2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

കരിപുരണ്ട ജീവിതങ്ങള്‍.....ചിഹ്നം വിളിച്ചു പായുന്ന ട്രെയിനിന്റെ ചൂളംവിളി ഓര്മകളില്‍ നിന്ന് യാഥാര്ത്ഥ്യലോകത്തേക്ക് എന്നെ വലിച്ചടുപ്പിച്ചു.... ട്രെയിനിന്റെ‍ ജനലിലൂടെ മെല്ലെ ഞാന്‍ പുറത്തേക്ക് നോക്കി.... ചുറ്റും പച്ചപ്പ് പുതച്ച പാടങ്ങള്‍.... എന്ത് ഭംഗിയാണ് ഇപ്പോഴും കേരളത്തിന് എന്ന് തോന്നി... നോക്കുന്നിടത്തെല്ലാം ഇപ്പോഴും പച്ചപ്പ്.... കൊടും ചൂടിലും പ്രവാസജീവിതത്തില്നിന്ന് പുറത്തേക്ക്‌ വന്നാല്‍ പിന്നെ കിട്ടുന്ന മുപ്പത് ദിവസങ്ങള്‍ എത്രവേഗമാണ് കഴിഞ്ഞു പോകുന്നത്.... പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ... ഇവിടെ ജോലി ചെയ്തു ജീവിക്കുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എത്ര ഭാഗ്യം ചെയ്തവരാ !!! രാവിലെ ഭാര്യയേയും മക്കളെയും കണ്ട് ജോലിക്കു പോകാം... വൈകുന്നേരം അമ്പലപ്പറമ്പിലെ ആലിന്ചുവട്ടില്‍ കാറ്റ്ത്താടുന്ന ആലിലകള്ക്ക്ചോട്ടില്‍ കുത്തിയിരുന്ന് നമ്പൂതിരിമാര്‍ കൂട്ടത്തോടെ കൂടിയിരുന്നു പറയുന്ന നുണകള്‍ കേള്ക്കാം .....നാട്ടിലെ എല്ലാ മങ്കളകര്മങ്ങളിലും പങ്കുകൊള്ളാം..... ഇവിടെ പ്രവാസിക്കോ ?.... മരിക്കും വരെ വിഴുപ്പു പോലെ കൊണ്ടുനടക്കുന്ന കുറെയേറെ മനോവേദനകള്‍ മാത്രം.....ആലോചനകളിലും ട്രെയിന്‍ പള്ളിപ്പുറം എന്ന സ്റ്റേഷന്‍ വരെ എന്നെ കൊണ്ടെത്തിച്ചിരുന്നു....

ചായേ...ചായേ... എന്ന് വിളിച്ചുകൊണ്ട്‌ ഓടിനടക്കുന്ന തമിഴന്‍ പയ്യന്‍...ഭാഗ്യക്കുറി വില്ക്കുന്ന വികലാംഗ വൃദ്ധന്‍.. കാശ് പോരാ ഇനിയും വേണം എന്ന് പറഞ്ഞ് സ്വന്തം ശരീരം വച്ച് വിലപേശുന്ന വേശ്യകള്‍..... ഇതൊക്കെ എല്ലാ റെയില്‍്വേസ്റ്റേഷന്‍ പരിസരങ്ങളിലും കാണുന്ന കാഴ്ച്ചകള്‍ ആണെന്ന് എനിക്ക് തോന്നി.... ''ഒന്ന് മാറിയിരിക്കൂ...ഇത് എന്റെ സീറ്റാണ്''!!!... ഒരു സ്ത്രീശബ്ദം കേട്ടാണ് വാതിലിലേക്ക് നോക്കിയത്.... ഒരു സുന്ദരിയായ യുവതി കുട്ടിയെയും പിടിച്ചു കൊണ്ട്‌ എന്റെ അടുത്ത് നില്‍ക്കുന്നു... ഇതും പറഞ്ഞുകൊണ്ട് അവരുടെ ടിക്കറ്റ്‌ എന്റെ നേരെ നീട്ടി... നോക്കിയപ്പോള്‍ അവര്ക്ക് റെയില്‍വെ അലോട്ട് ചെയ്ത സീറ്റില്‍ ആണ് ഞാന് ഇരിക്കുന്നത്... വേഗം മാറിയിരുന്നു....എനിക്ക് അഭിമുഖം ആയി അവര്‍ ഇരുന്നു..... കോച്ചില്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം.....ട്രയിന്‍ സ്റ്റേഷനില്‍ നിന്നും ചലിക്കാന്‍ തുടങ്ങി....... വീണ്ടും പുറത്തെ കാഴ്ചകള്‍ എന്നെ ചിന്തകളില്‍ മുഴുക്കിയപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് പരിചയമുള്ള ഒരു ശബ്ദം എന്റെ കാതില്‍ അപ്രതീക്ഷിതമായി വന്നലച്ചു....

