2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ങ്ഹും! കേരളത്തിനോടാ അവന്റെയൊക്കെ കളി....
അല്ലെങ്കിലും തമിഴ്നാട്ടുകാര്ക്കൊക്കെ എന്തും ആകാമല്ലോ!!. മുല്ലപ്പെരിയാറിലെ വെള്ളം കട്ടുകൊണ്ടു പോകുന്നു, നമ്മുടെ സ്വന്തം നയന്സിനെ കെട്ടിക്കൊണ്ട് പോകുന്നു ഇപ്പഴിതാ എന്റെ ഗെഡി രമ്യാനമ്പീശനെ കൊല്ലാനും കൊണ്ടു പോകുന്നു (ചുംബിക്കാന്‍)....എന്തായിത്? കേരളം എന്താ വെള്ളരിക്കാപ്പട്ടണം ആണോ ? ഇതെന്താ ഇവിടെയൊക്കെ ചോദിക്കാനും പറയാനും ആളില്ലാ എന്ന് കരുതിയോ ?. സത്യത്തില്‍ നിങ്ങള്‍ തരുന്ന മുട്ടയും പാലും ഒക്കെയാണ് ഞങ്ങള്‍ അടിച്ചുകേറ്റുത് എന്ന് വച്ച് അതിനു നിങ്ങള്ക്ക് പറഞ്ഞ കാശ് ഞങ്ങള്‍ എണ്ണിത്തരുന്നില്ലേ? അതും പോരാഞ്ഞ് ഇനി ഞങ്ങളുടെ സുന്ദരികളായ നടിമാരേം കൂടി വേണം എന്ന് പറഞ്ഞാല്‍ ഇത് എവിടുത്തെ ന്യായം ആണ് അണ്ണാച്ചി.......ഇത്തരം തൊട്ടിത്തരങ്ങള്ക്ക് നിങ്ങളുടെ നാട്ടില്‍ ഇല്ലേ കിടാവുകള്‍... അതോ അവളുമാരോക്കെ ഇനി കര്ണ്ണാടകത്തിലേക്ക് ചേക്കേറിയോ?....

കണ്ടല്ലോ സുഹൃത്തുക്കളെ, ഇതൊക്കെയാണ് ഇപ്പോള്‍ കേരളത്തിനോട് തമിഴ്നാട് ചെയ്യുന്ന അക്രമങ്ങള്‍... എന്തായാലും ഇതൊക്കെ മനസ്സില്‍ വച്ച് കൊണ്ട് എന്റെ കൂടെ ജോലിചെയ്യുന്ന തമിഴന്റെ അടുത്തുപോയി പരാതി രൂപത്തില്‍ ഞാന്‍ ഇതൊക്കെയങ്ങ് അവതരിപ്പിച്ചു....ആ നാറി അതിനു പറഞ്ഞതെന്താണെന്ന് നിങ്ങള്ക്കറിയാമോ! ഉങ്കളുടെ നാട്ടുകാര്ക്ക് കുളന്തൈകളെ മട്ടും താന്‍ ഉണ്ടാക്കാന്‍ തെരിയും മറ്റൊന്നും സെയ്യമുടിയാത് എന്ന്....എനിക്ക് ഇതൊക്കെ കേട്ടങ്ങ് ചൊറിഞ്ഞു കയറി.. ഈ പാണ്ടിക്കറിയുമോ കേരളത്തിന്റെക പാരമ്പര്യം! ഇവന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ?..എന്തിന് അത് കണ്ടിട്ടുണ്ടോ? നേരും നെറിയും ഇല്ലാത്ത രാഷ്ട്രീയക്കാര്‍ അരങ്ങുവാഴുന്ന പുണ്ണ്യസ്ഥലം ആണീ കേരളം എന്ന് ഇവന് വല്ല വിചാരവും ഉണ്ടോ? സത്യത്തില്‍ ഇവിടെ ഇവന്‍ പറഞ്ഞതല്ലാതെ മറ്റൊന്നും ഉണ്ടാക്കുന്നില്ലെന്നും രാഷ്ട്രീയ കുതികാല്‍വെട്ടും നേതാക്കള്‍ തമ്മിലുള്ള റിയാലിറ്റിഷോയും മാത്രമേ ഉള്ളൂ എന്നതും നമുക്കറിയാവുന്ന കാര്യമല്ലെ. എന്നിട്ടും വേലിക്ക് പുറത്ത് നില്ക്കുന്ന ഇവനൊക്കെ നമ്മളെ ചോദ്യം ചെയ്യാന്‍ വന്നിരിക്കുന്നു. ആരാ ഇവന്‍?....തൊരപ്പന്‍ പാണ്ടി..

