2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ലോകസുന്ദരി 2010തുടക്കം തൊട്ടു ഒടുക്കം വരെ എന്നെപ്പോലെയുള്ള ഞെരംബുകളെ മുള്‍്മുനയില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ വംശജയായ മിസ്സ്‌ അലക്സാട്രിയ മില്‍സ് 2010 ലെ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി...ഇന്ത്യയടക്കം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ള 119 സുന്ദരികളെ പിന്നിലാക്കിക്കൊണ്ടാണു അമേരിക്കയിലെ വിദ്യാര്ഥികൂടിയായ ഇവര്‍ ഈ അംഗീകാരം നേടിയെടുത്തത്‌.......

തിളക്കമുള്ള ഒരു വെള്ള ഗൌണ്‍ അണിഞ്ഞ്‌ ലോകത്തിന് മുന്‍പില്‍ വന്നു നിന്ന് കൊണ്ട് ജൂറിയുടെ ചോദ്യത്തിന് അവര്‍ ഒരു ചെറുപുഞ്ചിരിയോടെ നല്‍കിയ ഉത്തരം വളരെയധികം ശ്രദ്ധേയമായ ഒന്നാണ്.... അതും അമേരിക്കാരിയായ ഇവര്‍....

‘എന്റെി കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം’

സൌന്ദര്യംകൊണ്ട് ലോകത്തിലെ മറ്റെല്ലാ സുന്ദരികളെയും പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഈ കൊച്ചു സുന്ദരിക്ക് എന്റെ വക ഒരു സ്പെഷ്യല്‍ കണ്ഗ്രാട്സ്.........

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

പൊങ്ങച്ചക്കാര്‍ക്ക്ഒരു നിവേദനം.....കോളേജില്‍ പഠിക്കുന്ന കാലത്ത് റിലീസ്‌ സിനിമകള്‍ കാണുന്ന ശീലം എനിക്ക് പണ്ടെ ഉണ്ടായിരുന്നു... അന്ന്തൃശൂര്‍ രാഗം തിയറ്ററില്‍ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു ഡയലോഗ് ഞാന്‍ ഇപ്പോഴും ഓര്ക്കാറുണ്ട്.... ‘സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കില്‍ അയല്പക്കത്തെ വീട്ടിലെ ജനലിലൂടെ നോക്കണം’’ എന്ന്..... അന്നൊക്കെ അതൊരു പൈങ്കിളി ഡയലോഗ് ആണെന്നാണ് ഞാന്‍ കരുതിയത്.. എന്നാല്‍ ഇന്ന് കേരളത്തില്‍ നടമാടുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.....ഇനി എന്താടാ ഉവ്വേ നീ കണ്ടത്? എന്ന് ചോദിക്കുന്ന കേരളീയനോടു.......ഇന്ന് കേരളത്തില്‍ ഓരോ മലയാളിയും കാശു കൊടുക്കാതെയോ ലോണെടുക്കാതെയോ സ്വയം അണിഞ്ഞുനടക്കുന്ന ഒന്നേ ഉള്ളൂ അവിടെ.. പൊങ്ങച്ചം!! ഇനി എന്താണി പൊങ്ങച്ചം?......

‘’മറ്റൊരുത്തന്റെ കഴിവില്‍ അസൂയപ്പെടുകയും, ആ കഴിവിനെ പരമാവധി സമൂഹത്തിന് മുമ്പില്‍ താറടിച്ചു കാണിക്കുകയും, എന്നാല്‍ അവനവനില്‍ ഇല്ലാത്ത ആ കഴിവിനെ ഉണ്ടെന്ന് സമൂഹത്തിന് മുന്പി്ല്‍ സ്വയം വരുത്തിത്തീര്ക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വഭാവത്തെയാണ് പൊതുവേ പൊങ്ങച്ചം എന്ന് പറയാറുള്ളത്’’ ഇത്തരം വ്യക്തികളെ ഇപ്പറഞ്ഞ സമൂഹം തന്നെ വളരെ നല്ല രീതിയില്‍ പ്രോഹല്ത്സാഹിപ്പിക്കുന്നും ഉണ്ട് ഈ കാലഘട്ടത്തില്‍.... പക്ഷെ ഈ വ്യക്തി അപ്പോഴും അറിയുന്നില്ല ഇതിന്റെയൊക്കെ അവസാനം എന്നത് തന്റെ പരാജയം ആണെന്ന്...........

കേരളത്തെക്കുറിച്ച് അറിയുന്നവനു മാത്രമേ ആ കേരളത്തെക്കുറിച്ച് എഴുതാന്‍ കഴിയൂ എന്ന് ഞാന്‍ ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നു...... എന്തിനാണ് കേരളീയര്‍ ഇതുപോലെ ഒന്നിന് അതും ഈ കാലഘട്ടത്തില്‍ അടിമപ്പെട്ടിരിക്കുന്നത്?....... കല്യാണം കഴിഞ്ഞ് പെണ്ണിന്റെ വീട്ടില്‍ നിന്നും പെണ്ണിന്റെ ഭാവിയിലെ ആവശ്യങ്ങള്ക്ക് അവരുടെ രക്ഷിതാക്കള്‍ കണ്ടറിഞ്ഞ് കൊടുക്കുന്ന പണ്ടവും പണവും ഒരു ലക്ഷ്യബോധമില്ലാതെ നശിപ്പിച്ച് ആ കാശുകൊണ്ട് വലിയ തരത്തിലുള്ള കാറും പുതിയ വസ്ത്രങ്ങളും വാങ്ങിച്ച് വിലസിനടക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ ജീവിക്കുന്ന നാടായിമാറി ഇപ്പോള്‍ കേരളം.... വളരെയധികം വിഷമം തോന്നുന്നുണ്ട് ഇതൊക്കെ കാണുമ്പോള്‍...... ഈ ചോദ്യത്തിന് എനിക്ക് ദുബായില്‍ നിന്നും ഉള്ള ഒരു സുഹൃത്തിന്റെ പക്കല്നി്ന്ന്‌ എനിക്ക് നല്ലൊരു ഉത്തരവും കിട്ടി. അത് ഞാനിതാ ഇവിടെ കൊടുക്കുന്നു..... ‘എന്ത്ര ശവിയെ നിയ്യീ പറേണെ.... ഇടാ നമുക്കും വേട്രാ നാട്ടില്‍ ഒരു വൈറ്റൊക്കെ?.... നിനക്കറിയോ ക്ടാവിന് അവള്ടെ തന്ത കൊടുത്ത നൂറുപവനില്‍ നിന്നും അറുപത് എടുത്ത്‌ വിറ്റാടാ ഒരു ഇന്നോവ എറക്കീത്... നാട്ട്ളൊക്കെ വല്ലോരും മൈന്റു ചെയ്യേണെല്‍ ഇപ്പൊ ഇങ്ങനൊക്കെ വേണോടാ!!!....

മതി.... ഉത്തരം കേട്ടു..... എനിക്ക് വയര് നിറഞ്ഞു.....കഷ്ടം!! കേരളത്തില്‍ ഇതുപോലെതന്നെ മണ്ടത്തരം ചെയ്യ്തതും ചെയ്യുന്നവരുമായ ചെറുപ്പക്കാര്ക്ക് ഇതുപോലെയുള്ള പല ന്യായീകരണങ്ങളും ഉണ്ടാകാം..... അതൊക്കെ ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള എന്നെപ്പോലെയുള്ള കേരളത്തിലെ കുറച്ച് നല്ലവരായ ചെറുപ്പക്കാര്ക്ക് ഉള്കൊള്ളാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്..... ആര് കണ്ടു!! ഇവനൊക്കെ സ്വന്തം ഭാര്യയുടെ കെട്ടുതാലി വരെ വിറ്റിട്ടാവും ഇതുപോലെ നെഞ്ചും വിരിച്ച് കാറ് കൊണ്ട് നടക്കുന്നുണ്ടാകുക....ഇന്ന് കേരളത്തിലെ ആത്മഹത്യ കാരണനിരക്ക് പരിശോധിക്കുകയാണെങ്കില്‍ അതില്‍ നമുക്ക്‌ ഇപ്പോള്‍ ഒരിക്കലും കാണാന്‍ സാധിക്കാത്ത ഒന്നാണ് ‘പട്ടിണിമൂലമുള്ള ആത്മഹത്യ’ എന്ന്..... സ്വന്തം സുഖങ്ങള്ക്ക് വേണ്ടിയെടുത്ത വലിയൊരു ബാങ്ക് ലോണും, കിട്ടാവുന്ന സ്ഥലത്തില്നി‍ന്ന് എല്ലാം എടുക്കുന്ന പലിശ പണവും..... പിന്നീട് അതൊന്നും തിരിച്ചടക്കാന്‍ കഴിയാതെയാവുമ്പോള്‍ ഇപ്പറഞ്ഞവരൊക്കെ സ്വയം എറ്റെടുക്കുന്ന പോംവഴിയാണ് ആത്മഹത്യ...... ഇനിയെങ്കിലും ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നതിന് മുന്പെങ്കില്ലും താഴെകാണുന്ന ചോദ്യങ്ങള്ക്ക്ം സ്വയം ഉത്തരം കണ്ടെത്തുക....

1) നിങ്ങള്‍ ചിലവഴിക്കാന്‍ പോകുന്ന ധനത്തിന്റെ നാലില്‍ ഒരു ഭാഗം നിങ്ങള്ക്ക്്‌ മാസധനവരവ് ഉണ്ടോ?... (ഉദാഹരണത്തിന് നിങ്ങള്‍ ഈ മാസം മുപ്പതിനായിരത്തോളം രൂപ മുടക്കി ഒരു LED ടിവി വാങ്ങി എന്ന് കരുതുക.... എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിന്നും നിങ്ങള്ക്ക് (30000\4) ഈ മാസത്തെ ശമ്പളഇനത്തില്‍ 7500 രൂപ ഇതിനായി മാറ്റിവെക്കാന്‍ കഴിയുമോ?)

