2010, നവംബർ 6, ശനിയാഴ്‌ച

വിടരാന്‍ കൊതിക്കുന്ന മൊട്ടുകള്‍....



‘’ഇന്ത്യ വളര്‍ന്നാ ഇന്ത്യക്ക് നന്ന്... പെരുന്നാളായി കുടുംബത്തിക്ക് കാശ് അയച്ചാല്‍ നിനക്ക്‌ നന്ന്’’

എന്ന മതാശ്രീയുടെ ഭീഷണികേട്ട് പേടിച്ച് കാശയക്കാന്‍ അബുദാബിയിലെ അല്‍-വാഹദാ മാളിലുള്ള അല്‍-ഫര്‍ധാന്‍ എക്സ്ചേഞ്ചില്‍ ക്യൂവില്‍ നില്ക്കുമ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്.....രണ്ട് സുന്ദരികള്‍ (എന്റെ ആരാധികമാര്‍ ആകുമ്പോള്‍ മിനിമം സൌന്ദര്യം ഒക്കെ ഉണ്ടാകുമല്ലോ)എന്നെ ചൂണ്ടിക്കാട്ടി ആശ്ചര്യത്തോടെ എന്തോ മുറുമുറുക്കുന്നു..... ഇത് കണ്ട് പേടിച്ച് ‘മാതാവേ കാത്തോളണേ’ എന്ന് മനസ്സില്‍ പറഞ്ഞു.... അല്ലെങ്കിലേ അറബിപ്പെണ്ണ്ങ്ങള്‍ കാരണം പേടിച്ചിട്ടാണ് പുറത്തിറങ്ങി നടക്കുന്നത്...ഇനി ഇപ്പൊ ഈ വേലത്തരത്തിനു മല്ലുസ് സുന്ദരികളും ഇറങ്ങിയോ എന്ന് ചിന്തിച്ച് വ്യാകുലമാതാവിനെ വിളിച്ച് വ്യാകുലപ്പെട്ടു നില്ക്കുമ്പോള്‍ അതില്‍ ഒരുത്തി എന്‍റെ അടുത്ത്‌ വന്നുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു....

വിരല്‍ത്തുമ്പ് എന്ന ബ്ലോഗ്‌ നിങ്ങളുടെയാണോ? അതിലെ ആള്‍ നിങ്ങളെപ്പോലെത്തന്നെ ഇരിക്കുന്നു....

അതെ, അത് ഞാന്‍ തന്നെയാണ്.... ശബ്ദം പുറത്ത്‌ വന്നില്ലെങ്കിലും ഉന്തിത്തള്ളി അങ്ങ് പറഞ്ഞു....

അയ്യോ!!! എന്നും പറഞ്ഞുകൊണ്ട് ആ ആയമ്മ മറ്റവളുടെ അടുത്തേക്ക് ഒറ്റരോട്ടം......

ഇതെന്താ ഇത്?....എന്ന് അന്തം വിട്ട് നില്ല്ക്കുമ്പോള്‍ രണ്ടും കൂടി പാഞ്ഞ് എന്റെത അടുത്തെത്തി.....

ഹായ്‌....രണ്ട് പേരെയും പേടിച്ചിട്ടാണെലും വിഷ് ചെയ്തു...

ഹായ്‌ വിരല്‍.... രണ്ട് പേരും അവതാര്‍ സിനിമയിലെ അത്ഭുതജീവിയെ നോക്കുന്നമാതിരി എന്നെ തുറിച്ചുനോക്കി കുറച്ച് നേരം....

ഹാപ്പി ദീവാലി.....ഇതിന് ഒരു അവസാനം കാണാന്‍ ഞാന്‍ തന്നെ ഇടപെട്ടു....

സെയിം ടു യു... അതില്‍ സൌന്ദര്യം കുറച്ച് കൂടുതലുള്ള കൊച്ച് മറുപടി തന്നു.....

എന്താ ഇവിടെ...അവര് ചോദ്യം തുടങ്ങി.....

ഞാന്‍ ഇവിടെ കുറച്ച് കാശ് അയക്കാന്‍ വന്നതാ....

എവിടെയാ താമസം.....

ഞാന്‍ ഇവിടെ കോര്നിഷിന്റെ മുന്നിലെ ഹില്ട്ടന്‍ ഹോട്ടലിന്റെ് മുകളിലാ....

ഓഹോ....ഞങ്ങള്‍ അതിന്റെയൊക്കെ അടുത്ത്‌ തന്നെയാ താമസം....

മ്..... പിന്നെ ഇവിടെ?.....

ചെറിയൊരു പര്ച്ചേ്സ്..... വെള്ളിയാഴ്‌ചയല്ലേ ....

പിന്നെ വിരല്‍ എന്ത് ചെയ്യുന്നു.....

ഞാന്‍ ഇവിടെ ഒരു ചെറിയ കമ്പനിയില്‍ ഐടിയിലെ ഹെഡ് ആണ്....

ഞങ്ങള്‍ ഇവിടെ ..............ഹോസ്പിറ്റലില്‍ നഴ്സ്മാരാണ്....

മ്.....ഗുഡ്...

വിരല്‍ നാട്ടില്‍.....?

തൃശൂരാ.... നിങ്ങള്‍?

ഞങ്ങള്‍ അങ്ങ് തെക്കാ.... കോട്ടയം....

പിന്നെ ഞങ്ങള്‍ ബ്ലോഗ്‌ ഒക്കെ വായിക്കാറുണ്ട്..... നന്നാകുന്നുണ്ട്....

താങ്ക്സ്.....

എന്താ സ്ത്രീകളോട് ഇത്രക്ക്‌ വിരോധം? കൊഞ്ചിക്കൊണ്ട് സുന്ദരികൊച്ച് ചോദിച്ചു.....

