2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ലൈംഗികബോധവത്കരണ ക്ലാസ് (സ്ത്രീകള്ക്ക് മാത്രം)

ശ്ശോ!! ഇത് എഴുതുമ്പോള്‍ എനിക്ക് തന്നെ നാണം തോന്നുന്നുണ്ട്.... പക്ഷെ കേരളത്തിലെ വിവാഹം കഴിച്ചവരും കഴിക്കാത്തവരുമായ സ്ത്രീകള്‍ എന്റെ വാക്കിന് ഇത്രയധികം വിലകല്പ്പിക്കുന്നു എന്ന് ഞാന്‍ അറിയുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും ആ പാവങ്ങളായ അവര്ക്ക് മുന്നില്‍ മുഖം തിരിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നുമില്ല... ആയതിനാല്‍ ഈ പോസ്റ്റ് ഞാന്‍ അവര്ക്ക് വേണ്ടി മാത്രമായി ഇവിടെ ഇടുന്നു. കേരളത്തിലെ എല്ലാസ്ത്രീകളും കൂടാതെ അവരെയെല്ലാം നോക്കി വെള്ളമിറക്കുന്ന എല്ലാ ഞെരംബുകള്ക്കും ഇത് വായിക്കാവുന്നതാണ്... ഇതൊക്കെ വായിച്ചു നിങ്ങള്‍ ഞെട്ടരുത്(സ്ത്രീകളോടു)...പ്ലീസ്.

പെണ്കുട്ടികളെ നിങ്ങള്ക്ക് ഈ ‘’കോണ്ടം’’ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ? ദേ നിങ്ങള്‍ ഞെട്ടി!!! എനിക്കറിയാം നിങ്ങള്‍ ഞെട്ടും എന്ന്... ഇനി ഞെട്ടാത്തവര്ക്ക് തുടര്ന്നങ്ങോട്ട് വായിക്കാം.... അറിയുന്നവര്ക്ക് അറിയാം..ഇപ്പറഞ്ഞ സാധനം നമ്മുടെ ഗവണ്മെന്റ് ആശുപത്രിയില്‍ ഫ്രീ
ആയി കിട്ടുന്നതാണെന്നും, കണവന്റെ ആക്രമണത്തിന് തൊട്ടുമുന്പ് അതങ്ങ് അങ്ങേരെ ധരിപ്പിപ്പിക്കുകയും ആക്രമണശേഷം പിന്നീടുള്ള പത്ത് മാസത്തേക്ക് നിങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ നമ്മളെല്ലാം (നിങ്ങളെ) സഹായിക്കുന്ന ഒന്നാണ് ഈ കോണ്ടം.... ഒകെ, അപ്പൊ സാധനം എന്താണെന്ന് പിടികിട്ടിക്കാണുമല്ലോ... ഇനി ‘ചേട്ടാ പുള്ളിക്കാരന്റെ പ്രവര്ത്തനനം എങ്ങനെയാണെന്ന് എനിക്കൊന്ന്‍ പ്രാക്ടിക്കല്മോഡില്‍ കാണണം’ എന്നൊന്നും പറഞ്ഞേക്കരുത്....പ്ലീസ്...ഇതൊക്കെ ഈ ചേട്ടന്‍ നിങ്ങള്ക്ക് പറഞ്ഞുതരേണ്ടി വന്നത് ഈ റിപ്പോര്ട്ടിന്റെ് അടിസ്ഥാനത്തിലാണ്.....

ഇന്ന് കേരളത്തിലൊക്കെ എന്നെപ്പോലുള്ള കല്യാണം കഴിക്കാന്‍ മുട്ടി നില്ക്കുന്ന ചെറുപ്പക്കാരുടെയൊക്കെ ധാരണ 16 വയസ്സായ പെണ്കുട്ടികള്ക്കൊക്കെ ലൈംഗികകാര്യങ്ങളില് ഒക്കെ പിജി എടുത്തവരാണെന്നും ഇനി അതൊന്നും നമ്മളായിട്ട് പറഞ്ഞു കൊടുത്ത്‌ സ്വയം നാറണ്ട എന്നൊക്കെയാണ്....എന്നാല്‍ അതൊക്കെ ശുദ്ധ മണ്ടത്തരം ആണെന്ന് ഇപ്പോഴല്ലേ മനസ്സിലാകുന്നത്..ഹൊ ഭയങ്കരം തന്നെ!!! സുഹൃത്തുക്കളെ ഇവളുമാര്ക്ക് ഒന്നും അറിയില്ല!! ഏത്??? അതുതന്നെ..... ഇത് കണ്ടു പിടിച്ചത്‌ ഞാനല്ലേ..... നമ്മുടെയൊക്കെ സ്വന്തം ആരോഗ്യത്തില്‍ ഇത്രയ്ക്കതികം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം ആണ്..ഇനി എന്താണ് അവര്‍ കണ്ടുപിടിച്ചത് എന്നറിയേണ്ടെ.....

