2010, നവംബർ 6, ശനിയാഴ്‌ച

വിടരാന്‍ കൊതിക്കുന്ന മൊട്ടുകള്‍....‘’ഇന്ത്യ വളര്‍ന്നാ ഇന്ത്യക്ക് നന്ന്... പെരുന്നാളായി കുടുംബത്തിക്ക് കാശ് അയച്ചാല്‍ നിനക്ക്‌ നന്ന്’’

എന്ന മതാശ്രീയുടെ ഭീഷണികേട്ട് പേടിച്ച് കാശയക്കാന്‍ അബുദാബിയിലെ അല്‍-വാഹദാ മാളിലുള്ള അല്‍-ഫര്‍ധാന്‍ എക്സ്ചേഞ്ചില്‍ ക്യൂവില്‍ നില്ക്കുമ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്.....രണ്ട് സുന്ദരികള്‍ (എന്റെ ആരാധികമാര്‍ ആകുമ്പോള്‍ മിനിമം സൌന്ദര്യം ഒക്കെ ഉണ്ടാകുമല്ലോ)എന്നെ ചൂണ്ടിക്കാട്ടി ആശ്ചര്യത്തോടെ എന്തോ മുറുമുറുക്കുന്നു..... ഇത് കണ്ട് പേടിച്ച് ‘മാതാവേ കാത്തോളണേ’ എന്ന് മനസ്സില്‍ പറഞ്ഞു.... അല്ലെങ്കിലേ അറബിപ്പെണ്ണ്ങ്ങള്‍ കാരണം പേടിച്ചിട്ടാണ് പുറത്തിറങ്ങി നടക്കുന്നത്...ഇനി ഇപ്പൊ ഈ വേലത്തരത്തിനു മല്ലുസ് സുന്ദരികളും ഇറങ്ങിയോ എന്ന് ചിന്തിച്ച് വ്യാകുലമാതാവിനെ വിളിച്ച് വ്യാകുലപ്പെട്ടു നില്ക്കുമ്പോള്‍ അതില്‍ ഒരുത്തി എന്‍റെ അടുത്ത്‌ വന്നുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു....

വിരല്‍ത്തുമ്പ് എന്ന ബ്ലോഗ്‌ നിങ്ങളുടെയാണോ? അതിലെ ആള്‍ നിങ്ങളെപ്പോലെത്തന്നെ ഇരിക്കുന്നു....

അതെ, അത് ഞാന്‍ തന്നെയാണ്.... ശബ്ദം പുറത്ത്‌ വന്നില്ലെങ്കിലും ഉന്തിത്തള്ളി അങ്ങ് പറഞ്ഞു....

അയ്യോ!!! എന്നും പറഞ്ഞുകൊണ്ട് ആ ആയമ്മ മറ്റവളുടെ അടുത്തേക്ക് ഒറ്റരോട്ടം......

ഇതെന്താ ഇത്?....എന്ന് അന്തം വിട്ട് നില്ല്ക്കുമ്പോള്‍ രണ്ടും കൂടി പാഞ്ഞ് എന്റെത അടുത്തെത്തി.....

ഹായ്‌....രണ്ട് പേരെയും പേടിച്ചിട്ടാണെലും വിഷ് ചെയ്തു...

ഹായ്‌ വിരല്‍.... രണ്ട് പേരും അവതാര്‍ സിനിമയിലെ അത്ഭുതജീവിയെ നോക്കുന്നമാതിരി എന്നെ തുറിച്ചുനോക്കി കുറച്ച് നേരം....

ഹാപ്പി ദീവാലി.....ഇതിന് ഒരു അവസാനം കാണാന്‍ ഞാന്‍ തന്നെ ഇടപെട്ടു....

സെയിം ടു യു... അതില്‍ സൌന്ദര്യം കുറച്ച് കൂടുതലുള്ള കൊച്ച് മറുപടി തന്നു.....

എന്താ ഇവിടെ...അവര് ചോദ്യം തുടങ്ങി.....

ഞാന്‍ ഇവിടെ കുറച്ച് കാശ് അയക്കാന്‍ വന്നതാ....

എവിടെയാ താമസം.....

ഞാന്‍ ഇവിടെ കോര്നിഷിന്റെ മുന്നിലെ ഹില്ട്ടന്‍ ഹോട്ടലിന്റെ് മുകളിലാ....

ഓഹോ....ഞങ്ങള്‍ അതിന്റെയൊക്കെ അടുത്ത്‌ തന്നെയാ താമസം....

മ്..... പിന്നെ ഇവിടെ?.....

ചെറിയൊരു പര്ച്ചേ്സ്..... വെള്ളിയാഴ്‌ചയല്ലേ ....

