2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

സംസ്ഥാന വനിതാകമ്മീഷന്‍ തുലഞ്ഞുപോകട്ടെ....
എനിക്ക് വയ്യ....ഞാന്‍ എന്റെ വെബ്ബില്‍ നല്ലയിനം കട്ടത്തെറി എഴുതാന്‍ പോകുകയാണ്.....അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ വന്ന് എന്റെ കണ്ണ് കെട്ടേണ്ടിവരും..അല്ലെങ്കിലും ജസ്റ്റിസ്‌ ഡി.ശ്രീദേവി വിചാരിച്ചാല്‍ ഇന്ന് കേരളത്തിലെ വിവാഹമോചനം തടയാന്‍ കഴിയുമോ....ദേ നോക്കൂ ഇനിയെങ്കിലും നിങ്ങളൊക്കെ കണ്ണ് തുറന്നില്ലെങ്കില്‍ ഈ വനിതാകമ്മീഷന്‍ എന്ന് പറയുന്ന പ്രസ്ഥാനം നമ്മുടെയൊക്കെ ജീവിതം വച്ച് ഐ പി ല്‍ കളിക്കും.അത് മറക്കണ്ടാ...

ഇന്നും നമ്മുടെ ഭാരതത്തിന് അഭിമാനിക്കാവുന്ന നല്ലൊരു പൈതൃകം നമ്മുടെ പൂര്‍വികര്‍ നമുക്ക് പകര്ന്നു തന്നിട്ടുണ്ട്..ഇത്രക്കും നല്ലൊരു സംസ്കാരം കാത്തുസൂക്ഷിക്കുന്ന മറ്റൊരു രാഷ്ടവും ഇന്നീ ലോകത്ത് നമുക്ക് കാണാനും സാധിക്കില്ല... ആ ഇന്ത്യന്‍ സംസ്കാരത്തിന് മാറ്റുകൂട്ടുന്നതിനു പ്രധാനമായും ഇന്നീ സമൂഹത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന കുടുംബം, വൈവാഹികജീവിതം എന്നൊക്കെയാണ്... എന്നാല്‍ ഇന്ന് ഇപ്പറഞ്ഞതിനൊക്കെ കോട്ടം തട്ടിയുട്ടുണോ? ആഗോളവത്കരണത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ കടന്നുകയറ്റവും എല്ലാം ഇന്ന് ഇന്ത്യന്‍ സംസ്കാരത്തിന് ചെറുതൊന്നല്ലാത്ത മങ്ങല്‍ ഏല്പ്പിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാം..

ഇനി അതൊക്കെ അവിടെ നില്ക്കട്ടെ. നമുക്ക് കാര്യത്തിലേക്ക് വരാം..ഇന്ന് കേരളത്തിന്റെ കല്യാണമാര്ക്കറ്റിനു ഭീഷണിയായെക്കാവുന്ന ഒരു നിയമം സംസ്ഥാന വനിതാകമ്മീഷന്‍ ദേശീയ വനിതാകമ്മീഷന് ഏതാനും ദിവസങ്ങള്ക്കുള്ളില്‍ സമര്പ്പിക്കാന്‍ പോകുന്നു... നിയമം മറ്റൊന്നുമല്ല...ഇന്ന് നമ്മുടെയൊക്കെ നാട്ടില്‍ സ്ത്രീയുടെ വിവാഹപ്രായം 18ഉം പുരുഷന്റെത് 21ഉം ആണെന്ന്‌ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ...എന്നാല്‍ അതിനു ഒരുപക്ഷെ ഇനിമുതല്‍ മാറ്റം വന്നേക്കാം.. ആ പണ്ടാര റിപ്പോര്ട്ടില്‍ ഇനിമുതല്‍ സ്ത്രീയുടെ വിവാഹപ്രായം 18ല്‍ നിന്നും 25ആക്കി ഉയര്ത്താനും പുരുഷന് 21ല്‍ നിന്ന് 28ഓ അതില്‍ കൂടുതലോ ആക്കണം എന്നൊക്കെയാണത്രെ.... എനിക്ക് വയ്യ!!!! അതങ്ങു പള്ളി പോയി പറഞ്ഞാമതി....അല്ലെങ്കില്‍ മലപ്പുറത്തെ ഇന്ത്യയുടെ മാപ്പില്‍ നിന്നും മുറിച്ച് മാറ്റി മറ്റൊരു രാഷ്ട്രം തന്നെ ആക്കേണ്ടി വരും സംസ്ഥാന വനിതാകമ്മീഷന്..

ഇന്ന് പെണ്കുട്ടിയുള്ള കേരളത്തിലെ ഒരു രക്ഷിതാവിനോട്‌ എനിക്ക് ചോദിക്കാനുള്ളത്...നോക്കൂ നിങ്ങള്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടോ? സത്യം പറയണം...ഇപ്പറഞ്ഞ വനിതാകമ്മീഷന്റെ വര്ത്താനവും കേട്ട് 25 വയസ്സുവരെ നിങ്ങളുടെ പെണ്കു്ട്ടികളെ നിങ്ങള്ക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കാതെ വീട്ടില്‍ നിര്ത്താന്‍ നിങ്ങള്ക്ക് കഴിയുമോ....? ഇനി നിങ്ങള്‍ അങ്ങിനെ ചെയ്തു എന്ന് കൂട്ടിക്കോളൂ 25വയസ്സിനു ശേഷം നിങ്ങളുടെ കുട്ടിയെ കെട്ടാന്‍ ആരും വന്നില്ലെങ്കില്‍ ഇപ്പറഞ്ഞ വനിതാകമ്മീഷന് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? ഒക്കെ, ഇനി അവളുമാര് ഏറ്റെടുത്തു ഒരുത്തന്റെ തലയ്ക്കു വച്ച്കെട്ടി എന്ന് കരുതുക അതിന് ശേഷം ഇപ്പൊ അവളുമാരൊക്കെ പൊക്കിപ്പിടിച്ചു നടക്കുന്ന ഈ വിവാഹമോചനം നിങ്ങളുടെ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് ഈ കമ്മീഷന് ഉറപ്പ് തരാന്‍ കഴിയുമോ?

നോക്കൂ ഇന്നീ കേരളത്തില്‍ കേരളത്തില്‍ ദിനംപ്രധി വിവാഹങ്ങള്‍ നടക്കുന്നുമുണ്ട് അതുപോലെതന്നെ വിവാഹമോചനവും.... പരസ്പര വിശ്വാസക്കുറവ്, ഒരുമിച്ച് ജീവിക്കാനുള്ള താത്പര്യക്കുറവ്, ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലുള്ള ചെറിയ ചെറിയ ഈഗോകള്‍, ദാമ്പത്യത്തില്‍ രക്ഷിതാക്കളുടെ അമിതമായ ഇടപെടലുകള്‍ എന്നിവയൊക്കെയാണ് വിവാഹജീവിതം അവസാനിപ്പിക്കാന്‍ ഇന്ന് കേരളീയ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്നത്...ഇന്നീ കേരളത്തിലുള്ള ചാനലുകളെ നിയന്ത്രണം ഏര്പ്പെടുത്തിയാല്‍ മാത്രം മതി കേരളത്തിലെ വിവാഹമോചനം പകുതി കുറഞ്ഞുകിട്ടും....അത് വനിതാകമ്മീഷന്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യൂ!!...അതല്ലാതെ പെണ്ണിന് 25 ആയി പിറ്റേ ദിവസം മുതല്‍ ശരീരത്തില്‍ പോട്ടിമുളക്കുന്നതല്ല ഇപ്പറഞ്ഞ മെച്യൂരിറ്റി എന്ന് പറയുന്ന സാധനം....ഇന്നും കേരളത്തില്‍ 18 വയസ്സില്‍ വിവാഹം കഴിച്ച് സുഖമായി ജീവിതം നയിക്കുന്ന യുവതികളില്ലേ.....അതൊന്നും ഇപ്പറഞ്ഞ കമ്മീഷന് കാണാന്‍ കണ്ണിന് തിമിരം വന്നിട്ടൊന്നും ഇല്ലല്ലോ?????

ഇനി ജസ്റ്റിസ് ശ്രീദേവിയോട് ഒരു പ്രവാസിയായ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഇന്ന് കേരളത്തില്‍ 40ലക്ഷം പ്രവാസികളുടെ ഭാര്യമാര്‍ വിധവകളെപ്പോലെ കഴിയുന്നുണ്ട്...അതും ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ വിവാഹം കഴിച്ച് ഉപേക്ഷിച്ചതിന് തുല്യമല്ലേ?.... എന്നാല്‍ ആ പാവങ്ങള്ക്ക് വേണ്ടി എപ്പോഴെങ്കിലും ചൂണ്ടുവിരല്‍ അനക്കിയിട്ടുണ്ടോ നിങ്ങള്‍? അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി എപ്പോഴെങ്കിലും നിങ്ങള്‍ സര്ക്കാറില്‍ സമ്മര്ദ്ദം ചെലുത്തിയിട്ടുണ്ടോ?

