2010, ഡിസംബർ 7, ചൊവ്വാഴ്ച
പ്രവാസി - ധനികനായ ഭിക്ഷക്കാരന്‍.....
ഹും!! കണ്ടോ അവന്റെ ഒരു തണ്ട്... അഞ്ച് ചൊളയുണ്ടാക്കി എന്നുവച്ച് നമ്മളെ ഒരു മൈന്റും ഇല്ലാതെ നടക്കുന്നു.... അവന്‍റെ വിചാരം അവനാരാണെന്നാ?..ങ്ങും!!!!
പ്രവാസികളായ എന്‍റെ സഹോദരന്മാരോട്, നാട്ടില്‍ പോകുമ്പോളൊക്കെ ഈ ഒരു ഡയലോഗ് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ടോ?... അതുമല്ലെങ്കില്‍ കേരളത്തിലെ വേറിട്ടരീതിയില്‍ ചിന്തിക്കുന്നതും ഇപ്പോളവിടെ ഉള്ളതുമായ നിങ്ങളില്‍ ഒരാളോട് ഞാന്‍ തുറന്ന് ചോദിക്കട്ടെ, കൂട്ടുകാരുമായി കൂടിനില്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു പ്രവാസി, അവന്‍ നിങ്ങളുടെ മുന്‍പിലൂടെ കടന്നുപോകുന്ന അവസരങ്ങളില്‍ നിങ്ങളുടെ കൂട്ടത്തില്‍നിന്നു ഏതെങ്കിലും ഒരു തന്തയില്ലാത്തവന്‍ ഈ ഒരു ഡയലോഗ് അടിച്ചതായി നിങ്ങളിപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?.....ആര്‍ക്കും ഓര്‍മയില്ലെങ്കിലും എനിക്ക് നന്നായി ഓര്‍മയുണ്ട്...
പ്രവാസികളായ നമ്മള്‍ ഇനിയെങ്കിലും ഒന്ന് അറിയണം.... ഇന്ന് നമ്മളെല്ലാവരും മാസത്തില്‍ ശമ്പളം കിട്ടിയാല്‍ ഒരു നുള്ള് പോലും ഇവിടെ ബാക്കിവക്കാതെ നാട്ടില്‍ അയക്കാറുള്ള ആളുകളാണ്... എന്നാല്‍ നമ്മള്‍ ഇന്നറിയേണ്ട മറ്റൊന്നുണ്ട്... ലോകബാങ്ക് ഇന്നലെ വിട്ട കണക്കനുസരിച്ച് ഇന്ന് സ്വന്തം നാട്ടിലേക്ക് കാശ് അയക്കുന്ന രാഷ്ട്രക്കാരില്‍ ഇന്ത്യക്കാരാണത്രേ ഇന്നും മുന്‍പന്തിയില്‍... നിങ്ങള്‍ ചിന്തിക്കൂ കേരളത്തില്‍ ഇന്നും മാറി മാറി ഭരണം വെട്ടിപ്പിടിക്കുകയും കയറി നിരങ്ങി ഭരിക്കുകയും ചെയ്ത ഏതെങ്കിലും ഒരു ഭരണകൂടത്തിനോ അതുമല്ലെങ്കില്‍ ഏതെങ്കിലും കറകളഞ്ഞ ഭരണാധികാരിക്കോ നമുക്കുവേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ??. ഓരോ പ്രാവശ്യം ഇലക്ഷന്‍ സമയത്ത് ഇടയലേഖനം ഇറക്കുന്നതുപോലെ പ്രകടനപത്രിക റിലീസാക്കുമ്പോള്‍ ''ഞങ്ങള്‍ പ്രവാസികള്‍ക്ക് വേണ്ടി ഇന്നത് ചെയ്യും'' എന്ന ഒരു വാക്കെങ്കിലും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ??.... ഒന്നും ഉണ്ടാകില്ല, ഭരിക്കുന്നവന്‍ കയറിയങ്ങ് ഭരിക്കും...കക്കുന്നവന്‍ അറിഞ്ഞങ്ങ് കക്കും.... ഭാഗ്യമില്ലാത്തവന്‍ പിടിക്കപ്പെടും.. പെട്ടവന്‍ കുറച്ച് നാള്‍ക്കകം വീണ്ടും പുറത്തിറങ്ങി ദേശീയഗാനം പാടി ജനങ്ങളെന്ന കഴുതകളുടെ മുന്നിലൂടെ നെഞ്ചും വിരിച്ച് നടക്കും..... ഈ നമ്മളൊക്കെ ഇതുപോലെ എത്ര കുളം കണ്ടതാ!!!!!!!
