2010, നവംബർ 23, ചൊവ്വാഴ്ച

മിസ്‌റിയക്ഷിയും ഞാനും...കമ്പനിയുടെ ദുബായ്‌ ബ്രാഞ്ച് ഓഫീസിലെ സര്‍വ്വര്‍ കത്തിപ്പോയത്തില്‍ ജിഎമ്ന്റെ സഹിക്കാന്‍ കഴിയാത്ത തെറികേട്ട് കാറുമെടുത്ത് തിരിച്ച് അബുദാബിയിലെ റൂമിലേക്ക്‌ വന്നണഞ്ഞപ്പോള്‍ മണി രാത്രി പന്ത്രണ്ട്... മാതാവേ ഇനി വീണ്ടും ഓഫീസിലേക്ക്‌ പോകാന്‍ വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം... ഈ നശിച്ച ജോലിക്ക് എന്തായാലും ഉണ്ടാകാന്‍ പോകുന്ന എന്റെ കൊച്ചിനെ വിടില്ല എന്ന് ഞാന്‍ അപ്പഴേ മനസ്സില്‍ ഉറപ്പിച്ചു.....ഈ ജോലി എടുക്കുന്നവന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് ആ മനുഷ്യന്‍ തന്നെ നിര്‍മ്മിച്ച ഇത്തരം ഉപകരണത്തിന്റെ ആയുസ്സ് പോലെയിരിക്കും... ഇതുമൂലം ഉണ്ടാക്കുന്ന ടെന്‍ഷനുകള്‍ കൊണ്ടു പല രാത്രികളും നിന്ദ്രവിഹിനങ്ങളാക്കുന്നത് അതനുഭവിച്ചവര്‍ക്കല്ലെ മനസ്സിലാകൂ എന്ന് തോന്നി...... താമസക്കാരനായി കൂടെയുണ്ടായിരുന്ന കമ്പനിയിലെ മറ്റൊരു മാനേജര്‍ നാട്ടിലേക്ക്‌ പൊണ്ടാട്ടിയുമായി ഭക്തകുചേല റീലോഡഡ് കളിക്കാന്‍ പോയതുകൊണ്ട് റൂം തീര്‍ത്തും ശൂന്യവും ഇരുട്ടും നിറഞ്ഞതായും കാണപ്പെട്ടു....റൂം തുറന്നപ്പോള്‍ തൊട്ട് എനിക്ക് എന്തെന്നില്ലാത്ത ഒരു കുളിര് തോന്നി.. എസിയൊക്കെ റൂം പൂട്ടി പുറത്തേക്ക്‌ പോകുമ്പോള്‍ തന്നെ ഓഫ് ചെയ്യുന്നത് കൊണ്ട് പിന്നെ തണുത്തിട്ടല്ല എന്നെനിക്ക്‌ തോന്നി... ഒരു പ്രത്യേക ഊദിന്‍റെ മണവും അനുഭവപ്പെട്ടു... ഇനിയിപ്പോ നാത്തൂര്‍ എല്ലാറൂമിലും ഊദു ഫ്രീയായി അടിക്കാന്‍ തുടങ്ങിയോ എന്ന് വിചാരിച്ച് ഇട്ട വസ്ത്രങ്ങള്‍ എല്ലാം ഊരി വലിച്ചെറിഞ്ഞു തീര്‍ത്തും നഗ്നനായിത്തന്നെ ബാത്ത്‌റൂമിലേക്ക് കുളിക്കാന്‍ ഓടിക്കയറി......

