2010, നവംബർ 15, തിങ്കളാഴ്‌ച

വിരല്‍ത്തുമ്പിന്‍റെ പെരുന്നാള്‍ സന്ദേശം...



സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും ത്യാഗസ്മരണകളുണര്‍ത്തിക്കൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി നമുക്ക് വന്നണയുന്നു..... പണ്ട് കുട്ടിയായിരിക്കുമ്പോള്‍ ഉമ്മ തയ്പ്പിച്ച് തരുന്ന പതുവസ്ത്രവും അണിയിപ്പിച്ച് ''ന്‍റെ കുട്ടിയെ നോക്കിക്കോളണെ'' എന്ന് പറഞ്ഞ് പെരുന്നാള്‍നമസ്കാരം കൂടാന്‍ മുതിര്‍ന്നവരുടെ കൂടെ എന്നെ പറഞ്ഞയക്കുമ്പോള്‍ ഞാനെന്ന കുഞ്ഞന്റെ കുഞ്ഞ് മനസ്സില്‍ വേദന നിറയാറുള്ള പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടാവാറുണ്ടായിരുന്നു... എന്‍റെ കൂടെ വീട് വക്കാനും മണ്ണപ്പം ചുടാനും ഒക്കെ സഹായിക്കുന്ന എന്‍റെ ബാല്യകാലസുഹൃത്തുക്കള്‍ അവരവരുടെ ഉപ്പമാരുടെ കയ്യും പിടിച്ച് പള്ളിയിലേക്ക്‌ പോകുന്നത് കാണുമ്പോള്‍ ഉപ്പയുണ്ടായിട്ടും ഞാന്‍ ഇവിടെയും അനാഥനായല്ലോ എന്ന ചിന്ത സങ്കടങ്ങളില്‍ നിന്ന് സങ്കടങ്ങളിലേക്ക് എന്നെ പലപ്പോഴും എത്തിച്ചിരുന്നു.......ഒരു പക്ഷെ എന്നെപ്പോലെ തന്നെയാകാം ഗള്‍ഫുകാരായിരുന്ന ഉപ്പമാരുള്ള മക്കളായ നിങ്ങളില്‍ പലവരും.....ഇപ്രാവശ്യവും പെരുന്നാളിന് പുതുവസ്ത്രം വാങ്ങാത്തത്തിനു ഉമ്മ ചീത്ത വിളിക്കുമ്പോള്‍ ഉള്ളില്‍ വേദനയുണ്ടെങ്കിലും അത് മറച്ചുവച്ച് ''ഞാന്‍ പിശുക്കനാന്നൂ'' എന്നൊരു ഉത്തരത്തില്‍ ഒതുക്കാറുണ്ടു എല്ലായ്പ്പോഴും........

ഇന്ന് കേരളത്തിലും വിദേശത്തും ജോലിചെയ്തു ജീവിക്കുന്ന കുടുംബസ്ഥരായ മുസ്ലിം ചെറുപ്പക്കാര്‍ ഇന്ന് ഒട്ടനവധിയുണ്ട്.... ഇതെഴുതുന്നത് ഈറനണിഞ്ഞിട്ടാണെങ്കിലും ഞാന്‍ എന്‍റെ ഒരു ആശയും ആഗ്രഹവും നിങ്ങളോട് പങ്കുവക്കട്ടെ... നാട്ടില്‍ ഉള്ളവരായ ഉപ്പമാരാണു നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെയും കൂട്ടി മാത്രമേ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കുകൊള്ളാവൂ.... കാരണം കുട്ടികളുടെ ലോകം എന്നാല്‍ ആ ലോകം നമ്മളെല്ലാം ചിന്തിക്കുന്നതിനും അപ്പുറത്താണ്... ഭാവിയില്‍ എന്‍റെ മകന് എന്നോട് ഒരു സ്നേഹവുമില്ല എന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ഇപ്പോള്‍ തന്നെ അവരുടെ മനസ്സില്‍ ഇത്തരം മെമ്മറബില്‍ മോമെന്‍സ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.... ഇനി വിദേശത്താണ് നിങ്ങള്‍ എങ്കില്‍ പെരുന്നാള്‍ ദിവസം രാവിലെത്തന്നെ നിങ്ങള്‍ ആ കുഞ്ഞിനെ വിളിക്കണം....എന്നിട്ട് നിങ്ങള്‍ അവനോടു പറയണം.... ''ഉപ്പാക്ക് വലിയ ആശയുണ്ടായിരുന്നു നിന്നേം ഉമ്മാനേം കൂട്ടി ഈ പെരുന്നാളെങ്കിലും കൂടാന്‍... പക്ഷേയിങ്കില് എനിക്കതിന് യോഗമില്ല... എന്നാലും ഉപ്പ എപ്പോഴും ന്‍റെ കുട്ടിയുടെ കൂടെയുണ്ട് എന്ന് കരുതി കുട്ടികളുടെ കൂടെ നീ പള്ളീ പോകണം... ഈ ഉപ്പാക്ക് വേണ്ടി നീയ്യും ഉമ്മയും എപ്പോഴും ദുആ ചെയ്യണം....;'' എന്നൊക്കെ........

