2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പെറ്റമ്മ എന്ന സ്നേഹസാഗരം





‘പെറ്റമ്മയല്ലാതൊരു ദൈവം ഇല്ല നമുക്ക്’
‘അതിന്‌ പകരം വക്കാന്‍ നമ്മളുണ്ടാക്കിയ പള്ളിക്കോ അമ്പലത്തിനോ സാധിക്കുകയും ഇല്ല’


എല്ലാപ്രാവശ്യവും ഗള്ഫില്നി്ന്ന് ചെല്ലുമ്പോളൊക്കെ എന്നേയും കാത്ത് പാവം എന്റെ ഉമ്മ വീടിന്റെ പടിക്കല്‍ വന്നു നില്ക്കാറുണ്ടായിരുന്നു... സത്യം പറയാമല്ലോ ആ ഉമ്മാടെ കയ്യുകൊണ്ട് ഉണ്ടാക്കിയ തേങ്ങയിട്ട് അരച്ച മീന്കൂട്ടാനും ചോറും...പിന്നെ പുലരുവോളം എന്റെ തലക്കല്‍ ഇരുന്ന് പറയുന്ന നാട്ടിലെ വിശേഷങ്ങളും ഉപദേശങ്ങളും ഒക്കെയായിരുന്നു ഗള്ഫില്നിന്നും ചെല്ലുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങള്‍....ഇപ്പോഴും ഇവിടെ എന്റെ കുക്ക് എനിക്ക് വച്ചുനീട്ടുന്ന ദാലും തായ്‌ലാന്റ് അരികൊണ്ട് ഉണ്ടാക്കിയ ചോറും കഴിക്കുമ്പോള്‍ വേദനെയോടെയാണെങ്കിലും ആ ഉമ്മാടെ ഭക്ഷണത്തിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കാറുണ്ട്...

ഇന്ന് കേരളത്തില്‍ എന്റെ ഉമ്മാനെപ്പോലെത്തന്നെ എല്ലാ പ്രവാസികളുടെയും ഉമ്മമാര്‍ അവരവരുടെ മക്കളുടെ നന്മക്കുവേണ്ടി ഇപ്പോഴും പ്രാര്ത്ഥി്ച്ചുകൊണ്ടിരിക്കുന്നു....ഒരു പക്ഷെ ആ പ്രാര്ത്ഥനയുടെയൊക്കെ ബലമാകാം നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകുന്ന പലതരത്തിലുള്ള ആപത്തില്നിന്നൊക്കെ ഇപ്പോഴും ദൈവം നമ്മളെയൊക്കെ രക്ഷിക്കുന്നത്‌...... എന്നാല്‍ ഇത്തരത്തില്‍ മക്കള്ക്ക് വേണ്ടി എപ്പോഴും പ്രാര്ഥിക്കുന്ന ഒരു മാതാവിനെ അവര്‍ ജന്മം നല്കിയ സ്വന്തം മക്കള്‍ തന്നെ മറന്നാലോ!
ഇന്ന് കേരളത്തിലെ മാതാവിനെ പൊന്നുപോലെ നോക്കുന്ന മക്കള്‍ വായിക്കാന് വേണ്ടിയിട്ടല്ല ഞാന്‍ ഇന്നത്തെ പോസ്റ്റ്‌ ഇവിടെ ഇടുന്നത്.....പത്തുമാസം വയറ്റിലിട്ട് നൊന്തുപെറ്റ നല്ല മാതാക്കള്ക്കുണ്ടായ വിഷപ്പാമ്പുകള്ക്ക് ഞാന്‍ ഇന്നത്തെ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.....

കൊല്ലം വീട്ടില്‍ ശോശാമ്മയെന്ന ഈ അമ്മ ജീവിതത്തില്‍ ആര്ജ്ജിവച്ചഅറിവ് ചെറുതൊന്നുമല്ല... വിദ്യകൊണ്ട് മാത്രമല്ല ഭൌതികമായും അറിവുള്ളവരാണ് ഇവരുടെ മക്കള്‍...പക്ഷെ എന്ത്കൊണ്ടോ അവര്ക്ക്‌ ഈ അമ്മയെ വേണ്ട.. അത് മനസ്സിലാക്കിയപ്പോള്‍ ആണ് ഇവര്‍ വീട് വിട്ടിറങ്ങിയത്.. എങ്ങോട്ട് എന്നറിയാത്ത ഒരു നീണ്ട യാത്ര....ചെന്നെത്തിയതോ സെക്രട്ടേറിയട്ടിന്റെ മുന്പില്‍...വിശപ്പും ദാഹവും ഈ പാവത്തിനും ഉണ്ടാകില്ലേ....അവസാനം തളര്ന്നു ഫുട്പാത്തില്‍ കയറിക്കിടന്നു....അപ്പോഴാണ്‌ ഇവര്‍ കന്റോണ്മെന്റ് പോലീസുകാരുടെ ശ്രദ്ദയില്‍പ്പെടുന്നത്... അവര്തന്നെ അവരെ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോയി.... വെള്ളവും ഭക്ഷണവും കൊടുത്ത്‌ അവര്‍ ഉഷാറായി എന്ന് തോന്നിയപ്പോള്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി... തുടര്ന്നാണ് അവര്‍ കഥപറയുന്നത്.....

