2010, നവംബർ 30, ചൊവ്വാഴ്ച

പാഠം രണ്ട് - ഒരു തേങ്ങല്‍......



വേര്‍പാടും വിരഹവും പ്രവാസിയുടെ സ്വന്തം കൂടപ്പിറപ്പുകളാണ്. അതുപോലെത്തന്നെയാണ് അനാഥത്വവും.....ഇന്ന് വിദേശത്ത്‌ ജോലിചെയ്യുന്ന മുപ്പത് ലക്ഷം പ്രവാസികളും കുടുംബത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്...എന്നാല്‍ അതിനൊക്കെ യോഗമുള്ളതോ അതില്‍ കുറച്ച് പേര്‍ക്കു മാത്രം.... നമുക്കറിയാം ഏകദേശം ഇരുപത് ലക്ഷത്തില്‍കൂടുതല്‍ സ്ത്രീകള്‍ ഇന്നും കേരളത്തില്‍ വിധവകളെപ്പോലെ വിവാഹം കഴിഞ്ഞു ജീവിക്കുന്നുണ്ട്... അതിലോ മൂന്ന്‍ ലക്ഷം പേരും പതിനെട്ട് വയസ്സില്‍ താഴെയുള്ളവരും....... ആരും ഞെട്ടണ്ട.... ഞാന്‍ പറഞ്ഞത് വിശ്വാസം വരുന്നില്ലെങ്കില്‍ വീടിന്‍റെ തൊട്ടപ്പുറത്ത് ഉള്ള വീട്ടിലെക്ക് ഒന്ന് വിളിച്ച് കല്യാണം കഴിച്ചയച്ച അവിടുത്തെ കുട്ടിക്ക്‌ ഇപ്പൊ എത്ര വയസ്സാണെന്ന് ഒന്ന് അന്യേഷിച്ച് മാത്രം തിരിച്ചു വന്നു തുടര്‍ന്ന് വായിക്കുക.....

നമുക്കറിയാം ഇന്ന് മുസ്ലീം സമൂഹം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ജില്ലയാണ് മലപ്പുറം ജില്ല.... അവിടെനിന്ന് ജോലിക്ക് വേണ്ടി ഒരു പാവപ്പെട്ട കുടുംബത്തിലെ എടുത്താല്‍ പൊങ്ങാത്ത ഭാരവുമായി കടല്‍ത്താണ്ടി വന്ന് ജീവന്‍ പൊലിഞ്ഞ ഒരു പാവത്തിന്റെ കദനകഥയില്‍ നിന്നും തന്നെ നമുക്ക്‌ തുടങ്ങാം...... കഥ നടന്നത് ഏകദേശം മൂന്നരമാസങ്ങള്‍ക്ക് മുന്‍പ്.... കഥാനായകന്റെ പേര് ഷുക്കൂര്‍ , നാട് മലപ്പുറം ജില്ലയിലെ തിരൂര്‍ എന്ന സ്ഥലത്ത്‌.... നാട്ടില്‍ നിന്നും വിസക്ക് വീടിന്‍റെ ആധാരവും പണയം വച്ച്കൊണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷുക്കൂര്‍ അബുദാബി എന്ന വലിയ നഗരത്തിലേക്ക് ചേക്കേറുന്നത്.... നാട്ടുകാരന്റെ ഒരു ഗ്രോസറിയില്‍ നിന്ന് കുറച്ച് കാലമൊക്കെ കഷ്ടപ്പെട്ട് വീട്ടിലെ കടങ്ങളില്‍ നിന്നൊക്കെ ഷുക്കൂര്‍ കരകയറ്റിത്തുടങ്ങി.... എന്‍റെ ഓഫീസില്‍ അടുത്താണ് ഇവന്‍ ജോലി ചെയ്യുന്ന ഷോപ്പ്.... സ്വാഭാവികമായും പെപ്സിയോ മറ്റോ വിളിച്ച് ഓര്‍ഡര്‍ ചെയ്‌താല്‍ ഷുക്കൂര്‍ ആയിരുന്നു ഫ്രീ ഡെലിവറി ചെയ്തിരുന്നത്.... സാധനത്തിന്റെ കാശിനുകൂടെ അല്ലറ ചില്ലറ ടിപ്പ് കൊടുക്കുമ്പോളൊക്കെ ഷുക്കൂറിന്റെ മുഖത്ത് സന്തോഷം ഉണ്ടാകുന്നത് എനിക്ക് കാണാന്‍ കഴിയുമായിരുന്നു....