2) നിങ്ങള്‍ നാടുകാര്ക്ക് ‌ മുന്പില്‍ കാണിച്ചു കൂട്ടുന്ന ഇത്തരം പൊങ്ങച്ചങ്ങള്ക്ക് നാട്ടുകാരുടെ കയ്യില്‍ നിന്നും എന്തെങ്കിലും രീതിയിലുള്ള സൌജന്യ ധനസഹായം നിങ്ങള്ക്ക് ലഭിക്കുന്നുണ്ടോ? (ബോണസ്സ്, പൊങ്ങച്ചപ്രീതി അങ്ങിനെ അങ്ങിനെ.......)

3) ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപ പലിശ ഈടാക്കുന്നവരില്‍ നിന്ന് എടുക്കുന്ന ധനത്തിന്റെ മുതല് പോട്ടെ പലിശയെങ്കിലും നിങ്ങള്ക്ക് മുടക്കം തെറ്റാതെ തിരിച്ച് അടക്കാന്‍ കഴിയുന്നുണ്ടോ? (Amount * 10%* 1 Month)

4) ‘’സമ്പത്ത് കാലത്ത് തൈ പത്ത്‌ വച്ചാല്‍... ആപത്ത്‌ കാലത്ത് കായ് പത്ത് തിന്നാം’’..... എന്ന മലയാളം ഫ്രൈംസ് നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

5) സുഖത്തിന്റെ ഉച്ചിയില്‍ ആറാടുമ്പോള്‍ ഇനി ഇതൊന്നും ഇല്ലാത്ത കാലത്തെക്കുറിച്ച് എപ്പോഴെങ്കില്ലും ചിന്തിക്കാറുണ്ടോ നിങ്ങള്‍?.....

6) സാമ്പത്തികമാന്ദ്യം രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്ന് നാലില്‍ ഒരു ഭാഗം ഭാവിയിലേക്കുള്ള കരുതല്‍ ധനം എന്ന ഇനത്തില്‍ കഴിയാവുന്ന എല്ലാമാസവും മാറ്റി വക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ? (മാസശമ്പളം 20,000 രൂപ ശമ്പളഇനത്തില്‍ കൈ പറ്റുന്നുണ്ട് നിങ്ങള്‍ എങ്കില്‍ മിനിമം 5,000 മെങ്കിലും മാറ്റിവക്കാന്‍)


ഇതൊക്കെ കേരളത്തിലുള്ള പ്രമാണിമാരുടെ അവസ്ഥയാണ്. എന്നാല്‍ പ്രവാസികളായ നമ്മളുടെയൊക്കെ കാര്യമാണെങ്കിലോ?.....അത് അതിലും വലുതാണ്‌...ഗള്ഫില്‍ വന്നിട്ട് ഒരു മാസം തികക്കില്ല ....അപ്പോഴേ തുടങ്ങും... റൂം പോര, എസി തണുപ്പില്ല, റൂമില്‍ സൌകര്യം തീരെയില്ല.....അങ്ങിനെ നീളുന്നു.... നിങ്ങള്‍ ചിന്തിക്കണം! നാട്ടില്‍ ഇവനൊക്കെ പാലസ്സിലാണ് പോലും കഴിഞ്ഞത് എന്ന് നമുക്കൊക്കെ തോന്നിപ്പോകും.... ഇനി അഞ്ച് ചൊള കിട്ടിത്തുടങ്ങിയാലോ! പിന്നെ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിപ്പിക്കണം, വീട് വലുതാക്കണം, കഴിയുമെങ്കില്‍ പുത്തന്‍ ഇന്നോവ തന്നെ ഒരെണ്ണം വാങ്ങണം.... ഹൊ!!! കടുപ്പം തന്നെയാണേ!!!!....... എവിടെയെത്തി നമ്മുടെയൊക്കെ ചിന്ത എന്ന് നോക്കൂ സുഹൃത്ത്ക്കളെ!!!.... ഇവിടെയെങ്ങനെ ആണോ അതുപോലെയായിരിക്കും നാട്ടിലെയും ഇവന്റെയൊക്കെ വീട്ടിലെയും അവസ്ഥ.....അയച്ചുകൊടുക്കുന്ന കാശു അതെങ്ങനെ പൊട്ടിക്കാം എന്ന് അവര്‍ ഭംഗിയായി ചെയ്തോളും.........

നോക്കൂ സുഹൃത്ത്ക്കളെ.... ഇനിയെങ്കിലും നിങ്ങള്‍ കണ്ണ് തുറന്നോളൂ..... സാമ്പത്തികമാദ്യം ഇപ്പോഴും ലോകത്തില്നിംന്ന് വിട്ടുപോകുന്നില്ല... ഇന്ന് ഉണ്ടാക്കിയ ഒരു രൂപയോ അതുമല്ലെങ്കില്‍ ഒരു ദിര്ഹമോ കഴിയുമെങ്കില്‍ സമ്പാദിക്കിവാന്‍ ശ്രമിക്കുക..... കടം വേടിച്ചിട്ടോ അല്ലെങ്കില്‍ ഭാര്യയുടെ സ്വര്ണം വിറ്റിട്ടോ ലക്ഷ്വറി കാറുകള്‍ മേടിക്കാതിരിക്കുക..... കുറച്ച് കാലമേ ഈ മണല്ക്കാട്ടില്‍ നില്ക്കു ന്നത് എങ്കില്‍ അത് ഒരു ഉപകാരം ഉള്ള കാര്യത്തിന് ഉപയോഗിക്കുക....കടന്നു പോയ നാളുകള്‍ ഇനി തിരിച്ചുവരില്ല.. ജീവിതം, അത് മുന്നോട്ട് കുതിച്ച്കൊണ്ടിരിക്കുകയാണ്.... അതിനി ഒരിക്കലും പിറകോട്ട് നോക്കണ്ട....ഇന്നല്ലങ്കില്‍ നാളെ ഈ ആഡംബരങ്ങള്‍ നിലനിര്ത്താന്‍ കഴിയാതെ വന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.... അതുകൊണ്ട് പൊങ്ങച്ചത്തെ പരമാവധി അകറ്റിനിര്ത്തി ക്കൊണ്ട് സ്വയം കടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക.......


വാല്കകഷ്ണം: ഇത് വായിച്ച് പലവരും ഞെട്ടുന്നത് എനിക്ക് ഇവിടെയിരുന്ന് കാണാം.. ഇത് ഇവന്‍ എന്നെ ഉദ്യേശിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ സുഹൃത്തെ ഇത് നിങ്ങളെ ഉദ്യേശിച്ച് തന്നെയാണ്‌ ഞാന്‍ എഴുതിയത് എന്ന് ഈ അവസരത്തില്‍ ഓര്മി്പ്പിക്കുന്നു...

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

കരിപുരണ്ട ജീവിതങ്ങള്‍.....ചിഹ്നം വിളിച്ചു പായുന്ന ട്രെയിനിന്റെ ചൂളംവിളി ഓര്മകളില്‍ നിന്ന് യാഥാര്ത്ഥ്യലോകത്തേക്ക് എന്നെ വലിച്ചടുപ്പിച്ചു.... ട്രെയിനിന്റെ‍ ജനലിലൂടെ മെല്ലെ ഞാന്‍ പുറത്തേക്ക് നോക്കി.... ചുറ്റും പച്ചപ്പ് പുതച്ച പാടങ്ങള്‍.... എന്ത് ഭംഗിയാണ് ഇപ്പോഴും കേരളത്തിന് എന്ന് തോന്നി... നോക്കുന്നിടത്തെല്ലാം ഇപ്പോഴും പച്ചപ്പ്.... കൊടും ചൂടിലും പ്രവാസജീവിതത്തില്നിന്ന് പുറത്തേക്ക്‌ വന്നാല്‍ പിന്നെ കിട്ടുന്ന മുപ്പത് ദിവസങ്ങള്‍ എത്രവേഗമാണ് കഴിഞ്ഞു പോകുന്നത്.... പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ... ഇവിടെ ജോലി ചെയ്തു ജീവിക്കുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എത്ര ഭാഗ്യം ചെയ്തവരാ !!! രാവിലെ ഭാര്യയേയും മക്കളെയും കണ്ട് ജോലിക്കു പോകാം... വൈകുന്നേരം അമ്പലപ്പറമ്പിലെ ആലിന്ചുവട്ടില്‍ കാറ്റ്ത്താടുന്ന ആലിലകള്ക്ക്ചോട്ടില്‍ കുത്തിയിരുന്ന് നമ്പൂതിരിമാര്‍ കൂട്ടത്തോടെ കൂടിയിരുന്നു പറയുന്ന നുണകള്‍ കേള്ക്കാം .....നാട്ടിലെ എല്ലാ മങ്കളകര്മങ്ങളിലും പങ്കുകൊള്ളാം..... ഇവിടെ പ്രവാസിക്കോ ?.... മരിക്കും വരെ വിഴുപ്പു പോലെ കൊണ്ടുനടക്കുന്ന കുറെയേറെ മനോവേദനകള്‍ മാത്രം.....ആലോചനകളിലും ട്രെയിന്‍ പള്ളിപ്പുറം എന്ന സ്റ്റേഷന്‍ വരെ എന്നെ കൊണ്ടെത്തിച്ചിരുന്നു....

