
യൂറോപ്യന്‍ മലയാളികളുടെ ജീവിതത്തെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച് ഏറെ പ്രശംസ പിടിച്ച് പറ്റിയ ഒരു പരിപാടിയാണ് കൈരളി ടിവിയില്‍ അവതരിപ്പിച്ച്കൊണ്ടിരിക്കുന്ന അക്കരക്കാഴ്ചകള്‍ എന്ന പ്രോഗ്രാം....നാടും വീടും വിട്ട് പ്രവാസം എന്ന പുതപ്പ് വലിച്ചിട്ട് ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ ഇന്നും യൂറോപ്പ്യന്‍ നാടുകളില്‍ ജീവിക്കുന്നുണ്ട്... ഈ പോഗ്രാമും ഒരു സാധാരണക്കാരനായ കോട്ടയത്തുകാരന്‍റെ ലളിതജീവിതത്തില്‍നിന്നാണ് തുടങ്ങുന്നത്.... കോട്ടയംകാരനായ ജോര്‍ജ് തെക്കേമൂട്ടില്‍ ന്യൂജേഴ്‌സിയില്‍ നഴ്‌സായ റിന്‍സിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് പോവുകയും ചെയ്യുന്നു. പക്ഷേ ഇദ്ദേഹത്തിന് തന്റെ നാടിനോടുള്ള സ്‌നേഹം, അത് വര്‍ണ്ണിക്കുന്നതിനപ്പുറത്താണ്.... ഏതു നിമിഷവും നാടിനെക്കുറിച്ചുള്ള ചിന്ത അത് ഓരോ എപ്പിസോഡിലും അത് കാണിക്കുന്നുണ്ട്... എങ്കിലും ഇടക്കിടക്ക് തന്റെ മക്കള്‍ക്ക് അമേരിക്കയില്‍ ജീവിക്കാനായതിനെക്കുറിച്ചോര്‍ത്ത് ഇയാള്‍ വായ്‌തോരാതെ പറയാറുമുണ്ട്...
നാടിന്‍റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ പലപ്പോഴും നമ്മുടെ തെക്കുംമ്മൂട്ടില്‍ മക്കളോട് പറഞ്ഞുകൊടുക്കുന്നത് വളരെയധികം കൌതുകം നിറഞ്ഞ ഒന്നാണ്.... കേന്ദ്ര കഥാപാത്രമായി ജോര്‍ജ് തെക്കേമൂട്ടിലും കുടുംബവും അവര്‍ക്കുചുറ്റും ബന്ധപ്പെട്ടു കിടക്കുന്നവരുടെ ജീവിതങ്ങളും വളരെ മനോഹരമായി ഗൃഹാതുരതയോടെ അവതരിച്ചിരിക്കുന്ന ഒരു ജനകീയ പ്രോഗ്രാമാണ് അക്കരക്കാഴ്ചകള്‍....അമ്പ തോളം എപ്പിസോഡുകള്‍ പിന്നിട്ട ഈ സീരിയലും ഇതിലെ കഥാപാത്രങ്ങളും ഒരുപക്ഷേ പ്രേക്ഷകര്‍ക്ക് പരിചിതമാകാം. പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടുകളും അബദ്ധങ്ങളും സന്തോഷവും ഹാസ്യാത്മകമായി അവതരിപ്പിച്ച ഈ സീരിയല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ സിനിമയായി അവതരിക്കുകയാണ്.
ഈ ജനകീയപ്രോഗ്രാം ഇപ്പോഴും യുടൂബില്‍ ഹിറ്റാണ്....പാലക്കാട്ടുകാരനായ അജയന്‍ വേണുഗോപാല്‍ ആണ് ഈയൊരു പ്രോഗ്രാം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്... അദ്യേഹത്തിന്റെ സഹായിയായി അബി വര്‍ഗ്ഗീസും ഇദ്യെഹത്തിന്റെ സഹായത്തിന് ഒപ്പമുണ്ട്..ഇങ്ങനെയുള്ള ഒരു പ്രോഗ്രാം അതിപ്പോള്‍ വെള്ളിത്തിരയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ ബാക്കി...
പെട്ടന്നുള്ള ഒരു ആശയമാണെങ്കിലും മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിനെപ്പോലുള്ളവരുടെ സപ്പോര്‍ട്ടും സൂപ്പര്‍സ്റ്റാര്‍ മമ്മുട്ടിയുടെ പിന്തുണയും ഈയൊരു സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്... നയാഗ്രയുടെ സമീപത്ത് ചിത്രീകരണം തുടങ്ങിവച്ചിരിക്കുന്ന ഈ ഒരു സിനിമ ജനുവരി അവസാനത്തോടെ തിയ്യറ്ററില്‍ എത്തിക്കാനാണ് സിനിമാപ്രവര്‍ത്തകരുടെ പരിശ്രമം.... മലയാളത്തില്‍ യക്ഷിയും ഞാനും തുടങ്ങി വളരെ ചുരുക്കം ചില സിനിമകള്‍ മാത്രം ചിത്രീകരിച്ച റഡ് വണ്‍ ഡിജിറ്റല്‍ കാമറയിലാണ് അക്കരക്കാഴ്‌ചകളും ചിത്രീകരിച്ചിരിക്കുന്നത്.... ബോം ടി വിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍..... പേര് സൂചിപ്പിക്കും പോലെ തന്നെ അക്കരക്കാഴ്‌ചകള്‍ അക്കരെയുള്ള ജീവിതത്തിന്റെ മറ്റൊരാവിഷ്‌കാരം തന്നെയാണ്....
എന്തായാലും ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ച യൂറോപ്യന്‍മലയാളികളോടുള്ള ആദരവ് ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.... കാരണം ഒരു പ്രോഗ്രാമും ഇതുപോലെ വിജയിപ്പിക്കാന്‍ മറ്റൊരു ചാലനിലും കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്... സീരിയല്‍ മേഖലയില്‍ വ്യത്യസ്ത ശൈലിയില്‍ നിര്‍മ്മിച്ച ഈയൊരു പ്രോഗ്രാം ഇനി മലയാളികള്‍ക്ക് മറ്റൊരു രൂപത്തില്‍ ഇനിമുതല്‍ ബിഗ്‌സ്ക്രീനില്‍ കാണാം.... ഞാനും നിങ്ങളെപ്പോലെ കാത്തിരിക്കുന്നു, വീണ്ടും ഒരു അക്കരക്കാഴ്ചകള്‍ക്ക് സാക്ഷിയാകാന്‍.....