ഏയ്.... അങ്ങനെയൊന്നും ഇല്ല... എനിക്ക് സ്ത്രീകളോട് എന്നും സ്നേഹം മാത്രമേ ഉള്ളൂ.... പിന്നെ ചരിത്രാതീതകാലം മുതലേ സ്‌ത്രീകളെക്കുറിച്ച് നിങ്ങള്ക്ക് അറിയാവുന്നതല്ലേ?

ചരിത്രത്തില്‍ സ്ത്രീകള്‍ എന്നും മുന്നില്‍ തന്നെയല്ലേ? മദര്തെരേസ, മാതാ അമൃതാനന്ദമയീ, ഇന്ദിരാഗാന്ധി..... സുന്ദരിയുടെ കൂടെയുള്ള ഒരുത്തി എന്നെ കൊല്ലാന്‍ തന്നെയാണെന്ന് എനിക്ക് തോന്നി.....

നോക്കൂ കുട്ടി.. എനിക്ക് ഒരു മൈതാനപ്രസങ്കത്തിനു താല്പര്യമില്ല..... നിങ്ങള്‍ ഒന്ന് ചിന്തിച്ചോളൂ ..... ഹവ്വയുടെ ആഗ്രഹമല്ലേ ആദമിനെ സ്വര്ഗ്ഗത്തില്‍ നിന്നും പുറത്താക്കിയത്? പാഞ്ചാലിയുടെ സൗന്ദര്യം അല്ലെ യുദ്ധത്തില്‍ കലാശിച്ചത്?...... അങ്ങിനെ അങ്ങിനെ പോകുന്നു ചരിത്രങ്ങള്‍.... ഞാനും വിട്ടുകൊടുത്തില്ല....

മതി.... സുന്ദരി മറ്റവളെ ഭീഷണി രൂപത്തില്‍ നോക്കി....

ഓക്കേ ഒന്ന് ഞാന്‍ ചോദിക്കാന്‍ മറന്നു.... എന്താ നിങ്ങളുടെയൊക്കെ പേര്....

എന്റെ പേര് സൂസണ്‍ സുന്ദരി സ്വയം പരിചയപ്പെടുത്തി.... ഇവളുടെ പേര് മീന ചെറിയാന്‍...

മ്... ‘സൂസണ്‍’ പേര് എനിക്ക് ഇഷ്ടപ്പെട്ടു..

താങ്ക്സ്... നാണം മാറിമറിയുന്നത് എനിക്ക് കാണാമായിരുന്നു.....

ശരി നിങ്ങള്‍ ഒന്ന് പുറത്ത്‌ വൈറ്റ്‌ ചെയ്യൂ ഞാന്‍ കാശ് ഒന്നയക്കട്ടെ!! ഓക്കേ!!

ശരി ഞങള്‍ പുറത്ത്‌ നില്ക്കാം എന്ന് പറഞ്ഞ് ചന്തിയും കുലുക്കി രണ്ടും പുറത്തേക്ക്‌ പോയി.......

കാശ് അയച്ച് പുറത്തേക്ക് വന്നപ്പോള്‍ രണ്ടും എന്നെക്കാത്ത്‌ പുറത്ത്‌ നില്ക്കു ന്നുണ്ടായിരുന്നു...

വരൂ നമുക്ക്‌ ഒരു കോഫി കഴിക്കാം .... ഞാന്‍ ക്ഷണിച്ചു...

യ്യോ!! വേണ്ട.. സുന്ദരി മൊഴിഞ്ഞു...

ഏയ്‌ അത് പറ്റില്ല എന്നെവന്നു പരിചയപ്പെട്ട സ്ഥിതിക്ക് നിങ്ങള്‍ എന്റെു ഗസ്റ്റ്‌ അല്ലെ.... ? വരൂ..

മാളിലെ കോഫീഹൌസില്‍ ഇരിക്കുമ്പോള്‍ ഇടക്കിടെ സുന്ദരി എന്റെ കണ്ണിലേക്ക്‌ നോക്കുന്നുണ്ടായിരുന്നു....

വിരല്‍ വിവാഹിതനാണോ?

ഇല്ല....

എന്തേ? ആശ്ചര്യത്തോടെ ചോദിച്ചു സൂസണ്‍.....

മറ്റൊന്നും കൊണ്ടല്ല .... പ്രേയസിയെ നോക്കുന്നുണ്ട്.... ഇതുവരെ ഒന്നും മുന്നില്‍ വന്നിട്ടില്ല.... വന്നാല്‍ നോക്കാം......

എന്താ സൂസണ്‍ താനോ?

ഇല്ല... അത് പറയുമ്പോള്‍ ആ ശബ്ദത്തിന് വിറയല്‍ ഉണ്ടായിരുന്നു....

മ്...? നിങ്ങള്‍ക്കൊക്കെ വിവാഹം കഴിഞ്ഞാല്‍ ഇവിടെ ഒരുമിച്ച് താമസിക്കാമല്ലോ?

കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ല ശത്രുക്കള്‍..... പേരെന്താ നഴ്സ്.... ജോലിയോ വിദേശത്തും അതും ഒറ്റക്ക്‌... മുടങ്ങാന്‍ അതുപോരെ വിരല്‍?

മ്.... ശരിയാ സൂസണ്‍.... എല്ലാം ശരിയാകും... പിന്നെ ആര്‍ക്കാ ശത്രുക്കള്‍ ഇല്ലാത്തത്?

എന്താ വിരലിന് ഇതുപോലെ വല്ല അനുഭവവും? സൂസണ്‍ ആരാഞ്ഞു.....