ചായേ...ചായേ... എന്ന് വിളിച്ചുകൊണ്ട്‌ ഓടിനടക്കുന്ന തമിഴന്‍ പയ്യന്‍...ഭാഗ്യക്കുറി വില്ക്കുന്ന വികലാംഗ വൃദ്ധന്‍.. കാശ് പോരാ ഇനിയും വേണം എന്ന് പറഞ്ഞ് സ്വന്തം ശരീരം വച്ച് വിലപേശുന്ന വേശ്യകള്‍..... ഇതൊക്കെ എല്ലാ റെയില്‍്വേസ്റ്റേഷന്‍ പരിസരങ്ങളിലും കാണുന്ന കാഴ്ച്ചകള്‍ ആണെന്ന് എനിക്ക് തോന്നി.... ''ഒന്ന് മാറിയിരിക്കൂ...ഇത് എന്റെ സീറ്റാണ്''!!!... ഒരു സ്ത്രീശബ്ദം കേട്ടാണ് വാതിലിലേക്ക് നോക്കിയത്.... ഒരു സുന്ദരിയായ യുവതി കുട്ടിയെയും പിടിച്ചു കൊണ്ട്‌ എന്റെ അടുത്ത് നില്‍ക്കുന്നു... ഇതും പറഞ്ഞുകൊണ്ട് അവരുടെ ടിക്കറ്റ്‌ എന്റെ നേരെ നീട്ടി... നോക്കിയപ്പോള്‍ അവര്ക്ക് റെയില്‍വെ അലോട്ട് ചെയ്ത സീറ്റില്‍ ആണ് ഞാന് ഇരിക്കുന്നത്... വേഗം മാറിയിരുന്നു....എനിക്ക് അഭിമുഖം ആയി അവര്‍ ഇരുന്നു..... കോച്ചില്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം.....ട്രയിന്‍ സ്റ്റേഷനില്‍ നിന്നും ചലിക്കാന്‍ തുടങ്ങി....... വീണ്ടും പുറത്തെ കാഴ്ചകള്‍ എന്നെ ചിന്തകളില്‍ മുഴുക്കിയപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് പരിചയമുള്ള ഒരു ശബ്ദം എന്റെ കാതില്‍ അപ്രതീക്ഷിതമായി വന്നലച്ചു....

‘’നിസാം?’’’!!!...

വിളിവന്ന ഭാഗത്തേക്ക്‌ നോക്കി....ആദ്യം ആളെ മനസിലായില്ല..സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി .... ’നിര്‍മല’ ... എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി...പഴയകാല ഓര്മ്മകള്‍ ഒന്നൊന്നായി മുന്നിലേക്ക്‌ വരാന്‍ തുടങ്ങി....ചിരിക്കാന്‍ ശ്രമിക്കുമ്പോഴും അതിനൊന്നും കഴിയാത്തപോലെ.... ആശ്ചര്യം അവളുടെ മുഖത്ത്‌ അപ്പോഴും ഉണ്ടായിരുന്നു... ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്ന്‍ കരുതിയ ആള്‍ മുന്നില്‍ നില്ക്കുമ്പോള്‍ ഉണ്ടാകുന്ന രീതിയിലുള്ള ഒന്ന്.....മനസ്സിലായോ എന്നെ ? ചോദ്യം പ്രതീക്ഷിച്ചതാണെങ്കിലും അതിന് മറുപടി പറയാന്‍ എന്റെ നാവിന് ശക്തി കുറഞ്ഞത് പോലെ തോന്നി..... മനസ്സിലായി എന്ന് തലകൊണ്ട് ഇളക്കിക്കാട്ടി....

നിസാം ഇപ്പൊ എവിടെയാ? നാട്ടിലുണ്ടോ ?
ഇല്ല നിര്‍മലാ.... ഞാന്‍ ഇപ്പൊ അബുദാബിയിലാ... മറുപടി അതില്‍ ഒതുക്കി....
എവിടേക്കാ ഒറ്റക്ക് യാത്ര?
കോഴിക്കോട്ടേക്കാ.....ഒരു സുഹൃത്തിന്റെ കല്യാണം ഉണ്ട്.... നിര്‍മലയോ?.....
തിരൂരിലേക്കാ... എന്റെ ഹസ്ബന്റിന്റെ വീട് അവിടെയാ.... കാറ്റില്‍ പാറിപ്പക്കുന്ന മുടി ഒതുക്കി വളരെ സന്തോഷവതിയായി അവള്‍ പറഞ്ഞു....
തന്റെു ഹസ്ബന്റ് എന്ത് ചെയ്യുന്നു ? എന്തെങ്കില്ലും ചോദിക്കണ്ടെ എന്ന് വിചാരിച്ച് ചോദിച്ചു....
പുള്ളിക്കാരന്‍ കൃഷിഭവനിലെ ഓഫീസറാ.... തിരൂരില്‍ തന്നെയാ....
മ്.... അപ്പൊ താന്‍ ഭാഗ്യവതിയാ....... ഞാന്‍ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു...
എന്താ ആ ഭാഗ്യം ??.... അതുവരെ മുഖത്തുണ്ടായിരുന്ന ആ പ്രസന്നത പെട്ടന്ന് അവളില്‍ നിന്ന് മാഞ്ഞത് പോലെ എനിക്ക് തോന്നി......

പിന്നെ ഒന്നും പറഞ്ഞില്ല... ഒരു കാലത്ത്‌ പ്രേയസിയാക്കണം എന്ന് മനസ്സില്‍ കൊണ്ട്‌ നടന്നിരുന്ന ഒരു പെണ്ണ്.... ആറു വര്‍്ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ എന്നരികില്‍ ഒരു കുഞ്ഞുമായി എന്റെ കയ്യെത്തും ദൂരത്ത്...... റബ്ബേ ഇത് എന്ത് പരീക്ഷണം ആണിത്?.....കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവാസം എന്ന ആടുജീവിതത്തില്‍ ഇവളെ ഒരു തവണപോലും ഞാന്‍ ഓര്‍ത്തിട്ടില്ല... അത് മനപ്പൂര്‍വ്വം തന്നെ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്.... അതില്‍ നിര്‍മലയും ഒരു തീരാനഷ്ടം ആണെന്ന് തോന്നിയിട്ടുമുണ്ട്.... അന്ന് പട്ടാമ്പി കോളേജിലെ അവസാന വര്ഷആ ബിരുദാനന്തര ക്ലാസിനെ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല..... ഇവളെ കാണാന്‍ വേണ്ടി മാത്രം ആണ് ക്ലാസ്‌ കട്ട് ചെയ്യാതെ ഇരുന്നിട്ടുള്ളത്.... ഇടക്ക് ഉണ്ടാകുന്ന സമരം ഞങ്ങളുടെ പ്രണയത്തിന് ഒരു നല്ല മുഖം തന്നെ തന്നിരുന്നു....മരങ്ങള്ക്ക് ചുവട്ടിലൂടെ കൈകോര്‍ത്ത്‌ എത്രയോ തവണ നടന്നിട്ടുണ്ട്..... വിവാഹം എന്നത് അപ്പോഴൊന്നും ഞങ്ങള്ക്കിടയില്‍ ഉടലെടുത്തിരുന്നില്ല..... പക്ഷെ എന്നെ പ്രതിസന്ധിയില്‍ ആക്കിയത് അവള്ക്ക് പലവിവാഹങ്ങളും വരുന്നുണ്ടെന്നും, പാവം എന്നെ മാത്രം കണ്ടുകൊണ്ട്‌ അതെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവള്‍ മുടക്കുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ ആണ്... ഒരു ദിവസം വിഷമമുള്ള മുഖത്തോടെ വന്ന അവള്‍ ക്ലാസില്‍ കേറാതെ എന്നെയും വിളിച്ച് ലൈബ്രെറിയുടെ ഒഴിഞ്ഞ ഭാഗത്തേക്ക്‌ കൊണ്ട്‌ പോയി..... പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഇന്നും എനിക്ക് മറക്കാന്‍ പറ്റുന്നില്ല.....