കുളികഴിഞ്ഞ് ഈറനായ ശരീരത്തോടെ രാത്രി ഇടുന്ന നൈറ്റ്ഡ്രസ്സ്‌ ഇടുമ്പോള്‍ തൊട്ട് ഈ റൂമില്‍ ഞാന്‍ അല്ലാതെ മറ്റാരോ കൂടെയുള്ളത് പോലെ എനിക്ക് തോന്നി..... തൊട്ടടുത്ത റൂമില്‍ നല്ല മുഴുത്തയിനം ഇംഗ്ലിഷ്പെണ്‍കുട്ടികള്‍ ഫാമിലിയായി താമസിക്കുന്ന കാര്യം അപ്പോഴാണ്‌ ഓര്‍ത്തത്... ദൈവമേ!! കുളിക്കാന്‍ കയറിയ അവസരത്തില്‍ രാത്രി ഉറക്കം കിട്ടാതെ എന്റെ റൂമില്‍ കയറി എന്‍റെ കുളിസീന്‍ കാണാന്‍ എങ്ങാനും കയറിയോ?... എന്ന് തോന്നി വാതില്‍ നോക്കിയപ്പോള്‍ അത് ഭദ്രമായി ലോക്ക് ചെയ്തിട്ടും ഉണ്ട്.... ഇനിയിപ്പോ ആരാണപ്പാ?..എന്ന് തോന്നി........ആ കല്ലി വല്ലി എന്ന് മനസ്സില്‍ പറഞ്ഞു എന്‍റെ ഇഷ്ട്രകാമുകിയായ കിടക്കയിലേക്ക് ഒരു ട്രിപ്പില്‍ ജമ്പ്‌ നടത്തി പുതച്ച് കിടന്നു.....അപ്പോഴാണ് ഓര്‍ത്തത് ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്നത്.. വീണ്ടും എണീറ്റ് ചെന്ന് ലൈറ്റ് ഓഫ് ചെയ്ത് തിരിഞ്ഞ് നടന്നപ്പോള്‍ ഒരു സ്ത്രീയുടെടെതെന്നു തോന്നിക്കുന്ന തണുത്ത കരതലം തോളില്‍ പതിഞ്ഞപ്പോള്‍ ഞെട്ടിത്തെറിച്ചു ആഹ് എന്ന് വിളിച്ച് ഭയന്ന് ഓടി മാറി...

റൂം മുഴുവനും ഇരുട്ട് നിറഞ്ഞിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ പുകമറ നിറഞ്ഞ അവസ്ഥയില്‍ ആണിപ്പോള്‍... ആരായിത്?...പേടിച്ചിട്ടാണ് ചോദിച്ചതെങ്കിലും തിരിച്ച് എവിടെനിന്നും റിപ്ലേ ഇല്ലാത്തത് എന്നിലെ ഭയത്തെ ഇരട്ടിപ്പിച്ചു.... ഭയന്ന്‍ തരിഞ്ഞു കിടക്കയിലേക്ക് നോക്കിയപ്പോള്‍ രക്തം വാര്‍ന്ന്‍ പോയെക്കാവുന്ന ആ കാഴ്ച കണ്ട് നിലവിളിക്കാന്‍ കഴിയാതെ കണ്ണും തുറിച്ച് നിന്നുപോയി.... ഞാന്‍ കിടക്കുന്ന കിടക്കയില്‍ ഓരം ചേര്‍ന്ന് ഇരിക്കുന്ന ഒരു രൂപം... സൂക്ഷിച്ച് നോക്കിയപ്പോള്‍ അതൊരു സ്ത്രീ രൂപം അല്ലെ എന്ന് എനിക്ക് തോന്നി... ആരാണ്?... അവൈലബിള്‍ ദൈര്യത്ത്തില്‍ നിന്ന് കുറച്ച് എടുത്ത് ചോദിച്ചു.... അതിനു മറുപടി കൊലുസ് കിലുങ്ങുന്നത് പോലെയുള്ള ചിരിയായിരുന്നു....

കുറച്ചൊക്കെ ദൈര്യം സംഭരിച്ച് അടുത്ത്‌ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ വളരെയധികം അമ്പരപ്പെടുത്തുന്നതായിരുന്നു.... ആദ്യകാഴ്ച്ചയില്‍ തന്നെ ഇരിക്കുന്നവള്‍ സുന്ദരിയാണെന്ന് മനസ്സിലായി.... പക്ഷെ ഇവളെങ്ങനെ ഞാന്‍ അറിയാതെ എന്‍റെ മുറിയില്‍ വന്നു... ദൈവമേ ഞാന്‍ ഒന്നും ഇടാതെ ബാത്രൂമില്‍ പോയതും അതുപോലെത്തന്നെ തിരിച്ച് വന്നതും ഇനി ഇവളെങ്ങാനും കണ്ടോ ആവോ? ഇതൊക്കെ ആലോചിച്ച് പറ്റിയ മണ്ടത്തരം ഓര്‍ത്തു നില്‍ക്കുമ്പോള്‍ പ്രത്യേക ശംബ്ദത്തോടെ ഇതിന്‍റെ ഭാഗത്ത്‌ നിന്ന് ഒരു ചോദ്യം....

ഷൂ അം ത്തഫക്യര്‍ ?....