എനിക്കും ഒരെണ്ണം ഇതുപോലെ ശരിയായതാ സൂസണ്‍!!!.....

എന്നിട്ട്?

ഗള്‍ഫില്‍നിന്ന് തന്നെ ഏതോ ഒരു തന്തക്ക് പിറക്കാത്തവന്‍ ഫോണ്‍ വിളിച്ച് അതങ്ങ് മുടക്കി.... ചെക്കന്‍ ആള് ശരിയല്ലാ... കച്ചറയാണ് എന്നൊക്കെ പറഞ്ഞ്.... അതും മനസ്സാലെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്നെക്കുറിച്ച്!!!...... പറയുമ്പോള്‍ മനസ്സ്‌ എവിടെയോക്കെയോ നീറുന്നുണ്ടായിരുന്നു.....

ഇപ്പറഞ്ഞവനും ഭാര്യയും മക്കളുമൊക്കെ ഉണ്ടാകില്ലേ വിരല്‍?...

ഉണ്ടല്ലോ... പിന്നെന്താ ഭയം?തിരിച്ച് ഞാന്‍ ചോദിച്ചു....

ഇന്നല്ലങ്കില്‍ നാളെ ഇതിനൊക്കെ ദൈവം ശിക്ഷ കൊടുക്കും വിരല്‍ അത് തീര്‍ച്ച.... അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ രണ്ട് തീ ഗോളങ്ങള്‍ എരിയുന്നുണ്ടായിരുന്നു.....

മ്.... അവര്‍ ചെയ്യുന്നത് എന്തെന്ന്‍ അവര്‍ അറിയുന്നില്ല... അവരോട് ക്ഷമിക്കൂ കര്‍ത്താവേ, എന്ന് പറയൂ സൂസണ്‍..... ചിരിച്ചുകൊണ്ട് ആണ് ഞാന്‍ അത് പറഞ്ഞത്....

നിങ്ങള്‍ ക്രിസ്റ്റ്യന്‍ ആണോ?

ആല്ല ഞാന്‍ മുസ്ലീമാ...

പിന്നെയീ ബൈബിള്‍ വചനങ്ങള്‍ കൂടുതലായും ബ്ലോഗില്‍ കാണാറുണ്ടല്ലോ?

ഞാന്‍ എല്ലാ വേദഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട് സൂസണ്‍..... ബൈബിള്‍ എന്നെ വളരെയധികം ആകര്‍ഷിച്ച ഒരു വേദഗ്രന്ഥമാണ്....

എന്നാല്‍ പറയൂ നമ്മുടെ ശത്രുക്കളെ നമുക്ക് ഏതു ഗണത്തില്‍ കൂട്ടാം...

പണത്തിന്റെ മായാലോകത്തില്‍ ഭ്രമിച്ച് വെറും 32 വെള്ളിക്കാശിനു സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ട ആ ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത്, പിന്നീട് ചെയ്ത തെറ്റില്‍ നീറി സ്വയം കഴുമരം വരിച്ച ആ യൂദാസിനെ സൂസന് അറിയുമല്ലോ?

അറിയാം....

എന്നാല്‍ ആ ഗണത്തില്‍ നമുക്ക് നമ്മുടെ ശത്രുക്കളെ കാണാം....

അതെ വിരല്‍ ... പറയുമ്പോള്‍ സൂസന്റെ കണ്ണില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു....

ശരി എനിക്ക് പോകാന്‍ നേരമായി കൂട്ടുകാരികളെ....

അവര്‍ സമ്മതിച്ചില്ലെങ്കിലും ബില്ല് ഞാന്‍ തന്നെ പേ ചെയ്തു.... ഞങ്ങള്‍ കോഫീ ഹൌസില്‍ നിന്നും പുറത്തിറങ്ങി....

ശരി കാണാം..... നിങ്ങള്‍ എന്റെ ബ്ലോഗ്‌ കഴിയുമെങ്കില്‍ എന്നും വായിക്കണം..

തീര്‍്ച്ചയായും വിരല്‍.....

എന്റെ ഫോണ്‍നമ്പര്‍‍ ചോദിച്ചെങ്കിലും അത് അവര്‍ക്ക് ‌ നല്കാവന്‍ നിരസിച്ചു കൊണ്ട് പുറത്തുള്ള കാര്‍ എടുത്ത്‌ റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ സൂസന്‍ എന്ന നിഷകളങ്കമായ മുഖമുള്ള സുന്ദരി അപ്പോള്‍ മനസ്സില്‍ മറയാതെ ഉണ്ടായിരുന്നു.....

അപ്പോഴും ഒരു നിരാശ മനസ്സില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.....

‘എന്തേ സൂസനെ എനിക്ക് വേണ്ടി ദൈവം ഒരു മുസ്ലീമാക്കി ജനിപ്പിച്ചില്ല...?’

‘പ്രേയസിയാകാന്‍ കൊതിച്ച അവളെപ്പോലെയുള്ള ഒരു പെണ്‍കുട്ടി എന്നെങ്കിലും എന്റെ മുന്നില്‍ വരുമോ?.....’

ഞങ്ങള്‍ക്കു‌ മുന്നിലുള്ള ആ ശത്രുവിന്റെ മുഖം അപ്പോള്‍ എത്ര വികൃതമാണ് എന്ന് എനിക്ക് തോന്നി........

2010, നവംബർ 4, വ്യാഴാഴ്‌ച

ബ്ലോഗൈകജീവിതം.....