നിസാം വയ്യ!!! എനിക്ക് ഇനി പിടിച്ചു നില്ക്കാന്‍... ഇനി വേറെ വഴിയില്ല....
എന്താ നിര്‍മലെ? വീട്ടില്‍ പ്രശ്നം വല്ലതും ?
മ്.....
എന്താ?......
നിസ്സാമിന് അറിയാലോ.... ആലോചനകള്‍ ദിവസം വരുന്നു.....ഇന്നലെയും വന്നു ഒരെണ്ണം....
എന്നിട്ട്?
ഞാന്‍ പറഞ്ഞു എനിക്കിഷടപെട്ടില്ല എന്ന്!!!!.......
മ്....
നിസാം.... എന്താ ഞാന്‍ ചെയ്യണ്ടെ?....
എന്താ ഞാന്‍ പറയാ... നിന്നോട്......
നിസാമിന് എന്നെ കല്യാണം കഴിച്ചൂടെ?.......
അത് പിന്നെ......ഞാന്‍ ആകെ വിഷമത്തില്‍ പെട്ടുഴഞ്ഞു..........
നോക്കൂ.. നിസാം നീ വിളിച്ചാല്‍ ഞാന്‍ എവിടേക്കും ഇറങ്ങിവരാം...എനിക്ക് നീ ഇല്ലാതെ ഇനി ജീവിക്കാന്‍ വയ്യ!!!! അതാ.........
നോക്ക് നിര്‍മലേ......ഞാന്‍ ഇപ്പൊ അത്തരത്തിലുള്ള ഒരു മാനസികസ്ഥിധിയിലല്ലാ... നീ അത് മനസ്സിലാക്ക്.......
പിന്നെ ഞാന്‍ എന്താ ചെയ്യണ്ടെ?..... നിസാം അത് പറ?
ഒരു ദീര്ഘ ഇടവേളകള്‍ തന്നെ ഞങ്ങള്ക്കിടയില്‍ ഉണ്ടായി......അതിന് അവള്‍ തന്നെ അവസാനം കണ്ടു.....
നിസാമിന് എന്നെ കല്യാണം കഴിക്കാന്‍ താല്പര്യമില്ലേ??......കണ്ണ് നിറച്ച് കൊണ്ടാണവള്‍ ചോദിച്ചത്.......
ഇഷാടമാണ് നിര്‍മല നിന്നെ....പക്ഷെ ഇപ്പോള്‍ ഞാന്‍ അതിന് ഒരുക്കമല്ല......
അപ്പോ!!!!???.......
എന്നെ നീ മറക്കണം......
ങേ!!!....... കേട്ടത് വിശ്വസിക്കാന്‍ കഴിയാത്ത പോലെയുള്ള ഒരു ഭാവമായിരുന്നു അപ്പോള്‍ അവളുടെ മുഖത്ത് ഉണ്ടായിരുന്നത്.....
നിര്‍മല.....അവളെ ഞാന്‍ വിളിച്ചു.......
നിസാമെന്താ പറഞ്ഞെ? എന്നെ കളിയാക്കണ്ടട്ടോ!!!......ഞാന്‍ സീരിയസ്സായിട്ടാ ചോദിച്ചത്.......
കളിയാക്കിയതല്ല നിര്‍മല.... സത്യമാണ്...... നീ എന്നെ മറക്കണം......
പിന്നെ ഒരു പൊട്ടിക്കരച്ചലാണ് ഉണ്ടായത്......അവളുടെ ഭാഗത്ത്‌ നിന്ന്....
നിര്‍മലെ....ഞാന്‍ .........
വേണ്ട...ഒന്നും പറയണ്ടാ....ഇതിനായിരുന്നോ എന്നെ ഇത്രയും നാള്‍ മോഹിപ്പിച്ചത്?..........
നോക്ക്...നിന്നെയെനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലാ.... നമ്മുടെ ജാതി...ഞാന്‍ ഒരു മുസ്ലീം നീയൊ ഉന്നതജാതിയില്‍ ഉള്ള ഒരു നമ്പൂതിരിക്കുട്ടി......നമ്മുടെ ആളുകള്‍, വീട്ടുകാര്‍ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്?
വീട്ടുകാരോടോ, നാട്ടുകാരോടോ ചോദിച്ചിട്ടല്ലല്ലോ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടത്?......എന്നിട്ടാണോ ഞാന്‍ എന്നെത്തന്നെ തന്നത്???........ ദീര്ഘ്നിശ്വാസത്തോടെ വിദൂരത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.......
നിര്‍മലാ നീ ചോദിക്കുന്ന ചോദ്യങ്ങള്ക്കൊന്നും ഉത്തരമില്ല എന്റെ കയ്യില്‍....... നോക്ക് നിനക്ക് നല്ല ഒരു ജീവിതം ഉണ്ടാകണം എന്ന് മാത്രമേ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുള്ളൂ.......
നമ്മള്‍ പിരിഞ്ഞാല്‍ എനിക്ക് നല്ലൊരു ജീവിതം ഉണ്ടാകും എന്ന് നിനക്ക് തോന്നുന്നുണ്ടോ ??.... കലങ്ങിയ കണ്ണുകളാല്‍ എന്റെു കണ്ണുകലിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.....
പിരിയണം.....നമ്മള്‍ പിരിയണം നിര്‍മല..... അതാണ്‌ ദൈവത്തിന്റെ തീരുമാനമെങ്കില്‍ അങ്ങിനെ......
ശരി....അങ്ങനെയെങ്കില്‍ അങ്ങനെ...... അവള്‍ കരഞ്ഞു കൊണ്ട്‌ മൂക്ക്പിഴിഞ്ഞു......
ശരി നിസാം ഞാന്‍ പോകുന്നു.... ഇനിയൊരിക്കലും നമ്മള്‍്തമ്മില്‍ കണ്ടെന്നു വരില്ല... നിസാമിന് നല്ലൊരു ഭാര്യയെ കിട്ടട്ടെ എന്ന് ഞാന്‍ പ്രാര്ഥിനക്കാം..... അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഉറവ കണക്കെ പെയ്യുകയായിരുന്നു അപ്പോള്‍.....
എന്നെ വെറുക്കരുത്.......
വെറുക്കെ....ഞാനോ?.....എന്നും ഓര്‍ക്കും ഞാന്‍... എന്റെറ മരണം വരെ......
കരഞ്ഞുകൊണ്ട് പോകുന്ന അവളെയും നോക്കി നിറകണ്ണുകളോടെ ലോകത്തെ ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ടവനെപോലെ നിന്നുപോയി ഞാന്‍.........

നിസാം എന്തായീ ആലോചിക്കുന്നെ?....... അവളുടെ വീണ്ടും ഉള്ള ചോദ്യം....എന്റെ ഭൂതകാലത്തിലെ ചിന്തകളെ മുറിച്ചു...
ഏയ്‌...ഒന്നുമില്ല....
എനിക്കറിയാം നിസാം .... നീ പഴയതൊക്കെ ഓര്‍ത്തതാ അല്ലെ?
ഏയ്‌...അല്ല.... നിനക്കെന്നോട് വെറുപ്പ്‌ ഇപ്പോഴും ഉണ്ടോ നിര്‍മലേ?
ഇല്ല നിസാം......എനിക്ക് നിങ്ങളോട് ഇപ്പോള്‍ ബഹുമാനം മാത്രമേ ഉള്ളൂ....
നീയാകെ മാറി...നിര്‍മല.....
മ്......ജീവിതം നമ്മളെയെല്ലാം മാറ്റും നിസാം..... അതും പറഞ്ഞ് അവള്‍ ഒരു ദീര്ഘനിശ്വാസം എടുത്തു........
നിസാമിന്റെ ഭാര്യ എവിടെ....കല്യാണത്തിന് കൂടെ കൊണ്ടുപോന്നില്ലേ?....
കല്യാണം കഴിച്ചിട്ടില്ല...
ങേ!!!?
മ്......
എന്തെ?
ഇല്ല ഒന്നുമില്ല... മനസ്സിനൊത്തത് വരട്ടെ ....അപ്പോ നോക്കാം......
മ്.................ഒരു മൂളല്‍ മാത്രം അവളുടെ ഭാഗത്ത് നിന്നും ഉണ്ടായി......
നിന്റെ കുട്ടിയാണോ ? വിഷയം മാറ്റാന്‍ വേണ്ടി ഞാന്‍ ചോദിച്ചു....
അതെ എന്റെ മോളാണ്...
എന്താ മോള്ടെ‍ പേര്?....ഞാന്‍ കുട്ടിയുടെ തലയില്‍ കൈവച്ചു കൊണ്ട്‌ ചോദിച്ചു...
ശരണ്യ.......
മ്.......
ഇവളെ ക്ലാസില്‍ ചേര്ത്തോ നിര്‍മലേ?
മ്..... ഒന്നാം ക്ലാസിലാ.....ഭയങ്കര വിക്രുതിക്കാരിയാ ഇവള്‍.... കൊച്ചിനെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.....
അപ്പോ അമ്മയെപ്പോലെ തന്നെ മോളും.... അല്ലെ?
ആണേയ്....ചിരിച്ചുകൊണ്ട്ആണ് നിര്‍മല അതിന് ഉത്തരം പറഞ്ഞത്......
കുട്ടി നല്ല ഉറക്കത്തിലായിരുന്നു അപ്പോള്‍.... എനിക്ക് ആ കുഞ്ഞിന്റെ. മുഖം കണ്ടിട്ട് അത്ഭുതം തോന്നി.....എന്തോ ഒരു ആത്മബന്ധം ഉള്ള പോലെ......
ട്രെയിന്‍ വേഗത കുറച്ച് പാലത്തില്‍ കയറിയിരിക്കുന്നു.... തിരൂര്‍ സ്റ്റേഷന്‍ എത്താറായി എന്നെനിക്ക് തോന്നി......
അകലെ തിരൂര്‍ ടൌണ്‍ കാണാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് വേദന തുടങ്ങി..... ഇനി ഇവളില്ലാതെ ജീവിതത്തില്‍ വീണ്ടും ഒരു ദീര്‍ഘയാത്ര.....
ഇവള്‍ കൂടെയുണ്ടായിരുന്ന കഴിഞ്ഞ നാല്പത് മിനുട്ട് ഇതുവരെ ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാതിരുന്ന ഒരു പ്രത്യേക ആനന്ദം ഞാന്‍ അറിഞ്ഞു.......
സ്റേഷനില്‍ എത്തി വണ്ടി നില്ക്കു മ്പോള്‍ എന്നെ വിട്ടുപിരിയുന്നതിന്റെ വേദന ആ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു..... എന്തോ വീണ്ടും നഷ്ടപ്പെട്ടു എന്നതുപോലെ.........
മരിച്ചില്ലങ്കില്‍ വീണ്ടും കാണാം എന്ന് പറഞ്ഞ് തിരിഞ്ഞു നോക്കാതെ കുട്ടിയെയും കൊണ്ട്‌ പുറത്തേക്ക് പോകുമ്പോള്‍ അവള്‍ കരയുകയാണെന്ന് എനിക്ക് തോന്നി.....
വണ്ടി വീണ്ടും ചലിച്ചുകൊണ്ടിരുന്നു.........
ചിന്തകള്‍ എന്നെ വീണ്ടും വലയം ചെയ്യുന്നു....അപ്പോഴും രണ്ട് ചോദ്യം മാത്രമേ ദൈവത്തിന്റെ മുന്നില്‍ എനിക്ക് നിരത്താന്‍ ഉണ്ടായിരുന്നുള്ളു........