എടാ അണ്ണാച്ചി, നീ ചെവിയില്‍ നുള്ളിക്കോ..ഇനിയാടാ ഞങ്ങള്‍ കളിക്കാന്‍ പോകുന്നത്..തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ ഇവിടെ നടത്താന്‍ പോകുന്നത്. അതിലൂടെ കമ്യൂണിസത്തിന്റെ പുതിയ ഒരു രാജപാത തന്നെ ഞങ്ങള്‍ തെളിയിക്കും. അങ്ങിനെ കേരളം പുതിയൊരു രാഷ്ട്രീയ തേരോട്ടത്തിന് തുടക്കവും കുറിക്കും...അതിനു കണ്ണൂര്‍ ജയിലില്‍ നിന്നും വിശ്രമിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ഇറക്കിയിട്ടാണെങ്കില്‍ അങ്ങിനെ. നിനക്കൊക്കെ ഒരു വിചാരം ഉണ്ട്.... കലൈഞ്ചര്‍ ആണ് തമിഴ്നാടിന്റെ ദൈവം,.തമിഴ്നാടിന്റെ സ്വന്തം ചാനല്‍ സണ്-ടിവിയാണ്, തമിഴാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നൊക്കെ....എന്നാല്‍ ഞങ്ങളുടെ ദൈവം ഒന്നല്ലെടാ.....ഒരുപാടെണ്ണം ഉണ്ട്.. ഇന്ന് ഞങ്ങളുടെ പാര്ട്ടി സെക്രട്ടറി മുതല്‍ അങ്ങോട്ട്‌ അവന്റെയൊക്കെ കോണകം കഴുകിക്കൊടുക്കുന്ന ലോക്കല്‍ സെക്രട്ടറി വരെയാണടാ ഞങ്ങളുടെ കണ്കിണ്ട ദൈവങ്ങള്‍. ഇനി നീയൊക്കെ മലകേറാന്‍ അയ്യപ്പാ...അയ്യപ്പാ... എന്ന് വിളിച്ച് ഇങ്ങോട്ട് വരുമല്ലോ.... അന്ന് ഞങ്ങളുടെ സ്വന്തം കൂലിത്തല്ലുകാരായ യുവരക്തങ്ങളെകൊണ്ട് നിന്റെയൊക്കെ വണ്ടികളുടെ ചില്ലെല്ലാം ഒന്നൊന്നായി ഞങ്ങള്‍ തകര്ക്കും ....അങ്ങിനെയെങ്കിലും നിന്റെയൊക്കെ അഹങ്കാരത്തിന് കേരളത്തിലെ രാഷ്ട്രീയബുജികള്‍ ചുട്ട മറുപടി തരും..... കേട്ടോടാ!!

നിനക്കറിയോടാ പാണ്ടി.. വര്ഷളങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ഉള്ള പാര്ട്ടിയാണ് ഞങ്ങളുടെത്....കേരളത്തിലെ ഞങ്ങളുടെ പാര്ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ കൃഷിയെ വരെ ബഹിഷ്കരിക്കേണ്ടി വന്നാല്‍ അതിനും ഞങ്ങള്‍ മടിക്കില്ല. ഇന്ന് ഞങ്ങള്‍ ഒന്ന് മനസ്സുവെച്ചാല്‍ ചീഞ്ഞു നാറാവുന്നതേയുള്ളൂ നിന്റെ നാട്ടിലൊക്കെ നീ ഉണ്ടാക്കുന്ന പച്ചക്കറികള്‍... അത് ഇവിടേക്ക് കൊണ്ടുവന്നോളാന്‍ അനുമതി തന്ന ഞങ്ങളെ നീ വിലകുറച്ച് കണ്ടാലുണ്ടല്ലോ, പിന്നെ നീയൊക്കെ അവിടെയിരുന്നു ക്ഷ...ണ്ണ...പ്പ...മ്മ എന്നൊക്കെ വരക്കത്തെ ഒള്ളൂ. അത് നീ മറക്കണ്ടാ..... ഇനിയും നിനക്ക് ഞങ്ങള്‍ അവസാനമായി ഒരു അവസരം കൂടി തരുന്നു....ഇനി മുതല്‍ കട്ടുകൊണ്ട് പോകുന്ന വെള്ളത്തിന്റെയും മണലിന്റെയും കണക്ക് ഞങ്ങളുടെ പാര്ട്ടീ ഓഫീസില്‍ അറിയിച്ചിരിക്കണം. അല്ലെങ്കില്‍ ‘’വെറുക്കപ്പെട്ടവന്‍’’ എന്നപാര്ട്ടിയുടെ റെഡ്‌ലിസ്റ്റില്‍ നിന്നെയും ഞങ്ങള്‍ ഉള്പ്പെടുത്തും.....അതൊക്കെ നീ എപ്പോഴും ഓര്ത്താ നിനക്ക് നന്ന്........മരപാണ്ടി.

4 അഭിപ്രായങ്ങൾ:

Related Posts Plugin for WordPress, Blogger...