2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

കള്ളനെ നമ്പിയാലും മൊബൈലിനെ(കുള്ളനെ)നമ്പരുത്......


‘’അകലെയുള്ള ബന്ധുവിനേക്കാള്‍ എത്രയോ നല്ലത് അടുത്തുള്ള ശത്രുവാണ്’’ എന്ന് ഏതോ ഒരു വിവരദോഷി എപ്പോഴോ ഈ ലോകത്തോട് വിളിച്ചു പറഞ്ഞുട്ടുണ്ടത്രേ!!! നമ്മളാണെങ്കിലോ ഇപ്പോഴും അത് പൊക്കിപ്പിടിച്ച് നടക്കുന്നുമുണ്ട്....കഷ്ടം!!! എന്നും ദിനപത്രം വായിക്കുകയെന്നു ശീലമാക്കിയ മലയാളിക്ക് ഒരുനാള്‍ രണ്ട് പീഡനം അല്ലെങ്കില്‍ ഒരു ക്വട്ടേഷന്‍ എന്നീ വാര്ത്ത്കള്‍ കണ്ടില്ലെങ്കില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു ഇന്ന് കേരളത്തില്‍.....അത് മനസ്സിലാക്കിയ ഈ പത്രക്കാരെന്ന നാറികള്‍ ഇത്തരം ഐറ്റംസ് നോക്കി വാരിക്കോരി ഇട്ടു കോളം നിറക്കുന്നുമുണ്ട്..ആ ഇനത്തില്‍ എനിക്ക് വീണു കിട്ടിയ ഒന്നാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്....

പെണ്ണുങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നത് പൌരാണികകാലം തൊട്ടേ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ്. ഈ കാര്യം ഞാന്‍ തന്നെ ഏകദേശം
ഒരുലക്ഷത്തി പത്തായിരം പ്രാവശ്യമായി വീണ്ടും വീണ്ടും ആവര്ത്തിക്കുന്നു....എന്നാ എന്റെ വായ അടക്കാനെങ്കിലും വേണ്ടി എന്തെങ്കിലും ഒരു മാറ്റം ഇവരായിട്ട് വരുത്തുക!!! അതും ഇല്ല.... ഇനി എന്നാ ഇവിറ്റകള്‍ നന്നാവുക??... ഇല്ലങ്കില്‍ സ്വന്തം ഭര്ത്താവ്‌ ഉണ്ടായിട്ടും ഇവളുമാരെന്തിനാ വേറെ ചൂടും നോക്കി പോകുന്നത്? കേരളത്തിലെ എല്ലാ സ്ത്രീകളെയും കുറിച്ചല്ല ഞാന്‍ ഇങ്ങനെ പറഞ്ഞത്... തെറ്റിദ്ധരിക്കരുത്...പ്ലീസ്‌. ഇന്ന് നൂറു ശതമാനവും വിദ്യാസമ്പന്നരായ സ്ത്രീകളാണ് ഈ കൊച്ചുകേരളത്തില്‍ ഉള്ളത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നോക്കൂ എന്നാല്‍ നിങ്ങള്‍ അറിയാത്തതായ മറ്റൊന്നുകൂടിയുണ്ട് ഇവിടെ!! ഇപ്പോഴും അതില്‍ ഒരുത്തിയുടെ മുഖത്ത് നോക്കി ‘’നീ സുന്ദരിയാണട്ടോ’’ എന്നൊന്ന് പറഞ്ഞാല്‍ അവളുമാര് ഏത് കോണകത്തിലേക്ക് വിളിച്ചാലും വരും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും ഇവിടെയുണ്ട്...അതിനു അവര്‍ ഉപയോഗിക്കുന്ന മാധ്യമം മൊബൈല്‍ ആകാം അതുമല്ലെങ്കില്‍ പുത്തന്‍ ബൈക്ക്‌ ആകാം....