‘’ആറു വര്‍ഷങ്ങള്‍ക്കു ശേഷം എന്തിനാണ് ദൈവം അവളെയും എന്നെയും വീണ്ടും കണ്ടുമുട്ടിച്ചത്?’’

‘’ഉറങ്ങിയിരുന്ന കുഞ്ഞ് ഇപ്പോള്‍ ഉണര്‍്ന്നിട്ട് ഞാന്‍ ആരാണെന്ന് ചോദിച്ചിട്ടുണ്ടെങ്കില്‍ അവളെന്ത് ഉത്തരം കൊടുത്തിട്ടുണ്ടാവും?’’

‘’’’ഒരു പക്ഷെ അവള്‍ ആ കുഞ്ഞിനോട് പറഞ്ഞിട്ടുണ്ടാകുമോ!!!......’’


അത് നിന്‍റെ ബാപ്പയാണെന്ന്?????????

.........................................................

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

തന്മാത്ര..ഹൊ! എന്ത് മഴയായിത് ? ഗള്‍ഫും ഇപ്പൊ കേരളത്തെപ്പോലെ ആയോ? ഫിറോസ്‍ വെള്ളത്തുള്ളികള്‍ പതിഞ്ഞുകിടക്കുന്ന ഗ്ലാസിനുള്ളിലൂടെ പുറത്തേക്ക്‌ നോക്കി..... റോഡാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു.. ഫിറോസ് ഓര്‍ത്തു..... ഇത് മാത്രമാണ് ഗള്‍ഫിന്റെ ഒരു ശാപം... മഴപെയ്താല്‍ കഴിഞ്ഞു എല്ലാം.. വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഒരു വഴിക്കും കഴിയില്ല....പിന്നെ ഡ്രൈനേജ് വണ്ടി വന്ന് ഇതല്ലാം വലിച്ചെടുക്കണം...ഇതൊക്കെ വേണമെങ്കില്‍ മഴയൊന്ന് ശമിക്കണ്ടെ!!.... ഇതൊക്കെ ഓര്‍ത്തു ദീര്‍ഘനിശ്വാസത്തോടെ കൈയ്യില്‍ കിടന്ന വാച്ചിലേക്ക് നോക്കി....സമയം ആറുമണി ... സെറീന റൂമില്‍ ഒറ്റക്കാണു... ഫ്രീയാകുമ്പോള്‍ തൊട്ടടുത്ത ഫ്ലാറ്റിലെ ഗീതേച്ചിയുടെ അടുത്തേക്ക് പോയ്കോളാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണ് ഞാന്‍.. പക്ഷെ ഇന്നലെ മുതല്‍ക്ക് പനി പിടിച്ചത് കൊണ്ട് പാവം പുറത്തിറങ്ങിയിട്ടുണ്ടാവില്ല... കൂടാതെ ഇന്നലെ മുതല്‍ ചെറുതായി തന്നോട് ഒന്ന് പിണങ്ങുകയും ചെയ്തിരിക്കുന്നു....

വലിയ സിനിമാഭ്രാന്തി ആണ് ഇവള്‍ എന്ന് അവളുടെ ഉമ്മ പറഞ്ഞപ്പോള്‍ ഇത്രക്ക് പതീക്ഷിച്ചതല്ല ഞാന്‍.... ഇവിടെ രാത്രി ഇവള്‍ ഒന്ന് ഉറങ്ങണമെങ്കില്‍ പിടിച്ചു കിടത്തണം...കിടന്നാലോ എന്നോട് കഥകളും പറഞ്ഞ് ചോദ്യവും ചോദിച്ച് ശല്യപ്പെടുത്തും.... പെണ്‍കുട്ടികള്‍ ഇല്ലാത്ത ഉപ്പാക്കും ഉമ്മാക്കും ഇവളെ എന്നാല്‍ ജീവനാണ്... ന്‍റെ കുട്ടിക്ക് സുഖല്ലേടാ? അവള്‍ക്കു ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് അവിടെട്ടോ? എന്നൊക്കെയാണ് ദിനംപ്രതി ഫോണ്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നും ഉള്ള ഉമ്മാടെ ചോദ്യങ്ങളും ഉപദേശങ്ങളും....ഓ ശരി എന്നൊരു മറുപടിയില്‍ ഒതുക്കും എല്ലാം.... അന്ന് രാത്രി പാതി മയക്കത്തില്‍ കിടക്കുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരുചോദ്യം അതും അവളുടെ ഭാകത്ത് നിന്ന്.... ഇക്കാ ഇവിടെയൊക്കെ സിനിമാതിയ്യറ്റര് ഒക്കെയുണ്ടോ?

ഇല്ല....അറിയാമായിരുന്നു എങ്കിലും ഒരു ചെറിയകള്ളം പറഞൊതുക്കി....

ദേ! എന്നോട് കള്ളം പറയണ്ടാട്ടോ!! ഗീതേച്ചി പറഞ്ഞല്ലോ, ഇവിടെ എല്ടോറാഡോ എന്ന തിയ്യറ്റര്‍
ഉണ്ടെന്ന്....നേരെയിരുന്നു പെണ്ണ് ചോദ്യം തുടങ്ങി....

നീ കിടന്നുറങ്ങുന്നുണ്ടോ പെണ്ണേ?? എനിക്ക് നാളെ ഓഫീസില്‍ പോകാനുള്ളതാ!!

അങ്ങിനിപ്പോ ഓഫീസില്‍ പോകണ്ടാ... ദേ നോക്യേ നാളെയെന്നെ ഒരു സിനിമക്ക്‌ കൊണ്ട് പോകുമോ?

ഇനി ഇപ്പോ നാളെയാക്കുന്നതെന്തിനാ !! ഈ പിറന്നപടിയില്‍ തന്നെ നീ പൊയ്ക്കോ സിനിമക്ക്‌!! ഇപ്പോതന്നെ.. ദേഷ്യം വന്നെങ്കില്ലും മുഖത്ത്‌ കാണിക്കാതെയാണ് പറഞ്ഞത്.....

അതെ ആ വേലത്തരം മനസ്സില്‍ വച്ചാല്‍മതിട്ടോ ഇക്കാ...വ്യാഴാഴ്ചയല്ലെ നാളെ? ഓഫീസില്‍‍ നിന്ന് വന്നാല്‍ നമുക്ക് ഒരുമിച്ച്‌ ഒരു സിനിമക്ക് പോകാം... ഇല്ലങ്കില്‍ ഞാന്‍ പിണങ്ങും.....

എന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലും ഒള്ള മറുപടിയില്ലാത്തത്കൊണ്ട് വീണ്ടും ഒരു ചോദ്യം..

ദേ എനിക്ക് മമ്മൂട്ടിയുടെ പടം എന്തിഷ്ടാന്നറിയോ? നമുക്ക് നാളെത്തന്നെ പ്ലീസ്...ഇക്കാ..??

ശരി നാളെ പോകാം ... ആദ്യം തന്നെ പറഞ്ഞേക്കാം ഇത് ആദ്യത്തേതും അവസാനത്തേയും ആണ്... ഓര്‍മ്മയുണ്ടല്ലോ?

ശരി ശരി... എന്‍റെ പൊന്ന്ക്ക...എന്ന് പറഞ്ഞ് അവള്‍ ദേഹത്തേക്ക് മറിഞ്ഞു വീണു..

വീക്കെന്റ്‌ ആയതിനാല്‍ ഓഫീസില്‍ നിന്ന് വേഗം പോരാം‍ എന്ന ഉദ്യെശത്തോടെയാണ് ഉച്ചവരെ ഓഫിസില്‍ കുത്തിയിരുന്നത്..എന്നാല്‍ അപ്രതീക്ഷിതമായി സര്‍വറിന് തകരാര്‍ സംഭവിച്ചതുകൊണ്ട് ശരിയാക്കാന്‍ രാത്രി എട്ടുമണിവരെ വരെ ഇരിക്കേണ്ടിവന്നു... തിരിച്ച് റൂമില്‍ ചെന്നപ്പോള്‍ സെറീനയുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ചുവന്നിരിക്കുന്നു....എന്നെ കണ്ടപ്പോള്‍ കിടക്കുന്നിടത്ത് നിന്ന് അടുക്കളയിലേക്ക് എണീറ്റ്‌ പോയി... കുളികഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ അവള്‍ ടേബിളില്‍ കഴിക്കാന്‍ വച്ചിരിക്കുന്ന ഭക്ഷണം കണ്ടു... എങ്ങിനെക്കയോ കഴിച്ചു റൂമില്‍ വന്നപ്പോള്‍ അവള്‍ കിടന്നുറങ്ങിയിരിക്കുന്നു.... കൂടെക്കയറി ചേര്‍ന്ന് കിടന്നപ്പോള്‍ പൊടുന്നനെ കയ്യെടിത്തുമാറ്റി വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റും എടുത്ത് ചാടിയിറങ്ങി താഴേക്കിറങ്ങിക്കിടന്നു പെണ്ണ്...
എണീറ്റ് അവളുടെ അടുത്തിരുന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോഴും വിശ്വസിച്ചില്ല എന്ന് മാത്രമല്ല.... കൂടെക്കിടക്കാന്‍ തയ്യാറായതുമില്ല.... ശരി വാശിയെങ്കില്‍ എനിക്കും വാശി തന്നെ എന്ന് കരുതി ഞാന്‍ കിടക്കയില്‍ കയറി കിടന്നുറങ്ങി....

