2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

പൊങ്ങച്ചക്കാര്‍ക്ക്ഒരു നിവേദനം.....



കോളേജില്‍ പഠിക്കുന്ന കാലത്ത് റിലീസ്‌ സിനിമകള്‍ കാണുന്ന ശീലം എനിക്ക് പണ്ടെ ഉണ്ടായിരുന്നു... അന്ന്തൃശൂര്‍ രാഗം തിയറ്ററില്‍ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു ഡയലോഗ് ഞാന്‍ ഇപ്പോഴും ഓര്ക്കാറുണ്ട്.... ‘സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കില്‍ അയല്പക്കത്തെ വീട്ടിലെ ജനലിലൂടെ നോക്കണം’’ എന്ന്..... അന്നൊക്കെ അതൊരു പൈങ്കിളി ഡയലോഗ് ആണെന്നാണ് ഞാന്‍ കരുതിയത്.. എന്നാല്‍ ഇന്ന് കേരളത്തില്‍ നടമാടുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.....ഇനി എന്താടാ ഉവ്വേ നീ കണ്ടത്? എന്ന് ചോദിക്കുന്ന കേരളീയനോടു.......ഇന്ന് കേരളത്തില്‍ ഓരോ മലയാളിയും കാശു കൊടുക്കാതെയോ ലോണെടുക്കാതെയോ സ്വയം അണിഞ്ഞുനടക്കുന്ന ഒന്നേ ഉള്ളൂ അവിടെ.. പൊങ്ങച്ചം!! ഇനി എന്താണി പൊങ്ങച്ചം?......

‘’മറ്റൊരുത്തന്റെ കഴിവില്‍ അസൂയപ്പെടുകയും, ആ കഴിവിനെ പരമാവധി സമൂഹത്തിന് മുമ്പില്‍ താറടിച്ചു കാണിക്കുകയും, എന്നാല്‍ അവനവനില്‍ ഇല്ലാത്ത ആ കഴിവിനെ ഉണ്ടെന്ന് സമൂഹത്തിന് മുന്പി്ല്‍ സ്വയം വരുത്തിത്തീര്ക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വഭാവത്തെയാണ് പൊതുവേ പൊങ്ങച്ചം എന്ന് പറയാറുള്ളത്’’ ഇത്തരം വ്യക്തികളെ ഇപ്പറഞ്ഞ സമൂഹം തന്നെ വളരെ നല്ല രീതിയില്‍ പ്രോഹല്ത്സാഹിപ്പിക്കുന്നും ഉണ്ട് ഈ കാലഘട്ടത്തില്‍.... പക്ഷെ ഈ വ്യക്തി അപ്പോഴും അറിയുന്നില്ല ഇതിന്റെയൊക്കെ അവസാനം എന്നത് തന്റെ പരാജയം ആണെന്ന്...........

കേരളത്തെക്കുറിച്ച് അറിയുന്നവനു മാത്രമേ ആ കേരളത്തെക്കുറിച്ച് എഴുതാന്‍ കഴിയൂ എന്ന് ഞാന്‍ ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നു...... എന്തിനാണ് കേരളീയര്‍ ഇതുപോലെ ഒന്നിന് അതും ഈ കാലഘട്ടത്തില്‍ അടിമപ്പെട്ടിരിക്കുന്നത്?....... കല്യാണം കഴിഞ്ഞ് പെണ്ണിന്റെ വീട്ടില്‍ നിന്നും പെണ്ണിന്റെ ഭാവിയിലെ ആവശ്യങ്ങള്ക്ക് അവരുടെ രക്ഷിതാക്കള്‍ കണ്ടറിഞ്ഞ് കൊടുക്കുന്ന പണ്ടവും പണവും ഒരു ലക്ഷ്യബോധമില്ലാതെ നശിപ്പിച്ച് ആ കാശുകൊണ്ട് വലിയ തരത്തിലുള്ള കാറും പുതിയ വസ്ത്രങ്ങളും വാങ്ങിച്ച് വിലസിനടക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ ജീവിക്കുന്ന നാടായിമാറി ഇപ്പോള്‍ കേരളം.... വളരെയധികം വിഷമം തോന്നുന്നുണ്ട് ഇതൊക്കെ കാണുമ്പോള്‍...... ഈ ചോദ്യത്തിന് എനിക്ക് ദുബായില്‍ നിന്നും ഉള്ള ഒരു സുഹൃത്തിന്റെ പക്കല്നി്ന്ന്‌ എനിക്ക് നല്ലൊരു ഉത്തരവും കിട്ടി. അത് ഞാനിതാ ഇവിടെ കൊടുക്കുന്നു..... ‘എന്ത്ര ശവിയെ നിയ്യീ പറേണെ.... ഇടാ നമുക്കും വേട്രാ നാട്ടില്‍ ഒരു വൈറ്റൊക്കെ?.... നിനക്കറിയോ ക്ടാവിന് അവള്ടെ തന്ത കൊടുത്ത നൂറുപവനില്‍ നിന്നും അറുപത് എടുത്ത്‌ വിറ്റാടാ ഒരു ഇന്നോവ എറക്കീത്... നാട്ട്ളൊക്കെ വല്ലോരും മൈന്റു ചെയ്യേണെല്‍ ഇപ്പൊ ഇങ്ങനൊക്കെ വേണോടാ!!!....