പല കൂടിക്കാഴ്ച്ചയിലും ഷുക്കൂറിന്റെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിയാറുണ്ടായിരുന്നു ഞാന്‍... ഒരു ദിവസം ബിസ്കറ്റ് കൊണ്ട് വന്ന ഷുക്കൂറിന്റെ മുഖം വല്ലാതിരുന്നപ്പോള്‍ എന്താണെന്ന് കാര്യം തിരക്കിയപ്പോള്‍ വീട്ടിലെ സംഭവങ്ങള്‍ പറഞ്ഞു കണ്ണ് നനച്ചു പാവം.... വീട്ടില്‍ പുരനിറഞ്ഞ് നില്ല്ക്കുന്ന രണ്ട് പെങ്ങമ്മാരും അസുഖം കൂറെപ്പിറപ്പായ ഉമ്മയും ആയിരുന്നു ഷുക്കൂറിന്റെ വീട്ടിലെ അന്ധെവാസികള്‍...ഉപ്പ പണ്ടെ മരിച്ചിരുന്നു .....പെങ്ങമ്മാരുടെ കല്യാണം നടത്താന്‍ ഈ ഇരുപത്തഞ്ചുകാരന്‍ ഷുക്കൂറിന് പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കൊടിയെ കല്യാണം കഴിക്കേണ്ടതായും വന്നു... കല്യാണം കഴിച്ച് രണ്ട് മാസം തികയുന്നതിന് മുന്‍പ്‌ തന്നെ തിരിച്ച് കയറേണ്ടി വന്ന ഈ പാവത്തിന് ഇപ്പോള്‍ അതില്‍ ഒരു വയസ്സായ ഒരു കുട്ടിയും ഉണ്ട്.. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ ഹൃദയമായ ഭാര്യയേയും ഇതുവരെ കാണാന്‍ കഴിയാത്ത തന്‍റെ മോളെയും ഓര്‍ത്ത്കൊണ്ട് കഴിഞ്ഞിരുന്ന ഷുക്കൂറിന് ഇപ്പോഴാണ് അര്‍ബാബ് പോകാന്‍ അനുമതി കൊടുത്തത്... തിരിച്ച് നാട്ടിലേക്ക്‌ പോകുമ്പോള്‍ കയ്യില്‍ ഒന്നും ശേഷിക്കാത്ത ഈ പാവത്തിന് ആദ്യമായി ഉണ്ടായ കുട്ടിക്ക് ഒരു തരി പൊന്നെങ്കിലും ഇടാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു അപ്പോള്‍ ആ മുഖത്തുണ്ടായിരുന്നത്.... കുട്ടിക്ക്‌ എന്‍റെ വക ഒരു ഒടുപ്പ്‌ വാങ്ങിക്കോ ഷുക്കൂറെ എന്ന് പറഞ്ഞ് നൂറ് ദിര്‍ഹം ഞാന്‍ കയ്യില്‍ വച്ച് കൊടുത്തപ്പോള്‍ അത് മടിയോടെയാണെങ്കിലും വാങ്ങുമ്പോള്‍ ആ പാവത്തിന്റെ കണ്ണെല്ലാം നിറഞ്ഞിരുന്നു.....

അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിലേക്ക് രാവിലെ ജോലിക്ക് വന്ന ഞാന്‍ തീരത്തും വേദനാജനകമായ ഒരു വാര്‍ത്ത കേട്ട് തളര്‍ന്ന്‍ സീറ്റില്‍ ഇരുന്നുപോയി.... ഇന്നലെ കമ്പനിയുടെ തൊട്ടടുത്ത ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഷുക്കൂര്‍ എന്ന പയ്യന്‍ തലേന്ന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത...ഉടനെത്തന്നെ ഗ്രോസറിയില്‍ വിളിച്ചന്യേഷിച്ചപ്പോള്‍ മയ്യത്ത്‌ നാളെ നാട്ടിലേക്ക്‌ വിട്ട്കൊടുക്കും എന്നറിഞ്ഞു.... തന്‍റെ പ്രിയതമന്‍ വരുന്ന നാളും എണ്ണി കൊതിച്ച് നില്ല്ക്കുന്ന ഒരു പാവം പെണ്ണിന്‍റെ മുന്നിലേക്ക്‌ ഷുക്കൂറിന്റെ നിര്‍ജീവമായ ശരീരം എത്തുമ്പോള്‍ ഉണ്ടാകുന്ന സീന്‍ ആലോചിച്ച് എന്‍റെ കണ്ണില്‍ ഒരു നീരുറവ പൊട്ടി..... അപ്പോള്‍ ഓര്‍ത്തു... ഇതാണ് പ്രവാസി. ജീവിതത്തിനു ഒരു ഗാരണ്ടിയുമില്ലാത്ത ഒരാള്‍.... തിരിച്ച് നാട്ടില്‍ എത്തിയാല്‍ എത്തി...അതും ആ അന്നം തിന്നുന്നവരുടെ തലയിലെ വരപോലെ.....

ഇതെല്ലാം നടന്ന് രണ്ട് മാസങ്ങള്‍ക്ക്‌ ശേഷം ഓണ്‍ലൈന്‍ വഴി മലയാള മനോരമ മലപ്പുറം എഡിഷന്‍ വെറുതെ നോക്കിക്കൊണ്ട് ഇരിക്കുമ്പോള്‍ പെട്ടന്ന് ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിപ്പോയി.. വിശ്വാസം വരാതെ വീണ്ടും വീണ്ടും വായിച്ച് നോക്കി.... പതിനെട്ട് വയസ്സായ ഒരു യുവതിയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും വിഷം കഴിച്ച് ആത്മഹത്യചെയ്തു എന്ന ദാരുണമായ വാര്‍ത്ത....തുടര്‍ന്ന്‍ മറ്റൊന്നും കണ്ടു.... രണ്ട് മാസങ്ങള്‍ക്ക്‌ മുന്‍പ് ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണപ്പെട്ടിരുന്നു എന്നും.... ഷുക്കൂര്‍ ജോലി ചെയ്തിരുന്ന കടയിലേക്ക് വിളിച്ച് അത് അവന്‍റെ കുടുംബമാണ് എന്ന് കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നി..... റബ്ബേ ഇത് എന്ത് പരീക്ഷണം ആണിത്?.... ഇതിന് മാത്രം അവനും ആ പെണ്ണും കുഞ്ഞും എന്ത് തെറ്റാ നിന്നോട് ചെയ്തത്?.. ഷുക്കൂര്‍ ഒരുതവണ ''എന്‍റെ കുഞ്ഞാ സാര്‍'' എന്ന് പറഞ്ഞ് കാണിച്ച് തന്ന നിഷ്കളങ്കമായ ആ കുട്ടിയുടെ ഫോട്ടോയിലെ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ എന്നെ വേട്ടയാടുന്നു.........