എന്നാല്‍ ഈ ഇടയായി ഇന്റര്നെറ്റ് എന്ന സാങ്കേതികവിദ്യ കൂടുതലായും ഇത്തരം പോക്രിത്തരങ്ങള്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.....രതിലീലകളുടെ ഉന്നതിയില്‍ ആറാടുമ്പോള്‍ ഒരു പെണ്ണും മനസ്സില്‍ പോലും വിചാരിക്കുന്നില്ല മുകളില്‍ കിടക്കുന്നവന്റെ കയ്യിലിരിക്കുന്ന മൊബൈല്‍ എന്ന സാധനത്തിനു മുന്പില്‍ഉള്ള ക്യാമറയിലൂടെ പിന്നീട് ഇതല്ലാം ലോകം മുഴുവനും കാണും എന്നും തന്റെ ജീവിതം അതോടെ നശിക്കുമെന്നും.... ഈ കമ്പ്യൂട്ടറില്‍ കാണുന്ന ‘അണ്ടോ’ എന്ന് പറയുന്ന ഒപ്ഷന്സ് ലൈഫില്‍ ഇല്ല്യാ എന്ന് എല്ലാ പെണ്ണുങ്ങളും ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്... ഇത്തരം ചെയ്തികളെല്ലാം നടത്തിയ ഒരുത്തിയുടെ ജീവിതം രണ്ടു ദിവസം മുന്പ് പത്രങ്ങളെല്ലാം എടുത്ത് അങ്ങ് ആഘോഷിച്ചു....

കൊല്ലം ചവറയിലാണ് ഇപ്പൊ ഇത് അരങ്ങേറിയിരിക്കുന്നത്. പുതുക്കാട് പുത്തന്‍വീട്ടില്‍ മോഹന്ചേട്ടന്‍ ആണ് ഇതിലെ പുതിയ രക്തസാക്ഷി.... ഇനി പുള്ളി മാത്രമാണോ ഉള്ളത്!! ഈ ഗതികേട് തന്റെ് മോള്ക്കും വരരുത് എന്ന് കരുതിയിട്ടാണോ മറ്റോ അങ്ങേരു മരിച്ചു പോകുമ്പോള്‍ പന്ത്രണ്ടു വയസ്സുള്ള മോളേം കൂടെ കൂട്ടി...പക്ഷെ പോകുന്ന സമയത്ത് സ്വന്തം ഭാര്യക്കിട്ടും അവളുടെ കൂടെ കിടന്നിരുന്ന (പീഡിപ്പിച്ചിരുന്ന) അയല്‍വാസികള്ക്കിട്ടും നല്ലൊരു പണി കൊടുത്തിട്ടാണ് പോയത്...ഒരു ചെറിയൊരു കത്ത്‌..... ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ..

തന്റെ ഭാര്യയെ അയല്‍വാസികളില്‍ ചിലരെല്ലാം മുടക്കംതെറ്റാതെ പീഡിപ്പിച്ചിരുന്നെന്നും, അതെല്ലാം അപ്പപ്പോള്‍ ഇന്റര്നെറ്റില്‍ ലഭ്യമായിരുന്നു (ഏതു വെബ്സൈറ്റിലാണാവോ?) എന്നും, ആ പീഡനരംഗങ്ങള്‍ കൂട്ടുകാരന്റെ കമ്പ്യൂട്ടറില്‍ തനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞെന്നും...തന്മൂലം നാട്ടുകാരുടെ പരിഹാസം സഹിക്കാന്‍ കഴിയാതെ സ്വമേധയാ താനും മകളും ആത്മഹത്യ ചെയ്യുന്നു എന്നൊക്കെ ആയിരുന്നു കത്തില്‍.....കഷ്ടം!!!. ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന് നെഞ്ചുംവിരിച്ച് നിന്ന് പറയാന്‍ കഴിയാത്ത അവസ്ഥ! അതും ഇവളുമാരൊക്കെ കാരണം...

