2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

കൊടുത്താല്‍ കൊല്ലത്തും കിട്ടും!!

സന്തോഷം കൊണ്ട് എനിക്ക് വയറ് നിറഞ്ഞു...ഹാവൂ ഇനി എന്തൊക്കെ കാണണം..അല്ലെങ്കിലും കേരളത്തിലെ പോലീസുകാര്ക്ക് ‌ ഇങ്ങനെതന്നെ വേണം. ഇനി എങ്കിലും ഒന്ന് മനസ്സില്‍ കുറിച്ചോളൂ ‘’കൊടുത്താല്‍ കൊല്ലത്തും കിട്ടും’’എന്ന്.... നമ്മുടെ സോണിയആന്റിയും ഷീലചേച്ചിയും കൂടി അടിപൊളിയായി നടത്തിയ കോമണ് വെല്ത്ത് ഗൈമ്സിനു നമ്മുടെ കേരളത്തിലെ കുറച്ചുപോലീസുകാരെയും ഡല്ഹിക്ക് വിളിച്ചിരുന്നു...എന്തോ സുരക്ഷക്കോ മറ്റോ പറഞ്ഞിട്ട്..... ഈ ഇട്ടാവട്ടത്ത് ഒരു പോകറ്റടിക്കാരനെ പോലും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്തവരെയാണ് തീവ്രവാദികള് വരുന്നുണ്ടോ എന്ന് നോക്കാന്‍ എല്പിച്ചിരിക്കുന്നത്... ഗൈമ്സ് കഴിഞ്ഞു രണ്ടു ദിവസം ആയിട്ടും ഇവമ്മാരെ ഇപ്പോഴും അവളുമാര് പെരുവഴിയില്‍ നിര്ത്തിയിരിക്കുകയാണ്.... ഇനി ഇതില്‍ ഏതവന്മാ്ര്ക്കെങ്കിലും സിപിഐഎം ചായ്‌വുണ്ടോ എന്ന് ആന്റിക്ക് അറിയോ മറ്റോ ആവോ?

കോമണ് വെല്ത്ത് ‌ ഗെയിംസിന്റെ സുരക്ഷയ്ക്കായി കേരള പോലീസില്‍ നിന്ന് 500 പേരാണ് കഴിഞ്ഞ മാസം 23ന് നമ്മുടെ കോടിയേരിച്ചേട്ടന്‍ ‘പോയി വാ മക്കളെ’ എന്ന് പറഞ്ഞ് ഡല്ഹി ക്ക് അയച്ചത്...ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളൊക്കെ കേരളത്തിലേക്ക്‌ വരുമ്പോള്‍ ഇവമ്മാരോക്കെ കണ്ണ്ഉരുട്ടിക്കാണിച്ചും ഇടെടാ ആര്‍ സി ബുക്ക് എന്നൊക്കെ പറഞ്ഞും മറ്റും ആ പാവങ്ങളെ പിഴിഞ്ഞിട്ടുള്ളത് കൊണ്ട് പൊറത്ത് പോകുമ്പോള്‍ ചിലപ്പോള്‍ അവമ്മാരിട്ടു പണി കൊടുക്കും എന്നറിയാവുന്നത് കൊണ്ടാകാം തീവണ്ടിയില്‍ പ്രത്യേകം കമ്പാര്ട്ട്മെന്റില്‍ ആയിരുന്നു ചേട്ടന്‍ ഈ വീരമ്മാരെ തലസ്ഥാനത്തേക്ക് പറഞ്ഞയച്ചത്. ഇനിയല്ലേ കാണാന്‍ കിടക്കുന്നത്.....നിങ്ങള്‍ ചിരിക്കരുത് പ്ലീസ്....അവിടെ വണ്ടി ഇറങ്ങിയ ഇവംമാര്ക്കിട്ടു ഡല്ഹിക്കാര് തന്നെ ആദ്യത്തെ പണി കൊടുത്തു... താമസിക്കാന്‍ നമ്മുടെ ഫോര്ട്ട്കൊച്ചിയുടെ സമീപത്തുള്ള ചേരിയെക്കാളും മോശമായ സ്ഥലം ആണെത്രേ ഇവര്ക്ക് കൊടുത്തത്... അവിടെയോ നമ്മുടെ ഷക്കീലച്ചേച്ചിയെപ്പോലും കടത്തിവെട്ടാവുന്ന വണ്ണത്തിലുള്ള കൊതുകുകളാണത്രേ അവമ്മാരെ ഇത്രയും നാള്‍ പീഡിപ്പിച്ചു കൊണ്ടിരുന്നിരുന്നത്...ഹൊ!!കേള്ക്കുമ്പോള്‍ ഭയങ്കരമായി കുളിരുന്നു അല്ലെ?

എന്നാല്‍ അതൊക്കെപ്പോട്ടെ കഴിക്കാന്‍ നല്ല ഭക്ഷണമോ, കുടിക്കാന്‍ വെള്ളമോ എന്തെങ്കിലും കൊടുത്തോ! അതും ഇല്ല....ശരിക്കും പറഞ്ഞാല്‍ ഇന്ന് കണ്ണൂര്‍ സെന്ട്രല്‍ ജയിലില്‍ ഇവമ്മാര് പാവങ്ങളെ എങ്ങിനെയാണോ ട്രീറ്റ്‌ ചെയ്തു പോന്നിരുന്നത് അതുപോലെ അവന്മ്മാര്ക്കിട്ടും ദൈവം കണ്ടറിഞ്ഞു കൊടുത്തു....നാട്ടിലെ പോലെ തന്തക്ക് വിളിക്കാനൊക്കെ അവിടെ പറ്റുമോ? ഡല്ഹിക്കാര്‍ ആഞ്ഞ്നിന്നൊന്നു പണിഞ്ഞാല്‍ ഇവമ്മാര്‍ ചത്തുപോകും എന്ന് പേടിച്ചിട്ടാണാവോ ഒരു പരാതിയും കേരള പോലീസിന്റെ ഭാകത്ത് നിന്ന് ഉണ്ടായില്ലത്രേ..... ചുരുക്കം പറഞ്ഞാല്‍ ഇപ്പറഞ്ഞവരില്‍ ചിലരൊക്കെ മഫ്തിയില്‍ ഗയിംസ് കഴിഞ്ഞതിനു പിറ്റേന്ന് തന്നെ മംഗള എക്സ്പ്രസില്‍ തൂങ്ങിപ്പിടിച്ച് ജീവനോടെ നാട്ടിലെത്തിയിട്ടുണ്ട് ....മാതാവേ ഇനിയെങ്കിലും ഇവമ്മാരോക്കെ നന്നായിക്കണ്ടാല്‍ മതിയായിരുന്നു......
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...