2010 നവംബർ 25, വ്യാഴാഴ്‌ച

വാലത്സ്യായാനചരിതം....




ഹോംവര്‍ക്ക്‌ തരണമെങ്കില്‍ അത് ടീച്ചര്‍മാര്‍ക്കേ കഴിയൂ എന്ന് മനസ്സില്‍ വീണ്ടും വീണ്ടും ഉറപ്പിച്ചോളൂ... ഇത് പറയാന്‍ കാരണം ബ്രിട്ടനിലെ ബര്‍ക്‌ഡേല്‍ ഹൈസ്‌കൂളില്‍ നിന്നും എനിക്ക് കിട്ടിയ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്.... അല്ലെങ്കില്‍ സ്വന്തം മക്കളെപ്പോലെ കരുതെണ്ടതും ആ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യ പകര്‍ന്നു നല്‍കേണ്ടതും ആയ ഈ ടീച്ചര്‍ ഇത്തരം പോക്രിത്തരങ്ങള്‍ കാണിച്ച് കൂട്ടുകയും ചെയ്തപ്പോള്‍ കേരളത്തിലെ ഈ ജോലിയില്‍ മുഴുകുന്ന നല്ലവരായ ടീച്ചര്‍മാരോട് എനിക്ക് സഹതാപം തോന്നുന്നു.... സത്യത്തില്‍ ഇപ്പോഴും ഇതുപോലെ നമ്മളൊന്നും അറിയാതെ കേരളത്തിലും ഇത്തരം കുരുത്തക്കേടുകള്‍ നടക്കുന്നുണ്ടാകാം എന്നാരു കണ്ടു..... അപ്പോള്‍ മുകളില്‍ പറഞ്ഞ ടീച്ചര്‍ എന്താ ചെയ്തത് എന്ന് നിങ്ങള്‍ക്ക്‌ സംശയം തോന്നാം ആല്ലേ?.... തുടര്‍ന്നു വായിച്ചാലും....

ബ്രിട്ടനിലെ ബര്‍ക്‌ഡേല്‍ ഹൈസ്‌കൂളിലെ നീന്തല്‍പഠിപ്പിക്കുന്നതും ക്ലാസ്‌ റൂം അസിസ്റ്റന്റ് ആയും ജോലി ചെയ്യുന്ന മുപ്പത്തിയേഴ് വയസ്സുകാരി ഹിന എന്ന് പേരുള്ള ഈ ടീച്ചര്‍ 15 വയസ്സുമാത്രമുള്ള രണ്ട് ആണ്‍കുട്ടികളുമായി ദീര്‍ഘകാലം ലംഗികവേഴ്ച്ചയില്‍ ഏര്‍പ്പെട്ടിരുന്നതായി അവിടുത്തെ ലിവര്‍പൂള്‍ ക്രൌണ്‍ കോടതി കണ്ടത്തിയത്രേ!!!.... ഹോ!! കേള്‍ക്കുമ്പോള്‍ കുളിരുന്നു അല്ലെ?..... സത്യത്തില്‍ ഈ ടീച്ചറെ നമുക്കൊക്കെ നന്നായി മിസ്സ്‌ ചെയ്യുന്നു.... ഈ നാറിയ കോടതിക്ക്‌ ഇതില്‍ ഇടപെടാന്‍ ഒരു ആവകാശവുമില്ല എന്നാണെനിക്ക് പറയാനുള്ളത്.... കിട്ടിയവന് കിട്ടി...കൊടുക്കേണ്ടവള്‍ കൊടുത്തു... അപ്പോള്‍ നഷ്ടം ആര്‍ക്കുമില്ല... ലഭാമേ ഉള്ളുതാനും..... ഈ ടീച്ചര്‍ ഇപ്പറഞ്ഞ രണ്ട് കുട്ടികളെയും ഫോണില്‍ വീട്ടിലേക്ക്‌ വിളിച്ചവരുത്തി അവരോട് തന്‍റെ താത്പര്യം അങ്ങ് വെളിപ്പെടുത്തിയത്രേ... പില്ലേരാണെങ്കിലോ ഇതൊക്കെ നോക്കിനടക്കുകയാവാം ഒരു പക്ഷെ... കേട്ട പാതി കേക്കാത്ത പാതി പിള്ളേരങ്ങ് ടീച്ചറെ കേറി മെടഞ്ഞു..... പിന്നെ ഇതൊക്കെ ഒരു ശീലമാക്കിയപ്പോള്‍ ആണത്രേ ലോകം ഇത് അറിയുന്നത്......പാവം ടീച്ചര്‍!!!...

തുടര്‍ന്ന്‍ ഈ കുട്ടികളുടെ മതാപ്പിതാക്കളുടെ പരാതിയിന്‍മേല്‍ പോലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്യുകയും കോടതിക്ക്‌ മുന്‍പില്‍ ഹാജരാക്കുകയും ചെയ്തു.... കുറ്റം സമ്മതിച്ച ഇവര്‍ക്ക്‌ 16 മാസത്തെ തടവ് കൂളായി എഴുതിക്കൊടുത്തു കോടതി.... നോക്കൂ ഈ കോടതി ഒന്ന് മനസിലാക്കാതെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.... മനുഷ്യരക്തത്തിന്‍റെ രുചി അറിഞ്ഞ നായ വീണ്ടും വീണ്ടും മറ്റുള്ളവരെ കടിക്കാന്‍ വരുന്നതുപോലെത്തന്നെയാണ് ഇപ്പറഞ്ഞ കാര്യത്തിലും ഉണ്ടാകുക എന്ന് നമ്മള്‍ മനസിലാക്കുക... ഇത്തരം മാനസികവളര്‍ച്ച ഇല്ലാത്ത സ്ത്രീകളെ കേരളത്തിലും നമുക്ക്‌ കാണാന്‍ കഴിയും... സ്വൊന്തം ഭര്‍ത്താവില്‍ സംതൃപ്ത്തരാവും ഇവര്‍... എന്നാല്‍ എന്തോ ജനിതകതകരാറുകള്‍ കൊണ്ടോ മറ്റോ ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ സാഹസികമായി ചെയ്യാന്‍ ശ്രമിക്കുന്നു.... ഈ പ്രശ്നത്തില്‍ ടീച്ചറെ 16 അല്ല 50 വര്ഷം ജയില്ലിട്ടാലും മാനസികമായ ഇത്തരം പ്രശ്നങ്ങള്‍ അവരില്‍ ഉറങ്ങിക്കിടക്കുന്നകാലം വരെ പുറത്തുവന്നാലും ഇപ്പറഞ്ഞ വേല അവര്‍ തുടരും.. അത് തീര്‍ച്ച......

2010 നവംബർ 23, ചൊവ്വാഴ്ച

മിസ്‌റിയക്ഷിയും ഞാനും...



കമ്പനിയുടെ ദുബായ്‌ ബ്രാഞ്ച് ഓഫീസിലെ സര്‍വ്വര്‍ കത്തിപ്പോയത്തില്‍ ജിഎമ്ന്റെ സഹിക്കാന്‍ കഴിയാത്ത തെറികേട്ട് കാറുമെടുത്ത് തിരിച്ച് അബുദാബിയിലെ റൂമിലേക്ക്‌ വന്നണഞ്ഞപ്പോള്‍ മണി രാത്രി പന്ത്രണ്ട്... മാതാവേ ഇനി വീണ്ടും ഓഫീസിലേക്ക്‌ പോകാന്‍ വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം... ഈ നശിച്ച ജോലിക്ക് എന്തായാലും ഉണ്ടാകാന്‍ പോകുന്ന എന്റെ കൊച്ചിനെ വിടില്ല എന്ന് ഞാന്‍ അപ്പഴേ മനസ്സില്‍ ഉറപ്പിച്ചു.....ഈ ജോലി എടുക്കുന്നവന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് ആ മനുഷ്യന്‍ തന്നെ നിര്‍മ്മിച്ച ഇത്തരം ഉപകരണത്തിന്റെ ആയുസ്സ് പോലെയിരിക്കും... ഇതുമൂലം ഉണ്ടാക്കുന്ന ടെന്‍ഷനുകള്‍ കൊണ്ടു പല രാത്രികളും നിന്ദ്രവിഹിനങ്ങളാക്കുന്നത് അതനുഭവിച്ചവര്‍ക്കല്ലെ മനസ്സിലാകൂ എന്ന് തോന്നി...... താമസക്കാരനായി കൂടെയുണ്ടായിരുന്ന കമ്പനിയിലെ മറ്റൊരു മാനേജര്‍ നാട്ടിലേക്ക്‌ പൊണ്ടാട്ടിയുമായി ഭക്തകുചേല റീലോഡഡ് കളിക്കാന്‍ പോയതുകൊണ്ട് റൂം തീര്‍ത്തും ശൂന്യവും ഇരുട്ടും നിറഞ്ഞതായും കാണപ്പെട്ടു....റൂം തുറന്നപ്പോള്‍ തൊട്ട് എനിക്ക് എന്തെന്നില്ലാത്ത ഒരു കുളിര് തോന്നി.. എസിയൊക്കെ റൂം പൂട്ടി പുറത്തേക്ക്‌ പോകുമ്പോള്‍ തന്നെ ഓഫ് ചെയ്യുന്നത് കൊണ്ട് പിന്നെ തണുത്തിട്ടല്ല എന്നെനിക്ക്‌ തോന്നി... ഒരു പ്രത്യേക ഊദിന്‍റെ മണവും അനുഭവപ്പെട്ടു... ഇനിയിപ്പോ നാത്തൂര്‍ എല്ലാറൂമിലും ഊദു ഫ്രീയായി അടിക്കാന്‍ തുടങ്ങിയോ എന്ന് വിചാരിച്ച് ഇട്ട വസ്ത്രങ്ങള്‍ എല്ലാം ഊരി വലിച്ചെറിഞ്ഞു തീര്‍ത്തും നഗ്നനായിത്തന്നെ ബാത്ത്‌റൂമിലേക്ക് കുളിക്കാന്‍ ഓടിക്കയറി......

കുളികഴിഞ്ഞ് ഈറനായ ശരീരത്തോടെ രാത്രി ഇടുന്ന നൈറ്റ്ഡ്രസ്സ്‌ ഇടുമ്പോള്‍ തൊട്ട് ഈ റൂമില്‍ ഞാന്‍ അല്ലാതെ മറ്റാരോ കൂടെയുള്ളത് പോലെ എനിക്ക് തോന്നി..... തൊട്ടടുത്ത റൂമില്‍ നല്ല മുഴുത്തയിനം ഇംഗ്ലിഷ്പെണ്‍കുട്ടികള്‍ ഫാമിലിയായി താമസിക്കുന്ന കാര്യം അപ്പോഴാണ്‌ ഓര്‍ത്തത്... ദൈവമേ!! കുളിക്കാന്‍ കയറിയ അവസരത്തില്‍ രാത്രി ഉറക്കം കിട്ടാതെ എന്റെ റൂമില്‍ കയറി എന്‍റെ കുളിസീന്‍ കാണാന്‍ എങ്ങാനും കയറിയോ?... എന്ന് തോന്നി വാതില്‍ നോക്കിയപ്പോള്‍ അത് ഭദ്രമായി ലോക്ക് ചെയ്തിട്ടും ഉണ്ട്.... ഇനിയിപ്പോ ആരാണപ്പാ?..എന്ന് തോന്നി........ആ കല്ലി വല്ലി എന്ന് മനസ്സില്‍ പറഞ്ഞു എന്‍റെ ഇഷ്ട്രകാമുകിയായ കിടക്കയിലേക്ക് ഒരു ട്രിപ്പില്‍ ജമ്പ്‌ നടത്തി പുതച്ച് കിടന്നു.....അപ്പോഴാണ് ഓര്‍ത്തത് ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നത്.. വീണ്ടും എണീറ്റ് ചെന്ന് ലൈറ്റ് ഓഫ് ചെയ്ത് തിരിഞ്ഞ് നടന്നപ്പോള്‍ ഒരു സ്ത്രീയുടെടെതെന്നു തോന്നിക്കുന്ന തണുത്ത കരതലം തോളില്‍ പതിഞ്ഞപ്പോള്‍ ഞെട്ടിത്തെറിച്ചു ആഹ് എന്ന് വിളിച്ച് ഭയന്ന് ഓടി മാറി...

റൂം മുഴുവനും ഇരുട്ട് നിറഞ്ഞിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ പുകമറ നിറഞ്ഞ അവസ്ഥയില്‍ ആണിപ്പോള്‍... ആരായിത്?...പേടിച്ചിട്ടാണ് ചോദിച്ചതെങ്കിലും തിരിച്ച് എവിടെനിന്നും റിപ്ലേ ഇല്ലാത്തത് എന്നിലെ ഭയത്തെ ഇരട്ടിപ്പിച്ചു.... ഭയന്ന്‍ തരിഞ്ഞു കിടക്കയിലേക്ക് നോക്കിയപ്പോള്‍ രക്തം വാര്‍ന്ന്‍ പോയെക്കാവുന്ന ആ കാഴ്ച കണ്ട് നിലവിളിക്കാന്‍ കഴിയാതെ കണ്ണും തുറിച്ച് നിന്നുപോയി.... ഞാന്‍ കിടക്കുന്ന കിടക്കയില്‍ ഓരം ചേര്‍ന്ന് ഇരിക്കുന്ന ഒരു രൂപം... സൂക്ഷിച്ച് നോക്കിയപ്പോള്‍ അതൊരു സ്ത്രീ രൂപം അല്ലെ എന്ന് എനിക്ക് തോന്നി... ആരാണ്?... അവൈലബിള്‍ ദൈര്യത്ത്തില്‍ നിന്ന് കുറച്ച് എടുത്ത് ചോദിച്ചു.... അതിനു മറുപടി കൊലുസ് കിലുങ്ങുന്നത് പോലെയുള്ള ചിരിയായിരുന്നു....

കുറച്ചൊക്കെ ദൈര്യം സംഭരിച്ച് അടുത്ത്‌ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ വളരെയധികം അമ്പരപ്പെടുത്തുന്നതായിരുന്നു.... ആദ്യകാഴ്ച്ചയില്‍ തന്നെ ഇരിക്കുന്നവള്‍ സുന്ദരിയാണെന്ന് മനസ്സിലായി.... പക്ഷെ ഇവളെങ്ങനെ ഞാന്‍ അറിയാതെ എന്‍റെ മുറിയില്‍ വന്നു... ദൈവമേ ഞാന്‍ ഒന്നും ഇടാതെ ബാത്രൂമില്‍ പോയതും അതുപോലെത്തന്നെ തിരിച്ച് വന്നതും ഇനി ഇവളെങ്ങാനും കണ്ടോ ആവോ? ഇതൊക്കെ ആലോചിച്ച് പറ്റിയ മണ്ടത്തരം ഓര്‍ത്തു നില്‍ക്കുമ്പോള്‍ പ്രത്യേക ശംബ്ദത്തോടെ ഇതിന്‍റെ ഭാഗത്ത്‌ നിന്ന് ഒരു ചോദ്യം....

ഷൂ അം ത്തഫക്യര്‍ ?....

ങേ!! ചോദ്യം കേട്ട് ഞാന്‍ അന്തം വിട്ട് നിന്നു....

എന്ത്? എന്‍റെ മാതാവേ ഇതെന്ത് ഭാഷയാണ്?.... അറബിയാണ് എന്ന് പിന്നീട് മനസ്സിലായി.... പക്ഷെ തിരിച്ച് പറയാനാണെങ്കില്‍ അറിയുകയും ഇല്ല..... വീണ്ടും ഞാന്‍ പ്രിതിസന്ധിയില്‍ ആയി....

ഷൂ അം ത്തഫക്യര്‍ ?...

ദൈര്യം സംഭരിച്ച് ഞാന്‍ മറുപടി അങ്ങ് തുടങ്ങി....

ദേ പെണ്ണുമ്പിള്ളെ എനിക്ക് ഈ ഭാഷയൊന്നും അറിയില്ല...ആരാ നീ ? ചോദിച്ചത് കേട്ടില്ലേ? നീ എങ്ങിനെ കയറി ഇവിടെ?..... ദൈര്യം ഒട്ടും കൈമുതലായിട്ടില്ലെങ്കിലും കിട്ടിയ ഭാഷയായ ഇംഗ്ലീഷ് കൊണ്ട് ഞാന്‍ ഒരു മറുകടകന്‍ അങ്ങ് എറിഞ്ഞു...

ഹ ഹ ഹ......(വീണ്ടും ചിരി)

ദേ വീണ്ടും ചിരി.... നീ ആരാ പെണ്ണെ.....

ഞാന്‍... ഞാന്‍ ആരാണെന്ന് അറിയണോ?.... (മലയാളത്തില്‍)

ദേ.....!! ഇവള്‍ മലയാളവും പറയുന്നു.... ഓ! കുറച്ച് ആശ്വാസം തോന്നി...

ആ പറ.. നീ ആരാ... ഇതെന്‍റെ റൂമാ... അനുവാദമില്ലാതെ ആരാ നിന്നെ ഇങ്ങോട്ട് കയറ്റി വിട്ടത്?..... അതൊക്കെ പോട്ടെ ആരാ നീ????.......

ഞാന്‍ .... ഞാന്‍ യക്ഷി.....!!!!!

ങേ!!!!!!!

ഞെട്ടലില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് നിമിഷങ്ങള്‍ വേണ്ടിവന്നു......

യക്ഷിയോ?..... വീണ്ടും ചോദിച്ചു.....

എന്താടാ ചെക്കാ.... നിനക്ക് വിശ്വാസം വരുന്നില്ലേ?.... അതും പറഞ്ഞുകൊണ്ട് പേടിപ്പെടുത്തുന്ന ദ്രംഷ്ട പുറത്തെടുത്തു കത്തുന്ന കണ്ണുകളോടെ എന്നെ ക്രൂരമായി ഒന്ന് നോക്കി....

യ്യോ!!!! വേണ്ടാ വേണ്ടായേ... എനിക്ക് വിശ്വാസമായി..... കൈ ഉയര്‍ത്തിക്കൊണ്ട് ഞാന്‍ വിലക്കി... മനസ്സില്‍ തോന്നി .... യക്ഷിയാ.... നോക്കിയും കണ്ടും കളിച്ചില്ലേല്‍ പോകുന്നത് തന്‍റെ പൂ പോലത്തെ ഈ ശരീരമാ....ഇനി സൂക്ഷിക്കണം.....

ശരി യക്ഷി.... എനിക്ക് വിശ്വാസമായി... നീയെന്തിനാടീ എന്‍റെ റൂമിലേക്ക് വന്നത്...

അതിന് മറുപടി ഒരു തേങ്ങലായിരുന്നു.......

നിര്‍ത്താതെയുള്ള ആ തേങ്ങല്‍ കേട്ട് എനിക്കും വിഷമമായി....പാവം യക്ഷി... ഇനി ഞാന്‍ ചൂടായിട്ട് പറഞ്ഞത് അതിന് വേദനിച്ചോ മറ്റോ ആവോ?......

ഏയ് എന്തായിത് ?....... ഞാന്‍ വെറുതെ ചോദിച്ചതല്ലേ.....?.... ശരി പോട്ടെ.... എനിക്ക് എന്താണെന്ന് അറിയണമെന്നുണ്ടായിരുന്നു അതാ....

ഞങ്ങള്‍ക്ക് എപ്പോഴും എവിടെയും കയറിവരാം... എന്നും പറഞ്ഞ് അത് പാവം കരച്ചില്‍ നിര്‍ത്താതെ മൂക്ക് പിഴിഞ്ഞു.....

ഹേയ് ... ഇത് പുലിവാലായല്ലോ!!!... ദേ നോക്ക് നീ ഒന്ന് കരയാതിരിക്കടോ... ഒന്നുമില്ലേലും താന്‍ ഒരു യക്ഷിയല്ലേ?...... ഇനി നീ കരഞ്ഞാല്‍ എനിക്കും വിഷമമാകും... ഞാനും കരയും......

അത് കേട്ടതും വെള്ളം നിര്‍ത്താന്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ അടക്കുന്ന മാതിരി എവിടെ നിന്നാണാവോ പെട്ടന്ന് കരച്ചില്‍ നിര്‍ത്തി... എന്നിട്ട് പുഞ്ചിരിയോടെ എന്നോട് പറഞ്ഞു... എനിക്കറിയാം നിങ്ങള്‍ക്ക്‌ പെണ്‍കുട്ടികള്‍ കരയുന്നത് കാണുന്നത് ഇഷ്ടമല്ല എന്ന്...

ഏയ്‌.. അതൊന്നും അല്ല ഇന്ന് കേരളത്തിലെ സ്ത്രീകള്‍ അവരവരുടെ ഭര്‍ത്താക്കന്മാരെ ഇപ്പോഴും വരുതിയില്‍ നിര്ത്തുന്നത് ഈ കണ്ണീര് കാണിച്ചിട്ടാ...... ഞാനും അതില്‍ ഭിന്നനാവാന്‍ വഴിയില്ല.......

നിങ്ങള്‍ കേരളീയനാണോ ?....

അതെ അപ്പൊ നീയ്യോ?.... മല്ലു യക്ഷിയല്ലേ?.....

അല്ല....

അയ്യോ... പിന്നെയീ മലയാളം ?......

