2010, നവംബർ 11, വ്യാഴാഴ്‌ച

ഡ്യൂബ്ലിക്കെറ്റ് ഗാന്ധി....ഹോ!! ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല....വീണ്ടും വീണ്ടും നുള്ളിനോക്കി...അതെ സത്യമാണ്!!.... ദേ നോക്കൂ എനിക്ക് രോമാഞ്ച്ത്തില്‍ നിന്നും ഇപ്പോഴും മുക്തി നേടാന്‍ കഴുയുന്നില്ല... സത്യായിട്ടും!!.. അല്ലെങ്കില്‍ നമ്മുടെ കൃഷിമന്ത്രി അങ്ങനെ പറയാതിരിക്കണം.. മീഡിയയെല്ലാം കവര്ചെയ്ത സ്ഥിതിക്ക് 'ഞാന്‍ നിഷേധിക്കുന്നു' എന്നൊന്നും ഇനി പുള്ളിക്ക് പറയാന്‍ പറ്റില്ല... ഇനി എന്താണ് പറഞ്ഞത് എന്നല്ലേ?.....'' എന്റൊസള്‍ഫാന്‍ നിരോധിച്ചിട്ടു മതി കേന്ദ്രത്തില്‍ നിന്നും ഉള്ള പഠനം എന്ന്'' നിങ്ങള്‍ പറയൂ നമ്മുടെ കേരളത്തില്‍ ഇത്രയും കാലം ഈ കീടനാശിനി കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്ക്ക് ‌ വേണ്ടി എതെങ്കിലും മന്ത്രിമാര്‍ ഇതുപോലെ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടോ?.....അപ്പൊ ഇത്രയും ജനങ്ങള്ക്ക് മുന്പില്‍ ഈ ഗഡി ആരായി?.അടുത്ത നോബല്‍മ്മാനം കിട്ടാന്‍ വേണ്ടി നമ്മുടെ കൃഷിമന്ത്രിയെ നോമിനേറ്റ് ചെയ്യാന്‍ എന്റെ എല്ലാ സഹോദര ബ്ലോഗര്‍മാരോട് ഞാന്‍ വിനീതമായി അഭ്യര്ത്ഥിക്കുന്നു...അടുത്ത നമ്മുടെ ഗാന്ധിയാ....അത് മറക്കരുത്....

എന്റോസള്‍ഫാന്‍ മാരകമായ വിഷമുള്ള കീടനാശിനി ആണെന്നും അത് നിരോധിച്ചിട്ട് മതി ഇനി പഠനം എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഇന്നലെവരെ ഈ പുള്ളി കേരളത്തില്‍ ഉണ്ടായിന്നില്ലേ എന്നാണു?...ഇന്നലെവരെ ഈ സാധനം ജനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്കിപ്പോന്നിരുന്ന അമൃതായിരുന്നോ?..കഷ്ടം!!! മന്ത്രി ഒന്ന് മനസ്സിലാക്കണം... ഇത് മാരക വിഷമാണെന്നും ഗര്‍ഭസ്ഥശിശുവിന്റെ ജീവനുവരെ അപകടകരമായ ഒന്നാണെന്നും മറ്റും ഇലക്ഷന്‍ സമയത്ത്‌ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും അല്ലാത്തപ്പോള്‍ കഴുതകള്‍ എന്നും അഭിസംബോധന ചെയ്യുന്ന പൊതുജനം നിങ്ങളൊക്കെ കരുതുന്നതുപോലെയുള്ള വിഡ്ഢികളല്ല എന്ന്....ഇത് ഇന്ത്യയിലെ ജനങ്ങള്ക്ക് തീര്ത്തും ഹാനികരമാണ് എന്നതില്‍ സംശയമില്ല. പിന്നെ നിങ്ങള്‍ പറയുന്ന ഈ പഠനം എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല....ഇന്ന് കേരളത്തിലെ ഞങ്ങളെപ്പോലെയുള്ള ബ്ലോഗര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നന്നാവുന്നതല്ല കേരളരാഷ്ട്രീയം എന്ന് ഉത്തമബോദ്യം എനിക്കുണ്ട്...എന്നാലും വീണ്ടും ഒരു മാവേലിനാട് ആകാന്‍ വേണ്ടി പലപ്പോഴും ഞങ്ങളൊക്കെ മനസ്സറിഞ്ഞ് പ്രാര്‍ഥിക്കാറുമുണ്ട്...