കോപ്പെന്നെ!!!..ഇത്തരം നിയമത്തിനു അനുകൂലിച്ച് ഏതെങ്കിലും പെണ്ണുങ്ങള്‍ നിരത്തിലിറങ്ങിയാല്‍ മുണ്ട് പൊക്കി ചന്തിക്കിട്ട് നാല്‌ പെടയും കൊടുത്ത്‌ ‘’പോയി അടുക്കളയില്‍ കേറടീ കഴുവേര്ടമോളെ’’ എന്ന് പറഞ്ഞ് വീട്ടിലേക്ക്‌ ഓടിക്കണം എന്ന് കേരളത്തിലെ പുരുഷത്തം കുറച്ച് ബാക്കിയുള്ള നല്ലവരായ ഭര്ത്താക്കന്മാരോട് ഞാന്‍ അഭ്യര്ത്ഥി്ക്കുന്നു...അല്ല പിന്നെ!!!

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ലൈംഗികബോധവത്കരണ ക്ലാസ് (സ്ത്രീകള്ക്ക് മാത്രം)

ശ്ശോ!! ഇത് എഴുതുമ്പോള്‍ എനിക്ക് തന്നെ നാണം തോന്നുന്നുണ്ട്.... പക്ഷെ കേരളത്തിലെ വിവാഹം കഴിച്ചവരും കഴിക്കാത്തവരുമായ സ്ത്രീകള്‍ എന്റെ വാക്കിന് ഇത്രയധികം വിലകല്പ്പിക്കുന്നു എന്ന് ഞാന്‍ അറിയുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും ആ പാവങ്ങളായ അവര്ക്ക് മുന്നില്‍ മുഖം തിരിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നുമില്ല... ആയതിനാല്‍ ഈ പോസ്റ്റ് ഞാന്‍ അവര്ക്ക് വേണ്ടി മാത്രമായി ഇവിടെ ഇടുന്നു. കേരളത്തിലെ എല്ലാസ്ത്രീകളും കൂടാതെ അവരെയെല്ലാം നോക്കി വെള്ളമിറക്കുന്ന എല്ലാ ഞെരംബുകള്ക്കും ഇത് വായിക്കാവുന്നതാണ്... ഇതൊക്കെ വായിച്ചു നിങ്ങള്‍ ഞെട്ടരുത്(സ്ത്രീകളോടു)...പ്ലീസ്.

പെണ്കുട്ടികളെ നിങ്ങള്ക്ക് ഈ ‘’കോണ്ടം’’ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ? ദേ നിങ്ങള്‍ ഞെട്ടി!!! എനിക്കറിയാം നിങ്ങള്‍ ഞെട്ടും എന്ന്... ഇനി ഞെട്ടാത്തവര്ക്ക് തുടര്ന്നങ്ങോട്ട് വായിക്കാം.... അറിയുന്നവര്ക്ക് അറിയാം..ഇപ്പറഞ്ഞ സാധനം നമ്മുടെ ഗവണ്മെന്റ് ആശുപത്രിയില്‍ ഫ്രീ
ആയി കിട്ടുന്നതാണെന്നും, കണവന്റെ ആക്രമണത്തിന് തൊട്ടുമുന്പ് അതങ്ങ് അങ്ങേരെ ധരിപ്പിപ്പിക്കുകയും ആക്രമണശേഷം പിന്നീടുള്ള പത്ത് മാസത്തേക്ക് നിങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ നമ്മളെല്ലാം (നിങ്ങളെ) സഹായിക്കുന്ന ഒന്നാണ് ഈ കോണ്ടം.... ഒകെ, അപ്പൊ സാധനം എന്താണെന്ന് പിടികിട്ടിക്കാണുമല്ലോ... ഇനി ‘ചേട്ടാ പുള്ളിക്കാരന്റെ പ്രവര്ത്തനനം എങ്ങനെയാണെന്ന് എനിക്കൊന്ന്‍ പ്രാക്ടിക്കല്മോഡില്‍ കാണണം’ എന്നൊന്നും പറഞ്ഞേക്കരുത്....പ്ലീസ്...ഇതൊക്കെ ഈ ചേട്ടന്‍ നിങ്ങള്ക്ക് പറഞ്ഞുതരേണ്ടി വന്നത് ഈ റിപ്പോര്ട്ടിന്റെ് അടിസ്ഥാനത്തിലാണ്.....

ഇന്ന് കേരളത്തിലൊക്കെ എന്നെപ്പോലുള്ള കല്യാണം കഴിക്കാന്‍ മുട്ടി നില്ക്കുന്ന ചെറുപ്പക്കാരുടെയൊക്കെ ധാരണ 16 വയസ്സായ പെണ്കുട്ടികള്ക്കൊക്കെ ലൈംഗികകാര്യങ്ങളില് ഒക്കെ പിജി എടുത്തവരാണെന്നും ഇനി അതൊന്നും നമ്മളായിട്ട് പറഞ്ഞു കൊടുത്ത്‌ സ്വയം നാറണ്ട എന്നൊക്കെയാണ്....എന്നാല്‍ അതൊക്കെ ശുദ്ധ മണ്ടത്തരം ആണെന്ന് ഇപ്പോഴല്ലേ മനസ്സിലാകുന്നത്..ഹൊ ഭയങ്കരം തന്നെ!!! സുഹൃത്തുക്കളെ ഇവളുമാര്ക്ക് ഒന്നും അറിയില്ല!! ഏത്??? അതുതന്നെ..... ഇത് കണ്ടു പിടിച്ചത്‌ ഞാനല്ലേ..... നമ്മുടെയൊക്കെ സ്വന്തം ആരോഗ്യത്തില്‍ ഇത്രയ്ക്കതികം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം ആണ്..ഇനി എന്താണ് അവര്‍ കണ്ടുപിടിച്ചത് എന്നറിയേണ്ടെ.....

ഇന്ന് ലൈംഗികവ്യവസായം കൂടുതല്‍ ഉള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരം ആണല്ലോ മുംബൈ. എന്നാല്‍ അവിടെയുള്ള 40 ശതമാനം വിവാഹിതകള്ക്ക് ഇപ്പോഴും ഈ കോണ്ടത്തിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലത്രേ... 15 നും 24 നും ഇടക്കുള്ള പെണ്ണുങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറഞ്ഞാല്‍ കാര്യം വളരെയധികം ഗൌരവമായി എടുക്കേണ്ട ഒന്നാണ്.... ഇപ്പോഴല്ലേ നമുക്കൊക്കെ മനസ്സിലായത്‌ ഇന്ത്യ എന്തുകൊണ്ട് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് ഇപ്പോഴും കട്ടക്ക് പിടിച്ച് നില്ക്കുന്നതിന്റെ രഹസ്യം.... ഇനി ഇതുമാത്രമാണോ....ഇന്ന് ഇന്ത്യയിലെ 33 ശതമാനം സ്ത്രീകള്ക്കും അറിയില്ലത്രേ ഇത് ഉപയോഗിച്ചാല്‍ എയിഡ്സ് തടയാം എന്ന്.... അന്ന് ചാത്തനൂര്ഹൈസ്ക്കൂളിലെ ഒന്പതാം കളാസില്‍ ബയോളജി എടുക്കുന്ന സുമിത്ര ടീച്ചര്‍ ഇതിനെക്കുറിച്ച്‌ പറയുമ്പോളൊക്കെ എന്റെ മുഖത്ത് കൊതിയോടെ നോക്കിക്കൊണ്ടിരുന്ന കൂട്ടുകാരികളോട് ഞാന്‍ അപ്പഴും പറഞ്ഞതാണ്.. ശ്രദ്ധയോടെ ടീച്ചറെ നോക്കിയിരുന്നോളാന്‍ ....അന്നൊന്നും അവളുമാര് അത് കേട്ടില്ല....ഇപ്പൊ കണ്ടില്ലേ!!! നിങ്ങള്ക്ക് ഇങ്ങനെത്തന്നെ വരണം....

എന്നാല്‍ ഇപ്പോഴും നമുക്ക് ആശാവഹമായ മറ്റൊന്നുണ്ട്..ലൈംഗിക താല്പര്യത്തില്‍ ഇപ്പോഴും മുന്പന്തിയില്‍ നില്ക്കു ന്നത് നമ്മളാണത്രേ!! ഇക്കാര്യത്തില്‍ ഇന്ത്യയിലെ പീഡനത്തിന്റെ കണക്കെടുത്തിട്ടാണോ ഇവര്‍ ഇത്തരം ഒരു നിലപാടിലെത്തിയിരിക്കുന്നത് എന്നെനിക്ക് സംശയം ഉണ്ടായിരുന്നു...അതിനു അവര്‍ പറയുന്ന മറ്റൊരു ന്യായവും ഉണ്ട്. ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് സെക്ഷ്വലി ആക്റ്റീവ് എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്... ഒന്നുമില്ലെങ്കിലും അതിനെങ്കിലും കഴിയുന്നുണ്ടല്ലോ കേരളത്തിലെ യുവാക്കാളായ നമുക്ക്.... പെരുത്ത്‌ സന്തോഷായി.......