ഞങ്ങള്‍ക്ക്‌ എല്ലാ ഭാഷയും സംസാരിക്കാന്‍ കഴിയും..... ഞാന്‍ .... എന്‍റെ ശരീരം ഈജ്ജിപ്തില്‍ ആണ്...

അപ്പൊ നീ അറബിപ്പെണ്ണ്‍ ആണ്.... മിസ്‌റിയക്ഷി ആണല്ലേ?........

മ്............... യക്ഷി ഒരു ദീര്‍ഘനിശ്വാസത്തോടെ ഒന്ന് മൂളി.....

ഞാന്‍ ഒന്ന് ചോദിക്കട്ടെ?......

മ്..... എന്താ?....... സംശയത്തോടെ എന്നോട് ചോദിച്ചു.....

നീ ഞാന്‍ കുളിക്കാന്‍ പോകുന്നത് കണ്ടോ???...... സത്യം പറ?.....

മ്....

എന്നിട്ട്.....?......

ഞാന്‍ കണ്ണടച്ചു.......പോരെ ?

ഹോ !! ആശ്വാസമായി.......

ഹി ഹി ഹി അവള്‍ കുലുങ്ങിച്ചിരിച്ചു

ശരി .... പക്ഷെ എന്‍റെ റൂമില്‍ നീ എന്തിനാ വന്നത്.....?

ഇത് നിങ്ങളുടെ റൂം ഒരു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലല്ലേ ആയോള്ളൂ... അതിന് മുന്‍പുള്ള പത്ത് വര്ഷം ഇതെന്‍റെ റൂം ആയിരുന്നു....

എന്ന് വച്ചാല്‍?

ഞാന്‍ ഇവിടെയാണ് അവസാനിച്ചത് ...... നിങ്ങള്‍ ഉറങ്ങുന്ന ഈ സ്ഥലത്ത്... കണ്ണീരോടെ ചൂണ്ടിക്കാണിച്ചവള്‍ പറഞ്ഞു....

ങേ!!! ഭയത്തോടെ ഞാന്‍ അവളെ നോക്കി...

പേടിക്കണ്ട നിങ്ങളെ ഞാന്‍ ഒന്നും ചെയ്യില്ല.... ചെയ്യേണ്ട ആള്‍ ഇന്നീ ബില്‍ഡിങ്ങില്‍ അഞ്ചാമത്തെ ഫ്ലാറ്റില്‍ വന്നിട്ടുണ്ട് വീണ്ടും പത്ത്‌ വര്‍ഷങ്ങള്‍ക്ക് ശേഷം......

അപ്പൊ ?... നീ ആ ആളെ കൊല്ലാനാണോ വന്നത്?

അതെ.... വളരെ ആത്മവിശ്വാസത്തോടെ അവള്‍ പറഞ്ഞു....

എങ്ങിനെ നീ മരിച്ചത്......

കൊന്നതാ... ശ്വാസം മുട്ടിച്ച്.... പറയുമ്പോള്‍ കണ്ണില്‍ കനലെരിയുന്നുണ്ടായിരുന്നു.....

എന്തിന്???.........

സ്നേഹിച്ചതിന്.....

അപ്പൊ എന്നിട്ട് അവന്‍ നിന്നെ വഞ്ചിക്കുകയായിരുന്നോ?....

അതെ...

ഇതൊക്കെ നീ എന്നോട് പറയുന്നതെന്തിനാ?........

ഞങ്ങള്‍ ഒരിക്കലും പാപം ചെയ്യാന്‍ പാടുള്ളതല്ല... പക്ഷെ ചെയ്‌താല്‍ പിന്നെ ഒരിക്കലും സ്വര്‍ഗത്തില്‍ കയറുകയില്ല..... പക്ഷെ എനിക്ക് അവനെ വേണം... അങ്ങിനെ ചെയ്‌താല്‍ അതിന് മുന്‍പ് ഒരു ദേവഗണത്തില്‍ പെട്ട ഒരാളോട് ഇത് പറയണം എന്നുണ്ട്... അതാ ഞാന്‍ ഇവിടെ വന്നത്........

ഓഹോ....

കുറച്ച് സമയം കൊണ്ട് തന്നെ എനിക്ക് യക്ഷിയുമായി നല്ലൊരു റിലെഷന്ഷിപ്പ്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല യക്ഷിയുടെ കഥ ചോദിച്ചറിയാനും കഴിഞ്ഞു.....

യക്ഷിയുടെ കഥകേട്ടപ്പോള്‍ പാവം എനിക്ക് അതിനോട് സഹതാപം തോന്നി...

പ്രണയം നടിച്ച് കൂടെ പാര്‍പ്പിക്കുകയും, തലയില്‍ കുടുങ്ങും എന്നായപ്പോള്‍ ശ്വാസം മുട്ടിച്ച് കൊന്നത് വരെ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്തോ ആ ആത്മാവിനോട് ഒരു പ്രതേക സ്നേഹം എനിക്ക് തോന്നി....

എല്ലാം പറഞ്ഞ് യാത്ര പറയുമ്പോള്‍ നിറകണ്ണോടെ യക്ഷി എന്നോടിങ്ങനെ ചോദിച്ചു....

നമുക്ക്‌ ഈ ലോകത്ത്‌ ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞെന്നു വരില്ല.... പക്ഷെ നിങ്ങളും ഞങ്ങളില്‍ ഒരംഗമായി ഒരു നാള്‍ മാറും.... നിങ്ങളുടെ ഈ ശരീരവും വിട്ട് ഒരു കൂടുമാറ്റം.... അന്ന് ഞാന്‍ ഇതുപോലെ നിങ്ങളുടെ അടുത്തിരുന്നോട്ടെ? .......

തീര്‍ച്ചയായും.... നമുക്ക്‌ ഒരിക്കല്‍ വീണ്ടും കാണാം.... പറയുമ്പോള്‍ എന്‍റെ കണ്ണില്‍ നനവ്‌ പടരുന്നത് പോലെ തോന്നി.....

എന്നാല്‍ ഞാന്‍ പോട്ടെ.... എന്നെ കാണണമെങ്കില്‍ നക്ഷത്രങ്ങളുള്ള രാത്രികളില്‍ ആകാശത്തിലേക്ക് നോക്കി എന്നെ ഓര്‍ത്താല്‍ മാത്രം മതി.... ഞാന്‍ അത് കാണും...

എന്ന് പറഞ്ഞുകൊണ്ട് ഒരു വലിയ പുകപടലം സൃഷ്ടിച്ചുകൊണ്ട് അപ്രത്യക്ഷമായി.....

പിറ്റേന്ന് ലിഫ്റ്റിറങ്ങി താഴത്തെക്ക് വന്ന ഞാന്‍ കണ്ടത്‌ കുറെയേറെ പോലീസുകാര്‍ വണ്ടിയില്‍ കയറി പോകുന്നതും... അതിന് പിറകെ ഒരു ആമ്ബുലെന്സും....

ഒന്നും മനസ്സിലാകാതെ തൊട്ടടുത്ത റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പിന്‍സ് ലേഡിയോട് അന്യേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്....

മുകളിലത്തെ അഞ്ചാമത്തെ ഫ്ലാറ്റിലെ ഒരു മുറിയില്‍ ഇന്നലെ വന്നു മുറിയെടുത്ത ഒരു ഈജിപ്ത്കാരന്‍ ഇന്ന് രാവിലെ മുറി തുറന്നു നോക്കുമ്പോള്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു...അതുകൂടെ മറ്റൊന്നും ഞാന്‍ അറിഞ്ഞു......

''ആ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിച്ചിരുന്നില്ലത്രേ''

അന്ന് രാത്രി കോര്‍ണിഷിലെ കടല്ത്തീരത്തുകൂടെ കപ്പലണ്ടിയും കൊറിച്ച് കൊണ്ട് നടക്കുമ്പോള്‍ വെറുതെ ആകാശത്തേക്ക് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി....

കൂട്ടത്തോടെ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു നക്ഷത്രത്തിന് ഇന്നെന്തോ ഒരു പ്രത്യേക തിളക്കം പോലെ...!!

ഇനി തനിക്ക്‌ തോന്നിയതാവുമോ എന്ന് തോന്നി...

പെട്ടന്ന്‍ എന്‍റെ ചിന്തയില്‍ ഒരു വെള്ളിടിവെട്ടി.... വീണ്ടും ഞാന്‍ ആകാശത്തേക്ക് നോക്കി...

അപ്പോള്‍ തോന്നി... അതെ... ആ നക്ഷത്രം എന്നെത്തന്നെ നോക്കിക്കൊണ്ട് പുഞ്ചിരിക്കുകയാണ്....

അതൊരുപക്ഷേ ഇനി അവളാകുമോ?......

ആ നക്ഷത്രത്തെ നോക്കി ഞാന്‍ പുഞ്ചിരിച്ചപ്പോള്‍, അതുവരെ കാണാത്ത ഒരു പ്രത്യേകം ചന്തം എനിക്ക് തോന്നി...

അതെ.... അതവള്‍ തന്നെ........

ഒരു പക്ഷെ ആ പാവം എന്‍റെ വരവും നോക്കിയിരിക്കുകയാവാം.........

എന്നെയും കാത്ത്‌..........

2010 നവംബർ 22, തിങ്കളാഴ്‌ച

ഡോ: സുഗുണന്‍ തെക്കുംമൂട്ടിലിന്‍റെ പത്ത്‌ കല്‍പ്പനകള്‍......



നാട്ടില്‍ പോകുംമ്പോളൊക്കെ പെണ്ണ് കാണാന്‍ എന്ന മോഹവുമായില്‍ ഒരുപാട് പുലിമടയില്‍ ഞാന്‍ കയറിയിറങ്ങാറുണ്ടായിരുന്നു... ഫലം തഥൈവ!!... നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എന്നെയും എടുത്ത്‌ കൊണ്ട് അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദു ഫ്ലൈറ്റ് ലാന്റു ചെയ്തതില്‍ പിന്നെ കേരളത്തിലെ സുന്ദരികളായ തരുണീമണികള്‍ ഏതു മടയില്‍ ആണാവോ എന്നെയും ഭയന്ന്‍ കയറിയിരിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....അങ്ങിനെ പെണ്ണ് കെട്ടാന്‍ വേണ്ടി കരുതിവച്ച സ്വര്‍ണ്ണം പലപ്പോളും എന്നെ നോക്കി ''എന്നെ നിങ്ങള്‍ കമ്യൂണിസ്റ്റ്‌ ആക്കും'' എന്ന് പറഞ്ഞു കട്ടത്തെറി വിളിക്കാനും തുടങ്ങി....

എന്തിനും ഒരു പരിഹാരം വേണമല്ലോ!!... ഗൂഗിളില്‍ കയറി പരാതി അങ്ങ് അടിച്ച് കൊടുത്തു.... എന്ത് തെണ്ടിത്തരം എഴുതിച്ചോദിച്ചാലും ചിരിച്ച് കൊണ്ട് ഉത്തരം തരുന്ന ഗൂഗിള്‍ചേട്ടന് ഇതൊക്കെ അത്ര വലുതാണോ?....പുള്ളി ഓണ്ലൈനായി കണ്സല്‍ട്ട് ചെയ്യാന്‍ വേണ്ടി ഒരു ലിങ്ക് അങ്ങ് തന്നു.... അങ്ങിനെയാണ് ഡോക്ടര്‍ സുഗുണന്‍ തെക്കുംമൂട്ടിലിനെ ഓണ്‍ലൈനില്‍ കിട്ടുന്നത്.....ആദ്യം തന്നെ പറയട്ടെ, നല്ലൊരു തങ്കക്കുടം പോലൊരു മനുഷ്യന്‍... ആ ആദ്യേഹവുമായി കണ്സല്‍ട്ട് ചെയ്തതിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ഇടുന്നു....ലക്ഷങ്ങള്‍ മാസവരുമാനം ഉണ്ടായിട്ടും പെണ്ണ് കിട്ടാത്ത സ്വദേശത്തും വിദേശത്തും ജോലിചെയ്യ്ത് പണ്ടാരമടങ്ങുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പക്ഷെ ഇത് ഉപകാരം ചെയ്യും.....

വിരല്‍: ഹലോ സുഗുണന്‍ ഡോക്ടറല്ലേ?

സുഗുണന്‍: പറയടെയ്!!...

വിര: ഡോക്ടര്‍ ഞാന്‍ ഒരു പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്!!...

സുഗു: അതെനിക്കറിയാം... പ്രശ്നം ഇല്ലെങ്കില്‍ പിന്നെ നീയൊക്കെ ഇവിടെ വന്ന് കട്ടത്തെറി എഴുതി പോകാറല്ലേ പതിവ്....

വിര: ഇല്ല ഡോക്ടര്‍.. ഞാന്‍ അത്തരക്കാരനല്ല...

സുഗു: ഓക്കേ എന്നാ നിന്‍റെ പ്രശ്നം?. മൊഴിയടെ....

വിര: ഡോക്ടര്‍ എനിക്ക് പെണ്ണ് കിട്ടുന്നില്ല.....

സുഗു: ഹ ഹ ഹ അപ്പൊ നീ ആണല്ലേ? (കൊലച്ചിരി)

വിര: ദേ പോക്രിത്തരം പറഞ്ഞാലുണ്ടല്ലോ... ആ...(ദേഷ്യം മുഖത്ത് വെച്ച്കെട്ടി)

സുഗു: ഡേയ്... നീ അങ്ങ് കയറി റൈസ് ആവാതെ....

വിര: ആ അങ്ങിനെ വഴിക്ക്‌ വാ...

സുഗു: തമ്പുരാന് ഇപ്പൊ വയസ്സ് എത്രയായി?

വിര: ദേ ഈ കര്‍ക്കിടത്തില്‍ക്ക് ഇരുപത്താറു തികഞ്ഞു...

സുഗു: അപ്പൊ കഞ്ഞി ആണല്ലേ?.....

വിര: എന്ത് എന്ത്?.....(ദേഷ്യം രണ്ട്)

സുഗു: അല്ല അല്ല ഈ കര്‍ക്കിടകം എന്ന് കേട്ടപ്പോള്‍ കഞ്ഞിയെ ഓര്‍മ്മവന്നു അതാ......

വിര: ഉവ്വ്‌ ഉവ്വ് .. മനസ്സിലായി.......ഞാന്‍ ചോദിച്ചതിന് ഉത്തരം താ മാഷേ...

സുഗു: ശരി നിങ്ങള്‍ പെണ്ണ്‍ കാണാന്‍ പോയിട്ട് ഉള്ള ദുരനുഭവം എന്തെങ്കിലും ഒന്ന് എന്‍റെ മുന്നില്‍ വെളംബൂ.....

വിര: ഏകദേശം പത്ത് നാല്‍പതു കൊച്ചുങ്ങളെ കണ്ടു...

സുഗു: എന്നിട്ട്...

വിര: ഒന്നിനേം കണ്ടിട്ട് കണ്ണിനു ക്ലച്ച് പിടിക്കുന്നില്ല....

സുഗു: അപ്പൊ പെണ്ണല്ല പ്രശ്നം , തന്‍റെ കണ്ണാ......

വിര: ദേ, നിങ്ങളുടെ വളിച്ച തമാശ കേള്‍ക്കാനല്ല ഞാന്‍ ഈ ലാപ്പും തുറന്നു വച്ചിരിക്കുന്നത്... പറഞ്ഞേക്കാം.....

സുഗു: ശരി താങ്കള്‍ക്ക് കല്യാണം എളുപ്പം നടക്കാനുള്ള പത്ത് കല്‍പ്പനകള്‍ ഞാന്‍ മെയില്‍ വഴി അയച്ചു തരാം... എന്താ തന്‍റെ ഐഡി?

വിര: പെണ്ണിനെവേണം@റോക്കറ്റ്മെയില്‍.കോം എന്നാ....

സുഗു: ശരി ഇപ്പൊ എത്തും നോക്ക്....


കട്ട്!!!!!!!........



ഓടിപ്പോയി മെയിലില്‍ കയറി നോക്കി... എന്നെയും കാത്ത് സുഗുണന്‍ മെയില്‍ സുഷുപ്തിയില്‍ അപ്പോള്‍ ആറാടി കെടുക്കുന്നുണ്ടായിരുന്നു...എടുത്തു നോക്കിയപ്പോള്‍ കണ്ണ് തള്ളിപ്പോയി........... അതിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു....

1) കല്യാണം കഴിക്കാന്‍ പ്ലാനുണ്ടെങ്കില്‍ പെണ്ണ് കാണാന്‍ ഒരിക്കലും തന്ത തള്ളമാരെ ആദ്യം വിടാതിരിക്കുക... കഴിയുമെങ്കില്‍ നിങ്ങള്‍ തന്നെ ആദ്യം പോയി കണ്ടാല്‍ നിങ്ങള്‍ക്ക്‌ പെണ്ണിന്റെയും പെണ്ണിന് നിങ്ങളുടെയും ചോര കുടിക്കാന്‍ എളുപ്പത്തില്‍ കഴിയും...

2) പെണ്ണ് കാണാന്‍ പോകുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ ബൈക്കില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.... ഇന്നുള്ള ഇവളുമാരുടെയൊക്കെ മനസ്സില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കഴിയുമെങ്കില്‍ കാറാക്കുക... (പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധം)

3) നിങ്ങളുടെ തലമുടി വിവാഹജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.... കഴിയുമെങ്കില്‍ തലയുടെ മുകളില്‍ കൂണ്‍ രൂപത്തിലോ, അല്ലെങ്കില്‍ ആമയുടെ തോട് തലയുടെ മുകളില്‍ കമഴ്ത്തിയ രീതിയിലോ മുടി വെട്ടി ശരിയാക്കുക......പെണ്‍കുട്ടി ഇതൊക്കെക്കണ്ട് അമ്പരന്ന് ഒരു പക്ഷെ കല്യാണത്തിന് സമ്മതിക്കാന്‍ വഴിയുണ്ട്....

4) പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഇടേണ്ട വേഷത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.... നീല ഷര്‍ട്ടും കഴിയുമെങ്കില്‍ ചുവന്ന പാന്റും ധരിക്കാന്‍ ശ്രമിക്കുക.... അതും നിങ്ങള്‍ എത്ര തടിയുള്ള ആളാണെങ്കിലും ഷര്‍ട്ട്‌ 32 സൈസില്‍ കൂടാന്‍ പാടില്ല..... കാരണം പെണ്‍കുട്ടിക്ക്‌ നിങ്ങളുടെ കൊഴുപ്പ് കൊണ്ട് ഉരുണ്ടുകൂടിയ മസിലെല്ലാം കാണുന്നതിന് ഇതേറെ സഹായിക്കും.....

5) വിദേശത്ത്‌ ജോലിചെയ്യുന്ന ആളാണ്‌ നിങ്ങള്‍ എങ്കില്‍ പെണ്ണ് കാണാന്‍ ചെന്നാല്‍ പെണ്ണിന്റെ വീട്ടിലുള്ള ഏനക്കേട് പിടിച്ച പെണ്ണിന്‍റെ തന്തയോ ബന്ധുക്കാരോ നിങ്ങളുടെ ജോലി എന്താണെന്നോ മറ്റോ ചോദിച്ചാല്‍ ജോലി ഒരിക്കലും മലയാളീകരിച്ച് പറയാതിരിക്കുക... ഉദാഹരണത്തിന് ഗള്‍ഫില്‍ മണ്ണും മണലും നിറച്ച് ഉന്തിക്കൊണ്ട് നടക്കുന്ന ജോലിയാണ് നിങ്ങള്‍ക്ക്‌ എങ്കില്‍ ഇവിടെ 'അര്‍ബാന ഓപ്പറേറ്റര്‍' എന്ന് മാത്രമേ പറയാന്‍ പാടൂ... ആ പാവങ്ങള്‍ ഇതെന്തോ വലിയ ജോലിയാണെന്ന് കരുതി പെണ്ണിനെ എത്രയും വേഗം തലയില്‍ വച്ച് കെട്ടാന്‍ ശ്രമിക്കുന്നത് നിങ്ങള്ക്ക് കാണാം...

6) മൊബൈല്‍ വിവാഹജീവിതത്തില്‍ ഒരു അഭിവാജ്യഗടകം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... വീടിന്‍റെ ആധാരം കൊണ്ട് പണയം വച്ചിട്ടാണെലും ഇന്ന് വിപണിയില്‍ കിട്ടുന്ന ഏറ്റവും പുതിയ മൊബൈല്‍ തന്നെ കയ്യില്‍ കരുതുക... പെണ്ണിന്‍റെ മുന്‍പില്‍ വച്ച് അതെടുക്കുകയും ബാലന്‍സ് ഒന്നും കാണില്ലേലും പെണ്ണ് കാണത്തക്കവണ്ണം എവിടേക്കെങ്കിലും വിളിക്കാന്‍ നോക്കുക.... കേരളത്തില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാന്‍ കാശു വേണ്ടാത്തതുകൊണ്ട് വേണമെങ്കില്‍ അതിലേക്കും വിളിക്കാം.......

