2010, നവംബർ 12, വെള്ളിയാഴ്‌ച

അങ്ങാടി തോറ്റതിന് അമ്മയോടോ!!......അന്ന് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്‍റെ നിഷ്കളങ്കമായ പ്രേമാഭ്യര്‍ത്ഥന നിരസിച്ച സജ്ന എന്ന സുന്ദരിയുടെ ഭാഗില്‍ അവളറിയാതെ ചീഞ്ഞ മുട്ട ഇട്ട് പൊട്ടിച്ച് നാറ്റിച്ച ചരിത്രം ആണ് എനിക്കുള്ളത്.. കാലം കഴിഞ്ഞ് ഇപ്പോള്‍ രണ്ട് കുട്ടികളുടെ തള്ളയായ അവളെ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയി കണ്ടപ്പോള്‍ പ്രതികാരമുട്ടക്കഥയുടെ രഹസ്യം 17 വര്‍ഷങ്ങക്ക് ശേഷം വെളിപ്പെടുത്തിയതില്‍പിന്നെ എന്നെക്കണ്ടാല്‍ അടുക്കളയില്‍ നിന്ന് ചൂല് എടുത്ത്‌ കൊണ്ടുവന്ന് കയ്യില്‍വച്ചേ ഇപ്പോള്‍ അവളെന്നോട് സംസാരിക്കാറുള്ളൂ.....എന്‍റെ അവസ്ഥ അപ്പോള്‍ എങ്ങിനെയായിരുന്നോ അതുപോലത്തന്നെയാണ് ഇപ്പോള്‍ നമ്മുടെ അമേരിക്കയുടെ അവസ്ഥയും....കഴുത്ത് മുറിച്ച് അപ്പുറത്തേക്ക് മാറ്റിവച്ചാലും വീണ്ടും കൂടുന്ന ഫിഡല്‍കാസ്ട്രോയുമായി 60 വര്‍ഷത്തില്‍ കൂടുതല്‍ കാലം ശീതസമരത്തില്‍ മുഴുകുന്ന അമേരിക്കയോട് എനിക്കൊന്ന് ചോദിക്കാനുണ്ട്.... ഉളുപ്പില്ലേ ഇനിയും നിങ്ങള്‍ക്ക്?.. അങ്ങാടി തോറ്റതിന് അമ്മയോടോ????.....

ഞാനൊരു കമ്യൂണിസ്റ്റ്കാരന്‍ ആണോ അല്ലയോ എന്നൊരു ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെങ്കിലും, ഇന്ന് കേരളത്തില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന കമ്യൂണിസ്റ്റ് നേതാവാണ് സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്. സഖാവ് നായനാരെ വിസ്മരിക്കുന്നുണ്ടെങ്കിലും ഇന്ന് കേരളം കണ്ട ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ശ്രദ്ദേയനായ വ്യെക്തിയായിരുന്നു സഖാവ് ഇ എം എസ്.....മണ്‍മറഞ്ഞ് പോയ ആ നായകന് ശേഷം കോമാളിവേഷം കെട്ടി ആ സീറ്റില്‍ മുഖ്യമന്ത്രി എന്ന പേരില്‍ പലവരും വിലസിയിട്ടുണ്ടങ്കിലും, കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് അത് ആദ്യേഹത്തിന് മാത്രമാണ് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ.... അദ്യേഹം എഴുതിയിട്ടുള്ള പലബുക്കുകളും വായിക്കാനിടയായ എനിക്ക് തോന്നിയിട്ടുള്ളത്‌ സാമ്രാജ്യത്വശക്തികളെ എന്നും എതിര്‍ത്തു പോന്നിരുന്ന ആദ്യേഹത്തിന് ക്യൂബയുടെ പ്രിയ നേതാവ് കാസ്ട്രോയുടെ ആശയങ്ങളുമായി ചെറുതൊന്നുമല്ലാത്ത സാമ്യമില്ലേ എന്ന്..... അങ്ങിനെയാണെങ്കില്‍ ആരാണ് ഈ കാസ്ട്രോ?...

സാമ്രാജ്യത്വശക്തികളായ ബ്രിട്ടന്റെയും അമേരിക്കയുടെയും മുമ്പില്‍ മുട്ട് മടക്കാത്ത ഒരുവന്‍ അതുകൊണ്ട് തന്നെ ആ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവും ഇന്നും കണ്ണിലെ കരടും ആയ ക്യൂബയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവും മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡന്റ് ആയിരുന്ന ക്യൂബയുടെ ജനനായകന്‍ ആണ് ഫിഡെല്‍കാസ്ട്രോ...പൊതുവേ അമേരിക്കക്കാര്‍ക്ക് കമ്യൂണിസ്റ്റ്കാര്‍ എന്നാല്‍, ചെകുത്താന് കുരിശ് എങ്ങിനെയാണോ അതുപോലെയാണ്.... അമേരിക്ക ഏകദേശം 600 തവണ കൊല്ലാന്‍ ശ്രമിച്ചിരുന്നത്രേ ഈ കാസ്ട്രോയെ... പക്ഷെ എന്തോ ഈശ്വരന്‍ വലിയവനാണല്ലോ!!.... പലപ്പോഴും നലനാരിഴക്കാണു ദൈവവിശ്വാസം ഇല്ലാത്ത കാസ്ട്രോയെ പുള്ളിക്കാരന്‍ രക്ഷപ്പെടുത്തിയിരുന്നത്..തൊട്ടപ്പുറത്തെ വേലിക്ക്‌ പുറത്ത് നില്‍ക്കുന്നവനെ കൊല്ലാന്‍ കഴിയാത്ത അമേരിക്കയാണ് ഇന്ന് അഫ്ഗാനില്‍ മലമുകളില്‍ എവിടെയോ കഴിയുന്നു എന്ന് പറയപ്പെടുന്ന ലാദന്‍ചേട്ടനെ പിടിക്കാന്‍ വലവീശി നടക്കുന്നത്....ഉവ്വ് ഉവ്വേ!!കുറച്ച് പുളിക്കും.....