പിന്നെ വിരല്‍ എന്ത് ചെയ്യുന്നു.....

ഞാന്‍ ഇവിടെ ഒരു ചെറിയ കമ്പനിയില്‍ ഐടിയിലെ ഹെഡ് ആണ്....

ഞങ്ങള്‍ ഇവിടെ ..............ഹോസ്പിറ്റലില്‍ നഴ്സ്മാരാണ്....

മ്.....ഗുഡ്...

വിരല്‍ നാട്ടില്‍.....?

തൃശൂരാ.... നിങ്ങള്‍?

ഞങ്ങള്‍ അങ്ങ് തെക്കാ.... കോട്ടയം....

പിന്നെ ഞങ്ങള്‍ ബ്ലോഗ്‌ ഒക്കെ വായിക്കാറുണ്ട്..... നന്നാകുന്നുണ്ട്....

താങ്ക്സ്.....

എന്താ സ്ത്രീകളോട് ഇത്രക്ക്‌ വിരോധം? കൊഞ്ചിക്കൊണ്ട് സുന്ദരികൊച്ച് ചോദിച്ചു.....

ഏയ്.... അങ്ങനെയൊന്നും ഇല്ല... എനിക്ക് സ്ത്രീകളോട് എന്നും സ്നേഹം മാത്രമേ ഉള്ളൂ.... പിന്നെ ചരിത്രാതീതകാലം മുതലേ സ്‌ത്രീകളെക്കുറിച്ച് നിങ്ങള്ക്ക് അറിയാവുന്നതല്ലേ?

ചരിത്രത്തില്‍ സ്ത്രീകള്‍ എന്നും മുന്നില്‍ തന്നെയല്ലേ? മദര്തെരേസ, മാതാ അമൃതാനന്ദമയീ, ഇന്ദിരാഗാന്ധി..... സുന്ദരിയുടെ കൂടെയുള്ള ഒരുത്തി എന്നെ കൊല്ലാന്‍ തന്നെയാണെന്ന് എനിക്ക് തോന്നി.....

നോക്കൂ കുട്ടി.. എനിക്ക് ഒരു മൈതാനപ്രസങ്കത്തിനു താല്പര്യമില്ല..... നിങ്ങള്‍ ഒന്ന് ചിന്തിച്ചോളൂ ..... ഹവ്വയുടെ ആഗ്രഹമല്ലേ ആദമിനെ സ്വര്ഗ്ഗത്തില്‍ നിന്നും പുറത്താക്കിയത്? പാഞ്ചാലിയുടെ സൗന്ദര്യം അല്ലെ യുദ്ധത്തില്‍ കലാശിച്ചത്?...... അങ്ങിനെ അങ്ങിനെ പോകുന്നു ചരിത്രങ്ങള്‍.... ഞാനും വിട്ടുകൊടുത്തില്ല....

മതി.... സുന്ദരി മറ്റവളെ ഭീഷണി രൂപത്തില്‍ നോക്കി....

ഓക്കേ ഒന്ന് ഞാന്‍ ചോദിക്കാന്‍ മറന്നു.... എന്താ നിങ്ങളുടെയൊക്കെ പേര്....

എന്റെ പേര് സൂസണ്‍ സുന്ദരി സ്വയം പരിചയപ്പെടുത്തി.... ഇവളുടെ പേര് മീന ചെറിയാന്‍...

മ്... ‘സൂസണ്‍’ പേര് എനിക്ക് ഇഷ്ടപ്പെട്ടു..

താങ്ക്സ്... നാണം മാറിമറിയുന്നത് എനിക്ക് കാണാമായിരുന്നു.....

ശരി നിങ്ങള്‍ ഒന്ന് പുറത്ത്‌ വൈറ്റ്‌ ചെയ്യൂ ഞാന്‍ കാശ് ഒന്നയക്കട്ടെ!! ഓക്കേ!!

ശരി ഞങള്‍ പുറത്ത്‌ നില്ക്കാം എന്ന് പറഞ്ഞ് ചന്തിയും കുലുക്കി രണ്ടും പുറത്തേക്ക്‌ പോയി.......

കാശ് അയച്ച് പുറത്തേക്ക് വന്നപ്പോള്‍ രണ്ടും എന്നെക്കാത്ത്‌ പുറത്ത്‌ നില്ക്കു ന്നുണ്ടായിരുന്നു...

വരൂ നമുക്ക്‌ ഒരു കോഫി കഴിക്കാം .... ഞാന്‍ ക്ഷണിച്ചു...

യ്യോ!! വേണ്ട.. സുന്ദരി മൊഴിഞ്ഞു...

