
സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ഉണ്ടാക്കുന്ന പുലിവാലുകള്‍ വീട്ടില്‍ അറിയുമ്പോള്‍ മാതാശ്രീ അപ്പോള്‍ പടച്ചവനോട് പരാതി പറയുന്നത് ഞാനും എന്‍റെ അനുജനും പലപ്പോഴും ദൃസ്സാക്ഷികളായിട്ടുണ്ട്...'' പടച്ചോനെ നീ ഈ കാലന്മാരെ തന്ന സമയത്ത് എനിക്കൊരു പെണ്‍കുഞ്ഞിനെ തന്നില്ലല്ലോ, അതാവുമ്പോള്‍ ഇതുപോലെ എനിക്ക് വിഷമിക്കും വേണ്ട, വയസ്സാന്‍ കാലത്ത് എന്നെ നോക്കാന്‍ ഒരാളുണ്ടാകുമായിരുന്നു!!!...''....എന്നും പറഞ്ഞ് ഞങ്ങളുടെ രണ്ട്പേരുടെയും മുഖത്തേക്ക് ക്രൂരമായി ഒന്ന് നോക്കും... അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ കരുതാറുണ്ട്.. ഇതുപോലെതന്നെയാവും ഇന്ന് ആണ്‍കുട്ടികല്‍ മാത്രമുള്ള മാതാക്കളുടെ മനസ്സുകളില്‍ പെണ്‍കുട്ടികളുണ്ടാകാത്തതില്‍ ദൈവത്തിന് മുന്‍പില്‍ എന്നും നിരത്താറുള്ള പരാതി.... എന്നാല്‍ പെണ്‍കുട്ടിയുള്ള ഒരു മാതാവിന്‍റെ അവസ്ഥ ഇന്നലെ കേരളത്തിലെ ദിനപത്രങ്ങള്‍ നമുക്ക് കാണിച്ച്തന്നു.... തെറ്റിദ്ധരിക്കരുത് കേരളത്തിലെ എല്ലാ അമ്മമാരുടെയും അവസ്ഥ ഇതുപോലെയാണ് എന്ന് ഞാന്‍ പറയുന്നില്ല... എങ്കിലും പത്തില്‍ മുന്നുപേരുടെയും അവസ്ഥയും ഇന്ന് മറ്റൊന്നല്ല.....
പേര്: ശ്യാമളകുമാരിയമ്മ.
വയസ്സ്: 61
സ്ഥലം: ആലുവ
മാല്യങ്കര എസ്.എന്‍. കോളജിലെ മലയാള വിഭാഗം മുന്‍ അധ്യാപികയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്യാമളകുമാരിയമ്മ എന്ന മാതാവിനെ ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ വീട്ടിലെ കിടപ്പു മുറിയില്‍ ശയ്യാവ്രണവുമായി ഗുരുതരനിലയില്‍ ആലുവ പോലീസ് കണ്ടെത്തിയത്... നാടുമുഴുവന്‍ നടന്ന് ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയ ഈ അമ്മക്ക് വരേണ്ടതല്ല ഈ അവസ്ഥ.... കാരണം അവര് പ്രസവിച്ചത് പെണ്കുഞ്ഞെന്ന വിഷപ്പാമ്പിനെയായിരുന്നു... ഓള്‍ഡ് ഈസ് ഗോള്‍ഡ് ടിവി അവതാരികയെ കേരളക്കര അങ്ങിനെ മറക്കാന്‍ വഴിയില്ല.... എന്തോ ഇപ്പറഞ്ഞ ഇംഗ്ലിഷ് വാക്ക് ഇവള്‍ ജീവിതത്തില്‍ പാലിക്കാന്‍ ഒരു പക്ഷെ മറന്നതാവാം, അല്ലെങ്കില്‍ അവഗണിച്ചു..അങ്ങിനെ പറയാം.....പണത്തിന്റെ മായാലോകത്ത് പറന്ന്‍ നടക്കുമ്പോള്‍ പിന്നെ അവിടെ അമ്മക്കുള്ള സ്ഥാനം ഒരു പഴയചാക്കിന് തുല്യമാണല്ലോ!!!... അര്‍ബുദരോഗബാധിതയായ ഈ പാവം അമ്മ ഒരു തുള്ളി വെള്ളംപോലും കിട്ടാതെ കഴിഞ്ഞ ആറുമാസമായി കിടപ്പിലായിരുന്നത്രേ.. മരുന്ന് മേടിക്കാന്‍ കാശില്ലാഞ്ഞിട്ടോ അല്ലെങ്കില്‍ സാമ്പത്തികപ്രാരാബ്ധം ഉണ്ടായിട്ടോ ആയിരുന്നില്ല ഈ അമ്മക്ക് ഇതനുഭവിക്കേണ്ടി വന്നത്.... കഷ്ടം!!!..ആലുവാമണപ്പുറത്തെ മണല്‍ത്തരിപോലും നാണിച്ചു തലതാഴ്ത്തുന്ന ഒരു അവസ്ഥ.... നോക്കൂ നമ്മുക്കും നമ്മുടെ മാതാവിനും ഇടയില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ കണക്ഷന്‍ ആണ് ഈ നൂല്‍ക്കൊടിബന്ധം.... ഇന്ന് നമ്മളെയൊക്കെ പത്ത് മാസം ഈ ഒരു കുഴലിലൂടെ അന്നവും വെള്ളവും തന്ന് ചുമന്ന്‍ വേദനകൊണ്ട് പ്രസവിച്ച് ഇത്രയൊക്കെയാക്കിയ അവര്‍ക്കൊക്കെ നമ്മള്‍ ഇതുപോലെയുള്ളത് തന്നെ കൊടുക്കണം അല്ലെ?...
