2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച
തന്മാത്ര..
ഹൊ! എന്ത് മഴയായിത് ? ഗള്‍ഫും ഇപ്പൊ കേരളത്തെപ്പോലെ ആയോ? ഫിറോസ്‍ വെള്ളത്തുള്ളികള്‍ പതിഞ്ഞുകിടക്കുന്ന ഗ്ലാസിനുള്ളിലൂടെ പുറത്തേക്ക് നോക്കി..... റോഡാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു.. ഫിറോസ് ഓര്‍ത്തു..... ഇത് മാത്രമാണ് ഗള്‍ഫിന്റെ ഒരു ശാപം... മഴപെയ്താല്‍ കഴിഞ്ഞു എല്ലാം.. വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഒരു വഴിക്കും കഴിയില്ല....പിന്നെ ഡ്രൈനേജ് വണ്ടി വന്ന് ഇതല്ലാം വലിച്ചെടുക്കണം...ഇതൊക്കെ വേണമെങ്കില്‍ മഴയൊന്ന് ശമിക്കണ്ടെ!!.... ഇതൊക്കെ ഓര്‍ത്തു ദീര്‍ഘനിശ്വാസത്തോടെ കൈയ്യില്‍ കിടന്ന വാച്ചിലേക്ക് നോക്കി....സമയം ആറുമണി ... സെറീന റൂമില്‍ ഒറ്റക്കാണു... ഫ്രീയാകുമ്പോള്‍ തൊട്ടടുത്ത ഫ്ലാറ്റിലെ ഗീതേച്ചിയുടെ അടുത്തേക്ക് പോയ്കോളാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണ് ഞാന്‍.. പക്ഷെ ഇന്നലെ മുതല്‍ക്ക് പനി പിടിച്ചത് കൊണ്ട് പാവം പുറത്തിറങ്ങിയിട്ടുണ്ടാവില്ല... കൂടാതെ ഇന്നലെ മുതല്‍ ചെറുതായി തന്നോട് ഒന്ന് പിണങ്ങുകയും ചെയ്തിരിക്കുന്നു....
വലിയ സിനിമാഭ്രാന്തി ആണ് ഇവള്‍ എന്ന് അവളുടെ ഉമ്മ പറഞ്ഞപ്പോള്‍ ഇത്രക്ക് പതീക്ഷിച്ചതല്ല ഞാന്‍.... ഇവിടെ രാത്രി ഇവള്‍ ഒന്ന് ഉറങ്ങണമെങ്കില്‍ പിടിച്ചു കിടത്തണം...കിടന്നാലോ എന്നോട് കഥകളും പറഞ്ഞ് ചോദ്യവും ചോദിച്ച് ശല്യപ്പെടുത്തും.... പെണ്‍കുട്ടികള്‍ ഇല്ലാത്ത ഉപ്പാക്കും ഉമ്മാക്കും ഇവളെ എന്നാല്‍ ജീവനാണ്... ന്‍റെ കുട്ടിക്ക് സുഖല്ലേടാ? അവള്‍ക്കു ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് അവിടെട്ടോ? എന്നൊക്കെയാണ് ദിനംപ്രതി ഫോണ്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നും ഉള്ള ഉമ്മാടെ ചോദ്യങ്ങളും ഉപദേശങ്ങളും....ഓ ശരി എന്നൊരു മറുപടിയില്‍ ഒതുക്കും എല്ലാം.... അന്ന് രാത്രി പാതി മയക്കത്തില്‍ കിടക്കുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരുചോദ്യം അതും അവളുടെ ഭാകത്ത് നിന്ന്.... ഇക്കാ ഇവിടെയൊക്കെ സിനിമാതിയ്യറ്റര് ഒക്കെയുണ്ടോ?
ഇല്ല....അറിയാമായിരുന്നു എങ്കിലും ഒരു ചെറിയകള്ളം പറഞൊതുക്കി....
ദേ! എന്നോട് കള്ളം പറയണ്ടാട്ടോ!! ഗീതേച്ചി പറഞ്ഞല്ലോ, ഇവിടെ എല്ടോറാഡോ എന്ന തിയ്യറ്റര്‍
ഉണ്ടെന്ന്....നേരെയിരുന്നു പെണ്ണ് ചോദ്യം തുടങ്ങി....
നീ കിടന്നുറങ്ങുന്നുണ്ടോ പെണ്ണേ?? എനിക്ക് നാളെ ഓഫീസില്‍ പോകാനുള്ളതാ!!
അങ്ങിനിപ്പോ ഓഫീസില്‍ പോകണ്ടാ... ദേ നോക്യേ നാളെയെന്നെ ഒരു സിനിമക്ക് കൊണ്ട് പോകുമോ?