കഥ വായിച്ചല്ലോ... ഇനി നിങ്ങള്‍ പറയൂ..... എന്താണിവിടെ ശരിക്കും സംഭവിച്ചത്?.... ഷുക്കൂറിന്റെ മരണമാണോ ഈ കുടുംബത്തെ ഒരു കൂട്ടആത്മഹത്യയിലേക്ക്‌ നയിച്ചത്?... ആണ് എന്ന് ആര് പറഞ്ഞാലും അല്ല എന്നെ ഞാന്‍ പറയൂ.... കാരണം കേരളത്തില്‍ ഇന്ന് ഭര്‍ത്താവ് മരിച്ചിട്ടും മാനം വിറ്റ് ജീവിക്കാത്ത കുറേയേറെ സ്ത്രീകളെ എനിക്കറിയാം... അവരൊക്കെ ഇന്നും മനസ്സിന്‍റെ ബലത്തില്‍ മാത്രം ആണ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്... ഇവിടെ സംഭവിച്ചത് എന്താണ് എന്ന് വച്ചാല്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കുടുംബിനി ആകേണ്ടി വന്ന ഒരു പെണ്‍കുട്ടി.. അവളുടെ മോഹങ്ങള്‍ മോട്ടിടുമ്പോള്‍ തന്നെ ദൈവം കരിയിച്ച് കളയുന്നു.... ഭര്‍ത്താവ് ഇല്ലാതെ കൈക്കുഞ്ഞുമായി തിരിച്ച് ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഭാവിയിലെ പ്രശ്നങ്ങള്‍.... ഇനി എങ്ങനെ ജീവിക്കണം എന്നറിയാതെ വഴി തെറ്റി നില്ല്ക്കുന്ന ഒരു കുഞ്ഞുമനസ്സ്.... ഒരു പക്ഷെ ഇതൊക്കെയാവാം ഇതുപോലെ ഒരു തീരുമാനത്തില്‍ ഈ പെണ്‍കുട്ടിയെ എത്തിച്ചിട്ടുണ്ടാകുക.....

ഇനി ഇത് വായിക്കുന്ന പ്രവാസികളുടെ ഭാര്യമാരോട്... നിങ്ങള്‍ അറിയുക!!! ഇന്ന് നിങ്ങളെല്ലാവരും ഇതുപോലെ കഷ്ടപ്പെട്ട് ജോലിചെയ്യുന്ന പ്രവാസികളുടെ ഭാര്യമാര്‍ ആണ്.... നാളെ ഇതുപോലെയുള്ള അവസ്ഥകള്‍ നമുക്കും വന്നൂടായ്കയില്ല..... നിങ്ങളില്‍ മിക്കവരും വിദ്യാഭ്യാസം ഉള്ളവര്‍ ഉണ്ടാകാം , ഇല്ലാത്തവരും ഉണ്ടാകാം..... വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.... കഴിയുമെങ്കില്‍ ഉള്ള നിങ്ങളുടെ അറിവ് ഉപയോഗിച്ച് സ്വയം രണ്ട് കാലിന്മേല്‍ നില്‍ക്കാന്‍ എപ്പോഴും ശ്രമിക്കുക.... ജീവിതം എന്നാല്‍ ദുര്‍ഘടം പിടിച്ച ഒരു തുരുത്ത് പോലെയാണ്.... നാളെ ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടല്ലോ എന്ന തോന്നല്‍ ഇല്ലാതാക്കാന്‍ ഇത്തരം ചിന്താഗതികള്‍ നിങ്ങള്‍ക്ക്‌ തുണയേകും..... നിങ്ങള്‍ക്കറിയാം ഇന്ന് നമ്മുടെ കേരളത്തില്‍ കുടുംബശ്രീകള്‍ പോലെയുള്ള സംഘടനകള്‍ നിങ്ങളെപ്പോലെയുള്ള സഹോദരിമാരെ എപ്പോഴും സഹായിക്കാനുണ്ട്...അത് തന്നെ ഒരു ഭാഗ്യമല്ലേ?..... ഞാന്‍ ഗള്‍ഫ്‌കാരന്‍റെ ഭാര്യയല്ലേ ... എനിക്കെന്തിനാ ഇനി വേറെ ജോലി എന്ന ചിന്ത ഒഴിവാക്കി കിട്ടിയ അവസരം മുതലാക്കി അവര്‍ക്കൊപ്പം നിന്ന് കൈത്തൊഴില്‍ പരിശീലിക്കാന്‍ ശ്രമിക്കുക... നാടും നാട്ടുകാരും എന്ത് തന്നെ കരുതിയാലും എന്‍റെ ജീവിതം ആണ് എനിക്ക് വലുത് എന്ന ചിന്താഗതി സ്വയം രൂപപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുക.....