ഇനി കേരളത്തിലെ കുടുംബസ്ഥരല്ലാത്ത ചെറുപ്പക്കാരായ എന്‍റെ മുസ്ലിം സഹോദരന്മാരോട് എനിക്കൊന്നു പറയാനുണ്ട്... നോക്കൂ നിങ്ങള്‍ ഇന്ന് ഏറ്റവും ഭാഗ്യം ചെയ്തവരാണ്‌.... കുടുംബത്തിന്റെ കൂടെ ഈ പെരുന്നാള്‍ കൂടാനും അവരോടൊപ്പം ആ നല്ല ദിനം ആഘോഷിക്കാനും കഴിഞ്ഞതില്‍.... മറ്റൊന്ന് ഓര്‍ക്കുക... ഈ ലോകത്ത്‌ മനുഷ്യന് അത്യാവിശ്യം, ആവശ്യം, അനാവശ്യം എന്നീ കാര്യങ്ങള്‍ ഉണ്ട്.... അത്യാവശ്യമാണ് ആണ് എന്ന തോന്നുന്ന കാര്യങ്ങള്‍ മാത്രം ജീവിതത്തില്‍ ചെയ്യാന്‍ ശ്രമിക്കുക.... ദൂര്‍ത്ത് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുക.... അതുപോലെത്തന്നെ ആവശ്യമാണ് എന്ന് തോന്നുന്നതെങ്കില്‍ മാത്രം ആവശ്യമുള്ളത് ചെയ്യുക.... നാട്ടുകാരും കൂട്ടുകാരും എന്തുതന്നെ പറഞ്ഞാലും അതില്‍ ഒന്നും വഴിപ്പെടാതെ നമ്മുടെ കുടുംബത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ട്കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുക.... എപ്പോഴും ഓര്‍ക്കണം ''കരയുമ്പോള്‍ കൂടെ കരയാന്‍ നമ്മളും നമ്മുടെ നിഴലും മാത്രമേ ഉണ്ടാകൂ എന്നും ചിരിക്കുമ്പോള്‍ മാത്രമേ ഇപ്പറഞ്ഞ നാട്ടുകാരും കൂട്ടുകാരും ഒക്കെ ഉണ്ടാകൂ എന്നുള്ളതും''......

പിന്നെ അനാവശ്യം....

ചെയ്യരുത് എന്ന് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളോട് അപേക്ഷിക്കുന്നു... കൂട്ടുകാരുമൊത്ത്‌ ബാറില്‍ പോയി മദ്യപിക്കുക, അതുമല്ലെങ്കില്‍ പണം വച്ച് ചൂതാട്ടം നടത്തുക, ശരീരം പണത്തിന് വേണ്ടി കാഴ്ച്ചവക്കുന്ന സ്ത്രീകളെ പ്രാപിക്കാന്‍ പോകുക.... അരുത് പ്ലീസ്.... നമ്മുടെ അടുത്ത തലമുറകള്‍ ഇതെല്ലം കാണുന്നുണ്ട്... ഇന്ന് നമ്മള്‍ ചെയ്യുന്നതെന്താണോ അത് നമ്മളുടെ മക്കള്‍ കണ്ട് പഠിച്ച് ആ പാത പിന്തുടര്‍ന്നാല്‍ പട്ടിണി കിടന്നും ത്യാഗം സഹിച്ചും ഇന്ന് ഇസ്ലാം എന്ന മതം ലോകത്തിന് നല്‍കിയ ആ റസൂലിനെയും ആദ്യേഹത്തിന്റെ അനുയായികളെയും അവഹേളിക്കുന്നതിന് തുല്യമല്ലേ അത്??... അത് മറക്കരുത്.....ഈ മനുഷ്യജന്മം എത്ര മനോഹരമാണ് അല്ലേ?.. അപ്പോള്‍ ആ ജന്മത്തില്‍ മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക.... മനുഷ്യനായി ജനിച്ച് മൃഗതുല്യമായ ജീവിതം നയിക്കാതെ നോക്കാന്‍ എപ്പോഴും ശ്രമിക്കുക......

നിങ്ങള്‍ക്കറിയാം ഒരു ഉപ്പയുടെയും മകന്‍റെയും മുന്നില്‍ ദൈവം മനുഷ്യനില്‍ കര്‍മ്മത്തിന്റെയും ധര്‍മ്മത്തിന്‍റെയും പ്രാധാന്യം എന്താണ് എന്ന് കാണിച്ചു കൊടുത്ത ആ സുദിനത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്... ആ ദിനത്തില്‍ ധര്‍മ്മത്തില്‍ ഉറച്ച് നിന്ന് കര്‍മ്മം ചെയ്യാന്‍ നിങ്ങളോടു ഞാന്‍ ഉത്ഘോഷിക്കുന്നു.... അന്യമതസ്ഥരെയും അവര്‍ ആരാധിക്കുന്ന മതത്തെയും എന്നും എപ്പോഴും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം എന്ന് പറഞ്ഞ നമ്മുടെയെല്ലാം ഹൃദയമായ റസൂലിനെയും ഇവിടെ ഞാന്‍ സ്മരിക്കട്ടെ.......

എന്‍റെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി ആശംസിച്ച് ഞാന്‍ ഇവിടെ ഉപസംഹരിക്കട്ടെ.....

നിങ്ങളുടെ കൊച്ചനുജന്‍,

വിരല്‍ത്തുമ്പ്.

4 അഭിപ്രായങ്ങൾ:

  1. ഞാൻ ഇതിന്റെ അദ്യഭാഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. നന്നായിട്ടുണ്ട് .പെരുന്നാൾ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. വിരല്‍ തുമ്പിന്റെ പോസ്റ്റുകളില്‍ മികച്ചു നില്‍ക്കുന്ന പോസ്റ്റ്‌.. ഇതിലടങ്ങിയിരിക്കുന്ന സന്ദേശം വളരെ നന്നായി..വൈകി ആണേലും ഈദ്‌ മുബാറക്!

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...