
ഏതൊരു മനുഷ്യന്റെയും ഭാവി മുന്‍പേ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഈ വിരല്‍ത്തുമ്പ്.... അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത്(പായയില്‍ മുള്ളുന്ന പ്രായം) ഒരു ഭിക്ഷക്കാരന്‍ എന്‍റെ മാതാശ്രീയോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഇവിടെ വീണ്ടും എഴുതട്ടെ... അന്ന് തത്തമ്മ എടുത്ത ശ്രീരാമന്‍റെ കാര്‍ഡില്‍ നിന്ന് തുടങ്ങിയ പ്രവചനം അത് ഇന്നും ഈ മരുഭൂമിയില്‍ ഞാന്‍ അനുഭവിക്കുന്നു...ഈ വിരപോലുത്ത ഇവന്‍ ഒരു കാലത്ത് കടലുകള്‍ക്കപ്പുറം താണ്ടിപ്പോകേണ്ടവനാണെന്നും, ഭാവിയില്‍ മുന്‍പുള്ള തലമുറക്കും ഈ തലമുറക്കും ഇനിയുള്ള തലമുറക്കും കാമധേനുവായി കുടികൊള്ളും എന്നും പ്രവചിച്ചപ്പോള്‍ ''പോടാ അണ്ണാച്ചി'' എന്നും പറഞ്ഞ് സുരേഷ്ഗോപി സ്റ്റൈലില്‍ എന്‍റെ മാതാശ്രീ അതങ്ങ് തള്ളിക്കളഞ്ഞു....
ഇന്ന് ഈ അബുദാബിയില്‍ നില്‍ക്കുമ്പോള്‍ ആ ഭിക്ഷുവിനെ ഞാന്‍ ഓര്‍ക്കുന്നു... കാരണം എന്‍റെ യാത്രക്ക് തുടക്കം ഇട്ടത് ഒരുപക്ഷെ ആ ഭിക്ഷുവിന്‍റെ ആരും കേള്‍ക്കാത്ത പ്രവചനം ആകാം... ഇപ്പൊ എന്‍റെ തിരികെമടക്കത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം... ഇന്നുള്ള ഏതൊരു പ്രവാസിയുടെയും മനസ്സില്‍ തുടികൊട്ടുന്ന എന്താണോ അത് തന്നെയാണ് നിങ്ങള്‍ക്ക് വേണ്ടി എവിടെയോ ഇരുന്ന് ഇത് എഴുതുന്ന ഈ വിരല്‍ത്തുമ്പിനും ഉള്ളത്... നീണ്ട പ്രവാസജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു പരോള്‍.... എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇനി കാണാന്‍ ഉള്ള ഒരുപാട് പ്രതിസന്ധികള്‍ക്ക് സാക്ഷിയാകേണ്ട കുറച്ച് കാലത്തേക്ക് കമ്പനി വച്ചുനീട്ടിയ ദിനങ്ങള്‍....
എച്ച് ആര്‍ മാനേജര്‍ കയ്യില്‍ പാസ്പോര്‍ട്ട് കയ്യില്‍ വച്ചു തരുമ്പോള്‍ ഉണ്ടായ സന്തോഷം തിരിച്ച് കാറില്‍കയറി മുറിയിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്നില്ല... എന്‍റെ ഉത്തരവാദിത്തങ്ങള്‍ എല്ലാം മറ്റൊരാളുടെ കയ്യിലേക്ക് ഏല്‍പ്പിച്ച് കൊടുത്തപ്പോള്‍ എന്തോ കിരീടവും വാളും കാല്‍ക്കല്‍വച്ച് കീഴടങ്ങിയ ഒരു ചേകവന്‍റെ അവസ്ഥയിലേക്ക് ഞാന്‍ മടങ്ങിയോ എന്നെനിക്ക് തോന്നുന്നു... ഈ മഹാനഗരം എന്നെ ഉപേക്ഷിക്കിച്ചോ എന്നെ എന്ന ഒരു തോന്നല്‍ എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍.... തിരിച്ചു പോകാന്‍ കൊതിതോന്നുന്നുണ്ട്... പക്ഷെ ഈ മണ്ണ് എന്നെ ഇവിടെ നിന്ന് വിടുന്നതിന് വിമുഖത കാണിക്കുന്നത് പോലെ... എനിക്ക് തോന്നി... ഇപ്പോള്‍ ന്‍റെ ഉള്ളില്‍ ഞാന്‍ കണ്ടത്തിയ രണ്ടു ചോദ്യങ്ങള്‍ ഉണ്ട്.... ഈ മഹാനഗരം എന്നെ ഞാന്‍ അറിയാതെ പ്രണയിച്ചിരുന്നോ?.... അതോ ഞാന്‍ ഈ അറേബ്യന്‍ റാണിയെ എപ്പോഴെങ്കിലും കൊതിച്ചിരുന്നോ?....
തിരിച്ച് ചെന്ന് ചെയ്തുതീര്‍ക്കേണ്ടതായിട്ടുള്ള ഒരു പാട് കര്‍മ്മങ്ങള്‍ മുന്നില്‍ കിടക്കുന്നു... എന്ത് ചെയ്യണം എന്നറിയാതെ കടല്‍മുഖത്ത് ശങ്കിച്ച് നില്‍ക്കുന്ന ഒരു കുട്ടിയുടെ അവസ്ഥയില്‍ ആണ് മനസ്സിപ്പോഴും....ഈ മണല്‍ക്കാടിന്റെ സ്നേഹം എന്താണ് എന്ന് ഒരുനീണ്ട പ്രവാസത്തിലൂടെ ഞാന്‍ അനുഭവിച്ചു.... സുഖവും ദുഖവും തരുന്ന ഒരു മണ്ണ്.... വേദനിച്ച് കരഞ്ഞപ്പോള്‍ എന്‍റെ കണ്ണ് തുടച്ചുതന്ന് ആശ്വസിപ്പിച്ച മണ്ണ്... ഇപ്പോഴും മനസ്സ് നൊന്താല്‍ ഞാന്‍ ആ വലിയ നഗരത്തിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോള്‍ എന്നോട് ആരോ അദൃശ്യമായി ചെവിയില്‍ പറയും '' നിന്നെക്കാള്‍ വേദനയുള്ളവര്‍ അവിടെയുണ്ട് അപ്പൊ നീ?...""... തിരിച്ച് കണ്ണ് തുടച്ച് സീറ്റിലേക്ക് മടങ്ങുമ്പോള്‍ ഒരു പുതുഎനര്‍ജി കിട്ടിയ പ്രതീതി...
എന്‍റെ ഈ പ്രവാസത്തില്‍ ഞാന്‍ എഴുതിയ ലളിതസാഹിത്യത്തെ രണ്ടുകയ്യ്കളാല്‍ സ്വീകരിച്ച എന്‍റെ വായനക്കാരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്... ഒരു ബ്ലോഗറുടെ ശക്തി എന്നത് അവന്‍റെ വായനക്കാര്‍ നല്‍കുന്ന പിന്തുണയും സ്നേഹവും ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു....ഇന്ന് ഞാന്‍ ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുമ്പോള്‍ എനിക്ക് എന്‍റെ പ്രേക്ഷകര്‍ക്ക് ഞാന്‍ നല്‍കുന്ന ഒരു സന്ദേശമേ ഉള്ളൂ....
''പരേതന്‍ തിരിച്ച് വരുന്നു''