2011, ജനുവരി 2, ഞായറാഴ്‌ച

പെണ്ണിന്‍റെ മാനത്തിന് വെറും 50 ദിര്‍ഹം മാത്രം..രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു സുഹൃത്ത്‌ എനിക്കൊരു വീഡിയോ മെയില്‍ വഴി അയച്ചുതന്നിരുന്നു... ഇന്നുള്ള മള്‍ട്ടിമീഡിയ മൊബൈല്‍ ഉള്ള വായനക്കാരന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ എല്ലാവരുടെ മൊബൈലിലും ഈ ഒരു വീഡിയോ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കട്ടെ... Naif എന്നാണ് ആ മൊബൈല്‍ ക്ളിപ്പിന്റെ പേര്... ഞാന്‍ തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും ഭീകരവും മനുഷ്യാവകാശലംഘനവും ആയ ഒരു ചെറുക്ലിപ്പ്.... ഇന്ന് സ്വര്‍ഗ്ഗം എന്ന് നമ്മളെല്ലാം വിളിക്കുന്ന ദുബായ്‌ നഗരത്തിലെ അനധികൃതമായി നടത്തുന്ന ഒരു വേശ്യാലയത്തില്‍ പോലീസ്‌ റൈഡ് നടത്തിയതിന് ശേഷം അതില്‍ മലയാളികള്‍ എന്ന് തോന്നിപ്പിക്കുന്ന യുവതികളുടെ നഗ്നശരീരങ്ങള്‍ ഭീഷണിയാല്‍ തുറന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു പോര്‍ണോഗ്രാഫിവീഡിയോ... ഉടനെത്തന്നെ ഫോണെടുത്ത് അയച്ച ആളെ വിളിച്ച് കാര്യങ്ങള്‍ അന്യേഷിച്ചപ്പോള്‍ കേട്ട വാര്‍ത്ത ഏറെ ഭീകരവും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതും എന്നാല്‍ പരസ്യമായി കണ്ണടക്കുന്നതും ആയ ഒരു വലിയ ചതിയുടെ കഥയായിരുന്നു......

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് മലയാളത്തിലെ ഒരു സിനിമാതാരം ഇപ്പോള്‍ അടുത്ത് ദുബായിയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്.. അതുകേട്ട കേരളത്തിലെ പല മങ്കമാരും ആ നാടിനെക്കുറിച്ച് ആഞ്ഞ് ഒരു സ്വപ്നം കണ്ടു..... ഞാന്‍ ഒന്ന് പറയട്ടെ ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അത് നീചവും വികൃതവും ആണ്.. വിശ്വാസമില്ലേല്‍ ദേരയില്‍ ഒന്ന് പോയി രാത്രി എതെങ്കിലും ഒരു ആളില്ലാത്ത ഭാഗത്ത്‌ പോയി നിന്നാല്‍ മാത്രം മതി... അപ്പോള്‍ അറിയാം ദുബായിയുടെ യഥാര്‍ത്ഥ മുഖം..... ഇവിടെ ഈ നാട്ടില്‍ ഒരു പെണ്ണിന്‍റെ മാംസത്തിന്‍റെ വില വെറും 50 ദിര്‍ഹം മാത്രം...

ഈ സ്വര്‍ഗ്ഗഭൂമിയിലേക്ക് ജോലി അന്യേഷിച്ച് കേരളത്തിലെ പുരുഷന്‍മ്മാര്‍ക്ക് പുറമേ സ്ത്രീകളും ഇവിടെ ഫ്ലൈറ്റ് ഇറങ്ങുന്നുണ്ട്.... അവനാന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിനാലും തലയിലെ വരയിനാലും ഇപ്പറഞ്ഞ രണ്ടു പേര്‍ക്കും ജോലികള്‍ ഇവിടെ കിട്ടുന്നുമുണ്ട്..... എന്നാല്‍ ഇപ്പോള്‍ ഈ ഇടയായി കേരളത്തില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയുടെ മറ്റു ഭാകങ്ങളില്‍ നിന്നും സ്ത്രീകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തികച്ചും ആശങ്കാജനകമായ ഒരു കാര്യമാണ്... അന്യേഷിച്ചപ്പോള്‍ അവരെല്ലാം ഹൌസ്മയിട് വിസയില്‍ ആണ് വന്നത് എന്ന് കേട്ടപ്പോള്‍ ഒരു ചെറിയ ആശങ്ക... ലോകത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളില്‍ എത്തുന്നവരില്‍ ഇന്ത്യക്കാരികള്‍ അടക്കം പലവരും അപ്പറഞ്ഞ ജോലിയല്ല ഇവിടെ എടുക്കുന്നത് എന്ന്‍ കേട്ടപ്പോള്‍ ആണ് ഞാന്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഒരന്യേഷണത്തിലേക്ക്‌ തിരിഞ്ഞത്.. ആ ചതികളെപ്പറ്റി എഴുതുമ്പോള്‍ പോലും എനിക്ക് ഭയം തോന്നുന്നു...