ഇന്ന് കേരളത്തിലെ ബ്ലോഗ്‌ എഴുതി പോസ്റ്റ്‌ ഇടുന്നവര്‍ക്കും ഇനി ഇപ്പറഞ്ഞ ബ്ലോഗ്‌ പുതിയതായി എഴുതുവാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് വിരല്‍സ്യായന ഗുരു ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്...ബ്ലോഗൈകജീവിതം എന്നാല്‍ അത് പ്രാകൃതമായ വികാരത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്..... ഇന്ന് കേരളത്തിലുള്ള ചുരുക്കം ചെറുപ്പക്കാര്‍ എന്നും ബ്ലോഗ്‌ ചെയ്യാന്‍ വേണ്ടി മാത്രം ബ്ലോഗ്‌ തുടങ്ങുന്നവര്‍ ഉണ്ട്... പക്ഷേ തുടര്ച്ചയായ പോസ്റ്റിങ്ങിലൂടെ ഇപ്പറഞ്ഞവര്‍ വേഗം തന്നെ ബ്ലോഗ്‌ മടുത്ത് പൂട്ടിക്കെട്ടി നിരാശരായി ഇരിക്കുന്നത് നമുക്ക് പലപ്പോഴായി കാണാന്‍ സാധിക്കും....അത്തരം ആളുകള്ക്ക് താഴെക്കൊടുക്കുന്ന നിര്ദേശങ്ങള്‍ വളരെയധികം ഉപകാരപ്രദമായിരിക്കും....

1) ബ്ലോഗ്സ്പോട്ട് നിങ്ങള്ക്ക് അനുവദിച്ചു തരുന്ന ബ്ലോഗിനെ പരാമാവധി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക..

2) ബ്ലോഗില്‍ ഇടുന്ന പോസ്സ്റ്റുകള്‍ എപ്പോഴും ആനന്ദകരമാക്കാന്‍ ശ്രമിക്കുക,,,

3) ചിലസമയങ്ങളില്‍ ബ്ലോഗ്‌ തന്നെ നിങ്ങളോട് സര്‍വര്‍ എറര്‍ അതുമല്ലെകില്‍ നെറ്റ്‌വര്ക്ക്‌ ഈസ്‌ നോട്ട് റെസ്പോണ്‍ണ്ടിങ്ങ് ദിസ്‌ ടൈം എന്നൊക്കെ പറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല....ആ സമയങ്ങളില്‍ നിങ്ങള്‍ ബ്ലോഗില്‍ വീണ്ടും വീണ്ടും പോസ്റ്റിട്ട് പബ്ലിഷ് ബട്ടന്‍ അമര്ത്തി ശല്യപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക...

4) കഴിയുമെങ്കില്‍ ടെമ്പ്ലേറ്റുകള്‍ മാറ്റിയും പുതിയതരം വൈഡ്‌ജെറ്റുകള്‍ കൊണ്ടുവന്നും ബ്ലോഗിനെ ആകര്ഷ്ണമുള്ളതാക്കുക.... അത് നിങ്ങളുടെ ബ്ലോഗിങ്ങിന് ദീര്ഘികാല പോസ്റ്റിങ്ങിനു നിങ്ങളെ സഹായിക്കും....

5) ദിവസവും പോസ്റ്റ്‌ ഇടുന്ന ബ്ലോഗന്‍ ആണ് നിങ്ങളെങ്കില്‍ ഇടുന്ന പോസ്സ്റുകളില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരാം.. ഉദാഹരണത്തിന് വിഷങ്ങളുടെ വിശദീകരണം, ഒരെകാര്യത്തെക്കുറിച്ച് ദീര്ഘമായ ഒറ്റപോസ്റ്റ് വിശദീകരണം അങ്ങിനെ അങ്ങിനെ......

6) ചിലര്‍ മറ്റുള്ളവരുടെ ബ്ലോഗിനെ ആഗ്രഹിക്കുകയും അതിന്റെ അഡ്മിനിസ്ട്രെറ്റര്‍ ആകാനുള്ള പ്രവണതകള്‍ ഇന്ന് നമുക്ക്‌ കാണാന്‍ സാധിക്കും.. തരം കിട്ടിയാല്‍ ആരും അറിയാതെ ആ ബ്ലോഗില്‍ കയറി പോസ്റ്റ് ഇടാറും ഉണ്ട്....അത് ഒരിക്കലും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക..... അത് പിന്നീട് ബ്ലോഗ്സ്പോട്ടിന്റെ് ഇടപെടല്മൂലം നിങ്ങളുടെ സ്വന്തം ബ്ലോഗിന്റെ പോളിസിക്ക് തന്നെ കുഴപ്പമുണ്ടായേക്കാം....

7) ഒരേസമയം രണ്ടില്കൂടുതല്‍ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട്... അത്തരം ആളുകളോട്...കഴിയുമെങ്കില്‍ നിങ്ങള്ക്കുള്ള എല്ലാബ്ലോഗിനോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തുക,,,,,,

8) പോസ്റ്റുന്ന സമയത്തിലുള്ള വെത്യസ്ഥത നിങ്ങള്ക്ക് എപ്പോഴും നിങ്ങളുടെ ബ്ലോഗിനോട് ‌ ഒരു പ്രത്യേക താത്പര്യം എപ്പോഴും ജനിപ്പിക്കും..... കഴിയുമെങ്കില്‍ ബ്രാഹ്മണമുഹൂര്‍ത്തത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുക....

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും കേരളത്തിലെ നല്ലൊരു ബ്ലോഗര്‍മാരുടെ പട്ടികയിലേക്ക് ഉയരാന്‍ കഴിയും.....

2010, നവംബർ 2, ചൊവ്വാഴ്ച

ധീര ഉഷ.....



പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം.... ഉഷ വലതോ ഇടതോ ആവട്ടെ അവരുടെ കൂടെ പ്രതികരിക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും.... എന്നീ ലോകത്ത്‌ എല്ലായിടത്തും സ്ത്രീകള്ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ എതിര്‍ക്കാനോ തടയാനോ ഇന്ന് ഒരാള്ക്കും സാധിക്കുന്നില്ല...വനിതാകമ്മീഷന്‍ ജസ്റ്റിസ് ഡി.ശ്രീദേവിക്ക് പോലും.... ഇന്നൊരു സ്ത്രീ മാത്രം ഉള്ള വീട്ടില്‍ ഒരു പുരുഷനെ അവള്‍ക്കൊപ്പം കണ്ടാല്‍ അവര്‍ തമ്മില്‍ എന്തോ അവിഹിതബന്ധം ഉണ്ട് എന്ന് പറഞ്ഞ് നടക്കുന്ന നാടാണ് നമ്മുടെ കേരളം.... ഇത്തരം ഇല്ലാക്കഥ പ്രചരണങ്ങള്‍ കാരണം സമൂഹത്തില്‍ ഇന്നും പുറന്തള്ളപ്പെട്ട് വേദനയോടെ ജീവിക്കുന്ന ഒട്ടനവധി സ്ത്രീകളെ എനിക്കറിയാം..... ഇതിനൊക്കെ കാരണം നമ്മുടെ കേരളീയരുടെ ചിന്താഗതിയാണ്.... ഇന്ന് സുന്ദരിയായ ഒരു ടീച്ചര്‍ ക്ലാസെടുക്കാന്‍ കയറിവന്നാല്‍ അവരുടെ മാറിലേക്ക് നോക്കി സൈസ്‌ പറയുന്ന വിദ്യാര്ഥികളില്‍ നിന്ന്‌ തുടങ്ങണം ഇത്തരം ബോധവത്കരണം എന്നാണെനിക്ക് പറയാനുള്ളത്..... ഇനി നമ്മുടെ ഉഷയുടെ ഗതികേട് എന്താണെന്ന് അറിയണ്ടെ..... അത് വിചിത്രമായ ഒരു സംഭവമാണ്....

ഇതുവരെ ജനങ്ങള്‍ക്ക്‌ ചെയ്ത ദ്രോഹങ്ങള്‍ക്ക് ജനം തന്നെ തിരിച്ച് പണികൊടുക്കാറുള്ള പഞ്ചായത്ത് തിരഞ്ഞടുപ്പ് ഇപ്പോള്‍ കഴിഞ്ഞ വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.... ഇടത് നിരങ്ങിയ പഞ്ചായത്തുകളില്‍ വലതിനെ കുടിയിരുത്തിയും അല്ലാതെയും ഉള്ള മാറ്റങ്ങള്‍ കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്..... ഇപ്പറഞ്ഞ ഉഷയും ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ 1‌5ാം വാര്‍ഡില്‍ വലതിനെ പ്രധിനിധീകരിച്ച് മത്സരിച്ചിരുന്നു.... ഇവരുടെ അച്ചന്‍ ഉള്‍പ്പെടെ കുടുംബക്കാരെല്ലാരും കൂടി പഞ്ചായത്ത് മുഴുവനായും വിഴുങ്ങാം എന്ന ഉദ്യെശത്തോടു കൂടിയാവാം ഗ്രാമവികസന മുന്നണി എന്ന പാര്ട്ടി രൂപികരിച്ച് ആ പാര്ട്ടിയുടെ പുണ്യാളത്തിയായി മിസ്സ്‌.അമ്മിണിയെ അവരോദിച്ചു, ആ അവള്‍ക്കെിതിരെയാണ് നമ്മുടെ ഈ ഉഷ മത്സരിച്ചത് എന്ന് കേള്‍ക്കുമ്പോള്‍ എന്റെു ശരീരത്തിലെ ഓരോ രോമകൂപങ്ങളും എണീറ്റ്‌ നിന്ന് ദേശീയഗാനം പാടുന്നു..

വിദ്യകൊണ്ട് എം എ ബിരുദധാരിയ ഉഷയെ കാലുവാരാന്‍ ഇലക്ഷന് മുന്‍പ് തന്നെ പ്രതിപക്ഷക്കരായ കുടുംബക്കാര്‍ ശ്രമിച്ചിരുന്നത്രേ.... എന്തോ കോണ്ഗ്രസ് പാര്ട്ടിയുടെ നല്ലവശങ്ങള്‍ മാത്രം അറിയാമായിരുന്ന ഉഷ ഇപ്പഞ്ഞിടത്ത് വീണില്ല എന്ന് മാത്രമല്ല 35 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പഞ്ചായത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തു.... ഇനിയല്ലേ കാണാന്‍ കിടക്കുന്നത്.... വീട്ടില്‍ കോണ്ഗ്രെസ് അധികാരത്തില്‍ വന്നപ്പോള്‍ ഏതൊരു പ്രതിപക്ഷക്കാരും ചെയ്യുന്നതെ ഉഷയോട് വീട്ടുകാരും ചെയ്തോള്ളൂ.... തോല്‍വിയുടെ കാരണം കണ്ടെത്താന്‍ വീടുകാരെല്ലാം അവൈലബിള്‍ പിബി വിളിച്ചു കൂട്ടി ഒരുമിച്ചൊരു തീരുമാനം അങ്ങെടുത്തു..... അനുസരണചട്ട നിയമപ്രകാരം ഉഷയേയും മകളെയും പാര്ട്ടിയില്‍ നിന്നുമാത്രമല്ല വീട്ടില്‍ നിന്നും പടിയടച്ചു പിണ്ഡം വക്കുക എന്ന്..... കഷ്ടം!! ഇന്ന് നമ്മുടെ സ്ത്രീകള്‍ വീട്ടില്‍ പോലും സുരക്ഷിതരല്ല എന്ന് പറയുമ്പോള്‍ കേരളത്തിലെ സംസ്കാരത്തിന് പോലും തുരംഗം വക്കാവുന്ന രീതിയില്‍ മാറിയില്ലേ നമ്മുടെയീ രാഷ്ട്രീയസംസ്കാരം.......

