര്‍ ആണ്... ഇന്നുള്ള ക്രൈം എല്ലാം ഇതിനെ ആസ്പദമായി ഉള്ളതുമാണ്....

10. ചെയ്ത തെറ്റ് മനസ്സിലായാലും ആ തെറ്റില്‍ ന്യായീകരിച്ച് വീണ്ടും വീണ്ടും തെറ്റ് ചെയ്യാന്‍ മടികാണിക്കാത്ത പ്രകൃതമാണ് സ്ത്രീകളുടെത്.......

23 അഭിപ്രായങ്ങൾ:

 1. ഓരോ സ്ത്രീയുടെ ഉള്ളിലുമുണ്ട്‌ ഒരു മാതൃഭാവം.
  ക്ഷമയുടെ,കനിവിന്റെ നിറകുടം..

  മറുപടിഇല്ലാതാക്കൂ
 2. അടുക്കള രഹസ്യം എന്നും അങ്ങാടി പാട്ടാണ്

  മറുപടിഇല്ലാതാക്കൂ
 3. വിവാഹ മുഹൂര്‍ത്തം ചാരത്തണഞ്ഞിരിക്കുന്ന ഈ സമയത്ത് തന്നെ
  വിവാഹാനന്തര ബേജാറില്‍ കുതിര്‍ന്ന ഈ പോസ്റ്റിനു പ്രക്സ്തിയുണ്ട് കെട്ടോ..!

  മറുപടിഇല്ലാതാക്കൂ
 4. ചില തെറ്റുകളും പിന്നെ അക്ഷരത്തെറ്റുകളും

  മറുപടിഇല്ലാതാക്കൂ
 5. പോത്തിനെ വെറുതെ വിട്ടാല്‍ അത് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കും നേരെ നടക്കുകയില്ല എന്നാല്‍ തോളിക്കാന്‍ ഒരാള് ഉണ്ടെങ്കില്‍ ഇത്ര അനുസരണ യുള്ള ഒരു മൃഗം വേറെ ഇല്ല. (നാളെ വനിതാ കമീഷന്‍ സ്ത്രീകളെ പോത്ത് എന്ന് വിളിച്ചു എന്നുപരങ്ങുകെസ് കൊട്ടുക്കരുത് ങ്ങാന്‍ പൊതുവായി പരങ്ങതാണ് )

  മറുപടിഇല്ലാതാക്കൂ
 6. വിവാഹത്തിനു മുന്നേ ഈ പഠനം അനിവാര്യമാണ് ...
  എല്ലാ സ്ത്രീകളും ഒരുപോലെയല്ല ....

  അഭിനന്ദനങ്ങള്‍ ...ഒപ്പം വിവാഹ മംഗളാശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 7. ഞാന്‍ എന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നു ..
  " ഞാന്‍ പറഞ്ഞത് വിശ്വാസമായില്ല എന്ന് തോന്നുന്നുണ്ട് എങ്കില്‍ നിങ്ങള്ത്തന്നെ ഒരു ആത്മപരിശോധന സ്വയം നടത്തുക."
  എന്ന് പറഞ്ഞത് കാരണം ഇതിനെ വിയോജിക്കുന്നു ... അല്ലെങ്കില്‍ മിണ്ടാതെ പോയേനെ ... കാരണം കുടുംബത്തിന്റെ ഒതോരുമിപ്പിന്റെ ഉദാഹരണതോടെ തുടങ്ങിയ പോസ്റ്റ് അതിന്റെ രഹസ്യങ്ങല്‍ക്കായി കാത്തിരുന്ന ഞാന്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ നിരത്തി സാമാന്യ വല്‍ക്കരിക്കുന്നു ..
  എന്റെ ആത്മ പരിശോധനയില്‍ എന്റെ പെങ്ങന്മാരോ , എന്റെ സഹോദര ഭാര്യമാരോ അതിലുപരി എന്റെ ഭാര്യയോ താങ്കള്‍ വിവരിച്ച (അക്കമിട്ടു ) സാമാന്യ സ്വഭാവത്തില്‍ പെട്ടവരല്ല എന്ന് അഭിമാനത്തോടെ പറയുന്നു ...

