2011, ജനുവരി 28, വെള്ളിയാഴ്‌ച

പെണ്ണത്തം എന്ന പൊന്നത്തം...



എന്‍റെ വായനക്കാര്‍ എന്നോട് ക്ഷമിക്കണം...കാരണം എന്‍റെ ഓരോ പോസ്റ്റും വായിച്ച് സസൂക്ഷ്മം നിരീക്ഷിച്ച് കമന്റ്‌ ചെയ്യുന്ന കുറച്ച് നല്ലവരായ കുറച്ച് നല്ല ബ്ലോഗേര്‍സ് വായിക്കുന്ന ഒരു ബ്ലോഗ് ആണിതെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു... തീര്‍ത്തും അപ്രതീക്ഷിതമായി ചെറിയ ഇടവേള ഞാന്‍ ഇപ്പൊള്‍ എടുത്തിരിക്കുകയാണ്... ഒന്ന്, പ്രേയസിയെ തേടുന്ന തിരക്കിലും മറ്റൊന്ന് നാട്ടില്‍ വന്ന ആവേശം ബ്ലോഗില്‍ എന്‍റെ സന്ദര്‍ശനം തീര്‍ത്തും കുറഞ്ഞിരിക്കുകയാണ്.. വീണ്ടും ഒരുക്ഷമകൂടി ചോദിച്ചുകൊണ്ട് ഇന്നത്തെ വിഷയത്തിലേക്ക് ഞാന്‍ കടക്കുകയാണ്...

നിങ്ങള്‍ക്കെല്ലാം അറിയാം എന്‍റെ പ്രവാസമേഖലയായ അബുദാബിയില്‍ എനിക്ക് ഒരു നല്ല സുഹൃത്ത്‌വലയം തന്നെയുണ്ട്... അവരുടെ പലവരുടെയും അനുഭവങ്ങള്‍ പലപ്പോഴും എന്‍റെ പോസ്റ്റുകളില്‍ പ്രതിഫലിക്കാറുണ്ട്.... ആ കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു നാഗരാജ് എന്ന എന്‍റെ കമ്പനിയിലെ MEP ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍.... മുസ്ലിം ആണെങ്കിലും ജ്യോതിഷം എന്നത് എന്‍റെ ഫേവറൈറ്റ് സബ്ജക്ട് ആണ്... ആ ശാസ്ത്രത്തിനോടുള്ള അഭിനിവേശം അതെന്നെ പഠിക്കാന്‍ എന്നെ വളരെയേറെ സഹായിച്ചു.... അങ്ങിനെ എന്‍റെ ഭാവി നോക്കിയ ഒരു വ്യക്തിയാണ് നമ്മുടെ ഈ നാഗരാജ്‌....അദ്യെഹത്തിന്‍റെ ദേശം അങ്ങ് ഹൈദരാബാദിലാണ്...

കര്‍ക്കിടരാശിക്കാരനായ ഈ വിരല്‍ത്തുമ്പ് ഒരു നല്ല കുടുംബനാഥന്‍ ആകാന്‍ യോഗ്യതയുള്ള വ്യക്തിയാണ് എന്നാണ് ഈ പുള്ളിയുടെ ആദ്യ കണ്ടെത്തല്‍.. ആയതുകൊണ്ട്തന്നെ വിവാഹം എന്ന വലിയ കടമ്പ എനിക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു.... പൂയ്യം നാളുകാരനായ ഈ ഞാന്‍ മദ്യമരജ്ജു എന്ന വലിയ പ്രധിസന്ധി തരണം ചെയ്യാന്‍ പലപ്പോഴും പ്രയാസം നേരിട്ടുണ്ട്.... അങ്ങിനെയാണ് ഞാന്‍ നാഗരാജില്‍ എത്തിച്ചേര്‍ന്നത്... പുള്ളി എന്തൊക്കെയോ ഗണിച്ച് സന്തോഷം നിറഞ്ഞ മുഖത്തോടെ എന്നോടു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു...

''അത്തംകാരിയെ നോക്കിക്കോ , എന്നാ കാര്യം സൂപ്പര്‍ ആണ്'' എന്ന്..... അന്ന് തുടങ്ങിയതാണ് ഒരു VIRGO ക്കാരിയെ തപ്പിക്കൊണ്ട് നടക്കുന്നത്.... കഴിഞ്ഞ രണ്ട് വര്‍ഷമായി തിരഞ്ഞ എന്‍റെ ഇണയെ ഇന്നലെ പൊന്നാനിയില്‍ ഞാന്‍ കണ്ടെത്തി..... ''സെമി'' എന്ന ചെല്ലപ്പേര് വിളിക്കുന്ന സുന്ദരിയായ തടിച്ചിപ്പാറു എന്‍റെ അരികില്‍ വന്നണയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി...പത്തില്‍ എട്ട് പൊരുത്തവുമായി വിവാഹം എന്ന കടമ്പ മാത്രം ഇനി താണ്ടാന്‍ കിടക്കുന്നു..

