2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച
നിങ്ങളുടെ മുഖത്തെ നിങ്ങള്‍ ഭയക്കുന്നോ ?
നമുക്കെല്ലാവര്ക്കും ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടു തന്ന ഒന്നാണ് മനുഷ്യജന്മം. അതില്‍ ചിലര്‍ മനുഷ്യരായി ജനിച്ച് കഴുത,പട്ടി,പന്നി എന്നീ ഐറ്റംസുകളുടെ സ്വഭാവം കാണിച്ചാലും അതുപിന്നെ ദൈവത്തിന്റെ കമ്പ്യുട്ടറിനും തകരാര്‍ സംഭവിക്കാതിരിക്കാതെ തരമില്ലല്ലോ! എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം...അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് മനുഷ്യജന്മത്തെ പറ്റി..ഇന്ന് ആണും പെണ്ണും ആയി ജനിച്ചവര്ക്കെല്ലാം പുള്ളിക്കാരന്റെ അപ്പത്തെ മൂഡ് അനുസരിച്ച് മരിക്കുന്നത് വരെ ഈ ലോകം കാണാന്‍ വേണ്ടി സ്വന്തമായി രണ്ടു കണ്ണും ആ സാധനം വക്കാന്‍ വേണ്ടി അതിനുപറ്റിയ ഒരു മുഖവും കൊടുത്തിട്ടുള്ള കാര്യം ഈ അബുദാബിയില്‍ നിന്നും ഞാന്‍ തന്നെ പറഞ്ഞുതരേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു...എന്നാല്‍ ഇന്ന് ഈ ലോകത്ത് നടക്കുന്നതെന്താണ്?
ഇ-ലോകത്തെ ഭീകര ഐടി ശക്തികളായ ഗൂഗിളും യാഹൂവും എന്നുവേണ്ട അതിന്റെ ശാഖകളായ എല്ലാ സോഷ്യല്‍ നെറ്റുവര്ക്കുകളിലും നാം കണ്ടുവരുന്നത് എന്താ?? എല്ലാവരും ഷാരൂഖാന്മാര്‍...പെണ്ണുങ്ങള്‍ ആണെങ്കിലോ കത്രീനകൈഫ് മുതല്‍ തുടങ്ങി ലോക്കല്‍ സീരിയല്‍ നടി വരെ ഉള്ളവരുടെ ചിത്രങ്ങള്‍ സ്വന്തം മുഖം എന്ന പോലെ ഇട്ടിരിക്കുന്നു....അതും സ്വന്തം ചിത്രം ഇട്ടോളാന്‍ വേണ്ടി ഇവരൊക്കെ നമുക്ക് വച്ച് തന്ന സ്ഥലത്ത്.....എന്തായിത്?????
ഇതൊക്കെ ശരിയായ ഏര്പ്പടാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ സുഹ്രുത്ത്ക്കളെ ?. എന്തുകൊണ്ട് ഇവരാരും ഒരുകാലത്ത് തകര്ന്നു തരിപ്പണമായി നാറാണക്കല്ല് എടുത്ത് നിന്ന മലയാള സിനിമക്ക് ഇത്തിരിയെങ്കിലും ഉദ്ധാരണശേഷി ഉണ്ടാക്കിത്തന്ന ഷക്കീലയുടെ ഫോട്ടോ ഇടുന്നില്ല...അതൊക്കെ പോട്ടെ തൊണ്ണൂറുകളില്‍ കമ്യൂണിസ്റ്റ്പടുക്കളുടെ മുഖത്ത് നോക്കി ‘‘ഒന്ന് പോടെ’’ എന്ന് പറഞ്ഞ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ന് നിങ്ങള്ക്കെല്ലാവര്കും ഇങ്ങനെ ആര്മാദിക്കാന്‍ അവസരം ഉണ്ടാക്കിയത്തന്നിട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ നല്ല ഇടം നേടിയ ആ രാജീവ്ഗാന്ധിയുടെ ഫോട്ടോ ആരും ഇടുന്നില്ല..