കേരളത്തിലെ സുന്ദരികളായ എന്റെ ബ്ലോഗ്‌ വായനക്കാരികളെ, ഇനി ഞാന്‍ ഇതൊക്കെ പറഞ്ഞു തന്നു എന്ന് വച്ച്.......ഹൊ! എന്റെ‌ പോന്നേട്ടന്‍, കരളേട്ടന്‍, തങ്കെട്ടന്‍ ഇപ്പൊ ഇതൊന്നും പറഞ്ഞു തന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെയൊക്കെ ജീവിതം നായ നക്കിപ്പോയേര്ന്നു...എന്നൊക്കെ പറഞ്ഞു എന്റെ പിന്നാലെ പ്രേമിക്കാനൊന്നും വന്നേക്കരുതേ .....പ്ലീസ്......

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ങ്ഹും! കേരളത്തിനോടാ അവന്റെയൊക്കെ കളി....
അല്ലെങ്കിലും തമിഴ്നാട്ടുകാര്ക്കൊക്കെ എന്തും ആകാമല്ലോ!!. മുല്ലപ്പെരിയാറിലെ വെള്ളം കട്ടുകൊണ്ടു പോകുന്നു, നമ്മുടെ സ്വന്തം നയന്സിനെ കെട്ടിക്കൊണ്ട് പോകുന്നു ഇപ്പഴിതാ എന്റെ ഗെഡി രമ്യാനമ്പീശനെ കൊല്ലാനും കൊണ്ടു പോകുന്നു (ചുംബിക്കാന്‍)....എന്തായിത്? കേരളം എന്താ വെള്ളരിക്കാപ്പട്ടണം ആണോ ? ഇതെന്താ ഇവിടെയൊക്കെ ചോദിക്കാനും പറയാനും ആളില്ലാ എന്ന് കരുതിയോ ?. സത്യത്തില്‍ നിങ്ങള്‍ തരുന്ന മുട്ടയും പാലും ഒക്കെയാണ് ഞങ്ങള്‍ അടിച്ചുകേറ്റുത് എന്ന് വച്ച് അതിനു നിങ്ങള്ക്ക് പറഞ്ഞ കാശ് ഞങ്ങള്‍ എണ്ണിത്തരുന്നില്ലേ? അതും പോരാഞ്ഞ് ഇനി ഞങ്ങളുടെ സുന്ദരികളായ നടിമാരേം കൂടി വേണം എന്ന് പറഞ്ഞാല്‍ ഇത് എവിടുത്തെ ന്യായം ആണ് അണ്ണാച്ചി.......ഇത്തരം തൊട്ടിത്തരങ്ങള്ക്ക് നിങ്ങളുടെ നാട്ടില്‍ ഇല്ലേ കിടാവുകള്‍... അതോ അവളുമാരോക്കെ ഇനി കര്ണ്ണാടകത്തിലേക്ക് ചേക്കേറിയോ?....

കണ്ടല്ലോ സുഹൃത്തുക്കളെ, ഇതൊക്കെയാണ് ഇപ്പോള്‍ കേരളത്തിനോട് തമിഴ്നാട് ചെയ്യുന്ന അക്രമങ്ങള്‍... എന്തായാലും ഇതൊക്കെ മനസ്സില്‍ വച്ച് കൊണ്ട് എന്റെ കൂടെ ജോലിചെയ്യുന്ന തമിഴന്റെ അടുത്തുപോയി പരാതി രൂപത്തില്‍ ഞാന്‍ ഇതൊക്കെയങ്ങ് അവതരിപ്പിച്ചു....ആ നാറി അതിനു പറഞ്ഞതെന്താണെന്ന് നിങ്ങള്ക്കറിയാമോ! ഉങ്കളുടെ നാട്ടുകാര്ക്ക് കുളന്തൈകളെ മട്ടും താന്‍ ഉണ്ടാക്കാന്‍ തെരിയും മറ്റൊന്നും സെയ്യമുടിയാത് എന്ന്....എനിക്ക് ഇതൊക്കെ കേട്ടങ്ങ് ചൊറിഞ്ഞു കയറി.. ഈ പാണ്ടിക്കറിയുമോ കേരളത്തിന്റെക പാരമ്പര്യം! ഇവന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ?..എന്തിന് അത് കണ്ടിട്ടുണ്ടോ? നേരും നെറിയും ഇല്ലാത്ത രാഷ്ട്രീയക്കാര്‍ അരങ്ങുവാഴുന്ന പുണ്ണ്യസ്ഥലം ആണീ കേരളം എന്ന് ഇവന് വല്ല വിചാരവും ഉണ്ടോ? സത്യത്തില്‍ ഇവിടെ ഇവന്‍ പറഞ്ഞതല്ലാതെ മറ്റൊന്നും ഉണ്ടാക്കുന്നില്ലെന്നും രാഷ്ട്രീയ കുതികാല്‍വെട്ടും നേതാക്കള്‍ തമ്മിലുള്ള റിയാലിറ്റിഷോയും മാത്രമേ ഉള്ളൂ എന്നതും നമുക്കറിയാവുന്ന കാര്യമല്ലെ. എന്നിട്ടും വേലിക്ക് പുറത്ത് നില്ക്കുന്ന ഇവനൊക്കെ നമ്മളെ ചോദ്യം ചെയ്യാന്‍ വന്നിരിക്കുന്നു. ആരാ ഇവന്‍?....തൊരപ്പന്‍ പാണ്ടി..

എടാ അണ്ണാച്ചി, നീ ചെവിയില്‍ നുള്ളിക്കോ..ഇനിയാടാ ഞങ്ങള്‍ കളിക്കാന്‍ പോകുന്നത്..തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ ഇവിടെ നടത്താന്‍ പോകുന്നത്. അതിലൂടെ കമ്യൂണിസത്തിന്റെ പുതിയ ഒരു രാജപാത തന്നെ ഞങ്ങള്‍ തെളിയിക്കും. അങ്ങിനെ കേരളം പുതിയൊരു രാഷ്ട്രീയ തേരോട്ടത്തിന് തുടക്കവും കുറിക്കും...അതിനു കണ്ണൂര്‍ ജയിലില്‍ നിന്നും വിശ്രമിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ഇറക്കിയിട്ടാണെങ്കില്‍ അങ്ങിനെ. നിനക്കൊക്കെ ഒരു വിചാരം ഉണ്ട്.... കലൈഞ്ചര്‍ ആണ് തമിഴ്നാടിന്റെ ദൈവം,.തമിഴ്നാടിന്റെ സ്വന്തം ചാനല്‍ സണ്-ടിവിയാണ്, തമിഴാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നൊക്കെ....എന്നാല്‍ ഞങ്ങളുടെ ദൈവം ഒന്നല്ലെടാ.....ഒരുപാടെണ്ണം ഉണ്ട്.. ഇന്ന് ഞങ്ങളുടെ പാര്ട്ടി സെക്രട്ടറി മുതല്‍ അങ്ങോട്ട്‌ അവന്റെയൊക്കെ കോണകം കഴുകിക്കൊടുക്കുന്ന ലോക്കല്‍ സെക്രട്ടറി വരെയാണടാ ഞങ്ങളുടെ കണ്കിണ്ട ദൈവങ്ങള്‍. ഇനി നീയൊക്കെ മലകേറാന്‍ അയ്യപ്പാ...അയ്യപ്പാ... എന്ന് വിളിച്ച് ഇങ്ങോട്ട് വരുമല്ലോ.... അന്ന് ഞങ്ങളുടെ സ്വന്തം കൂലിത്തല്ലുകാരായ യുവരക്തങ്ങളെകൊണ്ട് നിന്റെയൊക്കെ വണ്ടികളുടെ ചില്ലെല്ലാം ഒന്നൊന്നായി ഞങ്ങള്‍ തകര്ക്കും ....അങ്ങിനെയെങ്കിലും നിന്റെയൊക്കെ അഹങ്കാരത്തിന് കേരളത്തിലെ രാഷ്ട്രീയബുജികള്‍ ചുട്ട മറുപടി തരും..... കേട്ടോടാ!!