ങേ!! ചോദ്യം കേട്ട് ഞാന്‍ അന്തം വിട്ട് നിന്നു....

എന്ത്? എന്‍റെ മാതാവേ ഇതെന്ത് ഭാഷയാണ്?.... അറബിയാണ് എന്ന് പിന്നീട് മനസ്സിലായി.... പക്ഷെ തിരിച്ച് പറയാനാണെങ്കില്‍ അറിയുകയും ഇല്ല..... വീണ്ടും ഞാന്‍ പ്രിതിസന്ധിയില്‍ ആയി....

ഷൂ അം ത്തഫക്യര്‍ ?...

ദൈര്യം സംഭരിച്ച് ഞാന്‍ മറുപടി അങ്ങ് തുടങ്ങി....

ദേ പെണ്ണുമ്പിള്ളെ എനിക്ക് ഈ ഭാഷയൊന്നും അറിയില്ല...ആരാ നീ ? ചോദിച്ചത് കേട്ടില്ലേ? നീ എങ്ങിനെ കയറി ഇവിടെ?..... ദൈര്യം ഒട്ടും കൈമുതലായിട്ടില്ലെങ്കിലും കിട്ടിയ ഭാഷയായ ഇംഗ്ലീഷ് കൊണ്ട് ഞാന്‍ ഒരു മറുകടകന്‍ അങ്ങ് എറിഞ്ഞു...

ഹ ഹ ഹ......(വീണ്ടും ചിരി)

ദേ വീണ്ടും ചിരി.... നീ ആരാ പെണ്ണെ.....

ഞാന്‍... ഞാന്‍ ആരാണെന്ന് അറിയണോ?.... (മലയാളത്തില്‍)

ദേ.....!! ഇവള്‍ മലയാളവും പറയുന്നു.... ഓ! കുറച്ച് ആശ്വാസം തോന്നി...

ആ പറ.. നീ ആരാ... ഇതെന്‍റെ റൂമാ... അനുവാദമില്ലാതെ ആരാ നിന്നെ ഇങ്ങോട്ട് കയറ്റി വിട്ടത്?..... അതൊക്കെ പോട്ടെ ആരാ നീ????.......

ഞാന്‍ .... ഞാന്‍ യക്ഷി.....!!!!!

ങേ!!!!!!!

ഞെട്ടലില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് നിമിഷങ്ങള്‍ വേണ്ടിവന്നു......

യക്ഷിയോ?..... വീണ്ടും ചോദിച്ചു.....

എന്താടാ ചെക്കാ.... നിനക്ക് വിശ്വാസം വരുന്നില്ലേ?.... അതും പറഞ്ഞുകൊണ്ട് പേടിപ്പെടുത്തുന്ന ദ്രംഷ്ട പുറത്തെടുത്തു കത്തുന്ന കണ്ണുകളോടെ എന്നെ ക്രൂരമായി ഒന്ന് നോക്കി....

യ്യോ!!!! വേണ്ടാ വേണ്ടായേ... എനിക്ക് വിശ്വാസമായി..... കൈ ഉയര്‍ത്തിക്കൊണ്ട് ഞാന്‍ വിലക്കി... മനസ്സില്‍ തോന്നി .... യക്ഷിയാ.... നോക്കിയും കണ്ടും കളിച്ചില്ലേല്‍ പോകുന്നത് തന്‍റെ പൂ പോലത്തെ ഈ ശരീരമാ....ഇനി സൂക്ഷിക്കണം.....

ശരി യക്ഷി.... എനിക്ക് വിശ്വാസമായി... നീയെന്തിനാടീ എന്‍റെ റൂമിലേക്ക് വന്നത്...

അതിന് മറുപടി ഒരു തേങ്ങലായിരുന്നു.......

നിര്‍ത്താതെയുള്ള ആ തേങ്ങല്‍ കേട്ട് എനിക്കും വിഷമമായി....പാവം യക്ഷി... ഇനി ഞാന്‍ ചൂടായിട്ട് പറഞ്ഞത് അതിന് വേദനിച്ചോ മറ്റോ ആവോ?......

ഏയ് എന്തായിത് ?....... ഞാന്‍ വെറുതെ ചോദിച്ചതല്ലേ.....?.... ശരി പോട്ടെ.... എനിക്ക് എന്താണെന്ന് അറിയണമെന്നുണ്ടായിരുന്നു അതാ....