7) പെണ്ണുമായി സംസാരിക്കുമ്പോള്‍ പെണ്ണിന്‍റെ അറിവ് തന്‍റെ അറിവിന്‍റെ ഏഴയലത്ത് പോലും വരില്ല എന്ന് വരുത്തിത്തീര്‍ക്കേണ്ടത് നിങ്ങളുടെ ഭാവിജീവിതത്തില്‍ വളരെയേറെ ഗുണം ചെയ്യും....എന്നാല്‍ സൌന്ദര്യത്തിന്‍റെ കാര്യത്തിലാണേല്‍ അവളുടെ ഏഴയലത്ത് പോലും ആരും വരില്ലന്നും തട്ടിവിട്ടോളണം... ഇത് നിങ്ങളെക്കുറിച്ച് പെണ്ണില്‍ ചെറിയ തോതിലൊന്നുമല്ലാത്ത അഭിപ്രായമാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചേക്കും....

8) ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ തൊണ്ണൂറുകളിലെ വളിച്ച തമാശയോന്നും വെളംബാതെ കിട്ടിയ സമയം കൊണ്ട് പെണ്ണിനോട് താന്‍ ചെയ്ത സാഹസികതകള്‍ തെല്ലും വെള്ളം ചേര്‍ക്കാതെ തട്ടിവിടാന്‍ ഒരിക്കലും മറക്കരുത്... ഉദാഹരണത്തിന് മുങ്ങാംകുഴിയിട്ടു ഞാന്‍ മുപ്പതുമിനിട്ട് വെള്ളത്തിനടിയില്‍ കുട്ടികാലത്ത് കിടക്കാറുണ്ട് എന്നോ അല്ലെങ്കില്‍ ചോട്ടേം മാണിയിലും കിട്ടിയ വെള്ളിക്കപ്പ്‌ ഇപ്പോഴും വീട്ടില്‍ ഹോര്‍ലിക്സ് കുപ്പിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നോ, അങ്ങിനെ ആ ലൈനില്‍ അങ്ങ് പോയാല്‍ മതി..... അപ്പൊത്തന്നെ കല്യാണം ഉറപ്പിക്കാം...

9) ഇന്നത്തെക്കാലത്ത് ആമ്പിള്ളെര്‍ക്ക് ലൌലറ്റര്‍ കൊടുക്കാത്തവരോ അതുമല്ലെങ്കില്‍ ഒരു ചെറിയ സൈറ്റ് എറിയാത്തവരോ ആയ പെണ്‍കുട്ടികളെ ഒരു പക്ഷെ ചന്ദ്രനില്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ..... ആയതിനാല്‍ എത്ര സംശയരോഗം ഉള്ളവാനാണ് നിങ്ങളെങ്കിലും അതൊന്നും പെണ്ണിന്‍റെ മുന്നില്‍ തുടക്കത്തിലെ പ്രകടിപ്പിക്കരുത്.... പ്രേമത്തെ ഞാന്‍ വെറുക്കുന്നു എന്നൊന്നും പെണ്ണിന്‍റെ മുന്നില്‍ വീമ്പടിച്ചെക്കരുത്..... പകരം പ്രേമം എന്നാല്‍ അനന്തസാഗരം ആണെന്നും പ്രേമിക്കാന്‍ കഴിവുള്ളവരെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു എന്നൊക്കെ തട്ടിവിടാം...കല്യാണം ഉറപ്പ്....

10) ഇനിയുള്ള പ്രധാന കാര്യം നിങ്ങള്‍ ചോദിച്ചറിയെണ്ടത്, പെണ്ണ് ഇന്ന് കേരളത്തിലെ പ്രശസ്‌ത ബ്ലോഗറായ വിരല്‍ത്തുമ്പിന്‍റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ടോ എന്നാണു.... ഒരു വട്ടം ആ ബ്ലോഗില്‍ പോയിട്ടുണ്ട് എന്നെങ്ങാനും പറഞ്ഞാല്‍ പിന്നെ ഒന്നും ചോദിക്കാതെ പുറത്ത് ഇറങ്ങിക്കോളണം.... കാരണം ആ ബ്ലോഗ്‌ വായിച്ചവര്‍ക്കൊക്കെ പലപ്പോഴും അതിന്‍റെ അവതാരകനോട് പ്രത്യേകം അടുപ്പവും(എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരിത്) പ്രണയവും മൊട്ടിടുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്..... ആയതിനാല്‍ ആ ബ്ലോഗ്‌ വായിക്കുന്ന പെണ്‍കുട്ടിയേയോ അവളുടെ വീടിന്‍റെ നൂറുമീറ്റര്‍ പരിധിയിലോ നിങ്ങള്‍ പെണ്ണ് അന്യേഷിക്കാതിരിക്കലാണ് നിങ്ങളുടെ ഭാവി ദാമ്പത്യജീവിതത്തിന് ഉത്തമം...... അത് പ്രത്യേകം മറക്കാതിരിക്കുക........

കടപ്പാട്: ഡോ:സുഗുണന്‍ തെക്കുംമൂട്ടില്‍
ഉഴിച്ചില്‍ വിദഗ്ധന്‍ (മസാജ് സെന്റര്‍)
ദുബായ്,ദേര-വെസ്റ്റ്‌

2010 നവംബർ 21, ഞായറാഴ്‌ച

ഇന്ത്യ എന്ന ചക്കരക്കുടം.



ആദ്യം തന്നെ അങ്ങ് പറഞ്ഞേക്കാം തെറ്റിദ്ധരിക്കരുത്..... ഇന്ത്യ എന്നാല്‍ ഐറ്റം ഡാന്‍സ്കാരിയായ ഒരു സിനിമാതാരത്തെപ്പോലെയാണ്.. സിനിമയില്‍ മുഖം കിട്ടാന്‍ എതവന്റെയും മുന്നില്‍ കിടന്നു കൊടുക്കാനും റെഡിയായിരിക്കുന്നവളെപ്പോലെ... അല്ലെങ്കിലും മുന്‍പ്‌ ഞാന്‍ പ്രവചിച്ചിരുന്നു എന്നാലും നിങ്ങളില്‍ വിശ്വാസം വരുത്താന്‍ വീണ്ടും ഞാന്‍ ഓര്‍മിപ്പിക്കട്ടെ' കോണ്ഗ്രസ് എന്നാല്‍ പണം എന്ന ചോര കുടിക്കുന്ന കുറെയേറെ അട്ടകളുള്ള ഒരു പാര്‍ട്ടി ആണ്...... അല്ലെങ്കില്‍ നോക്കൂ... ഇന്നിപ്പോള്‍ വന്നവന്‍ വന്നവന്‍ എല്ലാം കക്കുന്നു...പിടിക്കപ്പെടുന്നു.... എന്തായിത്.... ഞങ്ങളുടെ പാര്‍ട്ടി സെക്രട്ടറി പിണറായി സാറിനെതിരെ എന്തായിരുന്നു ഇവമ്മാരോക്കെ ചെയ്തുകൂട്ടിയിരുന്നത്.... പാവം അത് കേരളം നന്നായിക്കോട്ടേ, നേരെവാ നേരെപോ എന്നൊക്കെ വിചാരിച്ച് അതും ഇതും ഒന്നും നോക്കാതെയാണ് ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പ് വച്ചത്.... ഇത് പണ്ടാരം ഇങ്ങനെയൊക്കെയായിത്തീരും എന്ന് ആ പാവം സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.... ഇപ്പൊ എവിടെ ഈ ഖദര്‍ പ്രമാണിമാര്‍?....നിങ്ങളുടെ പാര്‍ട്ടിയില്‍ ഇനി പുണ്യാളന്‍മാര്‍ ബാക്കിയുണ്ടാകുമോ ഇനി ശേഷിച്ച കാലം ഇന്ത്യ ഭരിക്കാന്‍?......

പാവങ്ങളുടെ വീട് കട്ടു,,, ചവാന്‍റെ പണി പോയി.... ഇപ്പോഴിതാ മറ്റൊരു കുംഭകോണം...സ്പെക്ട്രം കുംഭകോണം.... ടെലികോം മന്ത്രിയായിരുന്ന രാജബമ്പാലയുടെ പണിയും പോയി,,,,,പിടിച്ചതിനേക്കാള്‍ വലുതാണ്‌ മടയില്‍ എന്ന് പറഞ്ഞത് പോലെയായി ഇപ്പോള്‍ കോണ്ഗ്രസ്സിന്റെ അവസ്ഥ,,,,, അന്യെഷിച്ച് നോക്കുമ്പോള്‍ ഇന്നിന്ത്യയിലുള്ള പല വമ്പന്‍ ബിനാമികള്‍ക്കും ഇതില്‍ പങ്ക് ഉണ്ടെന്നു പറയുമ്പോള്‍ ഇന്ത്യയിലെ മധ്യവര്‍ത്തികളായ നമ്മലളെപ്പോലുള്ളവര്‍ ഈ കേന്ദ്രത്തിനുമുമ്പില്‍ വടി കൊടുത്ത്‌ അടി വാങ്ങിയില്ലേ എന്ന രീതിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ്..... എന്തായാലും സി ബി ഐ ക്ക് ഇനി ഒരു അഞ്ച് വര്‍ഷത്തേക്ക് പണിയായി.... ഇന്ന് കേരളത്തിലെ ചെറുപ്പക്കാരോട്.... പഠിക്കുകയാണ് എങ്കില്‍ സി ബി ഐ യില്‍ കയറിക്കൂടാന്‍ കഴിയാവുന്ന എന്തെങ്കിലും ഒക്കെ പഠിക്കാന്‍ നോക്കുക... മാന്ദ്യം ഇതിനു മാത്രം നോക്കണ്ട..... കേസുകള്‍ അതാത് ഭരിക്കുന്ന മേലാളന്മാര്‍ തന്നെ മുറക്ക്‌ തന്നോളും....

2010 നവംബർ 18, വ്യാഴാഴ്‌ച

മുട്ടുവിന്‍ തുറക്കപ്പെടും....




അഹങ്കരിക്കാം എന്നാല്‍ അതിനും ഉണ്ട് ഒരു സ്റ്റാന്‍ഡെഡ്.... അല്ലെങ്കില്‍ ഇവമ്മരോക്കെ എന്താ വിചാരിച്ചത്.... ലോകകപ്പ് എന്നാല്‍ എന്താ വട്ടുകളി ആണന്നോ?...ങേ?.... അല്ലെങ്കില്‍ത്തന്നെ ജി സി സി യില്‍ ആകെ മൂട്ടയുടെ വലുപ്പം മാത്രം ഉള്ള സ്ഥലം.. ആ അവര്‍ക്കോ അമേരിക്കയേക്കാള്‍ അഹങ്കാരം.... കഷ്ടം... 2022 ലെ ലോകകപ്പിന് ആദിത്യം വഹിക്കാന്‍ ഖത്തര്‍ കുറേക്കാലമായി ഫിഫയുടെ കുടുംബത്ത് കയറിയിറങ്ങുന്നു..... എന്നിട്ടെന്തായി... കരച്ചില്‍ കേട്ടാണോ എന്തോ ഫിഫയില്‍ നിന്ന് കുറച്ച് കാര്‍ന്നോമ്മാര്‍ വന്ന്‍ നോക്കിപ്പോയി... കൂടെ നല്ലൊരു റിപ്പോര്‍ട്ടും കൊടുത്തു... ഒരു ഫുട്ബാള്‍ ഗ്രൌണ്ടിന്റെ വലിപ്പം മാത്രമുള്ള ഈ രാജ്യത്ത്‌ കളിക്കാന്‍ ഇനി സ്ഥലമില്ല എന്ന്..... അമ്പടി പുളുസൂ!!!!!

എന്തായാലും ഖത്തറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയൊരു കരിനിഴല്‍ ആണ് വീണതെന്ന് പറയാലോ.....നമുക്കെല്ലാവര്‍ക്കും അറിയാം ഇന്ന് ലോകം കാല്‍പന്തുകളിക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്ന കാര്യം... ചരിത്രം നോക്കുകയാണെങ്കില്‍ ഫിഫ ചെറിയ രാഷ്ട്രങ്ങളില്‍ കളിക്ക് അനുമതി കൊടുത്തതു 1930 ല്‍ ഉറുഗ്വേയില്‍ മാത്രമാണ്...ആ സമയത്ത്‌ കളിക്കാന്‍ 13 രാഷ്ട്രങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്ന് നമ്മള്‍ മനസ്സിലാക്കണം...... എന്നാല്‍ അതിനു ശേഷം ലോകം വളര്‍ന്നു ഫുട്ബോളും അതിന്‍റെ കൂടെയങ്ങ് വളര്‍ന്നു.... എന്നിപ്പോ അതാണോ സ്ഥിതി.. കളിക്കാന്‍ 32 രാജ്യങ്ങള്‍ നിരനിരയായി നില്ല്ക്കുന്നു....ഖത്തര്‍ പെട്ടോ?..... ശരിക്കും ഖത്തറില്‍ സ്റ്റെടിയങ്ങള്‍ തമ്മിലുള്ള ദൂരം വെറും ഒരു മണിക്കൂര്‍ യാത്ര മാത്രം മതി എന്ന് പറയുമ്പോള്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വരുന്ന ഫുട്ബോള്‍ പ്രേമികളെ ഉള്‍ക്കൊള്ളിക്കാന്‍ ഖത്തര്‍ കുറച്ചൊന്നും അല്ല പാടുപെടുക.... കാത്തിരുന്നു കാണാം.....

എന്തൊക്കെയായാലും ഖത്തര്‍ ഇപ്പറഞ്ഞ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്... എവിടെ... ഏഷ്യന്‍ ഗൈസ് നമ്മള്‍ ആരും മറന്നിട്ടില്ല.... അവസാനം എന്തായി?..... അന്ന് കെട്ടിപ്പൊക്കിയ സ്റ്റേഡിയങ്ങളെല്ലാം ഇപ്പോഴും ഈ രാഷ്ടം ബാദ്യതയാല്‍ തലയിലേറ്റി നടക്കുന്നു...ഏതു മേഖലയിലും മത്സരം ഉണ്ടാകുമല്ലോ... ഇപ്പറഞ്ഞ ലോകപ്പിന് ആദിത്യമരുളാന്‍ ഖത്തറിന്‍റെ എതിരാളികള്‍ ആരൊക്കെയാണ് എന്നറിയണ്ടെ... ഞെട്ടരുത്‌ നിങ്ങള്‍....ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളൊക്കെ ലക്ഷം ലക്ഷം പിന്നാലെ എന്നും പറഞ്ഞ് നടക്കുന്നത്... എന്തായാലും 2022 ല്‍ ഖത്തറില്‍ ഫിഫ ലോകകപ്പിന് വേണ്ടി ഒരുക്കുന്ന 12 സ്റ്റേഡിയങ്ങളില്‍ ചിലത് ഞാന്‍ താഴെകൊടുക്കുന്നു....ഇതൊക്കെ ഉള്ളതാവണെ എന്ന് നമുക്ക്‌ എല്ലാവര്‍ക്കും ആര്‍മാദിച്ച് പ്രാര്‍ഥിക്കാം......











2010 നവംബർ 15, തിങ്കളാഴ്‌ച

വിരല്‍ത്തുമ്പിന്‍റെ പെരുന്നാള്‍ സന്ദേശം...



സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും ത്യാഗസ്മരണകളുണര്‍ത്തിക്കൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി നമുക്ക് വന്നണയുന്നു..... പണ്ട് കുട്ടിയായിരിക്കുമ്പോള്‍ ഉമ്മ തയ്പ്പിച്ച് തരുന്ന പതുവസ്ത്രവും അണിയിപ്പിച്ച് ''ന്‍റെ കുട്ടിയെ നോക്കിക്കോളണെ'' എന്ന് പറഞ്ഞ് പെരുന്നാള്‍നമസ്കാരം കൂടാന്‍ മുതിര്‍ന്നവരുടെ കൂടെ എന്നെ പറഞ്ഞയക്കുമ്പോള്‍ ഞാനെന്ന കുഞ്ഞന്റെ കുഞ്ഞ് മനസ്സില്‍ വേദന നിറയാറുള്ള പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടാവാറുണ്ടായിരുന്നു... എന്‍റെ കൂടെ വീട് വക്കാനും മണ്ണപ്പം ചുടാനും ഒക്കെ സഹായിക്കുന്ന എന്‍റെ ബാല്യകാലസുഹൃത്തുക്കള്‍ അവരവരുടെ ഉപ്പമാരുടെ കയ്യും പിടിച്ച് പള്ളിയിലേക്ക്‌ പോകുന്നത് കാണുമ്പോള്‍ ഉപ്പയുണ്ടായിട്ടും ഞാന്‍ ഇവിടെയും അനാഥനായല്ലോ എന്ന ചിന്ത സങ്കടങ്ങളില്‍ നിന്ന് സങ്കടങ്ങളിലേക്ക് എന്നെ പലപ്പോഴും എത്തിച്ചിരുന്നു.......ഒരു പക്ഷെ എന്നെപ്പോലെ തന്നെയാകാം ഗള്‍ഫുകാരായിരുന്ന ഉപ്പമാരുള്ള മക്കളായ നിങ്ങളില്‍ പലവരും.....ഇപ്രാവശ്യവും പെരുന്നാളിന് പുതുവസ്ത്രം വാങ്ങാത്തത്തിനു ഉമ്മ ചീത്ത വിളിക്കുമ്പോള്‍ ഉള്ളില്‍ വേദനയുണ്ടെങ്കിലും അത് മറച്ചുവച്ച് ''ഞാന്‍ പിശുക്കനാന്നൂ'' എന്നൊരു ഉത്തരത്തില്‍ ഒതുക്കാറുണ്ടു എല്ലായ്പ്പോഴും........

ഇന്ന് കേരളത്തിലും വിദേശത്തും ജോലിചെയ്തു ജീവിക്കുന്ന കുടുംബസ്ഥരായ മുസ്ലിം ചെറുപ്പക്കാര്‍ ഇന്ന് ഒട്ടനവധിയുണ്ട്.... ഇതെഴുതുന്നത് ഈറനണിഞ്ഞിട്ടാണെങ്കിലും ഞാന്‍ എന്‍റെ ഒരു ആശയും ആഗ്രഹവും നിങ്ങളോട് പങ്കുവക്കട്ടെ... നാട്ടില്‍ ഉള്ളവരായ ഉപ്പമാരാണു നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെയും കൂട്ടി മാത്രമേ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കുകൊള്ളാവൂ.... കാരണം കുട്ടികളുടെ ലോകം എന്നാല്‍ ആ ലോകം നമ്മളെല്ലാം ചിന്തിക്കുന്നതിനും അപ്പുറത്താണ്... ഭാവിയില്‍ എന്‍റെ മകന് എന്നോട് ഒരു സ്നേഹവുമില്ല എന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ഇപ്പോള്‍ തന്നെ അവരുടെ മനസ്സില്‍ ഇത്തരം മെമ്മറബില്‍ മോമെന്‍സ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.... ഇനി വിദേശത്താണ് നിങ്ങള്‍ എങ്കില്‍ പെരുന്നാള്‍ ദിവസം രാവിലെത്തന്നെ നിങ്ങള്‍ ആ കുഞ്ഞിനെ വിളിക്കണം....എന്നിട്ട് നിങ്ങള്‍ അവനോടു പറയണം.... ''ഉപ്പാക്ക് വലിയ ആശയുണ്ടായിരുന്നു നിന്നേം ഉമ്മാനേം കൂട്ടി ഈ പെരുന്നാളെങ്കിലും കൂടാന്‍... പക്ഷേയിങ്കില് എനിക്കതിന് യോഗമില്ല... എന്നാലും ഉപ്പ എപ്പോഴും ന്‍റെ കുട്ടിയുടെ കൂടെയുണ്ട് എന്ന് കരുതി കുട്ടികളുടെ കൂടെ നീ പള്ളീ പോകണം... ഈ ഉപ്പാക്ക് വേണ്ടി നീയ്യും ഉമ്മയും എപ്പോഴും ദുആ ചെയ്യണം....;'' എന്നൊക്കെ........

ഇനി കേരളത്തിലെ കുടുംബസ്ഥരല്ലാത്ത ചെറുപ്പക്കാരായ എന്‍റെ മുസ്ലിം സഹോദരന്മാരോട് എനിക്കൊന്നു പറയാനുണ്ട്... നോക്കൂ നിങ്ങള്‍ ഇന്ന് ഏറ്റവും ഭാഗ്യം ചെയ്തവരാണ്‌.... കുടുംബത്തിന്റെ കൂടെ ഈ പെരുന്നാള്‍ കൂടാനും അവരോടൊപ്പം ആ നല്ല ദിനം ആഘോഷിക്കാനും കഴിഞ്ഞതില്‍.... മറ്റൊന്ന് ഓര്‍ക്കുക... ഈ ലോകത്ത്‌ മനുഷ്യന് അത്യാവിശ്യം, ആവശ്യം, അനാവശ്യം എന്നീ കാര്യങ്ങള്‍ ഉണ്ട്.... അത്യാവശ്യമാണ് ആണ് എന്ന തോന്നുന്ന കാര്യങ്ങള്‍ മാത്രം ജീവിതത്തില്‍ ചെയ്യാന്‍ ശ്രമിക്കുക.... ദൂര്‍ത്ത് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുക.... അതുപോലെത്തന്നെ ആവശ്യമാണ് എന്ന് തോന്നുന്നതെങ്കില്‍ മാത്രം ആവശ്യമുള്ളത് ചെയ്യുക.... നാട്ടുകാരും കൂട്ടുകാരും എന്തുതന്നെ പറഞ്ഞാലും അതില്‍ ഒന്നും വഴിപ്പെടാതെ നമ്മുടെ കുടുംബത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ട്കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുക.... എപ്പോഴും ഓര്‍ക്കണം ''കരയുമ്പോള്‍ കൂടെ കരയാന്‍ നമ്മളും നമ്മുടെ നിഴലും മാത്രമേ ഉണ്ടാകൂ എന്നും ചിരിക്കുമ്പോള്‍ മാത്രമേ ഇപ്പറഞ്ഞ നാട്ടുകാരും കൂട്ടുകാരും ഒക്കെ ഉണ്ടാകൂ എന്നുള്ളതും''......