നിനക്കറിയോടാ പാണ്ടി.. വര്ഷളങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ഉള്ള പാര്ട്ടിയാണ് ഞങ്ങളുടെത്....കേരളത്തിലെ ഞങ്ങളുടെ പാര്ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ കൃഷിയെ വരെ ബഹിഷ്കരിക്കേണ്ടി വന്നാല്‍ അതിനും ഞങ്ങള്‍ മടിക്കില്ല. ഇന്ന് ഞങ്ങള്‍ ഒന്ന് മനസ്സുവെച്ചാല്‍ ചീഞ്ഞു നാറാവുന്നതേയുള്ളൂ നിന്റെ നാട്ടിലൊക്കെ നീ ഉണ്ടാക്കുന്ന പച്ചക്കറികള്‍... അത് ഇവിടേക്ക് കൊണ്ടുവന്നോളാന്‍ അനുമതി തന്ന ഞങ്ങളെ നീ വിലകുറച്ച് കണ്ടാലുണ്ടല്ലോ, പിന്നെ നീയൊക്കെ അവിടെയിരുന്നു ക്ഷ...ണ്ണ...പ്പ...മ്മ എന്നൊക്കെ വരക്കത്തെ ഒള്ളൂ. അത് നീ മറക്കണ്ടാ..... ഇനിയും നിനക്ക് ഞങ്ങള്‍ അവസാനമായി ഒരു അവസരം കൂടി തരുന്നു....ഇനി മുതല്‍ കട്ടുകൊണ്ട് പോകുന്ന വെള്ളത്തിന്റെയും മണലിന്റെയും കണക്ക് ഞങ്ങളുടെ പാര്ട്ടീ ഓഫീസില്‍ അറിയിച്ചിരിക്കണം. അല്ലെങ്കില്‍ ‘’വെറുക്കപ്പെട്ടവന്‍’’ എന്നപാര്ട്ടിയുടെ റെഡ്‌ലിസ്റ്റില്‍ നിന്നെയും ഞങ്ങള്‍ ഉള്പ്പെടുത്തും.....അതൊക്കെ നീ എപ്പോഴും ഓര്ത്താ നിനക്ക് നന്ന്........മരപാണ്ടി.

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

കള്ളനെ നമ്പിയാലും മൊബൈലിനെ(കുള്ളനെ)നമ്പരുത്......


‘’അകലെയുള്ള ബന്ധുവിനേക്കാള്‍ എത്രയോ നല്ലത് അടുത്തുള്ള ശത്രുവാണ്’’ എന്ന് ഏതോ ഒരു വിവരദോഷി എപ്പോഴോ ഈ ലോകത്തോട് വിളിച്ചു പറഞ്ഞുട്ടുണ്ടത്രേ!!! നമ്മളാണെങ്കിലോ ഇപ്പോഴും അത് പൊക്കിപ്പിടിച്ച് നടക്കുന്നുമുണ്ട്....കഷ്ടം!!! എന്നും ദിനപത്രം വായിക്കുകയെന്നു ശീലമാക്കിയ മലയാളിക്ക് ഒരുനാള്‍ രണ്ട് പീഡനം അല്ലെങ്കില്‍ ഒരു ക്വട്ടേഷന്‍ എന്നീ വാര്ത്ത്കള്‍ കണ്ടില്ലെങ്കില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു ഇന്ന് കേരളത്തില്‍.....അത് മനസ്സിലാക്കിയ ഈ പത്രക്കാരെന്ന നാറികള്‍ ഇത്തരം ഐറ്റംസ് നോക്കി വാരിക്കോരി ഇട്ടു കോളം നിറക്കുന്നുമുണ്ട്..ആ ഇനത്തില്‍ എനിക്ക് വീണു കിട്ടിയ ഒന്നാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്....

പെണ്ണുങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നത് പൌരാണികകാലം തൊട്ടേ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ്. ഈ കാര്യം ഞാന്‍ തന്നെ ഏകദേശം
ഒരുലക്ഷത്തി പത്തായിരം പ്രാവശ്യമായി വീണ്ടും വീണ്ടും ആവര്ത്തിക്കുന്നു....എന്നാ എന്റെ വായ അടക്കാനെങ്കിലും വേണ്ടി എന്തെങ്കിലും ഒരു മാറ്റം ഇവരായിട്ട് വരുത്തുക!!! അതും ഇല്ല.... ഇനി എന്നാ ഇവിറ്റകള്‍ നന്നാവുക??... ഇല്ലങ്കില്‍ സ്വന്തം ഭര്ത്താവ്‌ ഉണ്ടായിട്ടും ഇവളുമാരെന്തിനാ വേറെ ചൂടും നോക്കി പോകുന്നത്? കേരളത്തിലെ എല്ലാ സ്ത്രീകളെയും കുറിച്ചല്ല ഞാന്‍ ഇങ്ങനെ പറഞ്ഞത്... തെറ്റിദ്ധരിക്കരുത്...പ്ലീസ്‌. ഇന്ന് നൂറു ശതമാനവും വിദ്യാസമ്പന്നരായ സ്ത്രീകളാണ് ഈ കൊച്ചുകേരളത്തില്‍ ഉള്ളത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നോക്കൂ എന്നാല്‍ നിങ്ങള്‍ അറിയാത്തതായ മറ്റൊന്നുകൂടിയുണ്ട് ഇവിടെ!! ഇപ്പോഴും അതില്‍ ഒരുത്തിയുടെ മുഖത്ത് നോക്കി ‘’നീ സുന്ദരിയാണട്ടോ’’ എന്നൊന്ന് പറഞ്ഞാല്‍ അവളുമാര് ഏത് കോണകത്തിലേക്ക് വിളിച്ചാലും വരും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും ഇവിടെയുണ്ട്...അതിനു അവര്‍ ഉപയോഗിക്കുന്ന മാധ്യമം മൊബൈല്‍ ആകാം അതുമല്ലെങ്കില്‍ പുത്തന്‍ ബൈക്ക്‌ ആകാം....

എന്നാല്‍ ഈ ഇടയായി ഇന്റര്നെറ്റ് എന്ന സാങ്കേതികവിദ്യ കൂടുതലായും ഇത്തരം പോക്രിത്തരങ്ങള്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.....രതിലീലകളുടെ ഉന്നതിയില്‍ ആറാടുമ്പോള്‍ ഒരു പെണ്ണും മനസ്സില്‍ പോലും വിചാരിക്കുന്നില്ല മുകളില്‍ കിടക്കുന്നവന്റെ കയ്യിലിരിക്കുന്ന മൊബൈല്‍ എന്ന സാധനത്തിനു മുന്പില്‍ഉള്ള ക്യാമറയിലൂടെ പിന്നീട് ഇതല്ലാം ലോകം മുഴുവനും കാണും എന്നും തന്റെ ജീവിതം അതോടെ നശിക്കുമെന്നും.... ഈ കമ്പ്യൂട്ടറില്‍ കാണുന്ന ‘അണ്ടോ’ എന്ന് പറയുന്ന ഒപ്ഷന്സ് ലൈഫില്‍ ഇല്ല്യാ എന്ന് എല്ലാ പെണ്ണുങ്ങളും ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്... ഇത്തരം ചെയ്തികളെല്ലാം നടത്തിയ ഒരുത്തിയുടെ ജീവിതം രണ്ടു ദിവസം മുന്പ് പത്രങ്ങളെല്ലാം എടുത്ത് അങ്ങ് ആഘോഷിച്ചു....

കൊല്ലം ചവറയിലാണ് ഇപ്പൊ ഇത് അരങ്ങേറിയിരിക്കുന്നത്. പുതുക്കാട് പുത്തന്‍വീട്ടില്‍ മോഹന്ചേട്ടന്‍ ആണ് ഇതിലെ പുതിയ രക്തസാക്ഷി.... ഇനി പുള്ളി മാത്രമാണോ ഉള്ളത്!! ഈ ഗതികേട് തന്റെ് മോള്ക്കും വരരുത് എന്ന് കരുതിയിട്ടാണോ മറ്റോ അങ്ങേരു മരിച്ചു പോകുമ്പോള്‍ പന്ത്രണ്ടു വയസ്സുള്ള മോളേം കൂടെ കൂട്ടി...പക്ഷെ പോകുന്ന സമയത്ത് സ്വന്തം ഭാര്യക്കിട്ടും അവളുടെ കൂടെ കിടന്നിരുന്ന (പീഡിപ്പിച്ചിരുന്ന) അയല്‍വാസികള്ക്കിട്ടും നല്ലൊരു പണി കൊടുത്തിട്ടാണ് പോയത്...ഒരു ചെറിയൊരു കത്ത്‌..... ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ..

തന്റെ ഭാര്യയെ അയല്‍വാസികളില്‍ ചിലരെല്ലാം മുടക്കംതെറ്റാതെ പീഡിപ്പിച്ചിരുന്നെന്നും, അതെല്ലാം അപ്പപ്പോള്‍ ഇന്റര്നെറ്റില്‍ ലഭ്യമായിരുന്നു (ഏതു വെബ്സൈറ്റിലാണാവോ?) എന്നും, ആ പീഡനരംഗങ്ങള്‍ കൂട്ടുകാരന്റെ കമ്പ്യൂട്ടറില്‍ തനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞെന്നും...തന്മൂലം നാട്ടുകാരുടെ പരിഹാസം സഹിക്കാന്‍ കഴിയാതെ സ്വമേധയാ താനും മകളും ആത്മഹത്യ ചെയ്യുന്നു എന്നൊക്കെ ആയിരുന്നു കത്തില്‍.....കഷ്ടം!!!. ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന് നെഞ്ചുംവിരിച്ച് നിന്ന് പറയാന്‍ കഴിയാത്ത അവസ്ഥ! അതും ഇവളുമാരൊക്കെ കാരണം...

