2010, ഡിസംബർ 28, ചൊവ്വാഴ്ച

ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും...



തുറന്ന് പറയാമല്ലോ, നീലച്ചിത്രം കാണാത്ത മല്ലുവും തണ്ണിയടിക്കാത്ത സായിപ്പും ഭൂമിയില്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഞാന്‍... ഇന്ന് നീലച്ചിത്രവും മദ്യവും മല്ലുവിന് ഒഴിച്ച് കൂടാനാവാത്ത ഒരു അവിഭാജ്യഘടകമായിരിക്കുന്നു ഇപ്പോള്‍.... ഞാന്‍ ഇതുവരേയും ഇപ്പറഞ്ഞ സാധനം കണ്ടില്ല എന്ന് ഏതെന്കിലും യുവകോമളന്‍ നിങ്ങളുടെ മുഖത്ത്‌ നോക്കി പരസ്യമായി പറഞ്ഞാല്‍ അപ്പറഞ്ഞവന് ഒന്നുകില്‍ മാനസികമായി എന്തെങ്കിലും തകരാറോ അല്ലെങ്കില്‍ ശാരീരികമായി മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നമുക്ക് അനുമാനിക്കാം.... അപ്പൊ പറഞ്ഞുവന്നത് നീലച്ചിത്രത്തെപ്പറ്റി...അല്ലെ... ഇന്നുള്ള ഏതൊരുവനും ഇപ്പറഞ്ഞത് വീട്ടിലിരുന്ന് കണ്ട് നെടുവീര്‍പ്പിട്ടോളാന്‍ കഴിഞ്ഞമാസം ആയിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്.... എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് നീലച്ചിത്രം കണ്ട ഷുക്കൂറിന്റെ വിധി എന്നാല്‍ മറ്റൊന്നായിരുന്നു...

അന്ന് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം...അല്ലറ ചില്ലറ കമ്പ്യൂട്ടര്‍ വച്ച് കൊടുക്കലും കൂടെ പഞ്ചാരയടിച്ചും നടക്കുന്ന പ്രായം... ക്ലാസും പാര്‍ട്ട്‌ടൈം ജോലിയും കഴിഞ്ഞ് കൂട്ടുകാരന്‍റെ കാസറ്റ്‌കടയില്‍ രാത്രി പോയി അന്നത്തെ സംഭവങ്ങളുടെ വിശദീകരണവും പിറ്റേന്നത്തേക്കുള്ള പ്ലാനിങ്ങും നടത്താറുണ്ടായിരുന്നു.... ഒരുനാള്‍ രാത്രി ഒന്‍പത് മണിക്ക് ഞങ്ങള്‍ കടയടക്കാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ബൈക്ക്‌ ചീറിപ്പാഞ്ഞു ഞങ്ങളുടെ മുന്‍പില്‍ വന്നു നിന്ന്... അതില്‍ നിന്ന് ഇറങ്ങിയതോ നമ്മുടെ സാക്ഷാല്‍ കഥാനായകന്‍ ഷുക്കൂറും..... മ് എന്താടാ ഈ നേരത്ത്‌ എന്ന ചോദ്യത്തിന്....എന്തിനും ഷോട്ട്കോഡ്ള്ള കാസറ്റ്‌കടയില്‍, സാധനം കയ്യില്‍ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പുള്ളിക്കാരന്‍ കയറി വന്നത്..... കടക്കാരന്‍ എവിടെനിന്നോക്കെയോ തപ്പിപ്പിടിച്ച് ഒരെണ്ണം കൊടുത്തു....കൂടെ ഷുക്കൂറിന്റെ ഒരു ചോദ്യവും... എങ്ങനെയുണ്ട് സാധനം കൊള്ലാവോ?... ആ കൊള്ളിക്കാം എന്ന മറുപടിയും നല്‍കി ഷുക്കൂറിനെ പറഞ്ഞ് വിട്ടു... എ ഗ്രേഡോടെ പാസായ ഒരു വിദ്യാര്‍ഥി അവന്‍റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നത് പോലെ വാങ്ങി സിഡിയിലേക്ക് ആഞ്ഞ് ഒന്ന് നോക്കി വളിച്ച ഒരു ചിരിയും ചിരിച്ച് വന്നതിന്റെ ഇരട്ടിസ്പീഡില്‍ തരിച്ച് പോയി,... ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും....

