2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

കേരളസര്ക്കാരേ, ഇവളെ ആദരിക്കൂ......പ്ലീസ്‌കുഞ്ഞായിരിക്കുമ്പോള്‍ രാത്രി ഞാനൊന്ന് ഉറങ്ങാന്‍ വേണ്ടി എന്റെ മാതാശ്രീ എനിക്ക് പലപ്പോഴും ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞു തരാറുണ്ടായിരുന്നു...നമ്മുടെ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായ സ്ത്രീകളില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധിയെന്നും, അടിയന്തിരാവ്സ്ഥക്കാലത്തും അവര്‍ എടുത്ത തന്റെ നിലപാടുകളില്‍ നിന്നും ഒരു അണുവിടപോലും ചലിക്കാതെ എടുത്ത തീരുമാനത്തില്‍ തന്നെ മുന്നോട്ടു പോയ ഒരു ധീരവനിത ഒക്കെയായിരുന്നു അവരെന്നും, പിന്നീട് ആപത്ത് സംഭവിക്കാം എന്നറിഞ്ഞിട്ടും സിഖ്‌തീവ്രവാദികളുടെ കൈകളാല്‍ 1984 ഒക്ടോബര്‍ 31ന് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്പ് വരെ ഇന്ത്യയുടെ എല്ലാ രാഷ്ടീയ പാര്ട്ടികളേയും ജനങ്ങളേയും ഒരേ കണ്ണുകൊണ്ട് നോക്കിക്കണ്ട ഇന്ത്യ കണ്ട എക്കാലത്തെയും നല്ല പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധി എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒരു സ്ത്രീയായി ജനിക്കാഞ്ഞതില്‍ തെല്ലൊന്നുമല്ല ദൈവത്തിനോടു കലിപ്പ് ഉണ്ടായിരുന്നത്... എന്നാല്‍ കേരളത്തില്‍ ഇന്ന് ആ ഗണത്തില്‍ പെട്ട എന്നാല്‍ ആ വര്ഗത്തിന്റെ ഒരു സ്വഭാവം പോലും കാണിക്കാത്ത ഒരു എനത്തെക്കുറിച്ചാണ് ഞാന്‍ ഇന്ന് പറയുന്നത് പേര്:നയന്‍താര, 84മോഡല്‍ പിക്കപ്പുള്ളവണ്ടി.....

സ്ത്രീകളെപ്പറ്റി ഇനി ഒരിക്കലും കുറ്റപ്പെടുത്തി എഴുതില്ല എന്ന് ശപഥം ചെയ്ത എന്നോട് വീണ്ടും നിങ്ങള്‍ ക്രൂരത കാണിക്കാന്‍ പാടുണ്ടോ യുവതികളെ.... അല്ലെങ്കില്‍ നിങ്ങള്‍ തന്നെ മുന്കെയ്യെടുത്ത്
നയന്‍താരയെ ഒന്ന് ഒതുക്കിത്തരണം....മൂന്ന് ദിവസങ്ങള്ക്ക് മുന്പ് അബുദാബിയിലുള്ള പൂപോലുള്ള ഒരു ഡോക്ടര്‍ പെങ്കൊച്ച് എനിക്കൊരു ഫൈനല്‍ വാണിങ്ങ് തന്നിരുന്നു അതില്‍, ഇനി താന്‍ സ്ത്രീകളെക്കുറിച്ച് മോശമായി എന്തെങ്കിലും എഴുതിയിട്ടുണ്ടങ്കില്‍ തനിക്ക് ഇനിവല്ല വല്ല ചൊറിയോ പനിയോ മറ്റോ പിടിച്ചാല്‍ ഇങ്ങോട്ടൊന്നും നെരങ്ങി വരണ്ടാ ,താന്‍ അവിടെക്കിടന്നു ചാകത്തെ ഉള്ളൂ എന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.... ആ പെങ്കൊച്ചിനെ പേടിച്ചിട്ടാണോ അതോ ഇനി പനിയെ പേടിച്ചിട്ടാണോ എന്നറിയില്ല ഞാന്‍ അതിനു ശേഷം ഇന്നേവരെ ഇപ്പറഞ്ഞവരെക്കുറിച്ച് ഒന്നും എഴുതിയിട്ടും ഇല്ല...പക്ഷെ ഇന്ന് എനിക്ക് എഴുതാന്‍ വേണ്ടി സ്ത്രീയായ
നയന്‍താര തന്നെ ഒരു സ്ക്രിപ്റ്റ് തന്നു....അത് എഴുതിയത്കൊണ്ട് ഡോക്ടര്‍ എന്നെ വീണ്ടും ചികില്ത്സിക്കാതിരിക്കില്ലല്ലോ ?!!!