ഇത് വായിക്കുന്ന നിങ്ങള്‍ പലവരും പല മതത്തിപ്പെട്ടവരാകാം... ഞാന്‍ തുറന്ന് ചോദിക്കട്ടെ.. നിങ്ങള്‍ ഇന്ന് മാറോടുചേര്‍ത്ത് പിടിക്കുന്ന നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങളുടെ ഉമ്മ അല്ലെങ്കില്‍ അമ്മ ഇതൊന്നുമല്ലെങ്കില്‍ മമ്മി, ആ അവര്‍ക്കൊക്കെയുള്ള സ്ഥാനം എന്താണ്?????.. ഇന്ന് ഈ മനോഹരമായ ലോകം കാണാനും ആ ലോകത്ത് സ്വതന്ത്രമായി നടക്കാനും നിങ്ങള്‍ക്ക് സാധിച്ചത് എങ്ങിനെ?.... നിങ്ങളെന്ന ഭ്രൂണത്തെ പത്തുമാസം കൊണ്ടുനടന്ന ആ അമ്മക്ക് നാം എന്തുകൊടുത്താലാണ് പകരമാകുക....?.... ഇത് വായിക്കുന്ന നിങ്ങള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ ...ഗര്‍ഭപാത്രം ആണല്ലോ ഒരു സ്ത്രീയുടെ പൂര്‍ണ്ണത.. അങ്ങിനെയാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ആ അവയത്തില്‍ നിങ്ങളും ഒരു ഭ്രൂണത്തെ ചുമക്കും,പത്തുമാസം കഴിഞ്ഞ് നിങ്ങള്‍ ഒരു കുഞ്ഞിന് നിങ്ങള്‍ ജന്മം നല്‍കും... അങ്ങിനെ വേദനിച്ച് ഉണ്ടാകുന്ന ആ മാംസകഷണത്തിനെ നിങ്ങള്‍ സ്നേഹിക്കുന്നതിന്റെ അളവൊന്ന് പറയാമോ... അതൊരു പെണ്‍കുഞ്ഞാണ് എങ്കില്‍ ആ കുഞ്ഞ് മുകളില്‍ പറഞ്ഞവളെപ്പോലെ ചെയ്തുവെങ്കില്‍ നിങ്ങളുടെ ഉള്ളിലുള്ള വേദനയുടെ അളവും എന്നോട് പറയാന്‍ കഴിയുമോ?.....
മനസ്സില്‍ കുറച്ച് നന്മയുണ്ടെങ്കില്‍ ഉദാഹരണത്തിന് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
നമുക്കെല്ലാവര്‍ക്കും അറിയാം ഇന്ന് ഭൂമിയില്‍ ഏറ്റവും ശ്രേഷ്ടമായ ഒരു ജന്മം ആണ് സ്ത്രീജന്മം... നമ്മള്‍ പുരുഷന്മാരില്‍ നിന്നും സ്ത്രീയെ വ്യത്യസ്തമാക്കുന്നത് ആ മനസ്സിലുള്ള നന്മയും ശ്രേഷ്ഠതയും കൊണ്ടുമാത്രമാണ്... പുരുഷന്‍ മരണവേദന മാത്രം അനുഭവിക്കുമ്പോള്‍ സ്ത്രീ മരണവേദനക്ക് പുറമേ പ്രസവവേദന എന്നതും സ്വയം ഏറ്റെടുക്കുന്നു... അപ്പോള്‍ നിങ്ങള്‍ ഒന്ന് ചിന്തിക്കൂ.. ആ സ്ത്രീയെ, ആ പെങ്ങളെ, ആ കൂട്ടുകാരിയെ, എല്ലാറ്റിനും പുറമേ നമ്മുടെ ഉമ്മയെ എത്ര ബഹുമാനിക്കണം എന്ന്....... ഇന്ന് അവരെ ശുശ്രൂഷിക്കാന്‍ സമയമില്ലാതെ സ്വയം സുഖം തേടി നടക്കുന്ന മക്കളോട് എനിക്കൊന്നെപറയാനുള്ളൂ... യവ്വനം എന്നതിന് ശേഷം വാര്‍ദ്ധക്യം എന്നൊരു കടമ്പകൂടി നമ്മുടെയെല്ലാം ജീവിതത്തില്‍ ഇനി വരാനിരിക്കുന്നുണ്ട്.. ആ ഒരു പ്രതിഭാസത്തെ മാറ്റാന്‍ ഇന്ന് ലോകത്ത് ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.. അന്ന് ആ വാര്‍ദ്ധക്യാവസ്ഥയില്‍ കിടക്കുന്ന സമയത്ത് നമ്മുടെയൊക്കെ മക്കള്‍ ഇതുപോലെ ഒന്ന് ചെയ്‌താല്‍ ഉണ്ടാകുന്ന വേദന എത്രയാണെന്ന് നിങ്ങള്‍തന്നെ സ്വയം ചിന്തിച്ച് കണ്ടെത്തൂ.......