അല്ലെങ്കിലും ഈ ഷാരൂഖ് ആരാ ? കത്രീന ആരാ ? അവെരൊക്കെ ഈ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഇന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് തെറ്റില്ലാത്ത സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് ഷാരൂഖ് എന്ന് വിസ്മരിക്കുന്നുണ്ട് എങ്കിലും ആ മുഖവും ഇപ്പറഞ്ഞവരും തമ്മിലുള്ള ബന്ധം എന്താ?.....അല്ലെങ്കില്‍ അങ്ങേരു വന്നു ഇവന്റെയൊക്കെ കാലുപിടിച്ച് ‘’എന്നെ ഒന്നങ്ങ്’’ എന്ന് വല്ലതും പറഞ്ഞോ?
അപ്പൊ അതൊന്നും അല്ല പ്രശ്നം...സ്വന്തം മുഖത്തിനോട് ഇവിറ്റകള്ക്കുള്ള വെറുപ്പ്.. അല്ലെങ്കില്‍ ആത്മവിശ്വാസക്കുറവ്...അതൊന്നും അല്ലെങ്കില്‍ ‘’ഈശ്വരാ എങ്ങനെ നാട്ടുകാര്ക്ക് മുന്പില്‍ ഈ മരമോന്ത ഞാന്‍ കാണിക്യ’’ എന്നോക്കെയാവാം ഒരുപക്ഷെ!!. അതൊക്കെ പോട്ടെ, എനിക്ക് സംശയം അതല്ല ഈ പെണ്ണുങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങളുടെ മുഖം കണ്ടാല്‍ നശിച്ചു പോകുന്നതാണോ ഈ ചാരിത്ര്യം എന്ന് പറയുന്ന സാധനം? ഓണ്ലൈന്‍ വഴി റേപ്പ് ചെയ്യാമെന്നോ മറ്റോ ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ടു അപ്പൊ അതിനും സ്കോപ്പില്ല!!! പിന്നെ എന്താണ് പ്രശ്നം? വേണ്ടത്ര ചന്തം ഇല്ലാത്തതോ മറ്റോ ആണോ? ഇനി നാളെ ഒരുപക്ഷെ ഇപ്പറഞ്ഞവരൊക്കെ അവരുടെ ചിത്രം നിങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് നിങ്ങള്ക്കെതിരെ ഇവര്‍ കേസ് കൊടുത്താല്‍ പിടിച്ചുനില്ക്കാന്‍ നിങ്ങള്ക്കാ കുമോ???
സുഹൃത്ത്ക്കളെ ചിന്തിക്കുക..... നിങ്ങളുടെ മുഖം മറ്റൊരാള്‍ സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി ഉപയോഗിമ്പോള്‍ നിങ്ങള്ക്ക് ഉണ്ടാകുന്ന ആ‘ഒരിത്’ ഉണ്ടല്ലോ!! അത് തന്നെയാണ് ഇപ്പറഞ്ഞവര്ക്കും ഉണ്ടായേക്കാവുന്നതും..... ആയതുകൊണ്ട് ഇനിയെങ്കിലും സ്വന്തം മുഖത്തോടെങ്കിലും കൂറ് കാണിക്കുക.... കറുപ്പോ വെളുപ്പോ എന്തുമാകട്ടെ അത് ഈശ്യരനിശ്ചയം ആണെന്ന് കരുതുക.... നമ്മുടെയൊക്കെ മുഖത്ത് ഉണ്ടായേക്കാവുന്ന കുറ്റങ്ങളും കുറവുകളും മറ്റും മുജ്ജന്മ കര്മ്മഫലം ആണെന്ന്‍ സ്വയം വിശ്വസിക്കുക....എന്നിട്ട് ചിരിക്കുന്ന മുഖത്തോടെ ലോകത്തെ കാണുക... ആത്മവിശ്വാസത്തോടെ..... അതുകാണാന്‍ ഈ കലിയുഗത്തിലും നല്ല മനുഷ്യര്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.....അതിനു ഇപ്പോഴും നിങ്ങള്ക്ക് അവസരം ഉണ്ട്!!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
sthreekal idunna photo print screen adichu copy cheythu, crop cheythu pala item no. kalum kaanikkunna vidhwanmaar ullath kondaanu swantham photo idan pedy