ഇനി ഇത് വായിച്ചുകൊണ്ടിരിക്കുന്ന, ഇപ്പൊഴും മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെയുള്ള പീഡനങ്ങള്‍ സ്വമനസ്സാലെ ഏറ്റുവാങ്ങുന്നവരും ആയ സ്ത്രീകളോട് മൂന്നേ മൂന്ന് ചോദ്യങ്ങള്‍.... ഏതു കൊലകൊമ്പന്‍ വന്നാലും നിങ്ങള്ക്കനുമതിയില്ലാതെ നിങ്ങളെ ഒരിക്കലും കീഴ്പ്പെടുത്താന്‍ കഴിയില്ല എന്നെനിക്കറിയാം....എങ്കില്‍ ഇത്തരം ചെറ്റ്ത്തരം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? അതുമല്ലെങ്കില്‍ സ്വന്തം ഭര്ത്താവിന്റെ ആര്മാദനം പോരാഞ്ഞിട്ടാണോ? എന്നാല്‍ അതിന്റെ കണക്കെത്ര? തെറ്റിദ്ധരിക്കരുത്! എന്നെപ്പോലെ കല്യാണം കഴിക്കാത്ത കുറച്ച് നല്ല ചെറുപ്പക്കാര്‍ വിദേശത്തും അതുപോലെത്തന്നെ കേരളത്തിലും ഉണ്ട്. നിങ്ങളുടെ ഈ വിലയേറിയ ഉത്തരങ്ങള്‍ ഞങ്ങളുടെയൊക്കെ നല്ല ഭാവിക്ക് വളരെയധികം പ്രയോജനം ചെയ്യും അതാ!!!!

ഇനിയെങ്കിലും സ്ത്രീകള്‍ ഒന്ന് ചിന്തിക്കുക.........തെറ്റ് ആര്ക്കും പറ്റും... അത് ഏതു പോലീസ്കാരനും.എന്നാല്‍ ആ തെറ്റ് ആവര്ത്തിക്കാതിരിക്കലാണ് ലോകത്തെ ഏറ്റവും വലിയ ശരി. ഇന്ന് കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ ഒരു റോഡ് പോലെയാണ്‌ നിങ്ങളുടെയൊക്കെ ദാമ്പത്യത്തിന്റെ കിടപ്പ്.....സൂക്ഷിച്ചു നടന്നാല്‍ നിങ്ങള്ക്ക് നന്ന്.... ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി അതെല്ലാം മറന്നാല്‍, ജീവിതകാലം മുഴുവന്‍ ഇപ്പറഞ്ഞ വണ്ടി കട്ടപ്പുറത്തിരിക്കും.....ഓര്ക്കുക.... ഇനി ഗള്‌ഫ്‌കാരന്മാരുടെ ഭാര്യമാരോട് ഒരു വാക്ക്...ഇന്ന് നിങ്ങളെ മാത്രം ഓര്ത്ത് നിങ്ങളുടെ സുഖം മാത്രം മുന്നില്ക്കണ്ട്‌ സ്വയം ദുഃഖം ഏറ്റെടുത്തു ജീവിക്കുന്ന കുറെയേറെ നല്ല ഭര്ത്താ്ക്കന്മാര്‍ ഇവിടെ ഈ മരുഭൂമിയില്‍ ഉണ്ട്.... അവരുടെ ചോരയുംനീരും ആണ് നിങ്ങളുടെ ശരീരത്തില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. അത് മറക്കരുത്.....ആ അവരെ വഞ്ചിച്ചാല്‍, പെങ്ങമ്മാരെ പടച്ചവന്‍ പോലും പൊറുക്കില്ല നിങ്ങളോട്....ഇന്നുള്ള ഏതു പുണ്യനദിയില്‍ പോയി നിങ്ങളൊക്കെ മുങ്ങിയാലും ആ പാപക്കറ മായാനും പോകുന്നില്ല..

‘’കുടുംബം ഉണ്ടാക്കുന്നവന്‍ സ്വര്ഗ്ഗവും ഉണ്ടാക്കുന്നു’’ എന്നാണ് ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ലൊരു വചനങ്ങളില്‍ ഒന്ന്.....ഭാര്യമാരുടെ കൂടിച്ചേരലിലൂടെ മാത്രമേ സ്വര്ഗ്ഗം എന്നവാക്കിന് പൂര്ത്തീകരണം ഉണ്ടാകുന്നുമുള്ളൂ... ആ നല്ല സ്വര്ഗ്ഗത്തെ നമ്മുടേതായൊരു പിഴവിനാല്‍ അത് നരകം ആക്കാതെ കാത്ത്‌സൂക്ഷിക്കുക.....എപ്പോഴും...... നിങ്ങള്ക്ക് എല്ലാവര്ക്കും ഒരു നല്ല കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് സ്വയം ആശംസിച്ചുകൊണ്ട്,

നിങ്ങളുടെ എല്ലാവരുടെയും കൊച്ചനുജന്‍,

വിരല്ത്തുമ്പ്.

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഭാര്യ ജീവിതത്തിലെ മരുപ്പച്ച...
നാളെങ്ങള് പോവൂല്ലേ?

ഒരു പൂച്ചക്കുഞ്ഞിനെ പോലെ രാത്രി മാറത്ത് ചേര്ന്നു കിടന്നുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് കരള് പറിയുന്ന വേദന തോന്നി....

മ്.... ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു..

അപ്പൊ എന്നെ ഓര്ക്കോ ?

പിന്നെ നീയല്ലാതെ എനിക്കരാടി ഉള്ളത്....ശാന്തമായി പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി....

ഇക്കാ....

എന്താ മുത്തെ?

കഴിഞ്ഞ ഒരു മാസം എത്രവേകാ പോയത്‌ അല്ലെ?

മ്.....

നാളെമുതല്‍ ഇക്കാനെ കാണാതെ..... എനിക്ക് വയ്യട്ടോ ഇവിടെ ഒറ്റക്ക്..... അത് പറയുമ്പോള്‍ അവളുടെ വാക്കുകളില്‍ നിരാശ പടര്ന്നിരുന്നു....

നോക്ക് മോളെ, ഇക്ക പോയി വേഗം വരില്ലേ....മ്....നിന്റെ കൂടെയുള്ള ഇത്രയും ദിവസത്തെ ഓര്മ്മകള്‍ മാത്രം മതി ഇക്കാനെ അവിടെ പിടിച്ചു നിര്ത്താന്‍....

പിന്നെ നാളെ മുതല്‍ കുളിക്കുമ്പോള്‍ നന്നായി തലതോര്ത്തണം ട്ടോ.....

മ്...ചെയ്യാം....

എന്നെ ഓര്മ വന്നാല്‍ എന്താ ചെയ്യാ?.......

കണ്ണടച്ചങ്ങും നില്ക്കും ഞാന്‍....അപ്പൊ എനിക്ക് തോന്നും നീ എന്റെ അടുത്തുണ്ടന്ന്.....

സത്യായിട്ടും?...

മ്..

പിന്നെ...അവിടെ ചെന്നിട്ട് എന്നെ ഫോണ്‍ വിളിച്ചാലും എനിക്ക് കത്ത് അയക്കണട്ടോ.....

മ്....ശരി....നീ കെടന്നൊറങ്ങ്......

ഇന്ന് ഉറക്കം വരുന്നില്ലക്കാ.....

മ്....എന്തുപറ്റി നീ ഒറക്കത്തിന്റെ ആശാനായിരുന്നല്ലോ?

അറിയില്ല എനിക്ക്....

ഇക്കാ.?

മ്.....

എന്നെ ഒന്ന് കെട്ടിപ്പിടിക്കോ?

ഇന്ന് എന്ത് പറ്റി എന്റെ കുട്ടിക്ക് ? ഏ ...അല്ലെങ്കില്‍ തൊടാന്‍ സമ്മതിക്കാത്ത അളാലോ....

ഏയ്‌ ഒന്നുല്യ..... അത് പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു നാണം മിന്നിമറയുന്നതു പോലെ തോന്നി എനിക്ക്......

എന്നാ ശരി ഇനി നിന്റെ ഒരു ആശ നിറവേറ്റില്ലെന്ന് വേണ്ട.... ഇങ്ങോട്ട് തിരിഞ്ഞ് കിടക്ക്...