പിന്നെ അനാവശ്യം....

ചെയ്യരുത് എന്ന് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളോട് അപേക്ഷിക്കുന്നു... കൂട്ടുകാരുമൊത്ത്‌ ബാറില്‍ പോയി മദ്യപിക്കുക, അതുമല്ലെങ്കില്‍ പണം വച്ച് ചൂതാട്ടം നടത്തുക, ശരീരം പണത്തിന് വേണ്ടി കാഴ്ച്ചവക്കുന്ന സ്ത്രീകളെ പ്രാപിക്കാന്‍ പോകുക.... അരുത് പ്ലീസ്.... നമ്മുടെ അടുത്ത തലമുറകള്‍ ഇതെല്ലം കാണുന്നുണ്ട്... ഇന്ന് നമ്മള്‍ ചെയ്യുന്നതെന്താണോ അത് നമ്മളുടെ മക്കള്‍ കണ്ട് പഠിച്ച് ആ പാത പിന്തുടര്‍ന്നാല്‍ പട്ടിണി കിടന്നും ത്യാഗം സഹിച്ചും ഇന്ന് ഇസ്ലാം എന്ന മതം ലോകത്തിന് നല്‍കിയ ആ റസൂലിനെയും ആദ്യേഹത്തിന്റെ അനുയായികളെയും അവഹേളിക്കുന്നതിന് തുല്യമല്ലേ അത്??... അത് മറക്കരുത്.....ഈ മനുഷ്യജന്മം എത്ര മനോഹരമാണ് അല്ലേ?.. അപ്പോള്‍ ആ ജന്മത്തില്‍ മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക.... മനുഷ്യനായി ജനിച്ച് മൃഗതുല്യമായ ജീവിതം നയിക്കാതെ നോക്കാന്‍ എപ്പോഴും ശ്രമിക്കുക......

നിങ്ങള്‍ക്കറിയാം ഒരു ഉപ്പയുടെയും മകന്‍റെയും മുന്നില്‍ ദൈവം മനുഷ്യനില്‍ കര്‍മ്മത്തിന്റെയും ധര്‍മ്മത്തിന്‍റെയും പ്രാധാന്യം എന്താണ് എന്ന് കാണിച്ചു കൊടുത്ത ആ സുദിനത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്... ആ ദിനത്തില്‍ ധര്‍മ്മത്തില്‍ ഉറച്ച് നിന്ന് കര്‍മ്മം ചെയ്യാന്‍ നിങ്ങളോടു ഞാന്‍ ഉത്ഘോഷിക്കുന്നു.... അന്യമതസ്ഥരെയും അവര്‍ ആരാധിക്കുന്ന മതത്തെയും എന്നും എപ്പോഴും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം എന്ന് പറഞ്ഞ നമ്മുടെയെല്ലാം ഹൃദയമായ റസൂലിനെയും ഇവിടെ ഞാന്‍ സ്മരിക്കട്ടെ.......

എന്‍റെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി ആശംസിച്ച് ഞാന്‍ ഇവിടെ ഉപസംഹരിക്കട്ടെ.....

നിങ്ങളുടെ കൊച്ചനുജന്‍,

വിരല്‍ത്തുമ്പ്.

2010 നവംബർ 14, ഞായറാഴ്‌ച

പെണ്‍ഗാന്ധിക്ക് സ്വാഗതം....



സത്യം എന്നാല്‍ അത് വെളിച്ചം ആണ്....അതെത്ര കൈക്കുള്ളില്‍ ഒളിപ്പിച്ചാലും മുറിക്കുള്ളില്‍ അടച്ചിട്ടാലും ഒരു കാലത്ത് ഏത് അന്ധകാരത്തേയെല്ലാം അതിജീവിച്ച് അത് പുറത്ത് വരും....പട്ടാളഭരണത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരുജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പതിനഞ്ചുവര്ഷം സ്വന്തം ജീവിതം ഹോമിച്ച ആങ്ങ്‌ സാന്‍ സ്യൂച്ചിയെ ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടുതടങ്കലില്‍ നിന്നും മ്യാന്‍മാര്‍ ഭരണകൂടം മോചിപ്പിച്ചു....1991ല്‍ നോബല്‍ സമ്മാന ജ്യെത്രിയുമായ ഇവര്‍ 1989 ജൂലൈ 20 മുതല്‍ വീട്ടുതടങ്കലിലാക്കിയ ഇവരുടെ മനശക്തിയെ തോല്പിക്കാന്‍ കഴിയാതെ മ്യാന്‍മാര്‍ പട്ടാള സര്‍ക്കാര്‍ ഇവരുടെ മുന്നില്‍ മുട്ടുമടക്കി എന്ന് പറയുമ്പോള്‍ ലോകത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് ഇതൊരു അഭിമാനിക്കാനുള്ള അവസരമല്ലേ?...

ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയന്‍ ശൈലിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന ഇവര്‍ ഗാന്ധിയുടെ അഹിംസ തത്വത്തില്‍ വളരെ ആകൃഷ്ടരായിരുന്നത്രേ.... നമ്മുടെ രാഷ്ട്രപിതാവിന്റെ ശൈലികള്‍ സ്വതന്ത്രത്തിനു വേണ്ടി മറ്റൊരു രാഷ്ട്രത്തിന്‍റെ പ്രധമവനിത പിന്തുടരുന്നു എന്ന് പറയുമ്പോള്‍ ഭാരതാംബയുടെ ഉദരത്തില്‍ പിറന്ന ഞാനും നിങ്ങളും എത്ര ഭാഗ്യം ചെയ്തവരാ...അല്ലെ?....ഒന്നുമില്ലേലും ഇന്ന് നമുക്കും നമ്മുടെ കൂടപ്പിറപ്പുകള്‍ക്കും തോക്കുകളുടെ നിഴലില്ലാതെ എവിടെയും സഞ്ചരിക്കാനുള്ള അവസ്ഥ ആ രാഷ്ട്രപിതാവായിട്ട് ഉണ്ടാക്കിത്തന്നില്ലേ..... അതിന് ആ മഹാത്മാവിനോട് എത്ര നന്ദി പറഞ്ഞാലാ തീരുക....

മോചിക്കപ്പെട്ട ഇവര്‍ മ്യാന്‍മാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടു പറഞ്ഞ വാക്കുകള്‍ ആരെയും വികാരാധീനനാക്കുന്ന ഒന്നായിരുന്നു... ''നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും... സ്വന്തം നാടിന് വേണ്ടി നമുക്ക് ഒന്നിച്ച് പോരാടാം''... കണ്ണീരോടെയാണ് മ്യാന്മാര്‍ സമൂഹം ആ വാക്കുകള്‍ ഏറ്റുവാങ്ങിയത്.... തകര്‍ന്ന്‍ കിടക്കുന്ന ആ ജനതയെ അവരുടെ കൈകളാല്‍ സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ കഴിയട്ടെ എന്ന് നമുക്കും ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കാം........

2010 നവംബർ 13, ശനിയാഴ്‌ച

ഇനി നീ എന്‍റെതല്ല.....




പ്രേയസിയാക്കുവാന്‍ ഒരുപാടു മോഹിച്ചു.....
എന്‍റെ പ്രാണന്‍ നിനക്കായ് ഞാന്‍ നേദിച്ചു......
എന്‍ മനമാം ഗോപുരത്തില്‍ നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു.....
പ്രണയദിനത്തില്‍ എന്‍റെ പ്രണയമെന്ന ലാവ നിന്‍ മരുവില്‍ ഞാന്‍ ഒഴുക്കി....
നിന്നോടുള്ള എന്നിലെ സ്നേഹം സ്വാര്‍ത്മായിരുന്നു.....
ആ സ്നേഹം ശിവലിംഗങ്ങളെക്കാള്‍ ദൃഡമായിരുന്നു....
കടല്‍ത്തിരകളെക്കാള്‍ ശക്തിയുണ്ടായിരുന്നു......
എന്നിട്ടും നീ എന്നെ തിരിച്ചറിഞ്ഞില്ലല്ലോ.......

ഇനി നീ എന്റേതല്ല.....
ഇനി നീ എന്റേതല്ല.........
പാനപാത്രത്തില്‍ എന്‍റെ രക്തത്തുള്ളികള്‍ നിനക്കായ്‌ ഇനിയില്ല.....
സഖീ കാണാം ഇനി അടുത്ത ജന്മത്തില്‍.....
ഇനിയൊരു ദേവജന്മം എനിക്ക് ഭവാന്‍ തരുമെങ്കില്‍......

2010 നവംബർ 12, വെള്ളിയാഴ്‌ച

അങ്ങാടി തോറ്റതിന് അമ്മയോടോ!!......



അന്ന് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്‍റെ നിഷ്കളങ്കമായ പ്രേമാഭ്യര്‍ത്ഥന നിരസിച്ച സജ്ന എന്ന സുന്ദരിയുടെ ഭാഗില്‍ അവളറിയാതെ ചീഞ്ഞ മുട്ട ഇട്ട് പൊട്ടിച്ച് നാറ്റിച്ച ചരിത്രം ആണ് എനിക്കുള്ളത്.. കാലം കഴിഞ്ഞ് ഇപ്പോള്‍ രണ്ട് കുട്ടികളുടെ തള്ളയായ അവളെ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയി കണ്ടപ്പോള്‍ പ്രതികാരമുട്ടക്കഥയുടെ രഹസ്യം 17 വര്‍ഷങ്ങക്ക് ശേഷം വെളിപ്പെടുത്തിയതില്‍പിന്നെ എന്നെക്കണ്ടാല്‍ അടുക്കളയില്‍ നിന്ന് ചൂല് എടുത്ത്‌ കൊണ്ടുവന്ന് കയ്യില്‍വച്ചേ ഇപ്പോള്‍ അവളെന്നോട് സംസാരിക്കാറുള്ളൂ.....എന്‍റെ അവസ്ഥ അപ്പോള്‍ എങ്ങിനെയായിരുന്നോ അതുപോലത്തന്നെയാണ് ഇപ്പോള്‍ നമ്മുടെ അമേരിക്കയുടെ അവസ്ഥയും....കഴുത്ത് മുറിച്ച് അപ്പുറത്തേക്ക് മാറ്റിവച്ചാലും വീണ്ടും കൂടുന്ന ഫിഡല്‍കാസ്ട്രോയുമായി 60 വര്‍ഷത്തില്‍ കൂടുതല്‍ കാലം ശീതസമരത്തില്‍ മുഴുകുന്ന അമേരിക്കയോട് എനിക്കൊന്ന് ചോദിക്കാനുണ്ട്.... ഉളുപ്പില്ലേ ഇനിയും നിങ്ങള്‍ക്ക്?.. അങ്ങാടി തോറ്റതിന് അമ്മയോടോ????.....

ഞാനൊരു കമ്യൂണിസ്റ്റ്കാരന്‍ ആണോ അല്ലയോ എന്നൊരു ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെങ്കിലും, ഇന്ന് കേരളത്തില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന കമ്യൂണിസ്റ്റ് നേതാവാണ് സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്. സഖാവ് നായനാരെ വിസ്മരിക്കുന്നുണ്ടെങ്കിലും ഇന്ന് കേരളം കണ്ട ജനപ്രിയ മുഖ്യമന്ത്രിമാരില്‍ ശ്രദ്ദേയനായ വ്യെക്തിയായിരുന്നു സഖാവ് ഇ എം എസ്.....മണ്‍മറഞ്ഞ് പോയ ആ നായകന് ശേഷം കോമാളിവേഷം കെട്ടി ആ സീറ്റില്‍ മുഖ്യമന്ത്രി എന്ന പേരില്‍ പലവരും വിലസിയിട്ടുണ്ടങ്കിലും, കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് അത് ആദ്യേഹത്തിന് മാത്രമാണ് എന്ന് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ.... അദ്യേഹം എഴുതിയിട്ടുള്ള പലബുക്കുകളും വായിക്കാനിടയായ എനിക്ക് തോന്നിയിട്ടുള്ളത്‌ സാമ്രാജ്യത്വശക്തികളെ എന്നും എതിര്‍ത്തു പോന്നിരുന്ന ആദ്യേഹത്തിന് ക്യൂബയുടെ പ്രിയ നേതാവ് കാസ്ട്രോയുടെ ആശയങ്ങളുമായി ചെറുതൊന്നുമല്ലാത്ത സാമ്യമില്ലേ എന്ന്..... അങ്ങിനെയാണെങ്കില്‍ ആരാണ് ഈ കാസ്ട്രോ?...

സാമ്രാജ്യത്വശക്തികളായ ബ്രിട്ടന്റെയും അമേരിക്കയുടെയും മുമ്പില്‍ മുട്ട് മടക്കാത്ത ഒരുവന്‍ അതുകൊണ്ട് തന്നെ ആ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവും ഇന്നും കണ്ണിലെ കരടും ആയ ക്യൂബയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവും മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡന്റ് ആയിരുന്ന ക്യൂബയുടെ ജനനായകന്‍ ആണ് ഫിഡെല്‍കാസ്ട്രോ...പൊതുവേ അമേരിക്കക്കാര്‍ക്ക് കമ്യൂണിസ്റ്റ്കാര്‍ എന്നാല്‍, ചെകുത്താന് കുരിശ് എങ്ങിനെയാണോ അതുപോലെയാണ്.... അമേരിക്ക ഏകദേശം 600 തവണ കൊല്ലാന്‍ ശ്രമിച്ചിരുന്നത്രേ ഈ കാസ്ട്രോയെ... പക്ഷെ എന്തോ ഈശ്വരന്‍ വലിയവനാണല്ലോ!!.... പലപ്പോഴും നലനാരിഴക്കാണു ദൈവവിശ്വാസം ഇല്ലാത്ത കാസ്ട്രോയെ പുള്ളിക്കാരന്‍ രക്ഷപ്പെടുത്തിയിരുന്നത്..തൊട്ടപ്പുറത്തെ വേലിക്ക്‌ പുറത്ത് നില്‍ക്കുന്നവനെ കൊല്ലാന്‍ കഴിയാത്ത അമേരിക്കയാണ് ഇന്ന് അഫ്ഗാനില്‍ മലമുകളില്‍ എവിടെയോ കഴിയുന്നു എന്ന് പറയപ്പെടുന്ന ലാദന്‍ചേട്ടനെ പിടിക്കാന്‍ വലവീശി നടക്കുന്നത്....ഉവ്വ് ഉവ്വേ!!കുറച്ച് പുളിക്കും.....

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ഏറെ പ്രിയപ്പെട്ടിരുന്ന ഗൈമായ കാള്‍ ഓഫ് ഡ്യൂട്ടിയുടെ പുതിയ വേര്‍ഷന്‍ ഇറങ്ങുകയുണ്ടായി...ഇറങ്ങിയ എല്ലാ വെര്‍ഷനും കംബ്ലീറ്റ്‌ ചെയ്തിട്ടുള്ള എനിക്ക് പട്ടാളഗയിംസ് എന്നാല്‍ അത് കാള്‍ ഓഫ് ഡ്യൂട്ടി തന്നെയാണ്.. ബെര്‍ലിനും സ്റ്റാലിന്‍ഗാഡും പിടിച്ചടക്കുമ്പോള്‍ ഒരു രാഷ്ട്രത്തെ തോല്‍പ്പിക്കുന്ന പ്രതീതി...ഹൊ!!!!... അങ്ങിനെ മനസ്സില്‍ മോഹം കൊണ്ടാണ് എട്ട് ജിബി വരുന്ന ഈ സാധനം ടോറന്റില്‍ നിന്നും ഡൌണ്ലോഡ് ചെയ്തത്.... ഇന്സ്ടാല്‍ ചെയ്തു നോക്കി ഗിമിന്റെ ഒബ്ജക്റ്റ് കണ്ട ഞാന്‍ ഞെട്ടി കുരിശു വരച്ചു പോയി.... മാതാവേ!!! ക്യൂബന്‍ നേതാവ് കാസ്ട്രോയുടെ കൊല്ലപ്പെടലില്‍ ആണ് ഗയിം അവസാനിക്കുന്നത്....എന്തായിത്?.... കഴിഞ്ഞകാല ചരിത്രങ്ങളെ ആസ്പദമാക്കി ഉണ്ടാക്കിയ ഒന്നാണ് ഇതെങ്കില്‍ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയും.. ഇത് ജീവിച്ചിരിക്കുന്ന ഒരാള്‍, അതും ഇതുണ്ടാക്കിത്തന്ന അമേരിക്കയുടെ മുഖ്യശത്രുവിനെ കൊല്ലാന്‍ വേണ്ടിയും... എഫ് ബി ഐ എന്ന പ്രസ്ഥാനം നീലച്ചിത്രങ്ങള്‍ നോക്കി വെള്ളമിറക്കി സെന്‍സര്‍ ചെയ്യുന്ന സമയത്ത്‌ ഇത് ചിലപ്പോള്‍ സെന്‍സര്‍ ചെയ്യാന്‍ മറന്നതാവാം ഒരു പക്ഷെ!!!....ആ ഗൈമിന്റെ സെന്‍സര്‍ ചെയ്യാത്ത പ്രസക്തഭാഗങ്ങള്‍ താഴെകൊടുക്കുന്നു.....

">

ഇനി എന്തോരോക്കെ ആണെങ്കിലും അമേരിക്ക ഇപ്പണി ചെയ്തത് തന്തയില്ലായ്മത്തരം ആയിപ്പോയി എന്നാണു എനിക്ക് പറയാനുള്ളത്... ലോകത്താകമാനം ഗയിം പ്രേമികള്‍ കളിക്കാന്‍ താല്പര്യപ്പെടുന്ന ഒരു ഗയിം.. അത് സ്വന്തം താല്പര്യങ്ങള്‍ക്ക് വളച്ചൊടിക്കാന്‍ ശ്രമിക്കുക,,അമേരിക്കയിലെയും ലോകത്തിലെയും ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്നതും ആയ തലമുറയ്ക്ക് കാസ്ട്രോ എന്നാല്‍ ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ നികൃഷ്ട ജീവിയെന്നു പുതുതലമുറയില്‍ കുത്തിവക്കാന്‍ ശ്രമിക്കുക.... കഷ്ടം... എന്തായാലും ഞാന്‍ ഈ ഗയിം ബഹിഷ്കരിച്ചു കഴിഞ്ഞു....ഇന്നിവന്‍ കാസ്ട്രോയെ വച്ച് ഗയിം എടുത്താല്‍ നാളെ ഇവനൊക്കെ നമ്മുടെ രാഷ്ടപിതാവായ ഗാന്ധിജിയെ വച്ച് ഫ്രീഡംഗയിം എന്നപേരില്‍ ഉണ്ടാക്കിയെടുക്കില്ല എന്നാരു കണ്ടു....അപ്പോഴും ക്യൂബക്ക് മുന്നില്‍ തോറ്റു വളിച്ചു നില്‍ക്കുന്ന അമേരിക്കയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ....""അങ്ങാടി തോറ്റതിന് അമ്മയോടോ?''''.......

















2010 നവംബർ 11, വ്യാഴാഴ്‌ച

ഡ്യൂബ്ലിക്കെറ്റ് ഗാന്ധി....



ഹോ!! ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല....വീണ്ടും വീണ്ടും നുള്ളിനോക്കി...അതെ സത്യമാണ്!!.... ദേ നോക്കൂ എനിക്ക് രോമാഞ്ച്ത്തില്‍ നിന്നും ഇപ്പോഴും മുക്തി നേടാന്‍ കഴുയുന്നില്ല... സത്യായിട്ടും!!.. അല്ലെങ്കില്‍ നമ്മുടെ കൃഷിമന്ത്രി അങ്ങനെ പറയാതിരിക്കണം.. മീഡിയയെല്ലാം കവര്ചെയ്ത സ്ഥിതിക്ക് 'ഞാന്‍ നിഷേധിക്കുന്നു' എന്നൊന്നും ഇനി പുള്ളിക്ക് പറയാന്‍ പറ്റില്ല... ഇനി എന്താണ് പറഞ്ഞത് എന്നല്ലേ?.....'' എന്റൊസള്‍ഫാന്‍ നിരോധിച്ചിട്ടു മതി കേന്ദ്രത്തില്‍ നിന്നും ഉള്ള പഠനം എന്ന്'' നിങ്ങള്‍ പറയൂ നമ്മുടെ കേരളത്തില്‍ ഇത്രയും കാലം ഈ കീടനാശിനി കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്ക്ക് ‌ വേണ്ടി എതെങ്കിലും മന്ത്രിമാര്‍ ഇതുപോലെ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടോ?.....അപ്പൊ ഇത്രയും ജനങ്ങള്ക്ക് മുന്പില്‍ ഈ ഗഡി ആരായി?.അടുത്ത നോബല്‍മ്മാനം കിട്ടാന്‍ വേണ്ടി നമ്മുടെ കൃഷിമന്ത്രിയെ നോമിനേറ്റ് ചെയ്യാന്‍ എന്റെ എല്ലാ സഹോദര ബ്ലോഗര്‍മാരോട് ഞാന്‍ വിനീതമായി അഭ്യര്ത്ഥിക്കുന്നു...അടുത്ത നമ്മുടെ ഗാന്ധിയാ....അത് മറക്കരുത്....