അല്ലെങ്കില്‍ ഇട്ടുമൂടാന്‍ സമ്പത്ത് ഉണ്ടായിരുന്ന ഈ അമ്മക്ക് ഒരിക്കലും ഈയൊരു അവസ്ഥ വരാന്‍ പാടുള്ളതല്ല.. സ്വന്തം ഭര്ത്താവ് മരിക്കുന്നത് വരെ റാണിയെപ്പോലെ കഴിഞ്ഞ ഇവര്‍ ഇന്ന് കേരളത്തിലെ കുറച്ച് നല്ലവരായ പൊലീസുകാരുടെ സംരക്ഷണത്തില്‍ ആണ് ഇപ്പോള്‍കഴിയുന്നത്... ഭര്ത്താവിന്റെ മരണശേഷം സ്വത്ത്‌ ഭാഗിപ്പിച്ച് ഈ പാവത്തിനെ അവരുടെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു..... കഷ്ടം!! ഇത്രക്കും ദുഷ്ടമനസ്സുള്ള മക്കള്‍ കേരളത്തില്‍ ഉണ്ടോ? എന്താണ് അവരെ ഇത്രക്കും ഹീനമായ ഒരു പ്രവര്ത്തിക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകുക? പണം ആണോ? ഇപ്പറഞ്ഞ ഒന്ന് ഇന്നീലോകത്ത്‌ ഉണ്ടങ്കില്‍ എല്ലാം ആയോ?????? ആറാം തമ്പുരാനില്‍ ലാലേട്ടന്‍‍ പറയുന്ന വാക്ക് എനിക്കിപ്പോള്‍ ഓര്മവരുന്നു ‘‘പണത്തിന്‌ കടലാസിന്റെ പോലും വിലയില്ലാത്ത ചിലസന്ദര്ഭങ്ങളുണ്ട്...അത് ഇപ്പോ നിങ്ങള്ക്ക് മനസ്സിലാവില്ല’’ എന്ന്.....

ഒരു മകന്‍ ലണ്ടനില്‍, രണ്ടാമത്തേത് മകള്‍. അവരാണെങ്കിലോ വയനാട്ടില്‍. ഈ മകളുടെ കൂടെയായിരുന്നത്രേ ഇവര്‍ കുറേക്കാലം ആയി താമസിച്ചിരുന്നത്.... പിന്നീട് ഇവരുടെ പീഡനം സഹിക്കാന്‍ കഴിയാതെയാപ്പോള്‍ ആണ് വീടുവിട്ടിറങ്ങിയത്..... ഇപ്പറഞ്ഞ ഈ മകള്ക്കും മക്കളുണ്ടാവാതിരിക്കില്ലല്ലോ..... ഇന്നിവള്‍ സ്വന്തം തള്ളയോടു ചെയ്തത് തീര്ച്ചുയായും അവളുടെ മക്കളുടെ കയ്യില്നി്ന്ന് പലിശസഹിതം കിട്ടട്ടേ എന്ന് നമുക്കെല്ലാം മനമുരുകി പ്രാര്ത്ഥി്ക്കാം.... ഇന്ന് ദൈവം തമ്പുരാന് പത്തും ഇരുപതും‌ വര്ഷമൊന്നും ഒന്നുമല്ല.... ഇതില്‍ കൂടിയൊരു ശിക്ഷ ഇവള്ക്ക് തങ്ങാന്‍ ശേഷിയുണ്ടാവില്ല അന്ന്......

പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ഈ മാതാവിന് അവരുടെ മക്കളോട് തെല്ലും വെറുപ്പില്ല....ഒരു ക്ഷീണം ഒഴിച്ചാല്‍ പ്രസന്നമാണു അവരുടെ മുഖം.... ‘’അവര്ക്കെന്നെ വേണ്ട..അതുകൊണ്ട് എനിക്ക് പരാതിയൊന്നും ഇല്ല കേട്ടോ...... പരിചയമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ ചെറിയ പേടി തോന്നി....അപ്പോള്‍ ഇവരെത്തി എന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു’’ ചുറ്റും നില്ക്കുന്ന പോലീസുകാരെ നോക്കി കണ്ണ്തുടച്ചുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞു...... അത് കണ്ടാല്‍ കേരളത്തിലെ എന്നെപ്പോലെ അമ്മയെ സ്നേഹിക്കുന്ന ഏതൊരു മകന്റെയും കണ്ണ് അറിയാതെ നിറഞ്ഞുപോകും....