ലോകത്താകമാനം ഈ കീടനാശിനി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്...ഇന്ത്യ കുതിക്കുന്നു, പായുന്നു എന്നൊക്കെ പറയുമ്പോള്‍ ഇപ്പറഞ്ഞതില്‍ മാത്രം ഇന്ത്യ മറക്കുന്നു, ഉറങ്ങുന്നു എന്നോക്കയാവാം!!!... അല്ലെങ്കിലും ഇന്ത്യ പിന്നെ വേസ്റ്റുകള്‍ കൊണ്ട് തള്ളാവുന്ന റീസൈക്കിള്‍ ബിന്നാണല്ലോ.... ഇവിടുത്തെ രാഷ്ട്രീയക്കാരോ, അതിനൊക്കെ പറ്റിയ നല്ല മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകളും ....ഇപ്പോഴും ഇപ്പറഞ്ഞ സാധനം നമ്മള്‍ പൂര്ണ്ണയമായും നിരോധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ഇവിടുത്തെ രാഷ്രീയബുജികള്ക്ക് ജനങ്ങള്ക്ക് ‌ മുന്പില്‍ എന്ത് പ്രതിബദ്ധതയാണ് ഉള്ളത്?...ഇവിടെയാണ് നമ്മള്‍ മറ്റുള്ള രാഷ്ട്രങ്ങളെ അഭിനന്ദിക്കുന്നത്....അവരൊക്കെ അവരുടെ രാഷ്ട്രങ്ങളുടെ ജനങ്ങള്ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ഇവിടെ സ്വന്തം പാര്ട്ടി യെ എങ്ങനെ വളര്ത്താം എന്ന തന്ത്രപ്പാടിലാണ് രാഷ്ട്രീയമേലാളന്മാര്‍....

ഈ കീടനാശിനിയെക്കുറിച്ചുള്ള റിപ്പോര്‍കള്‍ സമര്പ്പിച്ചും, ഉന്നതര്‍ക്ക് മുന്പില്‍ ആഫ്റ്റര്‍ ഇഫക്റ്റ്‌ കാണിച്ചു കൊടുത്തു നമ്മളൊക്കെ.. എന്നിട്ട് എടുത്ത തീരുമാനമോ, തഥൈവ... ഇവിടെ കൃഷിമന്ത്രി അമറാന്‍ കാരണം എന്താണെന്ന് എനിക്കറിയാം ....ഇന്ന് കേരളത്തിന് സ്വന്തമായി കൃഷിമന്ത്രിയൊക്കെ ഉണ്ടെങ്കിലും കൃഷി ചെയ്യപ്പെട്ടതൊക്കെ ഇപ്പോഴും വരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എന്നൊക്കെ നമുക്ക് അറിയാം... ഇങ്ങനെ വരുന്ന പച്ചക്കറികളില്‍ 80%ഉം വിഷം കലര്‍താനെണെന്നു തെളിഞ്ഞിട്ടുമുണ്ട്... അപ്പോള്‍ ഈ എന്റൊസള്‍ഫാന്‍ തിന്നുന്നതാരാ...നമ്മളുതന്നെ!!! കാരണം തമിഴ്‌നാട്‌ ഇപ്പറഞ്ഞതൊക്കെ അവിടെ ആര്മ്മാദിച്ചാണ് ഉപയോഗിക്കുന്നത്......നോക്കിക്കോളൂ നമുക്ക് ശേഷം ഉണ്ടാകുന്ന തലമുറകള്‍ ഇനി ഒരുപക്ഷെ തല കൂടുതല്‍ വളര്‍ന്നതും അല്ലങ്കില്‍ രണ്ട് കാല് കൂടുതല്‍ ഉള്ളവരും ഒക്കെയാകാം.....ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്... പണ്ട് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയും വിപ്ലവഗാനങ്ങള്‍ കേള്പ്പിച്ചും ജനങ്ങളെ കയ്യിലെടുത്തു എങ്കില്‍, ഇന്ന് ബുദ്ധിയുള്ള കേരളത്തിലെ കുറച്ച് നല്ല ജനങ്ങള്ക്ക് ‌ മുന്പില്‍ ഇനി ഇവമ്മാര്‍ കുറചൊന്നല്ല വിയര്പ്പ് ഒഴുക്കേണ്ടി വരുക!!....