ഈ ബ്ലോഗ്‌ വായിക്കുന്ന എന്‍റെ കൂടപ്പിറപ്പുകളെ ക്ഷണിക്കാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്..... പക്ഷെ നിങ്ങളും ഞാനും തമ്മിലുള്ള ദൂരം വളരെയധികം ആണ്.... ആയതിനാല്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഈയൊരുവന് ആവശ്യമുണ്ട്... ആയതിനാല്‍ വീണ്ടും ഒരു ചെറിയ ക്ഷമകൂടി ചോദിച്ചുകൊണ്ട് ഇന്നത്തെ പോസ്റ്റ്‌ ഞാന്‍ ഉപസംഹരിക്കുന്നു...കാരണം, ദേ!!! പിന്നെയും അവള്‍ വിളിക്കുന്നു... ശരി... പിന്നെ കാണാം!!!..

ഹലോ സെമി.... പറ എന്തുണ്ട് വിശേഷം???......

....
....
...
...
..

13 അഭിപ്രായങ്ങൾ:

  1. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു പഴയ കഥയുണ്ട്.
    ഒരു രാജകൊട്ടാരത്തില്‍ പ്രശസ്തനായ ഒരു ജ്യോതിഷി വന്നു.
    അയാള്‍ പറഞ്ഞു "രാജാവേ താങ്കള്‍ ആറ് മാസത്തിനകം മരിക്കും താങ്കള്‍ക്കു ആയുസ്സ് അത്രയേ വിധി പ്രകാരം കാണുന്നുള്ളൂ .." രാജാവ്‌ അത് കേട്ടപ്പോഴേ പാതി ജീവനായി. രാജ്യകാര്യങ്ങള്‍ ശ്രദ്ധിക്കാതെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന അവസ്ഥയിലായി . ബുദ്ധിമാനായ മന്ത്രി പറഞ്ഞു " നോക്ക് രാജാവേ, ഈ ജ്യോത്സ്യന്മാര്‍ കാട്ടു കള്ളന്മാരാണ് അവരെ വിശ്വസിക്കരുത് " പക്ഷെ രാജാവ് വീണ്ടും പഴയപടി തന്നെ..!! ഉടനെ മന്ത്രി ഒന്നുകൂടി ജ്യോത്സ്യനെ വരുത്തിച്ചു എന്നിട്ട് ചോദിച്ചു " നിങ്ങള്‍ പറഞ്ഞത് ശരിയാണോ"..? ജ്യോത്സ്യന്‍ വീണ്ടും ഒന്നുകൂടി ഗണിച്ചു പറഞ്ഞു .. "ശരിയാണ് ",. "ശരി നിങ്ങള്ക്ക് എത്ര ആയുസ്സുണ്ട് " മന്ത്രി ചോദിച്ചു . ഇനിയും പന്ത്രണ്ടു വര്ഷം കൂടി ഞാന്‍ ജീവിക്കും.! ജ്യോത്സ്യന്‍ പറഞ്ഞു . പെട്ടന്ന് , മന്ത്രി വാള്‍ ഊരി ജ്യോത്സ്യനെ ഒറ്റവെട്ട്. ജ്യോത്സ്യന്‍ തത്ക്ഷണം മരിച്ചു വീണു, മന്ത്രി അലറി "കണ്ടില്ലേ രാജാവേ ഈ കള്ളന്‍റെ നുണ അയാള്‍ ഇപ്പോഴേ മരിച്ചു ...!!!!

    മറുപടിഇല്ലാതാക്കൂ
  2. കൊല്ലല്ലേ എന്നെ നാമു..... കുട്ടിപ്രാരാബ്ധക്കാരനാ....

    മറുപടിഇല്ലാതാക്കൂ
  3. " മംഗല്യ മുഹൂര്‍ത്തം യൗവ്വനത്തിന്റെ മധുര സ്വപ്നമാണ്..."
    ശാന്തിയും, സമാധാനവും,സുഖവും, സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതം ആശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. മുജീബ്‌ റഹിമാന്‍2011, ജനുവരി 29 12:19 AM

    കല്യാണത്തിന്നു എത്താന്‍ പറ്റും എന്ന് തോന്നുന്നില്ല ദുബൈയില്‍ നിന്നും മമന്ടെ എല്ലവിത ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  5. നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഹ്രദ്യമായ മംഗളാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  7. കല്യാണ പിറ്റേന്ന് കല്യാണം വിളിക്കുക, തിയ്യതി തെറ്റിച്ചു വിളിക്കുക തുടങ്ങിയ ഒരു പാട് ഇനങ്ങള്‍ കണ്ടിട്ടുണ്ട്. ഇവിടെ ആരോടും മിണ്ടാതെ ഒരു ബടുക്കൂസു ജോല്സ്യക്കാരനെ കണ്ടിതാ ഒരാള്‍ പെണ്ണ് കാണാന്‍ പോയിരിക്കുന്നു...നമൂസ്‌ തന്നതിനാല്‍ അതിലും വലുത് എന്റെ കയ്യിലില്ല...മംഗളാശംസകള്‍ നേരുന്നു.....

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...