എന്റോസള്‍ഫാന്‍ മാരകമായ വിഷമുള്ള കീടനാശിനി ആണെന്നും അത് നിരോധിച്ചിട്ട് മതി ഇനി പഠനം എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഇന്നലെവരെ ഈ പുള്ളി കേരളത്തില്‍ ഉണ്ടായിന്നില്ലേ എന്നാണു?...ഇന്നലെവരെ ഈ സാധനം ജനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്കിപ്പോന്നിരുന്ന അമൃതായിരുന്നോ?..കഷ്ടം!!! മന്ത്രി ഒന്ന് മനസ്സിലാക്കണം... ഇത് മാരക വിഷമാണെന്നും ഗര്‍ഭസ്ഥശിശുവിന്റെ ജീവനുവരെ അപകടകരമായ ഒന്നാണെന്നും മറ്റും ഇലക്ഷന്‍ സമയത്ത്‌ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും അല്ലാത്തപ്പോള്‍ കഴുതകള്‍ എന്നും അഭിസംബോധന ചെയ്യുന്ന പൊതുജനം നിങ്ങളൊക്കെ കരുതുന്നതുപോലെയുള്ള വിഡ്ഢികളല്ല എന്ന്....ഇത് ഇന്ത്യയിലെ ജനങ്ങള്ക്ക് തീര്ത്തും ഹാനികരമാണ് എന്നതില്‍ സംശയമില്ല. പിന്നെ നിങ്ങള്‍ പറയുന്ന ഈ പഠനം എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല....ഇന്ന് കേരളത്തിലെ ഞങ്ങളെപ്പോലെയുള്ള ബ്ലോഗര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നന്നാവുന്നതല്ല കേരളരാഷ്ട്രീയം എന്ന് ഉത്തമബോദ്യം എനിക്കുണ്ട്...എന്നാലും വീണ്ടും ഒരു മാവേലിനാട് ആകാന്‍ വേണ്ടി പലപ്പോഴും ഞങ്ങളൊക്കെ മനസ്സറിഞ്ഞ് പ്രാര്‍ഥിക്കാറുമുണ്ട്...

ലോകത്താകമാനം ഈ കീടനാശിനി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്...ഇന്ത്യ കുതിക്കുന്നു, പായുന്നു എന്നൊക്കെ പറയുമ്പോള്‍ ഇപ്പറഞ്ഞതില്‍ മാത്രം ഇന്ത്യ മറക്കുന്നു, ഉറങ്ങുന്നു എന്നോക്കയാവാം!!!... അല്ലെങ്കിലും ഇന്ത്യ പിന്നെ വേസ്റ്റുകള്‍ കൊണ്ട് തള്ളാവുന്ന റീസൈക്കിള്‍ ബിന്നാണല്ലോ.... ഇവിടുത്തെ രാഷ്ട്രീയക്കാരോ, അതിനൊക്കെ പറ്റിയ നല്ല മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകളും ....ഇപ്പോഴും ഇപ്പറഞ്ഞ സാധനം നമ്മള്‍ പൂര്ണ്ണയമായും നിരോധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ഇവിടുത്തെ രാഷ്രീയബുജികള്ക്ക് ജനങ്ങള്ക്ക് ‌ മുന്പില്‍ എന്ത് പ്രതിബദ്ധതയാണ് ഉള്ളത്?...ഇവിടെയാണ് നമ്മള്‍ മറ്റുള്ള രാഷ്ട്രങ്ങളെ അഭിനന്ദിക്കുന്നത്....അവരൊക്കെ അവരുടെ രാഷ്ട്രങ്ങളുടെ ജനങ്ങള്ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ഇവിടെ സ്വന്തം പാര്ട്ടി യെ എങ്ങനെ വളര്ത്താം എന്ന തന്ത്രപ്പാടിലാണ് രാഷ്ട്രീയമേലാളന്മാര്‍....

ഈ കീടനാശിനിയെക്കുറിച്ചുള്ള റിപ്പോര്‍കള്‍ സമര്പ്പിച്ചും, ഉന്നതര്‍ക്ക് മുന്പില്‍ ആഫ്റ്റര്‍ ഇഫക്റ്റ്‌ കാണിച്ചു കൊടുത്തു നമ്മളൊക്കെ.. എന്നിട്ട് എടുത്ത തീരുമാനമോ, തഥൈവ... ഇവിടെ കൃഷിമന്ത്രി അമറാന്‍ കാരണം എന്താണെന്ന് എനിക്കറിയാം ....ഇന്ന് കേരളത്തിന് സ്വന്തമായി കൃഷിമന്ത്രിയൊക്കെ ഉണ്ടെങ്കിലും കൃഷി ചെയ്യപ്പെട്ടതൊക്കെ ഇപ്പോഴും വരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എന്നൊക്കെ നമുക്ക് അറിയാം... ഇങ്ങനെ വരുന്ന പച്ചക്കറികളില്‍ 80%ഉം വിഷം കലര്‍താനെണെന്നു തെളിഞ്ഞിട്ടുമുണ്ട്... അപ്പോള്‍ ഈ എന്റൊസള്‍ഫാന്‍ തിന്നുന്നതാരാ...നമ്മളുതന്നെ!!! കാരണം തമിഴ്‌നാട്‌ ഇപ്പറഞ്ഞതൊക്കെ അവിടെ ആര്മ്മാദിച്ചാണ് ഉപയോഗിക്കുന്നത്......നോക്കിക്കോളൂ നമുക്ക് ശേഷം ഉണ്ടാകുന്ന തലമുറകള്‍ ഇനി ഒരുപക്ഷെ തല കൂടുതല്‍ വളര്‍ന്നതും അല്ലങ്കില്‍ രണ്ട് കാല് കൂടുതല്‍ ഉള്ളവരും ഒക്കെയാകാം.....ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്... പണ്ട് തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയും വിപ്ലവഗാനങ്ങള്‍ കേള്പ്പിച്ചും ജനങ്ങളെ കയ്യിലെടുത്തു എങ്കില്‍, ഇന്ന് ബുദ്ധിയുള്ള കേരളത്തിലെ കുറച്ച് നല്ല ജനങ്ങള്ക്ക് ‌ മുന്പില്‍ ഇനി ഇവമ്മാര്‍ കുറചൊന്നല്ല വിയര്പ്പ് ഒഴുക്കേണ്ടി വരുക!!....

ഈ കീടനാശിനി കേരളത്തിന്റെ കുറച്ച് ഭാഗത്തെ മാരകമായ പ്രശ്നമുണ്ടാക്കുന്നുള്ളൂ... എന്നാല്‍ മൂന്നരലക്ഷം ജനങ്ങള്ക്ക് ഭീഷണി ആയ മറ്റൊന്നുണ്ട് ഇന്ന് കേരളത്തിന്‍റെ മറുഭാഗത്ത്.... മുല്ലപ്പെരിയാര്‍ അണക്കെട്ട്... അതിന് ഇനിയിപ്പോ ഈ ഗാന്ധിയങ്കിള്‍ ഇങ്ങനെ പറയാതിരുന്നാല്‍ മതിയായിരുന്നു...'' പറ്റില്ല പറ്റില്ല ഡാം പൊട്ടട്ടെ എന്നിട്ട് മതി ഇനിയൊരു പുനരന്യേഷണം....'' എന്ന്!!!!!

2010 നവംബർ 10, ബുധനാഴ്‌ച

ചോരയുടെ വില...



പട്ടാമ്പി കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്‌ NCC സിലക്ഷന്‍ കിട്ടിയപ്പോള്‍ മനസ്സില്‍ എന്‍റെ രാഷ്ട്രത്തിനെ സേവിക്കാന്‍ ഭാവിയില്‍ തനിക്ക് കഴിയുമല്ലോ എന്നൊരു സന്തോഷം ഉള്ളില്‍ ഉണ്ടായിരുന്നു.... എന്നാല്‍ മാതാശ്രീയുടെ സമയോജിതമായ ഇടപെടല്‍മൂലം എനിക്ക് അതിനു കഴിഞ്ഞില്ല എന്ന് മാത്രമല്ല ഇന്നിപ്പോ മറ്റൊരു രാഷ്ട്രത്തിന് വേണ്ടി ഞാന്‍ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു...അന്നൊക്കെ കാര്‍ഗില്‍ യുദ്ദം നടക്കുന്ന സമയത്ത്‌ പട്ടാളക്കാര്‍ നമ്മുടെ നാടിനു വേണ്ടി വീരമൃത്യുവരിച്ച കഥകളും ടൈഗര്‍ ഹില്‍സ് കീഴടക്കിയ സംഭവങ്ങളും ഉമ്മാക്ക് പത്രം വായിച്ച് കേള്‍പ്പിച്ച് കൊടുക്കുമ്പോള്‍ എന്‍റെ NCC പ്രേമം വീണ്ടും ഞാന്‍ ഓര്‍മിപ്പിക്കുമായിരുന്നു.അപ്പോഴൊക്കെ ഉമ്മ പറയുന്ന വാക്കുകള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ''നീ ഇവിടെ നില്ക്കുമ്പോളെന്നെ എനിക്ക് സമാധാനല്യ, ഇനി ആ നാട്ടില്‍ പോയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചാല്‍?.....എന്തായാലും ആ ജോലിയില്‍ നിന്ന് കിട്ടുന്ന വേദനം അത് നിന്‍റെ ചോരയുടെ വിലയാ..... അത് ഈ ഉമ്മാക്ക് വേണ്ട!!!.... ആ ഉത്തരത്തില്‍ എന്‍റെ ഉമ്മക്ക് മുന്നില്‍ ഞാന്‍ തോറ്റുപോയി....

ഇന്നും നമ്മുടെ രാഷ്ട്രത്തിന് വേണ്ടി സേവനം അനുഷ്ടിക്കുന്ന പട്ടാളക്കാര്‍ അനവധിയുണ്ട്.... ഇന്ത്യയുടെ ഇങ്ങേ തലക്കില്‍ നമ്മളൊക്കെ പുതച്ച് മൂടിക്കിടന്നുറങ്ങുമ്പോള്‍ ഇന്ത്യയുടെ അങ്ങേത്തലക്കില്‍ നമുക്കുവേണ്ടി ആ പാവങ്ങള്‍ ഉണര്‍ന്നിരിക്കുന്നു... എപ്പോഴെങ്കിലും ആ അവരെ നമ്മളൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?.. അതിര്‍ത്തിയില്‍ നിന്നും വന്ന ഒരു വെടിയുണ്ടയുടെ ബലത്തില്‍ തീര്‍ന്നു ദേശീയപതാകയില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന ആ നിര്‍ജീവ ശരീരത്തില്‍ ഒരു റീത്ത്‌ സമര്‍പ്പിച്ചതില്‍ പിന്നെ ആ മനുഷ്യനില്‍ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന പാവപ്പെട്ട ഒരു കുടുംബത്തിന്റെയും മോഹങ്ങള്‍ നശിച്ച വിധവയായ ആ സ്ത്രീയുടെയും പിന്നീടുള്ള ജീവിതം എന്തായിട്ടുണ്ടാകാം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?... എന്നാല്‍ ഇപ്പോള്‍ ആ പാവങ്ങളുടെ ചോരയാണ് ഇന്ന് നമ്മുടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഇപ്പോള്‍ രാജിവെച്ച ശ്രീമാന്‍ അശോക് ചവാന്‍ കുടിച്ചുകൊണ്ടിരിക്കുന്നത്.... കഷ്ടം!!.... പൊതുവേ കള്ളമ്മാരാണ് രാഷ്ട്രീയക്കാര്‍ എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന രാഷ്ട്രീയക്കാരനെ ആദ്യമായിട്ടാണ് കാണുന്നത്.. മുന്‍പ് ഒരു ഫെര്‍ണാണ്ടസ് എന്ന ഏമാന്‍ ശവപ്പെട്ടിയില്‍ തിരുമറി നടത്തിയ അങ്കം നമ്മളെല്ലാവരും കണ്ട് മറന്നിട്ടില്ല....ഇപ്പോഴിതാ ആ മരിച്ച ധീരയോദ്ധാക്കളുടെ വിധവകള്‍ക്ക് താമസിക്കാന്‍ ഉണ്ടാക്കിയ ഫ്ലാറ്റുകള്‍ സ്വന്തം ബന്ധുക്കള്‍ക്ക് മറിച്ച് നല്‍കിയ കാരണത്താല്‍ വീണ്ടും ഒരു രാഷ്ട്രീയ അട്ട പിടിയിലായിരിക്കുന്നു....

മുംബെയിലെ കൊളാബയില്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളാണ് ഈ ഹറാമി മറിച്ചു പതിച്ച് നല്‍കിയത്‌.... ഒരു റിയാലിറ്റിഷോയും ഇല്ലാതെതന്നെ കൂട്ടത്തില്‍ പട്ടാളമേധാവികള്‍ക്കും ഫ്ലാറ്റ്‌ പതിച്ചുകിട്ടി...
ഇവനെയൊക്കെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയണം..... ഒരു രാജിയില്‍ ഒതുക്കാന്‍ ആണ് കോണ്ഗ്രസ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്... നമുക്കെല്ലാം അറിയാം ഇതുപോലെ ഒരുപാട് ചോരട്ടകല്‍ വിഹരിക്കുന്ന പാര്‍ട്ടിയാണിപ്പോള്‍ ഇപ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് എന്ന പാര്‍ട്ടി... ഇപ്പറഞ്ഞവിറ്റകളെ ജനങ്ങള്‍ക്ക്‌ മുന്‍പാകെ നിര്‍ത്തി പരസ്യമായ വിചാരണ നടത്തി വെടിവച്ചു കൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും കോണ്ഗ്രസ് ബുജികള്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്ത് ഉണ്ടോ എന്ന് ഞാന്‍ പരസ്യമായിട്ട് തന്നെ വെല്ലുവിളിക്കുന്നു.... അല്ലാതെ തട്ടുകടയിലേക്ക് ഓടിക്കയറി ദോശ തിന്നലും പാവങ്ങളുടെ യുഗപുരുഷനായി നടിച്ച് പരസ്യമായി കെട്ടിപ്പിടിച്ച് ഉമ്മവെക്കുകയും രഹസ്യമായി ഈ അഴുക്കൊക്കെ കളയാന്‍ ഡെറ്റോള്‍ വെള്ളത്തില്‍ കുളിക്കുകയും ചെയ്യുന്ന രാഹുലിനെപ്പോലുള്ളവരുടെ വോട്ട് കിട്ടാനുള്ള മാര്‍ക്കറ്റിംഗ് ആക്റ്റിവിറ്റികള്‍ ഇപ്പറഞ്ഞ കൊണ്ഗ്രസ്സിലെ നമുക്ക് കാണാന്‍ കഴിയൂ....ശരിക്കും ഇന്ത്യയില്‍ രാജഭരണം തന്നെയാണ് നടപ്പിലാക്കേണ്ടത് എന്നാണെന്റെ അഭിപ്രായം... കക്കുകയാണെങ്കില്‍ ഒരുത്തനല്ലേ കക്കൂ....

2010 നവംബർ 8, തിങ്കളാഴ്‌ച

അതിഥി ദേവോ ഭവ.....



ഇന്ത്യക്കാരാണ് നാമെന്ന് അഭിമാനിക്കാനുള്ള ഒരു അവസരംകൂടി നമ്മുക്ക് വന്നണഞ്ഞിരിക്കുന്നു...നമ്മുടെ വീട്ടില്‍ വന്നു കയറുന്നവന്‍, അവന്‍ ശത്രുവോ മിത്രമോ ആരുമാകട്ടെ ആ അവനെ സ്വീകരിക്കാനുള്ള നല്ലൊരു മനസ്സ്. അത് ഇന്ത്യന്‍ സംസ്കാരത്തില്‍ അല്ലാതെ മറ്റെവിടെയും നമുക്ക് കാണാന്‍ കഴിയില്ല...അമേരിക്കയ്ക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് കരുതി അധികാരത്തില്‍ കയറി എന്നാല്‍ ആ അമേരിക്ക എന്ന രാഷ്ട്രത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു പ്രസിഡന്റ് ആണ് ബരാക് ഒബാമ.... ആ പുള്ളിയും പെണ്ണുമ്പിള്ളയും കെട്ടിപ്പെറുക്കി ഇപ്പൊ ഇന്ത്യയിലും വന്ന് കയറിയിട്ടുണ്ട്..മുടക്കം തെറ്റാതെ ബാങ്കുകള്‍ എല്ലാം പൂട്ടുന്നു , ദിനം പ്രതി അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ പട്ടാളക്കാര്‍ തീവ്രവാദികളുടെ കയ്യാല്‍ സിംബിളായി കൊല്ലപ്പെടുന്നു, അവരുടെയൊക്കെ പക്ത്നിമാര്‍ വിധവകളാകുന്നു, ഇതൊന്നും പോരാഞ്ഞ് ആ നാട്ടില്‍ പണിയെടുക്കുന്ന എന്നെപ്പോലെയുള്ള ഐ ടി ജീനിയസ്സുകളുടെ പണിപോയി ഇപ്പോള്‍ വായും പൊളിച്ച് ഇരിക്കുന്നു.... ഇതൊക്കെ നടമാടുന്ന നാട്ടില്‍ നിന്ന് വന്നവരാണ് നമ്മുടെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഇങ്ങനെ വ്യാകുലപ്പെടുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഈ വന്ന പ്രസിഡന്റ് ഒബാമക്കും അമേരിക്കന്‍ നയതന്ത്രക്ന്ജര്‍ക്കും ഉള്ള തൊലിക്കട്ടി എത്രയുണ്ടാകും എന്നൊന്ന് ആലോചിച്ച് നോക്കൂ....

ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്‌ എന്നത് അമേരിക്കയില്‍ നിന്ന് 800 കോടി ഡോളര്‍ മുടക്കി ഇവിടെ വന്ന്‍ മൈക്കിന്റെ മുന്നില്‍ നിന്ന് പറഞ്ഞു തരേണ്ട ആവശ്യം ഇപ്പറഞ്ഞ ഒബാമക്ക് ഇല്ല.... മറ്റെല്ലാ രാഷ്ടങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തനായ ബാലനാക്കുന്നത് ഇന്ത്യ പലപ്പോഴും എടുക്കുന്ന ന്യൂട്രലായ തീരുമാനങ്ങളാണ്...അല്ലെങ്കില്‍ ഇന്ത്യയുടെ ഹൃദമായ താജിനെ ആക്രമിച്ചത് പാക്കിസ്താനിലെ തീവ്രവാദി സംഘടനകള്‍ക്കും പരോക്ഷമായി അതില്‍ പാകിസ്ഥാനും പങ്കുണ്ടെന്ന് പരസ്യമായി തെളിയിച്ചിട്ടും ഇപ്പറഞ്ഞ ഇന്ത്യ അവര്‍ക്കെതിരെ ഒരു യുദ്ധമുഖരിതമായ ഒരു തീരുമാനങ്ങളും കൈകൊള്ളുന്നില്ല എന്നത് എടുത്തുകാണിക്കേണ്ട ഒന്നാണ്.....ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കിയാല്‍ നമുക്കൊക്കെ കാണാം,ഒരു കാലത്ത്‌ അമേരിക്കയുടെ പാദസേവക്കാരനായി അതുവഴി കുവൈറ്റ് എന്ന സമ്പന്ന രാഷ്രത്തെ പിച്ചിച്ചീന്തിയ ആ സദ്ദാമിന്‍റെ അവസ്ഥ .....
എന്നിട്ട് അവസാനം എന്തുണ്ടായി? എണ്ണപ്പാടം മുന്നില്‍ കണ്ട് ആ ഇറാഖിനെ ആക്രമിച്ച് ഇപ്പറഞ്ഞ സദ്ദാമിനെ കഴുമരത്തില്‍ കയറ്റിയില്ലേ ഈ അമേരിക്ക... ഇപ്പോഴും കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയുടെ മാത്രം ഇടപെടല്‍ ആണ് സ്ഥിതി വീണ്ടും വീണ്ടും വഷളാക്കിക്കൊണ്ടിരിക്കുന്നത്.....