‘’നിസാം?’’’!!!...

വിളിവന്ന ഭാഗത്തേക്ക്‌ നോക്കി....ആദ്യം ആളെ മനസിലായില്ല..സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി .... ’നിര്‍മല’ ... എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി...പഴയകാല ഓര്മ്മകള്‍ ഒന്നൊന്നായി മുന്നിലേക്ക്‌ വരാന്‍ തുടങ്ങി....ചിരിക്കാന്‍ ശ്രമിക്കുമ്പോഴും അതിനൊന്നും കഴിയാത്തപോലെ.... ആശ്ചര്യം അവളുടെ മുഖത്ത്‌ അപ്പോഴും ഉണ്ടായിരുന്നു... ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്ന്‍ കരുതിയ ആള്‍ മുന്നില്‍ നില്ക്കുമ്പോള്‍ ഉണ്ടാകുന്ന രീതിയിലുള്ള ഒന്ന്.....മനസ്സിലായോ എന്നെ ? ചോദ്യം പ്രതീക്ഷിച്ചതാണെങ്കിലും അതിന് മറുപടി പറയാന്‍ എന്റെ നാവിന് ശക്തി കുറഞ്ഞത് പോലെ തോന്നി..... മനസ്സിലായി എന്ന് തലകൊണ്ട് ഇളക്കിക്കാട്ടി....

നിസാം ഇപ്പൊ എവിടെയാ? നാട്ടിലുണ്ടോ ?
ഇല്ല നിര്‍മലാ.... ഞാന്‍ ഇപ്പൊ അബുദാബിയിലാ... മറുപടി അതില്‍ ഒതുക്കി....
എവിടേക്കാ ഒറ്റക്ക് യാത്ര?
കോഴിക്കോട്ടേക്കാ.....ഒരു സുഹൃത്തിന്റെ കല്യാണം ഉണ്ട്.... നിര്‍മലയോ?.....
തിരൂരിലേക്കാ... എന്റെ ഹസ്ബന്റിന്റെ വീട് അവിടെയാ.... കാറ്റില്‍ പാറിപ്പക്കുന്ന മുടി ഒതുക്കി വളരെ സന്തോഷവതിയായി അവള്‍ പറഞ്ഞു....
തന്റെു ഹസ്ബന്റ് എന്ത് ചെയ്യുന്നു ? എന്തെങ്കില്ലും ചോദിക്കണ്ടെ എന്ന് വിചാരിച്ച് ചോദിച്ചു....
പുള്ളിക്കാരന്‍ കൃഷിഭവനിലെ ഓഫീസറാ.... തിരൂരില്‍ തന്നെയാ....
മ്.... അപ്പൊ താന്‍ ഭാഗ്യവതിയാ....... ഞാന്‍ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു...
എന്താ ആ ഭാഗ്യം ??.... അതുവരെ മുഖത്തുണ്ടായിരുന്ന ആ പ്രസന്നത പെട്ടന്ന് അവളില്‍ നിന്ന് മാഞ്ഞത് പോലെ എനിക്ക് തോന്നി......