ഇനി ഇപ്പോ നാളെയാക്കുന്നതെന്തിനാ !! ഈ പിറന്നപടിയില്‍ തന്നെ നീ പൊയ്ക്കോ സിനിമക്ക്!! ഇപ്പോതന്നെ.. ദേഷ്യം വന്നെങ്കില്ലും മുഖത്ത് കാണിക്കാതെയാണ് പറഞ്ഞത്.....
അതെ ആ വേലത്തരം മനസ്സില്‍ വച്ചാല്‍മതിട്ടോ ഇക്കാ...വ്യാഴാഴ്ചയല്ലെ നാളെ? ഓഫീസില്‍ നിന്ന് വന്നാല്‍ നമുക്ക് ഒരുമിച്ച് ഒരു സിനിമക്ക് പോകാം... ഇല്ലങ്കില്‍ ഞാന്‍ പിണങ്ങും.....
എന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലും ഒള്ള മറുപടിയില്ലാത്തത്കൊണ്ട് വീണ്ടും ഒരു ചോദ്യം..
ദേ എനിക്ക് മമ്മൂട്ടിയുടെ പടം എന്തിഷ്ടാന്നറിയോ? നമുക്ക് നാളെത്തന്നെ പ്ലീസ്...ഇക്കാ..??
ശരി നാളെ പോകാം ... ആദ്യം തന്നെ പറഞ്ഞേക്കാം ഇത് ആദ്യത്തേതും അവസാനത്തേയും ആണ്... ഓര്‍മ്മയുണ്ടല്ലോ?
ശരി ശരി... എന്‍റെ പൊന്ന്ക്ക...എന്ന് പറഞ്ഞ് അവള്‍ ദേഹത്തേക്ക് മറിഞ്ഞു വീണു..
വീക്കെന്റ് ആയതിനാല്‍ ഓഫീസില്‍ നിന്ന് വേഗം പോരാം എന്ന ഉദ്യെശത്തോടെയാണ് ഉച്ചവരെ ഓഫിസില്‍ കുത്തിയിരുന്നത്..എന്നാല്‍ അപ്രതീക്ഷിതമായി സര്‍വറിന് തകരാര്‍ സംഭവിച്ചതുകൊണ്ട് ശരിയാക്കാന്‍ രാത്രി എട്ടുമണിവരെ വരെ ഇരിക്കേണ്ടിവന്നു... തിരിച്ച് റൂമില്‍ ചെന്നപ്പോള്‍ സെറീനയുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ചുവന്നിരിക്കുന്നു....എന്നെ കണ്ടപ്പോള്‍ കിടക്കുന്നിടത്ത് നിന്ന് അടുക്കളയിലേക്ക് എണീറ്റ് പോയി... കുളികഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ അവള്‍ ടേബിളില്‍ കഴിക്കാന്‍ വച്ചിരിക്കുന്ന ഭക്ഷണം കണ്ടു... എങ്ങിനെക്കയോ കഴിച്ചു റൂമില്‍ വന്നപ്പോള്‍ അവള്‍ കിടന്നുറങ്ങിയിരിക്കുന്നു.... കൂടെക്കയറി ചേര്‍ന്ന് കിടന്നപ്പോള്‍ പൊടുന്നനെ കയ്യെടിത്തുമാറ്റി വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റും എടുത്ത് ചാടിയിറങ്ങി താഴേക്കിറങ്ങിക്കിടന്നു പെണ്ണ്...
എണീറ്റ് അവളുടെ അടുത്തിരുന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോഴും വിശ്വസിച്ചില്ല എന്ന് മാത്രമല്ല.... കൂടെക്കിടക്കാന്‍ തയ്യാറായതുമില്ല.... ശരി വാശിയെങ്കില്‍ എനിക്കും വാശി തന്നെ എന്ന് കരുതി ഞാന്‍ കിടക്കയില്‍ കയറി കിടന്നുറങ്ങി....
രാവിലെ എണീറ്റ് നോക്കിയപ്പോള്‍ തലേന്ന് രാത്രി കിടന്നിടത്ത് തന്നെ കിടക്കുകയാണ് അവള്‍... അടുത്ത് ചെന്ന് നോക്കിയപ്പോള്‍ പുള്ളിക്കാരി ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.... നെറ്റിയില്‍ കൈവച്ച് നോക്കിയപ്പോള്‍ നല്ല ചൂട്...പനിയാണ്... തനിക്ക് പണിയായി.... നേരെയെടുത്ത് അഹല്യ ഹോസ്പിറ്റലിലേക്ക്..ഡോക്ടര്‍ റാണിയെ കാണിച്ച് മരുന്നും മേടിച്ച് തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ മണി ഒന്ന്‍....താഴത്തെ ഹോട്ടലിലേക്ക് ഫോണില്‍ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു....കൊണ്ട് വന്ന ഭക്ഷണം കഴിക്കാന്‍ അവള്‍ തീരെ കൂട്ടാക്കിയില്ല...തലേന്നത്തെ പിണക്കം ഇപ്പോഴും ഉണ്ടെന്ന് എനിക്ക് തോന്നി.....രാത്രി കൂടെക്കിടന്നപ്പോള്‍ പനിപിടിക്കും എന്ന് പറഞ്ഞ് എന്നാ മാറ്റിക്കിടത്തി.... എന്തായാലും പിണക്കം പെട്ടന്ന് തന്നെ മാറ്റണം എന്നെനിക്കുതോന്നി... എന്തായാലും നാളെയാവട്ടെ!!!!!
