2010, ഡിസംബർ 30, വ്യാഴാഴ്‌ച

ബന്ധുക്കള്‍ ശത്രുക്കള്‍...ഇന്ന് ഞാന്‍ എഴുതുന്ന മാറ്റര്‍ ഒരു പക്ഷെ നിങ്ങളുടെയെല്ലാം ജീവിതത്തില്‍ ഉള്ളതാവാം അല്ലെങ്കില്‍ നിങ്ങളുടെ അയല്‍പക്കത്തെ വീടുകളില്‍ നിങ്ങള്‍ മിക്കതും കാണുന്നതാവാം... വളരെ ലളിതമായ ഒരു ചോദ്യം... നിങ്ങളുടെ ശത്രുവാര്??... നിങ്ങളുടെ കൂട്ടുകാരനാണോ?...അല്ല.. എന്നാല്‍ നിങ്ങളുടെ ഭാര്യയാണോ?.... അതൊരിക്കലും അല്ല... പിന്നെ നിങ്ങളുടെ അയല്‍വാസിയാണോ??.... ചിലവര്‍ക്കൊക്കെ അനുഭവം ഉണ്ടെങ്കിലും അറുപത് ശതമാനവും തുറന്നുപറയാം, ആകാന്‍ വഴിയില്ല..... പിന്നെ ആരാണ് നിങ്ങളുടെ ശത്രു??...... തികച്ചും ലളിതമാണ് ഉത്തരം... നമ്മുടെയെല്ലാം ബന്ധുക്കള്‍...... അല്ല എന്ന് വായിക്കുന്ന നിങ്ങളില്‍ ഏതവനോ, അല്ലെങ്കില്‍ എതവളോ എതിര്‍ത്താലും ഞാന്‍ ഒരിക്കലും എഴുതിയ വാക്കില്‍ നിന്നും ഒരടി പിന്നോട്ട് പ്രതീക്ഷിക്കണ്ട... നിങ്ങളുടെ ബന്ധുക്കള്‍ തന്നെയാണ് നിങ്ങളുടെ ശത്രുക്കള്‍...

ഇന്നുള്ള കേരളത്തിലെ ജ്യോതിഷികള്‍ക്ക് കാശ് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഇന്ന് ഒരുമിക്ക കുടുംബത്തിലെ ആളുകളുടെ ബന്ധുക്കള്‍ ഒരു നല്ല പങ്ക് വഹിക്കുന്നത് നഗ്നമായ സത്യമാണ്... പ്ലീസ്‌ വിശ്വസിക്കുക... ഇന്ന് കേരളത്തിലെ പ്രശസ്ഥ ജ്യോതിഷന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.... ഇന്ന് കേരളത്തിലെ ഏതു കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ വന്നു പ്രശ്നം വച്ചാലും അവരോട് തുറന്ന് പറയുന്നതില്‍ വളരെയധികം ഖേദം ഉണ്ടത്രേ ഇന്നുള്ള നല്ലരീതില്‍ ആ കര്‍മ്മം ചെയ്തു പോരുന്ന ജ്യോതിഷികള്‍ക്ക്... കാരണം ഒന്നുകില്‍ ഈ പ്രശ്നക്കാരന്റെ അനുജനോ അനുജന്‍റെ ഭാര്യയോ, അതുമല്ലെങ്കില്‍ സ്വന്തം അച്ചനോ അല്ലെങ്കില്‍ അമ്മയോ.... ഇതാരുമല്ലെങ്കിലും ആ കണ്ണിയില്‍പെട്ട കുടുംബത്തിലെ ഏതെങ്കിലും ഒരു അലവലാതിയായിരിക്കുമത്രേ പാര..... ഇതൊന്നും വിശ്വാസമില്ലേല്‍ ഇപ്പറയുന്ന അനുഭവം നിങ്ങളെ വിശ്വസിപ്പിക്കും.. അത് തീര്‍ച്ച...

