2011, ജനുവരി 3, തിങ്കളാഴ്‌ച

ഞാന്‍ ഉമ്മാട് പറയും.....
എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക്‌ ഇത് ഒരു പക്ഷെ രസകരമായ പോസ്റ്റ്‌ ആകാം, അല്ലാതിരിക്കാം... ഈ ഒരു പോസ്റ്റ്‌ വായിച്ച് നിങ്ങളുടെ ചിന്തയെ ഒരു കമന്റ് രൂപത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു...

വിരല്‍ത്തുമ്പ്.

ഈ കഥ നടക്കുന്നത് ചാവക്കാട് എന്ന വില്ലാളിവീരന്‍മ്മാരുടെ നാട്ടിലാണ്....അന്ന് ഞാന്‍ തൃശൂരില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം.... ഏകദേശം എനിക്ക് ഇരുപതു വയസ്സ് കാണും... എന്‍റെ കൂടെയുള്ള പലവരും എന്നെക്കാളും ഒന്നോ രണ്ടോ വയസ്സിന് മൂത്തതായിരുന്നു.... അതുകൊണ്ട് തന്നെ ഞാന്‍ അവര്‍ക്കിടയില്‍ ഇള്ളക്കുട്ടിയായിരുന്നു(നിങ്ങളുടെ ഭാഷയില്‍ ഇതിനെ എല്ലാവരുടെയും ശ്വാസന കേള്‍ക്കേണ്ടി വരുന്ന സ്വഭാവക്കാര്‍)....ഞാന്‍ ജീവിക്കുന്നില്ലേലും എന്‍റെ ജന്മ്മനാട് ആയതുകൊണ്ട് കൂടെ പഠിക്കുന്നവരില്‍ ചാവക്കാട്ടുകാരെ എനിക്ക് വലിയ ഇഷ്ടമായിരുന്നു... അവരില്‍ പലവരും ഇപ്പോഴും ഞാനുമായി നല്ല ബന്ധത്തിലും ആണ്..... അക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു നമ്മുടെ കഥാനായകന്‍ നിഷാദ്.... ചാവക്കാട് മാര്‍ക്കറ്റില്‍ പുള്ളിക്കാരന്റെ ഉപ്പാക്ക് ഒരു കടയുണ്ട്....ക്ലാസ്‌ കഴിഞ്ഞാല്‍ നിഷാദിന്റെ പ്രധാന ടൈംപാസ്‌ എന്നത് മാര്‍ക്കറ്റില്‍ പോയി പിതാശ്രീയെ സഹായിക്കുക എന്നതാണ്.....

ഒരു നാള്‍ നിഷാദിന്റെ ഉമ്മ ബാത്രൂമില്‍ ചന്തിയും കുത്തി വീണ് നട്ടെല്ലിന് ക്ഷതമേറ്റതില്‍പ്പിന്നെയാണ് കഥയുടെ തുടക്കം... ചെറുതൊന്നുമല്ലാത്ത ചതവ് ആ ഉമ്മയെ ആറുമാസം ബെഡ്ഡില്‍ കിടത്തി....നിഷാദ്‌ ഒരേയൊരു മകനായത്‌കൊണ്ട് വീട്ടു ജോലികള്‍ ചെയ്യാന്‍ ആരും ഉണ്ടായിരുന്നുമില്ല.... കുടുംബക്കാരായാലും എത്രയോളം സഹായിക്കും...അതിനും ഒരു കണക്കില്ലേ... അങ്ങിനെയാണ് ഇരുപത്തൊന്നുകാരനായ നിഷാദിനെ ഉമ്മയും ഉപ്പയും കൂടി കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.... മാര്‍ക്കറ്റില്‍ നിന്നും നല്ലൊരു തുക വരുമാനമുള്ളത്കൊണ്ട് കല്യാണം എന്ന ഒരു ആഗോളപ്രതിസന്ധിക്ക് എപ്പോഴും ഒരാശ്വാസമായിരുന്നു.... അങ്ങിനെ നാടിനപ്പുറത്തുള്ള ആല്‍ത്തറ എന്ന സ്ഥലത്ത് നിന്ന് പത്താംതരം പഠിക്കുന്ന മുസ്ലീം കുടുംബത്തിലെ ഒരു കിളുന്തിനെ നിഷാദിന് വേണ്ടി വീട്ടുകാര്‍ ഒപ്പിച്ചു.... പേര് നജുമ....