ഏയ്‌ അത് പറ്റില്ല എന്നെവന്നു പരിചയപ്പെട്ട സ്ഥിതിക്ക് നിങ്ങള്‍ എന്റെു ഗസ്റ്റ്‌ അല്ലെ.... ? വരൂ..

മാളിലെ കോഫീഹൌസില്‍ ഇരിക്കുമ്പോള്‍ ഇടക്കിടെ സുന്ദരി എന്റെ കണ്ണിലേക്ക്‌ നോക്കുന്നുണ്ടായിരുന്നു....

വിരല്‍ വിവാഹിതനാണോ?

ഇല്ല....

എന്തേ? ആശ്ചര്യത്തോടെ ചോദിച്ചു സൂസണ്‍.....

മറ്റൊന്നും കൊണ്ടല്ല .... പ്രേയസിയെ നോക്കുന്നുണ്ട്.... ഇതുവരെ ഒന്നും മുന്നില്‍ വന്നിട്ടില്ല.... വന്നാല്‍ നോക്കാം......

എന്താ സൂസണ്‍ താനോ?

ഇല്ല... അത് പറയുമ്പോള്‍ ആ ശബ്ദത്തിന് വിറയല്‍ ഉണ്ടായിരുന്നു....

മ്...? നിങ്ങള്‍ക്കൊക്കെ വിവാഹം കഴിഞ്ഞാല്‍ ഇവിടെ ഒരുമിച്ച് താമസിക്കാമല്ലോ?

കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ല ശത്രുക്കള്‍..... പേരെന്താ നഴ്സ്.... ജോലിയോ വിദേശത്തും അതും ഒറ്റക്ക്‌... മുടങ്ങാന്‍ അതുപോരെ വിരല്‍?

മ്.... ശരിയാ സൂസണ്‍.... എല്ലാം ശരിയാകും... പിന്നെ ആര്‍ക്കാ ശത്രുക്കള്‍ ഇല്ലാത്തത്?

എന്താ വിരലിന് ഇതുപോലെ വല്ല അനുഭവവും? സൂസണ്‍ ആരാഞ്ഞു.....

എനിക്കും ഒരെണ്ണം ഇതുപോലെ ശരിയായതാ സൂസണ്‍!!!.....

എന്നിട്ട്?

ഗള്‍ഫില്‍നിന്ന് തന്നെ ഏതോ ഒരു തന്തക്ക് പിറക്കാത്തവന്‍ ഫോണ്‍ വിളിച്ച് അതങ്ങ് മുടക്കി.... ചെക്കന്‍ ആള് ശരിയല്ലാ... കച്ചറയാണ് എന്നൊക്കെ പറഞ്ഞ്.... അതും മനസ്സാലെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്നെക്കുറിച്ച്!!!...... പറയുമ്പോള്‍ മനസ്സ്‌ എവിടെയോക്കെയോ നീറുന്നുണ്ടായിരുന്നു.....

ഇപ്പറഞ്ഞവനും ഭാര്യയും മക്കളുമൊക്കെ ഉണ്ടാകില്ലേ വിരല്‍?...

ഉണ്ടല്ലോ... പിന്നെന്താ ഭയം?തിരിച്ച് ഞാന്‍ ചോദിച്ചു....

ഇന്നല്ലങ്കില്‍ നാളെ ഇതിനൊക്കെ ദൈവം ശിക്ഷ കൊടുക്കും വിരല്‍ അത് തീര്‍ച്ച.... അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ രണ്ട് തീ ഗോളങ്ങള്‍ എരിയുന്നുണ്ടായിരുന്നു.....

മ്.... അവര്‍ ചെയ്യുന്നത് എന്തെന്ന്‍ അവര്‍ അറിയുന്നില്ല... അവരോട് ക്ഷമിക്കൂ കര്‍ത്താവേ, എന്ന് പറയൂ സൂസണ്‍..... ചിരിച്ചുകൊണ്ട് ആണ് ഞാന്‍ അത് പറഞ്ഞത്....

നിങ്ങള്‍ ക്രിസ്റ്റ്യന്‍ ആണോ?

ആല്ല ഞാന്‍ മുസ്ലീമാ...

പിന്നെയീ ബൈബിള്‍ വചനങ്ങള്‍ കൂടുതലായും ബ്ലോഗില്‍ കാണാറുണ്ടല്ലോ?

ഞാന്‍ എല്ലാ വേദഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട് സൂസണ്‍..... ബൈബിള്‍ എന്നെ വളരെയധികം ആകര്‍ഷിച്ച ഒരു വേദഗ്രന്ഥമാണ്....

എന്നാല്‍ പറയൂ നമ്മുടെ ശത്രുക്കളെ നമുക്ക് ഏതു ഗണത്തില്‍ കൂട്ടാം...