പാകിസ്ഥാനെക്കുറിച്ച് മുംബെ സെന്റു സേവിയേസ് കോളേജിലെ വിദ്യാര്‍ഥികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ മൈക്കിന്റെ മുന്നില്‍ നിന്ന് ഉത്തരം പറയാന്‍ കഴിയാതെ പരുങ്ങുന്ന ഒബാമ ഇപ്പറഞ്ഞതിന് തെളിവല്ലേ?.... പാക്കിസ്ഥാനില്‍ നടമാടുന്ന തീവ്രവാദത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെക്കുറിച്ച് യു എസ് വെളിപ്പെടുത്താന്‍ എന്തിന് മടിക്കുന്നു എന്ന് ബുദ്ധിമാനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ലോകം ഇന്നും ബഹുമാനിക്കുന്ന വ്യെക്തിത്വമുള്ള ഒബാമ വിയര്‍ത്തു എന്ന് പറഞ്ഞാല്‍, ഇപ്പറഞ്ഞതിന് അമേരിക്കക്ക് പരോക്ഷമായി പങ്കില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.....ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും ഞങ്ങളെപ്പോലുള്ള മലയാളികള്‍ക്ക് ഒന്ന് അറിയാം... മുടക്കം തെറ്റാതെ വരുന്ന എമാന്മാര്‍ ഇവിടെയൊക്കെ വന്നു കയറുന്നത് നമ്മുടെയൊക്കെ ഇന്ത്യയെ വെളുപ്പിക്കാനൊന്നും അല്ലെന്നും, ഏഷ്യന്‍ വിപണിയിലെ മുഖ്യ അച്ച്തണ്ടായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടിക്കടയെങ്കിലും തുറക്കാന്‍ കഴിഞ്ഞാല്‍ അത് അവര്‍ക്ക്‌ വലിയൊരു വിജയമാണ് എന്നതൊക്കെ.....

ശുദ്ദമായ ഗ്ലാസിലുള്ള വെള്ളത്തില്‍ ഒരു നുള്ളു ചളി വീണാല്‍ അതും മലിനമാകില്ലേ?....അതുപോലെത്തന്നെ ഇപ്പരഞ്ഞവരുമായി ഉള്ള ഇന്ത്യയുടെ സമ്പര്‍ക്കം നാളെ വീണ്ടും ഒരു ബ്രിട്ടീഷ് ഭരണത്തിന് കളമൊരുക്കും എന്നതിന് സംശയമില്ല....ആ കാലത്ത് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി നമ്മള്‍ ഇന്നും ഇന്ത്യയുടെ വികാരമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഗാന്ധിജിയെപ്പോലുള്ള വ്യെക്തികളെ ഇനി ഒരിക്കലും നമുക്ക്‌ കണ്ടെത്താന്‍ കഴിയുമില്ല.... ആ മഹാത്മാവ് കാണിച്ചുതന്ന സ്വയം പര്യാപ്തത എന്നത് ഉള്‍കൊണ്ട്കൊണ്ട് ഭരണം നയിക്കുക.... ഭിക്ഷ ചോദിച്ച് വീട്ടില്‍ കയറിവരുന്ന ഇപ്പറഞ്ഞവര്‍ക്കൊക്കെ എന്തെങ്കിലും ഒക്കെ കൊടുത്ത് ഒഴിവാക്കി അവിടം ചാണകവെള്ളം തളിച്ചു ശുദ്ദമാക്കുക....

2010 നവംബർ 6, ശനിയാഴ്‌ച

വിടരാന്‍ കൊതിക്കുന്ന മൊട്ടുകള്‍....



‘’ഇന്ത്യ വളര്‍ന്നാ ഇന്ത്യക്ക് നന്ന്... പെരുന്നാളായി കുടുംബത്തിക്ക് കാശ് അയച്ചാല്‍ നിനക്ക്‌ നന്ന്’’

എന്ന മതാശ്രീയുടെ ഭീഷണികേട്ട് പേടിച്ച് കാശയക്കാന്‍ അബുദാബിയിലെ അല്‍-വാഹദാ മാളിലുള്ള അല്‍-ഫര്‍ധാന്‍ എക്സ്ചേഞ്ചില്‍ ക്യൂവില്‍ നില്ക്കുമ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്.....രണ്ട് സുന്ദരികള്‍ (എന്റെ ആരാധികമാര്‍ ആകുമ്പോള്‍ മിനിമം സൌന്ദര്യം ഒക്കെ ഉണ്ടാകുമല്ലോ)എന്നെ ചൂണ്ടിക്കാട്ടി ആശ്ചര്യത്തോടെ എന്തോ മുറുമുറുക്കുന്നു..... ഇത് കണ്ട് പേടിച്ച് ‘മാതാവേ കാത്തോളണേ’ എന്ന് മനസ്സില്‍ പറഞ്ഞു.... അല്ലെങ്കിലേ അറബിപ്പെണ്ണ്ങ്ങള്‍ കാരണം പേടിച്ചിട്ടാണ് പുറത്തിറങ്ങി നടക്കുന്നത്...ഇനി ഇപ്പൊ ഈ വേലത്തരത്തിനു മല്ലുസ് സുന്ദരികളും ഇറങ്ങിയോ എന്ന് ചിന്തിച്ച് വ്യാകുലമാതാവിനെ വിളിച്ച് വ്യാകുലപ്പെട്ടു നില്ക്കുമ്പോള്‍ അതില്‍ ഒരുത്തി എന്‍റെ അടുത്ത്‌ വന്നുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു....

വിരല്‍ത്തുമ്പ് എന്ന ബ്ലോഗ്‌ നിങ്ങളുടെയാണോ? അതിലെ ആള്‍ നിങ്ങളെപ്പോലെത്തന്നെ ഇരിക്കുന്നു....

അതെ, അത് ഞാന്‍ തന്നെയാണ്.... ശബ്ദം പുറത്ത്‌ വന്നില്ലെങ്കിലും ഉന്തിത്തള്ളി അങ്ങ് പറഞ്ഞു....

അയ്യോ!!! എന്നും പറഞ്ഞുകൊണ്ട് ആ ആയമ്മ മറ്റവളുടെ അടുത്തേക്ക് ഒറ്റരോട്ടം......

ഇതെന്താ ഇത്?....എന്ന് അന്തം വിട്ട് നില്ല്ക്കുമ്പോള്‍ രണ്ടും കൂടി പാഞ്ഞ് എന്റെത അടുത്തെത്തി.....

ഹായ്‌....രണ്ട് പേരെയും പേടിച്ചിട്ടാണെലും വിഷ് ചെയ്തു...

ഹായ്‌ വിരല്‍.... രണ്ട് പേരും അവതാര്‍ സിനിമയിലെ അത്ഭുതജീവിയെ നോക്കുന്നമാതിരി എന്നെ തുറിച്ചുനോക്കി കുറച്ച് നേരം....

ഹാപ്പി ദീവാലി.....ഇതിന് ഒരു അവസാനം കാണാന്‍ ഞാന്‍ തന്നെ ഇടപെട്ടു....

സെയിം ടു യു... അതില്‍ സൌന്ദര്യം കുറച്ച് കൂടുതലുള്ള കൊച്ച് മറുപടി തന്നു.....

എന്താ ഇവിടെ...അവര് ചോദ്യം തുടങ്ങി.....

ഞാന്‍ ഇവിടെ കുറച്ച് കാശ് അയക്കാന്‍ വന്നതാ....

എവിടെയാ താമസം.....

ഞാന്‍ ഇവിടെ കോര്നിഷിന്റെ മുന്നിലെ ഹില്ട്ടന്‍ ഹോട്ടലിന്റെ് മുകളിലാ....

ഓഹോ....ഞങ്ങള്‍ അതിന്റെയൊക്കെ അടുത്ത്‌ തന്നെയാ താമസം....

മ്..... പിന്നെ ഇവിടെ?.....

ചെറിയൊരു പര്ച്ചേ്സ്..... വെള്ളിയാഴ്‌ചയല്ലേ ....

പിന്നെ വിരല്‍ എന്ത് ചെയ്യുന്നു.....

ഞാന്‍ ഇവിടെ ഒരു ചെറിയ കമ്പനിയില്‍ ഐടിയിലെ ഹെഡ് ആണ്....

ഞങ്ങള്‍ ഇവിടെ ..............ഹോസ്പിറ്റലില്‍ നഴ്സ്മാരാണ്....

മ്.....ഗുഡ്...

വിരല്‍ നാട്ടില്‍.....?

തൃശൂരാ.... നിങ്ങള്‍?

ഞങ്ങള്‍ അങ്ങ് തെക്കാ.... കോട്ടയം....

പിന്നെ ഞങ്ങള്‍ ബ്ലോഗ്‌ ഒക്കെ വായിക്കാറുണ്ട്..... നന്നാകുന്നുണ്ട്....

താങ്ക്സ്.....

എന്താ സ്ത്രീകളോട് ഇത്രക്ക്‌ വിരോധം? കൊഞ്ചിക്കൊണ്ട് സുന്ദരികൊച്ച് ചോദിച്ചു.....

ഏയ്.... അങ്ങനെയൊന്നും ഇല്ല... എനിക്ക് സ്ത്രീകളോട് എന്നും സ്നേഹം മാത്രമേ ഉള്ളൂ.... പിന്നെ ചരിത്രാതീതകാലം മുതലേ സ്‌ത്രീകളെക്കുറിച്ച് നിങ്ങള്ക്ക് അറിയാവുന്നതല്ലേ?

ചരിത്രത്തില്‍ സ്ത്രീകള്‍ എന്നും മുന്നില്‍ തന്നെയല്ലേ? മദര്തെരേസ, മാതാ അമൃതാനന്ദമയീ, ഇന്ദിരാഗാന്ധി..... സുന്ദരിയുടെ കൂടെയുള്ള ഒരുത്തി എന്നെ കൊല്ലാന്‍ തന്നെയാണെന്ന് എനിക്ക് തോന്നി.....

നോക്കൂ കുട്ടി.. എനിക്ക് ഒരു മൈതാനപ്രസങ്കത്തിനു താല്പര്യമില്ല..... നിങ്ങള്‍ ഒന്ന് ചിന്തിച്ചോളൂ ..... ഹവ്വയുടെ ആഗ്രഹമല്ലേ ആദമിനെ സ്വര്ഗ്ഗത്തില്‍ നിന്നും പുറത്താക്കിയത്? പാഞ്ചാലിയുടെ സൗന്ദര്യം അല്ലെ യുദ്ധത്തില്‍ കലാശിച്ചത്?...... അങ്ങിനെ അങ്ങിനെ പോകുന്നു ചരിത്രങ്ങള്‍.... ഞാനും വിട്ടുകൊടുത്തില്ല....

മതി.... സുന്ദരി മറ്റവളെ ഭീഷണി രൂപത്തില്‍ നോക്കി....

ഓക്കേ ഒന്ന് ഞാന്‍ ചോദിക്കാന്‍ മറന്നു.... എന്താ നിങ്ങളുടെയൊക്കെ പേര്....

എന്റെ പേര് സൂസണ്‍ സുന്ദരി സ്വയം പരിചയപ്പെടുത്തി.... ഇവളുടെ പേര് മീന ചെറിയാന്‍...

മ്... ‘സൂസണ്‍’ പേര് എനിക്ക് ഇഷ്ടപ്പെട്ടു..

താങ്ക്സ്... നാണം മാറിമറിയുന്നത് എനിക്ക് കാണാമായിരുന്നു.....

ശരി നിങ്ങള്‍ ഒന്ന് പുറത്ത്‌ വൈറ്റ്‌ ചെയ്യൂ ഞാന്‍ കാശ് ഒന്നയക്കട്ടെ!! ഓക്കേ!!

ശരി ഞങള്‍ പുറത്ത്‌ നില്ക്കാം എന്ന് പറഞ്ഞ് ചന്തിയും കുലുക്കി രണ്ടും പുറത്തേക്ക്‌ പോയി.......

കാശ് അയച്ച് പുറത്തേക്ക് വന്നപ്പോള്‍ രണ്ടും എന്നെക്കാത്ത്‌ പുറത്ത്‌ നില്ക്കു ന്നുണ്ടായിരുന്നു...

വരൂ നമുക്ക്‌ ഒരു കോഫി കഴിക്കാം .... ഞാന്‍ ക്ഷണിച്ചു...

യ്യോ!! വേണ്ട.. സുന്ദരി മൊഴിഞ്ഞു...

ഏയ്‌ അത് പറ്റില്ല എന്നെവന്നു പരിചയപ്പെട്ട സ്ഥിതിക്ക് നിങ്ങള്‍ എന്റെു ഗസ്റ്റ്‌ അല്ലെ.... ? വരൂ..

മാളിലെ കോഫീഹൌസില്‍ ഇരിക്കുമ്പോള്‍ ഇടക്കിടെ സുന്ദരി എന്റെ കണ്ണിലേക്ക്‌ നോക്കുന്നുണ്ടായിരുന്നു....

വിരല്‍ വിവാഹിതനാണോ?

ഇല്ല....

എന്തേ? ആശ്ചര്യത്തോടെ ചോദിച്ചു സൂസണ്‍.....

മറ്റൊന്നും കൊണ്ടല്ല .... പ്രേയസിയെ നോക്കുന്നുണ്ട്.... ഇതുവരെ ഒന്നും മുന്നില്‍ വന്നിട്ടില്ല.... വന്നാല്‍ നോക്കാം......

എന്താ സൂസണ്‍ താനോ?

ഇല്ല... അത് പറയുമ്പോള്‍ ആ ശബ്ദത്തിന് വിറയല്‍ ഉണ്ടായിരുന്നു....

മ്...? നിങ്ങള്‍ക്കൊക്കെ വിവാഹം കഴിഞ്ഞാല്‍ ഇവിടെ ഒരുമിച്ച് താമസിക്കാമല്ലോ?

കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ല ശത്രുക്കള്‍..... പേരെന്താ നഴ്സ്.... ജോലിയോ വിദേശത്തും അതും ഒറ്റക്ക്‌... മുടങ്ങാന്‍ അതുപോരെ വിരല്‍?

മ്.... ശരിയാ സൂസണ്‍.... എല്ലാം ശരിയാകും... പിന്നെ ആര്‍ക്കാ ശത്രുക്കള്‍ ഇല്ലാത്തത്?

എന്താ വിരലിന് ഇതുപോലെ വല്ല അനുഭവവും? സൂസണ്‍ ആരാഞ്ഞു.....

എനിക്കും ഒരെണ്ണം ഇതുപോലെ ശരിയായതാ സൂസണ്‍!!!.....

എന്നിട്ട്?

ഗള്‍ഫില്‍നിന്ന് തന്നെ ഏതോ ഒരു തന്തക്ക് പിറക്കാത്തവന്‍ ഫോണ്‍ വിളിച്ച് അതങ്ങ് മുടക്കി.... ചെക്കന്‍ ആള് ശരിയല്ലാ... കച്ചറയാണ് എന്നൊക്കെ പറഞ്ഞ്.... അതും മനസ്സാലെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്നെക്കുറിച്ച്!!!...... പറയുമ്പോള്‍ മനസ്സ്‌ എവിടെയോക്കെയോ നീറുന്നുണ്ടായിരുന്നു.....

ഇപ്പറഞ്ഞവനും ഭാര്യയും മക്കളുമൊക്കെ ഉണ്ടാകില്ലേ വിരല്‍?...

ഉണ്ടല്ലോ... പിന്നെന്താ ഭയം?തിരിച്ച് ഞാന്‍ ചോദിച്ചു....

ഇന്നല്ലങ്കില്‍ നാളെ ഇതിനൊക്കെ ദൈവം ശിക്ഷ കൊടുക്കും വിരല്‍ അത് തീര്‍ച്ച.... അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ രണ്ട് തീ ഗോളങ്ങള്‍ എരിയുന്നുണ്ടായിരുന്നു.....

മ്.... അവര്‍ ചെയ്യുന്നത് എന്തെന്ന്‍ അവര്‍ അറിയുന്നില്ല... അവരോട് ക്ഷമിക്കൂ കര്‍ത്താവേ, എന്ന് പറയൂ സൂസണ്‍..... ചിരിച്ചുകൊണ്ട് ആണ് ഞാന്‍ അത് പറഞ്ഞത്....

നിങ്ങള്‍ ക്രിസ്റ്റ്യന്‍ ആണോ?

ആല്ല ഞാന്‍ മുസ്ലീമാ...

പിന്നെയീ ബൈബിള്‍ വചനങ്ങള്‍ കൂടുതലായും ബ്ലോഗില്‍ കാണാറുണ്ടല്ലോ?

ഞാന്‍ എല്ലാ വേദഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട് സൂസണ്‍..... ബൈബിള്‍ എന്നെ വളരെയധികം ആകര്‍ഷിച്ച ഒരു വേദഗ്രന്ഥമാണ്....

എന്നാല്‍ പറയൂ നമ്മുടെ ശത്രുക്കളെ നമുക്ക് ഏതു ഗണത്തില്‍ കൂട്ടാം...

പണത്തിന്റെ മായാലോകത്തില്‍ ഭ്രമിച്ച് വെറും 32 വെള്ളിക്കാശിനു സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ട ആ ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത്, പിന്നീട് ചെയ്ത തെറ്റില്‍ നീറി സ്വയം കഴുമരം വരിച്ച ആ യൂദാസിനെ സൂസന് അറിയുമല്ലോ?

അറിയാം....

എന്നാല്‍ ആ ഗണത്തില്‍ നമുക്ക് നമ്മുടെ ശത്രുക്കളെ കാണാം....

അതെ വിരല്‍ ... പറയുമ്പോള്‍ സൂസന്റെ കണ്ണില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു....

ശരി എനിക്ക് പോകാന്‍ നേരമായി കൂട്ടുകാരികളെ....

അവര്‍ സമ്മതിച്ചില്ലെങ്കിലും ബില്ല് ഞാന്‍ തന്നെ പേ ചെയ്തു.... ഞങ്ങള്‍ കോഫീ ഹൌസില്‍ നിന്നും പുറത്തിറങ്ങി....

ശരി കാണാം..... നിങ്ങള്‍ എന്റെ ബ്ലോഗ്‌ കഴിയുമെങ്കില്‍ എന്നും വായിക്കണം..

തീര്‍്ച്ചയായും വിരല്‍.....

എന്റെ ഫോണ്‍നമ്പര്‍‍ ചോദിച്ചെങ്കിലും അത് അവര്‍ക്ക് ‌ നല്കാവന്‍ നിരസിച്ചു കൊണ്ട് പുറത്തുള്ള കാര്‍ എടുത്ത്‌ റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ സൂസന്‍ എന്ന നിഷകളങ്കമായ മുഖമുള്ള സുന്ദരി അപ്പോള്‍ മനസ്സില്‍ മറയാതെ ഉണ്ടായിരുന്നു.....

അപ്പോഴും ഒരു നിരാശ മനസ്സില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.....

‘എന്തേ സൂസനെ എനിക്ക് വേണ്ടി ദൈവം ഒരു മുസ്ലീമാക്കി ജനിപ്പിച്ചില്ല...?’

‘പ്രേയസിയാകാന്‍ കൊതിച്ച അവളെപ്പോലെയുള്ള ഒരു പെണ്‍കുട്ടി എന്നെങ്കിലും എന്റെ മുന്നില്‍ വരുമോ?.....’

ഞങ്ങള്‍ക്കു‌ മുന്നിലുള്ള ആ ശത്രുവിന്റെ മുഖം അപ്പോള്‍ എത്ര വികൃതമാണ് എന്ന് എനിക്ക് തോന്നി........

2010 നവംബർ 4, വ്യാഴാഴ്‌ച

ബ്ലോഗൈകജീവിതം.....



ഇന്ന് കേരളത്തിലെ ബ്ലോഗ്‌ എഴുതി പോസ്റ്റ്‌ ഇടുന്നവര്‍ക്കും ഇനി ഇപ്പറഞ്ഞ ബ്ലോഗ്‌ പുതിയതായി എഴുതുവാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് വിരല്‍സ്യായന ഗുരു ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്...ബ്ലോഗൈകജീവിതം എന്നാല്‍ അത് പ്രാകൃതമായ വികാരത്തെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്..... ഇന്ന് കേരളത്തിലുള്ള ചുരുക്കം ചെറുപ്പക്കാര്‍ എന്നും ബ്ലോഗ്‌ ചെയ്യാന്‍ വേണ്ടി മാത്രം ബ്ലോഗ്‌ തുടങ്ങുന്നവര്‍ ഉണ്ട്... പക്ഷേ തുടര്ച്ചയായ പോസ്റ്റിങ്ങിലൂടെ ഇപ്പറഞ്ഞവര്‍ വേഗം തന്നെ ബ്ലോഗ്‌ മടുത്ത് പൂട്ടിക്കെട്ടി നിരാശരായി ഇരിക്കുന്നത് നമുക്ക് പലപ്പോഴായി കാണാന്‍ സാധിക്കും....അത്തരം ആളുകള്ക്ക് താഴെക്കൊടുക്കുന്ന നിര്ദേശങ്ങള്‍ വളരെയധികം ഉപകാരപ്രദമായിരിക്കും....

1) ബ്ലോഗ്സ്പോട്ട് നിങ്ങള്ക്ക് അനുവദിച്ചു തരുന്ന ബ്ലോഗിനെ പരാമാവധി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക..