അദ്വാനിയും അതിലുപരി കുടുംബസ്നേഹിയും ആയിരുന്നു മുള്ളുംമേല്‍ ജോണ്‍..... ഒരുതലമുറക്ക് ഇരുന്നു തിന്നാനുള്ളതൊക്കെ ജോണെട്ടന്റെ അപ്പന്‍ പൈലിമാപ്ല ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു... ജോണെട്ടനും കൂടാതെ രണ്ട് അനുജന്മ്മാരും മാത്രം അടങ്ങുന്ന ഒരു ചിന്നക്കുടുംബം.... ചെറുപ്പംമുതലേ മക്കളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പൈലിമാപ്ലക്കുള്ള കഴിവ് നാട്ടിലെ ചായക്കടയില്‍ പ്രശസ്തമായിരുന്നു ആ കാലത്ത്‌.... പൈലിമാപ്ല അദ്യെഹത്തിന്‍റെ നാടായ തെക്ക് ബാകത്ത് നിന്ന് ജോണെട്ടന് ജെസ്സിയെ കല്യാണം കഴിപ്പിച്ച് കൊടുപ്പിക്കലില്‍ നിന്നാണ് കഥയുടെ തുടക്കം.... പൈലിച്ചേട്ടന്റെ ഭാര്യ മറിയാമച്ചേട്ടത്തി മരിച്ചതിനാല്‍ ജസ്സി വന്നതില്‍പ്പിന്നെയാണ് ആ വീട്ടിലൊരു ഒരനക്കം വന്നത്.... രാവിലെ വീട്ടിലുള്ള പശുവിനെ കറക്കുന്നത് മുതല്‍ ഈ നാലംഗസംഘത്തിന്‍റെ തുണിയലക്കല്‍ വരെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയാണ് ഈ പാവം ഒറ്റക്ക് ചെയ്തിരുന്നത്... ജോണെട്ടന്‍റെ അനുജന്മ്മാരായ ആന്റപ്പനും ഓസേപ്പും അമ്മയോടുള്ള സ്നേഹം, അത് മുഴുവനായും ജെസ്സിക്ക്‌ ലഭിച്ചിരുന്നു എപ്പോഴും.... ആരെയും അസൂയപ്പെടുത്തുന്ന ആ കുടുംബത്തിലേക്ക് ഇപ്പറഞ്ഞ രണ്ട് അനുജന്മ്മാരുടെയും ഭാര്യമാരുടെ വരവ് ആ നല്ലകുടുംബത്തിന്റെ നാരായവേര് തന്നെ ഇളക്കിയെടുത്തു.... ആ കഥ ഇങ്ങനെ....

പൈലിമാപ്ലയുടെ ഹൃദയസ്തംഭനംമൂലം ഉള്ള മരണം ആ ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയെങ്കിലും ജോണെട്ടന്‍ കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി ആന്റപ്പനേയും ഓസേപ്പ്നേയും പിടിച്ച് കെട്ടിച്ചു.... രണ്ട് തല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ല എന്ന തിയറിക്ക് ഇവിടെയും പിഴവ് സംഭവിച്ചിട്ടില്ല... ആദ്യം പെണ്ണുങ്ങള്‍ തമ്മില്‍ ഉള്‍പ്പോരില്‍ നിന്ന് തുടങ്ങി പിന്നീട് രംഗം കുടുംബനാഥന്‍മാര്‍ ഏറ്റെടുത്തതോടെ നാട്ടുക്കാര്‍ക്ക്‌ പൊട്ടിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കി ഈ വന്ന പൂതനകള്‍ കാരണം.... ഞാനാ വലിയവള്‍ എന്ന മൂഡ്ത്തം നിറഞ്ഞ തിരിച്ചറിവ് അറിവില്ലാത്തവരും വിവരമില്ലാത്തവരും ആയ ഈപെണ്ണ്‍ങ്ങളുടെ മത്സരം കാരണം ആ സ്വര്‍ഗ്ഗം പോലെയായിരുന്ന വീട്ടില്‍ മൂന്ന്‍ അടുക്കള പൊന്തി വന്നു.... പിന്നെപ്പിന്നെ സ്വത്ത്‌ ബാകം വക്കലിനായി പെണ്ണുങ്ങള്‍ തമ്മിലുള്ള യുദ്ധം.... ഇപ്പൊ ആ യുദ്ധം കോടതി ഏറ്റെടുത്തതുകൊണ്ട് മൂന്നും മൂന്ന് കൊമ്പത്തായി.... ചോരയുടെ വില എന്തെന്നറിയാത്ത ഈ തേവിടിശ്ശികള്‍ കാരണം ഒരു കുടുംബം അങ്ങ് കട്ടപ്പുറത്ത് കയറി.... കഷ്ടം....

എന്‍റെ വായനക്കാര്‍ കഥ നന്നായി ഗ്രഹിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.... ഇനി നിങ്ങള്‍ പറയൂ ഇവിടെ ആരാണ് ശത്രുക്കള്‍.... നാട്ടുകാരാണോ?... ഒരിക്കലും അല്ല അല്ലേ?..... വീടിന്‍റെ ശരിയായ രീതിയിലുള്ള കെട്ടുറപ്പിന് കയറി വന്ന യുവതികള്‍ക്ക്‌ ഒരു നല്ല പങ്ക് ഉണ്ട് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ... നിങ്ങള്‍ തിരഞ്ഞ് നോക്കൂ ഇന്നുള്ള തൊണ്ണൂറ് ശതമാനം കുടുംബങ്ങളിലെയും അശാന്തിക്കും പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ മാനസികമായി ഐക്യം പുരാതനകാലം തൊട്ടേ തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്ത്രീകളുടെ ഭാഗത്ത്‌നിന്ന് മാത്രമാണ്.... എന്താണ് അതിനു കാരണം എന്നത് ഇതുവരെയും ഒരു ശാസ്ത്രത്തിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.... വളരെ വളരെ പണ്ട് അക്ഷരം കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ചിഹ്നങ്ങള്‍ കൊണ്ടായിരുന്നത്രേ ഭാരതത്തില്‍ ആശയം കൈമാറിയിരുന്നത്... അന്ന് പോലും നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ചിഹ്നം കൊടുത്തിരുന്നത് രണ്ട് സ്ത്രീകള്‍ തമ്മില്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നതാണത്രേ..... അന്ന് മുതല്‍ക്ക്‌ തൊട്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇപ്പറഞ്ഞതിന് മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്....