പിന്നെ ഒന്നും പറഞ്ഞില്ല... ഒരു കാലത്ത്‌ പ്രേയസിയാക്കണം എന്ന് മനസ്സില്‍ കൊണ്ട്‌ നടന്നിരുന്ന ഒരു പെണ്ണ്.... ആറു വര്‍്ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ എന്നരികില്‍ ഒരു കുഞ്ഞുമായി എന്റെ കയ്യെത്തും ദൂരത്ത്...... റബ്ബേ ഇത് എന്ത് പരീക്ഷണം ആണിത്?.....കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവാസം എന്ന ആടുജീവിതത്തില്‍ ഇവളെ ഒരു തവണപോലും ഞാന്‍ ഓര്‍ത്തിട്ടില്ല... അത് മനപ്പൂര്‍വ്വം തന്നെ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്.... അതില്‍ നിര്‍മലയും ഒരു തീരാനഷ്ടം ആണെന്ന് തോന്നിയിട്ടുമുണ്ട്.... അന്ന് പട്ടാമ്പി കോളേജിലെ അവസാന വര്ഷആ ബിരുദാനന്തര ക്ലാസിനെ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല..... ഇവളെ കാണാന്‍ വേണ്ടി മാത്രം ആണ് ക്ലാസ്‌ കട്ട് ചെയ്യാതെ ഇരുന്നിട്ടുള്ളത്.... ഇടക്ക് ഉണ്ടാകുന്ന സമരം ഞങ്ങളുടെ പ്രണയത്തിന് ഒരു നല്ല മുഖം തന്നെ തന്നിരുന്നു....മരങ്ങള്ക്ക് ചുവട്ടിലൂടെ കൈകോര്‍ത്ത്‌ എത്രയോ തവണ നടന്നിട്ടുണ്ട്..... വിവാഹം എന്നത് അപ്പോഴൊന്നും ഞങ്ങള്ക്കിടയില്‍ ഉടലെടുത്തിരുന്നില്ല..... പക്ഷെ എന്നെ പ്രതിസന്ധിയില്‍ ആക്കിയത് അവള്ക്ക് പലവിവാഹങ്ങളും വരുന്നുണ്ടെന്നും, പാവം എന്നെ മാത്രം കണ്ടുകൊണ്ട്‌ അതെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവള്‍ മുടക്കുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ ആണ്... ഒരു ദിവസം വിഷമമുള്ള മുഖത്തോടെ വന്ന അവള്‍ ക്ലാസില്‍ കേറാതെ എന്നെയും വിളിച്ച് ലൈബ്രെറിയുടെ ഒഴിഞ്ഞ ഭാഗത്തേക്ക്‌ കൊണ്ട്‌ പോയി..... പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഇന്നും എനിക്ക് മറക്കാന്‍ പറ്റുന്നില്ല.....