ദുബായിലേക്ക്‌ ജോലിവാഗ്ദാനം നല്‍കി സ്ത്രീകളെ കടത്തി അവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു എന്ന ഒരു കേസില്‍ 36 കാരനായ മട്ടാന്‍ഞ്ചേരിക്കാരന്‍ പോലീസിന്‍റെ വലയില്‍ ആയപ്പോള്‍ ആണ് ദുബായിലെ രതിലോകത്തിലെക്ക് കേരളകണ്ണുകള്‍ എത്തുന്നത്.... സ്ത്രീകളില്‍ പലവരും ചിന്തിക്കുന്നത് നല്ല ജോലി ലഭിക്കും, കുടുംബം കര കയറും എന്ന നല്ല മനസ്സുകളാല്‍ ആണ് ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെടുന്നത്.... എന്നാല്‍ ഇവിടെ വന്ന് ഇറങ്ങിയാല്‍പ്പിന്നെ അവരുടെ അവസ്ഥ ഭീകരമാണ്... ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആണ് ഇവരില്‍ പലവരെയും വമ്പന്‍മ്മാരുടെ അത്താഴവിരുന്നാക്കുന്നത്.....ഇതിന് വേണ്ടി മാത്രം കൊച്ചിയില്‍ ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ....

സ്വന്തം വീട്ടിലെ ദയനീയാവസ്ഥക്ക് ഒരു പരിഹാരമാക്കാന്‍ ആണ് ഇവരില്‍ മിക്കവരും ഗള്‍ഫ്‌ എന്ന മായാ ലോകത്തിലേക്ക് പറക്കുന്നത്....ഇന്ന് ഗള്‍ഫില്‍ വീട്ടുജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളുടെ അവസ്ഥ ഭിന്നമല്ല... പകലുമുഴുവന്‍ അറബിച്ചിയുടെ തെറിയും കേട്ട് മാട് പോലെ പണിയെടുക്കുകെയും രാത്രി അറബിയുടെ രതിലീലകള്‍ക്ക് കിടക്കപങ്കിടെണ്ട അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ...എത്ര ഭയാനകം ആണ് അല്ലെ?.....ഇന്നും തന്റെ വിധിയെയും കുടുംബത്തെയും ഓര്‍ത്ത്‌ മാത്രം ആത്മഹത്യ ചെയ്യാത്ത മലയാളി മങ്കകള്‍ ഇന്നും അറബിവില്ലകളില്‍ ജീവിക്കുന്ന ശവങ്ങളായി കേരളജനതയ്ക്ക് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു..... ഇതിനെന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ ?.....

നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട് ഇവിടെ... ഇവരില്‍ വന്നിറങ്ങുന്ന പലവര്‍ക്കും... മതിയായ രേഖകളോ മറ്റോ ഇല്ലാത്തവരാണ് ഇപ്പോഴും.... ഹൌസ്മൈട് വിസയില്‍ വരുന്ന 80% സ്ത്രീകളില്‍ 20% ശതമാനം ആളുകള്‍ക്കും ഇപ്പോഴും ഒരു രേഖയും ഇല്ലാതെയാണ് ഇവിടെ നില്‍ക്കുന്നത്..ബാക്കി അറുപതില്‍ 20%ആളുകള്‍ മാത്രമേ ശരിയായ ജോലി ഇവിടെ എടുക്കുന്നുമുള്ളു... അങ്ങിനെയാണെങ്കില്‍ ബാക്കിയുള്ള നാല്പത് ശതമാനം ആളുകള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് നമ്മളാരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?..... ഇത്തരം പെണ്‍വാണിഭം നടക്കുന്നതിനെപ്പറ്റി അന്യേഷിച്ചാല്‍ ചെന്നെത്തുന്നത് ഇപ്പറഞ്ഞതില്‍ എന്തെങ്കിലും ഒരു ഏജന്റിന്റെ അടുത്താവും.... ഇന്ന് 10 പെണ്ണുങ്ങളെ ഇവിടെ എത്തിച്ചാല്‍ മാത്രം മതി ഇപ്പറഞ്ഞവന് ഒരു തലമുറക്ക്‌ ഇരുന്ന് തിന്നാനുള്ളതൊക്കെ ദുബായില്‍നിന്ന് തന്നെ ഉണ്ടാക്കുന്ന പകല്‍മാന്യമ്മാര്‍ ഇവിടെയും കേരളത്തിലും വിലസുന്നുണ്ട്.... ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ ഇന്നുള്ള ഒരു ഗവണ്‍മെന്റ്നോ അല്ലെങ്കില്‍ പോലീസിനോ കഴിയാത്തത് ശ്രദ്ധേയമാണ്.....

ഇതിനൊരു മാറ്റം അത്യാവശ്യമാണ്... അതിന് വേണ്ടി വിദേശകാര്യമന്ത്രാലയം ഇനിയെങ്കിലും ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണം എന്നാണ് എന്‍റെ അഭ്യര്‍ത്ഥന.... ഉന്നതാധികാരികളുടെ ഇടപെടല്‍കൊണ്ട് മാത്രമേ ഈ ഒരു പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാന്‍ കഴിയൂ.. വിദേശത്ത്‌ ജോലി ചെയ്യുന്ന വനിതകളുടെ പരാതി കേള്‍ക്കാന്‍ ഇനിയും ഇന്ത്യന്‍ എംബസികള്‍ തയ്യാറാകണം......അവരെ കമ്പോളത്തിലെ ചരക്കാക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക ഇനിയെങ്കിലും....കാരണം നമ്മുടെ ഭാരതത്തിന് ഒരു നല്ല സംസ്കാരമുണ്ട്...അത് മറക്കരുത്... ഇന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്ക് ചുക്കാന്‍ പിടിക്കുന്ന വിദേശനാണയത്തിന്റെ വില അറിയുന്ന ഒരു ഭരണകൂടം ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..... ഇന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാനോ അല്ലെങ്കില്‍ ഇന്ത്യക്കാരിയോ, അവരുടെ ജീവിതവും ജോലിയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത് ഈ ഗവണ്‍മെന്റ്ന്‍റെ ഉത്തരവാദിത്വവും ബാധ്യതയും ആണ്.. അത് മറക്കാതിരിക്കുക.... എപ്പോഴും......

22 അഭിപ്രായങ്ങൾ:

 1. കേളികൊട്ടിന്റെ ദുഫൈയില്‍ മാത്രം അല്ല ലോകത് എല്ലായിടത്തും നടക്കുന്നതാണ് ..നായനാര്‍ പറഞ്ഞ പോലെ പെന്നുള്ളിടത് പെണ്‍വാണിഭം നടക്കും എന്ന് ..പിന്നെ ചാതിക്കപ്പെടുന്നത് വെറും അഞ്ചു ശതമാനം മാത്രം ..ബാക്കി എല്ലാം അറിഞ്ഞും കൊണ്ട് പോകുന്നതാണ് ....വേണ്ടത്ര പണം ..സുഖം ..ഇതെല്ലാം കിട്ടും എന്ന് ഓര്‍ത്തിട്ടു തന്നെയാണ് കുറെ പേര്‍ ഈ വെടക്കില്‍ഏര്പെടുന്നത്..പിന്നെ സര്‍ക്കാരുകള്‍ ഒന്നും ഇതില്‍ ഒന്നും ഇടപെടില്ല ഭായി... മുട്ടിനു മുട്ടിനു ഉദ്യോഗസ്ഥരും ..സിനിമാ താരങ്ങളും..രാഷ്ട്രീയക്കാരും .ഇങ്ങോട്ട് എഴുന്നല്ലുന്നതിന്റെ പ്രധാന ഉദ്ദേശവും മറ്റൊന്നല്ല എന്ന് അറിയാത്തതാണോ?....