ഈ കീടനാശിനി കേരളത്തിന്റെ കുറച്ച് ഭാഗത്തെ മാരകമായ പ്രശ്നമുണ്ടാക്കുന്നുള്ളൂ... എന്നാല്‍ മൂന്നരലക്ഷം ജനങ്ങള്ക്ക് ഭീഷണി ആയ മറ്റൊന്നുണ്ട് ഇന്ന് കേരളത്തിന്‍റെ മറുഭാഗത്ത്.... മുല്ലപ്പെരിയാര്‍ അണക്കെട്ട്... അതിന് ഇനിയിപ്പോ ഈ ഗാന്ധിയങ്കിള്‍ ഇങ്ങനെ പറയാതിരുന്നാല്‍ മതിയായിരുന്നു...'' പറ്റില്ല പറ്റില്ല ഡാം പൊട്ടട്ടെ എന്നിട്ട് മതി ഇനിയൊരു പുനരന്യേഷണം....'' എന്ന്!!!!!

6 അഭിപ്രായങ്ങൾ:

 1. ഇന്ന് ഇതിനെ പറ്റി ഒരു റിപ്പോർട്ട് t v യിൽ ഉണ്ടായിരുന്നു

  മറുപടിഇല്ലാതാക്കൂ
 2. ഇതിന് ഒക്കെ ഇരയാവുന്നത് പാവങ്ങൾ ആണല്ലോ

  മറുപടിഇല്ലാതാക്കൂ
 3. ഹൈന, ജുവൈരിയ.... നന്ദി എന്റെ വീട്ടില്‍ വന്നതിന്...

  ഇനിയും വരുക.... സമയം ഉണ്ടാകുമെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 4. ഞാനും ഉണ്ടേ ........ഒരു നന്ദി എനിക്കും തരിക .....താങ്ക്സ് ..നന്ദി മാത്രമേ ഉള്ളൂ അതോ വെള്ളം കലക്കിയത് കൊടുക്കുന്നുണ്ടോ ????????????...

  മറുപടിഇല്ലാതാക്കൂ
 5. ഫിസൂ നീ എന്റെ അനുജനല്ലേ?.... നിനക്കെന്തിനാടാ എന്‍റെ നന്ദി.....അത് ഒരു മുഖസ്തുതി ആയി മാറില്ലേ?????.......

  പിന്നെ വെള്ളമോ ചായയോ കുടിക്കണം എന്ന് തൊന്നുന്നുണ്ടെങ്കില്‍ അബുദാബിയില്‍ വന്നാല്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ പതിനാറാമത്തെ ഫ്ലോറില്‍ നാലാമത്തെ ഫ്ലാറ്റില്‍ ഞാന്‍ ഉണ്ടാകും..... നീ വാ....

  മറുപടിഇല്ലാതാക്കൂ
 6. നിർദ്ധനരായ ഈ പാവങ്ങളുടെ കണ്ണീരു കാണാൻ ആരുമില്ലാതായിപ്പോയി.കഷ്ടം
  ലേഖനം അഭിനന്ദനമർഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...