ഇനി കേരളത്തിലെ നല്ലവരായ മക്കളോടു എനിക്ക് ഒന്ന് പറയാനുണ്ട്. ഇത് കേരളത്തിലെ ഒരു സംഭവം മാത്രമാണ്.....ഇങ്ങനെയും ഒരുപാട് അമ്മമാര്‍ ഇന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെ അലയുന്നുണ്ട്....ഇതൊക്കെ നമുക്ക് നല്ലൊരു പാഠമാണ്....മാതാ,പിതാ,ഗുരു,ദൈവം എന്നാണു നമ്മളൊക്കെ ചെറുപ്പം മുതലേ കേട്ട്കൊണ്ടിരിക്കുന്നത്.... ഇന്നുള്ള ഒരു ശാസ്ത്രത്തിനോ വേദഗ്രന്ഥങ്ങള്ക്കോ ഇപ്പറഞ്ഞത് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.... അത്രയ്ക്ക് പവിത്രമാണ് മാത്രുജന്മം.... കഴിയുമെങ്കില്‍, നിങ്ങളുടെ ഭാര്യക്ക് ഒരു ദിവസം പത്ത് തവണ വിളിക്കുന്നുണ്ടെങ്കിലും ഒരു തവണയെങ്കിലും നിങ്ങളുടെ അമ്മയെ നിങ്ങള്‍ വിളിക്കണം.....അവര്‍ നിങ്ങളുടെ ശബ്ദം കേള്ക്കാന്‍ ആഗ്രഹിക്കുന്നു... കാരണം അവര്‍ അത്രക്ക് നിങ്ങളെ സ്നേഹിക്കുന്നുണ്ട്...... ഇന്ന് ഞാന്‍ വല്ലപ്പോഴും പിണങ്ങുമ്പോളൊക്കെ എന്നോട് എന്റെ ഉമ്മ പറയാറുണ്ട്........

‘’എടാ കുരുത്തംകെട്ടവനേ കണ്ണുണ്ടാകുമ്പോള്‍ കണ്ണിന്റെ വിലയറിയില്ല.....ഇല്ലാതാവുമ്പോള്‍ അറിയാം എന്താണ് അതിന്റെ വിലയെന്ന്’’............................

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

വിചിത്രം കോടതിവിധി....



അത് നന്നായി!! ഇനി അറബികള്ക്ക് ദൈര്യമായി പെണ്ണുമ്പിള്ളക്ക് ഒന്ന് കൊടുക്കാം... തെറ്റിദ്ധരിക്കരുത് തല്ലാം എന്നാണ് ഞാന്‍ ഉദേശിച്ചത്‌...ശരിക്കും പറഞ്ഞാല്‍ ഈ കോടതി വിധി വളരെ വൈകി എന്നാണ് എനിക്ക് പറയാനുള്ളത്....ഇപ്പറഞ്ഞവള്മാര് കാരണം എന്നെപോലുള്ളവര്ക്കൊന്നും ഇപ്പോള്‍ മാളുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.... ഇനി ഇവളുമാര് എന്നെ വന്നു കയറിപ്പിടിക്കുകയോ കടിച്ച്പറിക്കുകയോ ചെയ്‌താല്‍ ഇപ്പറഞ്ഞ കണവന്‍ അറബിക്ക് മണ്ടക്ക് നോക്കി ഒന്ന് കൊടുക്കാമല്ലോ!!! എന്തായാലും അത് ആശ്വാസമായി.....

അബുദാബിയിലെ കോടതിയാണ് ഇപ്പറഞ്ഞ രീതിയിലുള്ള വിചിത്രമായ ഒരു വിധി പുറപ്പെടുവിച്ചത്... ഇന്നീ ലോകത്ത് ആകമാനംഉള്ള സ്ത്രീകള്‍ ‘’ഇവര്‍ ഞങ്ങളെ പീഡിപ്പിക്കുന്നേ’’ എന്ന് പറഞ്ഞ് മുറവിളി കൂട്ടുമ്പോള്‍ ഈ കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത് വളരെ കൌതുകം ഏറിയ ഒന്നാണ്....ആ വിധിയില്‍ പറയുന്നത് ഇങ്ങനെ.. തെറ്റ് കണ്ടാല്‍ ഭാര്യയെയും പ്രായപൂര്ത്തിയാവാത്ത മകളേയും ശിക്ഷിക്കാം....പക്ഷെ ദേഹത്ത് പാടുകളോ മറ്റോ കാണാന്‍ പാടുള്ളതല്ല എന്ന്...അതെങ്ങനെ കോടതി ശരിയാവുക?? ഇവളുമാരാണെങ്കില്‍ പൂവമ്പഴം പോലെയുള്ള ശരീരം ഉള്ളവരാണ്(ഇത് അറബിവീട്ടില്‍ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞതാണിത്)...ശരീരത്തില്‍ പാടുകള്‍ വരാതിരിക്കാന്‍ ഇനി തൂവല്കൊണ്ട് ശാസിക്കേണ്ടി വരും ഇവരെയൊക്കെ.... അതൊക്കെ നിങ്ങളെ പോലുള്ളവര്ക്കൊക്കെ വെല്ലുവിളിയാവില്ലേ? അതിനും കോടതി പറയുന്ന മറ്റൊരു ന്യായമുണ്ട്...ഇസ്ലാമികനിയമത്തില്‍ ശരീയത്ത് നിയമപ്രകാരം ശരീരത്തില്‍ ക്ഷതമേല്ക്കാതെ അച്ചടക്കം ആകാം എന്ന് പറയുന്നുണ്ടത്രെ!! ആ ആര്ക്കറിയാം..... ഈ ഗള്ഫി്ല്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചാല്‍ തല പോകും എന്ന് മാത്രം എനിക്കറിയാം.....