നായിക നയന്സ്, നായകന്‍ പ്രഭുദേവ, വില്ലത്തി റംലത്ത്..ഒക്കെയാണ് കഥാപാത്രങ്ങള്‍. ഇനി തിരക്കഥ എന്താണന്നു ചോദിച്ചാല്‍ വിശദമാക്കാം... ഒരു കാലത്ത് ലാളിത്യത്തിന്റെ പര്യായമായിരുന്ന നമ്മുടെയൊക്കെ പ്രിയപ്പെട്ടവള്‍
നയന്‍താരകൊച്ച് പ്രഭുദേവ എന്ന വിശ്വാമിത്രമഹര്ഷി്യുടെ മനസ്സിളക്കുന്നിടത്താണ് കഥയുടെ തുടക്കം... ഇന്ന് തമിഴ്നാട്ടില്‍ തരക്കേടില്ലാത്ത ഒരു ഡാന്സ് മാസ്റ്ററും അതിലുപരി നല്ലൊരു നടനും ആണല്ലോ പ്രഭുദേവ... പുള്ളി ഈ അടുത്ത കാലത്ത് വില്ല് എന്നൊരു സിനിമ അറിയാതെ എടുത്തു പോയി.....സിനിമ തമിഴ്നാട്ടില്‍ എട്ടു നിലയില്‍ പൊട്ടിയാലും അപ്പോഴും ഹൌസ്ഫുള്‍ ആയി ഓടിയിരുന്ന
നയന്‍താര എന്ന നടിയെ ഈ സിനിമയിലൂടെ പുള്ളിക്ക് കണ്ടെത്താന്‍ കഴിഞ്ഞു...ഒരുപക്ഷെ വില്ലിന്റെ വിജയവും അത് തന്നെയാകാം.......

മുന്പ് ഡാന്സ് ഗ്രൂപ്പില്‍ നിന്നും പ്രഭുദേവ കണ്ടെത്തിയ മറ്റൊരു ഇനം ആയിരുന്നു ഇപ്പറഞ്ഞ റംലത്ത്....പിന്നീട് അദ്യേഹം അവരെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു.... ഒരേ വണ്ടി തന്നെ എത്രകാലം ഒരാള്ക്ക് ഓടിക്കാന്‍ കഴിയും....പുതിയൊരു മോഡല്‍ വന്നാല്‍ ആരായാലും പഴയത് ഉപേക്ഷിക്കില്ലെ? അത് തന്നെ പ്രഭുദേവയും ചെയ്തുള്ളൂ.....
നയന്‍ താര എന്ന ബെന്സിനെ കണ്ടപ്പോള്‍ റംലത്ത് എന്ന അംബാസിഡറിനെ അങ്ങ് ഷെഡില്‍ കയറ്റിയിട്ടു നമ്മുടെ ഈ പ്രഭുദേവ.... ഇന്നീ കേരളത്തിലുള്ള മുല്ലപ്പെരിയാറിലെ നമ്മുടെ വെള്ളം തമിഴ്നാട് കട്ട് കൊണ്ടുപോകുമ്പോള്‍ അത് തടയാന്‍ ഈ നമ്മുടെ സര്ക്കാരിന് ഒരു ചുക്കും കഴിയാത്തിടത്താണ് നമ്മുടെ ഈ തിരുവല്ലക്കാരിയുടെ വിജയം. ഒന്നുമില്ലെന്കിലും പുള്ളിക്കാരി ഇത്തരം പോക്രിത്തരങ്ങള്‍ കാണിച്ചിട്ടാണെങ്കിലും തമിഴ്നാട്ടിലെ ഒരു കുടുംബമെന്കിലും കലക്കാന്‍ കഴിഞ്ഞത് കേരളീയരായ നമുക്കൊക്കെ അഭിമാനിക്കാം....ശരിക്കും
നയന്‍ താരയെ വിളിച്ചു കേരള സര്ക്കാര്‍ ആദരിക്കണം എന്നാണെന്റെ അഭിപ്രായം.....