ഇനി ഇത് വായിച്ചുകൊണ്ടിരിക്കുന്ന, ഇപ്പൊഴും മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെയുള്ള പീഡനങ്ങള്‍ സ്വമനസ്സാലെ ഏറ്റുവാങ്ങുന്നവരും ആയ സ്ത്രീകളോട് മൂന്നേ മൂന്ന് ചോദ്യങ്ങള്‍.... ഏതു കൊലകൊമ്പന്‍ വന്നാലും നിങ്ങള്ക്കനുമതിയില്ലാതെ നിങ്ങളെ ഒരിക്കലും കീഴ്പ്പെടുത്താന്‍ കഴിയില്ല എന്നെനിക്കറിയാം....എങ്കില്‍ ഇത്തരം ചെറ്റ്ത്തരം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? അതുമല്ലെങ്കില്‍ സ്വന്തം ഭര്ത്താവിന്റെ ആര്മാദനം പോരാഞ്ഞിട്ടാണോ? എന്നാല്‍ അതിന്റെ കണക്കെത്ര? തെറ്റിദ്ധരിക്കരുത്! എന്നെപ്പോലെ കല്യാണം കഴിക്കാത്ത കുറച്ച് നല്ല ചെറുപ്പക്കാര്‍ വിദേശത്തും അതുപോലെത്തന്നെ കേരളത്തിലും ഉണ്ട്. നിങ്ങളുടെ ഈ വിലയേറിയ ഉത്തരങ്ങള്‍ ഞങ്ങളുടെയൊക്കെ നല്ല ഭാവിക്ക് വളരെയധികം പ്രയോജനം ചെയ്യും അതാ!!!!

ഇനിയെങ്കിലും സ്ത്രീകള്‍ ഒന്ന് ചിന്തിക്കുക.........തെറ്റ് ആര്ക്കും പറ്റും... അത് ഏതു പോലീസ്കാരനും.എന്നാല്‍ ആ തെറ്റ് ആവര്ത്തിക്കാതിരിക്കലാണ് ലോകത്തെ ഏറ്റവും വലിയ ശരി. ഇന്ന് കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ ഒരു റോഡ് പോലെയാണ്‌ നിങ്ങളുടെയൊക്കെ ദാമ്പത്യത്തിന്റെ കിടപ്പ്.....സൂക്ഷിച്ചു നടന്നാല്‍ നിങ്ങള്ക്ക് നന്ന്.... ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി അതെല്ലാം മറന്നാല്‍, ജീവിതകാലം മുഴുവന്‍ ഇപ്പറഞ്ഞ വണ്ടി കട്ടപ്പുറത്തിരിക്കും.....ഓര്ക്കുക.... ഇനി ഗള്‌ഫ്‌കാരന്മാരുടെ ഭാര്യമാരോട് ഒരു വാക്ക്...ഇന്ന് നിങ്ങളെ മാത്രം ഓര്ത്ത് നിങ്ങളുടെ സുഖം മാത്രം മുന്നില്ക്കണ്ട്‌ സ്വയം ദുഃഖം ഏറ്റെടുത്തു ജീവിക്കുന്ന കുറെയേറെ നല്ല ഭര്ത്താ്ക്കന്മാര്‍ ഇവിടെ ഈ മരുഭൂമിയില്‍ ഉണ്ട്.... അവരുടെ ചോരയുംനീരും ആണ് നിങ്ങളുടെ ശരീരത്തില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. അത് മറക്കരുത്.....ആ അവരെ വഞ്ചിച്ചാല്‍, പെങ്ങമ്മാരെ പടച്ചവന്‍ പോലും പൊറുക്കില്ല നിങ്ങളോട്....ഇന്നുള്ള ഏതു പുണ്യനദിയില്‍ പോയി നിങ്ങളൊക്കെ മുങ്ങിയാലും ആ പാപക്കറ മായാനും പോകുന്നില്ല..

‘’കുടുംബം ഉണ്ടാക്കുന്നവന്‍ സ്വര്ഗ്ഗവും ഉണ്ടാക്കുന്നു’’ എന്നാണ് ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ലൊരു വചനങ്ങളില്‍ ഒന്ന്.....ഭാര്യമാരുടെ കൂടിച്ചേരലിലൂടെ മാത്രമേ സ്വര്ഗ്ഗം എന്നവാക്കിന് പൂര്ത്തീകരണം ഉണ്ടാകുന്നുമുള്ളൂ... ആ നല്ല സ്വര്ഗ്ഗത്തെ നമ്മുടേതായൊരു പിഴവിനാല്‍ അത് നരകം ആക്കാതെ കാത്ത്‌സൂക്ഷിക്കുക.....എപ്പോഴും...... നിങ്ങള്ക്ക് എല്ലാവര്ക്കും ഒരു നല്ല കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് സ്വയം ആശംസിച്ചുകൊണ്ട്,

നിങ്ങളുടെ എല്ലാവരുടെയും കൊച്ചനുജന്‍,

വിരല്ത്തുമ്പ്.

1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...