2010, നവംബർ 8, തിങ്കളാഴ്‌ച
അതിഥി ദേവോ ഭവ.....
ഇന്ത്യക്കാരാണ് നാമെന്ന് അഭിമാനിക്കാനുള്ള ഒരു അവസരംകൂടി നമ്മുക്ക് വന്നണഞ്ഞിരിക്കുന്നു...നമ്മുടെ വീട്ടില്‍ വന്നു കയറുന്നവന്‍, അവന്‍ ശത്രുവോ മിത്രമോ ആരുമാകട്ടെ ആ അവനെ സ്വീകരിക്കാനുള്ള നല്ലൊരു മനസ്സ്. അത് ഇന്ത്യന്‍ സംസ്കാരത്തില്‍ അല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല...അമേരിക്കയ്ക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് കരുതി അധികാരത്തില്‍ കയറി എന്നാല്‍ ആ അമേരിക്ക എന്ന രാഷ്ട്രത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു പ്രസിഡന്റ് ആണ് ബരാക് ഒബാമ.... ആ പുള്ളിയും പെണ്ണുമ്പിള്ളയും കെട്ടിപ്പെറുക്കി ഇപ്പൊ ഇന്ത്യയിലും വന്ന് കയറിയിട്ടുണ്ട്..മുടക്കം തെറ്റാതെ ബാങ്കുകള്‍ എല്ലാം പൂട്ടുന്നു , ദിനം പ്രതി അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ പട്ടാളക്കാര്‍ തീവ്രവാദികളുടെ കയ്യാല്‍ സിംബിളായി കൊല്ലപ്പെടുന്നു, അവരുടെയൊക്കെ പക്ത്നിമാര്‍ വിധവകളാകുന്നു, ഇതൊന്നും പോരാഞ്ഞ് ആ നാട്ടില്‍ പണിയെടുക്കുന്ന എന്നെപ്പോലെയുള്ള ഐ ടി ജീനിയസ്സുകളുടെ പണിപോയി ഇപ്പോള്‍ വായും പൊളിച്ച് ഇരിക്കുന്നു.... ഇതൊക്കെ നടമാടുന്ന നാട്ടില്‍ നിന്ന് വന്നവരാണ് നമ്മുടെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഇങ്ങനെ വ്യാകുലപ്പെടുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഈ വന്ന പ്രസിഡന്റ് ഒബാമക്കും അമേരിക്കന്‍ നയതന്ത്രക്ന്ജര്‍ക്കും ഉള്ള തൊലിക്കട്ടി എത്രയുണ്ടാകും എന്നൊന്ന് ആലോചിച്ച് നോക്കൂ....
ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നത് അമേരിക്കയില്‍ നിന്ന് 800 കോടി ഡോളര്‍ മുടക്കി ഇവിടെ വന്ന്‍ മൈക്കിന്റെ മുന്നില്‍ നിന്ന് പറഞ്ഞു തരേണ്ട ആവശ്യം ഇപ്പറഞ്ഞ ഒബാമക്ക് ഇല്ല.... മറ്റെല്ലാ രാഷ്ടങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തനായ ബാലനാക്കുന്നത് ഇന്ത്യ പലപ്പോഴും എടുക്കുന്ന ന്യൂട്രലായ തീരുമാനങ്ങളാണ്...അല്ലെങ്കില്‍ ഇന്ത്യയുടെ ഹൃദമായ താജിനെ ആക്രമിച്ചത് പാക്കിസ്താനിലെ തീവ്രവാദി സംഘടനകള്‍ക്കും പരോക്ഷമായി അതില്‍ പാകിസ്ഥാനും പങ്കുണ്ടെന്ന് പരസ്യമായി തെളിയിച്ചിട്ടും ഇപ്പറഞ്ഞ ഇന്ത്യ അവര്‍ക്കെതിരെ ഒരു യുദ്ധമുഖരിതമായ ഒരു തീരുമാനങ്ങളും കൈകൊള്ളുന്നില്ല എന്നത് എടുത്തുകാണിക്കേണ്ട ഒന്നാണ്.....ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കിയാല്‍ നമുക്കൊക്കെ കാണാം,ഒരു കാലത്ത് അമേരിക്കയുടെ പാദസേവക്കാരനായി അതുവഴി കുവൈറ്റ് എന്ന സമ്പന്ന രാഷ്രത്തെ പിച്ചിച്ചീന്തിയ ആ സദ്ദാമിന്‍റെ അവസ്ഥ .....