പെട്ടന്നായിരുന്നു കല്യാണം...കല്യാണത്തിന് മുന്‍പ്‌ തന്നെ ഞങ്ങളെപ്പോലെയുള്ള വാത്സ്യായനന്‍മ്മാരുടെ ഉപദേശങ്ങള്‍ ആയിരുന്നു നിഷാദിന്റെ ഭാവി ജീവിതത്തിലേക്ക്‌ വഴിത്തിരിവാകുക എന്ന് ഞങ്ങള്‍ ആ പാവത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു... ആദ്യരാത്രിയില്‍ ഭാര്യയുമായി എങ്ങനെ ഇടപെഴകണം എന്നും പിന്നീടുള്ള ദിവസങ്ങളില്‍ പെണ്ണിനെ എങ്ങിനെ കയ്യില്‍ എടുക്കണം എന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടുള്ള പല ക്ലാസുകളും ഞാനെന്ന വാല്‍ത്സ്യായനന്‍ എടുത്തുകൊടുത്തിരുന്നു.... എല്ലാം ഒരു വാര്‍ഷിക പരീക്ഷക്ക്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥി എന്ന രീതിയില്‍ എല്ലാം മനസ്സിലാക്കി നമ്മുടെ നിഷാദ്‌... അങ്ങിനെ ആ ബലവും കയ്യില്‍ വച്ച് കല്യാണം കഴിഞ്ഞു....ഇനിയല്ലേ രസം......

ആദ്യരാത്രി.... എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാകുന്ന ഒരു വൈക്ലഭ്യം ഇപ്പറഞ്ഞ നിഷാദിനും ഇല്ലാതില്ല.... നജുമ റൂമില്‍ വന്നു കയറി... പാവം നിഷാദ് പരീക്ഷാഹാളില്‍ ഉത്തരം ഓര്‍ത്തെടുക്കുന്ന രീതില്‍ എല്ലാം ഒന്നുകൂടി മനപ്പാടമാക്കി.. പെണ്ണാണെല്‍ പത്ത് കിലോ നാണവും എടുത്തുകൊണ്ടാണ് നില്‍ക്കുന്നത്.... അങ്ങിനെ നിഷാദ്‌ പെണ്ണിനെ അടുത്ത് പിടിച്ചിരുത്തി... കാര്യങ്ങള്‍ ഓരോന്ന് ചോദിച്ച് ചോദിച്ച് നേരം പാതിരാത്രിയായി....... പുതുപെണ്ണ്‍ ഉറക്കം തൂങ്ങുന്നു എന്ന് തോന്നിയപ്പോള്‍ നിഷാദ്‌ തന്നെ കിടന്നോളാന്‍ പറഞ്ഞു... കേള്‍ക്കേണ്ട താമസം പെണ്ണങ്ങ് കയറിക്കിടന്നു... ഞങ്ങളെപ്പോലുള്ള വാലത്സ്യായനന്‍മ്മാരെ വീണ്ടും മനസ്സില്‍ ധ്യാനിച്ചു നിഷാദും കയറിക്കിടന്നു....

ലൈറ്റ്‌ ഓഫ് ചെയ്തു എന്ന് ഉറപ്പ് വരുത്തി നിഷാദ്‌ നജുമയുടെ ദേഹത്ത്‌ ഒന്ന് കൈവച്ചു... എന്തോ തീക്കനല്‍ സ്പര്‍ശിച്ചപോലെ നജ്മ ഞെട്ടി മാറിക്കിടന്നു.... ഹേയ് ഇതെന്തു പുകിലാണ് എന്ന് നിഷാദ്‌ കരുതി.... കുറച്ച് കഴിഞ്ഞ് നജ്മ വീണ്ടും ഉറക്കത്തിലാണ് എന്ന് ബോധ്യം വന്നപ്പോള്‍ പുള്ളി എന്തോ ആഞ്ഞങ്ങ് കെട്ടിപ്പുണര്‍ന്നു....പെട്ടന്ന്‍ നജ്മ കുതറിമാറി എന്ന് മാത്രമല്ല കട്ടിലിലില്‍ നിന്നും ചാടി ഇറങ്ങി..

