
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു സുഹൃത്ത് എനിക്കൊരു വീഡിയോ മെയില്‍ വഴി അയച്ചുതന്നിരുന്നു... ഇന്നുള്ള മള്‍ട്ടിമീഡിയ മൊബൈല്‍ ഉള്ള വായനക്കാരന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ എല്ലാവരുടെ മൊബൈലിലും ഈ ഒരു വീഡിയോ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കട്ടെ... Naif എന്നാണ് ആ മൊബൈല്‍ ക്ളിപ്പിന്റെ പേര്... ഞാന്‍ തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും ഭീകരവും മനുഷ്യാവകാശലംഘനവും ആയ ഒരു ചെറുക്ലിപ്പ്.... ഇന്ന് സ്വര്‍ഗ്ഗം എന്ന് നമ്മളെല്ലാം വിളിക്കുന്ന ദുബായ് നഗരത്തിലെ അനധികൃതമായി നടത്തുന്ന ഒരു വേശ്യാലയത്തില്‍ പോലീസ് റൈഡ് നടത്തിയതിന് ശേഷം അതില്‍ മലയാളികള്‍ എന്ന് തോന്നിപ്പിക്കുന്ന യുവതികളുടെ നഗ്നശരീരങ്ങള്‍ ഭീഷണിയാല്‍ തുറന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു പോര്‍ണോഗ്രാഫിവീഡിയോ... ഉടനെത്തന്നെ ഫോണെടുത്ത് അയച്ച ആളെ വിളിച്ച് കാര്യങ്ങള്‍ അന്യേഷിച്ചപ്പോള്‍ കേട്ട വാര്‍ത്ത ഏറെ ഭീകരവും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതും എന്നാല്‍ പരസ്യമായി കണ്ണടക്കുന്നതും ആയ ഒരു വലിയ ചതിയുടെ കഥയായിരുന്നു......
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് മലയാളത്തിലെ ഒരു സിനിമാതാരം ഇപ്പോള്‍ അടുത്ത് ദുബായിയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്.. അതുകേട്ട കേരളത്തിലെ പല മങ്കമാരും ആ നാടിനെക്കുറിച്ച് ആഞ്ഞ് ഒരു സ്വപ്നം കണ്ടു..... ഞാന്‍ ഒന്ന് പറയട്ടെ ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അത് നീചവും വികൃതവും ആണ്.. വിശ്വാസമില്ലേല്‍ ദേരയില്‍ ഒന്ന് പോയി രാത്രി എതെങ്കിലും ഒരു ആളില്ലാത്ത ഭാഗത്ത് പോയി നിന്നാല്‍ മാത്രം മതി... അപ്പോള്‍ അറിയാം ദുബായിയുടെ യഥാര്‍ത്ഥ മുഖം..... ഇവിടെ ഈ നാട്ടില്‍ ഒരു പെണ്ണിന്‍റെ മാംസത്തിന്‍റെ വില വെറും 50 ദിര്‍ഹം മാത്രം...
ഈ സ്വര്‍ഗ്ഗഭൂമിയിലേക്ക് ജോലി അന്യേഷിച്ച് കേരളത്തിലെ പുരുഷന്‍മ്മാര്‍ക്ക് പുറമേ സ്ത്രീകളും ഇവിടെ ഫ്ലൈറ്റ് ഇറങ്ങുന്നുണ്ട്.... അവനാന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിനാലും തലയിലെ വരയിനാലും ഇപ്പറഞ്ഞ രണ്ടു പേര്‍ക്കും ജോലികള്‍ ഇവിടെ കിട്ടുന്നുമുണ്ട്..... എന്നാല്‍ ഇപ്പോള്‍ ഈ ഇടയായി കേരളത്തില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയുടെ മറ്റു ഭാകങ്ങളില്‍ നിന്നും സ്ത്രീകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തികച്ചും ആശങ്കാജനകമായ ഒരു കാര്യമാണ്... അന്യേഷിച്ചപ്പോള്‍ അവരെല്ലാം ഹൌസ്മയിട് വിസയില്‍ ആണ് വന്നത് എന്ന് കേട്ടപ്പോള്‍ ഒരു ചെറിയ ആശങ്ക... ലോകത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളില്‍ എത്തുന്നവരില്‍ ഇന്ത്യക്കാരികള്‍ അടക്കം പലവരും അപ്പറഞ്ഞ ജോലിയല്ല ഇവിടെ എടുക്കുന്നത് എന്ന്‍ കേട്ടപ്പോള്‍ ആണ് ഞാന്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഒരന്യേഷണത്തിലേക്ക് തിരിഞ്ഞത്.. ആ ചതികളെപ്പറ്റി എഴുതുമ്പോള്‍ പോലും എനിക്ക് ഭയം തോന്നുന്നു...
ദുബായിലേക്ക് ജോലിവാഗ്ദാനം നല്‍കി സ്ത്രീകളെ കടത്തി അവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു എന്ന ഒരു കേസില്‍ 36 കാരനായ മട്ടാന്‍ഞ്ചേരിക്കാരന്‍ പോലീസിന്‍റെ വലയില്‍ ആയപ്പോള്‍ ആണ് ദുബായിലെ രതിലോകത്തിലെക്ക് കേരളകണ്ണുകള്‍ എത്തുന്നത്.... സ്ത്രീകളില്‍ പലവരും ചിന്തിക്കുന്നത് നല്ല ജോലി ലഭിക്കും, കുടുംബം കര കയറും എന്ന നല്ല മനസ്സുകളാല്‍ ആണ് ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെടുന്നത്.... എന്നാല്‍ ഇവിടെ വന്ന് ഇറങ്ങിയാല്‍പ്പിന്നെ അവരുടെ അവസ്ഥ ഭീകരമാണ്... ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആണ് ഇവരില്‍ പലവരെയും വമ്പന്‍മ്മാരുടെ അത്താഴവിരുന്നാക്കുന്നത്.....ഇതിന് വേണ്ടി മാത്രം കൊച്ചിയില്‍ ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ....