നോക്കൂ, ഈ ലോകബാങ്ക് പുറത്ത് വിട്ട കണക്കനുസരിച്ച് 2010ല്‍ നമ്മളെന്ന പ്രവാസികള്‍ അയച്ച പണത്തിന്റെ കണക്ക് 2.5 ലക്ഷം കോടി രൂപയാണത്രേ!!.. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലെ.. അതിശയിക്കാന്‍ മാത്രമായി ഒന്നും ഇവിടെയില്ല എന്നാണ് എനിക്ക് പറയാനുള്ളത്... ഇത്രയും കാശ് നല്‍കി നമ്മളുടെ ഭാരതത്തിനെ പ്രവാസികളായ നമ്മള്‍ സേവിക്കുന്നുണ്ടെങ്കില്‍ ഇന്നുള്ള കേന്ദ്ര-കേരളത്തില്‍ ഇരിക്കുന്നവര്‍ക്കും ജീവിക്കുന്നവര്‍ക്കും നമുക്ക്മേല്‍ ഒരു പ്രതിബദ്ധതയും ഇല്ലേ?..... ഇന്നും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ചുക്കാന്‍ പിടിക്കുന്ന പ്രവാസികളില്‍ ഒരുവന്‍ നാട്ടില്‍ തണല്‍തേടി വന്നാല്‍ ആ അവനെ പുച്ചിക്കാനും പരിഹസിച്ച് ആട്ടിപ്പായിക്കാനും ഇന്ന് കേരളത്തിലെ ഇത്തരത്തിലുള്ള ആണും പെണ്ണുംകെട്ട ഷണ്ഡന്‍മ്മാര്‍ക്ക് ഇന്ന് ഏതു ഭരണാധികാരിയാണ് അനുവാദം കൊടുത്തത്??....നമ്മുടെ രാഷ്ട്രത്തിന്‍റെ ജവാന്മാര്‍ ഇന്നിന്ത്യയുടെ മേല്‍ തുരങ്കം വക്കുന്നവര്‍ക്കെതിരെ പോരാടുമ്പോള്‍, നമ്മള്‍ പ്രവാസികള്‍ കുടുംബം നോക്കുന്നു എന്നതിലൂടെ തന്‍റെ രാഷ്ടത്തിന്‍റെ സമ്പത്ത്‌വ്യവസ്ഥയില്‍ ഒരു കണ്ണിയായി മാറുകയും ചെയ്യുന്നു... രണ്ടും അപ്പോള്‍ ഒരുതരത്തില്‍ രാഷ്ടസേവനം അല്ലെ ???... എന്നിട്ട് ഇന്നും ഈ പ്രവാസിക്ക് കിട്ടുന്നതെന്താ????......