മതി.... ഉത്തരം കേട്ടു..... എനിക്ക് വയര് നിറഞ്ഞു.....കഷ്ടം!! കേരളത്തില്‍ ഇതുപോലെതന്നെ മണ്ടത്തരം ചെയ്യ്തതും ചെയ്യുന്നവരുമായ ചെറുപ്പക്കാര്ക്ക് ഇതുപോലെയുള്ള പല ന്യായീകരണങ്ങളും ഉണ്ടാകാം..... അതൊക്കെ ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള എന്നെപ്പോലെയുള്ള കേരളത്തിലെ കുറച്ച് നല്ലവരായ ചെറുപ്പക്കാര്ക്ക് ഉള്കൊള്ളാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്..... ആര് കണ്ടു!! ഇവനൊക്കെ സ്വന്തം ഭാര്യയുടെ കെട്ടുതാലി വരെ വിറ്റിട്ടാവും ഇതുപോലെ നെഞ്ചും വിരിച്ച് കാറ് കൊണ്ട് നടക്കുന്നുണ്ടാകുക....ഇന്ന് കേരളത്തിലെ ആത്മഹത്യ കാരണനിരക്ക് പരിശോധിക്കുകയാണെങ്കില്‍ അതില്‍ നമുക്ക്‌ ഇപ്പോള്‍ ഒരിക്കലും കാണാന്‍ സാധിക്കാത്ത ഒന്നാണ് ‘പട്ടിണിമൂലമുള്ള ആത്മഹത്യ’ എന്ന്..... സ്വന്തം സുഖങ്ങള്ക്ക് വേണ്ടിയെടുത്ത വലിയൊരു ബാങ്ക് ലോണും, കിട്ടാവുന്ന സ്ഥലത്തില്നി‍ന്ന് എല്ലാം എടുക്കുന്ന പലിശ പണവും..... പിന്നീട് അതൊന്നും തിരിച്ചടക്കാന്‍ കഴിയാതെയാവുമ്പോള്‍ ഇപ്പറഞ്ഞവരൊക്കെ സ്വയം എറ്റെടുക്കുന്ന പോംവഴിയാണ് ആത്മഹത്യ...... ഇനിയെങ്കിലും ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നതിന് മുന്പെങ്കില്ലും താഴെകാണുന്ന ചോദ്യങ്ങള്ക്ക്ം സ്വയം ഉത്തരം കണ്ടെത്തുക....

1) നിങ്ങള്‍ ചിലവഴിക്കാന്‍ പോകുന്ന ധനത്തിന്റെ നാലില്‍ ഒരു ഭാഗം നിങ്ങള്ക്ക്്‌ മാസധനവരവ് ഉണ്ടോ?... (ഉദാഹരണത്തിന് നിങ്ങള്‍ ഈ മാസം മുപ്പതിനായിരത്തോളം രൂപ മുടക്കി ഒരു LED ടിവി വാങ്ങി എന്ന് കരുതുക.... എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിന്നും നിങ്ങള്ക്ക് (30000\4) ഈ മാസത്തെ ശമ്പളഇനത്തില്‍ 7500 രൂപ ഇതിനായി മാറ്റിവെക്കാന്‍ കഴിയുമോ?)

2) നിങ്ങള്‍ നാടുകാര്ക്ക് ‌ മുന്പില്‍ കാണിച്ചു കൂട്ടുന്ന ഇത്തരം പൊങ്ങച്ചങ്ങള്ക്ക് നാട്ടുകാരുടെ കയ്യില്‍ നിന്നും എന്തെങ്കിലും രീതിയിലുള്ള സൌജന്യ ധനസഹായം നിങ്ങള്ക്ക് ലഭിക്കുന്നുണ്ടോ? (ബോണസ്സ്, പൊങ്ങച്ചപ്രീതി അങ്ങിനെ അങ്ങിനെ.......)

3) ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപ പലിശ ഈടാക്കുന്നവരില്‍ നിന്ന് എടുക്കുന്ന ധനത്തിന്റെ മുതല് പോട്ടെ പലിശയെങ്കിലും നിങ്ങള്ക്ക് മുടക്കം തെറ്റാതെ തിരിച്ച് അടക്കാന്‍ കഴിയുന്നുണ്ടോ? (Amount * 10%* 1 Month)

4) ‘’സമ്പത്ത് കാലത്ത് തൈ പത്ത്‌ വച്ചാല്‍... ആപത്ത്‌ കാലത്ത് കായ് പത്ത് തിന്നാം’’..... എന്ന മലയാളം ഫ്രൈംസ് നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

5) സുഖത്തിന്റെ ഉച്ചിയില്‍ ആറാടുമ്പോള്‍ ഇനി ഇതൊന്നും ഇല്ലാത്ത കാലത്തെക്കുറിച്ച് എപ്പോഴെങ്കില്ലും ചിന്തിക്കാറുണ്ടോ നിങ്ങള്‍?.....

6) സാമ്പത്തികമാന്ദ്യം രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്ന് നാലില്‍ ഒരു ഭാഗം ഭാവിയിലേക്കുള്ള കരുതല്‍ ധനം എന്ന ഇനത്തില്‍ കഴിയാവുന്ന എല്ലാമാസവും മാറ്റി വക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ? (മാസശമ്പളം 20,000 രൂപ ശമ്പളഇനത്തില്‍ കൈ പറ്റുന്നുണ്ട് നിങ്ങള്‍ എങ്കില്‍ മിനിമം 5,000 മെങ്കിലും മാറ്റിവക്കാന്‍)


ഇതൊക്കെ കേരളത്തിലുള്ള പ്രമാണിമാരുടെ അവസ്ഥയാണ്. എന്നാല്‍ പ്രവാസികളായ നമ്മളുടെയൊക്കെ കാര്യമാണെങ്കിലോ?.....അത് അതിലും വലുതാണ്‌...ഗള്ഫില്‍ വന്നിട്ട് ഒരു മാസം തികക്കില്ല ....അപ്പോഴേ തുടങ്ങും... റൂം പോര, എസി തണുപ്പില്ല, റൂമില്‍ സൌകര്യം തീരെയില്ല.....അങ്ങിനെ നീളുന്നു.... നിങ്ങള്‍ ചിന്തിക്കണം! നാട്ടില്‍ ഇവനൊക്കെ പാലസ്സിലാണ് പോലും കഴിഞ്ഞത് എന്ന് നമുക്കൊക്കെ തോന്നിപ്പോകും.... ഇനി അഞ്ച് ചൊള കിട്ടിത്തുടങ്ങിയാലോ! പിന്നെ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിപ്പിക്കണം, വീട് വലുതാക്കണം, കഴിയുമെങ്കില്‍ പുത്തന്‍ ഇന്നോവ തന്നെ ഒരെണ്ണം വാങ്ങണം.... ഹൊ!!! കടുപ്പം തന്നെയാണേ!!!!....... എവിടെയെത്തി നമ്മുടെയൊക്കെ ചിന്ത എന്ന് നോക്കൂ സുഹൃത്ത്ക്കളെ!!!.... ഇവിടെയെങ്ങനെ ആണോ അതുപോലെയായിരിക്കും നാട്ടിലെയും ഇവന്റെയൊക്കെ വീട്ടിലെയും അവസ്ഥ.....അയച്ചുകൊടുക്കുന്ന കാശു അതെങ്ങനെ പൊട്ടിക്കാം എന്ന് അവര്‍ ഭംഗിയായി ചെയ്തോളും.........