ഇനി നയന്കൊച്ച് പ്രഭുദേവയുടെ കുടുംബം തകര്ത്തത് എങ്ങനെയാണെന്ന് അറിയണ്ടെ! ശരിക്കും പറഞ്ഞാല്‍ അല്‍-ഖ്വൈദക്ക് പോലും ഇത്രക്കധികം പ്ലാനിംഗ് ഉണ്ടായിട്ടുണ്ടാവില്ല അമേരിക്കയിലെ ട്രേഡ്‌ സെന്റര്‍ തകര്ക്കാന്‍.
അത്രക്കധികം പ്ലാനിങ് ആണ് ഇവള്‍ കൈക്കൊണ്ടത്....വില്ല് എന്ന ചിത്രത്തിന്‌ ശേഷം പ്രഭുവിന്റെ വീട്ടില്‍ നിത്യസന്ദര്ശനം നടത്തിയിരുന്ന ഇവള്‍ സര്‍,സര്‍ എന്ന് വിളിച്ച് ആയിരുന്നത്രേ അടുത്തത്.... എന്റെ സെക്രട്ടറി എന്നെ സര്‍,സര്‍ എന്ന് വിളിക്കുമ്പോള്‍ ഇപ്പോള്‍ എനിക്കും ആവലാധിയായി തുടങ്ങിയിരിക്കുന്നു..... ഇനി നാളെ ഇവളെങ്ങാനും എന്റെ ഭാര്യയാവാന്‍ പോകുന്നവളെ വിളിച്ച് എന്നെക്കിട്ടാന്‍ അഞ്ച് കോടി ഓഫര്‍ ചെയ്യുമോ ആവോ?.

അക്കാ,അക്കാ എന്ന് മാത്രമേ ഇവള്‍ നമ്മുടെ പ്രഭുവിന്റെ ഭാര്യയായ റംലത്തിനെ പോലും വിളിച്ചിരുന്നതത്രേ.... അതുകൊണ്ടാവാം ഇപ്പറഞ്ഞ റംലത്തും ഇവളെ വിശ്വസിച്ചത്....ഒരു കൂടപ്പിറപ്പിനെപ്പോലെ വിശ്വസിച്ച അവള്‍ ഇമ്മാതിരി വേല ഒപ്പിക്കുമെന്ന് ആ പാവം പോലും ഒരു പക്ഷെ വിചാരിച്ചിട്ടുണ്ടാവില്ല.....ഇനി എന്തൊക്കെയായാലും മറ്റൊരുത്തിയുടെ ഭര്ത്താവിനെ വിട്ടുകൊടുക്കാന്‍ അഞ്ച് കോടി ഓഫര്‍ ചെയ്ത ഈ മഹതി കേരളത്തില്‍ നിന്നും പോയ ഒന്നാണ് എന്ന് പറയുമ്പോള്‍ കേരളത്തിലെ നല്ലവരായ സ്ത്രീകളോട് എനിക്ക് സഹതാപം തോന്നുന്നു.....കഷ്ടം!!! ഇന്നലെ രാത്രി കൂടെ കഴിഞ്ഞവനെ ഇന്ന് രാവിലെ കണ്ടാല്പോലും തിരിച്ചറിയാന്‍ കഴിയാത്ത ഇപ്പറഞ്ഞവള്മാര് ജീവിക്കുന്ന സിനിമ എന്ന ആ ലോകത്ത് ഒരു പക്ഷെ ഇതൊന്നും അത്ര വലിയകാര്യമാവില്ല.

