2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

വിചിത്രം കോടതിവിധി....അത് നന്നായി!! ഇനി അറബികള്ക്ക് ദൈര്യമായി പെണ്ണുമ്പിള്ളക്ക് ഒന്ന് കൊടുക്കാം... തെറ്റിദ്ധരിക്കരുത് തല്ലാം എന്നാണ് ഞാന്‍ ഉദേശിച്ചത്‌...ശരിക്കും പറഞ്ഞാല്‍ ഈ കോടതി വിധി വളരെ വൈകി എന്നാണ് എനിക്ക് പറയാനുള്ളത്....ഇപ്പറഞ്ഞവള്മാര് കാരണം എന്നെപോലുള്ളവര്ക്കൊന്നും ഇപ്പോള്‍ മാളുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.... ഇനി ഇവളുമാര് എന്നെ വന്നു കയറിപ്പിടിക്കുകയോ കടിച്ച്പറിക്കുകയോ ചെയ്‌താല്‍ ഇപ്പറഞ്ഞ കണവന്‍ അറബിക്ക് മണ്ടക്ക് നോക്കി ഒന്ന് കൊടുക്കാമല്ലോ!!! എന്തായാലും അത് ആശ്വാസമായി.....

അബുദാബിയിലെ കോടതിയാണ് ഇപ്പറഞ്ഞ രീതിയിലുള്ള വിചിത്രമായ ഒരു വിധി പുറപ്പെടുവിച്ചത്... ഇന്നീ ലോകത്ത് ആകമാനംഉള്ള സ്ത്രീകള്‍ ‘’ഇവര്‍ ഞങ്ങളെ പീഡിപ്പിക്കുന്നേ’’ എന്ന് പറഞ്ഞ് മുറവിളി കൂട്ടുമ്പോള്‍ ഈ കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത് വളരെ കൌതുകം ഏറിയ ഒന്നാണ്....ആ വിധിയില്‍ പറയുന്നത് ഇങ്ങനെ.. തെറ്റ് കണ്ടാല്‍ ഭാര്യയെയും പ്രായപൂര്ത്തിയാവാത്ത മകളേയും ശിക്ഷിക്കാം....പക്ഷെ ദേഹത്ത് പാടുകളോ മറ്റോ കാണാന്‍ പാടുള്ളതല്ല എന്ന്...അതെങ്ങനെ കോടതി ശരിയാവുക?? ഇവളുമാരാണെങ്കില്‍ പൂവമ്പഴം പോലെയുള്ള ശരീരം ഉള്ളവരാണ്(ഇത് അറബിവീട്ടില്‍ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞതാണിത്)...ശരീരത്തില്‍ പാടുകള്‍ വരാതിരിക്കാന്‍ ഇനി തൂവല്കൊണ്ട് ശാസിക്കേണ്ടി വരും ഇവരെയൊക്കെ.... അതൊക്കെ നിങ്ങളെ പോലുള്ളവര്ക്കൊക്കെ വെല്ലുവിളിയാവില്ലേ? അതിനും കോടതി പറയുന്ന മറ്റൊരു ന്യായമുണ്ട്...ഇസ്ലാമികനിയമത്തില്‍ ശരീയത്ത് നിയമപ്രകാരം ശരീരത്തില്‍ ക്ഷതമേല്ക്കാതെ അച്ചടക്കം ആകാം എന്ന് പറയുന്നുണ്ടത്രെ!! ആ ആര്ക്കറിയാം..... ഈ ഗള്ഫി്ല്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചാല്‍ തല പോകും എന്ന് മാത്രം എനിക്കറിയാം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...