മ്.. എന്തെ?... നിഷാദ്‌ ചോദിച്ചു...

മ്ഹും... നജ്മ ഒരു മൂളലില്‍ ഒതുക്കി...

ഇങ്ങോട്ട് വാ....

വേണ്ട.. നിക്ക് പേടിയാ...

എന്തിനാ പേടിക്കുന്നെ...

മ്ഹും..... അതേ ഉത്തരം.....

രണ്ടും കല്‍പ്പിച്ചു നിഷാദ്‌ നജ്മാനെ കൈ പിടിച്ച് കിടക്കയിലേക്ക് വലിച്ചു... കാര്യം തദൈവ......കൂടെ നജ്മാടെ ഒരു വാണിങ്ങും....

ഇങ്ങളെന്നെ തൊടരുത്!!!....

എന്തെടീ അന്നെ തൊട്ടാല്‍... അതൊരു വെല്ലുവിളിയായി നിഷാദും എടുത്തു...

ഇനിന്നെ തൊട്ടാല്‍!!!!

തൊട്ടാല്‍??.....

ഇനി ഇങ്ങള് തൊട്ടാല്‍ ഞാന്‍ എന്‍റെ ഉമ്മാട് പറയും!!!!!

പടച്ചോനെ....എന്തായിത്??.....നിഷാദ്‌ മൂക്കത്ത്‌ വിരല്‍വച്ചു.....

നിഷാദിന്റെ ആ രാത്രി നജ്മ താഴത്തും നിഷാദ്‌ മുകളിലും(കട്ടിലില്‍)കിടന്നുറങ്ങി.....പാവം..

അങ്ങിനെ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞു.... നിഷാദ്‌ ആണേല്‍ ഭയങ്കരമായ ടെന്‍ഷനില്‍.... വിളിച്ച് എന്നോട് ഭയങ്കര പരാതി.... ടാ അവള് തൊടാന്‍ സമ്മതിക്കുന്നില്ലടാ.... നീ ഒന്ന് ക്ഷമിക്ക് ന്‍റെ നിഷാദേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മലയാളം ഫ്രൈംസില്‍ ഒതുക്കി ഞാന്‍ കട്ടു ചെയ്യും....

വിരുന്നുകൂടാന്‍ നാലുദിവസം കഴിഞ്ഞ് നജ്മാടെ വീട്ടിലേക്ക്‌ വിരുന്നിന് പോയ ആരാത്രിയാണ് ഇപ്പറഞ്ഞത്‌ നടന്നത്......നീല നൈറ്റി ഇട്ടാണ് അന്ന് രാത്രി സുന്ദരിയായ നജ്മ വന്ന് കിടന്നത്... ചൂട് കൊണ്ട് ആവി പറക്കുന്ന പാലടപ്രഥമന്‍ നോക്കിയിരിക്കുന്ന ഒരുവന്റെ അവസ്ഥയാണ് നമ്മുടെ കഥാനായകന്‍ നിഷാദിന്.... അങ്ങിനെ രണ്ടു പേരും കട്ടിലില്‍ കയറിക്കിടന്നു.... ഒന്ന് മയങ്ങി മൂത്രശങ്ക ഉണ്ടായപ്പോള്‍ ആണ് നിഷാദ്‌ ലൈറ്റ് ഇട്ടത്.... കണ്ടതോ അംഗലാവണ്യം തുളുമ്പുന്ന മേനിയഴകോടെ നമ്മുടെ കഥാനായിക മലര്‍ന്ന് കിടന്ന് നല്ല ഉറക്കം..... നിഷാദിന്റെ മനസ്സില്‍ ഒരു ടി ജി രവി ഉണര്‍ന്നു.... സീമച്ചേച്ചിയെ റേപ്പ്‌ ചെയ്യുന്നതിനെ സ്മരിക്കുന്ന പ്രതീതിയില്‍ സ്വന്തം ഭാര്യയെ റേപ്പ്‌ ചെയ്യാന്‍ നിഷാദ് അവളുടെ ദേഹത്തേക്ക്‌ ചാടിവീണു......