2) ബ്ലോഗില്‍ ഇടുന്ന പോസ്സ്റ്റുകള്‍ എപ്പോഴും ആനന്ദകരമാക്കാന്‍ ശ്രമിക്കുക,,,

3) ചിലസമയങ്ങളില്‍ ബ്ലോഗ്‌ തന്നെ നിങ്ങളോട് സര്‍വര്‍ എറര്‍ അതുമല്ലെകില്‍ നെറ്റ്‌വര്ക്ക്‌ ഈസ്‌ നോട്ട് റെസ്പോണ്‍ണ്ടിങ്ങ് ദിസ്‌ ടൈം എന്നൊക്കെ പറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല....ആ സമയങ്ങളില്‍ നിങ്ങള്‍ ബ്ലോഗില്‍ വീണ്ടും വീണ്ടും പോസ്റ്റിട്ട് പബ്ലിഷ് ബട്ടന്‍ അമര്ത്തി ശല്യപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക...

4) കഴിയുമെങ്കില്‍ ടെമ്പ്ലേറ്റുകള്‍ മാറ്റിയും പുതിയതരം വൈഡ്‌ജെറ്റുകള്‍ കൊണ്ടുവന്നും ബ്ലോഗിനെ ആകര്ഷ്ണമുള്ളതാക്കുക.... അത് നിങ്ങളുടെ ബ്ലോഗിങ്ങിന് ദീര്ഘികാല പോസ്റ്റിങ്ങിനു നിങ്ങളെ സഹായിക്കും....

5) ദിവസവും പോസ്റ്റ്‌ ഇടുന്ന ബ്ലോഗന്‍ ആണ് നിങ്ങളെങ്കില്‍ ഇടുന്ന പോസ്സ്റുകളില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരാം.. ഉദാഹരണത്തിന് വിഷങ്ങളുടെ വിശദീകരണം, ഒരെകാര്യത്തെക്കുറിച്ച് ദീര്ഘമായ ഒറ്റപോസ്റ്റ് വിശദീകരണം അങ്ങിനെ അങ്ങിനെ......

6) ചിലര്‍ മറ്റുള്ളവരുടെ ബ്ലോഗിനെ ആഗ്രഹിക്കുകയും അതിന്റെ അഡ്മിനിസ്ട്രെറ്റര്‍ ആകാനുള്ള പ്രവണതകള്‍ ഇന്ന് നമുക്ക്‌ കാണാന്‍ സാധിക്കും.. തരം കിട്ടിയാല്‍ ആരും അറിയാതെ ആ ബ്ലോഗില്‍ കയറി പോസ്റ്റ് ഇടാറും ഉണ്ട്....അത് ഒരിക്കലും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക..... അത് പിന്നീട് ബ്ലോഗ്സ്പോട്ടിന്റെ് ഇടപെടല്മൂലം നിങ്ങളുടെ സ്വന്തം ബ്ലോഗിന്റെ പോളിസിക്ക് തന്നെ കുഴപ്പമുണ്ടായേക്കാം....

7) ഒരേസമയം രണ്ടില്കൂടുതല്‍ ബ്ലോഗ്‌ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട്... അത്തരം ആളുകളോട്...കഴിയുമെങ്കില്‍ നിങ്ങള്ക്കുള്ള എല്ലാബ്ലോഗിനോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തുക,,,,,,

8) പോസ്റ്റുന്ന സമയത്തിലുള്ള വെത്യസ്ഥത നിങ്ങള്ക്ക് എപ്പോഴും നിങ്ങളുടെ ബ്ലോഗിനോട് ‌ ഒരു പ്രത്യേക താത്പര്യം എപ്പോഴും ജനിപ്പിക്കും..... കഴിയുമെങ്കില്‍ ബ്രാഹ്മണമുഹൂര്‍ത്തത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുക....

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും കേരളത്തിലെ നല്ലൊരു ബ്ലോഗര്‍മാരുടെ പട്ടികയിലേക്ക് ഉയരാന്‍ കഴിയും.....

2010 നവംബർ 2, ചൊവ്വാഴ്ച

ധീര ഉഷ.....



പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം.... ഉഷ വലതോ ഇടതോ ആവട്ടെ അവരുടെ കൂടെ പ്രതികരിക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും.... എന്നീ ലോകത്ത്‌ എല്ലായിടത്തും സ്ത്രീകള്ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ എതിര്‍ക്കാനോ തടയാനോ ഇന്ന് ഒരാള്ക്കും സാധിക്കുന്നില്ല...വനിതാകമ്മീഷന്‍ ജസ്റ്റിസ് ഡി.ശ്രീദേവിക്ക് പോലും.... ഇന്നൊരു സ്ത്രീ മാത്രം ഉള്ള വീട്ടില്‍ ഒരു പുരുഷനെ അവള്‍ക്കൊപ്പം കണ്ടാല്‍ അവര്‍ തമ്മില്‍ എന്തോ അവിഹിതബന്ധം ഉണ്ട് എന്ന് പറഞ്ഞ് നടക്കുന്ന നാടാണ് നമ്മുടെ കേരളം.... ഇത്തരം ഇല്ലാക്കഥ പ്രചരണങ്ങള്‍ കാരണം സമൂഹത്തില്‍ ഇന്നും പുറന്തള്ളപ്പെട്ട് വേദനയോടെ ജീവിക്കുന്ന ഒട്ടനവധി സ്ത്രീകളെ എനിക്കറിയാം..... ഇതിനൊക്കെ കാരണം നമ്മുടെ കേരളീയരുടെ ചിന്താഗതിയാണ്.... ഇന്ന് സുന്ദരിയായ ഒരു ടീച്ചര്‍ ക്ലാസെടുക്കാന്‍ കയറിവന്നാല്‍ അവരുടെ മാറിലേക്ക് നോക്കി സൈസ്‌ പറയുന്ന വിദ്യാര്ഥികളില്‍ നിന്ന്‌ തുടങ്ങണം ഇത്തരം ബോധവത്കരണം എന്നാണെനിക്ക് പറയാനുള്ളത്..... ഇനി നമ്മുടെ ഉഷയുടെ ഗതികേട് എന്താണെന്ന് അറിയണ്ടെ..... അത് വിചിത്രമായ ഒരു സംഭവമാണ്....

ഇതുവരെ ജനങ്ങള്‍ക്ക്‌ ചെയ്ത ദ്രോഹങ്ങള്‍ക്ക് ജനം തന്നെ തിരിച്ച് പണികൊടുക്കാറുള്ള പഞ്ചായത്ത് തിരഞ്ഞടുപ്പ് ഇപ്പോള്‍ കഴിഞ്ഞ വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.... ഇടത് നിരങ്ങിയ പഞ്ചായത്തുകളില്‍ വലതിനെ കുടിയിരുത്തിയും അല്ലാതെയും ഉള്ള മാറ്റങ്ങള്‍ കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്..... ഇപ്പറഞ്ഞ ഉഷയും ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ 1‌5ാം വാര്‍ഡില്‍ വലതിനെ പ്രധിനിധീകരിച്ച് മത്സരിച്ചിരുന്നു.... ഇവരുടെ അച്ചന്‍ ഉള്‍പ്പെടെ കുടുംബക്കാരെല്ലാരും കൂടി പഞ്ചായത്ത് മുഴുവനായും വിഴുങ്ങാം എന്ന ഉദ്യെശത്തോടു കൂടിയാവാം ഗ്രാമവികസന മുന്നണി എന്ന പാര്ട്ടി രൂപികരിച്ച് ആ പാര്ട്ടിയുടെ പുണ്യാളത്തിയായി മിസ്സ്‌.അമ്മിണിയെ അവരോദിച്ചു, ആ അവള്‍ക്കെിതിരെയാണ് നമ്മുടെ ഈ ഉഷ മത്സരിച്ചത് എന്ന് കേള്‍ക്കുമ്പോള്‍ എന്റെു ശരീരത്തിലെ ഓരോ രോമകൂപങ്ങളും എണീറ്റ്‌ നിന്ന് ദേശീയഗാനം പാടുന്നു..

വിദ്യകൊണ്ട് എം എ ബിരുദധാരിയ ഉഷയെ കാലുവാരാന്‍ ഇലക്ഷന് മുന്‍പ് തന്നെ പ്രതിപക്ഷക്കരായ കുടുംബക്കാര്‍ ശ്രമിച്ചിരുന്നത്രേ.... എന്തോ കോണ്ഗ്രസ് പാര്ട്ടിയുടെ നല്ലവശങ്ങള്‍ മാത്രം അറിയാമായിരുന്ന ഉഷ ഇപ്പഞ്ഞിടത്ത് വീണില്ല എന്ന് മാത്രമല്ല 35 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പഞ്ചായത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തു.... ഇനിയല്ലേ കാണാന്‍ കിടക്കുന്നത്.... വീട്ടില്‍ കോണ്ഗ്രെസ് അധികാരത്തില്‍ വന്നപ്പോള്‍ ഏതൊരു പ്രതിപക്ഷക്കാരും ചെയ്യുന്നതെ ഉഷയോട് വീട്ടുകാരും ചെയ്തോള്ളൂ.... തോല്‍വിയുടെ കാരണം കണ്ടെത്താന്‍ വീടുകാരെല്ലാം അവൈലബിള്‍ പിബി വിളിച്ചു കൂട്ടി ഒരുമിച്ചൊരു തീരുമാനം അങ്ങെടുത്തു..... അനുസരണചട്ട നിയമപ്രകാരം ഉഷയേയും മകളെയും പാര്ട്ടിയില്‍ നിന്നുമാത്രമല്ല വീട്ടില്‍ നിന്നും പടിയടച്ചു പിണ്ഡം വക്കുക എന്ന്..... കഷ്ടം!! ഇന്ന് നമ്മുടെ സ്ത്രീകള്‍ വീട്ടില്‍ പോലും സുരക്ഷിതരല്ല എന്ന് പറയുമ്പോള്‍ കേരളത്തിലെ സംസ്കാരത്തിന് പോലും തുരംഗം വക്കാവുന്ന രീതിയില്‍ മാറിയില്ലേ നമ്മുടെയീ രാഷ്ട്രീയസംസ്കാരം.......

എന്തോ എന്നെപ്പോലെയുള്ള കേരളത്തിലെ നല്ലവരായ ബ്ലോഗര്‍മ്മാരുടെ ഇടപെടല്‍ മൂലമോ മറ്റോ നാട്ടുകാരും സഹപ്രവര്ത്തകരും കൂടി ഇവര്ക്ക് ഒരു വീട് ശരിയാക്കിക്കൊടുത്തിട്ടുണ്ട് ....എന്തായാലും സ്വന്തം വീട്ടുകാര്‍ പുറത്താക്കിയപ്പോഴും അത് ചങ്കൂറ്റത്തോടെ നേരിട്ട ഉഷയെപ്പോലുള്ളവര്‍ കേരളത്തിലെ വനിതകള്ക്ക് എന്നും ഒരു മാതൃകയാണ്.... ഇതില്‍ നിന്നൊക്കെ എന്റെ ആരാധികമാരോട് എനിക്ക് പറയാനുള്ളത്‌.... ‘’ആര്‍ക്കും നിങ്ങളെ ചതിക്കാം, അത് നിങ്ങളുടെ അച്ഛനോ അമ്മക്കോ മറ്റാര്‍ക്കും.... പക്ഷെ നിങ്ങള്‍ ഒരിക്കലും നിങ്ങളെ ചതിക്കാതിരിക്കുക.... ധീരതയോടെ മുന്നോട്ട് പോകുക’’ അത് നല്ല കണ്ണുകൊണ്ട് കാണാന്‍ ഇന്നും കേരളത്തില്‍ കുറച്ച് നല്ലവരായ ചെറുപ്പക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..............

2010 നവംബർ 1, തിങ്കളാഴ്‌ച

രൂപക്കിട്ട് ഒരു കൊട്ട്......



മര്‍ഫി ലോയില്‍ പ്രവചിച്ചിരുന്നതുപോലെ ഇന്നീ ലോകത്ത് സംഭവിക്കാനുള്ളതൊക്കെ തീര്ച്ചയായും ഭവികും എന്ന് പറഞ്ഞത്തില്‍ മിക്യതും ഇന്നീ ലോകത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു ....അതും വളരെയധികം വര്ഷ ങ്ങള്ക്കുശേഷം.... എന്നാല്‍ ഈ എളിയവന്‍ പറഞ്ഞ്‌ നാവ്‌ എടുത്തിട്ടില്ല...... 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ധനകാര്യവിദഗ്ദ്ധര്‍ തന്നെ ഞാനിപ്പറഞ്ഞത്‌ ശരിവെക്കുന്നു..... ഇന്നീകേരളത്തില്‍ ഉള്ള മിക്യവരും അഹങ്കാരികള്‍ ആണെന്നും അതില്‍ പൊങ്ങച്ചക്കാര്‍ ഏറെയുണ്ടന്നും.... ഭാവിയില്‍ ഇപ്പറഞ്ഞ സുഗുണന്മാര്‍ ക്ഷ ണ്ണ പ്പ മ്മ എന്നൊക്ക വരക്കുമെന്നും രണ്ട് ദിവസങ്ങള്ക്ക് മുന്പ്‌ ഞാന്‍ പ്രവചിച്ചിരുന്നു...... എന്നാല്‍ അവന്മാരൊടോക്കെ വീണ്ടും ഞാന്‍ പറയുന്നു... അനുഭവിക്കാന്‍ റെഡിയായി ഇരുന്നോളൂ മക്കളെ...... നിങ്ങളുടെയൊക്കെ ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞു........

ഇന്ന് നമ്മുടെ കൊച്ചുകേരളത്തിന്റെ മൊത്തം കയറ്റുമതിയുടെ വരുമാനത്തിലേറെയാണ് പ്രതിവര്ഷം നമ്മുടെ പ്രവാസികളില്‍ നിന്ന് കേരളത്തിലേക്ക്‌ ഒഴുകിയെത്തുന്ന പണത്തിന്റെ കണക്ക്......ഇത് ശരിയായ രീതിയില്‍ എത്തുന്നത്..... അപ്പോള്‍ ബ്ലാക്ക്‌ വഴി വരുന്നതോ?.... അതതിലും കൂടുതലാണ്..... മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 18 ശതമാനം ഇപ്പറഞ്ഞ നല്ല പണം വരും എന്ന് പറയുമ്പോള്‍ പ്രവാസികളായ നമ്മളെയൊക്കെ ഈ നാറികളായ കേന്ദ്ര-കേരള സര്ക്കാറുകള്‍ പൂവിട്ടു പൂജിക്കേണ്ടെ??....... എന്നാല്‍ ഇപ്പറഞ്ഞ പ്രവാസികള്ക്ക് പാരയായി ഇന്ത്യ ഇപ്പോള്‍ വളര്‍ന്നു വളര്‍ന്നു വീര്ത്തുക്കൊണ്ടിരിക്കുകയാണത്രേ..... എവിടെ?....!!! കാശുള്ളവന്‍ ദിനംപ്രധി വണ്ടികള്‍ മാറ്റുന്നു... പലിശപ്പണം ഉള്ളവന്‍ പുതിയ വീടുകള്‍ വക്കുന്നു.... അംബാനിയെപ്പോലുള്ള അല്‍പമ്മാര്‍ പെണ്ണിനെ പ്രീതിപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് വീട് പണിയുന്നു എന്നതൊഴിച്ചാല്‍ കുമ്പിളില്‍ തന്നെയാണ് കോരേട്ടന് ഇപ്പോഴും കഞ്ഞി...........

ഉന്തിന്റെ കൂടെ ഒരു തള്ളു എന്ന് പറഞ്ഞത് പോലെയായി ഇപ്പൊ പ്രവാസികളുടെ അവസ്ഥ..... അല്ലെങ്കിലേ സാമ്പത്തികമാന്ദ്യം ബാധിച്ച് കേരളത്തിലെ മണ്ടരി പിടിച്ച തെങ്ങിന്റെ അവസ്ഥപോലെയായിരിക്കുന്നു ഇപ്പോള്‍ ഗള്ഫി്ന്റെ അവസ്ഥ..... ഇതിന്റെ് കൂടെ ഇപ്പോഴിതാ അയക്കുന്ന കാശിന് മൂല്യം കൂടി കുറഞ്ഞിരിക്കുന്നു...... കഴിഞ്ഞ വര്ഷം 1 ദിര്ഹമിന് 14 രൂപയിനത്തില്‍ യു എ ഇ എക്സ്ചെഞ്ചില്‍ നിന്ന് ഞാന്‍ നാട്ടിലേക്ക് കാശ് അയക്കുമ്പോള്‍ ഉള്ളില്‍ ഒരു അഹങ്കാരം ഒക്കെ ഉണ്ടായിരുന്നു.... ഇന്ന് ആ യു എ ഇ എക്സ്ചേഞ്ച് കാണുമ്പോള്‍ ഇപ്പോള്‍ എനിക്ക് ആട്ടിയോടിക്കാനാണ് തോന്നുന്നത്.... നാട്ടില്‍ ഒരു ദിവസത്തില്‍ മൂന്നു മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവന് മാസം കണക്കിന് കൂലി കൂട്ടുമ്പോള്‍ ഇവിടെ പ്രവാസി ശമ്പളവര്‍ധന എന്ന ഒരു വാക്ക് കേട്ടിട്ട് വര്ഷ്ങ്ങളായിരിക്കുന്നു......

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന് ഉണ്ടായ വളര്ച്ചായാണ്‌ ഇന്നീ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.... 2008 ല്‍ 39 രൂപയില്നിന്ന് 2009 ല്‍ 52 രൂപയിലേക്ക് ഉയര്ന്ന ഡോളര്‍ ഇന്നിപ്പോള്‍ വീണ്ടും 42 ല്‍ ഉറച്ച് നില്ക്കുകയാണ്....അതൊക്കെപോട്ടെ....നമ്മുടെ ദിര്‍ഹത്തിനെതിരെ രൂപക്ക് ഉണ്ടായ 10% വളര്ച്ചയാണ് ഇന്ന് പ്രവാസികളെ വലയ്ക്കുന്നത്.... ഇന്ന് ഗള്ഫില്‍ എന്നെപ്പോലെ വളരെയധികം ശമ്പളം വാങ്ങുന്നവനും കുറച്ച് മാത്രം വേദനം ലഭിക്കുന്നവനും ഇപ്പറഞ്ഞ പ്രതിസന്ധിയില്‍ ഇനി എന്തുചെയ്യണം എന്നറിയാതെ ജീവിതം വഴിമുട്ടി നില്ക്കുകയാണ്......

സുഹൃത്തുക്കളെ!!! ഇന്ന് കേരളത്തിലെ 94% കുടുംബങ്ങളും ഗള്‍ഫെന്ന മയാലോകത്തെ ആശ്രയിച്ചാണ് ഇപ്പോഴും ജീവിക്കുന്നത്.... ഇന്ത്യ വളരുകയല്ലേ ഇനി ഇപ്പൊ എന്തിനാ നമ്മളൊക്കെ കാശ് അയക്കുന്നത് എന്ന് വിചാരിച്ച് ഒരു മാസം കാശ് അയക്കതിരുന്നാല്‍ നമ്മുടെ വീട്ടുകാര്‍ പട്ടിണിയാകും എന്നല്ലാതെ ഇപ്പറഞ്ഞ പ്രവാസിക്ക് ഒരു ഗുണവും സര്ക്കാരിന്റെ കയ്യില്‍ നിന്ന് പ്രതീക്ഷിക്കണ്ട.... വീണ്ടും ഞാന്‍ നിങ്ങളെ ഓര്മിപ്പിക്കുന്നു..... കേരളത്തില്‍ ഉള്ള ഒരു കൊലപാതകിക്കോ അല്ലെങ്കില്‍ അമ്പലംവിഴുങ്ങികള്ക്കോ നമ്മളെല്ലാം വോട്ട് ചെയ്തു അധികാരത്തില്‍ കയറ്റിയ രാഷ്ട്രീയ ബുജികള്‍ ഇപ്പോഴും തണല്‍ നല്കുന്നു.... ഇന്ന് നമ്മുടെ സംബത്‌വ്യവസ്ഥയുടെ നാട്ടല്ലായ പ്രവാസിയോ ഇന്നും പെരുവഴിയിലാണ്..... നാട്ടില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ നിന്നാല്‍ പ്രവാസി ടാക്സ് കൊടുക്കണം എന്ന ഒരു നിയമം കേന്ദ്രത്തിന്റെ മേശപ്പുറത്ത് ഇപ്പോഴും അനുമതികാത്ത് കിടക്കുകയാണ്.... ഇനി നാളെ ഇവനൊക്കെ നമ്മുടെയെല്ലാം ഭാര്യമാരുടെ അവയവങ്ങള്ക്കും ഒരുപക്ഷെ ടാക്സ് ചുമത്തിയെക്കാം.... ആയതുകൊണ്ട് കിട്ടുന്ന ധനം സ്വരൂപിച്ച് ഒരു നല്ല ജീവിതം ഇനിയെങ്കിലും തുടങ്ങാന്‍ നോക്കുക.... പ്രതീക്ഷകളാണ് നമ്മുടെയെല്ലാം ജീവിതത്തിനെ മുന്നോട്ട് നയിക്കുന്നത്....ഒരു പക്ഷെ പ്രവാസിക്കും നല്ലൊരു ദിവസം വരും എന്ന് നമുക്ക്‌ ആശിക്കാം........

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

പെണ്ണ്‍ ഒരു സംഭവം തന്നെ......