നിസാം വയ്യ!!! എനിക്ക് ഇനി പിടിച്ചു നില്ക്കാന്‍... ഇനി വേറെ വഴിയില്ല....
എന്താ നിര്‍മലെ? വീട്ടില്‍ പ്രശ്നം വല്ലതും ?
മ്.....
എന്താ?......
നിസ്സാമിന് അറിയാലോ.... ആലോചനകള്‍ ദിവസം വരുന്നു.....ഇന്നലെയും വന്നു ഒരെണ്ണം....
എന്നിട്ട്?
ഞാന്‍ പറഞ്ഞു എനിക്കിഷടപെട്ടില്ല എന്ന്!!!!.......
മ്....
നിസാം.... എന്താ ഞാന്‍ ചെയ്യണ്ടെ?....
എന്താ ഞാന്‍ പറയാ... നിന്നോട്......
നിസാമിന് എന്നെ കല്യാണം കഴിച്ചൂടെ?.......
അത് പിന്നെ......ഞാന്‍ ആകെ വിഷമത്തില്‍ പെട്ടുഴഞ്ഞു..........
നോക്കൂ.. നിസാം നീ വിളിച്ചാല്‍ ഞാന്‍ എവിടേക്കും ഇറങ്ങിവരാം...എനിക്ക് നീ ഇല്ലാതെ ഇനി ജീവിക്കാന്‍ വയ്യ!!!! അതാ.........
നോക്ക് നിര്‍മലേ......ഞാന്‍ ഇപ്പൊ അത്തരത്തിലുള്ള ഒരു മാനസികസ്ഥിധിയിലല്ലാ... നീ അത് മനസ്സിലാക്ക്.......
പിന്നെ ഞാന്‍ എന്താ ചെയ്യണ്ടെ?..... നിസാം അത് പറ?
ഒരു ദീര്ഘ ഇടവേളകള്‍ തന്നെ ഞങ്ങള്ക്കിടയില്‍ ഉണ്ടായി......അതിന് അവള്‍ തന്നെ അവസാനം കണ്ടു.....
നിസാമിന് എന്നെ കല്യാണം കഴിക്കാന്‍ താല്പര്യമില്ലേ??......കണ്ണ് നിറച്ച് കൊണ്ടാണവള്‍ ചോദിച്ചത്.......
ഇഷാടമാണ് നിര്‍മല നിന്നെ....പക്ഷെ ഇപ്പോള്‍ ഞാന്‍ അതിന് ഒരുക്കമല്ല......
അപ്പോ!!!!???.......
എന്നെ നീ മറക്കണം......
ങേ!!!....... കേട്ടത് വിശ്വസിക്കാന്‍ കഴിയാത്ത പോലെയുള്ള ഒരു ഭാവമായിരുന്നു അപ്പോള്‍ അവളുടെ മുഖത്ത് ഉണ്ടായിരുന്നത്.....
നിര്‍മല.....അവളെ ഞാന്‍ വിളിച്ചു.......
നിസാമെന്താ പറഞ്ഞെ? എന്നെ കളിയാക്കണ്ടട്ടോ!!!......ഞാന്‍ സീരിയസ്സായിട്ടാ ചോദിച്ചത്.......
കളിയാക്കിയതല്ല നിര്‍മല.... സത്യമാണ്...... നീ എന്നെ മറക്കണം......
പിന്നെ ഒരു പൊട്ടിക്കരച്ചലാണ് ഉണ്ടായത്......അവളുടെ ഭാഗത്ത്‌ നിന്ന്....
നിര്‍മലെ....ഞാന്‍ .........
വേണ്ട...ഒന്നും പറയണ്ടാ....ഇതിനായിരുന്നോ എന്നെ ഇത്രയും നാള്‍ മോഹിപ്പിച്ചത്?..........