അപ്രതീക്ഷിതമായ ആക്രമണം നജ്മയും പ്രതീക്ഷിച്ചില്ല..... കുതറി കുറച്ചകലെ നായിക മാറിനിന്നു....

എന്താടി അനക്ക്?..... നിഷാദ്‌ ഒരു മാര്‍ക്കറ്റ് കേടിയായി....

ഞാന്‍ ഉമ്മാട് പറയും..... വീണ്ടും നായിക....

അത് വരെ പിടിച്ച് നിര്‍ത്തിയ ദേഷ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയ പ്രതീതിയില്‍ നിഷാദ്‌ അങ്ങ് പൊട്ടിത്തെറിച്ചു

'' നായ്യിന്റെ മോളെ, വിളിക്കെടീ നിന്‍റെ ഉമ്മനെ..... പേടിയാണേല്‍ ഉമ്മാനേം വിളിച്ചോ ന്നിട്ട് ഞമ്മടെ എടെല്‍ കിടത്തിക്കോ!!!!!ഹല്ല പിന്നെ'''

എന്തോ നജ്മയുടെ ഉമ്മാടെ പിന്നീടുള്ള ദീര്‍ഘകൌണ്‍സിലിങ്ങിന്റെ ഫലമാണോ മറ്റോ എന്‍റെ ഗള്‍ഫില്‍ നിന്നുമുള്ള ആദ്യ നാടുകാണലിനു നിഷാദിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഇപ്പറഞ്ഞ നജ്മ ഒരു കുട്ടിയേം ഒക്കത്ത് ഇരുത്തി കാക്കയുടെയും പൂച്ചയുടെയും കഥകള്‍ പറഞ്ഞ് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു....

ഇത് കണ്ട് ഞാന്‍ നിഷാദിനോടു ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു..

എന്തായാലും ഉമ്മാട് പറഞ്ഞാണെലും നജ്മ ഒരു കുഞ്ഞിനെ ഒപ്പിച്ചു അല്ലേടാ നിഷാദേ?...

ഇത് കേട്ടതും എന്തോ അബദ്ധം പറ്റിയത് ഓര്‍മ്മ വന്നതുപോലെ '' പടച്ചോനെ ഇതും ഈ പണ്ടാരം അവിടെയും നാടിയോ?, എന്നും പറഞ്ഞ് നിഷാദിന്റെ പുറത്ത്‌ നോക്കി ആഞ്ഞൊരു അടിയായിരുന്നു നമ്മുടെ നജ്മ...

പിന്നെ അവിടെ നടന്നത് ഒരു കൂട്ടച്ചിരിയായിരുന്നു......

22 അഭിപ്രായങ്ങൾ:

 1. കൊള്ളാം നന്നായിട്ടുണ്ട് സൈദൂ..
  അല്പമൊരെരിവും പുളിവുമനുഭവപ്പെട്ടെങ്കിലും
  ഇത് ഇപ്പൊഴും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണല്ലോ..

  "ഞാന്‍ ഉമ്മാട് പറയും " എന്ന ഡയലോഗും
  നജുമയുടെ നില്പ്പും
  വായന കഴിഞ്ഞാലും മന്‍സ്സില്‍
  ചിരി വിടര്‍ത്തും തീര്‍ച്ച!

  മറുപടിഇല്ലാതാക്കൂ
 2. ഒപ്പം ബാല്യത്തിലേ മണിയറ കാണേണ്ടി വരുന്ന പെണ്‍ കിടാങ്ങളുടെ ദയനീയ അവസ്ഥ
  നമ്മുടെ ആലോചനക്ക് വിഷയമാവുകയും ചെയ്യും..
  കഥ നര്‍മ്മത്തിലെങ്കിലും വിഷയം ഗൗരവമുള്ളത് തന്നെ..

  എഴുത്തില്‍ നല്ല പുരോഗമനം കാണുന്നുണ്‍ട്.
  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 3. നിങ്ങളെപ്പോലുള്ളവരുടെ സപ്പോര്‍ട്ട് മാത്രം മതി നൌഷാദ്ബായ്‌...