നോക്കൂ സുഹൃത്ത്ക്കളെ.... ഇനിയെങ്കിലും നിങ്ങള്‍ കണ്ണ് തുറന്നോളൂ..... സാമ്പത്തികമാദ്യം ഇപ്പോഴും ലോകത്തില്നിംന്ന് വിട്ടുപോകുന്നില്ല... ഇന്ന് ഉണ്ടാക്കിയ ഒരു രൂപയോ അതുമല്ലെങ്കില്‍ ഒരു ദിര്ഹമോ കഴിയുമെങ്കില്‍ സമ്പാദിക്കിവാന്‍ ശ്രമിക്കുക..... കടം വേടിച്ചിട്ടോ അല്ലെങ്കില്‍ ഭാര്യയുടെ സ്വര്ണം വിറ്റിട്ടോ ലക്ഷ്വറി കാറുകള്‍ മേടിക്കാതിരിക്കുക..... കുറച്ച് കാലമേ ഈ മണല്ക്കാട്ടില്‍ നില്ക്കു ന്നത് എങ്കില്‍ അത് ഒരു ഉപകാരം ഉള്ള കാര്യത്തിന് ഉപയോഗിക്കുക....കടന്നു പോയ നാളുകള്‍ ഇനി തിരിച്ചുവരില്ല.. ജീവിതം, അത് മുന്നോട്ട് കുതിച്ച്കൊണ്ടിരിക്കുകയാണ്.... അതിനി ഒരിക്കലും പിറകോട്ട് നോക്കണ്ട....ഇന്നല്ലങ്കില്‍ നാളെ ഈ ആഡംബരങ്ങള്‍ നിലനിര്ത്താന്‍ കഴിയാതെ വന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.... അതുകൊണ്ട് പൊങ്ങച്ചത്തെ പരമാവധി അകറ്റിനിര്ത്തി ക്കൊണ്ട് സ്വയം കടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക.......


വാല്കകഷ്ണം: ഇത് വായിച്ച് പലവരും ഞെട്ടുന്നത് എനിക്ക് ഇവിടെയിരുന്ന് കാണാം.. ഇത് ഇവന്‍ എന്നെ ഉദ്യേശിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ സുഹൃത്തെ ഇത് നിങ്ങളെ ഉദ്യേശിച്ച് തന്നെയാണ്‌ ഞാന്‍ എഴുതിയത് എന്ന് ഈ അവസരത്തില്‍ ഓര്മി്പ്പിക്കുന്നു...

5 അഭിപ്രായങ്ങൾ:

  1. മികച്ച ഒരു ലേഖനം എഴുതിയ ഫിരോസിനു അഭിനന്ദനങ്ങള്‍
    ഇത് വായിക്കുന്ന ഓരോ വ്യക്തിയും സ്വയം ചിന്തിക്കും ഇത് എഴുതിയത് എന്നെക്കുരിചാണോ എന്ന്
    കാരണം ഇതില്‍ പറഞ്ഞിരിക്കുന്ന പോങ്ങച്ചക്കാര്‍ ഞാനും നിങ്ങളുമടങ്ങുന്ന മലയാളികളാണല്ലോ ?

    മറുപടിഇല്ലാതാക്കൂ
  2. ഹും ...എന്നെ ഉദ്ദേശിച്ചല്ല എന്ന് മനസ്സിലായി ..ഇത് ഇന്നലെ ബാങ്ക് ബാലന്‍സ് ചെക്ക്‌ ചെയ്തപ്പോള്‍ ഞാടുക്കത്തോടെ ആലോചിച്ചു എഴുതിയതാണെന്ന് ഞാന്‍ പറഞ്ഞാല്‍ ...?
    എഴുത്ത് കൊള്ളാം ...യുവ തലമുറയ്ക്ക് ഇതൊന്നും വായിച്ചാല്‍ ഒന്നും തോന്നാത്ത കാലമാ ഇത് ...കലികാലം ..അല്ലെ ...?

    മറുപടിഇല്ലാതാക്കൂ
  3. എന്നെ കുറിച്ചല്ല എയുതിയത്

    എന്ന എനിക്കുറപ്പുണ്ട്

    പൊങ്ങച്ചം കാണിച്ചു തല ഉയര്തിപിടിക്കാന്‍ എനിക്ക് പണ്ടേ തല യില്ല

    മറുപടിഇല്ലാതാക്കൂ
  4. വളരെ ഇൻഫർമാറ്റീവായ ലേഖനം........ എല്ലാവരും ...പ്രത്യേകിച്ച് പ്രവാസികളും കുടുംബാംഗങ്ങളും.... അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  5. പൊങ്ങച്ചമില്ലാത്ത ഒരു മലയാള നാടിനെ സ്വപ്നം കാണുന്ന എന്റെ ഫിരോസെ നീയെത്ര വിഡ്ഢി............................

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...