2010, നവംബർ 4, വ്യാഴാഴ്‌ച

ബ്ലോഗൈകജീവിതം.....ഇന്ന് കേരളത്തിലെ ബ്ലോഗ്‌ എഴുതി പോസ്റ്റ്‌ ഇടുന്നവര്‍ക്കും ഇനി ഇപ്പറഞ്ഞ ബ്ലോഗ്‌ പുതിയതായി എഴുതുവാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് വിരല്‍സ്യായന ഗുരു ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്...ബ്ലോഗൈകജീവിതം എന്നാല്‍ അത് പ്രാകൃതമായ വികാരത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്..... ഇന്ന് കേരളത്തിലുള്ള ചുരുക്കം ചെറുപ്പക്കാര്‍ എന്നും ബ്ലോഗ്‌ ചെയ്യാന്‍ വേണ്ടി മാത്രം ബ്ലോഗ്‌ തുടങ്ങുന്നവര്‍ ഉണ്ട്... പക്ഷേ തുടര്ച്ചയായ പോസ്റ്റിങ്ങിലൂടെ ഇപ്പറഞ്ഞവര്‍ വേഗം തന്നെ ബ്ലോഗ്‌ മടുത്ത് പൂട്ടിക്കെട്ടി നിരാശരായി ഇരിക്കുന്നത് നമുക്ക് പലപ്പോഴായി കാണാന്‍ സാധിക്കും....അത്തരം ആളുകള്ക്ക് താഴെക്കൊടുക്കുന്ന നിര്ദേശങ്ങള്‍ വളരെയധികം ഉപകാരപ്രദമായിരിക്കും....

1) ബ്ലോഗ്സ്പോട്ട് നിങ്ങള്ക്ക് അനുവദിച്ചു തരുന്ന ബ്ലോഗിനെ പരാമാവധി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക..

2) ബ്ലോഗില്‍ ഇടുന്ന പോസ്സ്റ്റുകള്‍ എപ്പോഴും ആനന്ദകരമാക്കാന്‍ ശ്രമിക്കുക,,,

3) ചിലസമയങ്ങളില്‍ ബ്ലോഗ്‌ തന്നെ നിങ്ങളോട് സര്‍വര്‍ എറര്‍ അതുമല്ലെകില്‍ നെറ്റ്‌വര്ക്ക്‌ ഈസ്‌ നോട്ട് റെസ്പോണ്‍ണ്ടിങ്ങ് ദിസ്‌ ടൈം എന്നൊക്കെ പറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല....ആ സമയങ്ങളില്‍ നിങ്ങള്‍ ബ്ലോഗില്‍ വീണ്ടും വീണ്ടും പോസ്റ്റിട്ട് പബ്ലിഷ് ബട്ടന്‍ അമര്ത്തി ശല്യപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക...

4) കഴിയുമെങ്കില്‍ ടെമ്പ്ലേറ്റുകള്‍ മാറ്റിയും പുതിയതരം വൈഡ്‌ജെറ്റുകള്‍ കൊണ്ടുവന്നും ബ്ലോഗിനെ ആകര്ഷ്ണമുള്ളതാക്കുക.... അത് നിങ്ങളുടെ ബ്ലോഗിങ്ങിന് ദീര്ഘികാല പോസ്റ്റിങ്ങിനു നിങ്ങളെ സഹായിക്കും....

5) ദിവസവും പോസ്റ്റ്‌ ഇടുന്ന ബ്ലോഗന്‍ ആണ് നിങ്ങളെങ്കില്‍ ഇടുന്ന പോസ്സ്റുകളില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരാം.. ഉദാഹരണത്തിന് വിഷങ്ങളുടെ വിശദീകരണം, ഒരെകാര്യത്തെക്കുറിച്ച് ദീര്ഘമായ ഒറ്റപോസ്റ്റ് വിശദീകരണം അങ്ങിനെ അങ്ങിനെ......

6) ചിലര്‍ മറ്റുള്ളവരുടെ ബ്ലോഗിനെ ആഗ്രഹിക്കുകയും അതിന്റെ അഡ്മിനിസ്ട്രെറ്റര്‍ ആകാനുള്ള പ്രവണതകള്‍ ഇന്ന് നമുക്ക്‌ കാണാന്‍ സാധിക്കും.. തരം കിട്ടിയാല്‍ ആരും അറിയാതെ ആ ബ്ലോഗില്‍ കയറി പോസ്റ്റ് ഇടാറും ഉണ്ട്....അത് ഒരിക്കലും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക..... അത് പിന്നീട് ബ്ലോഗ്സ്പോട്ടിന്റെ് ഇടപെടല്മൂലം നിങ്ങളുടെ സ്വന്തം ബ്ലോഗിന്റെ പോളിസിക്ക് തന്നെ കുഴപ്പമുണ്ടായേക്കാം....

7) ഒരേസമയം രണ്ടില്കൂടുതല്‍ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട്... അത്തരം ആളുകളോട്...കഴിയുമെങ്കില്‍ നിങ്ങള്ക്കുള്ള എല്ലാബ്ലോഗിനോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തുക,,,,,,

8) പോസ്റ്റുന്ന സമയത്തിലുള്ള വെത്യസ്ഥത നിങ്ങള്ക്ക് എപ്പോഴും നിങ്ങളുടെ ബ്ലോഗിനോട് ‌ ഒരു പ്രത്യേക താത്പര്യം എപ്പോഴും ജനിപ്പിക്കും..... കഴിയുമെങ്കില്‍ ബ്രാഹ്മണമുഹൂര്‍ത്തത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുക....

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും കേരളത്തിലെ നല്ലൊരു ബ്ലോഗര്‍മാരുടെ പട്ടികയിലേക്ക് ഉയരാന്‍ കഴിയും.....

1 അഭിപ്രായം:

  1. കുറച്ചു കൂടി എഴുതാമായിരുന്നു..നല്ല ഉപകാരപ്രദമായ പോസ്റ്റ്‌,നന്ദി.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...