വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു മണവാളനെപ്പോലെയാണ് നിങ്ങളുടെ ഈ വിരല്ത്തുമ്പും 2009ല്‍ നിന്നും 2010 എന്ന മനോഹരമായ വര്‍ഷത്തിലേക്ക് കാലെടുത്ത് വച്ചത്.... 2009 എനിക്ക് വേദനകള്‍ തന്നപ്പോള്‍ 2010 എനിക്ക് തന്നത് എല്ലാം തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും സഹായിച്ച വര്‍ഷമായിരുന്നു.... ഞാന്‍ ഇന്ന് എന്‍റെ ഹൃദയത്തില്‍ ഒരു നല്ല ഇടം കൊടുത്തിരുന്ന കുറച്ച് വ്യക്തികളുടെ ശരിയായ മുഖം കാണിച്ചുതന്ന എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല വര്ഷം...
ചെറുപ്പം മുതലേ വളരെ ലോലഹൃദയനായ എന്നെ ഒരുപാടു ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എന്നെയും എന്‍റെ അറിവിനെയും നന്നായി ഉപയോഗിച്ചിരുന്നു....നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ തൊട്ട് എന്‍റെ സുഹൃത്ത്ക്കള്‍ അടക്കം നീണ്ട ഒരു ചാര്ട്ട് തന്നെ ഞാന്‍ ഇപ്പോളും സൂക്ഷിക്കുന്നുണ്ട്.... എന്നാല്‍ അതെല്ലാം തിരിച്ചറിഞ്ഞു എന്‍റെ ജീവിതത്തിന്റെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ട് വരാന്‍ ഈ വര്ഷം എന്നെ വളരെയധികം സഹായിച്ചു....എന്‍റെ ജീവിതത്തിലെ സന്തോഷിക്കാനുള്ള കുറെയേറെ നല്ല മുഹൂര്‍ത്തങ്ങള്‍ തന്ന പ്രിയപ്പെട്ട വര്ഷം ആണ് എന്‍റെ ഈ 2010......
ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയില്ല എന്ന് കരുതിയ എനിക്ക് ഒരുപാടു സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നുതന്ന വര്‍ഷമാണിത്.... ജോലിയില്‍ ഇതുപോലെ ഞാന്‍ ഒരിക്കലും എത്തില്ല എന്ന് കരുതിയ ചിന്തക്ക് വിപരീതമായി ചെയ്യുന്ന ജോലി അതിന്‍റെ നിലയും വിലയും തക്കതായ വേതനം നല്‍കിയതും ഈ വര്ഷം തന്നെയാണ്..... ജീവിതത്തില്‍ സ്വര്‍ഗ്ഗം എന്ത് എന്ന് ഈ ലോകത്തില്‍വച്ച്തന്നെ കാണിച്ചുതന്ന ഒരു നല്ല വര്ഷം..... ലാഭനഷടങ്ങളുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ലാഭം മാത്രം കൈമുതലായുള്ള എന്‍റെ ജീവിതത്തിലെ നല്ല വര്ഷം.....
ഈ ബ്ലോഗ് ലോകത്തിലേക്ക് കാല്‍ എടുത്തുവച്ചത് ഞാന്‍ ഈ വര്‍ഷത്തിലാണ്... പറയാന്‍ കുറെയേറെയുണ്ട് ഈ ലോകത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും... തുറന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കും എന്നറിയാവുന്ന ബ്ലോഗര്‍ ആയതുകൊണ്ട് ഞാന്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല... എന്നിരുന്നാലും കുറെയേറെ നല്ല വ്യെക്തികളെ കാണാനും അവരുമായി തമ്മില്‍ ആശയങ്ങള്‍ പങ്കുവക്കാനുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്ക് ലഭിച്ചു ഈ വര്‍ഷത്തില്‍... അതില്‍ ഏറ്റവും അധികം സന്തോഷവാനാണ് ഈ വിരല്‍ത്തുമ്പ്....
വിവാഹം എന്നത് 2009ല്‍ എനിക്ക് ഒരു നല്ല പ്രഹരം തന്നപ്പോള്‍ 2010 എനിക്ക് പ്രേയസിയാകാന്‍ യോഗ്യതയുള്ളവരുടെ ഒരുപാട് മുഖം എനിക്ക് കാണിച്ചു തന്ന നല്ല വര്ഷം..... അവസാനം ദൈവം എന്‍റെ വാരിയല്ല് ഇതാണെന്ന് സൂചന നല്‍കിയ ബിടെക്ക് ബിരുദധാരിയായ ഒരു സുന്ദരിയില്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പ്... ഒരു പക്ഷെ 2011 എനിക്ക് ഒരു കുടുംബനാഥന്‍റെ വേഷം തന്നേക്കാം.... ഇനിയുള്ള എന്റെ യാത്ര ഇനി അതിലേക്കാണ്.....മറ്റൊരു പ്രത്യേകത 2010 ല്‍ ഒരിക്കല്‍പ്പോലും എനിക്ക് നാട്ടില്‍ പോകാനോ ആ നാടിന്‍റെ മണം ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് ഈ വര്‍ഷത്തെ മറ്റു വര്‍ഷങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു....
എന്തായാലും ഈ ഒരു പ്രവാസത്തിന് കുറച്ചുകാലത്തേക്ക് തടയിടാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിരല്ത്തുമ്പും നാടുകാണാന്‍ എത്തുന്നു... കൂടെ നാടിനെക്കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ക്കും നിങ്ങള്‍ സാക്ഷിയാകും.... ഒരു കൂടപ്പിറപ്പിനെ കൈവിട്ടുപോകുന്ന വേദനയാണ് 2010 എന്നെ വിട്ടു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നുന്ന ഫീലിംഗ്.... കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വര്ഷം ആണിത്.... എന്‍റെ ആ സന്തോഷം ഒരു തരിപോലും കുറക്കാതെ ഏക ഇലാഹ് അടുത്ത 2011ലും അനുഭവിക്കാന്‍ എന്നെ തുണക്കണെ എന്ന് മാത്രമേ ഇപ്പൊഴുള്ള പ്രാര്‍ത്ഥന......
എന്‍റെ കൂടെപ്പിറപ്പിനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ എല്ലാ നല്ല വായനക്കാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ഞാന്‍ ആശംസിക്കുന്നു..... 2011 നമ്മുടെയൊക്കെ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാവുന്ന ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കട്ടെ എന്ന് സര്‍വ്വേശ്വരനോട് മനസ്സുരുകി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.....
വിരല്‍ത്തുമ്പ്.