ഇനി പ്രഭുദേവയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം....നിങ്ങളെ മാത്രം വിശ്വസിച്ചു കൊണ്ട് സ്വന്തം ജീവിതം നിങ്ങള്ക്ക് വേണ്ടി ഉഴിഞ്ഞുവച്ച ഒരു പാവം സ്ത്രീയുടെ മുന്നിലൂടെയാണ് നിങ്ങള്‍ ഇവളെയും പിടിച്ചു നടക്കുന്നത്..ഇതൊക്കെ നിങ്ങളുടെ നാടിന്റെ സംകാരത്തിന് ചേര്ന്നതാണോ?. ഇനി നാളെ ഇപ്പറഞ്ഞവള്‍ മറ്റൊരു പ്രഭുദേവയെ കണ്ട് മോഹിച്ചു നിങ്ങളെ ഉപേക്ഷിച്ചാല്‍ ഈ തമിഴ്മക്കള്‍ നിങ്ങളെ സ്വീകരിക്കും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? സ്വന്തം ഭാര്യയുടെ കണ്ണുനീര്‍ കാണാതെ വിലകൂടിയ ഐറ്റത്തെ കൊണ്ടുനടക്കുന്ന നീയൊക്കെ തമിഴ്നാട്ടിലെ നല്ലവരായ ഭര്ത്താക്കന്മാര്ക്ക് അപമാനം ആണ്...ഇനിയും നിനക്ക് അവസരം ഉണ്ട്... ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിച്ചാല്‍ പണം വേണ്ട നിന്നെമാത്രം മതി എന്ന് പറഞ്ഞ് കോടതി കയറി ഇറങ്ങുന്ന നല്ലവളായ ആ സ്ത്രീക്ക് ഒരു പക്ഷെ നിനക്ക് മാപ്പ് തരാന്‍ കഴിയും എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.....അല്ലെങ്കില്‍ മുപ്പത്തിമൂന്നു വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ആ യൂദാസിന്റെ ഗണത്തില്‍ ഉള്പ്പെടുത്താന്‍ നീ ഇന്നീ അവഗണിക്കുന്ന തമിഴ്ജനതയ്ക്ക് അധികം കാലം വേണ്ടിവരില്ല....അത് നീ മറക്കണ്ടാ......

6 അഭിപ്രായങ്ങൾ:

 1. ഹാവൂ ..ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു ..
  പോസിറ്റീവ് എനര്‍ജി പകര്‍ന്നു തരുന്നത് പോലെ..
  പോയി ഒരു പെട പെടക്കട്ടെ ആ തിരുവല്ലക്കാരിക്കിട്ടു.
  പക്ഷെ നമ്മള്‍ എന്തിനാ ഒരാളെ മാത്രം നോക്കുന്നത്.
  കല്ലെടുത്താല്‍ ഒരു കല്ക്കൂമ്ബാരം തന്നെ തികയില്ല കേട്ടോ
  എറിയാന്‍..കേരളതീന്നു വടക്കോട്ട്‌ പോയാലോ?

  മറുപടിഇല്ലാതാക്കൂ
 2. വിന്‍സെന്‍ ചേട്ടാ ... നിങ്ങള്‍ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം... ഈ പോസ്റ്റിന്റെ കൂടെ ഇതും കൂടി കൂട്ടിചേര്‍ത്താലേ പൂര്‍ണ്ണമാകൂ...

  നന്ദി ഈ തുടക്കക്കാരന്റെ ബൊള്ഗില്‍ വന്നതിന്....

  മറുപടിഇല്ലാതാക്കൂ
 3. നല്ല കരുത്തുള്ള വാചകങ്ങള്‍ ആണ് ..
  എഴുത്ത് തുടരുക..ആശംസകള്‍..
  ഞാന്‍ നോക്കിയിട്ട് ഇമെയില്‍ കണ്ടില്ലല്ലോ
  എന്താണ് id ?ഇനി എഴുതുമ്പോള്‍ ലിങ്ക് അയച്ചു
  തരണം. കേട്ടോ..
  vcva2009@gmail .com

  മറുപടിഇല്ലാതാക്കൂ
 4. ചേട്ടാ,
  നിങ്ങളെപ്പോലെയുള്ള കേരളത്തിലെ പരിചയസമ്പന്നരും നല്ലവരുമായ ബ്ലോഗര്‍മാര്‍ യുവബ്ലോഗര്‍മാരെ പ്രോഹല്‍ത്സാഹിപ്പിക്കുന്നതുനുള്ള നന്ദി പറയാന്‍ കഴിയുന്നില്ല.... അത് വാക്കുകള്‍ക്കും അപ്പുറമാണ്....വിമര്‍ശനങ്ങളും അതുപോലെത്തന്നെ ഉപദേശങ്ങളും ഇനിയും പ്രതീക്ഷിച്ചുകൊണ്ട്,
  കൊച്ചനുജന്‍,
  വിരല്‍ത്തുമ്പ്.

  എന്‍റെ ഐഡി viralthumbu@gmail.com

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...