നോക്ക്...നിന്നെയെനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലാ.... നമ്മുടെ ജാതി...ഞാന്‍ ഒരു മുസ്ലീം നീയൊ ഉന്നതജാതിയില്‍ ഉള്ള ഒരു നമ്പൂതിരിക്കുട്ടി......നമ്മുടെ ആളുകള്‍, വീട്ടുകാര്‍ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്?
വീട്ടുകാരോടോ, നാട്ടുകാരോടോ ചോദിച്ചിട്ടല്ലല്ലോ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടത്?......എന്നിട്ടാണോ ഞാന്‍ എന്നെത്തന്നെ തന്നത്???........ ദീര്ഘ്നിശ്വാസത്തോടെ വിദൂരത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.......
നിര്‍മലാ നീ ചോദിക്കുന്ന ചോദ്യങ്ങള്ക്കൊന്നും ഉത്തരമില്ല എന്റെ കയ്യില്‍....... നോക്ക് നിനക്ക് നല്ല ഒരു ജീവിതം ഉണ്ടാകണം എന്ന് മാത്രമേ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുള്ളൂ.......
നമ്മള്‍ പിരിഞ്ഞാല്‍ എനിക്ക് നല്ലൊരു ജീവിതം ഉണ്ടാകും എന്ന് നിനക്ക് തോന്നുന്നുണ്ടോ ??.... കലങ്ങിയ കണ്ണുകളാല്‍ എന്റെു കണ്ണുകലിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.....
പിരിയണം.....നമ്മള്‍ പിരിയണം നിര്‍മല..... അതാണ്‌ ദൈവത്തിന്റെ തീരുമാനമെങ്കില്‍ അങ്ങിനെ......
ശരി....അങ്ങനെയെങ്കില്‍ അങ്ങനെ...... അവള്‍ കരഞ്ഞു കൊണ്ട്‌ മൂക്ക്പിഴിഞ്ഞു......
ശരി നിസാം ഞാന്‍ പോകുന്നു.... ഇനിയൊരിക്കലും നമ്മള്‍്തമ്മില്‍ കണ്ടെന്നു വരില്ല... നിസാമിന് നല്ലൊരു ഭാര്യയെ കിട്ടട്ടെ എന്ന് ഞാന്‍ പ്രാര്ഥിനക്കാം..... അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഉറവ കണക്കെ പെയ്യുകയായിരുന്നു അപ്പോള്‍.....
എന്നെ വെറുക്കരുത്.......
വെറുക്കെ....ഞാനോ?.....എന്നും ഓര്‍ക്കും ഞാന്‍... എന്റെറ മരണം വരെ......
കരഞ്ഞുകൊണ്ട് പോകുന്ന അവളെയും നോക്കി നിറകണ്ണുകളോടെ ലോകത്തെ ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ടവനെപോലെ നിന്നുപോയി ഞാന്‍.........