ഞങ്ങള്‍ക്ക് എപ്പോഴും എവിടെയും കയറിവരാം... എന്നും പറഞ്ഞ് അത് പാവം കരച്ചില്‍ നിര്‍ത്താതെ മൂക്ക് പിഴിഞ്ഞു.....

ഹേയ് ... ഇത് പുലിവാലായല്ലോ!!!... ദേ നോക്ക് നീ ഒന്ന് കരയാതിരിക്കടോ... ഒന്നുമില്ലേലും താന്‍ ഒരു യക്ഷിയല്ലേ?...... ഇനി നീ കരഞ്ഞാല്‍ എനിക്കും വിഷമമാകും... ഞാനും കരയും......

അത് കേട്ടതും വെള്ളം നിര്‍ത്താന്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ അടക്കുന്ന മാതിരി എവിടെ നിന്നാണാവോ പെട്ടന്ന് കരച്ചില്‍ നിര്‍ത്തി... എന്നിട്ട് പുഞ്ചിരിയോടെ എന്നോട് പറഞ്ഞു... എനിക്കറിയാം നിങ്ങള്‍ക്ക്‌ പെണ്‍കുട്ടികള്‍ കരയുന്നത് കാണുന്നത് ഇഷ്ടമല്ല എന്ന്...

ഏയ്‌.. അതൊന്നും അല്ല ഇന്ന് കേരളത്തിലെ സ്ത്രീകള്‍ അവരവരുടെ ഭര്‍ത്താക്കന്മാരെ ഇപ്പോഴും വരുതിയില്‍ നിര്ത്തുന്നത് ഈ കണ്ണീര് കാണിച്ചിട്ടാ...... ഞാനും അതില്‍ ഭിന്നനാവാന്‍ വഴിയില്ല.......

നിങ്ങള്‍ കേരളീയനാണോ ?....

അതെ അപ്പൊ നീയ്യോ?.... മല്ലു യക്ഷിയല്ലേ?.....

അല്ല....

അയ്യോ... പിന്നെയീ മലയാളം ?......

ഞങ്ങള്‍ക്ക്‌ എല്ലാ ഭാഷയും സംസാരിക്കാന്‍ കഴിയും..... ഞാന്‍ .... എന്‍റെ ശരീരം ഈജ്ജിപ്തില്‍ ആണ്...

അപ്പൊ നീ അറബിപ്പെണ്ണ്‍ ആണ്.... മിസ്‌റിയക്ഷി ആണല്ലേ?........

മ്............... യക്ഷി ഒരു ദീര്‍ഘനിശ്വാസത്തോടെ ഒന്ന് മൂളി.....

ഞാന്‍ ഒന്ന് ചോദിക്കട്ടെ?......

മ്..... എന്താ?....... സംശയത്തോടെ എന്നോട് ചോദിച്ചു.....

നീ ഞാന്‍ കുളിക്കാന്‍ പോകുന്നത് കണ്ടോ???...... സത്യം പറ?.....

മ്....

എന്നിട്ട്.....?......

ഞാന്‍ കണ്ണടച്ചു.......പോരെ ?

ഹോ !! ആശ്വാസമായി.......

ഹി ഹി ഹി അവള്‍ കുലുങ്ങിച്ചിരിച്ചു

ശരി .... പക്ഷെ എന്‍റെ റൂമില്‍ നീ എന്തിനാ വന്നത്.....?

ഇത് നിങ്ങളുടെ റൂം ഒരു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലല്ലേ ആയോള്ളൂ... അതിന് മുന്‍പുള്ള പത്ത് വര്ഷം ഇതെന്‍റെ റൂം ആയിരുന്നു....

എന്ന് വച്ചാല്‍?

ഞാന്‍ ഇവിടെയാണ് അവസാനിച്ചത് ...... നിങ്ങള്‍ ഉറങ്ങുന്ന ഈ സ്ഥലത്ത്... കണ്ണീരോടെ ചൂണ്ടിക്കാണിച്ചവള്‍ പറഞ്ഞു....

ങേ!!! ഭയത്തോടെ ഞാന്‍ അവളെ നോക്കി...

പേടിക്കണ്ട നിങ്ങളെ ഞാന്‍ ഒന്നും ചെയ്യില്ല.... ചെയ്യേണ്ട ആള്‍ ഇന്നീ ബില്‍ഡിങ്ങില്‍ അഞ്ചാമത്തെ ഫ്ലാറ്റില്‍ വന്നിട്ടുണ്ട് വീണ്ടും പത്ത്‌ വര്‍ഷങ്ങള്‍ക്ക് ശേഷം......