രാവിലെ എണീറ്റ് നോക്കിയപ്പോള്‍ തലേന്ന് രാത്രി കിടന്നിടത്ത് തന്നെ കിടക്കുകയാണ് അവള്‍... അടുത്ത് ചെന്ന് നോക്കിയപ്പോള്‍ പുള്ളിക്കാരി ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.... നെറ്റിയില്‍ കൈവച്ച് നോക്കിയപ്പോള്‍ നല്ല ചൂട്...പനിയാണ്... തനിക്ക് പണിയായി.... നേരെയെടുത്ത് അഹല്യ ഹോസ്പിറ്റലിലേക്ക്..ഡോക്ടര്‍ റാണിയെ കാണിച്ച് മരുന്നും മേടിച്ച് തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ മണി ഒന്ന്‍....താഴത്തെ ഹോട്ടലിലേക്ക് ഫോണില്‍ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു....കൊണ്ട്‌ വന്ന ഭക്ഷണം കഴിക്കാന്‍ അവള്‍ തീരെ കൂട്ടാക്കിയില്ല...തലേന്നത്തെ പിണക്കം ഇപ്പോഴും ഉണ്ടെന്ന് എനിക്ക് തോന്നി.....രാത്രി കൂടെക്കിടന്നപ്പോള്‍ പനിപിടിക്കും എന്ന് പറഞ്ഞ് എന്നാ മാറ്റിക്കിടത്തി.... എന്തായാലും പിണക്കം പെട്ടന്ന് തന്നെ മാറ്റണം എന്നെനിക്കുതോന്നി... എന്തായാലും നാളെയാവട്ടെ!!!!!

ഇന്ന് രാവിലെ തുടങ്ങിയ മഴയാണ്‌... രാവിലെ പോരുമ്പോള്‍ പനിക്ക് കുറച്ച് ഭേദമുണ്ട് എന്നെനിക്ക് തോന്നി... ഓഫീസില്‍ ഇരിക്കുമ്പോള്‍ മണിക്കൂറില്‍ പത്ത് തവണ വിളിക്കുന്ന ആളാണ് .... പിണക്കം മാറിയിട്ടില്ല.. അതാണ്...
പോരുമ്പോള്‍ മഴ പ്രതീക്ഷിച്ചിരുന്നില്ല.. അത് കൊണ്ട്‌ കുടയും എടുത്തില്ല.... എന്തായാലും ഇറങ്ങി നടക്കുകതന്നെ...മൊബൈലും മറ്റും ഒരു ഉറയില്‍ പൊതിഞ്ഞ് മൂന്നുബില്‍ഡിംഗ് അപ്പുറത്തുള്ള റൂമിലേക്ക്‌ മഴയത്ത്‌ ഇറങ്ങി നടന്നു....റൂമിന്റെ മുന്നിലെത്തി കോളിംഗ്ബെല് അടിച്ചതും വാതില്‍ തുറന്നപ്പോള്‍ എനിക്ക് ഏറ്റവും ഇഷടമുള്ള നീലനിറത്തിലുള്ള ചുരിദാര്‍ ഇട്ടു നില്‍ക്കുന്ന അവളെയാണ് കണ്ടത്....

അല്ലാ... എന്തായിത്? മഴയത്ത്താണോ ഇറങ്ങി നടന്നത്? ഒരു കുറ്റവാളിയോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിച്ചു...

ഒന്നും പറയാതെ മുറിക്കുള്ളില്‍ കയറാന്‍ തുനിഞ്ഞ അവളെന്നെ തടുത്തുനിര്‍ത്തിക്കൊണ്ട് പറഞ്ഞു...

ദേ..ആകെ നനഞ്ഞിരിക്കുകയാ....ഇതൊക്കെ അഴിച്ചിട്ടു ഇങ്ങോട്ട് കയറിയാല്‍ മതി....എനിക്ക് വയ്യാ ഇനി ഇവിടെ വീണ്ടും തുടക്കാന്‍..... അടുത്ത്‌ വന്നു ചുരിദാറിന്റെ ഷാള്‍ കൊണ്ട്‌ എന്റെ തല തുവര്ത്തുമ്പോള്‍ ഇങ്ങനെ പറഞ്ഞ്

എനിക്ക് അരിശം മൂത്തു....എന്നാല്‍ നീ അങ്ങനെ നനയാതിരിക്കണ്ടാ ...എന്നും പറഞ്ഞു ഞാന്‍ അവളെ വാരിയങ്ങ്‌ പുണര്‍ന്നു... അതവള്‍ തീരെ പ്രതീക്ഷിച്ചതല്ല....

ശോ!!! എന്തായിത് ഞാന്‍ നനഞ്ഞല്ലോ!!!മാറ്!!!!! തോര്‍ത്തുന്നിടയില്‍ അതും പറഞ്ഞ് കുതറിമാറാന്‍ ശ്രമിച്ചു അവള്‍...ദേ നോക്ക് പനിപിടിക്കും...അവളുടെ ഉടലില്‍ നനവ് പടരവേ എന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.....

എനിക്ക് പനിപിടിച്ചോട്ടെ!!

എന്തിനാ?.......

പനി പിടിച്ചാലല്ലേ എനിക്ക് നിന്റെ കൂടെക്കിടക്കാന്‍ പറ്റൂ.....

എന്നെ അത്രക്ക് ഇഷാടമാണോ?കണ്ണ് നിറച്ച് കൊണ്ട്‌ അവള്‍ വീണ്ടും ചോദിച്ചു.....

എന്‍റെ ജീവനേക്കാളും.....

നനഞ്ഞൊട്ടിയ അവളെയും കൂട്ടി ഞാന്‍‍ മുറിക്കുള്ളിലേക്ക് കയറിയപ്പോള്‍ പുറത്ത്‌ ഞങ്ങളെ വീണ്ടും ഇണക്കിയ ആ പ്രണയത്തിന്റെ മഴ പുറത്ത്‌ അപ്പോഴും പെയ്തുകൊണ്ടിരിക്കുകയായിരിന്നു................

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

പ്രവാസത്തിന്‍റെ ഇരകള്‍.......ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്ന ശീതീകരിച്ച വാഹനത്തിനുള്ളില്‍ പുറത്തേക്ക്‌ നോക്കി ഇരിക്കുമ്പോഴും നന്ദന് അസഹനീയമായ ഉഷ്ണം തോന്നി. നോക്കുമ്പോള്‍ കാണാം പുറത്ത്‌ സ്വര്‍ണ്ണം പോലെ തിളങ്ങുന്ന ഭീകരന്മാരായ മണല്‍കുന്നുകള്‍... മരുഭൂമിയില്‍ ദാഹജലം നോക്കി നടക്കുന്ന കുറെയേറെ ഒട്ടകങ്ങള്‍.... ഇനി ഇതല്ലാം ഒരു ഓര്‍മ്മകള്‍ മാത്രം. ഈ ലോകത്ത് ജീവിക്കാന്‍ ഇനി എനിക്ക് കമ്പനി വച്ചുനീട്ടിയ കുറച്ചു മണിക്കൂറുകള്‍ മാത്രം... നാളെ വീണ്ടും കുറ്റപ്പെടുത്തലിന്‍റെയും പരിഹാസത്തിന്റെയും ലോകത്തിലേക്ക്.... ദൈവമേ പ്രവാസിക്ക് എന്തിനീ ദുര്‍ഗതി നീ തരുന്നു? അതിനുമാത്രം എന്ത് പാപം ആണ് ഞങ്ങള്‍ നിന്നോടു ചെയ്തത്?? എന്ന് അറിയാതെ പോലും മനസ്സില്‍ പറഞ്ഞു പോയി... ഇപ്പോഴും ഇന്നലെ വന്നത് പോലെ തോന്നുന്നു..കഷ്ടപ്പാടുകള്‍ക്കിടയില്‍ ഒരിക്കലും വന്നതെപ്പോഴാണ് എന്ന് പോലും ഓര്‍ത്ത്‌ എടുക്കാന്‍ ഇപ്പോഴും കഴിയുന്നില്ല...ശരീരത്തില്‍ ആകെമൊത്തം ഒരു മരവിപ്പ്......

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ അല്ജാബിര്‍ എന്ന കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന പത്രത്തിലുള്ള ‍ പരസ്യം കണ്ടിട്ട് വെറുതെ ഒന്ന് പോയിനോക്കാം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന് കരുതിയാണ് ജോലിക്ക് ശ്രമിച്ചത്. എന്തോ ഭാര്യയുടെ ഭാഗ്യം എന്ന് പറയാം കമ്പനി സെലക്ട് ചെയ്തു..പക്ഷെ അതൊരു മാറ്റത്തിന്‍റെ തുടക്കം ആണെന്ന് കുറെയേറെ കഴിഞ്ഞാണ് മനസ്സിലാകുന്നത്..ഗള്‍ഫില്‍ ആദ്യം പോകുന്നത് കൊണ്ട് ഭയവും ആശങ്കയും കൈമുതലായിട്ടുണ്ടായിരുന്നു... രാത്രി പന്ത്രണ്ട്മണിക്ക് അബുദാബിയില്‍ ഇറങ്ങിയ വിമാനത്തില്‍ സെലക്ട് ചെയ്ത ഞങ്ങള്‍ പതിനഞ്ചുപേരെയും കാത്തുകൊണ്ട് കമ്പനിയുടെ പി ആര്‍ ഒ എയര്‍പോര്‍ട്ടിന്‍റെ വാതില്‍ക്കല്‍ തെന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു... സാലെ മലബാരി..ക്യോം ഇത്തിനാ ലൈറ്റ് ഹെ? അതും പറഞ്ഞ് ഞങ്ങളുടെ രേഖകളുംമറ്റും മേടുച്ചുകൊണ്ട് സബ് മേരെ സാത്ത് ആവോ!! എന്നും പറഞ്ഞുകൊണ്ട് വാഹനത്തിനടുത്തെക്ക് നടന്നു പോയി.... കുറേകാലം ബോംബെയില്‍ ഹോട്ടലില്‍ നിന്നതുകൊണ്ട് ഹിന്ദി കുറച്ചൊക്കെ എനിക്കും അറിയാമായിരുന്നു... ഒന്നും പറയാതെ എല്ലാവരും അയാളെ അനുഗമിച്ച് വണ്ടിയുടെ ഉള്ളില്‍ കയറിയിരുന്നു.. ദൂരം എത്രയെന്ന് അറിയില്ല തലേന്നത്തെ ക്ഷീണം ഉള്ളതുകൊണ്ട് അറിയാതെ കണ്പോളകള്‍ക്ക് മുകളിലൂടെ ഒറക്കം നിഴലരിക്കാന്‍ തുടങ്ങി..

