2010, നവംബർ 10, ബുധനാഴ്‌ച

ചോരയുടെ വില...പട്ടാമ്പി കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്‌ NCC സിലക്ഷന്‍ കിട്ടിയപ്പോള്‍ മനസ്സില്‍ എന്‍റെ രാഷ്ട്രത്തിനെ സേവിക്കാന്‍ ഭാവിയില്‍ തനിക്ക് കഴിയുമല്ലോ എന്നൊരു സന്തോഷം ഉള്ളില്‍ ഉണ്ടായിരുന്നു.... എന്നാല്‍ മാതാശ്രീയുടെ സമയോജിതമായ ഇടപെടല്‍മൂലം എനിക്ക് അതിനു കഴിഞ്ഞില്ല എന്ന് മാത്രമല്ല ഇന്നിപ്പോ മറ്റൊരു രാഷ്ട്രത്തിന് വേണ്ടി ഞാന്‍ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു...അന്നൊക്കെ കാര്‍ഗില്‍ യുദ്ദം നടക്കുന്ന സമയത്ത്‌ പട്ടാളക്കാര്‍ നമ്മുടെ നാടിനു വേണ്ടി വീരമൃത്യുവരിച്ച കഥകളും ടൈഗര്‍ ഹില്‍സ് കീഴടക്കിയ സംഭവങ്ങളും ഉമ്മാക്ക് പത്രം വായിച്ച് കേള്‍പ്പിച്ച് കൊടുക്കുമ്പോള്‍ എന്‍റെ NCC പ്രേമം വീണ്ടും ഞാന്‍ ഓര്‍മിപ്പിക്കുമായിരുന്നു.അപ്പോഴൊക്കെ ഉമ്മ പറയുന്ന വാക്കുകള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ''നീ ഇവിടെ നില്ക്കുമ്പോളെന്നെ എനിക്ക് സമാധാനല്യ, ഇനി ആ നാട്ടില്‍ പോയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചാല്‍?.....എന്തായാലും ആ ജോലിയില്‍ നിന്ന് കിട്ടുന്ന വേദനം അത് നിന്‍റെ ചോരയുടെ വിലയാ..... അത് ഈ ഉമ്മാക്ക് വേണ്ട!!!.... ആ ഉത്തരത്തില്‍ എന്‍റെ ഉമ്മക്ക് മുന്നില്‍ ഞാന്‍ തോറ്റുപോയി....

ഇന്നും നമ്മുടെ രാഷ്ട്രത്തിന് വേണ്ടി സേവനം അനുഷ്ടിക്കുന്ന പട്ടാളക്കാര്‍ അനവധിയുണ്ട്.... ഇന്ത്യയുടെ ഇങ്ങേ തലക്കില്‍ നമ്മളൊക്കെ പുതച്ച് മൂടിക്കിടന്നുറങ്ങുമ്പോള്‍ ഇന്ത്യയുടെ അങ്ങേത്തലക്കില്‍ നമുക്കുവേണ്ടി ആ പാവങ്ങള്‍ ഉണര്‍ന്നിരിക്കുന്നു... എപ്പോഴെങ്കിലും ആ അവരെ നമ്മളൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?.. അതിര്‍ത്തിയില്‍ നിന്നും വന്ന ഒരു വെടിയുണ്ടയുടെ ബലത്തില്‍ തീര്‍ന്നു ദേശീയപതാകയില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന ആ നിര്‍ജീവ ശരീരത്തില്‍ ഒരു റീത്ത്‌ സമര്‍പ്പിച്ചതില്‍ പിന്നെ ആ മനുഷ്യനില്‍ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന പാവപ്പെട്ട ഒരു കുടുംബത്തിന്റെയും മോഹങ്ങള്‍ നശിച്ച വിധവയായ ആ സ്ത്രീയുടെയും പിന്നീടുള്ള ജീവിതം എന്തായിട്ടുണ്ടാകാം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?... എന്നാല്‍ ഇപ്പോള്‍ ആ പാവങ്ങളുടെ ചോരയാണ് ഇന്ന് നമ്മുടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഇപ്പോള്‍ രാജിവെച്ച ശ്രീമാന്‍ അശോക് ചവാന്‍ കുടിച്ചുകൊണ്ടിരിക്കുന്നത്.... കഷ്ടം!!.... പൊതുവേ കള്ളമ്മാരാണ് രാഷ്ട്രീയക്കാര്‍ എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന രാഷ്ട്രീയക്കാരനെ ആദ്യമായിട്ടാണ് കാണുന്നത്.. മുന്‍പ് ഒരു ഫെര്‍ണാണ്ടസ് എന്ന ഏമാന്‍ ശവപ്പെട്ടിയില്‍ തിരുമറി നടത്തിയ അങ്കം നമ്മളെല്ലാവരും കണ്ട് മറന്നിട്ടില്ല....ഇപ്പോഴിതാ ആ മരിച്ച ധീരയോദ്ധാക്കളുടെ വിധവകള്‍ക്ക് താമസിക്കാന്‍ ഉണ്ടാക്കിയ ഫ്ലാറ്റുകള്‍ സ്വന്തം ബന്ധുക്കള്‍ക്ക് മറിച്ച് നല്‍കിയ കാരണത്താല്‍ വീണ്ടും ഒരു രാഷ്ട്രീയ അട്ട പിടിയിലായിരിക്കുന്നു....

