2010, നവംബർ 2, ചൊവ്വാഴ്ച

ധീര ഉഷ.....പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം.... ഉഷ വലതോ ഇടതോ ആവട്ടെ അവരുടെ കൂടെ പ്രതികരിക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും.... എന്നീ ലോകത്ത്‌ എല്ലായിടത്തും സ്ത്രീകള്ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ എതിര്‍ക്കാനോ തടയാനോ ഇന്ന് ഒരാള്ക്കും സാധിക്കുന്നില്ല...വനിതാകമ്മീഷന്‍ ജസ്റ്റിസ് ഡി.ശ്രീദേവിക്ക് പോലും.... ഇന്നൊരു സ്ത്രീ മാത്രം ഉള്ള വീട്ടില്‍ ഒരു പുരുഷനെ അവള്‍ക്കൊപ്പം കണ്ടാല്‍ അവര്‍ തമ്മില്‍ എന്തോ അവിഹിതബന്ധം ഉണ്ട് എന്ന് പറഞ്ഞ് നടക്കുന്ന നാടാണ് നമ്മുടെ കേരളം.... ഇത്തരം ഇല്ലാക്കഥ പ്രചരണങ്ങള്‍ കാരണം സമൂഹത്തില്‍ ഇന്നും പുറന്തള്ളപ്പെട്ട് വേദനയോടെ ജീവിക്കുന്ന ഒട്ടനവധി സ്ത്രീകളെ എനിക്കറിയാം..... ഇതിനൊക്കെ കാരണം നമ്മുടെ കേരളീയരുടെ ചിന്താഗതിയാണ്.... ഇന്ന് സുന്ദരിയായ ഒരു ടീച്ചര്‍ ക്ലാസെടുക്കാന്‍ കയറിവന്നാല്‍ അവരുടെ മാറിലേക്ക് നോക്കി സൈസ്‌ പറയുന്ന വിദ്യാര്ഥികളില്‍ നിന്ന്‌ തുടങ്ങണം ഇത്തരം ബോധവത്കരണം എന്നാണെനിക്ക് പറയാനുള്ളത്..... ഇനി നമ്മുടെ ഉഷയുടെ ഗതികേട് എന്താണെന്ന് അറിയണ്ടെ..... അത് വിചിത്രമായ ഒരു സംഭവമാണ്....

ഇതുവരെ ജനങ്ങള്‍ക്ക്‌ ചെയ്ത ദ്രോഹങ്ങള്‍ക്ക് ജനം തന്നെ തിരിച്ച് പണികൊടുക്കാറുള്ള പഞ്ചായത്ത് തിരഞ്ഞടുപ്പ് ഇപ്പോള്‍ കഴിഞ്ഞ വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.... ഇടത് നിരങ്ങിയ പഞ്ചായത്തുകളില്‍ വലതിനെ കുടിയിരുത്തിയും അല്ലാതെയും ഉള്ള മാറ്റങ്ങള്‍ കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്..... ഇപ്പറഞ്ഞ ഉഷയും ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ 1‌5ാം വാര്‍ഡില്‍ വലതിനെ പ്രധിനിധീകരിച്ച് മത്സരിച്ചിരുന്നു.... ഇവരുടെ അച്ചന്‍ ഉള്‍പ്പെടെ കുടുംബക്കാരെല്ലാരും കൂടി പഞ്ചായത്ത് മുഴുവനായും വിഴുങ്ങാം എന്ന ഉദ്യെശത്തോടു കൂടിയാവാം ഗ്രാമവികസന മുന്നണി എന്ന പാര്ട്ടി രൂപികരിച്ച് ആ പാര്ട്ടിയുടെ പുണ്യാളത്തിയായി മിസ്സ്‌.അമ്മിണിയെ അവരോദിച്ചു, ആ അവള്‍ക്കെിതിരെയാണ് നമ്മുടെ ഈ ഉഷ മത്സരിച്ചത് എന്ന് കേള്‍ക്കുമ്പോള്‍ എന്റെു ശരീരത്തിലെ ഓരോ രോമകൂപങ്ങളും എണീറ്റ്‌ നിന്ന് ദേശീയഗാനം പാടുന്നു..