  വിവാഹത്തിന് മുന്നോടിയായുള്ള ഈ തയ്യാറെടുപ്പിന് എന്റെ "കൊട് കൈ " നന്ദി

  മറുപടിഇല്ലാതാക്കൂ
 8. മനോഭാവത്തിലുള്ള മാറ്റം ജീവിതത്തെ തന്നെ മാറ്റി മറിക്കും. മനോഭാവം നന്നാക്കുക ഇതുതന്നെ എല്ലാത്തിനും പോംവഴി.....

  എല്ലാ മംഗളാശംസകളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 9. എല്ലാ മംഗളാശംസകളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 10. പോസ്റ്റിന്റെ തുടക്കവും അവസാനവും രണ്ടു തരത്തിലായിപ്പോയത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.അവരുടെ ഒത്തൊരുമയുടെ രഹസ്യം പറയാന്‍ തുടങ്ങിയിട്ട്,അത് പറയാതെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ പോയി ല്ലേ...
  സാരമില്ല, വിവാഹമല്ലേ...അനുഭവിച്ചറിയുക തന്നെ.
  എല്ലാ മംഗളാശംസകളും നേരുന്നു!

  മറുപടിഇല്ലാതാക്കൂ
 11. കെട്ടാന്‍ മുന്‍പേ ഇങ്ങനെ..അപ്പോള്‍ കെട്ടിക്കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി!! ശിവ ശിവ!!!:)

  മറുപടിഇല്ലാതാക്കൂ
 12. 2 കുലകള്‍ ചേര്‍ന്നാലും നാലു മുലകള്‍ ചേരില്ല എന്ന് ഗള്‍ഫിലെ ചൊല്ലാണ് ....

  മറുപടിഇല്ലാതാക്കൂ
 13. nallathine nallathennu parayan enikku oru madiyum illa... kollam

  മറുപടിഇല്ലാതാക്കൂ
 14. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 15. pakshe മാജിക് അവതരിപ്പിക്കാം എന്നു പറഞ്ഞിട്ട് മാജിക്ക് അല്ലല്ലോ കണ്ടത്.. സ്ത്രീകളുടെ ചില സ്വഭാവ വിശേഷണങ്ങളല്ലെ. അതിനെ ശരിയാക്കാനുള്ള വഴിയല്ലല്ലോ..?? സംശ്യം സംശ്യം..

  മറുപടിഇല്ലാതാക്കൂ
 16. പറഞ്ഞുവന്നതിൽനിന്നും മാറിപ്പോയെങ്കിലും രണ്ടിലും കാര്യങ്ങളുണ്ട്. ഇതില്പെടാത്തവർ ധാരാളമുണ്ടെന്നത് സത്യം. പൊതുവായി പറഞ്ഞപ്പോൾ ഫ്ലാറ്റിലുള്ളവരിലെ ഒത്തൊരുമയുടെ സവിശേഷതകൂടി വേണമായിരുന്നു. പലരും ശ്രദ്ധിക്കാനുള്ള പലതും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ഭാവുകങ്ങൾ......

  മറുപടിഇല്ലാതാക്കൂ
 17. പോസ്റ്റ് തുടങ്ങി അവസാനിപ്പിച്ചപ്പോള്‍ പറ്റിയത് പലരും ചൂണ്ടിക്കാണിച്ചു.

  ചക്കയാണേല്‍ ചൂന്നു നോക്കാം, പെണ്ണാണെലോ??!!'' എന്നതിലെ പെണ്ണെന്ന് പറയുന്നതിനെ പങ്കാളി എന്നാക്കുന്നതല്ലേ അതിന്റെ ശരി, ആണിനെയായാലും പെണ്ണിനെയായാലും ചൂഴ്ന്ന് നോക്കാന്‍ പാട് തന്നെ!

  മറുപടിഇല്ലാതാക്കൂ
 18. കൊള്ളാം .....എനിക്ക് ഇഷ്ട്ടപ്പെട്ടു ..

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...