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ഏറെ പ്രിയപ്പെട്ടിരുന്ന ഗൈമായ കാള്‍ ഓഫ് ഡ്യൂട്ടിയുടെ പുതിയ വേര്‍ഷന്‍ ഇറങ്ങുകയുണ്ടായി...ഇറങ്ങിയ എല്ലാ വെര്‍ഷനും കംബ്ലീറ്റ്‌ ചെയ്തിട്ടുള്ള എനിക്ക് പട്ടാളഗയിംസ് എന്നാല്‍ അത് കാള്‍ ഓഫ് ഡ്യൂട്ടി തന്നെയാണ്.. ബെര്‍ലിനും സ്റ്റാലിന്‍ഗാഡും പിടിച്ചടക്കുമ്പോള്‍ ഒരു രാഷ്ട്രത്തെ തോല്‍പ്പിക്കുന്ന പ്രതീതി...ഹൊ!!!!... അങ്ങിനെ മനസ്സില്‍ മോഹം കൊണ്ടാണ് എട്ട് ജിബി വരുന്ന ഈ സാധനം ടോറന്റില്‍ നിന്നും ഡൌണ്ലോഡ് ചെയ്തത്.... ഇന്സ്ടാല്‍ ചെയ്തു നോക്കി ഗിമിന്റെ ഒബ്ജക്റ്റ് കണ്ട ഞാന്‍ ഞെട്ടി കുരിശു വരച്ചു പോയി.... മാതാവേ!!! ക്യൂബന്‍ നേതാവ് കാസ്ട്രോയുടെ കൊല്ലപ്പെടലില്‍ ആണ് ഗയിം അവസാനിക്കുന്നത്....എന്തായിത്?.... കഴിഞ്ഞകാല ചരിത്രങ്ങളെ ആസ്പദമാക്കി ഉണ്ടാക്കിയ ഒന്നാണ് ഇതെങ്കില്‍ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയും.. ഇത് ജീവിച്ചിരിക്കുന്ന ഒരാള്‍, അതും ഇതുണ്ടാക്കിത്തന്ന അമേരിക്കയുടെ മുഖ്യശത്രുവിനെ കൊല്ലാന്‍ വേണ്ടിയും... എഫ് ബി ഐ എന്ന പ്രസ്ഥാനം നീലച്ചിത്രങ്ങള്‍ നോക്കി വെള്ളമിറക്കി സെന്‍സര്‍ ചെയ്യുന്ന സമയത്ത്‌ ഇത് ചിലപ്പോള്‍ സെന്‍സര്‍ ചെയ്യാന്‍ മറന്നതാവാം ഒരു പക്ഷെ!!!....ആ ഗൈമിന്റെ സെന്‍സര്‍ ചെയ്യാത്ത പ്രസക്തഭാഗങ്ങള്‍ താഴെകൊടുക്കുന്നു.....

">

ഇനി എന്തോരോക്കെ ആണെങ്കിലും അമേരിക്ക ഇപ്പണി ചെയ്തത് തന്തയില്ലായ്മത്തരം ആയിപ്പോയി എന്നാണു എനിക്ക് പറയാനുള്ളത്... ലോകത്താകമാനം ഗയിം പ്രേമികള്‍ കളിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ഗയിം.. അത് സ്വന്തം താല്പര്യങ്ങള്‍ക്ക് വളച്ചൊടിക്കാന്‍ ശ്രമിക്കുക,,അമേരിക്കയിലെയും ലോകത്തിലെയും ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്നതും ആയ തലമുറയ്ക്ക് കാസ്ട്രോ എന്നാല്‍ ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ നികൃഷ്ട ജീവിയെന്നു പുതുതലമുറയില്‍ കുത്തിവക്കാന്‍ ശ്രമിക്കുക.... കഷ്ടം... എന്തായാലും ഞാന്‍ ഈ ഗയിം ബഹിഷ്കരിച്ചു കഴിഞ്ഞു....ഇന്നിവന്‍ കാസ്ട്രോയെ വച്ച് ഗയിം എടുത്താല്‍ നാളെ ഇവനൊക്കെ നമ്മുടെ രാഷ്ടപിതാവായ ഗാന്ധിജിയെ വച്ച് ഫ്രീഡംഗയിം എന്നപേരില്‍ ഉണ്ടാക്കിയെടുക്കില്ല എന്നാരു കണ്ടു....അപ്പോഴും ക്യൂബക്ക് മുന്നില്‍ തോറ്റു വളിച്ചു നില്‍ക്കുന്ന അമേരിക്കയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ....""അങ്ങാടി തോറ്റതിന് അമ്മയോടോ?''''.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...