പിറ്റേന്ന് രാവിലെ ക്ലാസിലേക്ക്‌ പോകുന്നവഴി ഷുക്കൂര്‍ അങ്ങാടിക്കണ്ട പരിചയംപോലും നടിക്കാതെ ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു... ഞാന്‍ നടന്നു കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ ഷുക്കൂറിന്റെ ബൈക്ക്‌ കടയുടെ മുന്‍പില്‍ത്തന്നെ നില്‍ക്കുന്നുണ്ട്.... എന്താ കാര്യം എന്നറിയാന്‍ കടയില്‍ കയറിയപ്പോള്‍ ചെയറില്‍ വിഷണ്ണനായി ഇരിക്കുകയാണ് ഷുക്കൂര്‍.. അടുത്ത്‌ മൂക്കത്ത്‌ വിരലും വച്ച് കടക്കാരനും... എന്തോ പന്തികേട് തോന്നി എനിക്ക്... എന്താടാ പ്രശ്നം എന്ന് ചോദിച്ചതിന് ഷുക്കൂര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ആകെ ഐസായിപ്പോയി....

ഷുക്കൂറിന്റെ ബാപ്പ അന്ത്രുട്ടിക്ക രണ്ട് നാള്‍ക്ക് മുന്‍പാണ് ബഹറിനില്‍ നിന്ന് വന്നത്....പുള്ളി അപ്പോഴത്തെ വരവിന് നാട്ടില്‍ ഇതുവരെ കാണാത്ത സോണിയുടെ പത്ത്‌ സിഡിയിടുന്ന ഒരു വലിയ ഒരു ഹോം തിയ്യറ്റര്‍ കൊണ്ട്വന്നിരുന്നു... ടൈറ്റാനിക്ക്‌ സിനിമ രാത്രി കണ്ടോണ്ടിരിക്കുമ്പോള്‍ ആണ് ഇപ്പറഞ്ഞ ഷുക്കൂറിന്‍റെ മനസ്സില്‍ ഇബ്‌ലീസ് കയറി പുള്ളിക്കാരന്‍ മൈക്കിള്‍ജാക്സന്റെ ട്ടൈന്‍ജറസ്സ് എന്ന പാട്ടുപാടിയത്... ഇത്ര വലിയ സംഭവത്തില്‍ ഒരു 'ബ്ലൂ' കണ്ടാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നലാണ് പാതിരാത്രിക്ക് ശുക്കൂറിനു കടയില്‍ വരാന്‍ പ്രേരിപ്പിച്ചതും, കടക്കാരന് , യമകണ്ടന്‍ സായിപ്പ്‌ ഒരു കിളുന്ത് പെണ്ണിനെ തറ പറ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന സിഡി കൊടുക്കാന്‍ തോന്നിച്ചതും.....

രാത്രി വളരെ വെഴുകിയാണ് ഷുക്കൂറിന്റെ മതാശ്രീയും പിതാശ്രീയും അവരുടെ മുറിയിലേക്ക്‌ പോയത്... ആ തക്കം നോക്കി ഷുക്കൂര്‍ നമ്മുടെ സായിപ്പിനെ അങ്ങ് ഇട്ട് കാണാന്‍ തുടങ്ങി... സാധാരണ സിനിമകള്‍ കാണുന്നത് പോലെ ഇപ്പറഞ്ഞ സാധനത്തിന് നന്ദിപ്രകാശനം മുതല്‍ സംവിധായകന്‍ ആരാണെന്ന് വരെയുള്ള സീനൊന്നും കാണത്തില്ലല്ലോ... പഠനം തുടങ്ങി, ഷുക്കൂര്‍ അതുകണ്ട് പഠിപ്പും തുടങ്ങി... എന്തോ ഷുക്കൂറിന്റെ കഷടകാലത്തിനോമറ്റോ കണ്ട്കൊണ്ടിരിക്കുമ്പോള്‍ എപ്പോഴോ ഉറക്കം ഇബലീസിന്റെ രൂപത്തില്‍ വീണ്ടും വന്നുകയറി... ഇത്തരം നൂതന സാങ്കേതികവിദ്യയുള്ള മോഡലായ സോണി ഡിവിഡി പ്ലെയറില്‍ റീപ്ലേ എന്ന ബട്ടന്‍ ഓണായി വച്ചത് ഈ കൊണാപ്പന്‍ കണ്ടില്ല എന്ന് തന്നെ പറയാം.... സായിപ്പ്‌ മദാമ്മയെ പഠിപ്പിച്ചത് തന്നെ വീണ്ടും വീണ്ടും റിവിഷന്‍ക്ലാസ് എടുപ്പിച്ചു കൊണ്ടേയിരുന്നു(ഏതു?)....ഷുക്കൂറാണെങ്കിലോ പോത്തുപോലെ ഈ ടീവിയുടെ മുന്നില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു....