എന്തോ എന്നെപ്പോലെയുള്ള കേരളത്തിലെ നല്ലവരായ ബ്ലോഗര്‍മ്മാരുടെ ഇടപെടല്‍ മൂലമോ മറ്റോ നാട്ടുകാരും സഹപ്രവര്ത്തകരും കൂടി ഇവര്ക്ക് ഒരു വീട് ശരിയാക്കിക്കൊടുത്തിട്ടുണ്ട് ....എന്തായാലും സ്വന്തം വീട്ടുകാര്‍ പുറത്താക്കിയപ്പോഴും അത് ചങ്കൂറ്റത്തോടെ നേരിട്ട ഉഷയെപ്പോലുള്ളവര്‍ കേരളത്തിലെ വനിതകള്ക്ക് എന്നും ഒരു മാതൃകയാണ്.... ഇതില്‍ നിന്നൊക്കെ എന്റെ ആരാധികമാരോട് എനിക്ക് പറയാനുള്ളത്‌.... ‘’ആര്‍ക്കും നിങ്ങളെ ചതിക്കാം, അത് നിങ്ങളുടെ അച്ഛനോ അമ്മക്കോ മറ്റാര്‍ക്കും.... പക്ഷെ നിങ്ങള്‍ ഒരിക്കലും നിങ്ങളെ ചതിക്കാതിരിക്കുക.... ധീരതയോടെ മുന്നോട്ട് പോകുക’’ അത് നല്ല കണ്ണുകൊണ്ട് കാണാന്‍ ഇന്നും കേരളത്തില്‍ കുറച്ച് നല്ലവരായ ചെറുപ്പക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..............

2010, നവംബർ 1, തിങ്കളാഴ്‌ച

രൂപക്കിട്ട് ഒരു കൊട്ട്......



മര്‍ഫി ലോയില്‍ പ്രവചിച്ചിരുന്നതുപോലെ ഇന്നീ ലോകത്ത് സംഭവിക്കാനുള്ളതൊക്കെ തീര്ച്ചയായും ഭവികും എന്ന് പറഞ്ഞത്തില്‍ മിക്യതും ഇന്നീ ലോകത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു ....അതും വളരെയധികം വര്ഷ ങ്ങള്ക്കുശേഷം.... എന്നാല്‍ ഈ എളിയവന്‍ പറഞ്ഞ്‌ നാവ്‌ എടുത്തിട്ടില്ല...... 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ധനകാര്യവിദഗ്ദ്ധര്‍ തന്നെ ഞാനിപ്പറഞ്ഞത്‌ ശരിവെക്കുന്നു..... ഇന്നീകേരളത്തില്‍ ഉള്ള മിക്യവരും അഹങ്കാരികള്‍ ആണെന്നും അതില്‍ പൊങ്ങച്ചക്കാര്‍ ഏറെയുണ്ടന്നും.... ഭാവിയില്‍ ഇപ്പറഞ്ഞ സുഗുണന്മാര്‍ ക്ഷ ണ്ണ പ്പ മ്മ എന്നൊക്ക വരക്കുമെന്നും രണ്ട് ദിവസങ്ങള്ക്ക് മുന്പ്‌ ഞാന്‍ പ്രവചിച്ചിരുന്നു...... എന്നാല്‍ അവന്മാരൊടോക്കെ വീണ്ടും ഞാന്‍ പറയുന്നു... അനുഭവിക്കാന്‍ റെഡിയായി ഇരുന്നോളൂ മക്കളെ...... നിങ്ങളുടെയൊക്കെ ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞു........

ഇന്ന് നമ്മുടെ കൊച്ചുകേരളത്തിന്റെ മൊത്തം കയറ്റുമതിയുടെ വരുമാനത്തിലേറെയാണ് പ്രതിവര്ഷം നമ്മുടെ പ്രവാസികളില്‍ നിന്ന് കേരളത്തിലേക്ക്‌ ഒഴുകിയെത്തുന്ന പണത്തിന്റെ കണക്ക്......ഇത് ശരിയായ രീതിയില്‍ എത്തുന്നത്..... അപ്പോള്‍ ബ്ലാക്ക്‌ വഴി വരുന്നതോ?.... അതതിലും കൂടുതലാണ്..... മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 18 ശതമാനം ഇപ്പറഞ്ഞ നല്ല പണം വരും എന്ന് പറയുമ്പോള്‍ പ്രവാസികളായ നമ്മളെയൊക്കെ ഈ നാറികളായ കേന്ദ്ര-കേരള സര്ക്കാറുകള്‍ പൂവിട്ടു പൂജിക്കേണ്ടെ??....... എന്നാല്‍ ഇപ്പറഞ്ഞ പ്രവാസികള്ക്ക് പാരയായി ഇന്ത്യ ഇപ്പോള്‍ വളര്‍ന്നു വളര്‍ന്നു വീര്ത്തുക്കൊണ്ടിരിക്കുകയാണത്രേ..... എവിടെ?....!!! കാശുള്ളവന്‍ ദിനംപ്രധി വണ്ടികള്‍ മാറ്റുന്നു... പലിശപ്പണം ഉള്ളവന്‍ പുതിയ വീടുകള്‍ വക്കുന്നു.... അംബാനിയെപ്പോലുള്ള അല്‍പമ്മാര്‍ പെണ്ണിനെ പ്രീതിപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് വീട് പണിയുന്നു എന്നതൊഴിച്ചാല്‍ കുമ്പിളില്‍ തന്നെയാണ് കോരേട്ടന് ഇപ്പോഴും കഞ്ഞി...........

