2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച
പെറ്റമ്മ എന്ന സ്നേഹസാഗരം
‘പെറ്റമ്മയല്ലാതൊരു ദൈവം ഇല്ല നമുക്ക്’
‘അതിന് പകരം വക്കാന്‍ നമ്മളുണ്ടാക്കിയ പള്ളിക്കോ അമ്പലത്തിനോ സാധിക്കുകയും ഇല്ല’
എല്ലാപ്രാവശ്യവും ഗള്ഫില്നി്ന്ന് ചെല്ലുമ്പോളൊക്കെ എന്നേയും കാത്ത് പാവം എന്റെ ഉമ്മ വീടിന്റെ പടിക്കല്‍ വന്നു നില്ക്കാറുണ്ടായിരുന്നു... സത്യം പറയാമല്ലോ ആ ഉമ്മാടെ കയ്യുകൊണ്ട് ഉണ്ടാക്കിയ തേങ്ങയിട്ട് അരച്ച മീന്കൂട്ടാനും ചോറും...പിന്നെ പുലരുവോളം എന്റെ തലക്കല്‍ ഇരുന്ന് പറയുന്ന നാട്ടിലെ വിശേഷങ്ങളും ഉപദേശങ്ങളും ഒക്കെയായിരുന്നു ഗള്ഫില്നിന്നും ചെല്ലുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങള്‍....ഇപ്പോഴും ഇവിടെ എന്റെ കുക്ക് എനിക്ക് വച്ചുനീട്ടുന്ന ദാലും തായ്‌ലാന്റ് അരികൊണ്ട് ഉണ്ടാക്കിയ ചോറും കഴിക്കുമ്പോള്‍ വേദനെയോടെയാണെങ്കിലും ആ ഉമ്മാടെ ഭക്ഷണത്തിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കാറുണ്ട്...
ഇന്ന് കേരളത്തില്‍ എന്റെ ഉമ്മാനെപ്പോലെത്തന്നെ എല്ലാ പ്രവാസികളുടെയും ഉമ്മമാര്‍ അവരവരുടെ മക്കളുടെ നന്മക്കുവേണ്ടി ഇപ്പോഴും പ്രാര്ത്ഥി്ച്ചുകൊണ്ടിരിക്കുന്നു....ഒരു പക്ഷെ ആ പ്രാര്ത്ഥനയുടെയൊക്കെ ബലമാകാം നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകുന്ന പലതരത്തിലുള്ള ആപത്തില്നിന്നൊക്കെ ഇപ്പോഴും ദൈവം നമ്മളെയൊക്കെ രക്ഷിക്കുന്നത്...... എന്നാല്‍ ഇത്തരത്തില്‍ മക്കള്ക്ക് വേണ്ടി എപ്പോഴും പ്രാര്ഥിക്കുന്ന ഒരു മാതാവിനെ അവര്‍ ജന്മം നല്കിയ സ്വന്തം മക്കള്‍ തന്നെ മറന്നാലോ!
ഇന്ന് കേരളത്തിലെ മാതാവിനെ പൊന്നുപോലെ നോക്കുന്ന മക്കള്‍ വായിക്കാന് വേണ്ടിയിട്ടല്ല ഞാന്‍ ഇന്നത്തെ പോസ്റ്റ് ഇവിടെ ഇടുന്നത്.....പത്തുമാസം വയറ്റിലിട്ട് നൊന്തുപെറ്റ നല്ല മാതാക്കള്ക്കുണ്ടായ വിഷപ്പാമ്പുകള്ക്ക് ഞാന്‍ ഇന്നത്തെ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.....