ഹൊ! ഹോളിവുഡില്‍ ഒരുപാട് എണ്ണത്തിനെ കണ്ടിട്ടുണ്ട്... പക്ഷേങ്കില് ഇതുപോലെ ഒരെണ്ണത്തിനെ മഷിയിട്ട് നോക്കിയാല്‍ കിട്ടുകേലാ.... ആരെക്കുറിച്ചാ ഈ പറയുന്നത് അല്ലേ!! നമ്മുടെ മെഗാന്‍ ഫോക്സിനെക്കുറിച്ച്......എന്തായാലും കിടാവ് ഒരു സംഭവം തന്നെയാണെ.....ഇനി എന്താണ് ആ സംഭവം എന്നറിയേണ്ടെ...... ഇന്ന് ഹോളിവുഡിലെ സെലിബ്രേറ്റികളായ കിം കാദര്ഷിയാന്‍, പമേല, പാരിസ് ഹില്ട്ടന്‍ എന്നിവരെല്ലാം തുണിയുരിയുന്നത് സ്വയം എടുത്ത് കൊണ്ട് നാട്ടുകാര്ക്ക്‌ കാണാന്‍ വേണ്ടി വില്ക്കുമ്പോള്‍ ഈ പെണ്ണുമ്പിള്ളമാത്രം ഹോളിവുഡില്‍ ഇപ്പറഞ്ഞ നാറിയപണിക്ക് ഇതുവരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല... ഇപ്പൊ സ്വന്തം അറിവില്ലാതെ എടുത്ത ഒരു ഫോട്ടോ രാവിലെ എണീറ്റ് കണ്ണ് തിരുമ്മി നെറ്റില്‍ കയറി നോക്കിയപ്പോള്‍ കണ്ട് ഞെട്ടിപ്പോയി മെഗാന്‍ കൊച്ച് വെട്ടുകത്തിയും എടുത്ത് ‘ഇത് നെറ്റില്‍ കയറ്റിയവനെ കയ്യിക്കിട്ടിയാല്‍ കൊല്ലും’ എന്ന് പറഞ്ഞു നടക്കുകയാണ് ഹോളിവുഡില്‍..... ഇവര്‍ പാഷന്‍ പ്ലേ എന്ന പടത്തിന്റെ ഫോട്ടോഷൂട്ടിന് ടോപ്പ്‌ ലെസ്‌ ആയി പോസ് ചെയ്തപ്പോള്‍ ഏതോ ഒരു വൃത്തികെട്ടവന്‍ (തങ്കപ്പന്‍) ഇവരറിയാതെ എടുത്ത ഫോട്ടോ അങ്ങ് എടുത്ത്‌ നെറ്റില്‍ ഇട്ടു..... ഇപ്പറഞ്ഞത് ഇപ്പോഴും നെറ്റില്‍ ഹൌസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്..... കേള്ക്കുമ്പോള്‍ സങ്കടം കൊണ്ട് കണ്ണ് നിറയുന്നു അല്ലെ?.........

നോക്കൂ.... 20th സെഞ്ച്വറി ഫോക്സ്സ് ഹോം എന്റര്ടെഇന്മെന്റ് ബ്രിട്ടനില്‍ മാത്രം നടത്തിയ സര്‍വേയില്‍ 20% വിവാഹം കഴിഞ്ഞവരും കഴിക്കാത്തവരും ആയ ആണുങ്ങള്ക്ക് ഈ പെണ്ണുമ്പിള്ളയുമായി ‘അത്തള പിത്തള തവളാച്ചി’ കളിക്കാന്‍ താല്‍പര്യം ഉള്ളവരാണത്രേ!!!! ഹോ!! ഞാന്‍ അപ്പഴും പറഞ്ഞില്ലേ പെണ്ണ് ഒരു സംഭവമാണെന്ന്......എനിക്കതല്ല ഇവളുടെ എല്ലാ സിനിമകളും മുടക്കം തെറ്റാതെ കാണുന്ന എന്നെ ഇതില്‍ പങ്കുകൊള്ളിക്കാഞ്ഞതില്‍ എനിക്കുള്ള അതിയായ ദുഃഖം ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.... ഇതിനെയാണോ നമ്മളൊക്കെ അസമത്വം അനീതി എന്നൊക്കെ പറയുന്നത്???...... എന്തോ ഇനിക്കറിയാന്മേലാ ഇപ്പറഞ്ഞത്‌ നെറ്റില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്...

ഇനി ഇപ്പൊ ആലോചിച്ച് അമ്മാന്തിച്ച് നില്കാതെ എല്ലാ ചേട്ടമ്മാരും വേഗം തന്നെ ഗൂഗിള്ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്‌കൊണ്ട് അതങ്ങ് സേര്‍ച്ച് ചെയ്തുനോക്കിയാട്ടെ...... വേഗം വേഗം!!!!!

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

ലോകസുന്ദരി 2010



തുടക്കം തൊട്ടു ഒടുക്കം വരെ എന്നെപ്പോലെയുള്ള ഞെരംബുകളെ മുള്‍്മുനയില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ വംശജയായ മിസ്സ്‌ അലക്സാട്രിയ മില്‍സ് 2010 ലെ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി...ഇന്ത്യയടക്കം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ള 119 സുന്ദരികളെ പിന്നിലാക്കിക്കൊണ്ടാണു അമേരിക്കയിലെ വിദ്യാര്ഥികൂടിയായ ഇവര്‍ ഈ അംഗീകാരം നേടിയെടുത്തത്‌.......

തിളക്കമുള്ള ഒരു വെള്ള ഗൌണ്‍ അണിഞ്ഞ്‌ ലോകത്തിന് മുന്‍പില്‍ വന്നു നിന്ന് കൊണ്ട് ജൂറിയുടെ ചോദ്യത്തിന് അവര്‍ ഒരു ചെറുപുഞ്ചിരിയോടെ നല്‍കിയ ഉത്തരം വളരെയധികം ശ്രദ്ധേയമായ ഒന്നാണ്.... അതും അമേരിക്കാരിയായ ഇവര്‍....

‘എന്റെി കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം’

സൌന്ദര്യംകൊണ്ട് ലോകത്തിലെ മറ്റെല്ലാ സുന്ദരികളെയും പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഈ കൊച്ചു സുന്ദരിക്ക് എന്റെ വക ഒരു സ്പെഷ്യല്‍ കണ്ഗ്രാട്സ്.........

2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

പൊങ്ങച്ചക്കാര്‍ക്ക്ഒരു നിവേദനം.....



കോളേജില്‍ പഠിക്കുന്ന കാലത്ത് റിലീസ്‌ സിനിമകള്‍ കാണുന്ന ശീലം എനിക്ക് പണ്ടെ ഉണ്ടായിരുന്നു... അന്ന്തൃശൂര്‍ രാഗം തിയറ്ററില്‍ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു ഡയലോഗ് ഞാന്‍ ഇപ്പോഴും ഓര്ക്കാറുണ്ട്.... ‘സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കില്‍ അയല്പക്കത്തെ വീട്ടിലെ ജനലിലൂടെ നോക്കണം’’ എന്ന്..... അന്നൊക്കെ അതൊരു പൈങ്കിളി ഡയലോഗ് ആണെന്നാണ് ഞാന്‍ കരുതിയത്.. എന്നാല്‍ ഇന്ന് കേരളത്തില്‍ നടമാടുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.....ഇനി എന്താടാ ഉവ്വേ നീ കണ്ടത്? എന്ന് ചോദിക്കുന്ന കേരളീയനോടു.......ഇന്ന് കേരളത്തില്‍ ഓരോ മലയാളിയും കാശു കൊടുക്കാതെയോ ലോണെടുക്കാതെയോ സ്വയം അണിഞ്ഞുനടക്കുന്ന ഒന്നേ ഉള്ളൂ അവിടെ.. പൊങ്ങച്ചം!! ഇനി എന്താണി പൊങ്ങച്ചം?......

‘’മറ്റൊരുത്തന്റെ കഴിവില്‍ അസൂയപ്പെടുകയും, ആ കഴിവിനെ പരമാവധി സമൂഹത്തിന് മുമ്പില്‍ താറടിച്ചു കാണിക്കുകയും, എന്നാല്‍ അവനവനില്‍ ഇല്ലാത്ത ആ കഴിവിനെ ഉണ്ടെന്ന് സമൂഹത്തിന് മുന്പി്ല്‍ സ്വയം വരുത്തിത്തീര്ക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വഭാവത്തെയാണ് പൊതുവേ പൊങ്ങച്ചം എന്ന് പറയാറുള്ളത്’’ ഇത്തരം വ്യക്തികളെ ഇപ്പറഞ്ഞ സമൂഹം തന്നെ വളരെ നല്ല രീതിയില്‍ പ്രോഹല്ത്സാഹിപ്പിക്കുന്നും ഉണ്ട് ഈ കാലഘട്ടത്തില്‍.... പക്ഷെ ഈ വ്യക്തി അപ്പോഴും അറിയുന്നില്ല ഇതിന്റെയൊക്കെ അവസാനം എന്നത് തന്റെ പരാജയം ആണെന്ന്...........

കേരളത്തെക്കുറിച്ച് അറിയുന്നവനു മാത്രമേ ആ കേരളത്തെക്കുറിച്ച് എഴുതാന്‍ കഴിയൂ എന്ന് ഞാന്‍ ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നു...... എന്തിനാണ് കേരളീയര്‍ ഇതുപോലെ ഒന്നിന് അതും ഈ കാലഘട്ടത്തില്‍ അടിമപ്പെട്ടിരിക്കുന്നത്?....... കല്യാണം കഴിഞ്ഞ് പെണ്ണിന്റെ വീട്ടില്‍ നിന്നും പെണ്ണിന്റെ ഭാവിയിലെ ആവശ്യങ്ങള്ക്ക് അവരുടെ രക്ഷിതാക്കള്‍ കണ്ടറിഞ്ഞ് കൊടുക്കുന്ന പണ്ടവും പണവും ഒരു ലക്ഷ്യബോധമില്ലാതെ നശിപ്പിച്ച് ആ കാശുകൊണ്ട് വലിയ തരത്തിലുള്ള കാറും പുതിയ വസ്ത്രങ്ങളും വാങ്ങിച്ച് വിലസിനടക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ ജീവിക്കുന്ന നാടായിമാറി ഇപ്പോള്‍ കേരളം.... വളരെയധികം വിഷമം തോന്നുന്നുണ്ട് ഇതൊക്കെ കാണുമ്പോള്‍...... ഈ ചോദ്യത്തിന് എനിക്ക് ദുബായില്‍ നിന്നും ഉള്ള ഒരു സുഹൃത്തിന്റെ പക്കല്നി്ന്ന്‌ എനിക്ക് നല്ലൊരു ഉത്തരവും കിട്ടി. അത് ഞാനിതാ ഇവിടെ കൊടുക്കുന്നു..... ‘എന്ത്ര ശവിയെ നിയ്യീ പറേണെ.... ഇടാ നമുക്കും വേട്രാ നാട്ടില്‍ ഒരു വൈറ്റൊക്കെ?.... നിനക്കറിയോ ക്ടാവിന് അവള്ടെ തന്ത കൊടുത്ത നൂറുപവനില്‍ നിന്നും അറുപത് എടുത്ത്‌ വിറ്റാടാ ഒരു ഇന്നോവ എറക്കീത്... നാട്ട്ളൊക്കെ വല്ലോരും മൈന്റു ചെയ്യേണെല്‍ ഇപ്പൊ ഇങ്ങനൊക്കെ വേണോടാ!!!....

മതി.... ഉത്തരം കേട്ടു..... എനിക്ക് വയര് നിറഞ്ഞു.....കഷ്ടം!! കേരളത്തില്‍ ഇതുപോലെതന്നെ മണ്ടത്തരം ചെയ്യ്തതും ചെയ്യുന്നവരുമായ ചെറുപ്പക്കാര്ക്ക് ഇതുപോലെയുള്ള പല ന്യായീകരണങ്ങളും ഉണ്ടാകാം..... അതൊക്കെ ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള എന്നെപ്പോലെയുള്ള കേരളത്തിലെ കുറച്ച് നല്ലവരായ ചെറുപ്പക്കാര്ക്ക് ഉള്കൊള്ളാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്..... ആര് കണ്ടു!! ഇവനൊക്കെ സ്വന്തം ഭാര്യയുടെ കെട്ടുതാലി വരെ വിറ്റിട്ടാവും ഇതുപോലെ നെഞ്ചും വിരിച്ച് കാറ് കൊണ്ട് നടക്കുന്നുണ്ടാകുക....ഇന്ന് കേരളത്തിലെ ആത്മഹത്യ കാരണനിരക്ക് പരിശോധിക്കുകയാണെങ്കില്‍ അതില്‍ നമുക്ക്‌ ഇപ്പോള്‍ ഒരിക്കലും കാണാന്‍ സാധിക്കാത്ത ഒന്നാണ് ‘പട്ടിണിമൂലമുള്ള ആത്മഹത്യ’ എന്ന്..... സ്വന്തം സുഖങ്ങള്ക്ക് വേണ്ടിയെടുത്ത വലിയൊരു ബാങ്ക് ലോണും, കിട്ടാവുന്ന സ്ഥലത്തില്നി‍ന്ന് എല്ലാം എടുക്കുന്ന പലിശ പണവും..... പിന്നീട് അതൊന്നും തിരിച്ചടക്കാന്‍ കഴിയാതെയാവുമ്പോള്‍ ഇപ്പറഞ്ഞവരൊക്കെ സ്വയം എറ്റെടുക്കുന്ന പോംവഴിയാണ് ആത്മഹത്യ...... ഇനിയെങ്കിലും ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നതിന് മുന്പെങ്കില്ലും താഴെകാണുന്ന ചോദ്യങ്ങള്ക്ക്ം സ്വയം ഉത്തരം കണ്ടെത്തുക....

1) നിങ്ങള്‍ ചിലവഴിക്കാന്‍ പോകുന്ന ധനത്തിന്റെ നാലില്‍ ഒരു ഭാഗം നിങ്ങള്ക്ക്്‌ മാസധനവരവ് ഉണ്ടോ?... (ഉദാഹരണത്തിന് നിങ്ങള്‍ ഈ മാസം മുപ്പതിനായിരത്തോളം രൂപ മുടക്കി ഒരു LED ടിവി വാങ്ങി എന്ന് കരുതുക.... എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിന്നും നിങ്ങള്ക്ക് (30000\4) ഈ മാസത്തെ ശമ്പളഇനത്തില്‍ 7500 രൂപ ഇതിനായി മാറ്റിവെക്കാന്‍ കഴിയുമോ?)

2) നിങ്ങള്‍ നാടുകാര്ക്ക് ‌ മുന്പില്‍ കാണിച്ചു കൂട്ടുന്ന ഇത്തരം പൊങ്ങച്ചങ്ങള്ക്ക് നാട്ടുകാരുടെ കയ്യില്‍ നിന്നും എന്തെങ്കിലും രീതിയിലുള്ള സൌജന്യ ധനസഹായം നിങ്ങള്ക്ക് ലഭിക്കുന്നുണ്ടോ? (ബോണസ്സ്, പൊങ്ങച്ചപ്രീതി അങ്ങിനെ അങ്ങിനെ.......)

3) ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപ പലിശ ഈടാക്കുന്നവരില്‍ നിന്ന് എടുക്കുന്ന ധനത്തിന്റെ മുതല് പോട്ടെ പലിശയെങ്കിലും നിങ്ങള്ക്ക് മുടക്കം തെറ്റാതെ തിരിച്ച് അടക്കാന്‍ കഴിയുന്നുണ്ടോ? (Amount * 10%* 1 Month)

4) ‘’സമ്പത്ത് കാലത്ത് തൈ പത്ത്‌ വച്ചാല്‍... ആപത്ത്‌ കാലത്ത് കായ് പത്ത് തിന്നാം’’..... എന്ന മലയാളം ഫ്രൈംസ് നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

5) സുഖത്തിന്റെ ഉച്ചിയില്‍ ആറാടുമ്പോള്‍ ഇനി ഇതൊന്നും ഇല്ലാത്ത കാലത്തെക്കുറിച്ച് എപ്പോഴെങ്കില്ലും ചിന്തിക്കാറുണ്ടോ നിങ്ങള്‍?.....

6) സാമ്പത്തികമാന്ദ്യം രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്ന് നാലില്‍ ഒരു ഭാഗം ഭാവിയിലേക്കുള്ള കരുതല്‍ ധനം എന്ന ഇനത്തില്‍ കഴിയാവുന്ന എല്ലാമാസവും മാറ്റി വക്കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ? (മാസശമ്പളം 20,000 രൂപ ശമ്പളഇനത്തില്‍ കൈ പറ്റുന്നുണ്ട് നിങ്ങള്‍ എങ്കില്‍ മിനിമം 5,000 മെങ്കിലും മാറ്റിവക്കാന്‍)


ഇതൊക്കെ കേരളത്തിലുള്ള പ്രമാണിമാരുടെ അവസ്ഥയാണ്. എന്നാല്‍ പ്രവാസികളായ നമ്മളുടെയൊക്കെ കാര്യമാണെങ്കിലോ?.....അത് അതിലും വലുതാണ്‌...ഗള്ഫില്‍ വന്നിട്ട് ഒരു മാസം തികക്കില്ല ....അപ്പോഴേ തുടങ്ങും... റൂം പോര, എസി തണുപ്പില്ല, റൂമില്‍ സൌകര്യം തീരെയില്ല.....അങ്ങിനെ നീളുന്നു.... നിങ്ങള്‍ ചിന്തിക്കണം! നാട്ടില്‍ ഇവനൊക്കെ പാലസ്സിലാണ് പോലും കഴിഞ്ഞത് എന്ന് നമുക്കൊക്കെ തോന്നിപ്പോകും.... ഇനി അഞ്ച് ചൊള കിട്ടിത്തുടങ്ങിയാലോ! പിന്നെ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിപ്പിക്കണം, വീട് വലുതാക്കണം, കഴിയുമെങ്കില്‍ പുത്തന്‍ ഇന്നോവ തന്നെ ഒരെണ്ണം വാങ്ങണം.... ഹൊ!!! കടുപ്പം തന്നെയാണേ!!!!....... എവിടെയെത്തി നമ്മുടെയൊക്കെ ചിന്ത എന്ന് നോക്കൂ സുഹൃത്ത്ക്കളെ!!!.... ഇവിടെയെങ്ങനെ ആണോ അതുപോലെയായിരിക്കും നാട്ടിലെയും ഇവന്റെയൊക്കെ വീട്ടിലെയും അവസ്ഥ.....അയച്ചുകൊടുക്കുന്ന കാശു അതെങ്ങനെ പൊട്ടിക്കാം എന്ന് അവര്‍ ഭംഗിയായി ചെയ്തോളും.........

നോക്കൂ സുഹൃത്ത്ക്കളെ.... ഇനിയെങ്കിലും നിങ്ങള്‍ കണ്ണ് തുറന്നോളൂ..... സാമ്പത്തികമാദ്യം ഇപ്പോഴും ലോകത്തില്നിംന്ന് വിട്ടുപോകുന്നില്ല... ഇന്ന് ഉണ്ടാക്കിയ ഒരു രൂപയോ അതുമല്ലെങ്കില്‍ ഒരു ദിര്ഹമോ കഴിയുമെങ്കില്‍ സമ്പാദിക്കിവാന്‍ ശ്രമിക്കുക..... കടം വേടിച്ചിട്ടോ അല്ലെങ്കില്‍ ഭാര്യയുടെ സ്വര്ണം വിറ്റിട്ടോ ലക്ഷ്വറി കാറുകള്‍ മേടിക്കാതിരിക്കുക..... കുറച്ച് കാലമേ ഈ മണല്ക്കാട്ടില്‍ നില്ക്കു ന്നത് എങ്കില്‍ അത് ഒരു ഉപകാരം ഉള്ള കാര്യത്തിന് ഉപയോഗിക്കുക....കടന്നു പോയ നാളുകള്‍ ഇനി തിരിച്ചുവരില്ല.. ജീവിതം, അത് മുന്നോട്ട് കുതിച്ച്കൊണ്ടിരിക്കുകയാണ്.... അതിനി ഒരിക്കലും പിറകോട്ട് നോക്കണ്ട....ഇന്നല്ലങ്കില്‍ നാളെ ഈ ആഡംബരങ്ങള്‍ നിലനിര്ത്താന്‍ കഴിയാതെ വന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.... അതുകൊണ്ട് പൊങ്ങച്ചത്തെ പരമാവധി അകറ്റിനിര്ത്തി ക്കൊണ്ട് സ്വയം കടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക.......


വാല്കകഷ്ണം: ഇത് വായിച്ച് പലവരും ഞെട്ടുന്നത് എനിക്ക് ഇവിടെയിരുന്ന് കാണാം.. ഇത് ഇവന്‍ എന്നെ ഉദ്യേശിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ സുഹൃത്തെ ഇത് നിങ്ങളെ ഉദ്യേശിച്ച് തന്നെയാണ്‌ ഞാന്‍ എഴുതിയത് എന്ന് ഈ അവസരത്തില്‍ ഓര്മി്പ്പിക്കുന്നു...
Related Posts Plugin for WordPress, Blogger...