അപ്പൊ ?... നീ ആ ആളെ കൊല്ലാനാണോ വന്നത്?

അതെ.... വളരെ ആത്മവിശ്വാസത്തോടെ അവള്‍ പറഞ്ഞു....

എങ്ങിനെ നീ മരിച്ചത്......

കൊന്നതാ... ശ്വാസം മുട്ടിച്ച്.... പറയുമ്പോള്‍ കണ്ണില്‍ കനലെരിയുന്നുണ്ടായിരുന്നു.....

എന്തിന്???.........

സ്നേഹിച്ചതിന്.....

അപ്പൊ എന്നിട്ട് അവന്‍ നിന്നെ വഞ്ചിക്കുകയായിരുന്നോ?....

അതെ...

ഇതൊക്കെ നീ എന്നോട് പറയുന്നതെന്തിനാ?........

ഞങ്ങള്‍ ഒരിക്കലും പാപം ചെയ്യാന്‍ പാടുള്ളതല്ല... പക്ഷെ ചെയ്‌താല്‍ പിന്നെ ഒരിക്കലും സ്വര്‍ഗത്തില്‍ കയറുകയില്ല..... പക്ഷെ എനിക്ക് അവനെ വേണം... അങ്ങിനെ ചെയ്‌താല്‍ അതിന് മുന്‍പ് ഒരു ദേവഗണത്തില്‍ പെട്ട ഒരാളോട് ഇത് പറയണം എന്നുണ്ട്... അതാ ഞാന്‍ ഇവിടെ വന്നത്........

ഓഹോ....

കുറച്ച് സമയം കൊണ്ട് തന്നെ എനിക്ക് യക്ഷിയുമായി നല്ലൊരു റിലെഷന്ഷിപ്പ്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല യക്ഷിയുടെ കഥ ചോദിച്ചറിയാനും കഴിഞ്ഞു.....

യക്ഷിയുടെ കഥകേട്ടപ്പോള്‍ പാവം എനിക്ക് അതിനോട് സഹതാപം തോന്നി...

പ്രണയം നടിച്ച് കൂടെ പാര്‍പ്പിക്കുകയും, തലയില്‍ കുടുങ്ങും എന്നായപ്പോള്‍ ശ്വാസം മുട്ടിച്ച് കൊന്നത് വരെ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്തോ ആ ആത്മാവിനോട് ഒരു പ്രതേക സ്നേഹം എനിക്ക് തോന്നി....

എല്ലാം പറഞ്ഞ് യാത്ര പറയുമ്പോള്‍ നിറകണ്ണോടെ യക്ഷി എന്നോടിങ്ങനെ ചോദിച്ചു....

നമുക്ക്‌ ഈ ലോകത്ത്‌ ഇനിയൊരിക്കലും കാണാന്‍ കഴിഞ്ഞെന്നു വരില്ല.... പക്ഷെ നിങ്ങളും ഞങ്ങളില്‍ ഒരംഗമായി ഒരു നാള്‍ മാറും.... നിങ്ങളുടെ ഈ ശരീരവും വിട്ട് ഒരു കൂടുമാറ്റം.... അന്ന് ഞാന്‍ ഇതുപോലെ നിങ്ങളുടെ അടുത്തിരുന്നോട്ടെ? .......

തീര്‍ച്ചയായും.... നമുക്ക്‌ ഒരിക്കല്‍ വീണ്ടും കാണാം.... പറയുമ്പോള്‍ എന്‍റെ കണ്ണില്‍ നനവ്‌ പടരുന്നത് പോലെ തോന്നി.....

എന്നാല്‍ ഞാന്‍ പോട്ടെ.... എന്നെ കാണണമെങ്കില്‍ നക്ഷത്രങ്ങളുള്ള രാത്രികളില്‍ ആകാശത്തിലേക്ക് നോക്കി എന്നെ ഓര്‍ത്താല്‍ മാത്രം മതി.... ഞാന്‍ അത് കാണും...

എന്ന് പറഞ്ഞുകൊണ്ട് ഒരു വലിയ പുകപടലം സൃഷ്ടിച്ചുകൊണ്ട് അപ്രത്യക്ഷമായി.....