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

കേരളസര്ക്കാരേ, ഇവളെ ആദരിക്കൂ......പ്ലീസ്‌



കുഞ്ഞായിരിക്കുമ്പോള്‍ രാത്രി ഞാനൊന്ന് ഉറങ്ങാന്‍ വേണ്ടി എന്റെ മാതാശ്രീ എനിക്ക് പലപ്പോഴും ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞു തരാറുണ്ടായിരുന്നു...നമ്മുടെ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായ സ്ത്രീകളില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധിയെന്നും, അടിയന്തിരാവ്സ്ഥക്കാലത്തും അവര്‍ എടുത്ത തന്റെ നിലപാടുകളില്‍ നിന്നും ഒരു അണുവിടപോലും ചലിക്കാതെ എടുത്ത തീരുമാനത്തില്‍ തന്നെ മുന്നോട്ടു പോയ ഒരു ധീരവനിത ഒക്കെയായിരുന്നു അവരെന്നും, പിന്നീട് ആപത്ത് സംഭവിക്കാം എന്നറിഞ്ഞിട്ടും സിഖ്‌തീവ്രവാദികളുടെ കൈകളാല്‍ 1984 ഒക്ടോബര്‍ 31ന് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്പ് വരെ ഇന്ത്യയുടെ എല്ലാ രാഷ്ടീയ പാര്ട്ടികളേയും ജനങ്ങളേയും ഒരേ കണ്ണുകൊണ്ട് നോക്കിക്കണ്ട ഇന്ത്യ കണ്ട എക്കാലത്തെയും നല്ല പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധി എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒരു സ്ത്രീയായി ജനിക്കാഞ്ഞതില്‍ തെല്ലൊന്നുമല്ല ദൈവത്തിനോടു കലിപ്പ് ഉണ്ടായിരുന്നത്... എന്നാല്‍ കേരളത്തില്‍ ഇന്ന് ആ ഗണത്തില്‍ പെട്ട എന്നാല്‍ ആ വര്ഗത്തിന്റെ ഒരു സ്വഭാവം പോലും കാണിക്കാത്ത ഒരു എനത്തെക്കുറിച്ചാണ് ഞാന്‍ ഇന്ന് പറയുന്നത് പേര്:നയന്‍താര, 84മോഡല്‍ പിക്കപ്പുള്ളവണ്ടി.....

സ്ത്രീകളെപ്പറ്റി ഇനി ഒരിക്കലും കുറ്റപ്പെടുത്തി എഴുതില്ല എന്ന് ശപഥം ചെയ്ത എന്നോട് വീണ്ടും നിങ്ങള്‍ ക്രൂരത കാണിക്കാന്‍ പാടുണ്ടോ യുവതികളെ.... അല്ലെങ്കില്‍ നിങ്ങള്‍ തന്നെ മുന്കെയ്യെടുത്ത്
നയന്‍താരയെ ഒന്ന് ഒതുക്കിത്തരണം....മൂന്ന് ദിവസങ്ങള്ക്ക് മുന്പ് അബുദാബിയിലുള്ള പൂപോലുള്ള ഒരു ഡോക്ടര്‍ പെങ്കൊച്ച് എനിക്കൊരു ഫൈനല്‍ വാണിങ്ങ് തന്നിരുന്നു അതില്‍, ഇനി താന്‍ സ്ത്രീകളെക്കുറിച്ച് മോശമായി എന്തെങ്കിലും എഴുതിയിട്ടുണ്ടങ്കില്‍ തനിക്ക് ഇനിവല്ല വല്ല ചൊറിയോ പനിയോ മറ്റോ പിടിച്ചാല്‍ ഇങ്ങോട്ടൊന്നും നെരങ്ങി വരണ്ടാ ,താന്‍ അവിടെക്കിടന്നു ചാകത്തെ ഉള്ളൂ എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.... ആ പെങ്കൊച്ചിനെ പേടിച്ചിട്ടാണോ അതോ ഇനി പനിയെ പേടിച്ചിട്ടാണോ എന്നറിയില്ല ഞാന്‍ അതിനു ശേഷം ഇന്നേവരെ ഇപ്പറഞ്ഞവരെക്കുറിച്ച് ഒന്നും എഴുതിയിട്ടും ഇല്ല...പക്ഷെ ഇന്ന് എനിക്ക് എഴുതാന്‍ വേണ്ടി സ്ത്രീയായ
നയന്‍താര തന്നെ ഒരു സ്ക്രിപ്റ്റ് തന്നു....അത് എഴുതിയത്കൊണ്ട് ഡോക്ടര്‍ എന്നെ വീണ്ടും ചികില്ത്സിക്കാതിരിക്കില്ലല്ലോ ?!!!