ഇറങ്ങു എല്ലാവരും!!! എന്ന് കേട്ടിട്ടാണ് ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്....ചുറ്റും നോക്കി പുറത്തെങ്ങും മുന്‍പ് കണ്ടപോലെ കൊട്ടാര സൌദങ്ങളോ മറ്റോ ഇല്ല....കുറെയേറെ പഴകിയതും ദ്രവിച്ചതും ആയ വണ്ടികള്‍ മാത്രം... ഒരു തരത്തില്‍ പറഞ്ഞാല്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന പെട്ടിയും പിടിച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങി.. നോക്കുമ്പോള്‍ കുറച്ച് അകലെ വെളിച്ചം തെളിഞ്ഞ് നില്‍ക്കുന്ന ഒന്നിലതികം കെട്ടിടങ്ങള്‍....ഭയമുണ്ടായിരുന്നു എങ്കിലും എല്ലാവരും ആ ലക്ഷ്യം നോക്കി നടന്നു... ഇതാണ് നിങ്ങള്ക്ക് താമസിക്കാന്‍ കമ്പനി തന്നിരിക്കുന്ന സ്ഥലം....എല്ലാവരും ഇവിടെ കാണുന്ന കട്ടില്‍ ഉപയോഗിച്ചോളൂ.... എന്നും ഹിന്ദിയില്‍ പറഞ്ഞുഞ്ഞുകൊണ്ട് യുപിക്കാരന്‍ പുറത്തേക്ക് നടന്നു പോയി...ഞങ്ങള്‍ എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി...ഇനി എന്ത് ചെയ്യണം എന്നറിയാതെ.....

രാവിലെ കുളിയും മറ്റും കഴിഞ്ഞ് നേരെ മുസഫ എന്ന് പറയുന്ന സ്ഥലത്തെ കമ്പനിയുടെ സൈറ്റിലേക്ക് എല്ലാവരെയും കമ്പനിവണ്ടിയില്‍ കൊണ്ട് പോയി...അപ്പോഴും ചൂട് അതിന്‍റെ ഉച്ചസ്ഥായിയില്‍ തന്നെയായിരുന്നു....ഹൊ!! എന്തൊരു ചൂട് സഹിക്കാന്‍ കഴിയുന്നില്ലട്ടോ..വടകരയില്‍ നിന്ന് വന്നിട്ടുള്ള പ്രസാദ്‌ തലയെ കൈപടം കൊണ്ട് മറച്ചു പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഇങ്ങനെ പുലമ്പിക്കൊണ്ടിരുന്നു.. ഗള്‍ഫിന്റെ മുഖം എത്ര വികൃതം ആണെന്ന് ജോലി ചെയ്തു തുടങ്ങിയപ്പോള്‍ ഏറെക്കുറെ എല്ലാം മനസ്സിലാക്കി എനിക്ക്... ഇവിടെതെന്നെയാകം സര്‍ഗവും നരകവും എന്ന് തോന്നുത്തുടങ്ങി പലപ്പോഴും ജോലിയില്‍ മുഴുകിയപ്പോള്‍... ചുറ്റുപാടും കൊണ്ഗ്രീറ്റ്‌ ശില്പങ്ങള്‍ പോലെയുള്ള വലിയ വലിയ പണിതീരാത്ത കെട്ടിടങ്ങള്‍..കാതടപ്പിക്കുന്ന മിഷനറികളുടെ ശബ്ദങ്ങള്‍... ഹോ എങ്ങനെ എവിടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടും എന്ന് തോന്നിപ്പോകുന്നു .....ഇടക്കിടെ സീമയെ ഓരക്കുമ്പോള്‍്‍ മാത്രം മനസ്സിലെവിടെയോ ഒരു തണുപ്പ്‌ കിനിയുന്നു....

മിക്കവാറും ദിവസങ്ങളില്‍ അവളെ വിളിക്കും എന്നൊഴിച്ചാല്‍ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഗള്‍ഫില്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്ന് നന്ദന് തോന്നി. വീട്ടിലേക്ക്‌ വിളിക്കുമ്പോള്‍ പരാതികള്‍ ഏറിവരുന്നതും പലപ്പോഴും തോന്നിത്തുടങ്ങി.. രാവിലെ അഞ്ച് മണിക്ക് എണീറ്റ് ടോയ്‌ലറ്റിന് മുന്നില്‍ ക്യു നില്‍ക്കേണ്ടതാണ് ഏറ്റവും പ്രയാസം...മുന്‍പ് കയറിയ ആള്‍ വൃത്തിയാക്കാറില്ല പലപ്പോഴും. നമ്മള്‍ക്ക് ഇരിക്കണമെങ്കില്‍ സ്വയം വൃത്തിയാക്കേണ്ട അവസ്ഥ...ഹൊ! പ്രയാസം തന്നെ... എവിടെ എന്തിനും ക്യു ആണ് ...രാവിലെ കുളിക്കണമെങ്കിലും ഭക്ഷണത്തിനും എന്തിന് ജോലിക്ക് പോകാനുള്ള വാഹനത്തിനു മുന്‍പിലും വരെ വേണം ക്യു... ജോലി കഴിഞ്ഞു വന്നാല്‍ തളര്‍ന്ന് ഉറങ്ങിപ്പോകുന്നത് സ്വയം അറിയാറില്ല പലപ്പോഴും..
മക്കളുടെ പഠനത്തിനും വീട്ടിലെ ചിലവിനും ഒഴിച്ചാല്‍ ഈ എണ്ണിച്ചുട്ടപ്പം പോലെ മാസാവസാനം കൈയ്യില്‍ കിട്ടുന്ന ആയിരത്തി ഒരുനൂറു ദിര്‍ഹം മറ്റൊരു കാര്യങ്ങള്‍ക്കും തികയുന്നില്ല എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍... കോഴിക്കോടു നിന്ന് വന്ന മോയ്തുക്ക പറഞ്ഞത് പലപ്പോഴും മനസ്സില്‍ തികട്ടി വരുന്നു..." ഗള്‍ഫില്‍‍ പണം ഉണ്ടാക്കാന്‍ നിന്നാല്‍ ജീവിതം അതിന്റെ വഴിക്ക് പോകും..എന്നാലോ,ജീവിതം നോക്കിയാല്‍ പണവും ഉണ്ടാകില്ല കൈയ്യില്‍.. ഇത് രണ്ടും ഇല്ലാത്തവരാ മക്കളെ മാടുകളായ നമ്മളൊക്കെ'' കേള്‍ക്കുമ്പോള്‍ മടങ്ങിപ്പോയാലോ എന്ന് പോലും തോന്നിപ്പോകുന്ന വാക്കുകള്‍....

രാത്രി കിടക്കുമ്പോള്‍ ചില ദിവസങ്ങളില്‍ മനപ്രയാസം കൊണ്ടു ഉറക്കം വരാറില്ല...പലപ്പോഴും സീമ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുന്നു... നാട്ടില്‍ ലീവിന് പോകുന്നസമയത്ത് അവളോട് പ്രത്യേകതരം ഒരു ആവേശമാരുന്നു എന്ന് തോന്നിയിട്ടുണ്ട്... ഗള്‍ഫുകാരന് ജീവിതത്തില്‍ ഒരുപാട് ആദ്യരാത്രികള്‍ ഉണ്ടാകും എന്നത് മാത്രമേ കൈമുതലായിട്ടുള്ളൂ എന്നതൊഴിച്ചാല്‍ ജീവിതത്തില്‍ ആഗ്രഹങ്ങളെ പലപ്പോഴും ശീതികരിച്ച മൂറിക്കുള്ളില്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുകയാണ് പതിവ്...നാട്ടില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ അതുവരെ നമ്മളൊക്കെ അനുഭവിച്ച സുഖവും സന്തോഷവും മാത്രമേ ജീവിതത്തില്‍ കൈമുതല്‍ ആയിട്ടുള്ളൂ എന്നതും ഇന്നുള്ള ഇതു പ്രവാസിയും ഇപ്പോഴും അനുഭവിച്ചു പോരുന്നു... ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പരാതികള്‍ക്കിടയിലും പലപ്പോഴും തന്‍റെ വേദന പങ്കിടാറില്ല നന്ദന്‍... എന്തിനാ അവരും കൂടി ഇതുകേട്ട് വിഷമിക്കുന്നത്...ഇത് തന്‍റെ വിധിയാണ്‌...തന്‍റെ മാത്രം....അതങ്ങ് അനുഭവിക്കുക തന്നെ....