സ്വന്തം വീട്ടിലെ ദയനീയാവസ്ഥക്ക് ഒരു പരിഹാരമാക്കാന്‍ ആണ് ഇവരില്‍ മിക്കവരും ഗള്‍ഫ് എന്ന മായാ ലോകത്തിലേക്ക് പറക്കുന്നത്....ഇന്ന് ഗള്‍ഫില്‍ വീട്ടുജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളുടെ അവസ്ഥ ഭിന്നമല്ല... പകലുമുഴുവന്‍ അറബിച്ചിയുടെ തെറിയും കേട്ട് മാട് പോലെ പണിയെടുക്കുകെയും രാത്രി അറബിയുടെ രതിലീലകള്‍ക്ക് കിടക്കപങ്കിടെണ്ട അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ...എത്ര ഭയാനകം ആണ് അല്ലെ?.....ഇന്നും തന്റെ വിധിയെയും കുടുംബത്തെയും ഓര്‍ത്ത് മാത്രം ആത്മഹത്യ ചെയ്യാത്ത മലയാളി മങ്കകള്‍ ഇന്നും അറബിവില്ലകളില്‍ ജീവിക്കുന്ന ശവങ്ങളായി കേരളജനതയ്ക്ക് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു..... ഇതിനെന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ ?.....
നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട് ഇവിടെ... ഇവരില്‍ വന്നിറങ്ങുന്ന പലവര്‍ക്കും... മതിയായ രേഖകളോ മറ്റോ ഇല്ലാത്തവരാണ് ഇപ്പോഴും.... ഹൌസ്മൈട് വിസയില്‍ വരുന്ന 80% സ്ത്രീകളില്‍ 20% ശതമാനം ആളുകള്‍ക്കും ഇപ്പോഴും ഒരു രേഖയും ഇല്ലാതെയാണ് ഇവിടെ നില്‍ക്കുന്നത്..ബാക്കി അറുപതില്‍ 20%ആളുകള്‍ മാത്രമേ ശരിയായ ജോലി ഇവിടെ എടുക്കുന്നുമുള്ളു... അങ്ങിനെയാണെങ്കില്‍ ബാക്കിയുള്ള നാല്പത് ശതമാനം ആളുകള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് നമ്മളാരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?..... ഇത്തരം പെണ്‍വാണിഭം നടക്കുന്നതിനെപ്പറ്റി അന്യേഷിച്ചാല്‍ ചെന്നെത്തുന്നത് ഇപ്പറഞ്ഞതില്‍ എന്തെങ്കിലും ഒരു ഏജന്റിന്റെ അടുത്താവും.... ഇന്ന് 10 പെണ്ണുങ്ങളെ ഇവിടെ എത്തിച്ചാല്‍ മാത്രം മതി ഇപ്പറഞ്ഞവന് ഒരു തലമുറക്ക് ഇരുന്ന് തിന്നാനുള്ളതൊക്കെ ദുബായില്‍നിന്ന് തന്നെ ഉണ്ടാക്കുന്ന പകല്‍മാന്യമ്മാര്‍ ഇവിടെയും കേരളത്തിലും വിലസുന്നുണ്ട്.... ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ ഇന്നുള്ള ഒരു ഗവണ്‍മെന്റ്നോ അല്ലെങ്കില്‍ പോലീസിനോ കഴിയാത്തത് ശ്രദ്ധേയമാണ്.....
ഇതിനൊരു മാറ്റം അത്യാവശ്യമാണ്... അതിന് വേണ്ടി വിദേശകാര്യമന്ത്രാലയം ഇനിയെങ്കിലും ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണം എന്നാണ് എന്‍റെ അഭ്യര്‍ത്ഥന.... ഉന്നതാധികാരികളുടെ ഇടപെടല്‍കൊണ്ട് മാത്രമേ ഈ ഒരു പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാന്‍ കഴിയൂ.. വിദേശത്ത് ജോലി ചെയ്യുന്ന വനിതകളുടെ പരാതി കേള്‍ക്കാന്‍ ഇനിയും ഇന്ത്യന്‍ എംബസികള്‍ തയ്യാറാകണം......അവരെ കമ്പോളത്തിലെ ചരക്കാക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക ഇനിയെങ്കിലും....കാരണം നമ്മുടെ ഭാരതത്തിന് ഒരു നല്ല സംസ്കാരമുണ്ട്...അത് മറക്കരുത്... ഇന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്ക് ചുക്കാന്‍ പിടിക്കുന്ന വിദേശനാണയത്തിന്റെ വില അറിയുന്ന ഒരു ഭരണകൂടം ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..... ഇന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാനോ അല്ലെങ്കില്‍ ഇന്ത്യക്കാരിയോ, അവരുടെ ജീവിതവും ജോലിയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത് ഈ ഗവണ്‍മെന്റ്ന്‍റെ ഉത്തരവാദിത്വവും ബാധ്യതയും ആണ്.. അത് മറക്കാതിരിക്കുക.... എപ്പോഴും......