നായിക നയന്സ്, നായകന്‍ പ്രഭുദേവ, വില്ലത്തി റംലത്ത്..ഒക്കെയാണ് കഥാപാത്രങ്ങള്‍. ഇനി തിരക്കഥ എന്താണന്നു ചോദിച്ചാല്‍ വിശദമാക്കാം... ഒരു കാലത്ത് ലാളിത്യത്തിന്റെ പര്യായമായിരുന്ന നമ്മുടെയൊക്കെ പ്രിയപ്പെട്ടവള്‍
നയന്‍താരകൊച്ച് പ്രഭുദേവ എന്ന വിശ്വാമിത്രമഹര്ഷി്യുടെ മനസ്സിളക്കുന്നിടത്താണ് കഥയുടെ തുടക്കം... ഇന്ന് തമിഴ്നാട്ടില്‍ തരക്കേടില്ലാത്ത ഒരു ഡാന്സ് മാസ്റ്ററും അതിലുപരി നല്ലൊരു നടനും ആണല്ലോ പ്രഭുദേവ... പുള്ളി ഈ അടുത്ത കാലത്ത് വില്ല് എന്നൊരു സിനിമ അറിയാതെ എടുത്തു പോയി.....സിനിമ തമിഴ്നാട്ടില്‍ എട്ടു നിലയില്‍ പൊട്ടിയാലും അപ്പോഴും ഹൌസ്ഫുള്‍ ആയി ഓടിയിരുന്ന
നയന്‍താര എന്ന നടിയെ ഈ സിനിമയിലൂടെ പുള്ളിക്ക് കണ്ടെത്താന്‍ കഴിഞ്ഞു...ഒരുപക്ഷെ വില്ലിന്റെ വിജയവും അത് തന്നെയാകാം.......

മുന്പ് ഡാന്സ് ഗ്രൂപ്പില്‍ നിന്നും പ്രഭുദേവ കണ്ടെത്തിയ മറ്റൊരു ഇനം ആയിരുന്നു ഇപ്പറഞ്ഞ റംലത്ത്....പിന്നീട് അദ്യേഹം അവരെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു.... ഒരേ വണ്ടി തന്നെ എത്രകാലം ഒരാള്ക്ക് ഓടിക്കാന്‍ കഴിയും....പുതിയൊരു മോഡല്‍ വന്നാല്‍ ആരായാലും പഴയത് ഉപേക്ഷിക്കില്ലെ? അത് തന്നെ പ്രഭുദേവയും ചെയ്തുള്ളൂ.....
നയന്‍ താര എന്ന ബെന്സിനെ കണ്ടപ്പോള്‍ റംലത്ത് എന്ന അംബാസിഡറിനെ അങ്ങ് ഷെഡില്‍ കയറ്റിയിട്ടു നമ്മുടെ ഈ പ്രഭുദേവ.... ഇന്നീ കേരളത്തിലുള്ള മുല്ലപ്പെരിയാറിലെ നമ്മുടെ വെള്ളം തമിഴ്നാട് കട്ട് കൊണ്ടുപോകുമ്പോള്‍ അത് തടയാന്‍ ഈ നമ്മുടെ സര്ക്കാരിന് ഒരു ചുക്കും കഴിയാത്തിടത്താണ് നമ്മുടെ ഈ തിരുവല്ലക്കാരിയുടെ വിജയം. ഒന്നുമില്ലെന്കിലും പുള്ളിക്കാരി ഇത്തരം പോക്രിത്തരങ്ങള്‍ കാണിച്ചിട്ടാണെങ്കിലും തമിഴ്നാട്ടിലെ ഒരു കുടുംബമെന്കിലും കലക്കാന്‍ കഴിഞ്ഞത് കേരളീയരായ നമുക്കൊക്കെ അഭിമാനിക്കാം....ശരിക്കും
നയന്‍ താരയെ വിളിച്ചു കേരള സര്ക്കാര്‍ ആദരിക്കണം എന്നാണെന്റെ അഭിപ്രായം.....

ഇനി നയന്കൊച്ച് പ്രഭുദേവയുടെ കുടുംബം തകര്ത്തത് എങ്ങനെയാണെന്ന് അറിയണ്ടെ! ശരിക്കും പറഞ്ഞാല്‍ അല്‍-ഖ്വൈദക്ക് പോലും ഇത്രക്കധികം പ്ലാനിംഗ് ഉണ്ടായിട്ടുണ്ടാവില്ല അമേരിക്കയിലെ ട്രേഡ്‌ സെന്റര്‍ തകര്ക്കാന്‍.
അത്രക്കധികം പ്ലാനിങ് ആണ് ഇവള്‍ കൈക്കൊണ്ടത്....വില്ല് എന്ന ചിത്രത്തിന്‌ ശേഷം പ്രഭുവിന്റെ വീട്ടില്‍ നിത്യസന്ദര്ശനം നടത്തിയിരുന്ന ഇവള്‍ സര്‍,സര്‍ എന്ന് വിളിച്ച് ആയിരുന്നത്രേ അടുത്തത്.... എന്റെ സെക്രട്ടറി എന്നെ സര്‍,സര്‍ എന്ന് വിളിക്കുമ്പോള്‍ ഇപ്പോള്‍ എനിക്കും ആവലാധിയായി തുടങ്ങിയിരിക്കുന്നു..... ഇനി നാളെ ഇവളെങ്ങാനും എന്റെ ഭാര്യയാവാന്‍ പോകുന്നവളെ വിളിച്ച് എന്നെക്കിട്ടാന്‍ അഞ്ച് കോടി ഓഫര്‍ ചെയ്യുമോ ആവോ?.