സാമ്പത്തികമാദ്യം എന്ന ഒരു പുതിയ പ്രതിസന്ധി നമ്മുടെ കമ്പനിക്കും ബാധിച്ചു എന്ന് ഫോര്‍മാന്‍ ജോര്‍ജേട്ടന്‍ പറഞ്ഞപ്പോള്‍ മുതല്‍ക്കാണ് മനസ്സില്‍ ആശങ്കകള്‍ക്ക് തുടക്കം ഇട്ടത്... എന്നും ഫോണ്‍ ചെയ്യുമ്പോഴും ഒരു കൂര സ്വന്തമായിട്ട് നമുക്കും വേണ്ടെന്ന് പറഞ്ഞ് സീമയുടെ പരാതികള്‍ കേട്ടിട്ടാണ് അഞ്ച് ലക്ഷം സഹകരണബാങ്കില്‍നിന്ന് സ്വന്തമായുള്ള പത്ത് സെന്റ്‌ സ്ഥലത്തിന്റെ ആധാരം വച്ച് ലോണ്‍ എടുത്തത്.... ഓവര്‍ടൈം ചെയ്താണ് പലപ്പോഴും ആ ഇനത്തിലേക്ക് ഇപ്പോഴും അയ്യായിരത്തോളം രൂപ ഇവിടെ നിന്നും അയ്യക്കുന്നത്... എന്നാല്‍ ആഗ്രഹിച്ചപോലെ വീടിന്റെ പണിയും പൂര്‍ത്തിയായതുമില്ല ഇനിയും കാശില്ലാതെ പണിചെയ്യാന്‍ കഴിയില്ലാ നന്ദാ എന്ന് കോണ്ട്രാക്ടര്‍ പറഞ്ഞത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു...പുറത്തേക്ക് ജോലി നോക്കാനാണെങ്കില്‍ ഇവിടെ പരിചയക്കാര്‍ ഒട്ടുമില്ലതാനും...നാട്ടിലേക്ക് പോകാന്‍ കടങ്ങള്‍ കാരണം പോകാന്‍ മനസ്സും വരുന്നില്ല....വീട്ടുകാര്‍ ആണെങ്കില്‍ ഇപ്പോഴും ഒരു സ്വപനലോകത്ത് ആണ്...ഇതുവരെയുള്ള അവസ്ഥകള്‍ താനായിട്ട് പറഞ്ഞ് വിഷമിപ്പിച്ചിട്ടുമില്ല...എന്തായാലും ഈ മാസത്തിന്‍റെ ഉള്ളില്‍ അറിയാം എന്നല്ലേ ഫോര്‍മാന്‍ പറഞ്ഞിരിക്കുന്നത്... എന്തായാലും വരുന്നിടത്ത് വച്ച് കാണുക തന്നെ...

പിറ്റേന്ന് സൈറ്റില്‍ വന്ന ജോര്‍ജെട്ടന്‍റെ മുഖം ചോരവാര്‍ന്ന പോലെയായിരുന്നു... കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയപ്പോള്‍ ജോര്‍ജേട്ടന്‍ പിരിച്ചുവിടല്‍ പേപ്പര്‍ ആദ്യം കൈപറ്റിക്കഴിഞ്ഞു എന്നറിഞ്ഞു... പാവം മൂന്നു പെണ്‍കുട്ടികള്‍ വിവാഹപ്രായം എത്തിനില്‍ക്കുന്നു...എന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് പലപ്പോഴും അദ്യേഹം കാശുതന്ന് സഹായിക്കാറുമുണ്ട്... ജോലിയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ജോര്‍ജേട്ടന്‍ പലപ്പോഴും തണലായിരുന്നു.. ഇരുപത്‌ വര്ഷം ഈ മരുഭൂമിയില്‍ നിന്നിട്ടും ഒന്നും നേടാന്‍ കഴിഞ്ഞില്ല എന്ന് കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞപ്പോള്‍ എല്ലാവരുടെയും മനസ്സ് അപ്പോള്‍ ഒരേപോലെ നീറിപ്പുകയുകയായിരുന്നു... കൂട്ടത്തില്‍ കവികൂടിയായിരുന്ന പ്രകാശന്‍ അന്ന് രാത്രി ഇരുട്ടത്ത് പോയിരുന്നു കരയുന്നത് കൂടി കണ്ടപ്പോള്‍ മറ്റെല്ലാരും അന്ന് ഭക്ഷണം കഴിച്ചുമില്ല...

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയില്‍നിന്ന് ലറ്ററുകള്‍ എല്ലാവരും കൈപറ്റി...കമ്പനിയുടെ അവസ്ഥ ഇപ്പോള്‍ കുറച്ച് മോശമാണെന്നും ആയതിനാല്‍ നോ എന്‍ട്രി രീതിയില്‍ നിങ്ങളെ കമ്പനി പിരിച്ചുവിടുന്നു ആയതിനാല്‍ ഏഴ് ദിവസത്തിനുള്ളില്‍ വിമാനടിക്കറ്റ് കൈപറ്റണം എന്നൊക്കെയായിരുന്നു അതില്‍ എഴുതിയിരുന്നത്.. പേപ്പര്‍ കൈകളില്‍ ഇരുന്ന് അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു....ഈശ്യരാ !! എന്താണിനി ചെയ്യുക? ഒരു ഭാഗത്ത് ഇട്ടുമൂടാനുള്ള കടങ്ങള്‍ ...മറുഭാഗത്ത് നാട്ടിലേക്ക്‌ പോയാല്‍ ഉണ്ടാകുന്ന മാനസികമായ പ്രശ്നങ്ങള്‍..... ഗള്‍ഫിലേക്ക്‌ വരുമ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.... നല്ലൊരു വീട് ഉണ്ടാക്കി ഭാര്യയേയും മക്കളെയും കൂടെ ജീവിതത്തില്‍ ഒരു ദിവസമെങ്കില്‍ ഒരുദിവസം മനസ്സമാധാനത്തോടെ കഴിയണം എന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു... ഇനി എല്ലാം സ്വപനം മാത്രം......രാത്രി ഭാര്യ വിളിച്ചപ്പോള്‍ മടിയോടെയാണെങ്കിലും കാര്യം പറഞ്ഞു.... നീണ്ടനിശബ്ദദക്ക് ശേഷം ഒരു തേങ്ങല്‍ മാത്രമായിരുന്നു മറുപടി...പിന്നെ ഒന്നും പറഞ്ഞില്ല..... ഫോണും കൈപ്പിടിച്ചുകൊണ്ട് ഇരുട്ടിലേക്ക് നോക്കി ഓര്‍ത്തു.... അവളെ എങ്ങനെ കുറ്റപ്പെടുത്തും? അവള്‍ക്കും ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു...മക്കള്‍ക്ക്‌ നല്ല വിദ്യഭ്യാസം കൊടുക്കണം ഇവിടെനിന്നും കൊണ്ട് വന്ന നല്ല ഡ്രെസ്സിട്ട് നാലാള്‍കാണ്‍കെ നടക്കണം എന്നൊക്കെ.... പിറ്റേന്ന് വിളിച്ചപ്പോള്‍ ഭാര്യ പരാതിരൂപേണ പറഞ്ഞു''ഇനി ഇപ്പൊ എന്താ ചെയ്യാ ഇങ്ങുപോരുക തന്നെ''

ദിവസങ്ങള്‍ പറന്നു പോയതറിഞ്ഞില്ല...കമ്പനി തന്ന ടിക്കറ്റും അതുവരെയുള്ള അലവന്‍സും മറ്റും കൈപറ്റി പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു പ്രത്യേക അനാഥത്വം അനുഭവപ്പെട്ടു.. ഇനി ഇവര്‍ തമ്മില്‍ എനിക്ക് എന്ത് ബന്ധം എന്ന് തോന്നി....നാളെ ഉച്ചക്ക് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകാന്‍ വണ്ടി വരും എന്നും അവരില്‍നിന്ന് അറിഞ്ഞു... അന്ന് തന്നെ ഭാര്യക്കും മക്കള്‍ക്കും വേണ്ടതെല്ലാം നുള്ളിപ്പെറുക്കി മേടിച്ചു...രാത്രി വീട്ടിലേക്ക്‌ വിളിച്ചു പറഞ്ഞു എയര്‍പോര്‍ട്ടിലേക്ക് വണ്ടി അയക്കാന്‍....ഉച്ചക്ക് തലേന്ന് വാങ്ങിയ ഒരു ഷര്‍ട്ടും ഇട്ടു പുറത്തിറങ്ങിയപ്പോള്‍ അഞ്ചുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് വന്ന ആ പഴയ നന്ദനെ ഓര്‍ത്തുപോയി.... കണ്ണില്‍ നിന്നും ഒരു ഉറവ കിനിയുന്നതായി തോന്നി.... എയര്‍പോര്‍ട്ട് റോഡ്‌ തീര്‍ത്തും തിരക്ക് പിടിച്ചതായിരുന്നു...ഒടുവില്‍ പാസ്പ്പോര്‍ട്ട് തിരികെ തന്ന് പി ആര്‍ ഒ ഉള്ളിലേക്ക് അയച്ചത് മുതല്‍ മനസ്സില്‍ ഈ നാട് വിട്ടുപോകുന്നതിനോട് ഒരു താല്‍പര്യക്കുറവ് അനുഭവപ്പെട്ടു....ഇമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ഏരിയയില്‍ നില്‍ക്കുമ്പോള്‍ നാട്ടില്‍ നിന്നും വന്ന വിമാനത്തില്‍ പുറത്തേക്ക് വരുന്ന യാത്രക്കാരില്‍ ‍ ഒരാളെ നന്ദന്‍ സൂക്ഷിച്ചു നോക്കി.... അതെ തന്‍റെ അതെ മുഖം!! തനിക്ക് തോന്നിയതാവുമോ? വീണ്ടും നോക്കി.... ശരിയാണ് ഇത് പക്ഷെ മറ്റൊരു നന്ദന്‍ ആകാം... കണ്മുന്നില്‍ നിന്നും മറയുന്നത് വരെ അയാളെ നോക്കി നില്‍ക്കുമ്പോഴും ഒരു കാര്യം മാത്രമേ അപ്പോള്‍ നന്ദന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ....

"" ഇന്ന് ഞാന്‍, നാളെ നീ............'''
Related Posts Plugin for WordPress, Blogger...