ഉന്തിന്റെ കൂടെ ഒരു തള്ളു എന്ന് പറഞ്ഞത് പോലെയായി ഇപ്പൊ പ്രവാസികളുടെ അവസ്ഥ..... അല്ലെങ്കിലേ സാമ്പത്തികമാന്ദ്യം ബാധിച്ച് കേരളത്തിലെ മണ്ടരി പിടിച്ച തെങ്ങിന്റെ അവസ്ഥപോലെയായിരിക്കുന്നു ഇപ്പോള്‍ ഗള്ഫി്ന്റെ അവസ്ഥ..... ഇതിന്റെ് കൂടെ ഇപ്പോഴിതാ അയക്കുന്ന കാശിന് മൂല്യം കൂടി കുറഞ്ഞിരിക്കുന്നു...... കഴിഞ്ഞ വര്ഷം 1 ദിര്ഹമിന് 14 രൂപയിനത്തില്‍ യു എ ഇ എക്സ്ചെഞ്ചില്‍ നിന്ന് ഞാന്‍ നാട്ടിലേക്ക് കാശ് അയക്കുമ്പോള്‍ ഉള്ളില്‍ ഒരു അഹങ്കാരം ഒക്കെ ഉണ്ടായിരുന്നു.... ഇന്ന് ആ യു എ ഇ എക്സ്ചേഞ്ച് കാണുമ്പോള്‍ ഇപ്പോള്‍ എനിക്ക് ആട്ടിയോടിക്കാനാണ് തോന്നുന്നത്.... നാട്ടില്‍ ഒരു ദിവസത്തില്‍ മൂന്നു മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവന് മാസം കണക്കിന് കൂലി കൂട്ടുമ്പോള്‍ ഇവിടെ പ്രവാസി ശമ്പളവര്‍ധന എന്ന ഒരു വാക്ക് കേട്ടിട്ട് വര്ഷ്ങ്ങളായിരിക്കുന്നു......

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന് ഉണ്ടായ വളര്ച്ചായാണ്‌ ഇന്നീ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.... 2008 ല്‍ 39 രൂപയില്നിന്ന് 2009 ല്‍ 52 രൂപയിലേക്ക് ഉയര്ന്ന ഡോളര്‍ ഇന്നിപ്പോള്‍ വീണ്ടും 42 ല്‍ ഉറച്ച് നില്ക്കുകയാണ്....അതൊക്കെപോട്ടെ....നമ്മുടെ ദിര്‍ഹത്തിനെതിരെ രൂപക്ക് ഉണ്ടായ 10% വളര്ച്ചയാണ് ഇന്ന് പ്രവാസികളെ വലയ്ക്കുന്നത്.... ഇന്ന് ഗള്ഫില്‍ എന്നെപ്പോലെ വളരെയധികം ശമ്പളം വാങ്ങുന്നവനും കുറച്ച് മാത്രം വേദനം ലഭിക്കുന്നവനും ഇപ്പറഞ്ഞ പ്രതിസന്ധിയില്‍ ഇനി എന്തുചെയ്യണം എന്നറിയാതെ ജീവിതം വഴിമുട്ടി നില്ക്കുകയാണ്......

സുഹൃത്തുക്കളെ!!! ഇന്ന് കേരളത്തിലെ 94% കുടുംബങ്ങളും ഗള്‍ഫെന്ന മയാലോകത്തെ ആശ്രയിച്ചാണ് ഇപ്പോഴും ജീവിക്കുന്നത്.... ഇന്ത്യ വളരുകയല്ലേ ഇനി ഇപ്പൊ എന്തിനാ നമ്മളൊക്കെ കാശ് അയക്കുന്നത് എന്ന് വിചാരിച്ച് ഒരു മാസം കാശ് അയക്കതിരുന്നാല്‍ നമ്മുടെ വീട്ടുകാര്‍ പട്ടിണിയാകും എന്നല്ലാതെ ഇപ്പറഞ്ഞ പ്രവാസിക്ക് ഒരു ഗുണവും സര്ക്കാരിന്റെ കയ്യില്‍ നിന്ന് പ്രതീക്ഷിക്കണ്ട.... വീണ്ടും ഞാന്‍ നിങ്ങളെ ഓര്മിപ്പിക്കുന്നു..... കേരളത്തില്‍ ഉള്ള ഒരു കൊലപാതകിക്കോ അല്ലെങ്കില്‍ അമ്പലംവിഴുങ്ങികള്ക്കോ നമ്മളെല്ലാം വോട്ട് ചെയ്തു അധികാരത്തില്‍ കയറ്റിയ രാഷ്ട്രീയ ബുജികള്‍ ഇപ്പോഴും തണല്‍ നല്കുന്നു.... ഇന്ന് നമ്മുടെ സംബത്‌വ്യവസ്ഥയുടെ നാട്ടല്ലായ പ്രവാസിയോ ഇന്നും പെരുവഴിയിലാണ്..... നാട്ടില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ നിന്നാല്‍ പ്രവാസി ടാക്സ് കൊടുക്കണം എന്ന ഒരു നിയമം കേന്ദ്രത്തിന്റെ മേശപ്പുറത്ത് ഇപ്പോഴും അനുമതികാത്ത് കിടക്കുകയാണ്.... ഇനി നാളെ ഇവനൊക്കെ നമ്മുടെയെല്ലാം ഭാര്യമാരുടെ അവയവങ്ങള്ക്കും ഒരുപക്ഷെ ടാക്സ് ചുമത്തിയെക്കാം.... ആയതുകൊണ്ട് കിട്ടുന്ന ധനം സ്വരൂപിച്ച് ഒരു നല്ല ജീവിതം ഇനിയെങ്കിലും തുടങ്ങാന്‍ നോക്കുക.... പ്രതീക്ഷകളാണ് നമ്മുടെയെല്ലാം ജീവിതത്തിനെ മുന്നോട്ട് നയിക്കുന്നത്....ഒരു പക്ഷെ പ്രവാസിക്കും നല്ലൊരു ദിവസം വരും എന്ന് നമുക്ക്‌ ആശിക്കാം........