അക്കാ,അക്കാ എന്ന് മാത്രമേ ഇവള്‍ നമ്മുടെ പ്രഭുവിന്റെ ഭാര്യയായ റംലത്തിനെ പോലും വിളിച്ചിരുന്നതത്രേ.... അതുകൊണ്ടാവാം ഇപ്പറഞ്ഞ റംലത്തും ഇവളെ വിശ്വസിച്ചത്....ഒരു കൂടപ്പിറപ്പിനെപ്പോലെ വിശ്വസിച്ച അവള്‍ ഇമ്മാതിരി വേല ഒപ്പിക്കുമെന്ന് ആ പാവം പോലും ഒരു പക്ഷെ വിചാരിച്ചിട്ടുണ്ടാവില്ല.....ഇനി എന്തൊക്കെയായാലും മറ്റൊരുത്തിയുടെ ഭര്ത്താവിനെ വിട്ടുകൊടുക്കാന്‍ അഞ്ച് കോടി ഓഫര്‍ ചെയ്ത ഈ മഹതി കേരളത്തില്‍ നിന്നും പോയ ഒന്നാണ് എന്ന് പറയുമ്പോള്‍ കേരളത്തിലെ നല്ലവരായ സ്ത്രീകളോട് എനിക്ക് സഹതാപം തോന്നുന്നു.....കഷ്ടം!!! ഇന്നലെ രാത്രി കൂടെ കഴിഞ്ഞവനെ ഇന്ന് രാവിലെ കണ്ടാല്പോലും തിരിച്ചറിയാന്‍ കഴിയാത്ത ഇപ്പറഞ്ഞവള്മാര് ജീവിക്കുന്ന സിനിമ എന്ന ആ ലോകത്ത് ഒരു പക്ഷെ ഇതൊന്നും അത്ര വലിയകാര്യമാവില്ല.

ഇനി പ്രഭുദേവയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം....നിങ്ങളെ മാത്രം വിശ്വസിച്ചു കൊണ്ട് സ്വന്തം ജീവിതം നിങ്ങള്ക്ക് വേണ്ടി ഉഴിഞ്ഞുവച്ച ഒരു പാവം സ്ത്രീയുടെ മുന്നിലൂടെയാണ് നിങ്ങള്‍ ഇവളെയും പിടിച്ചു നടക്കുന്നത്..ഇതൊക്കെ നിങ്ങളുടെ നാടിന്റെ സംകാരത്തിന് ചേര്ന്നതാണോ?. ഇനി നാളെ ഇപ്പറഞ്ഞവള്‍ മറ്റൊരു പ്രഭുദേവയെ കണ്ട് മോഹിച്ചു നിങ്ങളെ ഉപേക്ഷിച്ചാല്‍ ഈ തമിഴ്മക്കള്‍ നിങ്ങളെ സ്വീകരിക്കും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? സ്വന്തം ഭാര്യയുടെ കണ്ണുനീര്‍ കാണാതെ വിലകൂടിയ ഐറ്റത്തെ കൊണ്ടുനടക്കുന്ന നീയൊക്കെ തമിഴ്നാട്ടിലെ നല്ലവരായ ഭര്ത്താക്കന്മാര്ക്ക് അപമാനം ആണ്...ഇനിയും നിനക്ക് അവസരം ഉണ്ട്... ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിച്ചാല്‍ പണം വേണ്ട നിന്നെമാത്രം മതി എന്ന് പറഞ്ഞ് കോടതി കയറി ഇറങ്ങുന്ന നല്ലവളായ ആ സ്ത്രീക്ക് ഒരു പക്ഷെ നിനക്ക് മാപ്പ് തരാന്‍ കഴിയും എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.....അല്ലെങ്കില്‍ മുപ്പത്തിമൂന്നു വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ആ യൂദാസിന്റെ ഗണത്തില്‍ ഉള്പ്പെടുത്താന്‍ നീ ഇന്നീ അവഗണിക്കുന്ന തമിഴ്ജനതയ്ക്ക് അധികം കാലം വേണ്ടിവരില്ല....അത് നീ മറക്കണ്ടാ......

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

എന്റെ സ്വന്തം ഫേസ്ബുക്ക്‌...



ഇന്നീ അബുദാബിയില്‍ എനിക്ക് ഏകദേശം പത്തില്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ നിന്ന് വന്നവരുമായി ബന്ധം സ്ഥാപിക്കാനും, ആ ബന്ധം ഇപ്പോഴും നിലനിര്ത്തിക്കൊണ്ട് പോകാനും സാധിക്കുന്നുണ്ട്....പക്ഷെ എന്റെ മലയാളികളുമായുള്ള ആത്മബന്ധം, അതെനിക്ക് വര്ണ്ണിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്....ചിലവര്‍ ഇവിടെയുണ്ട്....മറ്റുചിലര്‍ പുറത്ത്‌ മറ്റേതോ രാഷ്ട്രങ്ങളില്‍...എന്നാല്‍ ഇന്ന് എനിക്കെല്ലാവരും എന്നരികില്‍ ഉണ്ടെന്ന് ഫീല്‍ ചെയ്യിപ്പിക്കുന്നതും അതിനുമപ്പുറം ഇന്ന് ലോകത്തിനെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞ ലോകത്തെ ഏറ്റവും പ്രചാരം ഏറിയ ഒരു സോഷ്യല്‍ നെറ്റ്‌വര്ക്ക് ആണ് നമ്മുടെ ഫേസ്ബുക്ക്.....