ഇന്ന് രാവിലെ തുടങ്ങിയ മഴയാണ്... രാവിലെ പോരുമ്പോള്‍ പനിക്ക് കുറച്ച് ഭേദമുണ്ട് എന്നെനിക്ക് തോന്നി... ഓഫീസില്‍ ഇരിക്കുമ്പോള്‍ മണിക്കൂറില്‍ പത്ത് തവണ വിളിക്കുന്ന ആളാണ് .... പിണക്കം മാറിയിട്ടില്ല.. അതാണ്...
പോരുമ്പോള്‍ മഴ പ്രതീക്ഷിച്ചിരുന്നില്ല.. അത് കൊണ്ട് കുടയും എടുത്തില്ല.... എന്തായാലും ഇറങ്ങി നടക്കുകതന്നെ...മൊബൈലും മറ്റും ഒരു ഉറയില്‍ പൊതിഞ്ഞ് മൂന്നുബില്‍ഡിംഗ് അപ്പുറത്തുള്ള റൂമിലേക്ക് മഴയത്ത് ഇറങ്ങി നടന്നു....റൂമിന്റെ മുന്നിലെത്തി കോളിംഗ്ബെല് അടിച്ചതും വാതില്‍ തുറന്നപ്പോള്‍ എനിക്ക് ഏറ്റവും ഇഷടമുള്ള നീലനിറത്തിലുള്ള ചുരിദാര്‍ ഇട്ടു നില്‍ക്കുന്ന അവളെയാണ് കണ്ടത്....
അല്ലാ... എന്തായിത്? മഴയത്ത്താണോ ഇറങ്ങി നടന്നത്? ഒരു കുറ്റവാളിയോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിച്ചു...
ഒന്നും പറയാതെ മുറിക്കുള്ളില്‍ കയറാന്‍ തുനിഞ്ഞ അവളെന്നെ തടുത്തുനിര്‍ത്തിക്കൊണ്ട് പറഞ്ഞു...
ദേ..ആകെ നനഞ്ഞിരിക്കുകയാ....ഇതൊക്കെ അഴിച്ചിട്ടു ഇങ്ങോട്ട് കയറിയാല്‍ മതി....എനിക്ക് വയ്യാ ഇനി ഇവിടെ വീണ്ടും തുടക്കാന്‍..... അടുത്ത് വന്നു ചുരിദാറിന്റെ ഷാള്‍ കൊണ്ട് എന്റെ തല തുവര്ത്തുമ്പോള്‍ ഇങ്ങനെ പറഞ്ഞ്
എനിക്ക് അരിശം മൂത്തു....എന്നാല്‍ നീ അങ്ങനെ നനയാതിരിക്കണ്ടാ ...എന്നും പറഞ്ഞു ഞാന്‍ അവളെ വാരിയങ്ങ് പുണര്‍ന്നു... അതവള്‍ തീരെ പ്രതീക്ഷിച്ചതല്ല....
ശോ!!! എന്തായിത് ഞാന്‍ നനഞ്ഞല്ലോ!!!മാറ്!!!!! തോര്‍ത്തുന്നിടയില്‍ അതും പറഞ്ഞ് കുതറിമാറാന്‍ ശ്രമിച്ചു അവള്‍...ദേ നോക്ക് പനിപിടിക്കും...അവളുടെ ഉടലില്‍ നനവ് പടരവേ എന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.....
എനിക്ക് പനിപിടിച്ചോട്ടെ!!
എന്തിനാ?.......
പനി പിടിച്ചാലല്ലേ എനിക്ക് നിന്റെ കൂടെക്കിടക്കാന്‍ പറ്റൂ.....
എന്നെ അത്രക്ക് ഇഷാടമാണോ?കണ്ണ് നിറച്ച് കൊണ്ട് അവള്‍ വീണ്ടും ചോദിച്ചു.....
എന്‍റെ ജീവനേക്കാളും.....
നനഞ്ഞൊട്ടിയ അവളെയും കൂട്ടി ഞാന്‍ മുറിക്കുള്ളിലേക്ക് കയറിയപ്പോള്‍ പുറത്ത് ഞങ്ങളെ വീണ്ടും ഇണക്കിയ ആ പ്രണയത്തിന്റെ മഴ പുറത്ത് അപ്പോഴും പെയ്തുകൊണ്ടിരിക്കുകയായിരിന്നു................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