കൊല്ലം വീട്ടില്‍ ശോശാമ്മയെന്ന ഈ അമ്മ ജീവിതത്തില്‍ ആര്ജ്ജിവച്ചഅറിവ് ചെറുതൊന്നുമല്ല... വിദ്യകൊണ്ട് മാത്രമല്ല ഭൌതികമായും അറിവുള്ളവരാണ് ഇവരുടെ മക്കള്‍...പക്ഷെ എന്ത്കൊണ്ടോ അവര്ക്ക് ഈ അമ്മയെ വേണ്ട.. അത് മനസ്സിലാക്കിയപ്പോള്‍ ആണ് ഇവര്‍ വീട് വിട്ടിറങ്ങിയത്.. എങ്ങോട്ട് എന്നറിയാത്ത ഒരു നീണ്ട യാത്ര....ചെന്നെത്തിയതോ സെക്രട്ടേറിയട്ടിന്റെ മുന്പില്‍...വിശപ്പും ദാഹവും ഈ പാവത്തിനും ഉണ്ടാകില്ലേ....അവസാനം തളര്ന്നു ഫുട്പാത്തില്‍ കയറിക്കിടന്നു....അപ്പോഴാണ് ഇവര്‍ കന്റോണ്മെന്റ് പോലീസുകാരുടെ ശ്രദ്ദയില്‍പ്പെടുന്നത്... അവര്തന്നെ അവരെ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോയി.... വെള്ളവും ഭക്ഷണവും കൊടുത്ത് അവര്‍ ഉഷാറായി എന്ന് തോന്നിയപ്പോള്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി... തുടര്ന്നാണ് അവര്‍ കഥപറയുന്നത്.....
അല്ലെങ്കില്‍ ഇട്ടുമൂടാന്‍ സമ്പത്ത് ഉണ്ടായിരുന്ന ഈ അമ്മക്ക് ഒരിക്കലും ഈയൊരു അവസ്ഥ വരാന്‍ പാടുള്ളതല്ല.. സ്വന്തം ഭര്ത്താവ് മരിക്കുന്നത് വരെ റാണിയെപ്പോലെ കഴിഞ്ഞ ഇവര്‍ ഇന്ന് കേരളത്തിലെ കുറച്ച് നല്ലവരായ പൊലീസുകാരുടെ സംരക്ഷണത്തില്‍ ആണ് ഇപ്പോള്‍കഴിയുന്നത്... ഭര്ത്താവിന്റെ മരണശേഷം സ്വത്ത് ഭാഗിപ്പിച്ച് ഈ പാവത്തിനെ അവരുടെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു..... കഷ്ടം!! ഇത്രക്കും ദുഷ്ടമനസ്സുള്ള മക്കള്‍ കേരളത്തില്‍ ഉണ്ടോ? എന്താണ് അവരെ ഇത്രക്കും ഹീനമായ ഒരു പ്രവര്ത്തിക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകുക? പണം ആണോ? ഇപ്പറഞ്ഞ ഒന്ന് ഇന്നീലോകത്ത് ഉണ്ടങ്കില്‍ എല്ലാം ആയോ?????? ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറയുന്ന വാക്ക് എനിക്കിപ്പോള്‍ ഓര്മവരുന്നു ‘‘പണത്തിന് കടലാസിന്റെ പോലും വിലയില്ലാത്ത ചിലസന്ദര്ഭങ്ങളുണ്ട്...അത് ഇപ്പോ നിങ്ങള്ക്ക് മനസ്സിലാവില്ല’’ എന്ന്.....
ഒരു മകന്‍ ലണ്ടനില്‍, രണ്ടാമത്തേത് മകള്‍. അവരാണെങ്കിലോ വയനാട്ടില്‍. ഈ മകളുടെ കൂടെയായിരുന്നത്രേ ഇവര്‍ കുറേക്കാലം ആയി താമസിച്ചിരുന്നത്.... പിന്നീട് ഇവരുടെ പീഡനം സഹിക്കാന്‍ കഴിയാതെയാപ്പോള്‍ ആണ് വീടുവിട്ടിറങ്ങിയത്..... ഇപ്പറഞ്ഞ ഈ മകള്ക്കും മക്കളുണ്ടാവാതിരിക്കില്ലല്ലോ..... ഇന്നിവള്‍ സ്വന്തം തള്ളയോടു ചെയ്തത് തീര്ച്ചുയായും അവളുടെ മക്കളുടെ കയ്യില്നി്ന്ന് പലിശസഹിതം കിട്ടട്ടേ എന്ന് നമുക്കെല്ലാം മനമുരുകി പ്രാര്ത്ഥി്ക്കാം.... ഇന്ന് ദൈവം തമ്പുരാന് പത്തും ഇരുപതും വര്ഷമൊന്നും ഒന്നുമല്ല.... ഇതില്‍ കൂടിയൊരു ശിക്ഷ ഇവള്ക്ക് തങ്ങാന്‍ ശേഷിയുണ്ടാവില്ല അന്ന്......
പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ഈ മാതാവിന് അവരുടെ മക്കളോട് തെല്ലും വെറുപ്പില്ല....ഒരു ക്ഷീണം ഒഴിച്ചാല്‍ പ്രസന്നമാണു അവരുടെ മുഖം.... ‘’അവര്ക്കെന്നെ വേണ്ട..അതുകൊണ്ട് എനിക്ക് പരാതിയൊന്നും ഇല്ല കേട്ടോ...... പരിചയമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ ചെറിയ പേടി തോന്നി....അപ്പോള്‍ ഇവരെത്തി എന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു’’ ചുറ്റും നില്ക്കുന്ന പോലീസുകാരെ നോക്കി കണ്ണ്തുടച്ചുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞു...... അത് കണ്ടാല്‍ കേരളത്തിലെ എന്നെപ്പോലെ അമ്മയെ സ്നേഹിക്കുന്ന ഏതൊരു മകന്റെയും കണ്ണ് അറിയാതെ നിറഞ്ഞുപോകും....
ഇനി കേരളത്തിലെ നല്ലവരായ മക്കളോടു എനിക്ക് ഒന്ന് പറയാനുണ്ട്. ഇത് കേരളത്തിലെ ഒരു സംഭവം മാത്രമാണ്.....ഇങ്ങനെയും ഒരുപാട് അമ്മമാര്‍ ഇന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെ അലയുന്നുണ്ട്....ഇതൊക്കെ നമുക്ക് നല്ലൊരു പാഠമാണ്....മാതാ,പിതാ,ഗുരു,ദൈവം എന്നാണു നമ്മളൊക്കെ ചെറുപ്പം മുതലേ കേട്ട്കൊണ്ടിരിക്കുന്നത്.... ഇന്നുള്ള ഒരു ശാസ്ത്രത്തിനോ വേദഗ്രന്ഥങ്ങള്ക്കോ ഇപ്പറഞ്ഞത് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.... അത്രയ്ക്ക് പവിത്രമാണ് മാത്രുജന്മം.... കഴിയുമെങ്കില്‍, നിങ്ങളുടെ ഭാര്യക്ക് ഒരു ദിവസം പത്ത് തവണ വിളിക്കുന്നുണ്ടെങ്കിലും ഒരു തവണയെങ്കിലും നിങ്ങളുടെ അമ്മയെ നിങ്ങള്‍ വിളിക്കണം.....അവര്‍ നിങ്ങളുടെ ശബ്ദം കേള്ക്കാന്‍ ആഗ്രഹിക്കുന്നു... കാരണം അവര്‍ അത്രക്ക് നിങ്ങളെ സ്നേഹിക്കുന്നുണ്ട്...... ഇന്ന് ഞാന്‍ വല്ലപ്പോഴും പിണങ്ങുമ്പോളൊക്കെ എന്നോട് എന്റെ ഉമ്മ പറയാറുണ്ട്........
‘’എടാ കുരുത്തംകെട്ടവനേ കണ്ണുണ്ടാകുമ്പോള്‍ കണ്ണിന്റെ വിലയറിയില്ല.....ഇല്ലാതാവുമ്പോള്‍ അറിയാം എന്താണ് അതിന്റെ വിലയെന്ന്’’............................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആദ്യത്തെ കമന്റ് എന്‍റെ വക.
മറുപടിഇല്ലാതാക്കൂ"വാക്കിനാല്‍ സ്നേഹം പകരാന്‍ പലരുന്ടാം...
വാത്സല്യ മൂര്തിയാം അമ്മയില്ല"...
ഈ വരികളുടെ അര്‍ഥം മനസ്സിലാക്കാന്‍ നല്ല
മനസ്സു ഉള്ളവര്കെ ആകൂ.എത്ര വര്‍ണിച്ചാലും തീരാത്ത
സ്നേഹം..കണ്ണ് നനയിക്കുന്ന ഓര്‍മ ആയി ഈ എഴുത്ത്..
ente kannukalku karayan kazhiyum ennu manasilayi
മറുപടിഇല്ലാതാക്കൂ