2010, ഡിസംബർ 2, വ്യാഴാഴ്‌ച

മമ്മൂട്ടി എന്ന മമ്മൂക്ക.....കുട്ടിയായിരിക്കുമ്പോള്‍ വല്യുപ്പാനെ ചാക്കിലാക്കി ഒരു രൂപ അന്‍പത് പൈസയും മേടിച്ച് കൊണ്ട് കറുകപുത്തൂര്‍ പ്രീത തിയ്യറ്ററിലെ തറടിക്കറ്റില്‍ നായര്‍സാബ് എന്ന സിനിമകാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ഈ മനുഷ്യന്‍ ആരാണെന്നോ അല്ലെങ്കില്‍ ഒരിക്കല്‍ ലോകം വാഴ്ത്തപ്പെടാന്‍ പോകുന്ന ആളാണെന്നോ ഒന്നുമറിയില്ലായിരുന്നു... എന്നാല്‍ ഇന്ന് മലയാള സിനിമ എന്ന് ലോകം അറിഞ്ഞതും ഇപ്പോളും മറ്റു വ്യക്തികള്‍ ഈ സിനിമകളെ സ്നേഹിക്കുന്നതും ഒരു നാമത്തിന്റെ പുറത്ത്‌ മാത്രമാണ്... മമ്മൂട്ടി... മലയാളസിനിമക്ക്‌ ഒട്ടനവധി സിനിമാപ്രതിഭകളെ ലഭിച്ചിട്ടുണ്ട്... എന്നാല്‍ സിനിമയെ ഇത്രയധികം പ്രൊഫഷണലിസത്തോടു കൂടി സമീപിക്കുന്ന ഒരു വ്യെക്തിയെയും ഇന്ന് നമുക്ക്‌ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുമടച്ച് പറയാം... അതാണ്‌ മമ്മൂട്ടി.....

പുതുമുഖങ്ങളെ തഴയുന്നതും അവര്‍ക്ക്‌ പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ത്താരങ്ങളുടെ താരവാഴ്‌ച്ചകള്‍കൊണ്ട് മാത്രമാണ് എന്ന ഒരു പരാതി നിലനില്‍ക്കുംമ്പോളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകന്‍മ്മാരെയും തിരക്കഥാകൃത്ത്ക്കളെയും സമ്മാനിച്ചത് നമ്മുടെ ഈ സൂപ്പര്‍താരം മമ്മുക്കയാണെന്ന് ആര്‍ക്കും അറിയാവുന്ന ഒരു നഗ്നസത്യം ആണ്..... ആദ്യേഹം അങ്ങിനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് മലയാളസിനിമയുടെ നന്മക്കല്ലേ ഇടം നല്‍കിയിട്ടുള്ളൂ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്...... ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അന്‍വര്‍-റഷീദില്‍ തുടങ്ങി സംവിധായകന്‍ വൈശാഖ്‌ വരെ മമ്മൂട്ടി നല്‍കിയ വരദാനമാണ് എന്നും ഞാനിവിടെ സ്മരിക്കട്ടെ.....

ഇന്ന് നിങ്ങള്‍ക്കറിയാം മലയാളസിനിമയില്‍ ഞാനാണ് സൂപ്പര്‍താരം എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരുടെയും നല്ല സിനിമകള്‍ കൂക്കി തോല്‍പ്പിക്കുകയും സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചവരുടെയും സിനിമകള്‍ മൂക്കും കുത്തി ബോക്സ് ഓഫീസില്‍ തകരുംമ്പോളും കെട്ടിവച്ച കാശ് കളയാതെ നിര്‍മ്മാതാവിനെ രക്ഷിക്കാനുള്ള കഴിവ്‌ ഇന്നിപ്പൊ മലയാളത്തില്‍ ഈ നടനേ ഒള്ളൂ...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ പോക്കിരിരാജ.... ഇന്നദ്യെത്തെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ മാറി മാറി കയറിയാലും ഇത്രയ്ക്കു വലിയ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമുക്ക് തീര്‍ത്ത്‌ പറയാം.... സിനിമ ആഘോഷിക്കാന്‍ തിയ്യറ്ററില്‍ കയറുന്ന ജനത്തെ ആദ്യം മുതല്‍ അവസാനം വരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ മജീഷ്യന്‍ മുതുക്കാടിനു പോലും അറിയാത്തൊരു മാജിക്ക്‌...അതാണ്‌ കേരളം ഇന്ന് നെഞ്ചില്‍ തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക.....

നിങ്ങള്‍ തിരക്കഥകൃത്താണോ?... നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥയുണ്ടോ?...എന്നാല്‍ സംശയിക്കണ്ട ആദ്യേഹത്തിന്റെ വാതില്‍ നിങ്ങള്‍ക്ക്‌ മുന്നില്‍ അടക്കില്ല.... ഇന്ന് നിങ്ങള്‍ക്ക്‌ ആരുടെയും ശുഭാര്‍ശയില്ലാതെ തന്നെ നിങ്ങള്‍ക്ക്‌ ആദ്യേഹത്തെ കാണാനും, കഥ ഇഷ്ടപ്പെട്ടാല്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യ്കളില്‍ എത്തിച്ച് നിങ്ങളെ രക്ഷിക്കാന്‍ ഒരു നല്ല മനസ്സുള്ള നടനെ ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ...അത് മമ്മൂട്ടിയാണ്..... കഴിവുള്ളവന്‍റെ മുന്നില്‍ ഒരിക്കലും അദ്യേഹം ആ വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്ന് ചരിത്രം തെളിയിച്ചതാണ്.....

ഇക്കഴിഞ്ഞ ചിത്രങ്ങളായ പഴശ്ശിരാജ, ലൌഡ്സ്പീക്കര്‍ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ചിലതാണ്... ഇപ്പൊള്‍ കാത്തിരിക്കുന്ന മാര്‍ട്ടില്‍ പ്രാക്കാട്ടിന്റെ പുതിയ ചിത്രമായ ബെസ്റ്റ്‌ ആക്റ്റര്‍ ആണ് ഇനി ഇറങ്ങാനുള്ളത്....ഇന്ന് കേരളത്തിലെ സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്... ഈ സിനിമയും മമ്മുക്കയുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബെസ്റ്റ്‌ ആക്റ്ററിനെ നമുക്ക്‌ സ്വാഗതം ചെയ്യാം.........

3 അഭിപ്രായങ്ങൾ:

  1. അമ്പടാ ..മമ്മുട്ടിയുടെ ബ്രാന്‍ഡ്‌ അന്ബാസ്സഡാര്‍ ആകാനുള്ള പോക്കാണോ.. പക്ഷെ അതിനു ശക്തനായ ഒരാളോട് പോരാടേണ്ടി വരും..ബെര്‍ലി....പിന്നെ,
    ലാലേട്ടനെ കൂടി പരിഗണിക്കണേ..

    മലയാളീ പൌരുഷത്വത്തിന്റെ പ്രതീകം മമ്മുട്ടിക്ക്‌ അഭിനന്ദനങ്ങള്‍...സംഭവം നന്നായ് മുത്തെ..!

    മറുപടിഇല്ലാതാക്കൂ
  2. മമ്മൂക എല്ലാവര്‍ക്കും ഒരു മാതൃകയാണ്....അഭിനന്ദനങ്ങള്‍...വിരല്‍തുംബിനും

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...