  മറുപടിഇല്ലാതാക്കൂ
 2. താങ്കള്‍ക്കും, എനിക്കും, നമുക്കും .. എല്ലാവര്‍ക്കും അറിയാം ... എന്നിട്ടും ..??

  മറുപടിഇല്ലാതാക്കൂ
 3. അറിയാതെ വഞ്ചിക്കപെടുന്നവരും, അറിഞ്ഞു കൊണ്ട് വഞ്ചനയില്‍ പെടുന്നവരുമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. ദുബായ് മാത്രമല്ല ഇന്ത്യയിലെയും ലോകത്തെ മുഴുവന്‍ വന്‍ നഗരങ്ങളുടെയും കഥ ഇതാണ്. ആവശ്യക്കാര്‍ക്ക് വേണ്ടി അറിഞ്ഞും അറിയാതെയും സ്ത്രീകളെ മുതല്‍ കുട്ടികളെ വരെ ലഭ്യമാണ്. ഇത്തരം മാംസഭുക്കുകളെ കൂടി നിയത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു ശിക്ഷിക്കെണ്ടതില്ലേ...ആവശ്യക്കാരില്ലാതെ ഒരു സാധനവും ചിലവാകില്ലല്ലോ...ദുബായിലേക്കും യുരോപ്പിലെക്കും ഉള്ള മനുഷ്യ കടത്തിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം...

  പിന്നെ, ഒരു വിയോജനക്കുറിപ്പ്, തീര്‍ത്തും ആത്മാര്‍ഥമായ ഈ പോസ്ടിനോട് നീതിപുലര്‍ത്തുന്ന ഫോട്ടോ പോരായിരുന്നോ..ബ്ലോഗിണികള്‍ വരുന്ന സ്ഥലമല്ലേ വിരല്‍ മുത്തെ...?

  മറുപടിഇല്ലാതാക്കൂ
 5. നല്ല വിഷയം .....പക്ഷെ കുറിച്ചു കൂടെ എഴുതേണ്ടതുണ്ട് എന്നാ എന്റെ അഭിപ്രായം.....ഈ സ്ത്രീ കളുടെ ചൂട് കൊള്ളാന് വരുന്ന ആണുങ്ങളെ പറ്റി........ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. നമ്മള്‍ പല വട്ടം കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാത്ത ഉല്‍ബോധനം നടത്താത്ത കേട്ടില്ല എന്ന് നടിക്കുന്ന ഒരു സാദാരണ സംഭവ്യം എന്നേ പാവത്തിന് പറയാന്‍ കഴിയൂ