ഇന്നുള്ള ഇത്തരം പോക്രിത്തരങ്ങള്‍ സമൂഹം അതിന് അതിന്‍റെതായ രീതിയില്‍ വലിയ വിലയൊന്നും നല്‍കുന്നില്ലേലും, ഇത് കൊണ്ട് വിജയം വരിക്കുന്ന സ്ത്രീകള്‍ ഒരുകാര്യം മനസ്സിലാക്കാതെ പോകുന്നു.... അവരിന്ന് ആരെ തോല്‍പ്പിക്കാനാണോ ഇത്തരം തോട്ടിത്തരങ്ങള്‍ ചെയ്തുകൂട്ടുന്നത് എങ്കില്‍ ഇന്നല്ലേല്‍ നാളെ അവരുടെ മക്കളാല്‍ ഇതിന്‍റെ മുതലും പലിശയും മൊത്തമായിത്തന്നെ തിരിച്ച് കിട്ടും എന്നുള്ളത് നിസ്സംശയം പറയാന്‍ കഴിയുന്ന ഒന്നാണ്..... ഇതിനൊക്കെ കൂച്ച് വിലങ്ങിടുന്ന എതുകൊലകൊമ്പന്‍ വീട്ടില്‍ ഉണ്ടെങ്കിലും രാത്രിയില്‍ ഇവളുമാര് തന്നെ ഇപ്പറഞ്ഞ കൊമ്പ്മടക്കി വെപ്പിക്കുന്ന അവസ്ഥക്ക് ഒരു വലിയ ജനത ഇന്നും സാക്ഷിയാണ്..... മ്... ഇന്നലെന്കില്‍ നാളെ ഇതൊക്കെ മനസ്സിലാക്കി ജീവിതം നയിക്കുന്ന ഒരു നല്ല പെണ്‍പട്ടണത്തെക്കുറിച്ച് നമുക്കും വെറുതെ ആശിക്കാം..... വെറുതെയെങ്കിലും......

5 അഭിപ്രായങ്ങൾ:

 1. ഞാനും എന്റെ ഭര്‍ത്താവും കുട്ടികളും എന്ന സങ്കുചിതമായ മനസ്സ് സ്ത്രീകളില്‍ ഉണ്ടാവുമ്പോഴാണ് കുടുംബ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കാര്യങ്ങളെ നേരാം വണ്ണം മനസ്സിലാക്കി കുടുംബം എന്ന നിലക്ക് എല്ലാവരുമയും നല്ല നിലയില്‍ കഴിയണമെന്ന വിശ്വാസത്തില്‍ ശക്തമായ നിലപാട് എടുക്കാന്‍ കഴിയുന്ന പുരുഷന് ഇത്തരം വിശയങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും

  മറുപടിഇല്ലാതാക്കൂ
 2. ആദ്യം അഭിപ്രായം പറയാന്‍ ചാന്‍സ് എനിക്കാണെന്നു തോന്നുന്നു. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബന്തുക്കള്‍ തന്നെ ശത്രുക്കള്‍, എന്നതില്‍ ഞാനും യോചിക്കുന്നു, എന്നു കരുതി മുഴുവന്‍ സ്ത്രീ ജനങ്ങളേയും അടച്ചാക്ഷേപിക്കാനൊന്നും ഞാനില്ല. നിങ്ങളു പറഞ്ഞപോലെ രാത്രി അവരുടെ അടുത്തേക്ക് തന്നെ ചെല്ലേണ്ടേ.. യേത്.......

  മറുപടിഇല്ലാതാക്കൂ
 3. സ്ത്രീകള്‍ മാത്രമല്ല പ്രശ്നക്കാര്‍ . സ്വഭാവം നന്നാവണം ആരായാലും

  മറുപടിഇല്ലാതാക്കൂ
 4. മെസ്സേജ് നന്നായിട്ടുണ്ടെ പഷേ വാക്കുകള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു
  mujeeb

  മറുപടിഇല്ലാതാക്കൂ
 5. ഈ ലേഖനത്തിലൂടെ വരച്ചു കാട്ടുന്നത് പച്ചുയായ ഒരു യാഥാര്‍ത്ഥ്യമാകുന്നു
  ലേഖകന് എല്ലാ ഭാവുകങ്ങളും

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...