നിങ്ങള്‍ അറിയണം.. ഇന്ന് ഇന്ത്യയില്‍ത്തന്നെ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനം ആണ് നമ്മുടെ കേരളം... ഇന്ന് നമ്മുടെ രാജ്യത്ത് വിവരസാങ്കേതികവിദ്യ അഭ്യസിച്ചവര്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇന്ന് നമ്മുടെയീ കൊച്ചുകേരളത്തില്‍ തന്നെ... ഐടി ഭീമനായ മൈക്രോസോഫ്റ്റില്‍ ഇന്നും 30%ത്തോളം നമ്മുടെ ഇന്ത്യന്‍ ബ്രൈനാണ് അവര്‍ ഉപയോഗിക്കുന്നത്... അപ്പോള്‍ അതില്‍ കേരളത്തില്‍ നിന്നും എത്രപേര്‍ ഉണ്ടാകും എന്നത് നിങ്ങള്‍ത്തന്നെ ഒന്ന് വിലയിരുത്തിയാല്‍ മതി... ദുബൈയുടെ സ്വന്തം ഗ്രൂപ്പായ ടീകോം എന്നൊരു കമ്പനി നമ്മുടെ കേരളത്തില്‍ സ്മാര്‍ട്ട്സിറ്റി എന്നൊരു പദ്ധതിയുമായി എത്രകാലമായി കയറിഇറങ്ങുന്നു..... തറക്കല്ലിട്ട ആ കല്ലവിടെ കിടക്കുന്നു എന്നതൊഴിച്ചാല്‍ ഇന്ന് പതിനായിരത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഈ ഒരു സംരംഭം എന്തുകൊണ്ടാണ് ഇത്രയും കാലം വച്ച് താമസിപ്പിച്ചത്... ഇന്നിന്ത്യയില്‍ കഴിവുള്ള ഐടി ജീനിയസ്സുകള്‍ ഉള്ളത് കേരളത്തില്‍ മാത്രമേ ഉള്ളൂ എന്നറിഞ്ഞുംകൊണ്ട് മാത്രമാണ് ടീകോം ഇപ്പണിക്ക് ഇറങ്ങിപ്പുറപ്പെട്ടത്...ഇവിടെ ഈ നെറികെട്ട രാഷ്ട്രീയക്കാരും ഇടവിട്ട് ആഘോഷിക്കുന്ന ഹര്‍ത്താലുകളും അല്ലാതെ ഇറാഖിനെപ്പോലെ എണ്ണക്കിണറുകളോ റഷ്യയെപ്പോലെ സ്വര്‍ണ്ണഖനികളോ ഒന്നും ഇല്ല എന്ന് ഇപ്പറഞ്ഞ ടീകോമിന് നന്നായിട്ട് അറിയാം... എന്നിട്ട് ഇപ്പോളെന്തായി?... പദ്ധതി കൈവിട്ടുപോകും എന്നായപ്പോള്‍ ഇപ്പഞ്ഞവരൊക്കെ നമ്മുടെയെല്ലാം മനസ്സുകളില്‍ നല്ലൊരിടം നേടിയ നമ്മുടെ യൂസഫലിസാഹിബിന്‍റെ കാലു പിടിക്കുന്നു.... ഇപ്പൊ മനസ്സിലായില്ലേ എന്താ ഈ പ്രവാസിയുടെ വില എന്ന്..!!!
എനിക്കെന്‍റെ പ്രവാസികൂടപ്പിറപ്പുകളോടു ഒന്ന് മാത്രമേ പറയാനുള്ളൂ.. നിങ്ങള്‍ ഒരുത്തനെയും ഭയക്കാതെ നെഞ്ചും വിരിച്ച് നടന്നോളൂ.. നമ്മുടെ ഇന്ത്യയിലെ ഒരു ജവാന് കിട്ടാവുന്ന എല്ലാവിധത്തിലുമുള്ള അംഗീകാരങ്ങള്‍ക്കും നിങ്ങളും യോഗ്യരാണ്... എല്ല് മുറിയെ പണിയെടുത്ത് നമ്മുടെ നാടിനെ നാടാക്കിയത് നാമാണെന്ന് മറക്കാതിരിക്കുക... ആ നമുക്ക് വേണ്ടി എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നവന്‍ അവനേത് നാട്ടുകാരനോ അല്ലെങ്കില്‍ അവന്‍റെ കൊടിയുടെ കളര്‍ ഏതുമാകട്ടെ, ആ അവനെ നമ്മള്‍ ബഹുമാനിക്കുക, കൂടെ ചേര്‍ത്ത് നിര്‍ത്തുക.... ഇന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ചുക്കാന്‍ പിടിക്കുന്നതില്‍ നമ്മളും ഒരു പങ്കാളിയാണെന്നുള്ളത് ഒരിക്കലും മറക്കാതിരിക്കുക... ഇന്നിതൊന്നും ആരും പരിഗണിക്കുന്നില്ലങ്കിലും നമുക്കപ്പുറം വരാനിരിക്കുന്ന ഒരു തലമുറ ഇതെല്ലാം കാണുന്നുണ്ട്.. മറുപടി അവര്‍ പറഞ്ഞോളും... അതിന് നമുക്ക് കാത്തിരിക്കാം.....പ്രതീക്ഷയുള്ള ഒരു മനസ്സോടെ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
:)
മറുപടിഇല്ലാതാക്കൂ