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

പെണ്ണ്‍ ഒരു സംഭവം തന്നെ......



ഹൊ! ഹോളിവുഡില്‍ ഒരുപാട് എണ്ണത്തിനെ കണ്ടിട്ടുണ്ട്... പക്ഷേങ്കില് ഇതുപോലെ ഒരെണ്ണത്തിനെ മഷിയിട്ട് നോക്കിയാല്‍ കിട്ടുകേലാ.... ആരെക്കുറിച്ചാ ഈ പറയുന്നത് അല്ലേ!! നമ്മുടെ മെഗാന്‍ ഫോക്സിനെക്കുറിച്ച്......എന്തായാലും കിടാവ് ഒരു സംഭവം തന്നെയാണെ.....ഇനി എന്താണ് ആ സംഭവം എന്നറിയേണ്ടെ...... ഇന്ന് ഹോളിവുഡിലെ സെലിബ്രേറ്റികളായ കിം കാദര്ഷിയാന്‍, പമേല, പാരിസ് ഹില്ട്ടന്‍ എന്നിവരെല്ലാം തുണിയുരിയുന്നത് സ്വയം എടുത്ത് കൊണ്ട് നാട്ടുകാര്ക്ക്‌ കാണാന്‍ വേണ്ടി വില്ക്കുമ്പോള്‍ ഈ പെണ്ണുമ്പിള്ളമാത്രം ഹോളിവുഡില്‍ ഇപ്പറഞ്ഞ നാറിയപണിക്ക് ഇതുവരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല... ഇപ്പൊ സ്വന്തം അറിവില്ലാതെ എടുത്ത ഒരു ഫോട്ടോ രാവിലെ എണീറ്റ് കണ്ണ് തിരുമ്മി നെറ്റില്‍ കയറി നോക്കിയപ്പോള്‍ കണ്ട് ഞെട്ടിപ്പോയി മെഗാന്‍ കൊച്ച് വെട്ടുകത്തിയും എടുത്ത് ‘ഇത് നെറ്റില്‍ കയറ്റിയവനെ കയ്യിക്കിട്ടിയാല്‍ കൊല്ലും’ എന്ന് പറഞ്ഞു നടക്കുകയാണ് ഹോളിവുഡില്‍..... ഇവര്‍ പാഷന്‍ പ്ലേ എന്ന പടത്തിന്റെ ഫോട്ടോഷൂട്ടിന് ടോപ്പ്‌ ലെസ്‌ ആയി പോസ് ചെയ്തപ്പോള്‍ ഏതോ ഒരു വൃത്തികെട്ടവന്‍ (തങ്കപ്പന്‍) ഇവരറിയാതെ എടുത്ത ഫോട്ടോ അങ്ങ് എടുത്ത്‌ നെറ്റില്‍ ഇട്ടു..... ഇപ്പറഞ്ഞത് ഇപ്പോഴും നെറ്റില്‍ ഹൌസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്..... കേള്ക്കുമ്പോള്‍ സങ്കടം കൊണ്ട് കണ്ണ് നിറയുന്നു അല്ലെ?.........

നോക്കൂ.... 20th സെഞ്ച്വറി ഫോക്സ്സ് ഹോം എന്റര്ടെഇന്മെന്റ് ബ്രിട്ടനില്‍ മാത്രം നടത്തിയ സര്‍വേയില്‍ 20% വിവാഹം കഴിഞ്ഞവരും കഴിക്കാത്തവരും ആയ ആണുങ്ങള്ക്ക് ഈ പെണ്ണുമ്പിള്ളയുമായി ‘അത്തള പിത്തള തവളാച്ചി’ കളിക്കാന്‍ താല്‍പര്യം ഉള്ളവരാണത്രേ!!!! ഹോ!! ഞാന്‍ അപ്പഴും പറഞ്ഞില്ലേ പെണ്ണ് ഒരു സംഭവമാണെന്ന്......എനിക്കതല്ല ഇവളുടെ എല്ലാ സിനിമകളും മുടക്കം തെറ്റാതെ കാണുന്ന എന്നെ ഇതില്‍ പങ്കുകൊള്ളിക്കാഞ്ഞതില്‍ എനിക്കുള്ള അതിയായ ദുഃഖം ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.... ഇതിനെയാണോ നമ്മളൊക്കെ അസമത്വം അനീതി എന്നൊക്കെ പറയുന്നത്???...... എന്തോ ഇനിക്കറിയാന്മേലാ ഇപ്പറഞ്ഞത്‌ നെറ്റില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്...

ഇനി ഇപ്പൊ ആലോചിച്ച് അമ്മാന്തിച്ച് നില്കാതെ എല്ലാ ചേട്ടമ്മാരും വേഗം തന്നെ ഗൂഗിള്ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്‌കൊണ്ട് അതങ്ങ് സേര്‍ച്ച് ചെയ്തുനോക്കിയാട്ടെ...... വേഗം വേഗം!!!!!
Related Posts Plugin for WordPress, Blogger...