മ്......അവള് ഒരു കുഞ്ഞിനെപ്പോലെ എന്റെ ശരീരത്തോട് ചേര്ന്ന് കിടന്നു... പിന്നീടെപ്പോഴോ അവള്‍ ഉറക്കത്തിലേക്ക് പോയപോലെ തോന്നി എനിക്ക്....

ഉറങ്ങട്ടെ..! ഇനി എന്തൊക്കെ അനുഭവിക്കണം ഇവള്‍.....പാവം....

മാറിലെ മുഖം ചേര്ത്തുള്ള ഉറക്കം കണ്ടിട്ടോ എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.

..................................

ഉറക്കം എന്നെ വിട്ടൊഴിഞ്ഞത് മാറില്‍ നനവ് പടരുന്നത് പോലെ തോന്നിയപ്പോള്‍ ആണ്....അവളുടെ മുഖം ഞാന്‍ എന്റെ മാറില്‍ നിന്നും എടുത്തു നോക്കി.... മ്....ഞാന്‍ അറിയാതെ ആളൊന്ന് കരഞ്ഞിരിക്കുന്നു..... ഇത്രയ്ക്കു മനക്കട്ടി ഇല്ലാത്തവളാണോ ഇവള്‍...എനിക്ക് തോന്നിപ്പോയി....

അവളോടൊപ്പം ഒട്ടികിടന്നപ്പോള്‍ കഴിഞ്ഞുപോയ ഒരുപാടു സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു .....

ഗള്ഫില്നിന്ന് വിളിക്കുംമ്പോഴൊക്കെ ഉമ്മ പറയുമായിരുന്നു ‘’അതെ ഇനി എന്തായാലും ഈ വരവിനു ഒന്നിനെ പിടിച്ചിടണം നിന്റെ മേത്ത്.... എന്നിട്ട് മരിച്ചാലും വേണ്ടില്ല എനിക്ക്’’.......

അത് പിന്നെ ഉമ്മാ......

അതൊന്നും പറഞ്ഞാല്‍ പറ്റില്ല ഞാന്‍ ഇവിടെ ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്....നിനക്ക് ഇഷ്ടപ്പെടും അവളെ.....അതൊറപ്പ്!

പിന്നെ ഒന്നും പറയാന്‍ പോയില്ല.....എന്താ പറയാ.....ഉപ്പയില്ലാണ്ട് വളര്ത്തിയതല്ലേ ഉമ്മ..... ആ അധികാരം ആ വാക്കിലും ഉണ്ട്...

നാട്ടില്‍ ചെന്നതിന്റെ പിറ്റേന്ന് തന്നെ ഉമ്മ പറഞ്ഞു..... മോനെ നീ ഇന്ന് തന്നെ ജലീലിന്റെ മോളെ പോയി കാണണം... ഞാന്‍ അവരോടു പറഞ്ഞ് നീ ഇന്ന് അവിടെ ചെല്ലൂന്ന്...

ശരി ഉമ്മ......ഇഷ്ടപ്പെട്ടില്ലെങ്കിലും ഉമ്മാനെ വേദനിപ്പിക്കണ്ടാ എന്ന് തോന്നി സമ്മതിച്ചു....

ചെന്നപ്പോള്‍ നന്നായി സ്വീകരിച്ചു അവര്‍.... ഗള്ഫി്നെ പറ്റി വായ് തോരാതെ സംസാരിച്ചു അവളുടെ വാപ്പ....

പിന്നീട് പെണ്ണിനെ വിളിച്ചപ്പോള്‍ തെല്ലൊന്നല്ല നെഞ്ചടിപ്പ് ഉണ്ടായത്‌..

കണ്ടപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഇവളെ ഇഷ്ടപ്പെട്ടു... പേര് റസിയ , ഡിഗ്രി ആദ്യ വര്ഷം... ചോദ്യങ്ങള്ക്കെല്ലാം അവള്‍ കൊച്ചു കുട്ടിയെ പോലെ തന്നെ മറുപടി തന്നു...

തിരിച്ചുപോരുമ്പോള്‍ ഉമ്മ എന്തായാലും നല്ല കുട്ടിയെ തന്നെ തന്നത് എന്ന് തോന്നി.....

വീട്ടിലെത്തി ഉമ്മാക്ക് മറുപടി കൊടുത്തപ്പോള്‍ സത്യത്തില്‍ ഉമ്മാടെ കണ്ണ് നിറഞ്ഞു.....

തിരിച്ചുപോകാന്‍ അതികം ദിവസം ഇല്ലാത്തതുകൊണ്ട് കല്യാണം വേഗത്തില്‍ തന്നെ രണ്ട് വീട്ടുകാരും നടത്താന്‍ തീരുമാനിച്ചു....

കല്യാണം നല്ലൊരു രീതിയില്‍ തന്നെ നടത്താന്‍ കഴിഞ്ഞു എന്ന് മാത്രമല്ല അതുവരെ കാണാത്തവരെ എല്ലാം പരിചയപ്പെടാനും കഴിഞ്ഞു....

കല്യാണം കഴിഞ്ഞു മുസ്ല്ലീം ആചാരപ്രകാരം ആദ്യദിവസം പെണ്ണിന്റെ വീട്ടിലായത് കൊണ്ട് വൈകീട്ട് തന്നെ എന്നെയും റസിയാനെയും അവളുടെ വീട്ടിലേക്കു പറഞ്ഞയച്ചു ഉമ്മ.....

രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരെയും പരിചയപ്പെട്ടു വരുമ്പോഴേക്കും മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു...

തലേന്നത്തെ ക്ഷീണവും എല്ലാം ഉണ്ടെങ്കിലും അതൊന്നും അവരുടെ മുന്നില്‍ കാണിച്ചില്ല.....

അവസാനം റസിയാടെ ഉമ്മ തന്നെ പറഞ്ഞു ...ഇനി മോന്‍ പോയി കിടന്നോ, നല്ല ക്ഷീണം ഉണ്ടാവില്ലേ.......

സത്യത്തില്‍ വളരെയധികം ജാള്യത ഉണ്ടായിരുന്നു മണിയറയില്‍ കയറുമ്പോള്‍... ആദ്യരാത്രി എന്നത് ആരെയും ഒന്ന് വിറപ്പിക്കുന്നതാണെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്......

അറച്ച് അറച്ച് ഞാന്‍ മുറിയിലേക്ക് കയറി......എന്നെ കണ്ടതും നായിക പെട്ടന്ന് തന്നെ എണീറ്റ്‌ നിന്നു.....

ഏയ്‌ നീ എപ്പഴാ എത്തിയത്‌...എന്ന് ചോദിച്ചപ്പോള്‍ ശബ്ദം പതറിയിരുന്നു....

ഇപ്പൊ...... ഒരു കൊഞ്ചുന്ന മറുപടി അവളുടെ ഭാഗത്ത് നിന്ന്.....

പിന്നെപ്പോ എന്താ.....

മ്

അല്ല ഞാന്‍ ....

പിന്നെ ഒരു നിശബ്ദമായ നീണ്ട ഇടവേളയായിരുന്നു പിന്നീട് രണ്ടുപേര്ക്കും. ഇടയില്‍......

അതിനു വിരാമം ഇട്ടുകൊണ്ട് ഞാന്‍ തന്നെ തുടങ്ങി....

നോക്ക് റസിയ...ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്...

മ്.....

ഇവിടെ നമ്മള്‍ ഇപ്പോഴെടുക്കുന്ന പലതീരുമാനങ്ങളും ആണ് നമ്മുടെ ഭാവിയില്‍ ഇനിയങ്ങോട്ടുള്ള യാത്രക്ക് കരുത്തേകുന്നത്... അത് റസിയാക്കറിയാല്ലോ ? ഒരുവിധം അങ്ങ് പറഞ്ഞൊപ്പിച്ചു

മ്.....ഒന്ന് മൂളി അവള്‍...

എങ്കില്‍ നീ ഇങ്ങു വാ..... ഞാന്‍ വിളിച്ചു അവളെ...

പാവം കേള്ക്കേണ്ട താമസം ഓടിവന്നു....

വാ ഇങ്ങോട്ടിരി....

മടിച്ചിട്ടാണെങ്കിലും അടുത്തിരുന്നു....

ഇങ്ങോട്ട് നോക്ക്.....

അവള്‍ നോക്കി..... കണ്ണെടുക്കാന്‍ കഴിയാതെ പരസ്പരം നോക്കി നിന്നു കുറച്ചുനേരം ...

എന്നെ ഇഷ്ടായോ നിനക്ക്?

മ്......

എന്നാ കിടക്കാല്ലേ നമുക്ക്......

അതിനു മറുപടി തന്നില്ല....

എങ്കിലും ഞാന്‍ തന്നെ പിടിച്ചു കിടത്തി അവളെ.......

ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ അവള്‍ ഒന്ന് പേടിച്ചോ എന്ന് തോന്നി എനിക്ക്....