  മറുപടിഇല്ലാതാക്കൂ
 7. ദുബായ് യുടെ ഒരു ശാപമാണ് ഈ പെണ് വാണിഭം . ദുബായ് നൈഫ് പരിസരത്തു വെറുതെ നില്‍ക്കുകയാണെങ്കില്‍ ,
  "ഹേ ഭായ് ലട്കി മാന്‍ത്തെ ? എന്ന് ചോതിച്ചു കൊണ്ടു പിന്നാലെയെത്തുന്ന ബംഗാളി മാമാ മാര്‍ നമുക്ക് നിത്യ കാഴ്ചയാണ്.
  ടൂറിസത്തിന്റെ പേരില്‍ ദുബായ് ഗോവെര്‍മെന്റ്റ് നല്‍കുന്ന സോതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് പ്രധാനമായും നാം മലയാളികള്‍ ഉള്‍പ്പെടുന്ന ഏഷ്യന്‍ വംശജരാണ്‌ .
  വെള്ളിയാഴ്ചത്തെ ക്ലാസ് കഴിഞ്ഞു ഹോസ്റ്റലില്‍ നിന്നിറങ്ങി അന്ന് വൈകുന്നേരത്തെ വിമാനത്തില്‍ ദുബായിലെത്തി ഞായരായ്ച്ച വൈകിട്ടോടെ തിരിച്ചു പോകുന്ന കൊച്ചിയിലെ കോളേജ് കുമാരികളില്‍ ചിലര്‍...........
  ഈ നക്ഷത്ര വേശ്യകള്‍ക്ക് ട്രാന്‍സിസ്റ് വിസയും പാസ്‌ പോര്‍ട്ടും ടിക്കെറ്റും കൊടുത്ത് ഇവിടെ എത്തിക്കുന്ന ഉന്നതന്മാരായ
  ഏജന്റുമാര്‍ .............
  ദുബായ് കേന്ദ്രമായി പ്രശസ്ത എന്റര്‍റെന്മേന്റ്റ് കമ്പനിയുള്ള സാമൂഹിക സാംസ്കാരിക സംഗീത രംഗങ്ങളില്‍ അറിയ പ്പെടുന്ന മലയാളി പ്രമുഖന്റെ പ്രധാന ബിസിനസ്‌ കൊച്ചിയില്‍ നിന്ന് വെള്ളിയാഴ്ച ദുബായിലേക്ക് പറക്കുന്ന വിമാനത്തിലെ എന്തിനും ഏതിനും തയാറായ കോളേജു കുമാരികള്‍ ആണത്രേ ...
  കൂട്ടു കാരികളുടെ കൂടെ അടിച്ചു പൊളിച്ചു നടക്കാന്‍ വീട്ടില്‍ നിന്ന് പോക്കെറ്റ് മണി കിട്ടാത്ത, സാമ്പത്തിക കുറവുള്ള കുടുമ്പത്തില്‍ നിന്നും വരുന്ന കുട്ടികളാണ് ഇതില്‍ അതികവും ............

  എന്തായാലും വിരല്‍ തുമ്പിന്റെ ലേഖനം അഭിനന്ദനാര്‍ഹം തന്നെ .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. അതെ, ആചാര്യൻ പറഞ്ഞതാണു ശരി.പല പെണ്ണുങ്ങളും നാട്ടിൽ നിന്ന് ഇതിനു സമ്മതിച്ച്തന്നെയാണു വരുന്നത്.
  മാനത്തിനു ഇപ്പോൾ പഴയ വിലയൊന്നുമില്ല വിരൽതുമ്പേ..അതിനു ദുബായിൽ പോകണമെന്നില്ല.നമ്മുടെ കൊച്ചിയിൽ പോയാൽ മതി.

  മറുപടിഇല്ലാതാക്കൂ
 9. നക്ഷത്ര വേശ്യകളും അന്നത്തിനു വേണ്ടി ഉടുമുണ്ടുരിയുന്നവരും, ഇന്നു ഏത് നഗരങ്ങളുടേയും ശാപമാണ് എന്നു പറയാതെ വയ്യ, നമ്മുടെ നാട്ടുകാര്‍ എത്ര കേട്ടിട്ടും അറിഞ്ഞിട്ടും വീണ്ടും ഇത്തരം ചതിക്കുഴികളില്‍ പെടുന്നതെന്തേ.... ഹാഹ്,ആര്‍ക്കറിയാം...?????

  മറുപടിഇല്ലാതാക്കൂ
 10. ദുബായ് നഗരം ലോക ബിസിനസ്‌ രംഗത്ത് മുന്നേറിയപ്പോള്‍ തന്നെ അവിടത്തെ പെണ്‍ വാണിഭവും മുന്നോട്ടു പോയിട്ടുണ്ട്, രാത്രി നഗര വീധികളിലുടെയ് തന്റെ ഇരകളെ തേടി നടക്കുന്ന മങ്കമാര്‍ അവിടത്തെ നിത്യ കാഴ്ചയാണ്, നിങ്ങള്‍ എന്ത് ഉദ്ദേശിച്ചു ദുബായില വന്നോ അതെല്ലാം അവിടെ ലഭ്യമാണ്, ബിസിനസ്‌ ആണെങ്കില്‍ അതും മദ്യമാണെങ്കില്‍ അതും മന്കമാരെങ്കില്‍ അതും അവിടെ ലഭ്യമാണ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യവസായം പെണ്‍ വാണിഭ ആണല്ലോ. അതിനു കൊച്ചിയും ഹോങ്ങ്കൊങ്ങും ദുബൈയിയും ഒരു വെത്യാസവും ഇല്ല.