എന്നിട്ട് അവസാനം എന്തുണ്ടായി? എണ്ണപ്പാടം മുന്നില്‍ കണ്ട് ആ ഇറാഖിനെ ആക്രമിച്ച് ഇപ്പറഞ്ഞ സദ്ദാമിനെ കഴുമരത്തില്‍ കയറ്റിയില്ലേ ഈ അമേരിക്ക... ഇപ്പോഴും കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയുടെ മാത്രം ഇടപെടല്‍ ആണ് സ്ഥിതി വീണ്ടും വീണ്ടും വഷളാക്കിക്കൊണ്ടിരിക്കുന്നത്.....
പാകിസ്ഥാനെക്കുറിച്ച് മുംബെ സെന്റു സേവിയേസ് കോളേജിലെ വിദ്യാര്‍ഥികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മൈക്കിന്റെ മുന്നില്‍ നിന്ന് ഉത്തരം പറയാന്‍ കഴിയാതെ പരുങ്ങുന്ന ഒബാമ ഇപ്പറഞ്ഞതിന് തെളിവല്ലേ?.... പാക്കിസ്ഥാനില്‍ നടമാടുന്ന തീവ്രവാദത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെക്കുറിച്ച് യു എസ് വെളിപ്പെടുത്താന്‍ എന്തിന് മടിക്കുന്നു എന്ന് ബുദ്ധിമാനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ലോകം ഇന്നും ബഹുമാനിക്കുന്ന വ്യെക്തിത്വമുള്ള ഒബാമ വിയര്‍ത്തു എന്ന് പറഞ്ഞാല്‍, ഇപ്പറഞ്ഞതിന് അമേരിക്കക്ക് പരോക്ഷമായി പങ്കില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.....ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും ഞങ്ങളെപ്പോലുള്ള മലയാളികള്‍ക്ക് ഒന്ന് അറിയാം... മുടക്കം തെറ്റാതെ വരുന്ന എമാന്മാര്‍ ഇവിടെയൊക്കെ വന്നു കയറുന്നത് നമ്മുടെയൊക്കെ ഇന്ത്യയെ വെളുപ്പിക്കാനൊന്നും അല്ലെന്നും, ഏഷ്യന്‍ വിപണിയിലെ മുഖ്യ അച്ച്തണ്ടായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടിക്കടയെങ്കിലും തുറക്കാന്‍ കഴിഞ്ഞാല്‍ അത് അവര്‍ക്ക് വലിയൊരു വിജയമാണ് എന്നതൊക്കെ.....
ശുദ്ദമായ ഗ്ലാസിലുള്ള വെള്ളത്തില്‍ ഒരു നുള്ളു ചളി വീണാല്‍ അതും മലിനമാകില്ലേ?....അതുപോലെത്തന്നെ ഇപ്പരഞ്ഞവരുമായി ഉള്ള ഇന്ത്യയുടെ സമ്പര്‍ക്കം നാളെ വീണ്ടും ഒരു ബ്രിട്ടീഷ് ഭരണത്തിന് കളമൊരുക്കും എന്നതിന് സംശയമില്ല....ആ കാലത്ത് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി നമ്മള്‍ ഇന്നും ഇന്ത്യയുടെ വികാരമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഗാന്ധിജിയെപ്പോലുള്ള വ്യെക്തികളെ ഇനി ഒരിക്കലും നമുക്ക് കണ്ടെത്താന്‍ കഴിയുമില്ല.... ആ മഹാത്മാവ് കാണിച്ചുതന്ന സ്വയം പര്യാപ്തത എന്നത് ഉള്‍കൊണ്ട്കൊണ്ട് ഭരണം നയിക്കുക.... ഭിക്ഷ ചോദിച്ച് വീട്ടില്‍ കയറിവരുന്ന ഇപ്പറഞ്ഞവര്‍ക്കൊക്കെ എന്തെങ്കിലും ഒക്കെ കൊടുത്ത് ഒഴിവാക്കി അവിടം ചാണകവെള്ളം തളിച്ചു ശുദ്ദമാക്കുക....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