  വളരെ നന്ദി ഇവിടെ വന്നതിനും, സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിനും....

  മറുപടിഇല്ലാതാക്കൂ
 4. മോനെ ...
  സംഭവം കലക്കീട്ടുണ്ട്
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. വിരല്‍തുമ്പി കഥയിലെ കാര്യം പറച്ചില്‍ ഇഷ്ടായി...

  മറുപടിഇല്ലാതാക്കൂ
 6. ഹ ഹ സൂപ്പര്‍ മച്ചൂ, ഇതു കലക്കി..... ഒരു പെണ്ണുകെട്ടിയാല്‍ എന്തൊക്കെ പുലിവാലുകളാ‍ അല്ലെ.....

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാം ...
  ഓര്‍ത്തോര്‍ത്തു ചിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 8. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുവന്നെത് ഒരു സത്യമാണ്. എന്നാല്‍, ഈ എഴുത്തിന്‍റെ താത്പര്യം ആ ഒരു തലത്തിലല്ലാ... പകരം, കൃത്യമായ പാകത കൈവന്നിടില്ലാത്ത കൊച്ചു കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കുന്ന പ്രവണതയെയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്‌... എനിക്ക് തോന്നുന്നത് ഇപ്പോള്‍ അതിനല്പം കുറവ് വന്നിട്ടുണ്ട് എന്നാണ്. എങ്കിലും ഈ കുറിപ്പിലെ 'കഥാ' സന്ദര്‍ഭം വെച്ച് നോക്കുമ്പോള്‍ വളരെ ഗൌരവമാര്‍ന്ന ഒരു വിഷയം തന്നെയാണിത്. നല്ല രീതിയിലുള്ള ബോധവത്കരണം ആവശ്യമുള്ള ഒരു വിഷയം തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 9. ശരിക്കും രസിക്കുന്ന എഴുത്ത്!.. ഹ ഹ ഞാന്‍ ഉമ്മാനോട് പറയും!
  ചൂട് കൊണ്ട് ആവി പറക്കുന്ന പാലടപ്രഥമന്‍ നോക്കിയിരിക്കുന്ന ഒരുവന്റെ അവസ്ഥയാണ് നമ്മുടെ കഥാനായകന്‍ നിഷാദിന്....
  ഈ ലൈന്‍ എനിക്ക് നന്നായിട്ട് പിടിച്ചു! ഹ ഹ

  മറുപടിഇല്ലാതാക്കൂ
 10. ബാല്യ വിവാഹം ഇപ്പോള്‍ അങ്ങനെ പരയതക്കത് ഇല്ല എങ്കിലും മുതിര്‍ന്ന വിവാഹങ്ങള്‍ പോലും ഈ അവസ്ഥയിലാണ് ....തങ്ങള്‍ ജീവിതത്തിന്റെ ഏത് ഘട്ടതിലെക്കാന് പ്രവേഷിചിരിക്കുന്നത് എന്ന് പക്വതയോടെ കാണാതെ ഇത്തരം വാത്സ്യായന ഉപദേശങ്ങളില്‍ കുടുങ്ങുന്നവരായിരിക്കും കൂടുതല്‍ ... ഇണകള്‍ തമ്മിലുള്ള സ്നേഹബന്ധവും സഹകരണവും ഊട്ടിയുരപ്പിക്കുവാനുള്ള ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് ശാരീരിക ബന്ധം ... ആ ബോധം വിവാഹിതരാകുന്നവര്‍ വേണ്ടത് പോലെ മനസ്സിലാക്കണം എന്നതാണ് ഈ നര്‍മ്മ കഥയില്‍ നിന്നും പടിക്കുവാനുള്ളത് ...