  റഷ്യക്കാരും ചൈനക്കാരും അറബികളും ഒക്കെ ഇറച്ചി കച്ചവടം നടത്തുമ്പോള്‍ മലയാളി ചേച്ചിമാര്‍ മാത്രം മാനത്തിനു എന്തിനു വില കുറക്കണം. അറിയാതെ വഞ്ചിക്കപെടുന്നവരുണ്ട് അവരുടെ നിസ്സഹ്യവസ്ഥ നമ്മുടെ മനസ്സിനെ വല്ലതെ അലോസരപ്പെടുത്തുന്നു

  മറുപടിഇല്ലാതാക്കൂ
 11. നാളുകള്‍ ഏറെയായി നാം കേട്ട് കൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത. വറുതിയില്‍ ആശ്വാസമായി എത്തുന്ന വേട്ടക്കാരുടെ ചിലന്തി വലയെ അറിയാതെ അകപ്പെടുന്നവരും ധാരാളം. ഇടക്ക് സഹ ശയനത്തിന് സമയം നിശ്ചയിച്ച് വില പറഞ്ഞുരപ്പിക്കുന്ന 'മാന്യമായ' കച്ചവടക്കാരും അധികം.
  നമ്മുടെ സാംസ്കാരിക പരിസരത്തെ അപചയം എന്നൊരൊറ്റ പേരില്‍ ഇതിനെ വിളിച്ചവസാനിപ്പിക്കട്ടെ..!!

  ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ യൌവ്വനവും മസ്തിഷ്കവും കയറ്റുമതി ചെയ്യപ്പെടുന്ന ഇടങ്ങളില്‍ അതിന്‍റെ ജനസംഖ്യാനുപാതിക കണക്കെടുപ്പില്‍ നമ്മുടെ കൊച്ചു കേരളവും ഏറെ മുമ്പിലാണ്.
  പൌരന്‍റെ ജീവിത സന്ധാരണത്തിന് ആവശ്യമായ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ നമ്മുടെ രാജ്യവും ഭരണകൂടങ്ങളും നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്...!!

  ഇതിന്‍റെ ഭീകര മുഖത്തെ അടയാളപ്പെടുത്തുന്ന ഒരു കുറിപ്പിടാന്‍ ശ്രദ്ധ കാണിച്ച വിരല്‍തുമ്പിന് അഭിനന്ദനം..!!

  മറുപടിഇല്ലാതാക്കൂ
 12. ഞെട്ടിക്കുന്ന വര്‍ത്തമാനങ്ങള്‍..
  അശ്ലീലതയും നിര്‍ല്ലജ്ജതയും ആധുനികതയുടെ സ്റ്റാറ്റസ് സിംബല്‍ ആയി കാണുന്നിടത്തോളം കാലം ഇതൊക്കെ എങ്ങിനെ മാറാന്‍?

  മറുപടിഇല്ലാതാക്കൂ
 13. പറയാനുള്ളത് പറഞ്ഞല്ലേ പറ്റു....." ലജ്ജാകരം " ....

  മറുപടിഇല്ലാതാക്കൂ
 14. സുന്ദരശരീരം സുരക്ഷിതമായി കാത്തുസൂക്ഷിച്ചാൽ പട്ടിണി മാറില്ല എന്ന ചിന്തയല്ലേ ഇവരെ ഇങ്ങനെയൊക്കെ പ്രേരിപ്പിക്കുന്നത്.

  വില കൊടുത്ത് പെണ്ണിന്റെ ശരീരത്തെ കയറ്റുമതി ചെയ്യുന്നവന് എന്തു ധാർമ്മികത.

  ഭീകരമാണ് മനുഷ്യന്റെ മുഖങ്ങൾ

  അതിലും ഭീകരമായ സംഭവങ്ങൾ നടക്കുന്നുണ്ട്.

  നമ്മുടെ കേരളത്തിലെ പല നഗരങ്ങളിൽ നിന്നും കൌമാരക്കാരികൾ
  ആഴ്ചവട്ടങ്ങളിൽ വിദേശങ്ങളിൽ എത്തുന്നുണ്ട്.
  വെള്ളിയാഴ്ച വിമാനം കയറുന്നു ഞായറാഴ്ച തിരിച്ചെത്തുന്നു.