2004 ഫെബ്രുവരിയില്‍ പ്രവര്ത്തനം തുടങ്ങിയ ഈ ഒരു നെറ്റുവര്ക്ക് ഇക്കഴിഞ്ഞ ജൂലൈയില്‍ ഉള്ള കണക്കനുസരിച്ച് ഏകദേശം 500 മില്ല്യണ്‍ ആളുകള്ക്ക് തണലേകിയ ഒന്നാണ്‌ എന്ന് പറയുമ്പോള്‍ അതൊരു ചെറിയ കാര്യം ആണെന്ന് തോന്നുന്നുണ്ടോ സുഹൃത്ത്ക്കളെ? ഇന്ന് നമ്മുടെ മറ്റെല്ലാ സോഷ്യല്‍ നെറ്റ്‌വര്ക്കുകളും ഈ ഒരു എട്ടച്ചാരില്‍ നിന്നാണ് കണ്ടു പഠിച്ചത് എന്ന് അറിയുമ്പോള്‍ ഇതില്‍ ഇപ്പോഴും സ്ഥിരസന്ദര്ശകനായ എനിക്കും നിങ്ങള്ക്കും അഭിമാനിക്കാനുള്ള വകയുണ്ട്....ഇനി ഇതുമാത്രമാണോ ഫേസ്ബുക്ക് നല്കുന്നത് ഇന്ന് അമേരിക്കയിലെ വിദ്യാര്ഥികള്‍ മിക്കവരും പഠനാവശ്യങ്ങള്ക്കായി ഗ്രൂപ്പ്‌ ഡിസ്കഷന്‍ നടത്തുന്നതും ഇതിലൂടെയാണത്രേ..

മാര്ക്ക് ‌ സൂക്കെര്ബെര്ഗ് എന്ന കമ്പ്യൂട്ടര്ബിരുദ വിദ്യാര്ത്ഥിനയുടെ ബുദ്ധിയില്‍ ഉദിച്ച ഒരു ചെറിയ ഐഡിയ...2003 ഒക്ടോബര്‍ 28 നമ്മുടെ ഫേസ്ബുക്ക് ഭൂമിയില്‍ പിറന്നു..ആദ്യം പുള്ളിയുടെ സ്വന്തം ആവശ്യങ്ങള്ക്ക് ഉപയോകിച്ചു തുടങ്ങി..പിന്നീട് പന്നീട് മറ്റു പല ക്യാമ്പസുകളിലേക്ക് അതിന്റെ ചില്ലകള്‍ വളര്ത്തി ഫയല്‍ ഷെയര്‍ ചെയ്യാനും മറ്റും തുടക്കത്തില്‍ ഉപയോഗിച്ച് 2004 ഫെബ്രുവരി 4 ന് ഫേസ്ബുക്ക് എന്നതിന്റെ ശരിയായ മുഖം ലോകം കണ്ടു....എന്നാല്‍ 2007 ഒക്ടോബര്‍ 24ന് മൈക്രോസോഫ്റ്റ് ഏറ്റടുത്തോടുകൂടി പിന്നെ ഫേസ്ബുക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല..

പാക്കിസ്ഥാനെ പോലുള്ള രാജ്യങ്ങളെ ഒഴിച്ചാല്‍ ലോകത്തെ എല്ലാ രാഷ്ട്രങ്ങളും ഇപ്പോള്‍ ഫേസ്ബുക്കിനെ പിന്തുണച്ചിരിക്കുന്നു..... എന്തിനേറെപ്പറയുന്നു എന്റെ നാട്ടില്‍ ഉള്ള പലെരെയും എനിക്ക് വര്ഷിങ്ങള്ക്കു ശേഷം കാണാന്‍ കഴിഞ്ഞത് ഇതിലൂടെയാണ്..ഇന്നും ഞാന്‍ ഇതില്‍ സന്തുഷടനാണ്... നിങ്ങള്‍ സന്തുഷ്ടരാണോ??

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

കൊടുത്താല്‍ കൊല്ലത്തും കിട്ടും!!

സന്തോഷം കൊണ്ട് എനിക്ക് വയറ് നിറഞ്ഞു...ഹാവൂ ഇനി എന്തൊക്കെ കാണണം..അല്ലെങ്കിലും കേരളത്തിലെ പോലീസുകാര്ക്ക് ‌ ഇങ്ങനെതന്നെ വേണം. ഇനി എങ്കിലും ഒന്ന് മനസ്സില്‍ കുറിച്ചോളൂ ‘’കൊടുത്താല്‍ കൊല്ലത്തും കിട്ടും’’എന്ന്.... നമ്മുടെ സോണിയആന്റിയും ഷീലചേച്ചിയും കൂടി അടിപൊളിയായി നടത്തിയ കോമണ് വെല്ത്ത് ഗൈമ്സിനു നമ്മുടെ കേരളത്തിലെ കുറച്ചുപോലീസുകാരെയും ഡല്ഹിക്ക് വിളിച്ചിരുന്നു...എന്തോ സുരക്ഷക്കോ മറ്റോ പറഞ്ഞിട്ട്..... ഈ ഇട്ടാവട്ടത്ത് ഒരു പോകറ്റടിക്കാരനെ പോലും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്തവരെയാണ് തീവ്രവാദികള് വരുന്നുണ്ടോ എന്ന് നോക്കാന്‍ എല്പിച്ചിരിക്കുന്നത്... ഗൈമ്സ് കഴിഞ്ഞു രണ്ടു ദിവസം ആയിട്ടും ഇവമ്മാരെ ഇപ്പോഴും അവളുമാര് പെരുവഴിയില്‍ നിര്ത്തിയിരിക്കുകയാണ്.... ഇനി ഇതില്‍ ഏതവന്മാ്ര്ക്കെങ്കിലും സിപിഐഎം ചായ്‌വുണ്ടോ എന്ന് ആന്റിക്ക് അറിയോ മറ്റോ ആവോ?

