2010, നവംബർ 18, വ്യാഴാഴ്‌ച

മുട്ടുവിന്‍ തുറക്കപ്പെടും....




അഹങ്കരിക്കാം എന്നാല്‍ അതിനും ഉണ്ട് ഒരു സ്റ്റാന്‍ഡെഡ്.... അല്ലെങ്കില്‍ ഇവമ്മരോക്കെ എന്താ വിചാരിച്ചത്.... ലോകകപ്പ് എന്നാല്‍ എന്താ വട്ടുകളി ആണന്നോ?...ങേ?.... അല്ലെങ്കില്‍ത്തന്നെ ജി സി സി യില്‍ ആകെ മൂട്ടയുടെ വലുപ്പം മാത്രം ഉള്ള സ്ഥലം.. ആ അവര്‍ക്കോ അമേരിക്കയേക്കാള്‍ അഹങ്കാരം.... കഷ്ടം... 2022 ലെ ലോകകപ്പിന് ആദിത്യം വഹിക്കാന്‍ ഖത്തര്‍ കുറേക്കാലമായി ഫിഫയുടെ കുടുംബത്ത് കയറിയിറങ്ങുന്നു..... എന്നിട്ടെന്തായി... കരച്ചില്‍ കേട്ടാണോ എന്തോ ഫിഫയില്‍ നിന്ന് കുറച്ച് കാര്‍ന്നോമ്മാര്‍ വന്ന്‍ നോക്കിപ്പോയി... കൂടെ നല്ലൊരു റിപ്പോര്‍ട്ടും കൊടുത്തു... ഒരു ഫുട്ബാള്‍ ഗ്രൌണ്ടിന്റെ വലിപ്പം മാത്രമുള്ള ഈ രാജ്യത്ത്‌ കളിക്കാന്‍ ഇനി സ്ഥലമില്ല എന്ന്..... അമ്പടി പുളുസൂ!!!!!

എന്തായാലും ഖത്തറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയൊരു കരിനിഴല്‍ ആണ് വീണതെന്ന് പറയാലോ.....നമുക്കെല്ലാവര്‍ക്കും അറിയാം ഇന്ന് ലോകം കാല്‍പന്തുകളിക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്ന കാര്യം... ചരിത്രം നോക്കുകയാണെങ്കില്‍ ഫിഫ ചെറിയ രാഷ്ട്രങ്ങളില്‍ കളിക്ക് അനുമതി കൊടുത്തതു 1930 ല്‍ ഉറുഗ്വേയില്‍ മാത്രമാണ്...ആ സമയത്ത്‌ കളിക്കാന്‍ 13 രാഷ്ട്രങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്ന് നമ്മള്‍ മനസ്സിലാക്കണം...... എന്നാല്‍ അതിനു ശേഷം ലോകം വളര്‍ന്നു ഫുട്ബോളും അതിന്‍റെ കൂടെയങ്ങ് വളര്‍ന്നു.... എന്നിപ്പോ അതാണോ സ്ഥിതി.. കളിക്കാന്‍ 32 രാജ്യങ്ങള്‍ നിരനിരയായി നില്ല്ക്കുന്നു....ഖത്തര്‍ പെട്ടോ?..... ശരിക്കും ഖത്തറില്‍ സ്റ്റെടിയങ്ങള്‍ തമ്മിലുള്ള ദൂരം വെറും ഒരു മണിക്കൂര്‍ യാത്ര മാത്രം മതി എന്ന് പറയുമ്പോള്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വരുന്ന ഫുട്ബോള്‍ പ്രേമികളെ ഉള്‍ക്കൊള്ളിക്കാന്‍ ഖത്തര്‍ കുറച്ചൊന്നും അല്ല പാടുപെടുക.... കാത്തിരുന്നു കാണാം.....

എന്തൊക്കെയായാലും ഖത്തര്‍ ഇപ്പറഞ്ഞ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്... എവിടെ... ഏഷ്യന്‍ ഗൈസ് നമ്മള്‍ ആരും മറന്നിട്ടില്ല.... അവസാനം എന്തായി?..... അന്ന് കെട്ടിപ്പൊക്കിയ സ്റ്റേഡിയങ്ങളെല്ലാം ഇപ്പോഴും ഈ രാഷ്ടം ബാദ്യതയാല്‍ തലയിലേറ്റി നടക്കുന്നു...ഏതു മേഖലയിലും മത്സരം ഉണ്ടാകുമല്ലോ... ഇപ്പറഞ്ഞ ലോകപ്പിന് ആദിത്യമരുളാന്‍ ഖത്തറിന്‍റെ എതിരാളികള്‍ ആരൊക്കെയാണ് എന്നറിയണ്ടെ... ഞെട്ടരുത്‌ നിങ്ങള്‍....ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളൊക്കെ ലക്ഷം ലക്ഷം പിന്നാലെ എന്നും പറഞ്ഞ് നടക്കുന്നത്... എന്തായാലും 2022 ല്‍ ഖത്തറില്‍ ഫിഫ ലോകകപ്പിന് വേണ്ടി ഒരുക്കുന്ന 12 സ്റ്റേഡിയങ്ങളില്‍ ചിലത് ഞാന്‍ താഴെകൊടുക്കുന്നു....ഇതൊക്കെ ഉള്ളതാവണെ എന്ന് നമുക്ക്‌ എല്ലാവര്‍ക്കും ആര്‍മാദിച്ച് പ്രാര്‍ഥിക്കാം......











3 അഭിപ്രായങ്ങൾ:

  1. എല്ലാവര്‍ക്കും അറിയാം കിട്ടതില്ലന്നു പക്ഷെ ഫിഫ പണത്തിനു മുകളില്‍ വീണാല്‍ നടക്കാവുന്നതുമാണ്

    മറുപടിഇല്ലാതാക്കൂ
  2. പഞ്ചാര പറഞ്ഞത് ശരിയാണ്... ഇനി കഷടകാലത്തിന് ഇതെങ്ങാനും കിട്ടിയാല്‍... ഖത്തറിന്റെ ശരിയായ ഭൂമിംഗ് ഒരു പക്ഷെ ലോകം കാണും.....

    പക്ഷെ മുന്നില്‍ ജപ്പാനും കൊറിയയും ആണ്.....കഷ്ടമാണ്....മ്.......

    മറുപടിഇല്ലാതാക്കൂ
  3. എണ്ണപണമില്ലേ... വലിച്ചെറിയട്ടെ... വേദി അനുവദിച്ച്‌ കിട്ടട്ടെ... മലയാളിക്ക്‌ കുറെ തൊഴിൽ വിസയും... ഹല്ല പിന്നെ...

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...