വിദ്യകൊണ്ട് എം എ ബിരുദധാരിയ ഉഷയെ കാലുവാരാന്‍ ഇലക്ഷന് മുന്‍പ് തന്നെ പ്രതിപക്ഷക്കരായ കുടുംബക്കാര്‍ ശ്രമിച്ചിരുന്നത്രേ.... എന്തോ കോണ്ഗ്രസ് പാര്ട്ടിയുടെ നല്ലവശങ്ങള്‍ മാത്രം അറിയാമായിരുന്ന ഉഷ ഇപ്പഞ്ഞിടത്ത് വീണില്ല എന്ന് മാത്രമല്ല 35 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പഞ്ചായത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തു.... ഇനിയല്ലേ കാണാന്‍ കിടക്കുന്നത്.... വീട്ടില്‍ കോണ്ഗ്രെസ് അധികാരത്തില്‍ വന്നപ്പോള്‍ ഏതൊരു പ്രതിപക്ഷക്കാരും ചെയ്യുന്നതെ ഉഷയോട് വീട്ടുകാരും ചെയ്തോള്ളൂ.... തോല്‍വിയുടെ കാരണം കണ്ടെത്താന്‍ വീടുകാരെല്ലാം അവൈലബിള്‍ പിബി വിളിച്ചു കൂട്ടി ഒരുമിച്ചൊരു തീരുമാനം അങ്ങെടുത്തു..... അനുസരണചട്ട നിയമപ്രകാരം ഉഷയേയും മകളെയും പാര്ട്ടിയില്‍ നിന്നുമാത്രമല്ല വീട്ടില്‍ നിന്നും പടിയടച്ചു പിണ്ഡം വക്കുക എന്ന്..... കഷ്ടം!! ഇന്ന് നമ്മുടെ സ്ത്രീകള്‍ വീട്ടില്‍ പോലും സുരക്ഷിതരല്ല എന്ന് പറയുമ്പോള്‍ കേരളത്തിലെ സംസ്കാരത്തിന് പോലും തുരംഗം വക്കാവുന്ന രീതിയില്‍ മാറിയില്ലേ നമ്മുടെയീ രാഷ്ട്രീയസംസ്കാരം.......

എന്തോ എന്നെപ്പോലെയുള്ള കേരളത്തിലെ നല്ലവരായ ബ്ലോഗര്‍മ്മാരുടെ ഇടപെടല്‍ മൂലമോ മറ്റോ നാട്ടുകാരും സഹപ്രവര്ത്തകരും കൂടി ഇവര്ക്ക് ഒരു വീട് ശരിയാക്കിക്കൊടുത്തിട്ടുണ്ട് ....എന്തായാലും സ്വന്തം വീട്ടുകാര്‍ പുറത്താക്കിയപ്പോഴും അത് ചങ്കൂറ്റത്തോടെ നേരിട്ട ഉഷയെപ്പോലുള്ളവര്‍ കേരളത്തിലെ വനിതകള്ക്ക് എന്നും ഒരു മാതൃകയാണ്.... ഇതില്‍ നിന്നൊക്കെ എന്റെ ആരാധികമാരോട് എനിക്ക് പറയാനുള്ളത്‌.... ‘’ആര്‍ക്കും നിങ്ങളെ ചതിക്കാം, അത് നിങ്ങളുടെ അച്ഛനോ അമ്മക്കോ മറ്റാര്‍ക്കും.... പക്ഷെ നിങ്ങള്‍ ഒരിക്കലും നിങ്ങളെ ചതിക്കാതിരിക്കുക.... ധീരതയോടെ മുന്നോട്ട് പോകുക’’ അത് നല്ല കണ്ണുകൊണ്ട് കാണാന്‍ ഇന്നും കേരളത്തില്‍ കുറച്ച് നല്ലവരായ ചെറുപ്പക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...