ഇന്ന് ലൈംഗികവ്യവസായം കൂടുതല്‍ ഉള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരം ആണല്ലോ മുംബൈ. എന്നാല്‍ അവിടെയുള്ള 40 ശതമാനം വിവാഹിതകള്ക്ക് ഇപ്പോഴും ഈ കോണ്ടത്തിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലത്രേ... 15 നും 24 നും ഇടക്കുള്ള പെണ്ണുങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല എന്ന് പറഞ്ഞാല്‍ കാര്യം വളരെയധികം ഗൌരവമായി എടുക്കേണ്ട ഒന്നാണ്.... ഇപ്പോഴല്ലേ നമുക്കൊക്കെ മനസ്സിലായത്‌ ഇന്ത്യ എന്തുകൊണ്ട് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് ഇപ്പോഴും കട്ടക്ക് പിടിച്ച് നില്ക്കുന്നതിന്റെ രഹസ്യം.... ഇനി ഇതുമാത്രമാണോ....ഇന്ന് ഇന്ത്യയിലെ 33 ശതമാനം സ്ത്രീകള്ക്കും അറിയില്ലത്രേ ഇത് ഉപയോഗിച്ചാല്‍ എയിഡ്സ് തടയാം എന്ന്.... അന്ന് ചാത്തനൂര്ഹൈസ്ക്കൂളിലെ ഒന്പതാം കളാസില്‍ ബയോളജി എടുക്കുന്ന സുമിത്ര ടീച്ചര്‍ ഇതിനെക്കുറിച്ച്‌ പറയുമ്പോളൊക്കെ എന്റെ മുഖത്ത് കൊതിയോടെ നോക്കിക്കൊണ്ടിരുന്ന കൂട്ടുകാരികളോട് ഞാന്‍ അപ്പഴും പറഞ്ഞതാണ്.. ശ്രദ്ധയോടെ ടീച്ചറെ നോക്കിയിരുന്നോളാന്‍ ....അന്നൊന്നും അവളുമാര് അത് കേട്ടില്ല....ഇപ്പൊ കണ്ടില്ലേ!!! നിങ്ങള്ക്ക് ഇങ്ങനെത്തന്നെ വരണം....

എന്നാല്‍ ഇപ്പോഴും നമുക്ക് ആശാവഹമായ മറ്റൊന്നുണ്ട്..ലൈംഗിക താല്പര്യത്തില്‍ ഇപ്പോഴും മുന്പന്തിയില്‍ നില്ക്കു ന്നത് നമ്മളാണത്രേ!! ഇക്കാര്യത്തില്‍ ഇന്ത്യയിലെ പീഡനത്തിന്റെ കണക്കെടുത്തിട്ടാണോ ഇവര്‍ ഇത്തരം ഒരു നിലപാടിലെത്തിയിരിക്കുന്നത് എന്നെനിക്ക് സംശയം ഉണ്ടായിരുന്നു...അതിനു അവര്‍ പറയുന്ന മറ്റൊരു ന്യായവും ഉണ്ട്. ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് സെക്ഷ്വലി ആക്റ്റീവ് എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്... ഒന്നുമില്ലെങ്കിലും അതിനെങ്കിലും കഴിയുന്നുണ്ടല്ലോ കേരളത്തിലെ യുവാക്കാളായ നമുക്ക്.... പെരുത്ത്‌ സന്തോഷായി.......

കേരളത്തിലെ സുന്ദരികളായ എന്റെ ബ്ലോഗ്‌ വായനക്കാരികളെ, ഇനി ഞാന്‍ ഇതൊക്കെ പറഞ്ഞു തന്നു എന്ന് വച്ച്.......ഹൊ! എന്റെ‌ പോന്നേട്ടന്‍, കരളേട്ടന്‍, തങ്കെട്ടന്‍ ഇപ്പൊ ഇതൊന്നും പറഞ്ഞു തന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെയൊക്കെ ജീവിതം നായ നക്കിപ്പോയേര്ന്നു...എന്നൊക്കെ പറഞ്ഞു എന്റെ പിന്നാലെ പ്രേമിക്കാനൊന്നും വന്നേക്കരുതേ .....പ്ലീസ്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...