പിറ്റേന്ന് ലിഫ്റ്റിറങ്ങി താഴത്തെക്ക് വന്ന ഞാന്‍ കണ്ടത്‌ കുറെയേറെ പോലീസുകാര്‍ വണ്ടിയില്‍ കയറി പോകുന്നതും... അതിന് പിറകെ ഒരു ആമ്ബുലെന്സും....

ഒന്നും മനസ്സിലാകാതെ തൊട്ടടുത്ത റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പിന്‍സ് ലേഡിയോട് അന്യേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്....

മുകളിലത്തെ അഞ്ചാമത്തെ ഫ്ലാറ്റിലെ ഒരു മുറിയില്‍ ഇന്നലെ വന്നു മുറിയെടുത്ത ഒരു ഈജിപ്ത്കാരന്‍ ഇന്ന് രാവിലെ മുറി തുറന്നു നോക്കുമ്പോള്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു...അതുകൂടെ മറ്റൊന്നും ഞാന്‍ അറിഞ്ഞു......

''ആ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിച്ചിരുന്നില്ലത്രേ''

അന്ന് രാത്രി കോര്‍ണിഷിലെ കടല്ത്തീരത്തുകൂടെ കപ്പലണ്ടിയും കൊറിച്ച് കൊണ്ട് നടക്കുമ്പോള്‍ വെറുതെ ആകാശത്തേക്ക് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി....

കൂട്ടത്തോടെ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു നക്ഷത്രത്തിന് ഇന്നെന്തോ ഒരു പ്രത്യേക തിളക്കം പോലെ...!!

ഇനി തനിക്ക്‌ തോന്നിയതാവുമോ എന്ന് തോന്നി...

പെട്ടന്ന്‍ എന്‍റെ ചിന്തയില്‍ ഒരു വെള്ളിടിവെട്ടി.... വീണ്ടും ഞാന്‍ ആകാശത്തേക്ക് നോക്കി...

അപ്പോള്‍ തോന്നി... അതെ... ആ നക്ഷത്രം എന്നെത്തന്നെ നോക്കിക്കൊണ്ട് പുഞ്ചിരിക്കുകയാണ്....

അതൊരുപക്ഷേ ഇനി അവളാകുമോ?......

ആ നക്ഷത്രത്തെ നോക്കി ഞാന്‍ പുഞ്ചിരിച്ചപ്പോള്‍, അതുവരെ കാണാത്ത ഒരു പ്രത്യേകം ചന്തം എനിക്ക് തോന്നി...

അതെ.... അതവള്‍ തന്നെ........

ഒരു പക്ഷെ ആ പാവം എന്‍റെ വരവും നോക്കിയിരിക്കുകയാവാം.........

എന്നെയും കാത്ത്‌..........

6 അഭിപ്രായങ്ങൾ:

 1. തുടക്കം മുതല്‍ നല്ല രസത്തില്‍ വായിച്ചു. ആ യക്ഷിയോട് എനിക്കും പ്രേമം തോന്നി.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. കഥ(അനുഭവ) കൊള്ളാം, രസായ്ട്ടുണ്ട്.

  പിന്നെ താഴെയുള്ള ലിങ്ക് ഒന്ന് നോക്കിയാലും. :)
  http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443

  മറുപടിഇല്ലാതാക്കൂ
 3. മുരളിച്ചെട്ടാ വന്നതിനും കമന്‍സ്‌നും നന്ദി.....

  ചെറുവാടി..... നിങ്ങളെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍,,,, നന്ദി പ്രത്യേകം....

  നശാസുരഭി.... താങ്ക്സ്..
  ലിങ്കില്‍ ഞാന്‍ പോയി...

  താന്‍ ആളു കൊള്ളാമല്ലോടോ കൊച്ചെ...... നിങ്ങളെപ്പോലുള്ളവര്‍ത്തന്നെ വേണം കേരളത്തില്‍ ഇതിനൊക്കെക്കുറിച്ച് നാലക്ഷരം പറയാന്‍ ..... ആര്‍ട്ടിക്കിള്‍ എനിക്കിഷ്ടപ്പെട്ടു...... സൂപ്പര്‍..

  മറുപടിഇല്ലാതാക്കൂ
 4. ആദ്യമായാണു ഈ വഴിവന്നത്.യക്ഷി എന്നൊക്കെപ്പറഞ്ഞു പേടിപ്പിച്ചു കളഞ്ഞു. കൊള്ളാം.
  www.moideenangadimugar.blogspot.com

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...