ആദ്യമായി ഒരു പെണ്ണിന്റെ കൂടെ കിടക്കുമ്പോള്‍ തോന്നുന്ന പരവേശം എനിക്കുണ്ടായിരുന്നു.......പിന്നെ അവളുടെ കാര്യം പറയണ്ടല്ലോ!!!!

പിന്നീടുള്ള ദിവസങ്ങളില്‍ ശരിക്കും എനിക്ക് മാത്രമായി അവള്‍ തന്ന ദിവസങ്ങള്‍, അതിപ്പോഴും മായാതെ മറയാതെ കിടക്കുന്നു.....

അത് ശരീത്തില്‍ നിന്നും ആത്മാവ് വിട്ടു പിരിയുന്നത് വരെ ഉണ്ടാകും എന്റെ ഉള്ളില്‍......

ഓര്മകളില്‍ നിന്നും വേര്പിരിഞ്ഞു പോരുമ്പോള്‍ എന്തന്നല്ലാത്ത ഒരു പരവേശം....

കരഞ്ഞു തളര്ന്നു കിടക്കുമ്പോളും.......കുഞ്ഞിനെ താലോലിക്കുന്നതുപോലെ അവളുടെ മുടി ഞാന്‍ തഴുകിക്കൊണ്ടിരുന്നു.....

അപ്പോഴും മനസ്സില്‍ ഒരു പ്രാര്ത്ഥന മാത്രമേ റബ്ബിനോട് ഉണ്ടായിരുന്നുള്ളൂ...

‘’പടച്ചവനെ....കൊത്തിപ്പറിക്കുന്ന കഴുകന്‍മ്മാര്ക്ക് മുന്പിലും എന്റെ കുഞ്ഞിനെ നീ കാത്തോളണെ”

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

നിങ്ങളുടെ മുഖത്തെ നിങ്ങള്‍ ഭയക്കുന്നോ ?
നമുക്കെല്ലാവര്ക്കും ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടു തന്ന ഒന്നാണ് മനുഷ്യജന്മം. അതില്‍ ചിലര്‍ മനുഷ്യരായി ജനിച്ച് കഴുത,പട്ടി,പന്നി എന്നീ ഐറ്റംസുകളുടെ സ്വഭാവം കാണിച്ചാലും അതുപിന്നെ ദൈവത്തിന്റെ കമ്പ്യുട്ടറിനും തകരാര്‍ സംഭവിക്കാതിരിക്കാതെ തരമില്ലല്ലോ! എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം...അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് മനുഷ്യജന്മത്തെ പറ്റി..ഇന്ന് ആണും പെണ്ണും ആയി ജനിച്ചവര്ക്കെല്ലാം പുള്ളിക്കാരന്റെ അപ്പത്തെ മൂഡ്‌ അനുസരിച്ച് മരിക്കുന്നത് വരെ ഈ ലോകം കാണാന്‍ വേണ്ടി സ്വന്തമായി രണ്ടു കണ്ണും ആ സാധനം വക്കാന്‍ വേണ്ടി അതിനുപറ്റിയ ഒരു മുഖവും കൊടുത്തിട്ടുള്ള കാര്യം ഈ അബുദാബിയില്‍ നിന്നും ഞാന്‍ തന്നെ പറഞ്ഞുതരേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു...എന്നാല്‍ ഇന്ന് ഈ ലോകത്ത് നടക്കുന്നതെന്താണ്?

ഇ-ലോകത്തെ ഭീകര ഐടി ശക്തികളായ ഗൂഗിളും യാഹൂവും എന്നുവേണ്ട അതിന്റെ ശാഖകളായ എല്ലാ സോഷ്യല്‍ നെറ്റുവര്ക്കുകളിലും നാം കണ്ടുവരുന്നത് എന്താ?? എല്ലാവരും ഷാരൂഖാന്മാര്‍...പെണ്ണുങ്ങള്‍ ആണെങ്കിലോ കത്രീനകൈഫ്‌ മുതല്‍ തുടങ്ങി ലോക്കല്‍ സീരിയല്‍ നടി വരെ ഉള്ളവരുടെ ചിത്രങ്ങള്‍ സ്വന്തം മുഖം എന്ന പോലെ ഇട്ടിരിക്കുന്നു....അതും സ്വന്തം ചിത്രം ഇട്ടോളാന്‍ വേണ്ടി ഇവരൊക്കെ നമുക്ക് വച്ച് തന്ന സ്ഥലത്ത്.....എന്തായിത്?????

ഇതൊക്കെ ശരിയായ ഏര്പ്പടാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ സുഹ്രുത്ത്ക്കളെ ?. എന്തുകൊണ്ട് ഇവരാരും ഒരുകാലത്ത്‌ തകര്ന്നു തരിപ്പണമായി നാറാണക്കല്ല് എടുത്ത്‌ നിന്ന മലയാള സിനിമക്ക് ഇത്തിരിയെങ്കിലും ഉദ്ധാരണശേഷി ഉണ്ടാക്കിത്തന്ന ഷക്കീലയുടെ ഫോട്ടോ ഇടുന്നില്ല...അതൊക്കെ പോട്ടെ തൊണ്ണൂറുകളില്‍ കമ്യൂണിസ്റ്റ്പടുക്കളുടെ മുഖത്ത് നോക്കി ‘‘ഒന്ന് പോടെ’’ എന്ന് പറഞ്ഞ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ന് നിങ്ങള്ക്കെല്ലാവര്കും ഇങ്ങനെ ആര്മാദിക്കാന്‍ അവസരം ഉണ്ടാക്കിയത്തന്നിട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ നല്ല ഇടം നേടിയ ആ രാജീവ്ഗാന്ധിയുടെ ഫോട്ടോ ആരും ഇടുന്നില്ല..

അല്ലെങ്കിലും ഈ ഷാരൂഖ് ആരാ ? കത്രീന ആരാ ? അവെരൊക്കെ ഈ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഇന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് തെറ്റില്ലാത്ത സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് ഷാരൂഖ് എന്ന് വിസ്മരിക്കുന്നുണ്ട് എങ്കിലും ആ മുഖവും ഇപ്പറഞ്ഞവരും തമ്മിലുള്ള ബന്ധം എന്താ?.....അല്ലെങ്കില്‍ അങ്ങേരു വന്നു ഇവന്റെയൊക്കെ കാലുപിടിച്ച്‌ ‘’എന്നെ ഒന്നങ്ങ്’’ എന്ന് വല്ലതും പറഞ്ഞോ?

അപ്പൊ അതൊന്നും അല്ല പ്രശ്നം...സ്വന്തം മുഖത്തിനോട് ഇവിറ്റകള്ക്കുള്ള വെറുപ്പ്‌.. അല്ലെങ്കില്‍ ആത്മവിശ്വാസക്കുറവ്...അതൊന്നും അല്ലെങ്കില്‍ ‘’ഈശ്വരാ എങ്ങനെ നാട്ടുകാര്ക്ക് മുന്പില്‍ ഈ മരമോന്ത ഞാന്‍ കാണിക്യ’’ എന്നോക്കെയാവാം ഒരുപക്ഷെ!!. അതൊക്കെ പോട്ടെ, എനിക്ക് സംശയം അതല്ല ഈ പെണ്ണുങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങളുടെ മുഖം കണ്ടാല്‍ നശിച്ചു പോകുന്നതാണോ ഈ ചാരിത്ര്യം എന്ന് പറയുന്ന സാധനം? ഓണ്ലൈന്‍ വഴി റേപ്പ്‌ ചെയ്യാമെന്നോ മറ്റോ ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ടു അപ്പൊ അതിനും സ്കോപ്പില്ല!!! പിന്നെ എന്താണ് പ്രശ്നം? വേണ്ടത്ര ചന്തം ഇല്ലാത്തതോ മറ്റോ ആണോ? ഇനി നാളെ ഒരുപക്ഷെ ഇപ്പറഞ്ഞവരൊക്കെ അവരുടെ ചിത്രം നിങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് നിങ്ങള്ക്കെതിരെ ഇവര്‍ കേസ്‌ കൊടുത്താല്‍ പിടിച്ചുനില്ക്കാന്‍ നിങ്ങള്ക്കാ കുമോ???