  @വിരല്‍ തുമ്പ് : സ്വത സിദ്ധമായ ശൈലി സ്വീ കരിക്കാമെന്കിലുമ് സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടാതെ ഇനിയും ശ്രദ്ധിക്കുമെന്ന് കരുതുന്നു :)

  മറുപടിഇല്ലാതാക്കൂ
 11. ഞാന്‍ ഉമ്മാനോട് പറയും, ഹും കാര്യം ഒപ്പിച്ചല്ലോ.. ഇനി ഒമ്മാനോട് പറയേണ്ട ആവശ്യമില്ലല്ലോ..കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 12. ബാല്യ വിവാഹങ്ങള്‍ ഇന്നും കേരളത്തില്‍ അപൂര്‍വ്വമെങ്കിലും നടക്കുന്നുട്. ഇവിടെ കഥ നര്‍മ്മത്തിന് വേണ്ടിയാണെങ്കിലും ചില പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. എങ്കിലും പോസ്റ്റിനു തിരഞ്ഞെടുത്ത വിഷയം പ്രസക്തമാണ്. അഭിനന്ദനങ്ങള്‍. സംഭവിച്ചതും സംഭവിക്കാവുന്നതും ആണ്. സമാനമായ ഒരു സംഭവം ഞാനും കേട്ടിട്ടുണ്ട്.

  വായന മുഷിപ്പിച്ചില്ല. തുടരുക. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. എനിക്ക് മനസ്സില്‍ തോന്നിയ ഒരു കാര്യം പറയട്ടെ എന്നെ തെറിവിളിക്കല്ലേ വിരല്‍ തുംബ് ഇപ്പോള്‍ പെണ്ണ് കെട്ടാന്‍ നാട്ടില്‍ പോകുന്ന നീ നിന്റെ കാര്യങ്ങല്ല്ക്ക് തടസം കൂടാതെ ഇരിക്കാന്‍ ഒരു കഥ ഉണ്ടാക്കിയത് അല്ലെ ഇത് അവള്‍ വായിച്ചാല്‍ പിന്നെ കാര്യം തദൈവ കൊച്ചു ഗള്ളാ

  മറുപടിഇല്ലാതാക്കൂ
 14. നിഷാദിന്റെ ആ രാത്രി നജ്മ താഴത്തും നിഷാദ്‌ മുകളിലും(കട്ടിലില്‍)കിടന്നുറങ്ങി.....പാവം
  ഇതു ഇങ്ങനെ തന്നെയാണോ ഭായ്....?

  മറുപടിഇല്ലാതാക്കൂ
 15. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവം.
  ചെറുപ്രായത്തില്‍ വിവാഹം നടക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണവന്‍ ഗള്‍ഫിലേക്ക് പറക്കുകയും ചെയ്തു.
  പോസ്റ്റ്‌ മാന്‍ ആദ്യത്തെ കത്തും കൊണ്ട് വന്നപ്പോള്‍ ബാല്യവധു അതിന്മേലുള്ള സ്റ്റാമ്പ്‌ ആവേശത്തോടെ പറിച്ചെടുത്ത്‌ കത്ത് വലിച്ചെറിഞ്ഞു !!

  മറുപടിഇല്ലാതാക്കൂ
 16. ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ഹ ഹ ഹ

  മറുപടിഇല്ലാതാക്കൂ
 17. palada pradamante aavi onnadangette ennu vicharikkanamayirunnu nishadee...aakrantham padillayirunnu.

  മറുപടിഇല്ലാതാക്കൂ
 18. ആദ്യം തന്നെ പറയട്ടെ . എന്നെ ഈ ബ്ലോഗിലേക്ക് ആകര്‍ഷിച്ചത് ഇതിന്ടെ വ്യത്യസ്തത തന്നെയാന്നു . മഷി പരന്ന പോലുള്ള പേജ് കണ്ടപ്പോള്‍ ഞാന്‍ ആദ്യമൊന്നു ഭയന്നു . ഏന്റെ കമ്പ്യൂട്ടര്‍ ഒരു വഴിക്കായി എന്നാണ് കരുതിയത് . പിന്നെ പരക്കെ മറ്റു പേജുകളിലേക്ക് പറക്കാം പാച്ചിലായി . എന്തായാലും മഷി പരന്ന ജീവിതങ്ങളെ കുറിച്ച് വളരെ നന്നായി എഴുതിയിരിക്കുന്നു ഈ ബ്ലോഗില്‍ ഉടനീളം . ഒരായിരം ആശംസകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...