പണത്തിന്റെ മായാലോകത്തില്‍ ഭ്രമിച്ച് വെറും 32 വെള്ളിക്കാശിനു സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ട ആ ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത്, പിന്നീട് ചെയ്ത തെറ്റില്‍ നീറി സ്വയം കഴുമരം വരിച്ച ആ യൂദാസിനെ സൂസന് അറിയുമല്ലോ?

അറിയാം....

എന്നാല്‍ ആ ഗണത്തില്‍ നമുക്ക് നമ്മുടെ ശത്രുക്കളെ കാണാം....

അതെ വിരല്‍ ... പറയുമ്പോള്‍ സൂസന്റെ കണ്ണില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു....

ശരി എനിക്ക് പോകാന്‍ നേരമായി കൂട്ടുകാരികളെ....

അവര്‍ സമ്മതിച്ചില്ലെങ്കിലും ബില്ല് ഞാന്‍ തന്നെ പേ ചെയ്തു.... ഞങ്ങള്‍ കോഫീ ഹൌസില്‍ നിന്നും പുറത്തിറങ്ങി....

ശരി കാണാം..... നിങ്ങള്‍ എന്റെ ബ്ലോഗ്‌ കഴിയുമെങ്കില്‍ എന്നും വായിക്കണം..

തീര്‍്ച്ചയായും വിരല്‍.....

എന്റെ ഫോണ്‍നമ്പര്‍‍ ചോദിച്ചെങ്കിലും അത് അവര്‍ക്ക് ‌ നല്കാവന്‍ നിരസിച്ചു കൊണ്ട് പുറത്തുള്ള കാര്‍ എടുത്ത്‌ റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ സൂസന്‍ എന്ന നിഷകളങ്കമായ മുഖമുള്ള സുന്ദരി അപ്പോള്‍ മനസ്സില്‍ മറയാതെ ഉണ്ടായിരുന്നു.....

അപ്പോഴും ഒരു നിരാശ മനസ്സില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.....

‘എന്തേ സൂസനെ എനിക്ക് വേണ്ടി ദൈവം ഒരു മുസ്ലീമാക്കി ജനിപ്പിച്ചില്ല...?’

‘പ്രേയസിയാകാന്‍ കൊതിച്ച അവളെപ്പോലെയുള്ള ഒരു പെണ്‍കുട്ടി എന്നെങ്കിലും എന്റെ മുന്നില്‍ വരുമോ?.....’

ഞങ്ങള്‍ക്കു‌ മുന്നിലുള്ള ആ ശത്രുവിന്റെ മുഖം അപ്പോള്‍ എത്ര വികൃതമാണ് എന്ന് എനിക്ക് തോന്നി........

4 അഭിപ്രായങ്ങൾ:

 1. "എന്റെ ഫോണ്‍നമ്പര്‍‍ ചോദിച്ചെങ്കിലും അത് അവര്‍ക്ക് ‌ നല്കാവന്‍ നിരസിച്ചു കൊണ്ട് പുറത്തുള്ള കാര്‍ എടുത്ത്‌ റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ സൂസന്‍ എന്ന നിഷകളങ്കമായ മുഖമുള്ള സുന്ദരി അപ്പോള്‍ മനസ്സില്‍ മറയാതെ ഉണ്ടായിരുന്നു
  എനിക്ക് വയ്യേ.......പുളുവടിക്കും വേണം ഒരു പരിധി!
  വില്ലന്‍ ലുക്കുള്ള ആ ഫോട്ടോ മാറ്റുന്നതാ നല്ലത്...എന്‍റെ അന്ത്രോനീസ് പുണ്യാളാ എന്നെ കാത്തോളനെ........

  മറുപടിഇല്ലാതാക്കൂ
 2. നിര്മലയെ പറ്റിച്ചു ...ഇനി ഈ നസ്രാണി കുട്ടികളെ കൂടി
  പറ്റിക്കാന്‍ ആണോ ഭാവം ..എല്ലാ ഗ്രന്ഥവും വായിക്കും..
  കാര്യം വരുമ്പോള്‍ ആള് തരികട...കൊള്ളാം..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. ഹരിക്കുട്ടാ > നന്ദി

  ജസ്മിക്കൊച്ചെ> ഞാന്‍ ഒന്നും പറയുന്നില്ല... കാരണം എല്ലാ ഭാര്യമാര്‍ക്കും അവരവരുടെ ഭര്‍ത്താക്കന്മാര്‍ മാത്രമാണ് ഹീറോകള്‍... മറ്റെല്ലാരും വില്ലന്മാര്‍..... ആ നമ്മുടെ ജാസും വിഭിന്നയല്ല.....

  ഈ ലോകം > നന്ദി ചേട്ടാ ,,,, വീണ്ടും വരിക

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...