സുഹൃത്ത്ക്കളെ ചിന്തിക്കുക..... നിങ്ങളുടെ മുഖം മറ്റൊരാള്‍ സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി ഉപയോഗിമ്പോള്‍ നിങ്ങള്ക്ക് ഉണ്ടാകുന്ന ആ‘ഒരിത്’ ഉണ്ടല്ലോ!! അത് തന്നെയാണ് ഇപ്പറഞ്ഞവര്ക്കും ഉണ്ടായേക്കാവുന്നതും..... ആയതുകൊണ്ട് ഇനിയെങ്കിലും സ്വന്തം മുഖത്തോടെങ്കിലും കൂറ് കാണിക്കുക.... കറുപ്പോ വെളുപ്പോ എന്തുമാകട്ടെ അത് ഈശ്യരനിശ്ചയം ആണെന്ന്‌ കരുതുക.... നമ്മുടെയൊക്കെ മുഖത്ത് ഉണ്ടായേക്കാവുന്ന കുറ്റങ്ങളും കുറവുകളും മറ്റും മുജ്ജന്മ കര്മ്മഫലം ആണെന്ന്‍ സ്വയം വിശ്വസിക്കുക....എന്നിട്ട് ചിരിക്കുന്ന മുഖത്തോടെ ലോകത്തെ കാണുക... ആത്മവിശ്വാസത്തോടെ..... അതുകാണാന്‍ ഈ കലിയുഗത്തിലും നല്ല മനുഷ്യര്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.....അതിനു ഇപ്പോഴും നിങ്ങള്ക്ക് ‌ അവസരം ഉണ്ട്!!!!2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഒരു പണ്ടാര ചാറ്റ്ഹിസ്റ്ററി.......
Sana: Hai ikkaaaaaa….pooooyyyii

Me: മ്

Sana: Ikkaaannuuuuu!!!!

Me: എന്താടി.....

Sana: Evideyaanu…ippo onlinil kaanaarillallo.. Naatilokke enganeyum chilarunde?

Me: കണ്ടിട്ട് എന്തിനാ..?

Sana: Onninum alla..veruthe kandondirikkalo!!

Me: ആ അങ്ങിനെ നീ ഇപ്പോള്‍ കാണണ്ട...

Sana: Appo enne marannuulle?

Me: എടീ കുരുത്തം കെട്ടവളെ, ഞാന്‍ ഇപ്പൊ നല്ല തിരക്കിലാ….

Sana: Aaa thane thane!! enikkariyaam avide arodokke chat cheyyalle ?

Me: ദേ നിഎന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട....ആ ....നീ ആദ്യം വന്ന കാര്യം പറ?

Sana: Enikku ikkane kaanaan kothiyaavunuu……

Me: ദേ പിന്നേം തുടങ്ങി..നിന്നോടു ഞാന്‍ പറഞ്ഞിട്ടുണ്ട് മേലാല്‍ എന്റെ പിന്നാലെ നടക്കരുത് എന്ന്...

Sana: Iniyum nadakkum njaan ….njaan ente uppaadu parayaam povukayaatto…

Me: എന്ത് ??

Sana: Enikku ikkane ishataanennu !! kalyaanam kazhippichu enne paranjekko ikkade oppam ennu!!!

Me: ന്റെ റബ്ബേ!! ചതിക്കല്ലേ പെണ്ണെ , നിന്റെ വാപ്പ അറിഞ്ഞാല്‍ അങ്ങേരെന്നെ ഇറച്ചിക്കത്തിക്ക് പണിയാക്കുവേ!!!!

Sana: Aaa koppenne…. Ikkane valya ishatamaanu ente uppaakku… innalu pryuvaa, naattilu ithra nalloru chekkan vere illa ennu….

Me: ഉവ്വ് ഉവ്വേ !!! അത് ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ കണ്ടതല്ലേ !!

Sana: Enthu kandu ???

Me: നിന്റെ വാപ്പന്റെ സിംബതി കിട്ടാന്‍ നീ തന്നെയല്ലേടീ ആ കാലന്റെ മുന്നിലേക്ക് എന്നെ പറഞ്ഞു വിട്ടത്!!!!......

Sana: Innuttu enthaa undaaye ?

Me: ഏയ്‌ ഒന്നും ഉണ്ടായില്ല. ഞാന്‍ എന്റെ വണ്ടിയും എടുത്ത്‌ കറുത്ത കണ്ണടയും മുഖത്ത് വച്ചാ ഞാന്‍ അങ്ങേരുടെ മുന്നിലേക്ക്‌ ചെന്നത്.... എന്നെ കണ്ടപ്പോള്‍ ആളുടെ ഒരു ഒന്നൊന്നര ചോദ്യം! അതും എന്നോട് !!!!

Sana: Ethaa chothichathu ????

Me: ടാ പോത്തെ നീ എപ്പെഴാ ഗള്ഫിന്ന് വന്നത് എന്ന്....

Sana: Hahhaaaaahaaa

Me: എന്തുവാടീ ഇത്ര തൊലിക്കാന്‍???

Sana: Thamaashichathalle ikkaaaa ????

Me: തമാശിച്ചതല്ല!!!! നിനക്കറിയോടീ...എന്റെ വാപ്പ വരെ എന്നെ പോത്തേന്നു വിളിച്ചിട്ടില്ല ..... അന്ന് തീരുമാനിച്ചതാ ഞാന്‍...

Sana: Enhtoonnu ??

Me: ആ കാലന് കൈ കൊടുക്കില്ലെന്ന് !!!

Sana: Athe ente uppane kaalan ennu vilichaalundallo!!!!

Me: വിളിച്ചാല്‍ നീ എന്നാ ചെയ്യും?

Sana: Ini vilichaal njaan kollum

Me: ന്നാ അങ്ങ് കൊല്ലെന്നെ!!!

Sana: Engane njaan kollende ?

Me: നിന്റെ ഇഷ്ടം പോലെന്നെങ്ങ് കൊല്ല്..

Sana: Kazhuthu njerichu kollaatte?

Me: അപ്പൊ എനിക്ക് ശ്വാസം മുട്ടില്ലെടി?

Sana: Aaaa sariyaalle athu… appo kettippitichu kazhuthu njerikkaaam alle?!!!!

Me: നീ ആ കാലന്റെ മോള് തന്നെ!!!!

Sana: De pinneyum kaalan!!!!

Me: സോറി സോറി...

Sana: Ikkakku enne kalyaanam kazhikkan ishtamalle?para

Me: ദേ ഞാന്‍ ഇപ്പൊത്തന്നെ പറഞ്ഞേക്കാം...സ്കൂള്‍ വിട്ടു
പോകുമ്പോള്‍ വായ്നോക്കുന്ന കൂട്ടത്തില് ഇത്തിരി മൊഞ്ചുള്ള നിന്നെയും നോക്കി എന്നുള്ളത് ശരിതന്നെ....സമ്മതിച്ചു പലപ്പോഴും
നീ കരളാണ്,മുത്താണ് എന്ന് പറഞ്ഞിട്ടുമുണ്ട് ...എന്നുവച്ച് നിന്നെ കെട്ടിക്കോളാമേ!! എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ??? അല്ല പിന്നെ....

Sana: De enne mohippichu vanjichaalundallo….. ningade perezhuthi vachittu njaanangu thoongi chaavum……..ingalkku sane ariyaalo ???????

Me: അയ്യോ!!! പൊന്നെ...കരളേ എന്തൊക്കെയാ ഈ പറയണത്?..... പ്രായപൂര്ത്തി യാകാത്ത കുട്ടികള്‍ ഇങ്ങനെ ഒന്നും ചിന്തിക്കുക പോലും അരുത്.....

Sana: Angine vazhikkuvaaaa appo enne pediyundu alle? Para ennu varum?????

Me: അത് പിന്നെ!! ജനുവരിയില്‍ നോക്കട്ടെടീ...

Sana: Januveryil eppo ?

Me: നീ എന്താടി അശ്വമേധം പ്രദീപിന് പഠിക്കുന്നോ ?

Sana: mmm chothichathu enthaannu vachaa ….ennalelle enikkangu orungaan pattu….

Me: ഓ!!! ശരി ശരി ....നീ പോ......


Sana: Sari njaan pokolaam …pakshenkilu oru condition…..

Me: ആ പറഞ്ഞു തുലക്ക്!!!

Sana: Enikku…….enikkoru oru umma tharumo ?

Me: എന്ത് എന്ത് ????? പോ പിശാശെ അവിടുന്നു...

Sana: De njaan ivide penayum pusthakavum eduthu pidichirikkukayaaaa marakkandaaaa!!!

Me: ഹൊ!!! ഇതിലും ഭേദം നീ എന്നെ അങ്ങ് കൊല്ലുന്നതാ നല്ലത്!!!
ശരി ഉമ്മമ്മ...........അ

Sana: Ho!! Shvasam mutti ikkaa

Me: ശരി നീ പോ പോ....

Sana: Innu blog onnum ezhuthunnillleee?

Me: ഇന്ന് ഇനി മൂഡ്‌ പോയടീ...ഇനി ഈ ചാറ്റ് ഹിസ്റ്ററി അങ്ങോട്ട് പേസ്റ്റ് ചെയ്തു വിട്ന്നെ...

Sana: Enthu enthu ????????

Me: ആ അല്ലാതെ ഞാന്‍ ഇപ്പന്താ ചെയ്യാ....

Sana: Kollum njaan……*^%**@$#%$^$#$%R^**&(*)aaaaaaa………..
Related Posts Plugin for WordPress, Blogger...