കോമണ് വെല്ത്ത് ‌ ഗെയിംസിന്റെ സുരക്ഷയ്ക്കായി കേരള പോലീസില്‍ നിന്ന് 500 പേരാണ് കഴിഞ്ഞ മാസം 23ന് നമ്മുടെ കോടിയേരിച്ചേട്ടന്‍ ‘പോയി വാ മക്കളെ’ എന്ന് പറഞ്ഞ് ഡല്ഹി ക്ക് അയച്ചത്...ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളൊക്കെ കേരളത്തിലേക്ക്‌ വരുമ്പോള്‍ ഇവമ്മാരോക്കെ കണ്ണ്ഉരുട്ടിക്കാണിച്ചും ഇടെടാ ആര്‍ സി ബുക്ക് എന്നൊക്കെ പറഞ്ഞും മറ്റും ആ പാവങ്ങളെ പിഴിഞ്ഞിട്ടുള്ളത് കൊണ്ട് പൊറത്ത് പോകുമ്പോള്‍ ചിലപ്പോള്‍ അവമ്മാരിട്ടു പണി കൊടുക്കും എന്നറിയാവുന്നത് കൊണ്ടാകാം തീവണ്ടിയില്‍ പ്രത്യേകം കമ്പാര്ട്ട്മെന്റില്‍ ആയിരുന്നു ചേട്ടന്‍ ഈ വീരമ്മാരെ തലസ്ഥാനത്തേക്ക് പറഞ്ഞയച്ചത്. ഇനിയല്ലേ കാണാന്‍ കിടക്കുന്നത്.....നിങ്ങള്‍ ചിരിക്കരുത് പ്ലീസ്....അവിടെ വണ്ടി ഇറങ്ങിയ ഇവംമാര്ക്കിട്ടു ഡല്ഹിക്കാര് തന്നെ ആദ്യത്തെ പണി കൊടുത്തു... താമസിക്കാന്‍ നമ്മുടെ ഫോര്ട്ട്കൊച്ചിയുടെ സമീപത്തുള്ള ചേരിയെക്കാളും മോശമായ സ്ഥലം ആണെത്രേ ഇവര്ക്ക് കൊടുത്തത്... അവിടെയോ നമ്മുടെ ഷക്കീലച്ചേച്ചിയെപ്പോലും കടത്തിവെട്ടാവുന്ന വണ്ണത്തിലുള്ള കൊതുകുകളാണത്രേ അവമ്മാരെ ഇത്രയും നാള്‍ പീഡിപ്പിച്ചു കൊണ്ടിരുന്നിരുന്നത്...ഹൊ!!കേള്ക്കുമ്പോള്‍ ഭയങ്കരമായി കുളിരുന്നു അല്ലെ?

എന്നാല്‍ അതൊക്കെപ്പോട്ടെ കഴിക്കാന്‍ നല്ല ഭക്ഷണമോ, കുടിക്കാന്‍ വെള്ളമോ എന്തെങ്കിലും കൊടുത്തോ! അതും ഇല്ല....ശരിക്കും പറഞ്ഞാല്‍ ഇന്ന് കണ്ണൂര്‍ സെന്ട്രല്‍ ജയിലില്‍ ഇവമ്മാര് പാവങ്ങളെ എങ്ങിനെയാണോ ട്രീറ്റ്‌ ചെയ്തു പോന്നിരുന്നത് അതുപോലെ അവന്മ്മാര്ക്കിട്ടും ദൈവം കണ്ടറിഞ്ഞു കൊടുത്തു....നാട്ടിലെ പോലെ തന്തക്ക് വിളിക്കാനൊക്കെ അവിടെ പറ്റുമോ? ഡല്ഹിക്കാര്‍ ആഞ്ഞ്നിന്നൊന്നു പണിഞ്ഞാല്‍ ഇവമ്മാര്‍ ചത്തുപോകും എന്ന് പേടിച്ചിട്ടാണാവോ ഒരു പരാതിയും കേരള പോലീസിന്റെ ഭാകത്ത് നിന്ന് ഉണ്ടായില്ലത്രേ..... ചുരുക്കം പറഞ്ഞാല്‍ ഇപ്പറഞ്ഞവരില്‍ ചിലരൊക്കെ മഫ്തിയില്‍ ഗയിംസ് കഴിഞ്ഞതിനു പിറ്റേന്ന് തന്നെ മംഗള എക്സ്പ്രസില്‍ തൂങ്ങിപ്പിടിച്ച് ജീവനോടെ നാട്ടിലെത്തിയിട്ടുണ്ട് ....മാതാവേ ഇനിയെങ്കിലും ഇവമ്മാരോക്കെ നന്നായിക്കണ്ടാല്‍ മതിയായിരുന്നു......




Related Posts Plugin for WordPress, Blogger...