ഗള്‍ഫിന് അതിന്‍റെ പഴയ പ്രതാപം എല്ലാം നഷടപ്പെട്ടിരിക്കുന്നു.....ഇനി ഗള്‍ഫില്‍ ജോലി ചെയ്‌താല്‍ എന്താ ഉണ്ടാക്കാന്‍ കഴിയുക എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം..... വരവിനേക്കാള്‍ കൂടുതല്‍ ചിലവുള്ള ഈ കാലത്ത് നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളായ സഹപ്രവര്‍ത്തകരുടെ കൂടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന്കൊണ്ട് ജോലി ചെയ്തു അതില്‍ നിന്ന് പത്ത് രൂപ ഒരു ദിവസം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു..... 'എന്‍റെ ഭാര്യ അദ്വാനിച്ചിട്ടു എന്‍റെ കുടുംബം പുലര്‍ത്തണ്ട' എന്ന് പറഞ്ഞ് വാചകമടിക്കുന്ന വിവരമില്ലാത്ത കാക്കാന്മാരുടെ കാലമെല്ലാം കഴിഞ്ഞു.... ഇന്നത്തെ തലമുറ തികച്ചും പ്രാക്റ്റിക്കലായി ചിന്തിക്കുന്നവരാണ്.... ഇവിടെ പട്ടാമ്പിയില്‍ നിന്നും വന്ന എന്‍റെ സുഹൃത്തായ നാസറിന്റെ ഭാര്യ നാട്ടില്‍ പഠിക്കാന്‍ വേണ്ടി വാങ്ങിച്ച് കൊടുത്ത കംബ്യൂട്ടറില്‍ വീട്ടുജോലികള്‍ എല്ലാം കഴിഞ്ഞ് ഓണ്‍ലൈന്‍ മെഡിക്കല്‍ ഡിസ്ക്രിപ്ഷന്‍ ഡാറ്റ എന്‍ട്രി ജോലി ചെയ്ത് മാസം പതിനായിരം രൂപയില്‍ കൂടുതല്‍ ഉണ്ടാക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് അവരോട് പ്രത്യേകം ബഹുമാനം ആണ് തോന്നിയത്.... ഇത് പോലെ കഴിവുള്ളവരാണ് നിങ്ങളില്‍ പലവരും.... ആയതുകൊണ്ട് ഇനിയെങ്കിലും കണ്ണ് തുറന്ന് സ്വയംപ്രര്യാപ്തത എന്നത് ആകാന്‍ ശ്രമിക്കുക..... ഒരുപക്ഷെ ഇന്ത്യയില്‍ നാളത്തെ ദിവസങ്ങള്‍ ഇനി സ്ത്രീകളുടെതാകാം..... അത് അങ്ങിനെത്തന്നെയാകട്ടെ
എന്ന് മനമറിഞ്ഞ് പ്രാര്‍ഥിക്കുന്നു......

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ഡിസംബർ 1 11:11 AM

    valare nalla post...ithinte koode barthav manalaranyathin kashtapettu undaakunna panam pongachangalkum aadambaranglkum chilavazhich theera kadanalude kanner kayangalekk valicheriyadunna jeevithangale kurich koodi ulpeduthamaayirunnu

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...