നിസാം എന്തായീ ആലോചിക്കുന്നെ?....... അവളുടെ വീണ്ടും ഉള്ള ചോദ്യം....എന്റെ ഭൂതകാലത്തിലെ ചിന്തകളെ മുറിച്ചു...
ഏയ്‌...ഒന്നുമില്ല....
എനിക്കറിയാം നിസാം .... നീ പഴയതൊക്കെ ഓര്‍ത്തതാ അല്ലെ?
ഏയ്‌...അല്ല.... നിനക്കെന്നോട് വെറുപ്പ്‌ ഇപ്പോഴും ഉണ്ടോ നിര്‍മലേ?
ഇല്ല നിസാം......എനിക്ക് നിങ്ങളോട് ഇപ്പോള്‍ ബഹുമാനം മാത്രമേ ഉള്ളൂ....
നീയാകെ മാറി...നിര്‍മല.....
മ്......ജീവിതം നമ്മളെയെല്ലാം മാറ്റും നിസാം..... അതും പറഞ്ഞ് അവള്‍ ഒരു ദീര്ഘനിശ്വാസം എടുത്തു........
നിസാമിന്റെ ഭാര്യ എവിടെ....കല്യാണത്തിന് കൂടെ കൊണ്ടുപോന്നില്ലേ?....
കല്യാണം കഴിച്ചിട്ടില്ല...
ങേ!!!?
മ്......
എന്തെ?
ഇല്ല ഒന്നുമില്ല... മനസ്സിനൊത്തത് വരട്ടെ ....അപ്പോ നോക്കാം......
മ്.................ഒരു മൂളല്‍ മാത്രം അവളുടെ ഭാഗത്ത് നിന്നും ഉണ്ടായി......
നിന്റെ കുട്ടിയാണോ ? വിഷയം മാറ്റാന്‍ വേണ്ടി ഞാന്‍ ചോദിച്ചു....
അതെ എന്റെ മോളാണ്...
എന്താ മോള്ടെ‍ പേര്?....ഞാന്‍ കുട്ടിയുടെ തലയില്‍ കൈവച്ചു കൊണ്ട്‌ ചോദിച്ചു...
ശരണ്യ.......
മ്.......
ഇവളെ ക്ലാസില്‍ ചേര്ത്തോ നിര്‍മലേ?
മ്..... ഒന്നാം ക്ലാസിലാ.....ഭയങ്കര വിക്രുതിക്കാരിയാ ഇവള്‍.... കൊച്ചിനെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.....
അപ്പോ അമ്മയെപ്പോലെ തന്നെ മോളും.... അല്ലെ?
ആണേയ്....ചിരിച്ചുകൊണ്ട്ആണ് നിര്‍മല അതിന് ഉത്തരം പറഞ്ഞത്......
കുട്ടി നല്ല ഉറക്കത്തിലായിരുന്നു അപ്പോള്‍.... എനിക്ക് ആ കുഞ്ഞിന്റെ. മുഖം കണ്ടിട്ട് അത്ഭുതം തോന്നി.....എന്തോ ഒരു ആത്മബന്ധം ഉള്ള പോലെ......
ട്രെയിന്‍ വേഗത കുറച്ച് പാലത്തില്‍ കയറിയിരിക്കുന്നു.... തിരൂര്‍ സ്റ്റേഷന്‍ എത്താറായി എന്നെനിക്ക് തോന്നി......
അകലെ തിരൂര്‍ ടൌണ്‍ കാണാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് വേദന തുടങ്ങി..... ഇനി ഇവളില്ലാതെ ജീവിതത്തില്‍ വീണ്ടും ഒരു ദീര്‍ഘയാത്ര.....
ഇവള്‍ കൂടെയുണ്ടായിരുന്ന കഴിഞ്ഞ നാല്പത് മിനുട്ട് ഇതുവരെ ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാതിരുന്ന ഒരു പ്രത്യേക ആനന്ദം ഞാന്‍ അറിഞ്ഞു.......
സ്റേഷനില്‍ എത്തി വണ്ടി നില്ക്കു മ്പോള്‍ എന്നെ വിട്ടുപിരിയുന്നതിന്റെ വേദന ആ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു..... എന്തോ വീണ്ടും നഷ്ടപ്പെട്ടു എന്നതുപോലെ.........
മരിച്ചില്ലങ്കില്‍ വീണ്ടും കാണാം എന്ന് പറഞ്ഞ് തിരിഞ്ഞു നോക്കാതെ കുട്ടിയെയും കൊണ്ട്‌ പുറത്തേക്ക് പോകുമ്പോള്‍ അവള്‍ കരയുകയാണെന്ന് എനിക്ക് തോന്നി.....
വണ്ടി വീണ്ടും ചലിച്ചുകൊണ്ടിരുന്നു.........
ചിന്തകള്‍ എന്നെ വീണ്ടും വലയം ചെയ്യുന്നു....അപ്പോഴും രണ്ട് ചോദ്യം മാത്രമേ ദൈവത്തിന്റെ മുന്നില്‍ എനിക്ക് നിരത്താന്‍ ഉണ്ടായിരുന്നുള്ളു........

‘’ആറു വര്‍ഷങ്ങള്‍ക്കു ശേഷം എന്തിനാണ് ദൈവം അവളെയും എന്നെയും വീണ്ടും കണ്ടുമുട്ടിച്ചത്?’’

‘’ഉറങ്ങിയിരുന്ന കുഞ്ഞ് ഇപ്പോള്‍ ഉണര്‍്ന്നിട്ട് ഞാന്‍ ആരാണെന്ന് ചോദിച്ചിട്ടുണ്ടെങ്കില്‍ അവളെന്ത് ഉത്തരം കൊടുത്തിട്ടുണ്ടാവും?’’

‘’’’ഒരു പക്ഷെ അവള്‍ ആ കുഞ്ഞിനോട് പറഞ്ഞിട്ടുണ്ടാകുമോ!!!......’’


അത് നിന്‍റെ ബാപ്പയാണെന്ന്?????????

.........................................................

1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...