  വീട്ടിൽ പറയുന്നു ഹൊസ്റ്റൽ.
  ഹോസ്റ്റലിൽ വീടിന്റെ പേരും. അടുത്തിടെ ഇത്തരം സ്ഥിരം യാത്രികരെ പിടിച്ചെന്നു വാർത്ത.

  ഇത് പട്ടിണി കൊണ്ടല്ല... ബാക്കി പറയണ്ടല്ലോ..

  മറുപടിഇല്ലാതാക്കൂ
 15. നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞ ഇന്ന് ഇന്ത്യയിലെ മറ്റേതു നഗരവും പോലെ തന്നെ ആണ് മലയാളിക്ക് ദുബായിയും, ഒരു ഫ്ലൈറ്റിന്റെ വിത്യാസം മാത്രം.. മാറുന്ന സംസ്കാരങ്ങള്‍ എല്ലാം അവിടതെപോലെ തന്നെ ഇവിടെയും ആക്കി..
  പിന്നെ ചതി..കാശുണ്ടാക്കാന്‍ മനുഷ്യന്‍ എന്ത് വൃത്തികേടും കാണിക്കും..
  ചതി അതിപ്പോ ഇ ബിസിനസ്സില്‍ മാത്രമാകണം എന്നിലല്ലോ.. ചതി എവിടെയുമുണ്ട്..

  പിന്നെ, സ്വന്തം മകളെ കൂട്ടികൊടുത്തു കാശുണ്ടാക്കുന്ന മലയാളിയുടെ നാടിനെക്കളും ദുബായി എന്തുകൊണ്ടും ഭേദമാണ്..
  ആചാര്യന്‍ പറഞ്ഞ പോലെ എല്ലാവരും ചതിച്ചല്ല ഈ ഫീല്‍ഡില്‍ വരുന്നത്..
  നല്ലൊരു ശതമാനതെയും പ്രലോഭിപ്പിച്ചു പ്രലോഭിപ്പിച്ചു വഴതെറ്റിക്കുകയാണ്..
  ആഡംബര ജീവിതങ്ങള്‍ക്കും അടിച്ചുപൊളിക്കാനും വേണ്ടി മാത്രം പുതുവഴികള്‍ തേടുന്നവരും സുലഭം...

  ഇത് പോലുള്ള ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥ വായിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യാം...

  വാടകയ്ക്കെടുത്ത പെണ്‍കുട്ടി

  മറുപടിഇല്ലാതാക്കൂ
 16. അജ്ഞാതന്‍2011, ജനുവരി 27 6:13 PM

  നടെതായാലും മനുഷ്യന്‍ നന്നായാല്‍മതി

  മറുപടിഇല്ലാതാക്കൂ
 17. അജ്ഞാതന്‍2014, നവംബർ 12 12:21 AM

  ഈ രാജ്യത്തില്‍ നിന്നും വിദേശത്തേക്ക് പോയിട്ടുള്ള എല്ലാവരുടെയും ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് ഗവണ്‍മെന്‍റ് വെബ്സൈറ്റില്‍ ഉണ്ടായിരിക്കണം . രാജ്യത്തു നിന്നും പോയിട്ടു നാട്ടിലുള്ളവരെ അവസാനം കോണ്‍ടാക്റ്റ് ചെയ്ത തിയ്യതി അതില്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൌകര്യം നാട്ടിലുള്ളവര്‍ക്ക് ലഭിക്കണം . ഒരു വര്‍ഷത്തിലധികമായിട്ടും നാട്ടിലുള്ളവരെ കോണ്‍ടാക്റ്റ് ചെയ്യാന്‍ സാധിക്കാത്തവരുടെ വിശദാംശങ്ങള്‍ ഏതൊരു ഇന്ത്യന്‍ പൌരനും കാണാന്‍ സാധിക്കണം . ഓരോ പ്രദേശത്തുള്ളവര്‍ക്കും അവരുടെ നാട്ടില്‍ നിന്നും പോയിട്ടുള്ളവരെപ്പറ്റി അങ്ങനെ അന്വേഷികാമല്ലോ.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...