രാവിലെ ഉറക്കത്തില്‍ നിന്ന് കണ്ണ് തിരുമ്മി വന്ന ഷുക്കൂറിന്റെ മാതാശ്രീ ടിവിയില്‍ നടക്കുന്ന റിയാലിറ്റിഷോ കണ്ട് ''എന്‍റെ ബദരീങ്ങളെ'' എന്ന് വലിയ വായില്‍ വിളിച്ച് വന്നവഴി റൂമിലേക്ക്.. തിരിച്ച് പിതാശ്രീയുമായി വന്നു മകന്റെ തനികൊണം അങ്ങ് പച്ചക്ക് കാണിച്ച് കൊടുത്തു തള്ള..... ഇംഗ്ലണ്ടിന്‍റെ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ്‌ബെക്കാമിന്റെ ഫ്രീക്കിക്കിനെ അനുസ്മരിപ്പിക്കുന്ന വിധം അന്ത്രുട്ടിക്ക കിടന്ന് കൂര്‍ക്കം വലിക്കുന്ന ഷുക്കൂറിനെ വെറും ഒരു ഫുട്ബോള്‍ കണക്ക്‌ ഒരു കിക്ക്!! കൂടെ നല്ല നാല് തെറിയും..... ഷക്കീലച്ചേച്ചിയുമായി സ്വപ്നത്തില്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്ന ഷുക്കൂര്‍ ഗോള്‍ ആയപ്പോള്‍ ആണ് ഞെട്ടി ഉണര്‍ന്നത്....''എന്താടാ കള്ളനായ്യി ഈ കാണുന്നത്'' എന്ന തെറിയും കൂടെ ഒരു വീക്കും നമ്മുടെ അന്ത്രുക്ക.. അപ്പോഴാണ്‌ ഷുക്കൂറിന് പരിസരബോധം വന്നതും ടീവിയിലേക്ക് ഒന്ന് നോക്കിയതും....പിന്നെ അങ്ങോട്ട്‌ ഒരു സഞ്ചാരം ആയിരുന്നു അമളി പറ്റിയ ഷുക്കൂറിന്.... അതുവരെ ഉള്ള ഇലട്രിക് സ്വിച്ച് കാണുന്നില്ല...റിമോട്ട് കല്യാണത്തിനും പോയി... എവിടെയോ കിടന്നിരുന്ന ഉടുമുണ്ട് എടുത്ത്‌ എങ്ങിനെയോ ടിവി മൂടി നമ്മുടെ ഷുക്കൂര്‍.... എന്തായാലും ആ സീന്‍ മനസ്സില്‍ ഒന്ന് കണ്ടുനോക്കൂ വായനക്കാരെ .... പാവം ഷുക്കൂര്‍ അല്ലെ??...