മുംബെയിലെ കൊളാബയില്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളാണ് ഈ ഹറാമി മറിച്ചു പതിച്ച് നല്‍കിയത്‌.... ഒരു റിയാലിറ്റിഷോയും ഇല്ലാതെതന്നെ കൂട്ടത്തില്‍ പട്ടാളമേധാവികള്‍ക്കും ഫ്ലാറ്റ്‌ പതിച്ചുകിട്ടി...
ഇവനെയൊക്കെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയണം..... ഒരു രാജിയില്‍ ഒതുക്കാന്‍ ആണ് കോണ്ഗ്രസ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്... നമുക്കെല്ലാം അറിയാം ഇതുപോലെ ഒരുപാട് ചോരട്ടകല്‍ വിഹരിക്കുന്ന പാര്‍ട്ടിയാണിപ്പോള്‍ ഇപ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് എന്ന പാര്‍ട്ടി... ഇപ്പറഞ്ഞവിറ്റകളെ ജനങ്ങള്‍ക്ക്‌ മുന്‍പാകെ നിര്‍ത്തി പരസ്യമായ വിചാരണ നടത്തി വെടിവച്ചു കൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും കോണ്ഗ്രസ് ബുജികള്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്ത് ഉണ്ടോ എന്ന് ഞാന്‍ പരസ്യമായിട്ട് തന്നെ വെല്ലുവിളിക്കുന്നു.... അല്ലാതെ തട്ടുകടയിലേക്ക് ഓടിക്കയറി ദോശ തിന്നലും പാവങ്ങളുടെ യുഗപുരുഷനായി നടിച്ച് പരസ്യമായി കെട്ടിപ്പിടിച്ച് ഉമ്മവെക്കുകയും രഹസ്യമായി ഈ അഴുക്കൊക്കെ കളയാന്‍ ഡെറ്റോള്‍ വെള്ളത്തില്‍ കുളിക്കുകയും ചെയ്യുന്ന രാഹുലിനെപ്പോലുള്ളവരുടെ വോട്ട് കിട്ടാനുള്ള മാര്‍ക്കറ്റിംഗ് ആക്റ്റിവിറ്റികള്‍ ഇപ്പറഞ്ഞ കൊണ്ഗ്രസ്സിലെ നമുക്ക് കാണാന്‍ കഴിയൂ....ശരിക്കും ഇന്ത്യയില്‍ രാജഭരണം തന്നെയാണ് നടപ്പിലാക്കേണ്ടത് എന്നാണെന്റെ അഭിപ്രായം... കക്കുകയാണെങ്കില്‍ ഒരുത്തനല്ലേ കക്കൂ....

5 അഭിപ്രായങ്ങൾ:

 1. "ശരിക്കും ഇന്ത്യയില്‍ രാജഭരണം തന്നെയാണ് നടപ്പിലാക്കേണ്ടത് എന്നാണെന്റെ അഭിപ്രായം... "
  രാജാവാകാന്‍ എനിക്ക് എതിരഭിപ്രായം ഒന്നുമില്ല.....കുപ്പായം തുന്നട്ടെ..?
  ഏകാധിപത്യം ആയിരിക്കും ഇന്ത്യക്ക് നല്ലത് എന്ന് തോന്നാന്‍ മാത്രം ജനാധിപത്യം മലീമാസമായിരിക്കുന്ന ദാരുണ അവസ്ഥ....

  മറുപടിഇല്ലാതാക്കൂ
 2. നന്ദി സലിംക്ക,
  ഈ പാവപ്പെട്ടവന്റെ വീട്ടില്‍ വന്നതിന്.....

  ബ്ലോഗിലെ രാജാവായ നിങ്ങള്ക്ക് ഇനിയിപ്പോ!!!!
  സമയണ്ടാവ്വോ? ഇന്ത്യകൂടി അങ്ങ്?.......

  മറുപടിഇല്ലാതാക്കൂ
 3. അത് ശരിയാ കക്കുന്നെങ്കില്‍ ഒരുത്തനല്ലേ..............:)

  മറുപടിഇല്ലാതാക്കൂ
 4. daa nee alake mariyallee ,ninthe krykhikale ethra prasamsichalum mathiyakillaa

  all the best

  മറുപടിഇല്ലാതാക്കൂ
 5. ജാസ്മിന്‍: നന്ദി പെങ്ങളെ....
  പ്രസൂണ്‍: നീ വിചാരിക്കുന്നത് പോലെ ഞാന്‍ ഒരു പ്രസ്ഥാനം ഒന്നും അല്ല.... നിങ്ങളുടെയെല്ലാം സ്നേഹിക്കുന്ന ആ പഴയ സുഹൃത്ത് മാത്രമാണ് ഞാന്‍ ഇപ്പോഴും....

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...