നാട്ടിലുള്ള തരുണീമണികളുടെ നല്ല ഭാവി ഓര്‍ത്തോ മറ്റോ, അന്നത്തെ സംഭവത്തിനുശേഷം പെട്ടന്നുതന്നെ അന്ത്രുക്ക ഷുക്കൂറിനെ പിടിച്ച് പെണ്ണ്‍കെട്ടിച്ചു.... അതിനുശേഷം ഷുക്കൂറും ഭാര്യയും ബൈക്കില്‍ വരുന്നത് കാണുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും പറഞ്ഞ് ചിരിക്കുന്ന ഒന്നുണ്ട്... ''ഒരു നീലചിത്രവും ഒരുപാട് പൊല്ലാപ്പും വരുന്നുണ്ട്'' എന്ന്...

14 അഭിപ്രായങ്ങൾ:

  1. ഈ ഷുക്കൂറിന്റെ ഒരു ഉറക്കം... ഏതായാലും അവനെ കൊണ്ട് പെണ്ണ് കെട്ടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഇനിയും TV ടെ മുമ്പില്‍ കിടന്നു ഉറങ്ങി പോയേനെ..

    മറുപടിഇല്ലാതാക്കൂ
  2. തിരിച്ച് മാതാ പിതാ ഇട്ടുവെച്ചു മറന്നത് മക്കള്‍ കണ്ടതും കേട്ടിട്ടുണ്ട്...അതാണ്‌ നീല ട്രാജടി...
    ഏതായാലും ഇതൊരു വല്ലാത്ത പൊല്ലാപ്പ് തന്നെ.....

    മറുപടിഇല്ലാതാക്കൂ
  3. ഇത് പോലുള്ള കുറെ അനുഭവങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് , എന്തായാലും ഷൂക്കുറിനെ ഹോം തീയട്ടരില് ഇട്ടു കാണുന്ന സംഭവം ഈതാദ്യമാ .

    മറുപടിഇല്ലാതാക്കൂ
  4. excellent viralthumbu. had a hilarious laugh. nice presentation and nice timing.

    മറുപടിഇല്ലാതാക്കൂ
  5. ആഹാ , പരമാര്‍ത്ഥം പച്ചയ്ക്ക് പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  6. ഹഹ.... പക്ഷെ എനിക്ക് മനസിലാകാത്തത് അതല്ല, ഈ നീല ചിത്രം ഒക്കെ കാണുമ്പം എങ്ങനെ ഒറക്കം വരും... അതിലു പിന്നെ നമ്മുടെ നാടന്‍ നായകന്മാരു കാനിക്കുന്ന കൈ വീശുമ്പം ഒരുമിച്ച് തെരിക്കുന്ന 16 വില്ലന്മാരൊന്നുമില്ലല്ലൊ..... കണ്ടേച്ച് ആവാനുള്ളതായി കിടന്നുറങ്ങുകാന്നല്ല്ലാതെ..... എന്നെക്കൊണ്ടെത്തായാലും ഒറങ്ങാന്‍ പറ്റത്തില്ലെന്റെ പുള്ളേ.....

    മറുപടിഇല്ലാതാക്കൂ
  7. ഇത് പോലുള്ള ഒത്തിരി ഷുക്കൂറുമാർ നാട്ടിൽ വിലസുന്നു.
    നല്ല രസമുള്ള വായനയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. ശുകൂര്‍ സുന്ധരനാ ഓനൊരു വല്ലാത്ത സംഭവമാ

    മറുപടിഇല്ലാതാക്കൂ
  9. പണ്ടേ അരയില്‍ പീസ്‌ ബുക്ക്‌ ഒളിപ്പിച്ചുവെച് യിക്കാനെ കണ്ടപ്പോള്‍ ഓടി യത് ഓര്‍മ വരുന്നു....... യിക്കക്ക് ഇന്നും അറിയില്ല ഞാന്‍ ഓടിയകാരണം ഹ ഹ ഹ..... ഇപ്പോള്‍ യു എസ് ബി അല്ലെ നിന്ഹളുടെ യൊക്കെ ഭാഗ്യം

    മറുപടിഇല്ലാതാക്കൂ
  10. Play Free Casino Games at JM Hub
    From slots and table games 상주 출장샵 to live dealer games, JMN-hub has everything you 제주도 출장샵 need to 정읍 출장샵 play the casino, from online slots and roulette games 당진 출장마사지 to 서울특별 출장마사지 live

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...